പുനർ വിവാഹം: ഭാഗം 27

punarvivaham

എഴുത്തുകാരി: ആര്യ

ഏട്ടന്റെ കണ്ണടയുന്നതിനു മുൻപ് ഇവരെ ഒന്നിപ്പിക്കണം എന്നാ എപ്പോളും പറയാറ്..... ഉടനെ നടത്തണം കല്യാണം... അതും കൂടെ കഴിഞ്ഞിട്ടേ ഞങ്ങളിനി ഇവിടുന്നു പോകുന്നുള്ളൂ......ഇവൾക്ക് നിന്നെ കാണണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു... എപ്പോളും പറയാറുണ്ട്.. എന്നാൽ പ്രസാദേട്ടനാ പറയുന്നത് അവനൊരു സർപ്രൈസ് ആയിക്കോട്ടെന്ന് കല്യാണം അടുക്കാറാകുമ്പോൾ ഇവളെ കൊണ്ട് നിർത്തിയ മതിയെന്ന്.... അപ്പച്ചി.... അച്ഛന്റെ ചിത കത്തിയെരിഞ്ഞിട്ട് മണിക്കൂറുക്കൂറുകൾ മാത്രമേ ആയുള്ളൂ....അപ്പോളേക്കും എന്റെ കല്യാണം നിങ്ങളോക്കെ അങ്ങ് തീരുമാനിച്ചു അല്ലെ... മൊനെ ഞാൻ... പെട്ടെന്നു നിന്നെ കണ്ടപ്പോൾ.... അവർ മുഖം. കുനിച്ചു.... അപ്പച്ചി.. അപ്പച്ചി പറഞ്ഞത് തെറ്റാണു എന്നല്ല ഞാൻ പറഞ്ഞത്... മരിച്ചത് എന്റെ സ്വന്തം അച്ഛനാ.... ഇപ്പോൾ ത്തന്നെ വന്നു കല്യാണം എന്നൊക്കെ പറഞ്ഞാൽ ആർക്കായാലും ഒരുപക്ഷെ ദേഷ്യം വരും.... അയ്യോ ശിവേട്ട... അനന്യ ഓടി വന്നവന്റെ കയ്യിൽ പിടിച്ചു....... ശിവേട്ട... അമ്മ ഓർക്കാതെ പറഞ്ഞു പോയതാ.. ഏട്ടൻ ക്ഷമിക്കു....

അനന്യ കയ്യിൽ പിടിച്ചത് ശിവക്ക് ഒട്ടും ഇഷ്ടമായില്ല .... കൈ വലിച്ചു കുടഞ്ഞു അവനവിടെ നിന്നും മാറി..... ശിവ ദേഷ്യത്തിൽ ആണെന്ന് മനസിലാക്കിയ രേണുക അവരെയും കൂട്ടി മുറിയിലേക്ക് പോയി... തോളിൽ ഒരു കൈ വന്നു പതിഞ്ഞതും ശിവ തിരിഞ്ഞു നോക്കി.... ഡാ... ഞങ്ങള് ഇറങ്ങുവാ... ( പ്രവീൺ ) ശിവ ഞെട്ടി ഹരിയെയും ദിവ്യയെയും നോക്കി... ഇന്ന് പോകാതെ ഇരുന്നൂടെ നിങ്ങൾക്ക്.. ( ശിവ അടുത്തേക്ക് വന്നു ) പറ്റില്ല മോനെ... ജോലിക്കു പോകണ്ടതല്ലേ... മോനു ഇപ്പോൾ വേണമെങ്കിലും അങ്ങോട്ടേക്കും വരാമല്ലോ പിന്നെ എന്താ...... ( ഹരി ) ഒറ്റക്കാനുള്ള തോന്നൽ നിനക്ക് വേണ്ട ശിവ.. ഞങ്ങളൊക്കെ ഇനി നിന്റെ കൂടെ ഉണ്ട്.... ( പ്രവീൺ ) പോട്ടെ മോനെ.. ( ദിവ്യ ചോദിച്ചതും അവൻ തലയാട്ടി....) പാറു..... പ്രവീൺ വിളിച്ചതും ശിവയുടെ കണ്ണുകൾ പാറു നിൽക്കുന്നിടത്തേക്ക് പാഞ്ഞു...അവിടെ മാറി ലക്ഷ്മിയോടും മീനുവിനോടും സംസാരിച്ചു കൊണ്ട് നിൽക്കുവായിരുന്നു പാറു പ്രവീണിന്റെ വിളി കേട്ടു കൊണ്ട് തിരിഞ്ഞു നോക്കിയ പാറു കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന ശിവയെയാ ..

അവന്റെ കണ്ണിലേക്കു നോക്കിയതും പെട്ടെന്നവൾ നോട്ടം മാറ്റി പ്രവീണിനെ നോക്കി... എന്താ ഏട്ടാ...... പോകണ്ടേ നമുക്ക്... പോകണം... ഏട്ടനോട് ഞാൻ അങ്ങോട്ട്‌ പറയാൻ ഇരിക്കുവായിരുന്നു... എന്നാ വാ ...... മീനു.. നി വരുന്നങ്കിൽ വയികിട്ടു വാ... ചേച്ചിയെ ഒറ്റയ്ക്ക് ആക്കി ഇപ്പൊ വരണ്ട.. ഞാൻ പോകുവാ... പാറു അത്രേം പറഞ്ഞു ഹരിയുടെ അടുത്തേക്ക് നീങ്ങി... ശിവ നോക്കുന്നുണ്ടങ്കിലും അവനെ നോക്കുവാനോ ദേഷ്യം കാണിക്കുവാനോ അവൾ ശ്രെമിച്ചില്ല.... മുന്നോട്ടു നടന്നതും മുറിയിൽ നിന്നും അനന്യ ഇറങ്ങി വന്നു.. പാറുനെ കണ്ടതും അവളെങ്ങോട്ടേക്ക് ചെന്നു... പോകുവാണോ നിങ്ങൾ.... അതെ മോളെ.... കുറച്ചു അത്യാവശ്യം ഉണ്ട്... ( ഹരി ) ഇനി നിങ്ങള് എന്റേം ശിവേട്ടന്റേം കല്യാണത്തിന് എല്ലാരും കൂടെ കുറച്ചു ദിവസം മുന്നേ ഇങ്ങു പോര്.... അവളത് പറഞ്ഞതും പാറു അവളെ നോക്കി.. അതെന്തിനാ... നിങ്ങളുടെ കല്യാണത്തിന് വന്ന പോരെ അഞ്ചാറു ദിവസം മുന്നേ വന്നു ഇവിടെ കിടക്കണ്ട കാര്യം ഞങ്ങൾക്കില്ല... അവിടെ നല്ല വീടൊണ്ട് കിടക്കാൻ....

പാറു അത്രേം പറഞ്ഞതും അത് വരെ ദേഷ്യത്തിൽ നിന്ന ശിവക്ക് ചിരി വന്നു... എന്താടി നി പറഞ്ഞെ.... ദിവ്യ അവളെ വഴക്ക് പറയാൻ പാവിച്ചതും ഹരി ഇടയ്ക്കു കയറി... മോളെ.. അവളെന്തോ ഓർക്കാതെ പറഞ്ഞതാ മോളു ക്ഷമിക്കു.. അതൊന്നും സാരമില്ല... ചിരിച്ചു കൊണ്ട് അനന്യ പറഞ്ഞു... പാറു വെളിയിലെക്ക് നടന്നു... ഇവൾക്കിതെന്താ ഇത്ര ദേഷ്യം...🙄( പ്രവീൺ ) വെളിയിലേക്കിറങ്ങി വന്ന ശിവ കാണുന്നത് കാറിന്റെ ഡോറിലെ ഗ്ലാസ്സിലേക്ക് തല വെച്ച് കിടക്കുന്ന പാറുവിനെയാ എല്ലാവരും അവനോടു യാത്ര പറഞ്ഞു കാറിൽ കയറി.. എന്നാൽ പ്രവീൺ അവനടുത്തേക്ക് വീണ്ടും വന്നു.... ശിവേ..... അവള് നിനക്ക് നന്നായിട്ടു ചേരും. പറ്റുമെങ്കിൽ നി അതിനു സമ്മതിക്കണം... ശിവ ഒന്ന് ചിരിച്ചു... പാറു എന്തിനാ അവളോട് ദേഷ്യപ്പെട്ടെ... ( ശിവ ) അവളെങ്ങനാ... എന്തെങ്കിലും ചെറിയ കാര്യം മതി പിന്നെ കാണുന്നവരോട് അങ്ങ് ദേഷ്യോം വാശിയും ആ... അതിനു അനന്യ എന്ത് ചെയ്യ്തു..🙄. ( ശിവ ) അനന്യ അല്ല അവളുടെ അമ്മ... നിന്റെ അപ്പച്ചി... ഇന്ന് നി അവരോട് ദേഷ്യപ്പെട്ടില്ലേ അതും കല്യാണ കാര്യം ഇപ്പോളാണോ പറയേണ്ടത് എന്ന് ചോദിച്ചു...

അതിനാ അവളോട് ദേഷ്യം കാണിച്ചത്.. എന്നാ ശെരി ഞങ്ങളിറങ്ങുവാ... പ്രവീൺ ശിവയുടെ തോളിൽ തട്ടിക്കൊണ്ടു.. അവിടെ നിന്നും ഇറങ്ങി... ശിവ തിരികെ മുറിയിലേക്ക് പോയി.... ബെഡിൽ കണ്ണുകളടച്ചു കിടന്ന ശിവയുടെ അടുത്തേക്ക് ശ്രീജിത്തു വന്നു... ശിവ.... ശ്രീജിത്തിന്റെ വിളിയിൽ അവൻ കണ്ണുകൾ തുറന്നു..... കണ്ണിൽ നിന്നു ഒഴുകി ഇറങ്ങിയ കണ്ണുനീർ അവൻ തുടച്ചു.... വിഷമം ഉണ്ടെന്നറിയാം.... പക്ഷെ നിന്നെ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ആ മനുഷ്യനോട് നിനക്ക് ഇത്രേം സ്നേഹം ഉണ്ടായിരുന്നോ...( sree) നിന്റെ പെണ്ണിനെ നിന്നിൽ നിന്നു അകറ്റാൻ നോക്കിയിട്ടും നി അയാളോട് ക്ഷമിചില്ലേടാ.... അയാൾ എന്റെ അച്ഛനായി പോയി അത് കൊണ്ട് മാത്രമാ....എനിക്കായാളോട് ക്ഷമിക്കാൻ കഴിഞ്ഞത്.. അല്ല നിങ്ങളു പോകുന്നില്ലേ വീട്ടിലേക്കു....( ശിവ ) ഡാ ഇന്ന് പോകാൻ പറ്റുമെന്നു തോന്നുന്നില്ല... നിനക്കറിയില്ലേ അവള് സമ്മതിക്കില്ല.... ( sree) പറ്റില്ല.. മീനുവും ഇവിടുണ്ട് അവളെയും കൊണ്ട് നി ഇവിടുന്നു പോയെ മതിയാവു.... അവൻ അർദ്ധവ് നിസാരകാരൻ അല്ല...

നിനക്ക് പറയാൻ മടി ആണെങ്കിൽ ഞാൻ അവളോട് പറയാം... ( ശിവ ബെഡിൽ നിന്നും എണീറ്റു ) ശിവേ... നിന്നെ ഇവിടെ ഒറ്റയ്ക്ക് ഇട്ടേച് എങ്ങനാടാ.. ( sree) ഒറ്റക്കോ..അതിനവൻ ചിരിച്ചു. ഈ ശിവ ജനിച്ചപ്പോൾ മുതൽ ഒറ്റക്കട... ഇനി ഇവരെ ഒക്കെ പേടിച്ചു ഒളിച്ചോടാൻ മാത്രം മണ്ടൻ അല്ല ഞാൻ... ശ്രീ... നി എങ്ങനെ അച്ഛന്റെ അടുത്തെത്തി നിന്നെ ജോലിടെ ആവശ്യത്തിനായി പറഞ്ഞു വിട്ടതല്ലേ ഞാൻ.... തിരിച്ചു പോരുന്ന വഴിയാ അമ്മ ( രേണുക )എന്നേ വിളിക്കുന്നത്.... ഹോസ്പിറ്റലിൽ ആണെന്നും ആരെങ്കിലും വന്നെ പറ്റുന്നും പറഞ്ഞു.. ഞാൻ ചെന്നപ്പോഴേക്കും മരിച്ചിരുന്നു.... പിന്നീട് കാറിൽ അമ്മയെ തിരിച്ചയച്ചു.. ഞാൻ എല്ലാം കഴിഞ്ഞു ബോഡിടെ കൂടെ വരാമെന്നു പറഞ്ഞു... അതു കഴിഞ്ഞു കുറച്ചു മണിക്കൂർ കഴിഞ്ഞ നിന്റെ കാൾ.... അവനതു പറഞ്ഞതും ശിവ ഒന്ന് മൂളി... ശ്രീലക്ഷ്മിയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവനവളെ വീട്ടിലേക്കയച്ചു.... ആദ്യമൊക്കെ എതിർപ്പ് കാണിച്ചെങ്കിലും ഒടുവിൽ അവൾ സമ്മതിച്ചു... രേണുക കരഞ്ഞു കൊണ്ട് ഓടിവന്നെങ്കിലും ശിവയുടെ ദേഷ്യം കലർന്ന മുഖം കണ്ടതും അവരൊന്നും മിണ്ടാതെ നിന്നു..

ശ്രീലക്ഷ്മിക്കും മീനുവിനും ആകെ ഉള്ള ആശ്വാസം ശിവ അവരോടു മിണ്ടിയതായിരുന്നു....അവരവിടെ നിന്ന് പോകുന്നത് വരെ ശ്രീലക്ഷ്മി ശിവയുടെ അടുത്ത് തന്നെ നിന്നു.. പക്ഷെ അവനിൽ നിന്നും സ്നേഹത്തോടെയുള്ള ഒരു വാക്ക് പോലും ഉണ്ടായില്ല..... അനന്യയും അവളുടെ അമ്മയും കൂടെ അവരുടെ വീട്ടിലേക്കു മടങ്ങി..... അർദ്ധവിനെ അവിടെ എങ്ങും കാണാത്തതും ശിവയിൽ സംശയം ഉണ്ടാക്കി... വന്നവരെ ഒക്കെ ഓരോരുത്തരും പോയി... ശിവ മാത്രമായി..രേണുക മുറിയിൽ തന്നെ കഴിച്ചു കൂട്ടി..... ***************** ദിവസങ്ങൾ കടന്നു പോയി... പാറുവിനു മീനു ഇല്ലാത്തതു വല്യ വിഷമം ആയെങ്കിലും അവളത് പുറമെ കാണിച്ചില്ല... പഴയതു പോലെ ഓരോ ദിവസവും വന്നു പോയി.... ഇടയ്ക്കു മീനു വിളിക്കുമെങ്കിലും അവളധികം സംസാരിക്കില്ലായിരുന്നു...... ശിവക്കും അതെ അവസ്ഥ തന്നെയായിരുന്നു... ആരോടും മിണ്ടാനും പറയാനും അവനധികം നിക്കില്ലായിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story