പുനർ വിവാഹം: ഭാഗം 25

punarvivaham

എഴുത്തുകാരി: ആര്യ

നീ ഒന്ന് നിന്നെ..... ശിവയുടെ ഉറച്ച ശബ്ദം അവിടമാകെ കേട്ടു... അയാൾ അവിടെ നിന്നതും ശിവ അവനടുത്തേക്ക് നടന്നു.... അവനു മുന്നിൽ ചെന്നു നിന്ന ശിവ അവനെ മൊത്തത്തിൽ നോക്കി.... നി അങ്ങ് വളർന്നു പോയല്ലോടാ ചെറുക്കാ.... അല്ല അങ്ങ് അമേരിക്കയിൽ ഒക്കെ പഠിച്ചിട്ടു വന്നതല്ലേ... ഇവിടുത്തെ കാര്യങ്ങളൊന്നും നിനക്കറിയാൻ വഴി ഇല്ല... അത് കൊണ്ട് മൂത്ത മകൻ ആരാണോ അവര് തന്നെ വേണ്ടയോ കാര്യങ്ങൾ ഒക്കെ ചെയ്യാൻ... അങ്ങനെ അല്ലെ അമ്മേ... തിരിഞ്ഞു നിന്നു ഉറച്ച ശബ്ദത്തിൽ രേണുകയോട് ശിവ ചോദിച്ചതും അവരൊന്നു ഞെട്ടി.... അവരെ നോക്കി പുച്ഛം കലർന്ന ചിരി ചിരിച്ചു കൊണ്ട് ശിവ അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു.... അഹ്.. അനിയൻ ഇങ്ങു വന്നേ.. ഈ ഏട്ടന് കുറച്ചു സംസാരിക്കാൻ ഉണ്ട്... വീണ്ടും അവിടെ തന്നെ നിന്ന അയാളെ ദേഷ്യത്തിൽ നോക്കി കൊണ്ട്... അഹ് എന്താ അനിയാ ഇത്.. വായോ..... അവന്റെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു കൊണ്ട് അവിടെ നിന്നും മാറി... അഹ് അപ്പൊ അനിയാ.....

ഈ ശിവ ജീവനോടെ ഉണ്ടങ്കിൽ കണ്ടവന്റെ മകനെ കൊണ്ട് എന്റെ അച്ഛന്റെ കർമങ്ങൾ ഞാൻ ചെയ്യിക്കില്ല... ഡാ.. അയാൾ അലറി വിളിച്ചു...എന്താടാ നി കളി ആക്കുവാനോ ...അയാളെന്റെ ആരുമല്ലെങ്കിലും അതൊക്കെ ഞാൻ തന്നെ ചെയ്യും ശിവ...അത് അയാളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല നിന്നോടുള്ള വാശി.. പേരിനു അയാളെന്റെ അച്ഛനായി പോയില്ലേ..... അല്ല ശിവ നിനക്കെന്തിനാ ഇത്ര വാശി.. മറ്റുള്ളവരുടെ കണ്ണിൽ നീയും ആയാളും വല്യ ശത്രുക്കൾ അല്ലായിരുന്നോ... പിന്നെ ഈ കർമങ്ങളൊക്കെ ആര് ചെയ്യ്താൽ എന്താ... ഇവിടുള്ളവരൊക്കെ നിന്റെ അമ്മയെ അങ്ങ് വല്യ പാവം ആക്കി വെച്ചേക്കുവല്ലേ.. സത്യങ്ങളൊക്കെ അറിഞ്ഞ... വേണ്ട ഒന്നും അറിയണ്ട.. നി എന്നും എന്റെ അനിയനായി തന്നെ ഇരുന്ന മതി....അത് കൊണ്ട് ചേട്ടനായ ഞാൻ പറയുന്നത് മാത്രം എന്റെ അനിയൻ കെട്ടാൽ മതി... ഡാ.... അയാൾ ദേഷ്യത്തോടെ അവന്റെ മുഖത്തിനടുത്തേക്ക് വന്നു... അയ്യോ അനിയാ... നി ഇങ്ങനെ ചൂടാകാതെ... നി ഇപ്പൊ ഇവിടെ കർമങ്ങൾ ചെയ്താൽ നിന്നെ കുറിച്ചുള്ള കാര്യങ്ങളൊക്കെ എല്ലാവരും അറിയും.. പിന്നെ അതൊരു പ്രശ്നം ആകും... അതുകൊണ്ട് കർമങ്ങളൊക്കെ എനിക്ക് തന്നെ ചെയ്യണം..അയാളുടെ മകൻ ഞാനാണെങ്കിൽ അതൊക്കെ ചെയ്യേണ്ടത്തും ഞാൻ തന്നെ അല്ലേടാ..

എങ്ങു നിന്നോ വലിഞ്ഞു കേറി വന്ന നീയും നിന്റെ അമ്മയും നിന്റെ അച്ഛൻ ചത്തപ്പോ പോയി ചെയ്യണമായിരുന്നു......😡 നി എന്താടാ പ്രതികാരം തീർക്കാൻ നോക്കുവാണോ ...( അയാൾ ) ആണോ... നി അങ്ങനെ കരുതിയ പിന്നെ അത് മാറ്റണ്ട... ഡാ ചെറുക്കാ.. എന്റെ അച്ഛന്റെ കാര്യങ്ങൾ ചെയ്യാൻ എനിക്കറിയാം... അതിൽ കേറി നി കളിച്ചാൽ മോനെ ഈ ശിവസിദ്ധി ആരാണെന്നു നി അറിയും.. ശിവ തിരിഞ്ഞു നടന്നു വന്നതും പാറു അങ്ങോട്ടേക്ക് വന്നു.... അവളുടെ അടുത്തേക്ക് അവൻ ചെന്നു.... ഹ്മ്മ്. എന്താടി ... നിനക്ക് അവിടങ്ങണം നിന്നുടെ... ഇങ്ങോട്ടെന്തിനാടി വന്നേ.... അല്ല അതാരാ ശിവേട്ട..... എന്റെ കാലൻ.... ശിവ അവിടെ നിന്നും പോയതും പാറു അവനെ നോക്കി.. ശെരിയാ ഒരു കാലന്റെ ലുക്ക്‌ ഉണ്ട്... അവന്റെ കണ്ണുകൾ അവളിലേക്ക് നീങ്ങിയതും അയാൾ നടന്നു അവളുടെ അടുത്തേക്ക് വന്നു... ഇങ്ങേരെന്തിനാ എന്റെ അടുത്തേക്ക് വരുന്നേ.. അവള് നിന്നു പരുങ്ങി..... താൻ എന്തിനാ നിന്നു പേടിക്കുന്നെ... അല്ല.. ആരാ നിങ്ങള്... പാറുവിന്റെ ദയനീയമായ നോട്ടം കണ്ടു കൊണ്ട് അവനൊന്നു ചിരിച്ചു.. താനിങ്ങനെ പേടിക്കാതെടോ....

ഞാൻ അർദ്ധവ് അവനവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞതും അവളവനെ തന്നെ നോക്കി... കൈ കൊടുക്കണോ......കൈ കൊടുക്കാം ഇങ്ങേരുവായിട്ടു എനിക്കെന്തു ശത്രുത... അവൾ കൈ നീട്ടിയതും... പാറു.....😡 ആരുടേയാ ആ ഗർജനം.... വിളി വന്ന ഭാഗത്തേക്ക്‌ നോക്കിയ അവള് കാണുന്നത് തന്നെ ദേഷ്യത്തോടെ നോക്കുന്ന ശിവയെയാ... അവൻ പെട്ടെന്ന് നടന്നു വന്നു അവളുടെ കയ്യിൽ പിടിച്ചു അവനു പിറകിലേക്ക് മാറ്റി... അർദ്ധവിനെ അദേഷ്യത്തിൽ നോക്കിയട്ടു അവളെ അവിടെ നിന്നും അടുത്ത മുറിയിലേക്ക് ശിവ കൊണ്ട് പോയി... ശിവ അവളെയും കൊണ്ട് പോയടുത്തേക്ക് തന്നെ അർദ്ധവ് നോക്കി നിന്നു.. ഓഹോ.... അവളോട്‌ ഞാൻ ഒന്ന് മിണ്ടിയെനു തന്നെ അവനിത്രക്കും ചൂടാവുന്നുണ്ടങ്കിൽ അവളുമായി അവനു എന്തോ ഉണ്ട് ...... നടക്കില്ല ശിവ.. നിന്റെ ജീവിതത്തിൽ ഒരു സന്തോഷം പോലും ഉണ്ടാകാൻ ഈ ഞാൻ ഉള്ളടുത്തോളം സമ്മതിക്കില്ല.... ***************** മുറിയിലേക്ക് കയറിയ ശിവ അവളുടെ കവിളിൽ കുത്തി പിടിച്ചു.... ഒന്ന് വിട് ശിവേട്ട... വേദനിക്കുന്നു .. വേദനിക്കാൻ തന്നെയാ..

നി ഇനി ഇപ്പോളൊക്കെ ആ നാറിയോട് മിണ്ടിയാലും ഇത് ഓർമ്മയിൽ വേണം.... അവളുടെ കണ്ണുകൾ നിറഞ്ഞതും അവൻ കയ്യെടുത്തു.... ശിവേട്ടനെന്താ ഞാൻ അയാളോട് മിണ്ടുന്നേനു.. ശിവേട്ടന്റെ അനിയനല്ലേ അത്.. ഏഹ്ഹ്.... ശിവ... മുറിയുടെ വെളിയിൽ നിന്നു ശബ്ദം വന്നതും അവനങ്ങോട്ടേക്ക് നോക്കി... ഹരിയും പ്രവീനും ദിവ്യയും മീനും ഒക്കെ ഉണ്ടായിരുന്നു അവിടെ.. എന്താ ശിവ... എന്തുവാ രണ്ടും കൂടെ പ്രശ്നം.... അച്ഛാ... ഞാൻ ചെല്ലുമ്പോൾ ഇവളാ ആ അർദ്ധവിനോട് മിണ്ടുന്നു..... അതിനെന്താടാ.. നിന്റെ സ്വന്തം അനിയനല്ലേ അവൻ... പ്രവീൺ മുന്നിലേക്ക്‌ കയറി നിന്നു കൊണ്ട് ചോദിച്ചതും ശിവ ഒന്ന് പരുങ്ങി ... അവനെന്റെ അനിയനല്ല..... ശിവ അത് പറഞ്ഞതും എല്ലാവരും ഒരു പോലെ ഞെട്ടി.... പ്രവീൺ ചെന്നു ഡോർ അടച്ചു ശിവക്ക് മുന്നിലേക്ക്‌ വന്നു....... ശിവേ... ഞങ്ങള് എന്ത് ചോദിച്ചാലും നി ഒന്നും പറയാറില്ല ഞങ്ങളോട്... ശെരിക്കും എന്തുവാ ഇവിടെ നടക്കുന്നത് .. ഞങ്ങൾക്കൊന്നും മനസിലാകുന്നില്ല... ആകെ മൊത്തം എന്തക്കയോ പൊരുത്തക്കെടുകള ഇവിടെ വന്നു കയറിയത് മുതൽ ഒന്നും അങ്ങോട്ട്‌ മനസിലാകുന്നില്ല... നിന്റെ അനിയത്തി വന്നു കെട്ടി പിടിച്ചട്ടു പോലും നി അതിനെ ഒന്ന് അശ്വസിപ്പിച്ചട്ടില്ല... ഇപ്പൊ അനിയനോട് പാറു ഒന്ന് മിണ്ടി അതിനും നി പ്രശ്നം ഉണ്ടാക്കുന്നു....

എന്താടാ ഇതൊക്കെ... അവൻ എന്റെ അനിയനല്ല.... പിന്നെ... പിന്നെ ആരാ.... പാറു മുന്നിലേക്ക്‌ കയറി വന്നു ചോദിച്ചതും ശിവ പറയാൻ തുടങ്ങി... അമ്മ മരിക്കുന്നതിന് മുന്നേ തന്നെ രേണുക എന്ന സ്ത്രീ അച്ഛനെ പറ്റിച്ചു കയ്യിലെടുത്തിരുന്നു.... അവരുടെ ഭർത്താവും അതിനു കൂട്ട് നിന്നു.. അച്ഛന്റെ സ്വത്തുക്കൾ ഓരോന്നായി തട്ടി എടുക്കുവാനാ അയാൾ ശ്രെമിച്ചത്... അമ്മ ആക്‌സിഡന്റിൽ മരിച്ചതാണെന്ന എല്ലാവരും എന്നോട് പറഞ്ഞത് പക്ഷെ അതല്ലായിരുന്നു ആത്മഹത്യ ആയിരുന്നു അത്.....രേണുകയുടെ കാര്യം അറിഞ്ഞ അമ്മ ചോദിക്കുവാൻ അവളുടെ വീട്ടിൽ ചെന്നതും തിരികെ വന്ന എന്റെ അമ്മ... നിറഞ്ഞു വന്ന മിഴികൾ അവൻ അടച്ചു തുറന്നു ... അമ്മ പോയതിൽ പിന്നെ എനിക്ക് എല്ലാം മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു എന്റെ രണ്ടാമത്തെ വയസിൽ മുത്തശ്ശി പോയി... മുത്തച്ഛൻ മാത്രം കൂട്ടിനായി... അന്നൊരു പിറന്നാൾ ദിവസം ആയിരുന്നു.. എന്റെ മൂന്നാമത്തെ പിറന്നാൾ അച്ഛനെ കാത്തിരുന്ന ഞാൻ കാണുന്നത് പിറ്റേന്ന് അച്ഛനെയും മറ്റൊരു സ്ത്രീയേയും ആ.. സത്യങ്ങൾ അറിഞ്ഞ മുത്തച്ഛൻ വേറെ വഴി ഇല്ലാത്തതു കൊണ്ട്‌ ആ സ്ത്രിയെ ഇവിടെ കയറ്റി ....

പിന്നീട് കുറച്ചു നാൾ അവർ ഇവിടെ നിന്നും മാറി ഒരു ഒന്നര വർഷത്തോളം ഞാൻ എന്റെ അച്ഛനെ കണ്ടട്ടില്ല..തിരിച്ചു വന്നപ്പോൾ അവരുടെ കയ്യിൽ പിടിച്ചു എന്റെ അതെ പ്രായം ഉള്ള മറ്റൊരാളും കൂടെ ഉണ്ടായിരുന്നു.. അതാ അവൻ അർദ്ധവ് ... മുത്തച്ഛൻ ആരാണെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞത് എന്റെ അനിയനാണെന്ന.. അച്ഛന് മൂന്ന് കൊല്ലം മുന്നേ ഉണ്ടായ മകൻ.... അതിൽ ചൊല്ലി മുത്തച്ഛനുമായി അച്ഛൻ വഴക്കായി.. പല വെട്ടം കല്യാണം കഴിക്കാൻ നിർബന്ധിച്ചിട്ടും അതിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറിയത് ഇതിനായിരുന്നോടാ എന്നും ചോദിച്ചു... പക്ഷെ അവനെ അച്ഛൻ ചേർത്ത് പിടിച്ചു... എന്നേ ആ സ്ത്രീ അച്ഛനിൽ നിന്നും അകറ്റി... അല്ല അവരിൽ നിന്നൊക്കെ ഞാൻ അകന്നു.... സ്വന്തം മകൻ ഉണ്ടോ ഉറങ്ങിയോ എന്ന് പോലും തിരക്കാത്ത അയാൾ സത്യം അറിയാതെ വളർത്തു മകനെ സ്നേഹിക്കുന്നതും കൊഞ്ചിക്കുന്നതും അവനു വേണ്ടതൊക്കെ ഒരു കുറവും വരതെ മേടിച്ചും നോക്കിയും കൊടുക്കുമ്പോൾ സ്വന്തം അമ്മയുടെ സ്നേഹം പോലും കിട്ടാതാക്കിയ ഒരു കുഞ്ഞു ഇവിടെ ഉണ്ടന്ന് അവര് ഓർത്തില്ല... അവരൊക്കെ എന്നോട് കാണിക്കുന്ന അകൽച്ച എനിക്ക് മനസിലാകുമായിരുന്നെങ്കിലും അതിനു പിന്നിൽ ഉള്ള ഇത്രേം വല്യ കാര്യം എനിക്ക് മനസിലാക്കുവാൻ ഉള്ള പ്രായം ആയട്ടില്ലായിരുന്നു...

മരിക്കുന്നതിന് മുൻപ് എനിക്കറിവായപ്പോൾ മുതൽ ഇവരുടെ ചതികൾ ഓരോന്നും മുത്തച്ഛൻ എനിക്ക് പറഞ്ഞു തന്നു... എങ്ങനെ എങ്കിലും രക്ഷ പെട്ടോണം എന്ന്... ഓരോന്നും അറിയും തോറും അച്ഛൻ എന്ന വ്യക്തിയെ ഞാൻ വെറുക്കുവാൻ തുടങ്ങി.... ആ സ്ത്രീയേയും.... പക്ഷെ എന്നേ എല്ലാം കൊണ്ടും ഞെട്ടിച്ചതു ശ്രീലക്ഷ്മി.. അവളായിരുന്നു..എന്നേലും അഞ്ചു വയസിനു ഇളയതാ അവൾ.. രണ്ടാനമ്മയുടെ മകളാണെങ്കിലും അവളെന്റെ അച്ഛന്റെ ചോരയായത് കൊണ്ട് അർദ്ധവിനെകാളും എന്നേ അവൾ സ്നേഹിച്ചു... പക്ഷെ സ്നേഹം കിട്ടാൻ കൊതിച്ചപ്പോൾ അതൊക്കെ നിഷേധിച്ചത് കൊണ്ട് തന്നെ എനിക്കവളോടും ദേഷ്യമായിരുന്നു... എന്നോട് മിണ്ടുന്നതിനു പലപ്പോഴും ആ സ്ത്രീ അവളെ ഉപ്രദ്രവിച്ചിട്ടുണ്ട് .. മുത്തച്ഛൻ എന്റെ പേർക്ക് സ്വത്തുക്കൾ ആക്കിയെന്നു അറിഞ്ഞത് മുതൽ അവർക്കെന്നോട് ഭയങ്കര സ്നേഹമായിരുന്നു . ആട്ടി ഓടിച്ചു ഞാൻ അവരെ... ശിവ... അർദ്ധവ് അപ്പൊ... പ്രവീൺ പറയാൻ തുടങ്ങിയതും ശിവ ബാക്കി പറഞ്ഞു തുടങ്ങി... അച്ഛനെ ആ സ്ത്രീ പറ്റിക്കുവായിരുന്നു..

അവർ ആദ്യം വിവാഹം കഴിച്ച ഭർത്താവിൽ നിന്നും അവർക്കുണ്ടായ മകനാ അർദ്ധവ് ... പക്ഷെ അച്ഛന്റെ ആണെന്ന് അവര് വരുത്തി തീർത്തു... അർദ്ധവിന്റെ അച്ഛനെ എന്റെ അമ്മ മരിച്ചതും അവർ വേണ്ടന്ന് വെച്ചു.. എന്നാൽ സത്യം എല്ലാ കാലത്തും എല്ലാവർക്കും മൂടി വെക്കാൻ പറ്റില്ല... ഹോസ്റ്റലിൽ നിന്നു പഠിച്ച ഞാൻ അവരറിയാതെ ഒരിക്കൽ ഇവിടെ കയറി വന്നു.. അന്ന് ഈ മകനും തള്ളയും കൂടെ സംസാരിക്കുന്നതു കേട്ടു കൊണ്ടാ ഞാൻ അവരുടെ മുറിയിലേക്ക് ശ്രെദ്ധിച്ചത്.. സത്യങ്ങൾ ഒക്കെ കേട്ടപ്പോൾ രണ്ടിനെയും അല്ല മൂന്നിനേയും കൊല്ലനാ തോനിയെ... അവരുടെ അടുത്തേക്ക് ചെന്നതും ഞാൻ എല്ലാം അറിഞ്ഞനുള്ള പേടി ആയിരുന്നു അവരിൽ... അച്ഛനെ സത്യങ്ങൾ അറിയിക്കുവാൻ ഞാൻ ശ്രെമിച്ചില്ല.. അതിൽ കാര്യമില്ലന്ന് എനിക്കറിയാമായിരുന്നു... പക്ഷെ ശിവേട്ടന്റെ അച്ഛൻ എല്ലാവർക്കും ഉപകാരിയും നല്ല മനുഷ്യനും ആണെന്നൊക്കെ ആണല്ലോ ചേച്ചിയും പിന്നെ ഈ നാട്ടുകാരും ഒക്കെ പറയുന്നത്... അതിനു ശിവ ഒന്ന് ചിരിച്ചു.... മറിച്ചു അയാൾ ചെയ്തതൊക്കെ അയാളുടെ പേര് നിലനിർത്താൻ വേണ്ടി മാത്ര... അവനതു പറഞ്ഞതും എല്ലാവരും ഞെട്ടി... പ്രവീൺ അവനടുത്തേക്ക് ചെന്നു... ശിവേ... നിനക്കാരുമില്ലെന്ന് ഉള്ള തോന്നൽ നിനക്കിനി വേണ്ട...

പ്രവീൺ മാത്രമല്ല തനിക്കു വേണ്ടി വാതിക്കാൻ കുറച്ചു പേരെ കൂടെ കിട്ടി എന്നുള്ള തോന്നൽ... മുറിയുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നതു നോക്കി നിൽക്കുവായിരുന്നു അർദ്ധവ്.... പുറകെ ആ സ്ത്രീയും ഉണ്ടായിരുന്നു... കതകു തുറക്കുന്ന ശബ്ദം കേട്ടതും അവനവിടെക്ക് നോക്കി... മുറിയിൽ നിന്നും ഇറങ്ങി വരുന്ന ശിവയെ കണ്ടതും അവരുടെ മുഖത്തു പുച്ഛമായിരുന്നു.. അകത്തു നിന്നു വന്നു നിന്ന അവൻ അവരെ നോക്കി ഒന്നുചിരിച്ചു.... ഉടുത്തിരുന്ന മുണ്ട് മടക്കി ഉടുത്തു കൊണ്ട് ഇടുപ്പിന് രണ്ടു കയ്യും കൊടുത്തു അങ്ങനെ നിന്നു.. അർദ്ധവിന്റെ മുഖത്തെ ചിരി മായുവാൻ അതികം സമയം വേണ്ടി വന്നില്ല... പിറകെ പ്രവീണും കൂടെ ഇറങ്ങി വന്നു... മറ്റുള്ളവരും ഇറങ്ങി വന്നതും രേണുകക്ക് ദേഷ്യം കൊണ്ട് മുഖം ചുവക്കുവാൻ തുടങ്ങി.... മുറ്റത്തേക്ക് ആംബുലൻസ് വന്നു നിന്നതും ശിവ അങ്ങോട്ടേക്ക് നോക്കി... ശ്രീജിത് ഇറങ്ങിയതും ലക്ഷ്മി കരഞ്ഞു കൊണ്ട് ഓടി ചെന്നു.... ശിവക്ക് ഉള്ളിൽ സങ്കടം ഉണ്ടങ്കിലും അവനതു പുറമെ കാണിച്ചില്ല... ബോഡി എടുത്തു കൊണ്ട് വെച്ചതും ലക്ഷ്മി തളർന്നു വീഴാൻ പോയി.. ശിവ പെട്ടെന്ന് അവളെ പിടിച്ചു കൊണ്ടിരുത്തി.. ആ മയക്കത്തിലും അവള് കണ്ടു അവളുടെ ശിവേട്ടൻ ആണെന്ന്....

രേണുക തകർത്തു കരയുകയായിരുന്നെങ്കിലും പാറുവിനത് കണ്ടപ്പോൾ ദേഷ്യം അടക്കി നിർത്താൻ കഴിഞ്ഞില്ല.... സമയം കടന്നു പോയി കർമങ്ങൾ ചെയ്യുവാൻ മകനെ വിളിച്ചതും അർദ്ധവ് അങ്ങോട്ടേക്ക് ചെന്നു.. ഒന്ന് നിന്നെ നി... ( പ്രവീൺ ) മകനെയാ വിളിച്ചേ.. അല്ലാതെ നിന്നെ അല്ല... പ്രവീൺ സംസാരിച്ചതും അയാൾ പ്രവീണിനടുത്തേക്ക് നടന്നു വന്നു.... നി ആരാടാ എന്നേ ചോദ്യം ചെയ്യാൻ..... ( അർദ്ധവ് ) നിന്നെ കാളും നല്ലവനാ എന്തായാലും... ( ശിവ ) നിന്നോട് ഞാൻ പറഞ്ഞില്ലേ... ഇത് എനിക്ക് തന്നെ ചെയ്യണം... ഇല്ലങ്കിൽ അറിയാലോ എന്നേ നിനക്ക്.. കുറെ കിട്ടിയിട്ടുള്ളതല്ലേ എന്റെ കയ്യിൽ നിന്നു നിനക്ക്... ശിവയുടെ ദേഷ്യം കണ്ടതും രേണുക അവനെ വന്നു പിടിച്ചു കൊണ്ട് പോയി... കർമങ്ങളൊക്കെ ശിവ തന്നെ ചെയ്യ്തു... അത്രയൊക്കെ ദ്രോഹിച്ചിട്ടും അവനു അവന്റെ അച്ഛനോട് സ്നേഹമായിരുന്നു... എല്ലാം കഴിഞ്ഞതും ഓരോരുത്തരായി പോകുവാൻ തുടങ്ങി എന്നാൽ അവർക്കു ശിവയെ ഒറ്റയ്ക്ക് അവന്റെ മുന്നിൽ ഇട്ടു കൊടുത്തിട്ടു പോകുവാൻ തോന്നി ഇല്ല... ശിവയെ പിന്നീട് പാറു കണ്ടില്ല അവൾക്ക് ശിവയെ കാണാൻ തോന്നി.... മീനു കാണാതെ ഓരോ മുറിയും അരിച്ചു പെറുക്കി അവൾ നോക്കാൻ തുടങ്ങി..... പ്രവീണും അച്ഛനും ശ്രീജിത്തും വെളിയിൽ ആയിരുന്നു..

ദിവ്യയും മീനുവും ശ്രീലക്ഷ്മിയുടെ അടുത്തായിരുന്നു...... ***************** ഈശോര.. കാത്തോണേ.. കാട്ട് പോത്തിനെ തേടിയ പോകുന്നെ... ഒടുവിൽ അവനെ കണ്ടെത്തി.. മോളിൽ ഒരു മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ അവൻ നിൽക്കുന്നു..... അവളെങ്ങോട്ടേക്ക് ചെന്നു... ആരെയാ ശിവേട്ട നോക്കുന്നെ...😁 നി എന്തിനടി എപ്പോളും എന്റെ പിറകെ നടക്കുന്നെ... എവിടോട്ട് തിരിഞ്ഞാലും നി .... അല്ല... ഏട്ടൻ പറഞ്ഞു ശിവേട്ടനെ ഒറ്റയ്ക്ക് നിർത്തരുതെന്നു.. അതാ... ഇവിടെന്തിനാ വന്നു നിൽക്കുന്നെ... അവളവന്റെ അടുത്തേക്ക് ചെന്നു... ദൂരെ എങ്ങോട്ടോ നോക്കി നിൽക്കുന്ന അവനെ അവൾ ശ്രെധിച്ചു... നേരുത്തത്തെ ശിവേട്ടനിൽ നിന്നും ഇപ്പോഴത്തിതിലേക്കു കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്...( ആത്മ ) പാറു... ആർദ്രമായി അവൻ വിളിച്ചതും.. ഞെട്ടി അവളവനെ നോക്കി....

നി അത് കണ്ടോ...ശിവ വിരൽ ചൂണ്ടിയെടുത്തേക്ക് അവൾ നോക്കി... അവിടെയ.. എന്റെ അമ്മ..... എന്ത് ഭംഗി ആണെന്നോ... നേരിൽ കണ്ടില്ലെങ്കിലും ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ട്.. പിന്നെ എല്ലാരും പറഞ്ഞിട്ടുണ്ട്... അമ്മ സുന്ദരി ആണെന്ന്.... നിന്റെ കഥ കേട്ടപ്പോൾ ഞാൻ എന്റെ അമ്മയെ തന്നാടി ഓർത്തെ..... നിന്നെ ഞാൻ ഒരുപാട് ദ്രോഹിച്ചു.... അതൊന്നും തിരിച്ചെടുക്കാൻ പറ്റുന്നതല്ല.... എന്നാലും... പിന്നെ നിനക്കും മീനുനും ഇനി ലാബിൽ പോകാം.. എവിടാണെന്ന് പറഞ്ഞ മതി.. ഞാൻ സംസാരിക്കാം... പാറു ഞെട്ടി അവനെ തന്നെ നോക്കി നിന്നു... ശിവേട്ട..... എന്താടി....😡 എന്നേ ഒന്ന് പിച്ചുവോ.... എന്തിനു..😡 അല്ല ഏട്ടൻ തന്നാണോ ഇതൊക്കെ പറഞ്ഞതെന്ന് ഓർക്കുമ്പോ ഒരു സംശയം...🤔 ദേ പെണ്ണെ എന്റെ സ്വഭാവം എപ്പോളാ മാറുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല നി പോയെ... ശിവ പാറുവിനോട് സ്നേഹത്തോടെ മിണ്ടിയത് ഓർത്തപ്പോൾ തന്നെ അവൾക്കൊരു പാട് സന്തോഷം ആയി............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story