പുനർ വിവാഹം: ഭാഗം 26

punarvivaham

എഴുത്തുകാരി: ആര്യ

ഇല്ല..... അവളെന്റെയാ..... കയ്യിലിരുന്ന കുപ്പി ഭിത്തിയിലേക്കവൻ വലിച്ചെറിഞ്ഞു.....കുറച്ചു ദിവസം ഞാൻ മാറി നിന്നപ്പോഴേക്കും ഇത്രയൊക്കെ സംഭവിച്ചോ...ഒരു ഭ്രാന്തനെ പോലെ അവൻ അലറി.... എനിക്ക് വേണമെടാ അവളെ.... ആ ശിവേടെ കയ്യിൽ ചെന്നു പെടാൻ ഉള്ളതല്ല അവൾ എന്റെ ഭാര്യ ആയിട്ട് എന്റെ വീട്ടിൽ വന്നു കയറേണ്ടവളാ... ചേട്ടാ.. മതി.. ഇന്ന് വീട്ടിലോട്ടല്ലേ പോകുന്നെ.. അമ്മക്ക് സംശയം തോന്നും.... കൂടെ ഇരുന്നവൻ ആ കുപ്പി പിടിച്ചു വാങ്ങിച്ചു കൊണ്ടവനോട് പറഞ്ഞു... ഡാ... ഞാൻ ഈ നാട്ടിൽ ഏതു പെണ്ണിനെ നോട്ടമിട്ടാലും ശിവ അതിനു എതിര് നിൽക്കും.. പക്ഷെ അവളെ ഒരുപാട് ഞാൻ ആഗ്രഹിച്ചു പോയടാ.. ഇപ്പൊ നി വന്നു പറഞ്ഞില്ലേ അവളെപ്പോഴും അവന്റെ കൂടാണെന്നു സഹിക്കാൻ പറ്റുന്നില്ലടാ.... എനിക്ക് വേണമെടാ... വീണ്ടും അവൻ കുടിക്കാൻ തുടങ്ങി... ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കു നടന്നു ഒരാൾ പെട്ടെന്ന് വന്നതും അവരങ്ങോട്ടേക്ക് നോക്കി... ആരാടാ അത്.. വിഷ്ണു ചോദിച്ചിട്ടും അനക്കമില്ല... വിഷ്ണു എണീറ്റു.. ആടി ആടി അവനടുത്തേക്ക് ചെന്നു.... ആരാ.... അതും ഈ നേരത്തു താൻ എന്തിനാടോ ഇങ്ങോട്ട് വന്നേ... അല്ല ഇത് ഞങ്ങളുടെ സ്ഥലം അല്ലെ.. നി ആരാ....( വിഷ്ണു ) കൂടെ ഉണ്ടായിരുന്നവരും അയാളെ തന്നെ നോക്കി...

ഞാൻ ആരാണെന്നും എന്താണെന്നും നിന്നോട് പറയാം.. പക്ഷെ അത് ഈ കോലത്തിലല്ല... നി ഇപ്പൊ എന്റെ കൂടെ വരണം നിന്നോട് എനിക്ക് സംസാരിക്കാൻ ഉണ്ട്.. ഉറച്ച ശബ്ദത്തിൽ അയാളത് പറഞ്ഞു.. എന്തിനാ.... ( വിഷ്ണു ) ഞാൻ പറഞ്ഞല്ലോ.. നി ഇപ്പൊ എന്റെ കൂടെ വരണം... ( അയാൾ ) ഡാ.. ഞാൻ ഇങ്ങേരുടെ കൂടെ പോകുവാ... പെട്ടെന്ന് വരാം.. ബോധമില്ലാതെ വിഷ്ണു അത് പറഞ്ഞതും കൂട്ടുകാർ തടഞ്ഞു... എന്നാൽ അയാൾ പെട്ടന്ന് കൊണ്ട് വിടാമെന്ന് പറഞ്ഞത് കൊണ്ട് അവനേം കൂട്ടി അയാൾ വെളിയിലേക്ക് ഇറങ്ങി.... ഒരു പണി കഴിയാത്ത കെട്ടിടത്തിന്റെ മുകളിലേക്കായിരുന്നു അവനെ അയാൾ കൊണ്ട് പോയത്... കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ.... അവിടെ അയാൾ അവനെ കൊണ്ടിരുത്തി.... അവനു ബോധം വരില്ലെന്ന് മനസിലായ അയാൾ അവിടെ ഇരുന്ന വെള്ളം എടുത്തു കൊണ്ട് വിഷ്ണുവിന്റെ തലയിലേക്ക് ഒഴിച്ച്.... ആദ്യം ബഹളം വെച്ച അവൻ പിന്നെ പിന്നെ പതിയെ മയക്കത്തിലേക്കു വീണു.... അവനു നേരെ കസേര വലിച്ചിട്ടു കൊണ്ട് അയാൾ അതിലിരുന്നു...

ഇടയ്ക്കു പല കാൾളും അയാൾക്ക്‌ വന്നു പോയി .. കുറച്ചു സമയം കഴിഞ്ഞപ്പോൾ വിഷ്ണു ബോധത്തിലേക്കു വന്നു.... മുഖത്തെ വെള്ളം കയ്യാൽ തൂത്തു കളഞ്ഞവൻ... ചുറ്റും നോക്കി.... ആരാ... ആരാ എന്നേ ഇവിടെ കൊണ്ട് വന്നേ... നിങ്ങളെന്തിനാ എന്നേ ഇവിടെ കൊണ്ട് വന്നേ.. ആരാടോ താൻ... കസേരയിൽ നിന്നും ചാടി എണീറ്റുകൊണ്ടവൻ ചോദിച്ചതും അയാൾ ചിരിച്ചു.... വിഷ്ണു ബഹളം വെക്കാതെ... ഞാൻ ആരാണെന്നും എന്താണെന്നും ഒക്കെ പറയാം. നി ആദ്യമേ അവിടെ ഇരിക്ക്... സൗമ്യമായ അയാളുടെ ശബ്ദം കേട്ടതും അവനവിടെ ഇരുന്നു... നി തന്നെയാ വിഷ്ണു എന്റെ കൂടെ ഇങ്ങോട്ടേക്കു വന്നത്.. സംശയം ആണെങ്കിൽ നിന്റെ കൂട്ടുകാരെ വിളിച്ചു ചോദിച്ചു നോക്ക്... അയാൾ പറയുന്നതിൽ കാര്യമുണ്ടന്ന് അവനു തോന്നി.... അതൊന്നും വേണ്ട.. എന്തിനാ താൻ എന്നേ ഇങ്ങോട്ടേക്കു കൊണ്ട് വന്നത് അത് ആദ്യം പറ.... പറയാം.... പാർവ്വതിയുടെ വീടിന്റെ അടുത്ത് തന്നെ അല്ലെ നിങ്ങള് കുറച്ചു ഫ്രണ്ട്സ് ചേർന്ന് വീടെടുത്തു താമസിക്കുന്നത്... ആണെങ്കിൽ......😡( വിഷ്ണു) ഹ്മ്മ്.... എന്തിനാ.. ഏഹ്ഹ്. അതൊക്കെ ഞാൻ എന്തിനാ തന്നെ ബോധിപ്പിക്കുന്നെ.....( വിഷ്ണു ) അതിനായാൾ ചിരിച്ചു.... പിന്നെ ബോധിപ്പിക്കാതെ.. പാറു ഞാൻ താലി കെട്ടിയ എന്റെ പെണ്ണാ.....

അയാൾ അത് പറഞ്ഞതും വിഷ്ണു ഇരുന്നിടത്തു നിന്നു ചാടി എണീറ്റു.. തനിക്കു വട്ടാണോടോ.... എന്നേ ഇവിടെ കൊണ്ട് വന്നു ഈ പൊട്ട കഥ ഒക്കെ പറയാൻ ആരാ പറഞ്ഞെ.. അവനാണോ ശിവ... ശിവയോ... അതാരാ..... ഓ... കഥകൾ ഒക്കെ പറഞ്ഞപ്പോൾ പേര് പറഞ്ഞു തന്നില്ലേ അവൻ... അല്ല നി ആരാ... ഞാൻ പറഞ്ഞല്ലോ വിഷ്ണു നിന്നോട് എന്റെ ഭാര്യ ആണ് പാർവ്വതി... ഞാൻ ഋഷി... മൂന്ന് കൊല്ലങ്ങൾക്ക് മുൻപ് അവളുടെ കഴുത്തിൽ താലി കെട്ടിയവൻ ... അവളെ കണ്ടു പിടിച്ചത് മുതൽ ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.... നി അവളെ സ്നേഹിക്കുന്നതും കല്യാണം ആലോചിച്ചു അവളുടെ വീട്ടിൽ ചെന്നതും ഇന്നലെ നിന്റെ കൂടെ ഒന്നിച്ചിരുന്നു വെള്ളമടിച്ചവനെ കൊണ്ട് നേരുത്തേ തന്നെ ഞാൻ പറയിച്ചതാ.. ഞാൻ വാങ്ങി തന്ന കള്ളും കുടിച്ച നി ഒക്കെ ഇത്രേം നേരം ബോധം ഇല്ലാതെ കിടന്നത്... നി വാങ്ങി തന്നതോ...🙄( വിഷ്ണു ) അതെ... അവളെ തിരക്കി നടന്നു കണ്ടു പിടിച്ചു.. അവളുടെ വീടിനടുത്തു എത്തിയ ഞാൻ നിന്റെ കൂട്ടുകാരനെ കണ്ട്... അവളെ പറ്റി തിരക്കിയപ്പോൾ അവനാ നിന്റെം അവളുടെം കാര്യം പറഞ്ഞത്.... കൊല്ലാനാ ആദ്യം തോന്നിയത്.... പക്ഷെ നി കൊച്ചു ചെറുക്കനല്ലേ.. ആദ്യമേ ഉപദേശം പിന്നെ പ്രവർത്തി അത് പോരെ വിഷ്ണു.....

ഡാ.... വിഷ്ണു ദേഷ്യത്തിൽ അവനടുത്തേക്ക് ചെന്നു... പെട്ടെന്ന് അവനവിടെ നിന്നു... ഋഷിയുടെ കയ്യിലേക്ക് പേടിയോടെ വിഷ്ണു നോക്കി... വിഷ്ണു... എനിക്കു ഈ അടിയും ഇടിയും ഒന്നും പറ്റില്ല.... ദേ ഇത് അങ്ങോട്ട്‌ നിന്റെ നെഞ്ചിലേക്ക് വെച്ച്... ട്ടോ..... എന്താടോ പേടിച്ചോ....... പേടിക്കണ്ട... നിന്നെ ഞാൻ ഒന്നും ചെയ്യത്തില്ല... നി ഇനി പാറുവിന്റെ നേരെ വരരുത്.... ഞാൻ മാത്രം മതി അവൾക്കു...കയ്യിലെ തോക്കിലേക്ക് മാത്രം നോക്കികൊണ്ട് അവനതു പറഞ്ഞു..... നി കള്ളമല്ലേ പറയുന്നേ.... അവളുടെ കല്യാണം കഴിഞ്ഞതാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല.. അങ്ങനാണേൽ നീയുമായിട്ടുള്ള ബന്ധം ഇല്ലാതായങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും കാരണം കാണും... അങ്ങനുള്ള നി ഇനി അവളുടെ ജീവിതത്തിലേക്ക് എന്തിനാ പിന്നേം... എനിക്കിഷ്ടാ അവളെ... ചതിക്കാനല്ല സ്നേഹിച്ചേ.......( വിഷ്ണു ) വിഷ്ണുവിന്റെ സംസാരം കേട്ടതും വീണ്ടുമവൻ ചിരിക്കാൻ തുടങ്ങി... ഞാൻ കരുതിയത് പോലെ അല്ലല്ലോടാ നി...എല്ലാം അങ്ങ് മനസിലാക്കി കളഞ്ഞല്ലോ... അയാൾ അവനടുത്തേക്ക് നടന്നു....

കയ്യെടുത്തു വിഷ്ണുവിന്റെ തോളിലേക്ക് വെച്ച്... വിഷ്ണു... നി പറഞ്ഞത് സത്യമാ... കാരണം ഉണ്ടായട്ടു തന്നെയാ അവൾ എന്നേ വിട്ട് പോയത്... അതിന്റെ കാരണം നിനക്കറിയേണ്ടേ ഏഹ്.... അയാൾ നടന്ന കാര്യങ്ങളൊക്കെ വിഷ്ണുവിനോട് പറയാൻ തുടങ്ങി.... പാസ്ററ് പറഞ്ഞു തീരുന്നതു വരെ വിഷ്ണു ക്ഷമയോടെ അതെല്ലാം കേട്ടു കൊണ്ടേ നിന്നു.... മനുഷ്യനാണോ അതോ മൃഗമാണോ നി... ഒരു പെണ്ണിനോട് ഇങ്ങനൊക്കെ ചെയ്യാൻ.... ഇനി നി അവളെ കൊണ്ട് പോയാലും അവൾ ജീവനോടെ ഉണ്ടാകില്ല.... വിഷ്ണുവിന്റെ ശരീരം വിറക്കുവാൻ തുടങ്ങി..... പിന്നെ എന്തിനാടാ അവളെ എനിക്ക്.... എന്റെ ആഗ്രഹം തീർക്കണം.. പിന്നെ വലിച്ചെറിയും ഞാൻ അവളെ.. ചിലപ്പോൾ കൊന്നു കളയും... ഉപദ്രവിക്കാൻ പറ്റുന്നിടത്തോളം ഉപദ്രവിക്കും... വല്യ ശബ്ദത്തിൽ അവൻ ചിരിക്കുവാൻ തുടങ്ങി....ചിരി നിന്നതും അവന്റെ ക്രൂര മുഖം വെളിയിൽ വന്നു.... ഞാൻ ഇതൊക്കെ നിന്നോട് എന്തിനാ പറഞ്ഞതെന്ന് അറിയുവോ നിനക്ക്.... നി മരിക്കണ്ട നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ ജീവനോടെ എന്നും കാണണമെങ്കിൽ നി അകന്നു പോണം...

ഒരു ഭീക്ഷണി ആണെന്ന് കരുതിക്കോ നി... ഇവിടുന്നു നിനക്ക് പോകാം. അതോ ചാകണമെങ്കിൽ ഇനിം നിനക്ക് അവളുടെ പിറകെ നടക്കാം .പക്ഷെ കല്യാണത്തിന് താലി കെട്ടുന്ന മകനെ കാണുന്നതിന് പകരം. അന്നേ ദിവസം വെള്ള തുണിയിൽ പൊതിഞ്ഞു കിടക്കുന്ന മകനെ കാണണ്ടി വരും .. തിരിഞ്ഞു നിന്നു കൊണ്ടവൻ പറഞ്ഞു.... തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ വിഷ്ണു ഒരു നിമിഷം അവിടെ നിന്നു....... ഡാ...😡 വിഷ്ണുവിന്റെ ശബ്ദം കേട്ടു ഋഷി തിരിഞ്ഞവനെ നോക്കി..... ഇത്രയും നേരം നി ഡയലോഗ് അടിച്ചില്ലേ.... ഒരു പക്ഷെ നി ചൂണ്ടിയ തോക്കിൻ മുനയിൽ ഞാൻ പേടിച്ചു കാണും... പക്ഷെ..... പാറുനെ ഒരിക്കലും നിനക്ക് കിട്ടാൻ പോകുന്നില്ല... കാരണം എന്താണെന്നോ.... അവൾ ചെന്നു പെട്ടത് ഈ കഥയിലെ വില്ലന്റെ കയ്യില.... വിഷ്ണു അത് പറഞ്ഞതും ദേഷ്യത്തിൽ അതിനുപരി സംശയത്തിൽ ഋഷി തല ചരിച്ചു അവനെ നോക്കി.... ശെരിയാ നി പറഞ്ഞത്... ഞാൻ കൊച്ചു പയ്യനാ.. നിന്നെ പോലൊരുത്തനെ അടിച്ചിടാനോ നിന്റെ കയ്യിൽ നിന്നു അവളെ രക്ഷിക്കാനോ എനിക്ക് കഴിയില്ലാരിക്കാം.... പക്ഷെ അവൻ അവളെ രക്ഷിക്കും..... എന്നെക്കുറിച്ചു അന്വേഷിച്ചപ്പോൾ അവനെ കുറിച്ചും ആകാമായിരുന്നു..... ഋഷി പെട്ടെന്ന് അവടുത്തേക്ക് പാഞ്ഞു വന്നു.. വിഷ്ണുവിന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചവൻ പൊക്കി... മുഖത്തിനടുത്തേക്ക് മുഖം കൊണ്ട് വന്നു...... ആരാടാ അവൻ...😡 വിഷ്ണു പുച്ഛം കലർന്ന രീതിയിൽ ചിരിച്ചു....ശിവസിദ്ധി....

. അവളെ അവൻ രക്ഷിക്കും ഋഷി... നിന്റെ തോക്കിനു മുന്നിൽ ഒരിക്കലും അവൻ പകച്ചു നിക്കില്ല.... അവന്റെ മുന്നിൽ വരുന്ന ഒരാളും തിരിച്ചു സങ്കടത്തോടെ പോകില്ല.... നിനക്കറിയില്ല ശിവ ആരാണെന്ന്... അവനെ അറിയാവുന്നവരോട് നി ആദ്യം അവനെ പറ്റി തിരക്ക്... വീണ്ടുമവൻ വിഷ്ണുവിനെ പൊക്കി... അവനെവിടുണ്ട് പറ..😡 അഹ്.. വിട് സാറെ... എനിക്കറിയില്ല.... പക്ഷെ പാറു അവന്റെ അടുത്ത് സേഫ് ആ... അത്ര മാത്രം എനിക്കറിയാം.... ഇത്രയും നാളും എനിക്കൊരു അഹങ്കാരം ഉണ്ടായിരുന്നു... അവളെന്റെ ആണെന്ന്... പക്ഷെ അവളെ എനിക്ക് രക്ഷിച്ചേ മതിയാവു.. അവളെന്റെ ആണെന്ന് മോളിൽ ഇരിക്കുന്നവൻ തീരുമാനിച്ചുണ്ടങ്കിൽ അവളെന്റെ അടുത്തേക്ക് തിരികെ വരും......പക്ഷെ നിന്റെ കയ്യിൽ അവളെത്തി പെടില്ല ശിവ അതിനു സമ്മതിക്കില്ല.... ഡാ ..... ഋഷി അവനെ പിറകിലെക്കെടുത്തെറിഞ്ഞു...അവൻ തറയിലേക്ക് നിരങ്ങി ചെന്നു വീണു.... ആാാ....( വിഷ്ണു ) പാർവ്വതി എന്റെയാ... അതിനിടയിൽ ആരെങ്കിലും തടസം നിന്നാൽ വെച്ചേക്കില്ല ഞാൻ... ശിവ അവനെ ഞാൻ തീർത്തിരിക്കും.. പിന്നെ നി... നി ഒരു നരുന്ത... ഒന്ന് വിരട്ടിയാൽ ഒതുങ്ങി പോകുന്നവൻ.... ഋഷി അവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയി...

വിഷ്ണുവിനു എണീക്കാൻ ബുദ്ധിമുട്ടു തോന്നി എങ്ങനെ ഒക്കെയോ അവനവിടെ നിന്നും എണീറ്റു മുന്നോട്ടു നടന്നു.... ശിവയെ എങ്ങനെ എങ്കിലും എല്ലാം അറിയിക്കണം... മുന്നിൽ നിൽക്കുന്ന ശത്രു നിസാരകാരൻ അല്ല..... അവനെന്തൊക്കയോ ലക്ഷ്യങ്ങൾ ഉണ്ട്.... പാറു അവൾക്കൊന്നും സംഭവിക്കാൻ പാടില്ല..അവൻ ഓരോന്നും കണക്കു കൂട്ടി ... മുന്നോട്ടു നടന്ന വിഷ്ണു വീണ്ടും അവിടെ നിന്നു...... മുന്നിലേക്ക്‌ നോക്കി ശാന്തമായി നിന്ന അവന്റെ മുഖത്തു ഒരു ക്രൂരമായ ചിരി വരാൻ അധിക നേരം വേണ്ടി വന്നില്ല..... പിന്നീട് അവനും ചിരിക്കാൻ തുടങ്ങി ... ശിവ നിന്റെ സമയം അടുത്തെടാ.... എങ്ങനെ ആയാലും പാറുവിനെ എനിക്ക് കിട്ടും.... ഋഷി ശിവയെ തീർക്കാൻ ചെല്ലും പാറുവിന് വേണ്ടി ശിവ ഋഷിയെ കൊല്ലും... ഒരു കോലകാരന്റെ കൂടെ ഒരു പെണ്ണും ജീവിക്കില്ല . ശിവ നേരെ ജയിലിലേക്ക് അവിടേക്കു ഈ വിഷ്ണു ചെല്ലും അവൾക്കു വേണ്ടി... ഏതോ ഒരുത്തനു വേണ്ടി ഞാൻ എന്തിനു എന്റെ ജീവിതം കളയണം.. അവൻ കളയട്ടെ..... ഈ കഥയിലെ വില്ലൻ ശിവ ആണെങ്കിൽ നായകൻ ഈ ഞാനാ... കയ്യിലിരുന്ന ചോര തുള്ളികൾ മുണ്ടിന്റെ തലപ്പു കൊണ്ട് തുടച്ചു മാറ്റി കൊണ്ട് അവൻ മുന്നോട്ടു നടന്നു.... *****************

നേരം വെളുത്തു..... ശിവേട്ട..... ശിവേട്ട... ആരോ ഉറക്കത്തിൽ തന്നെ വിളിക്കുന്നത്‌ കേട്ടുകൊണ്ടാണ് ശിവ കണ്ണുകൾ വലിച്ചു തുറന്നത്... മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടതും.... സ്വപ്നം ആണെന്ന് കരുതി അവൻ തിരിഞ്ഞു കിടന്നു.... ഈ മനുഷ്യന് എന്നേ ഒന്ന് നോക്കി കൂടെ....😡 ശിവേട്ടാ.. ഒരു അലർച്ച ആയിരുന്നു അത്.... ശിവ ഞെട്ടി ബെഡിൽ എണീറ്റിരുന്നു.... കണ്ണുമിഴിച്ചവളെ തന്നെ നോക്കി നിന്നു.... എന്തൊത്തിനാടി ഇങ്ങോട്ട് കെട്ടിയെടുത്തെ.... മനുഷ്യന്റെ ഒറക്കം കളയാനായിട്ട്..... ഒന്നാമത് ഇന്നലെ എപ്പോളാ ഉറങ്ങിയതെന്നു പോലും ഓർമ ഇല്ല... വെളുപ്പാൻ കാലത്ത് ഭൂതത്തിനെ പോലെ എന്റെ മുന്നിൽ വന്നു നിൽക്കാതെ ഇറങ്ങി പോടീ......... ശിവയുടെ ദേഷ്യത്തോടെ ഉള്ള സംസാരം കേട്ടതും അത് വരെ ചിരിച്ച മുഖത്തോടെ ചെന്ന പാറുവിന്റെ മുഖം വാടി... ഇങ്ങേരെന്താ അന്യൻ ആണോ.....🙄 എന്താടി നിന്നു ആലോചിക്കുന്നെ.. നിന്നോട് പറഞ്ഞതൊന്നും നിന്റെ തലേല് കേറീട്ടില്ലേ....😡 അല്ല ശിവേട്ട... നിങ്ങൾക്ക് ഈ ചാട്ടം ഒന്ന് നിർത്തിക്കൂടെ... പല സമയത്തും പല സ്വഭാവം ഇന്നലെ നിങ്ങളല്ലേ എന്നോട് മാന്യമായി സംസാരിച്ചേ... അതിന്റെ സന്തോഷത്തിൽ അല്ലെ ഞാൻ നിങ്ങൾക്ക് ദേ ഈ ചായേം കൊണ്ട് രാവിലെ ഇങ്ങോട്ട് കേറി വന്നേ..

അതിനിങ്ങനെ ആട്ടി ഓടിക്കുവാനോ വേണ്ടേ..... അതിനു നി എന്തിനാ.. കണ്ണ് നിറക്കുന്നെ. എന്റെ കാര്യങ്ങൾ എനിക്കറിയാം നോക്കാൻ അല്ലാതെ നി നോക്കണം എന്ന് ഇല്ല...😡 അയ്യേ.. അതിനു ശിവേട്ടന്റെ കാര്യങ്ങൾ എന്തിനാ ഞാൻ നോക്കുന്നെ... ഇന്നലെ മുഴുവൻ ഒന്നും കഴിക്കാതെ നടക്കുവല്ലേ ക്ഷീണം കാണും അത് കൊണ്ടാ ഇതും കൊണ്ട് വന്നേ... പിന്നെ... പെട്ടെന്ന് ഒരു പെണ്ണ് കെട്ടാൻ നോക്ക്... അല്ലെങ്കിലേ നിങ്ങളുടെ കാര്യം കഷ്ടത്തില...ഇത് പോലെ വല്ലം ഉണ്ടാക്കി തരാനും ശിവേട്ടന്റെ കാര്യങ്ങൾ നോക്കാനും ഒരു പെണ്ണുണ്ടങ്കിലേ പറ്റു.. അങ്ങനെ എങ്കിലും നന്നാവാൻ നോക്ക്.... നി ഈ ശിവയെ ഉപദേശിക്കാൻ വരണ്ട.... എനിക്കറിയാം എന്ത് ചെയ്യണമെന്ന്.. കേട്ടല്ലോ... ഇറങ്ങി പോടീ എന്റെ മുറിയിൽ നിന്നു...😡 അല്ലെ തന്നെ നിങ്ങളുടെ ഈ റൂമിൽ ആര് നിക്കുന്നു...ഒരു വീടിന്റെ വലിപ്പം മുഴുവൻ ഈ റൂമിനു ഉണ്ടല്ലോ..അവളാ മുറി. മൊത്തത്തിൽ നോക്കി.. നി എന്താടി എന്റെ റൂമിന്റെ അളവെടുക്കാൻ വന്നതാണോ... ചായേം കൊണ്ട് വന്നതാണേ അതിവിടെ വെച്ചിട്ട് പോടീ..😡 ഇനി ഇവിടെ നിന്നാൽ ഇങ്ങേരുടെ വായിൽ ഇരിക്കുന്നതൊക്കെ കേൾക്കണ്ടി വരും ശിവ ബെഡിൽ നിന്നും എണീറ്റു.... പാറു അവനടുത്തു കൂടെ ചായ വെക്കാൻ ടേബിളിനടുത്തേക്ക് തിരിഞ്ഞു ...

ആകെ കുരുട്ടടയ്ക്കയുടെ അത്രേം നീളമേ ഒള്ളു . നാക്കണേ അങ്ങ് ഗംഗനദിടെ കൂട്ട് കിടക്കുവാ.... അഹങ്കാരി...😡ശിവ നിന്നു പിറുപിറുത്തു... അവളവന്റെ അടുത്തേക്ക് ദേഷ്യയത്തിൽ ചെന്നു...അവന്റെ നെഞ്ചിൽ പിടിച്ചു ബെഡിലേക്ക് ഒറ്റ തള്ളൂ കൊടുത്തു... ബെഡിന്റെ സൈഡിലേക്ക് ശിവ ചെന്നിരുന്നു... ദേ വല്ലം പറയാൻ ഉണ്ടെ ഉറക്കെ പറയണം അല്ലാതെ പിറുപിറുക്കുവല്ല വേണ്ടതു ... എന്റെ നാക്ക് ഗംഗ ആണെങ്കിൽ തന്റെ നാക്കെന്തുവാ അച്ചൻകോവിലാറോ..... അവനു നേരെ വിരൽ ചൂണ്ടികൊണ്ടവളതു ചോദിച്ചു.... അവനു അവളോട് മറുപടി പറയുവാൻ ഒന്നും കിട്ടിയില്ല.. തന്റെ മുഖത്തിനടുത്തു ചേർന്ന് നിൽക്കുന്ന അവളുടെ ദേഷ്യം കലർന്ന മുഖവും.. പുറത്തേക്കു ചാടും എന്ന് തോന്നിക്കുന്ന ഉണ്ട കണ്ണുകളും ഉരുട്ടി കാണിച്ചു തന്നെ പേടിപ്പിച്ചാൽ വല്ലതും വായിന് വരണ്ടേ....( ശിവ ) ഈശോര മൂർക്കൻ പാമ്പിനെ ആണല്ലോ കേറി ചവിട്ടിയെ.. വേണ്ടാരുന്നു 🙄🙄.. ( ശിവ, ആത്മ ) അവളാ മുറിയിൽ നിന്നും ചാടി തുള്ളി വെളിയിലേക്കിറങ്ങി. വെളിയിൽ എത്തിയതും തിരിഞ്ഞു നോക്കി.... തല വെട്ടിച്ചു കൊണ്ട് പുച്ഛം കലർന്ന നോട്ടം സമ്മാനിച്ചുകൊണ്ടവളവിടെ നിന്നും ഇറങ്ങി പോയി ... ചായ കപ്പ്‌ ചുണ്ടിലേക്ക് ചേർത്ത് വെച്ചതും അവനിൽ ചിരി വിടർന്നു... അഹങ്കാരി...... *****************

താഴെ നിന്നും വല്യ വായിൽ കരച്ചിൽ കേട്ടുകൊണ്ടാണ് ശിവ താഴേക്കു ഓടി ചെല്ലുന്നതു.... ശിവ നോക്കുമ്പോൾ എല്ലാവരും താഴെ നിക്കുന്നു... രേണുകയെ പിടിച്ചു കൊണ്ട് ആ സ്ത്രീ ഓരോ കാര്യങ്ങളായി വിളിച്ചു പറയുന്നുമുണ്ട്.... പ്രവീണും ഹരിയും ദിവ്യയും ശിവ വന്നിട്ട് തിരികെ പോകാമെന്നു കരുതിയ ഇരുന്നത്... അപ്പോള ഇവർ അങ്ങോട്ടേക്ക് കയറി വന്നത് ... ശിവ സ്റ്റെപ് ഇറങ്ങി അവരുടെ അടുത്തേക്കു നടന്നു വന്നു..... അപ്പച്ചി..... അവനോടി അവരുടെ അടുത്തേക്ക് ചെന്നു... ശിവയെ കണ്ടതും കരഞ്ഞു കൊണ്ടവർ അവനെ ചേർത്ത് പിടിച്ചു ..... മോനെ അപ്പച്ചിയോട് ക്ഷമിക്കണം... എനിക്ക് ഇന്നലെ എത്താൻ കഴിഞ്ഞില്ല ... എല്ലാം കഴിഞ്ഞപ്പോളാ എന്റെ ഏട്ടനെ... വീണ്ടുമവർ കരയുവാൻ തുടങ്ങി ...... അപ്പച്ചി വിഷമിക്കണ്ട.. അച്ഛൻ ഇടയ്ക്കു വന്നു നിങ്ങളെ എല്ലാവരെയും കാണുന്നതല്ലാരുന്നോ .. പിന്നെ അത്രയും ദൂരത്ഗ് നിന്നു വന്നപ്പോൾ താമസിച്ചു... സാരമില്ല.... വരാൻ പറ്റുമെന്നു കരുതിയതല്ല മോനെ .. അത് കൊണ്ടാ.. ഏട്ടന്റെ ബോഡി വെച്ചേക്കണ്ട എന്ന് വിളിച്ചു രേണുകയോട് ഞങ്ങള് പറഞ്ഞത്.. ഇന്നലെ രാത്രിയോടാ എല്ലാം ശെരിയായത്... വെളിയിൽ നിന്നു വന്നതായിരുന്നു അവർ....

അഹ് പ്രവീണേ... ഇതെന്റെ അപ്പച്ചി.... ഞാൻ അതികം മിണ്ടിയിട്ടില്ല... മുത്തച്ഛൻ മരിച്ചപ്പോളാ അവസാനമായി അപ്പച്ചിയെ ഞാൻ കാണുന്നത്.. പ്രവീണിനെ നോക്കികൊണ്ടവൻ പറഞ്ഞതും ആ സ്ത്രീ അവരെ നോക്കി ചിരിച്ചു... പിന്നെ ശിവ.. ഈ വരവിനു ഞാൻ ഒരാളെ കൂടെ കൊണ്ട് വന്നിട്ടുണ്ട്.... അവരത് പറഞ്ഞതും ആരാ എന്നുള്ള ഭാവത്തിൽ ശിവ നോക്കിയതും വെളിയിൽ നിന്നും ഒരു കൊച്ചു പെൺകുട്ടി കയറി വന്നു.. പത്തിരുപതു വയസു പ്രായം മാത്രമുള്ളവൾ ... പാറു അവളെ സൂക്ഷിച്ചു നോക്കി.... നല്ല ഒരു പെൺകുട്ടി. ഇടുപ്പ് വരെ ഇടതൂർന്നു തലമുടി ... പട്ടുപാവാടയും ഒക്കെ ഇട്ടു കൊണ്ടാ അവള് കയറി വന്നത്.ഒരു നാടൻ പെൺകുട്ടി..... ശിവയുടെ മുന്നിൽ എത്തിയ അവൾ അവനെ കണ്ടോന്നു ചിരിച്ചു . എന്നാൽ ശിവയിൽ നിന്നും പ്രേത്യേകിച്ചു ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു.... ശിവക്ക് ഇതാരാണെന്നു മനസ്സിലായോ.... ഇതാ എന്റെ മകൾ.. അനന്യ.... നി എന്താടാ അവളെ ഏതോ ആളെ പോലെ നോക്കുന്നത്... നിന്റെ മുറപെണ്ണ അവൾ... പ്രസധേട്ടന്റെ ഒരേ ഒരു ആഗ്രഹം നിന്റെം ഇവളുടെയും കല്യാണം... എന്നാൽ അത് കാണാനുള്ള യോഗം പോലും എന്റെ ഏട്ടന് ഇല്ലാതെ ആയി പൊയി.... ആ സ്ത്രീ അത് പറഞ്ഞതും അവിടെ നിന്ന എല്ലാവരും ഒരു പോലെ ഞെട്ടി ...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story