പുനർ വിവാഹം: ഭാഗം 24

punarvivaham

എഴുത്തുകാരി: ആര്യ

ശിവയുടെ കരച്ചിൽ പാറുവിനു കണ്ടു നിൽക്കാൻ കഴിഞ്ഞില്ല... അവളാ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും മുന്നിൽ മീനു.. മീനു നടന്നു വന്നു പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്നും മാറി... മീനു . പതുക്കെ പോടീ.. എന്തിനാ ഇത്ര ധിറുതി... പാറുവിന്റെ കൈ വേദനിച്ചതും അവളവിടെ നിന്നു നി എവിടെ കൊണ്ട് പോകുവാ എന്നെ... അത് ആദ്യം പറ എന്നിട്ട് മുന്നോട്ടു പോണോ വേണ്ടയോ എന്ന് തീരുമാനിക്കാം.... നിനക്കെന്താണെന്നു അറിയില്ലേ... ഏഹ്ഹ്.... മീനു അവളുടെ അടുത്തേക്ക് ദേഷ്യത്തിൽ നടന്നു നീങ്ങി... ഇല്ല... നി കാര്യം പറയാതെ എനിക്കെങ്ങനാ മനസിലാകുന്നെ... നിന്റെ മനസിലെന്താ പാറു ശിവേട്ടനോട്... ( meenu) എന്റെ മനസിലൊ... നിനക്കെന്താടി.. ( പാറു ) നിർത്ത്.. മതി... ഞാൻ പൊട്ടി ഒന്നുമല്ല പാറു... നിനക്ക് എന്തോ ഒരിഷ്ടം ശിവേട്ടനോട് ഉണ്ട്... മീനു അത് പറഞ്ഞതും പാറു ഞെട്ടി... മീനൂട്ടി... നി എന്നെ തെറ്റി ധരിച്ചു വെച്ചേക്കുവാ... അയാളോട് എനിക്കങ്ങനൊന്നും.... പിന്നെ എന്താടി ഈ നടക്കുന്നതൊക്കെ..... അവിടുന്ന് ശിവേട്ടന്റെ വീട്ടിൽ വന്നിറങ്ങുന്നത് വരെ ഞാൻ നിന്നെ ശ്രെദ്ധിക്കുവാ...

നിന്റെ പേടി... നിന്റെ കണ്ണുകളിൽ ഞാൻ കണ്ടു... ഇവിടെ വന്നിട്ടും എന്റെയോ അമ്മയുടെയോ അടുത്ത് പോലും നിൽക്കാതെ നി ശിവേട്ടനെ തേടി ഓടി.. ഞാൻ വന്നു നോക്കുമ്പോൾ നി ശിവേട്ടന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്നു.. അതും പ്രവീണേട്ടനും അച്ഛനും അങ്ങോട്ട്‌ വന്നപ്പോ തന്നെ....എന്താ നിന്റെ മനസ്സിൽ.. ഏഹ്ഹ്.... മീനു നി ഇത്രയൊക്കെ എന്നെ പറ്റി വിചാരിച്ചു വെച്ചേക്കുവാണോ... എനിക്കങ്ങനെ എന്തെങ്കിലും ഉണ്ടങ്കിൽ അത് ഞാൻ നിന്നോട് പറയില്ലെടി.... ശിവേട്ടനോട് എനിക്കൊരിഷ്ടവും ഇല്ല.... പിന്നെ... പിന്നെ ഇവിടെ നടക്കുന്നതൊക്കെ എന്തുവാ. ഇന്ന് വരെ വേറെ ആരോടും തോന്നാത്ത ഒരു ഇഷ്ടം ഒക്കെ ഇത്രയും ദ്രോഹം കാണിച്ച അങ്ങേരോട് നി എന്തിനു കാണിക്കണം... ശിവേട്ടന്റെ കാര്യം നോക്കാൻ ഞങ്ങളൊക്കെ ഉണ്ട്... മീനു പറഞ്ഞതൊക്കെ കേട്ടു ഞെട്ടി നിൽക്കുവായിരുന്നു പാറു.. അവളുടെ വായിൽ നിന്നും ഒരിക്കലും താൻ ഇതൊക്കെ കേൾക്കുമെന്ന് കരുതിയട്ടില്ല .. മീനു തിരിഞ്ഞു ദേഷ്യത്തിൽ നിക്കുന്നത് പാറുവിനു സഹിക്കുവാൻ കഴിഞ്ഞില്ല...

അവളെ നോക്കുവാൻ കഴിയാതെ പാറു തിരിഞ്ഞു നടന്നു.... ശിവയുടെ മുറിയുടെ അടുത്തെത്തിയപ്പോൾ അവളതിലേക്ക് നോക്കി ബെഡിൽ ഏട്ടനും അച്ഛനുമൊപ്പം ഇരിക്കുന്ന ശിവയെ കാണുതോറും പാറുനു മീനു പറഞ്ഞതൊക്കെ ഓർമ വന്നു... പെട്ടെന്ന് അവളവിടെ നിന്നും മാറി... . ശിവേട്ടനോട് അങ്ങനൊരിഷ്ടം തനിക്കു തോന്നിയട്ടില്ല .. മറ്റുള്ളവരുടെ കണ്ണിൽ അങ്ങനെ തോന്നുന്നതിനു കാരണം ഞാൻ അല്ലെ... ശിവേട്ടനോടുള്ള എന്റെ കരുതൽ... അതായിരിക്കാം.... താഴേക്കു ചെന്നു അമ്മയോട് ചേർന്നിരിക്കുമ്പോൾ എന്തന്നില്ലാത്ത വിഷമം അവൾക്കു തോന്നി.... കണ്ണുകളിലേക്ക് ഉറക്കം പിടിച്ചതും അവളിരുന്നു മയങ്ങി.. സ്റ്റെപ് ഇറങ്ങി വന്ന മീനു കാണുന്നത് അമ്മയുടെ കയ്യ് പിടിച്ചു ഇരുന്നു മയങ്ങുന്ന പാറുവിനെയാ.. അവൾക്കേറെ വിഷമം ആയിട്ടുണ്ട് ഞാൻ അങ്ങനൊക്കെ പറഞ്ഞത് പറയാതെ വേറെ നിവർത്തിയില്ല... പാറുവിന്റെ മനസ്സിൽ അങ്ങനൊരു ഇഷ്ടം ഇല്ലായിരിക്കാം പക്ഷെ അതുണ്ടാകാനും പാടില്ല..... അവൾക്കു ശിവേട്ടനോട് ഇത്തിരി സഹതാപം ഉണ്ട്.. അതിന്റെ പേരിൽ.... അവള് വീണ്ടും തകരുന്നതെനിക്ക് കാണുവാൻ കഴിയില്ല അതുകൊണ്ടാ ഞാൻ... മീനുവും അവളുടെ അടുത്തേക്ക് ചേർന്നിരുന്നു... *****************

ശിവേ... നിനക്ക് അമ്മയെ ഒന്ന് സമാധാനിപ്പിച്ചൂടെ.. വന്നപ്പോൾ മുതൽ കാണുവാ അവരുടെ കരച്ചിൽ.. പ്രവീൺ പറഞ്ഞപ്പോൾ ഹരിയും അത് ശെരിയെന്നു സമ്മതിച്ചു... മുഖത്തു നിന്നും കയ്യെടുത്തു കൊണ്ട് ബെഡിൽ നിന്നും അവൻ എണീറ്റു നേരെ ഇരുന്നു... അവരെന്റെ അമ്മ അല്ലടാ.... ശിവ പറഞ്ഞതും അവർ സംശയത്തോടെ നോക്കി.. ആ സ്ത്രീ എന്റെ രണ്ടാനമ്മയാ.... ഈ ജന്മത്തെന്നല്ല ഒരു ജന്മത്തും അവരെന്റെ അമ്മ ആയിരിക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്... ആ സ്ത്രിയെ അമ്മയെന്നു വിളിക്കുന്നതെനിക്ക് അറപ്പാ... ശിവ... എത്രയൊക്കെയായാലും അവർ നിന്റെ അച്ഛന്റെ ഭാര്യ അല്ലെ... അപ്പൊ അവരും നിന്റെ അമ്മ തന്നെയാ. അതിനവൻ പുച്ഛിച്ചൊന്നു ചിരിച്ചു.... സ്വന്തം കൂടപ്പിറപ്പായി കണ്ട എന്റെ അമ്മയെ ചതിച്ചു.. വഞ്ചിച്ചു.. എന്റെ അച്ഛൻ എന്ന് പറയുന്ന മനുഷ്യനെ സ്വന്തം ആക്കിയ ആ സ്ത്രിയെ ഞാൻ പിന്നെ എന്താടാ ചെയ്യണ്ടേ... കൊല്ലാനുള്ള ദേഷ്യം എനിക്കവരോടുണ്ട്... പക്ഷെ അയാൾക്ക്‌ വേണ്ടി മാത്രമാ ഞാൻ ഒന്നും മിണ്ടാത്തത്... ഇനി അയാളെയും പേടിക്കണ്ടല്ലോ...

ശിവ ഓരോന്നും പറയുന്നതിൽ കാര്യമുണ്ടന്ന് അവർക്കു മനസിലായി.... സമയം പോയി കൊണ്ടേ ഇരുന്നു... പണിക്ക് ഉള്ളവരൊക്കെ ഓരോടുത്തും ഓടി നടന്നു.... അതിനിടയിൽ ശിവയുടെ രണ്ടാനമ്മ കരഞ്ഞു ഒരുവിധം തളർന്നു.. ദിവ്യ അവരെ മുറിയിൽ കൊണ്ട് കിടത്തി... കുറച്ചു കഴിഞ്ഞപ്പോൾ പാറു കണ്ണ് തുറന്നു.. തന്റെ അടുത്തിരിക്കുന്ന മീനുവിനെ നോക്കി.... അവളുറക്കം ആണെന്ന് കണ്ടപ്പോൾ പാറുവിനവിടെ ഇരിക്കുവാൻ തോന്നിയില്ല... പ്രവീണിനെ കാണണമെന്ന് അവൾക്കു തോന്നി...തനിക്കു തിരിച്ചു വീട്ടിൽ പോകണമെന്നും അവനോടു പറഞ്ഞാൽ ഒരുപക്ഷെ അവൻ കേട്ടാലോ എന്നാൽ അമ്മയെയും കൊണ്ടു തിരികെ പൊകുവേം ചെയ്യാം ഇനി ഇവിടെ നിന്നാൽ തന്റെ വിഷമം കൂടത്തതേയുള്ളു... എണീറ്റു സ്റ്റെപ് കയറിപ്പോഴും മീനു പറഞ്ഞതൊക്കെ അവളൊർത്തു...എന്നാലും അവൾക്കെന്നെ എന്താ മനസിലാക്കുവാൻ കഴിയാത്തെ..... മുറിയിലേക്ക് നടന്ന അവൾ നോക്കുമ്പോൾ ബാൽക്കണിയിലെ ഡോർ തുറന്നു കിടക്കുന്നു... അങ്ങോട്ട്‌ ചെന്ന അവൾ കാണുന്നത് ബാൽക്കാണിയിൽ ആരോ ഒരാൾ നിൽക്കുന്നു.. ഇരുട്ടിൽ നിന്നും അവൾക്കാ മുഖം കാണുവാൻ കഴിഞ്ഞില്ല.... ലൈറ്റ് ഇട്ടതും ശിവ ആണെന്നവൾക്ക് മനസിലായി... തിരിഞ്ഞു പോരുവാൻ തുടങ്ങി...

പാറു.... പെട്ടെന്നുള്ള അവന്റെ വിളിയിൽ അവൾ നിന്നു.. എന്തിനാ നി ഇങ്ങോട്ട് വന്നേ...😡 ഞാൻ.. നിങ്ങളെ കാണാൻ വന്നതൊന്നും അല്ല... എന്റെ ഏട്ടനെ കാണാൻ വന്നതാ... എനിക്ക് തിരിച്ചു വീട്ടിൽ പോണം.. നി എങ്ങും പോകണ്ട... ഇവിടെ ഏതേലും മുറിയിൽ കിടക്കാനോ ഫ്രഷ് ആകനോ ഉണ്ടേൽ നിനക്കെടുക്കാം.... ശിവ അത് പറഞ്ഞു തിരിഞ്ഞു നിന്നു... അവളവന്റെ അടുത്തേക്ക് ചെന്നു... കൊള്ളാം മരണവീട്ടിൽ വന്നല്ലേ... ഉറങ്ങുന്നേ.. നിങ്ങളിത് ഈ ലോകത്തു തന്നെ അല്ലെ... ഡി... അധികം കിടന്നു ചിലക്കേണ്ട.. പ്രവീൺ പറഞ്ഞു.. നിനക്ക് ഉറങ്ങിയില്ലേ തല വേദന ഉണ്ടെന്നു... ചെല്ല് പൊ... അവളവനെ തന്നെ നോക്കി നിന്നു.... എന്റെ കാര്യത്തിൽ ഇത്ര ഒക്കെ കേറിങ് ഉണ്ടായിരുന്നോ...🤔( പാറു ) ഒന്ന് പൊ പെണ്ണെ... ആ പ്രവീണിനെ ഓർത്തു മാത്ര... ഇല്ലങ്കിൽ നി എവിടെ ഇരുന്നാലും എനിക്കെന്താ ...പിന്നെ എന്റെ അടുത്തുള്ള ഈ ധൈര്യം ആ ഋഷിടെ അടുത്ത് ഇല്ലല്ലോ നിനക്ക്... അത് കൊണ്ടാ പറഞ്ഞെ ഒറ്റക്ക് ഇന്ന് അങ്ങോട്ടേക്ക് പോകണ്ടാന്നു.. അതിനു ഞാൻ ഒറ്റക്കല്ലല്ലോ.. അമ്മയും ഉണ്ട്.. ( പാറു )

അമ്മയും പെണ്ണല്ലേ.. പ്രവീണോ അച്ഛനോ ഒന്നും ഇല്ലാതെ നി എന്തായാലും ഇവിടെ നിന്നു പോകണ്ട..😡 ഹ്മ്മ്... എന്നാ ശിവേട്ടനോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....ചോദിക്കുമ്പോ എന്നോട് ദേഷ്യപ്പെടുവോ.... ദേഷ്യപ്പെടാൻ ഉള്ളതാണെങ്കിൽ ചിലപ്പോ പെട്ടെന്ന് ഇരിക്കും.... ദേഷ്യപ്പെട്ടോ എന്നാലും ഞാൻ ചോദിക്കും... ശിവേട്ടന് അച്ഛനോട് എന്താ ഇത്ര ദേഷ്യം... അയാളുടെ കാര്യം ചോദിച്ചത് മുതൽ അവനു അവളോട്‌ വീണ്ടും ദേഷ്യമായി... നി ഇവിടുന്നു പൊ... ഇല്ല.. ശിവേട്ടൻ ഇത് പറയാതെ ഞാൻ പോകില്ല...കള്ള് തലയ്ക്കു പിടിച്ചപ്പോൾ ശിവേട്ടൻ ഇരുന്നു കരഞ്ഞത് ഞാൻ കണ്ടതല്ലേ.. എന്നട്ടിപ്പോ ഒരു വെഷമം ഇല്ലാത്തതു പോലെ നിങ്ങള് നടക്കുന്നു.. ശെരിക്കും നിങ്ങളെ മനസിലാക്കുവാനേ കഴിയുന്നില്ല.... ദേ.. പെണ്ണെ നി എന്നെ മനസിലാക്കണം എന്ന് എനിക്ക് യാതൊരു നിർബദ്ധം ഇല്ല... ശിവ ഇങ്ങനെയാ.. അങ്ങോട്ടും ഇങ്ങനാരിക്കും.... എന്നാ ഇനി അടുത്ത പെണ്ണിന്റെ കയ്യിൽ നിന്നും കരണത്തു കിട്ടും... എന്താടി നി നിന്നു പിറുപിറുക്കുന്നെ . എന്തോണ്ടെങ്കിലും ഉറക്കെ പറയടി 😡....

അഹ് അത് തന്നെയാ ഞാനും പറഞ്ഞെ.. എന്തുണ്ടെങ്കിലും.. മുഖത്തു നോക്കി പറയണമെന്ന്.... ശിവ അവന്റെ ദേഷ്യത്തെ കടിച്ചമർത്തി.... നി പോയെ പാറു... അല്ലേലും ഞാൻ പോകുവാ... നിങ്ങളിങ്ങനെ നിക്കുന്നത് കണ്ടാൽ സ്വന്തം അച്ഛൻ മരിച്ചട്ടും ഒരു വേഷമോം ഇല്ലാതെ നിക്കുവാണെന്നെ കാണുന്നവർക്ക് തോന്നു.... ആര് കാണാനാടി.... അയാളെന്റെ അച്ഛൻ ആയിരുന്നെ എന്നേ സ്നേഹിച്ചേനെ... ആഗ്രഹിച്ചിട്ടും കിട്ടാത്ത സ്നേഹമ അയാളുടെ..അത് കൊണ്ട് പുറമെ അലറി കരയാൻ ഒന്നും ശിവക്ക് പറ്റില്ല... ഓ അപ്പൊ ഉള്ളിൽ കരയുവാണോ... അത് ചോദിച്ചതും അവന്റെ കണ്ണുകൾ കലങ്ങി.. ഇനി അവിടെ നിൽക്കുന്നത് പന്തി അല്ലെന്നു മനസിലാക്കിയ പാറു അവിടെ നിന്നും മാറി... ശിവ കുറച്ചു നേരം കൂടെ അവിടെ തന്നെ നിന്നു... **************** ആരും ഉറങ്ങിയില്ല... ശിവൻ ഒറ്റ ദിവസം കൊണ്ട് തന്നെ വല്ലാതെ ആയിരുന്നു... കഴിഞ്ഞ രാത്രിയിൽ അവൻ കരഞ്ഞത് കണ്ണുകളിൽ നിന്നും എല്ലാവരും മനസിലാക്കി... ആളുകൾ ഒക്കെ വീണ്ടും വന്നു കൊണ്ടേ ഇരുന്നു... മുറ്റത് വന്നു നിന്ന ഒരു കാറിൽ നിന്നും ഒരു പെൺകുട്ടി കരഞ്ഞു കൊണ്ടു ഓടി വന്നു...

പിറകിൽ നിന്നും ആരക്കയോ വിളിക്കുന്നുണ്ടങ്കിലും അവളത് കേട്ടില്ല..... ശിവയെയും രണ്ടാനമ്മയേയും കൊണ്ട് വന്നവർ ഹാളിലേക്കിരുത്തി... അവരുടെ പൊട്ടികരച്ചിലുകൾ കാണുമ്പോൾ അവനു ദേഷ്യം സഹിക്കാൻ പറ്റാതെ ആയി.... അവനവിടെ നിന്നും ചാടി എണീറ്റു.... അവരുടെ നേർക്ക് കൈ ചൂണ്ടി .. അവന്റെ ദേഷ്യം. കണ്ട് അവര് കരച്ചിൽ നിർത്തിയതും പാറുവും ബാക്കി ഉള്ളവരും ഞെട്ടി... ദേ പെണ്ണുമ്പുള്ളെ.. മിണ്ടാതെ ഇരുന്നോണം.. അല്ലാതെ കള്ളികളെ പോലെ ഇവിടിരുന്നു കരഞ്ഞാൽ ഒണ്ടല്ലോ... അവനത് പറഞ്ഞു മുന്നോട്ടു നോക്കിയതും ശിവന്റെ നോട്ടം പോകുന്നിടത്തേക്ക് ചുറ്റുമുള്ളവരും നോക്കി.. മീനു പാറുവിന്റെ കയ്യിൽ കയറി പിടിച്ചു.. ശ്രീലക്ഷ്മി ചേച്ചി... ശ്രീലക്ഷ്മി... അവളോടി വന്നവന്റെ നെഞ്ചിലേക്ക് വീണു... ഏട്ടാ... നമ്മുടെ അച്ഛൻ... അവളത് പറഞ്ഞു കരഞ്ഞതും അവന്റെ നെഞ്ച് വിങ്ങി... അവളെ ചേർത്ത് നിർത്താൻ പോലും അവനു തോന്നിയില്ല... എന്നാലും എന്നോട് ഒരു വാക്കെങ്കിലും പറയാരുന്നില്ലേ വിളിച്ചു... അവളെങ്ങി കരഞ്ഞു... ബോഡി എത്തറായെന്നു വിളിച്ചു പറഞ്ഞതും ശിവയുടെ നെഞ്ചിടിക്കുവാൻ തുടങ്ങി.. അച്ഛനെന്നു നക്കെടുത്തു വിളിക്കാൻ തോന്നിയട്ടില്ലെങ്കിലും ഉള്ളിലുള്ള വിഷമം തികട്ടി വന്നു...

പല ആളുകളുടെയും കരച്ചിലുകൾ ചെവിയിലേക്ക് അടിച്ചു കയറിയതും അവനവിടെ നിന്നും മാറുവാൻ തുടങ്ങി... അല്ല ആരാ കർമങ്ങൾ ഒക്കെ ചെയ്യുന്നത്... ആ കൂട്ടത്തിൽ മുതിർന്ന ഒരാൾ ചോദിച്ചതും ശിവ തല ഉയർത്തി നോക്കി... എന്ത് മറുപടിയാ ഞാൻ പറയണ്ടെ.. അയാളുടെ ആത്മാവിനെങ്കിലും ശാന്തി കിട്ടണം...( ശിവ.. ആത്മ ) ശിവ അല്ലെ ചെയ്യുന്നേ... വീണ്ടുവർ ചോദിച്ചതും പറയാനായി അവൻ വാ തുറന്നു.. "അല്ല " ശബ്ദം വന്ന ഭാഗത്തേക്ക് എല്ലാവരും നോക്കി.. എന്നാൽ ശിവ മാത്രം നോക്കിയില്ല... അതെങ്ങനാ മോനെ ശെരി ആവുന്നേ.. മൂത്ത മകൻ ജീവനോടെ ഉണ്ടല്ലോ.. അതും ഇവിടെ തന്നെ.... ബാക്കി സംസാരിക്കാൻ വന്നവരെ അവൻ കയ്യുയർത്തി കാണിച്ചു..... എന്റെ അച്ഛന്റെ കർമങ്ങൾ ഒക്കെ ചെയ്യാൻ എനിക്കറിയാം... അല്ലാതെ ദോ അവന്റെ ആവശ്യം ഇല്ല... ഉറച്ച ശബ്ദത്തോടെ അയാൾ അത് പറഞ്ഞപ്പോളേക്കും അവിടെ നിന്നവരൊക്കെ പലതും പറയുവാൻ തുടങ്ങി... ഈ ശിവേട്ടൻ എന്താ ഒന്നും മിണ്ടാതെ നിക്കുന്നെ മറുപടി പറ... പറ്റത്തില്ലന്ന് പറ... ( ആത്മ )( പാറു ) അയാൾ അവിടെ നിന്നും തിരിഞ്ഞു നടന്നു.. നീ ഒന്ന് നിന്നെ...... പുറകിൽ നിന്നും ശിവയുടെ വിളി വന്നിരുന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story