പുനർ വിവാഹം: ഭാഗം 28

punarvivaham

എഴുത്തുകാരി: ആര്യ

പാറു....... ഹരിയേട്ടാ...... പാറു അവിടെ ഉണ്ടോ..... അവള് മുറിയിൽ ഇല്ലേ.... ഇല്ല... ഏട്ടാ.... രാവിലെ മുറിയിൽ ചെന്ന് നോക്കിയപ്പോ അവിടെ ഇല്ല..... അവളവിടെ എവിടെ എങ്കിലും കാണും.... ഹരിയും ദിവ്യയയും കൂടെ അവിടമാകെ അവളെ തിരഞ്ഞു.. എങ്ങും കണ്ടില്ല.... ഏട്ടാ... അവളെങ്ങും പറയാതെ പോകില്ല.... നീ കരയാതെ... അവള് ചിലപ്പോ അമ്പലത്തിൽ പോയതാകും... നീ ആ ഫോണിൽ വിളിച്ചു നോക്കു.... ദിവ്യ ഉടനെ ഫോൺ എടുത്തു പാറുനെ വിളിച്ചു.. എന്നാൽ അവളുടെ ഫോൺ മുറിയിൽ തന്നെ ഉണ്ടായിരുന്നു..... ഏട്ടാ എന്റെ കുഞ്ഞു... ആ ഋഷി അവനെങ്ങാനം... അവളെങ്ങി കരഞ്ഞു.... ദിവ്യ പ്രവീണിനെ വിളിക്കുവാൻ ഫോൺ എടുത്തു... നീ ആരെ വിളിക്കുവാ... പ്രവീണിനെ... നീ ശിവയെ വിളിക്കു.. എന്നിട്ട് പ്രവീണിനെ വിളിച്ചു കാര്യം പറ...ഹരി പറഞ്ഞതും ദിവ്യ ഫോണിൽ ശിവയെ വിളിച്ചു... ***************** എടുത്തു കൊണ്ട് പോടീ..... ഒരു അലർച്ച ആയിരുന്നു അത്..... ശിവേട്ട.. ഏട്ടനെന്തിനാ ദേഷ്യപെടുന്നേ... ദേ അനന്യേ... നിന്നെ കൊണ്ട് എനിക്ക് സമാധാനം പോലും ഇല്ല... നിന്റെ അമ്മ കല്യാണം കല്യാണം എന്ന് പറഞ്ഞു അല്ലാതെ തന്നെ എന്നെ ഫോണിൽ വിളിച്ചും അല്ലാതെയും ബുദ്ധിമുട്ടിക്കുന്നുണ്ട്..

ഇനി നിന്റെ ശല്യം കൂടെ തുടങ്ങിയോടി.... ശല്യമാണോ ശിവേട്ട ഞാൻ നിങ്ങള്ക്ക്.. കുഞ്ഞുനാള് മുതൽ ഈ ഹൃദയത്തിൽ കേറി കൂടിയതാ നിങ്ങൾ.. അതിനെ അത്ര പെട്ടെന്നൊന്നും പറിച്ചു കളയാൻ പറ്റില്ല എനിക്ക്... ഏട്ടന്റെ സ്വത്തോ പണമോ ഒന്നും മോഹിച്ചട്ടല്ല ഞാൻ... വാക്കുകൾ കിട്ടാത്തവൾ തേങ്ങി.... കാത്തിരിക്കാം ഞാൻ എത്ര നാളു വേണമെങ്കിലും.. എനിക്ക് വേണം ജീവിതകാലം മുഴുവൻ ശിവേട്ടനെ... അവളാമുറിയിൽ നിന്നും ഇറങ്ങി ഓടി.... ശിവക്ക് ദേഷ്യം നിയത്രിക്കാൻ കഴിഞ്ഞില്ല... പെട്ടെന്ന് അവന്റെ ഫോണിൽ കാൾ വന്നു... പ്രവീണിന്റെ അമ്മ ആണല്ലോ... 🙄 ഹലോ... മോനെ... അവരെങ്ങി കരഞ്ഞു കൊണ്ടേ ഇരുന്നു... എന്തമ്മേ....എന്തിനാ കരയുന്നെ പാറുനെന്തെങ്കിലും..... പെട്ടെന്ന് ശിവയുടെ വായിൽ നിന്നും അങ്ങനെ വീണു... മോനെ.. എന്റെ മോളു..... ബാക്കി പറയാതെ അവർ പൊട്ടി കരയാൻ തുടങ്ങി.... അമ്മ കരയാതെ ഞാൻ.. ഞാൻ ഇപ്പൊ വരാം... അവനവിടെ നിന്നും ഇറങ്ങി... ഓടുകയായിരുന്നു അവൻ.... ഹരി.. പ്രവീണിനെയും വിളിച്ചു പറഞ്ഞിരുന്നു.. കേട്ട പാതി പ്രവീണും അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു... ശിവ വീട്ടിലേക്കു കയറി വന്നു... വെളിയിൽ തറയിൽ ഇരുന്നു കരഞ്ഞിരുന്ന അവരുടെ അടുത്തേക്ക് ശിവ ഓടി വന്നു...

മോനെ... എന്റെ മോളു... ഞങ്ങൾക്ക് അവളെ വേണം... അവനരിക്കും ഋഷി.. അവനെ എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്യൂ..... അച്ഛാ... പ്രവീൺ അങ്ങോട്ടേക്ക് വന്നു.. എന്താ... അവളെന്തിയെ.... നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ കരയുന്നെ ആ നാറിയെ കൊന്നിട്ടാണെങ്കിലും എന്റെ കൊച്ചിനെ ഞാൻ തിരിച്ചു കൊണ്ട് വരും.... പ്രവീൺ തിരിഞ്ഞതും ശിവ അവന്റെ കയ്യിൽ കയറി പിടിച്ചു.... പാറു.. പാറു ഋഷിടെ കയ്യിൽ ആയിരിക്കാൻ വഴി ഇല്ല.... ശിവ അത് പറഞ്ഞതും പ്രവീൺ അവനെ സംശയത്തോടെ നോക്കി... എല്ലാവരും അവനെ തന്നെ നോക്കി നിന്ന്... പറ ശിവ.. നീ ഇത് പറയാൻ ഉള്ള കാരണം എന്തുവാ.... നീ തറപ്പിച്ചു പറയണമെങ്കിൽ അതിനു പിന്നിൽ മറ്റെന്തോ ഉണ്ട്..... ശിവ അനങ്ങാതെ തന്നെ നിന്നു .. പ്രവീൺ അവന്റെ അടുത്തേക്ക് നീങ്ങി.. ശിവയുടെ ഷർട്ടിൽ പിടിച്ചു... പറയടാ... നീ എന്താ തറപ്പിച്ചു പറയാൻ കാരണം എന്റെ പെങ്ങള് എവിടെ ആണെന്ന് അറിയാമെങ്കിൽ പറ ശിവ.. കരഞ്ഞു കൊണ്ട് അവനതു പറഞ്ഞു... പാറു.. എവിടെ ആണെന്ന് എനിക്കറിയില്ലടാ... പക്ഷെ ഋഷി അല്ല.... പിന്നെ ആരാടാ..... ( പ്രവീൺ ) *****************

അന്ന് അച്ഛൻ മരിച്ചതിന്റെ പിറ്റേന്ന്...എനിക്കൊരു കാൾ വന്നു... ശിവേ എനിക്ക് നിന്നെ കാണണം അത്യാവശ്യം ആണ്.. പാറുവിനെ പറ്റിയ.. നിങ്ങളുടെ രണ്ടാളുടെയും ജീവന് ആപത്ത... ഞാൻ പറയുന്ന സ്ഥലത്തേക്ക് നീ ഒന്ന് വാ.... വിഷ്ണു വിളിച്ചു എന്നോട് അത്രയും പറഞ്ഞപ്പോ ആദ്യം ഞാൻ അത് വിശ്വസിച്ചില്ല.. പിന്നീട് വീണ്ടും പലപ്പോഴും അവനെന്നെ വിളിക്കാൻ തുടങ്ങി.... ഒടുവിൽ അവൻ വീട്ടിലേക്കു വന്നു എന്നെ കാണാൻ.... എന്താടാ.... ഏഹ്ഹ്... പഴയ പ്രതികാരം തീർക്കാൻ വന്നതാണോ നീ... ദേഷ്യത്തിൽ ശിവ വിഷ്ണുവിന്റെ അടുത്ത് സംസാരിച്ചു.. ശിവ.. നീ ദേഷ്യപ്പെടുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ ഇവിടെ വന്നത്.... നീ ഞാൻ പറയുന്നതൊന്നു കേൾക്കു.. പാറുവിനെ നീ രക്ഷിക്കണം.... നിനക്കെ അവളെ അവന്റെ അടുത്ത് നിന്നും രക്ഷിക്കാൻ പറ്റുള്ളൂ... അതെന്താടാ.. കണ്ട പെണ്ണുങ്ങളെ ഒക്കെ രക്ഷിക്കാൻ ഞാൻ എന്തുവാ രക്ഷകനോ... നീ അല്ലെ അവളെ കല്യാണം കഴിക്കാൻ നടക്കുന്നത് നീ തന്നെ രക്ഷിക്കു.. തിരിഞ്ഞു നിന്ന് കൊണ്ട് ശിവ അത് പറഞ്ഞു.... ശിവ.. പ്ലീസ്.... അവളുടെ ജീവന് ആപത്താ.... കുറച്ചു ദിവസങ്ങൾക്കു മുന്നേ എന്താ ഉണ്ടായെതെന്നു നിനക്കറിയുമോ...

ഋഷിടെ പിടിയിൽ ആയിരുന്നു ഞാൻ... ആരുടെയോ ഭാഗ്യതിനാ അവനെന്നെ കൊല്ലതെ വിട്ടത്.. ഇല്ലങ്കിൽ അവന്റെ തോക്കിൻ മുനയിൽ തീർന്നേനെ എന്റെ ജീവിതം.....അന്ന് നടന്നതൊക്കെ വിഷ്ണു ശിവയോട് പറഞ്ഞു.. ശിവ ഞെട്ടി വിഷ്ണുനെ നോക്കി.... അതെ ശിവ.. അവനു കൊല്ലാൻ പൊലും മടി ഇല്ലാത്തവനാ.. എനിക്കറിയാം നീയും പ്രവീണും ഒക്കെ ഇപ്പൊ നല്ല സുഹൃത്തുകൾ ആണെന്ന്.. അത് കൊണ്ട നിന്റെ അടുത്ത് ഞാൻ ഇതൊക്കെ വന്നു പറഞ്ഞത്.. നീയും പാറുവും സൂക്ഷിക്കണം അവനതു പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി നടന്നു.., നിന്നോട് ഞാൻ വിളിച്ചു ഒന്നും പറയാഞ്ഞത് നിങ്ങൾക്കൂടെ പേടി ആകേണ്ടന്നു കരുതിയ.... പക്ഷെ അന്ന് രാത്രി ഷോപ്പിൽ നിന്നും താമസിച്ചു ഇറങ്ങിയ എന്റെ പിറകിൽ ആരോ ഉണ്ടായിരുന്നു... ആളില്ലാത്ത വഴിയിലേക്ക് ഞാനായിട്ട ബൈക്ക് ഓടിച്ചു കയറ്റിയത്... ബൈക്കിൽ നിന്നും ഇറങ്ങി ഞാൻ പിറകിലേക്ക് നീങ്ങി നിന്നു .. ഞാൻ പ്രതീക്ഷിച്ച ആൾ മുന്നിൽ വന്നു നിന്നിരുന്നു.. ആര്.... എല്ലാവരും ഒരു പോലെ സംശയത്തോടെ ചോദിച്ചു..... ഞാൻ കണ്ടട്ടില്ലാത്ത ആ മുഖം നിങ്ങളുടെ വാക്കുകളിൽ നിന്ന് മാത്രം ഞാൻ കേട്ടറിഞ്ഞ മുഖം.. അവൻ ഋഷി....

ശിവ അത് പറഞ്ഞതും എല്ലാവരും പേടിച്ചു..... വിഷ്ണു പറഞ്ഞത് വെച്ചു ഋഷി ആരിക്കണം എന്നൊരു തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ശിവ അവന്റെ മുന്നിലേക്ക്‌ മുണ്ടും മടക്കി കുത്തി അങ്ങോട്ടേക്ക് നീങ്ങി നിന്നു.... ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു നീങ്ങി നിന്നതും ഋഷിയെ അവൻ കണ്ടു.... അതെ ക്രൂരമായ ചിരി.... ശിവയും അവനെ നോക്കി ചിരിച്ചു.... പ്രതീക്ഷ തെറ്റി ഇല്ല അല്ലെ ശിവ..... ( ഋഷി ) ഏയ് ഇല്ലെടോ.... ഞാൻ എന്റെ നിഴലിനെപോലും വിശ്വസിക്കാറില്ല കാരണം പ്രകാശം വന്നാൽ അവനും ഇട്ടേച്ചു പോകും... ദിവസവും എന്റെ പിറകെ ഒരാൾ ഉള്ളത് പോലെ എനിക്ക് തോന്നിയിരുന്നു.. നീ ആണെന്ന് കരുതിയതേ ഇല്ല... അല്ലങ്കിൽ തന്നെ നീ എന്റെ പിറകെ എന്തിനു വരണം.... പക്ഷെ എനിക്ക് തെറ്റി... ഇന്ന് രാവിലെ മുതൽ ആരോ ഒരാൾ കൂടെ ഉണ്ടന്നു മനസിലാക്കിട്ട് തന്നെയാഡാ... ഈ ശിവ ആളില്ലാത്ത ഈ റോഡിലേക്ക് വണ്ടി കൊണ്ട് വന്നു കയറ്റിയത്തും... ശിവ ഉറക്കെ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തതും അയാൾ തെറിച്ചു തറയിലേക്ക് വീണു... പന്ത് പൊങ്ങി വരുന്നത് പോലെ വീണട്ടും അവനവിടെ നിന്നും ചാടി എണീറ്റു.....

ശിവ... നീ അടിക്കുന്ന അടിയിൽ തെറിച്ചു പോകുന്ന വിഷ്ണുവോ അവന്റെ ആളുകളോ അല്ല ഞാൻ ഋഷിയ.... പാറുനെ നീ രക്ഷിക്കുമെന്ന് വിഷ്ണു വെല്ലു വിളിച്ചപ്പോളേ എനിക്ക് തോന്നിയതാ... നീ നിസാരകാരൻ അല്ലെന്നു... ഞാൻ തല്ലി തീർക്കില്ല ശിവ.. കൊല്ലും... കൊന്ന എനിക്ക് ശീലം... പിറകിൽ നിന്നും അവൻ തോക്കെടുത്തു ശിവക്ക് നേരെ ചൂണ്ടി... വിഷ്ണുവിനെ പോലെ ശിവ പേടിച്ചു വിറക്കുമെന്ന് ഋഷി കരുതി.. എന്നാൽ അവനെ നോക്കി ഉറക്കെ ചിരിക്കുവാൻ തുടങ്ങി ശിവ..... നീ തോക്ക് നീട്ടിയ പേടിക്കുമെന്നു കരുതിയോ... ആണാണെങ്കിൽ തല്ലി തന്നെ ചകാമെടാ...ശിവ അവന്റെ നെഞ്ചിൽ കാലെടുത്തു ചവിട്ടി വീഴാൻ പോയ തക്കത്തിൽ കയ്യിലേക്കും ചവിട്ടി.. ഋഷിയുടെ കയ്യിൽ ഇരുന്ന തോക്ക് തെറിച്ചു ഓടയിലെക്കു വീണു.... ഡാ.... ഋഷി അലറി കൊണ്ട് ശിവയുടെ അടുത്തേക്ക് ഓടി വന്നു... പെട്ടെന്ന് ശിവ ഒഴിഞ്ഞു മാറി പിറകിലേക്ക് നിന്ന് കൊണ്ട് ഋഷിയുടെ തല പിടിച്ചു അടുത്ത് കണ്ട ഭീത്തിയിലേക്ക് ഇടിച്ചു... ആ...... (ഋഷി അലറി,) നൊന്തോ... നിനക്ക് വേദനിച്ചോ... ഇത് പോലെ അല്ലേടാ നീ അവളെയും ദ്രോഹിച്ചേ... ഋഷിയുടെ മുടിക്ക് കുത്തി പിടിച്ചു കൊണ്ട് അവന്റെ മുഖത്തിനടുതെക്കു ശിവ മുഖം കൊണ്ട് ചെന്നു...

പറയടാ.. നൊന്തോ....അവന്റെ മുഖം പിടിച്ചു ഭിത്തിയിൽ വീണ്ടും ഇടിച്ചു... ഋഷിയെ വലിച്ചു പിറകിലേക്ക് എറിഞ്ഞു.... തല കുടഞ്ഞു കൊണ്ട് അവൻ വീണ്ടും എണീറ്റു വന്നു ശിവയുടെ കാലിൽ ചവിട്ടി... മോനെ ഋഷി ആദ്യം പോയി ഒരാളെ തല്ലാൻ പഠിക്കു തോക്കും കൊണ്ട് ഇറങ്ങിയേക്കുവാ... വില്ലൻ ആണ് പോലും.... ഡാ.... പോടാ.... ശിവ തിരിഞ്ഞു നടന്നു.... ഋഷി പതിയെ എണീറ്റു..... അടുത്ത് കിടന്ന തടി അവന്റെ കണ്ണിൽ പതിഞ്ഞു..... ഋഷി വീണ്ടും ചിരിച്ചു അതും കയ്യിലെടുത്തു അവൻ ശിവയുടെ അടുത്തേക്ക് പാഞ്ഞു... തിരിഞ്ഞു നിന്ന ശിവയുടെ തലയിൽ എന്തോ വന്നു പതിച്ചതും പെട്ടെന്നവൻ തല പൊത്തി പിടിച്ചു കണ്ണുകൾ അടച്ചു താഴേക്കു ഇരുന്നു പോയി.. അഹ്... വേതന കടിച്ചു പിടിച്ചു കൊണ്ട് അവൻ തലയിൽ കയ്യിൽ വെച്ച്.... പുറകിൽ നിന്നും ഋഷി അവന്റെ പുറത്തേക്കു ചവിട്ടി.... അവൻ മുന്നിലേക്ക്‌ വീണു.. കണ്ടോ ശിവ... ഇത്രേ ഉള്ളടോ നീയും.... ഇനി ഈ തലക്കിട്ടു ഒന്നുടെ തന്നാൽ നിന്റെ കഥ കഴിയും.... ഋഷി ക്രൂരമായി ചിരിച്ചു... ശിവ കണ്ണുകൾ തുറന്നു അവനെ നോക്കി... ബൈക്ന്റെ സൈടിൽ വെച്ചിരുന്ന നീളമുള്ള കമ്പി പോലൊന്നു അവൻ വലിച്ചൂരി....

പെട്ടെന്ന് ആയതു കൊണ്ട് ഋഷി മാറുന്നതിനു മുന്നേ ശിവ അതെടുത്തു അവന്റെ കാലിലേക്ക് ആഞ്ഞു തല്ലി... ആ.....( ഋഷി ) ശിവ ചാടി എണീറ്റു... പക്ഷെ അവനു തല നേരെ നിക്കുന്നുണ്ടായിരുന്നില്ല...ഒരു കൈ കൊണ്ട് അവൻ തലയിൽ പിടിച്ചു മറു കൈയിക്കൊണ്ടവൻ ആ കമ്പി കൊണ്ട് ഋഷിയുടെ കാലിൽ ആഞ്ഞു തല്ലി.. ഋഷി അലറി വിളിച്ചിട്ടും ശിവ മാറിയില്ല.. രണ്ടു കാലും ശിവ തല്ലി ഓടിച്ചു.... തല ഒന്ന് നേരെ ആയെന്നു കണ്ടപ്പോ... അവന്റെ കൈ രണ്ടും പിടിച്ചൊടിച്ചു.... അലറി കരഞ്ഞു കൊണ്ട് നിന്ന ഋഷിയുടെ അടുത്തേക്ക്... അവൻ മുട്ട് കുത്തി ഇരുന്നു... ഇതെന്തിനാണെന്ന് നിനക്കറിയുമോ ഋഷി... നിന്നെ പോലെ ഉള്ളതിനൊക്കെ ദേ ഇത് പോലെ ആരെങ്കിലും തരുമെന്നുള്ള പേടി ഉണ്ടങ്കിൽ ഒരു പെണ്ണിനേയും നീ ഒക്കെ തല്ലാൻ കൈ പോക്കില്ല.. അന്ന് നീ തല്ലിയ ഈ കയ്യും അവളുടെ വയിറ്റിലേക്കു നീ കാലു പൊക്കി ചവിട്ടിയ ഈ കാലും അതിനാ ഞാൻ തല്ലി ഓടിച്ചത്... ഇനി കുറച്ചു നാളത്തേക്ക് നിന്റെ ശല്യം അവൾക്കൊ അവളുടെ വീട്ടുകാർക്കോ കാണില്ലെന്നു അറിയാവുന്നതു കൊണ്ട.... ഇതൊക്കെ മാറി കഴിയുമ്പോൾ നീ പിന്നെയും വരും.. അപ്പൊ ദേ ഇത് പോലെ പുറകിൽ നിന്നല്ലടാ അടിച്ചു വീഴ്ത്തണ്ടത് മുന്നിൽ നിന്ന.....

അവനെ വീണ്ടും ഒരു ചവിട്ടും കൂടെ കൊടുത്തിട്ടു ശിവ അവിടെ നിന്നും ബൈക്ക് പതിയെ ഓടിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി... കയ്യോ കാലോ ആനക്കുവാൻ പോലും പറ്റാതെ ഋഷി അവിടെ കിടന്നു.. നേരം പുലർന്നപ്പോൾ നടക്കാൻ ഇറങ്ങിയ ആളുകൾ അവനെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.. പോലീസ് വന്നപ്പോൾ തനിക്കു പരാതി ഇല്ല... രാത്രി ആളറിയത്ത ആരോ വന്നു തന്നെ ഉപദ്രവിച്ചു... എന്ന് പറഞ്ഞു... ഋഷിയുടെ മനസിൽ ശിവയോടും പാറുവിനോടും ഉള്ള പക കൂടി വന്നു..... വിടില്ല ശിവ നിന്നെ ഞാൻ.. ഇവിടുന്നു ഇറങ്ങിയ കൊല്ലും നിന്നേം അവളെയും ഞാൻ... ***************** ഋഷി അല്ലങ്കിൽ പിന്നെ എന്റെ കൊച്ചെന്തിയെ ശിവ.... ദിവ്യ കരഞ്ഞു കൊണ്ടെ ഇരുന്നു.... അമ്മേ.... അമ്മേടെ മോൾക്ക്‌ ഒന്നും പറ്റിയിട്ടുണ്ടാവില്ല.... പ്രവീണിനെ പോലെ അമ്മക്ക് എന്നെ കാണാം.. ഞാൻ കൊണ്ട് വരും അവളെ... പ്രവീണേ... വാടാ... അവളാരുടെ കയ്യിൽ ആയിരിക്കുമെന്ന് എനിക്കറിയാം.. പക്ഷെ അവളെവിടെ ഉണ്ടന്ന്... അത് കണ്ടെത്തിയെ മതി ആകു.. സത്യം അറിയാവുന്ന ഒരുത്തനെ കാണു അവനെയാ കണ്ടു പിടിക്കണ്ടത്.... പ്രവീണിന് ശരീരം തളരുന്ന പോലെ തോന്നി.. ശിവ വണ്ടി എടുത്തു..... *****************

അന്ന് രാത്രിയിൽ.. അഹ്.. എന്റെ തല .... എന്റെ തല തല്ലി പൊട്ടിച്ചെന് കാരണകാരി ആയവളെ ഇന്ന് കണ്ടച്ചേ ഞാൻ പോകുന്നുള്ളൂ.... തലയിലെ വേതന കൂടും തോറും അവനു ദേഷ്യവും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... അവൾക്കു വേണ്ടി ഞാൻ എന്തിനാ എല്ലാരുടേം ദേഷ്യം ഏറ്റു വാങ്ങുന്നെ.. ഓരോന്നും ഓർത്തു അവളുടെ വീട് എത്തിയത് അവൻ അറിഞ്ഞില്ല.... ബൈക്ക് മതിലിനോട് ചേർത്ത് വെച്ച് കൊണ്ട് ശിവ പതിയേ ആ മതിൽ എടുത്തു ചാടി... പ്രവീൺ വന്നട്ടില്ലെന്നു ശിവക്ക് മനസിലായി ബൈക്ക് അവിടെ ഇല്ലായിരുന്നു....അവൻ വീടിന്റെ മുന്നിലേക്ക്‌ ചെന്നു... കതക് തുറന്നു കിടക്കുന്നതു കണ്ടു അവൻ മുന്നിലേക്ക്‌ നടന്നു.. പെട്ടെന്ന് അവൻ തിരിഞ്ഞു കാളിങ് ബെൽ അടിച്ചിട്ട് അടുക്കള ഭാഗത്തേക്ക്‌ നടന്നു... ഇതാരാ ഈ നേരത്ത്.... ദിവ്യ മുൻ വാതിലിലേക്ക് നടന്നു വന്നതും ശിവ അടുക്കള ഭാഗത്തെ ഡോർ തുറന്നു അകത്തു കയറി.. ദിവ്യ വെളിയിൽ വന്നു നോക്കിയിട്ടും ആരെയും കണ്ടില്ല.... ശിവ അപ്പോളേക്കും സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു.... തലയിൽ കുത്തി നോവിക്കുന്ന വേദന അവനു തോന്നി.... തലയിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ മുന്നിലേക്ക്‌ നടന്നു.... ഇതിൽ ഏതാ ആ രാക്ഷസിടെ മുറി.....

മുന്നിൽ കണ്ട രണ്ട് മുറികളിലും മാറി മാറിയവൻ നോക്കി.... രണ്ടാമത് കണ്ട മുറി പതിയെ അവൻ തുറന്നു.... ഇരുട്ട് മുറിയിൽ കിടക്കുന്ന ആളെ കണ്ടതും അവൻ അതിൽ കയറി കതകു അടച്ചു.... ശബ്ദം കേട്ട പാറു ചാടി എണീറ്റു.. പേടിച്ചു ലൈറ്റ് ഇട്ടു... മുന്നിൽ നിക്കുന്ന ആളെ കണ്ടതും അലറുവാൻ വാ തുറന്നതും ശിവ അവളുടെ വാ പൊത്തി.... മിണ്ടി പോകരുത് നീ..... കണ്ണ് തുറിച്ചു കൊണ്ട് അവളവനെ നോക്കി... ആഴ്ചകൾക്ക് ശേഷം അവളവനെ കണ്ടു..... നീ എന്തിനാടി എന്നെ കാണാത്തതു പോലെ നോക്കുന്നത്.... അവളുടെ മുഖത്തു നിന്നും അവൻ കൈ മാറ്റി..... താഴെ ആരുടെയോ ബൈക്കിന്റെ ശബ്ദം കേട്ടതും ശിവ കർട്ടൻ കുറച്ചു മാറ്റി മുറ്റത്തേക്ക് നോക്കി... പ്രവീൺ വന്നിരുന്നു .. ഏട്ടൻ..... പാറു പേടിച്ചു., താൻ താനെന്തിനാ ഇങ്ങോട്ട് വന്നേ.... ഏട്ടൻ തനിക്കൊരു മര്യാദ തന്നിട്ട് താൻ ആയിട്ടു അത് ഇല്ലാണ്ട് ആക്കല്ല്... ഇനി എങ്ങനെ ഇവിടുന്നു പോകും.. എന്തിനാ താൻ വന്നേ... കരയാരായിരുന്നു പാറു.... പാറു ഇത്രയും പറഞ്ഞതും ശിവ എന്തോ തെറ്റ് ചെയ്യ്തത് പോലെ ഉള്ള അവളുടെ പറച്ചിൽ കേട്ടതും ശിവക്ക് ദേഷ്യം വന്നു.. അവളുടെ കവിളിൽ കുത്തി പിടിക്കാൻ വന്നതും പാറു പിറകിലേക്ക് നീങ്ങി... പാറു മോളെ.......

കതകു തുറന്നെ നീ... അഹ് ദേ വരുന്നേട്ടാ ... ശിവ ഒന്ന് ഞെട്ടി.. പാറുവിന്റേം അവസ്ഥ അത് തന്നെ ആരുന്നു... ഒരു വാശി പുറത്തു ഇവളെ രണ്ടു പറയാൻ കേറിയതാ... അതിപ്പോ ഇങ്ങനെ ആയല്ലോ... നീ പോയി കതകു തുറക്ക്..... ഞാനോ... ( പാറു,) പിന്നെ ഞാൻ ആണോടി.... മം..... പാറു മുന്നോട്ടു നടന്നു... ശിവ അപ്പോളേക്കും ലൈറ്റ് ഓഫാക്കി അലമാരയുടെ മറവിൽ ഒളിച്ചു..... പാറു ചെന്ന് കതകു തുറന്നു വെളിയിൽ ഇറങ്ങി.. എന്താ ഏട്ടാ.... ഏയ് ഒന്നുല്ല... വന്നപ്പോ നിന്നെ കണ്ടില്ല... അല്ല നിനക്കു ഈ ലൈറ്റ് ഇട്ടു ഇരുന്നൂടെ... ഏയ് വേണ്ട.. (പാറു ) മം... കഴിച്ചോ മോള്.. മം.. കഴിച്ചു.... എന്നാ ശെരി പോയി കിടന്നോ... പ്രവീൺ അവളോട്‌ പറഞ്ഞതും അവള് തിരിഞ്ഞു.. പ്രവീൺ മുറിയിലേക്ക് പോയി... പാറു അകത്തു കയറി..... എന്തോ മിണ്ടാനായി അവളുടെ അടുത്തേക്ക് വന്ന ശിവന്റെ അടുത്തവൾ കൈ കൂപ്പി... മിണ്ടല്ലേ ശിവേട്ട... ഏട്ടൻ താഴേക്കു പോകും ഇപ്പൊ.. എന്നിട്ട് സംസാരിക്കാം..... അവളുടെ കണ്ണുകൾ നിറഞ്ഞു.... എന്തിനാടി കോപ്പേ നീ കരയുന്നെ... ശബ്ദം താഴ്ത്തി ശിവ ചോദിച്ചു.... പ്രവീൺ കതക് തുറക്കുന്ന ശബ്ദം അവൾ കേട്ടു... അവനവിടെ നിന്നും താഴേക്കു പോയിരുന്നു...

അവനെവിടെ പോയതാ...( ശിവ ) ഏട്ടൻ ഉറങ്ങാൻ വയികും... അത് വരെ tv കാണും... ശിവേട്ടൻ ഇവിടെ വന്നത് ആരേലും അറിഞ്ഞ... അവള് വീണ്ടും കരയാൻ തുടങ്ങി.... അറിഞ്ഞലിപ്പോ എന്താടി.... ശിവ ദേഷ്യത്തിൽ ചോദിച്ചു... ശിവേട്ട...ആരായാലും എന്നെ അല്ലെ സംശയിക്കു... ശിവേട്ടനു അതൊന്നും ഒരു പ്രേശ്നമല്ലായിരിക്കാം.... ചേട്ടൻ എന്തിനാ ഇപ്പൊ ഇവിടെ വന്നത് എന്ന് എനിക്കറിയില്ല.. പക്ഷെ ആരേലും അറിഞ്ഞ പിന്നെ ഞാൻ ജീവനോടെ ഇരുന്നിട്ട് എന്ത് കാര്യവാ.... ഒന്നമത് ഒരിക്കൽ എന്റെ കല്യാണം... ബാക്കി പറയാൻ വന്ന അവൾ പറയാതെ മടിച്ചു നിന്നു...... കല്യാണം ബാക്കി കൂടെ പറയടി.. എന്താടി നിനക്കൊന്നും പറയാൻ ഇല്ലേ.... ഏഹ്ഹ്...( ശിവ ) അവന്റെ തലയിൽ കൈ വെച്ചവൻ പെട്ടെന്നു കണ്ണുകളടച്ചു ബെഡിൽ വന്നിരുന്നു... എന്താടി നോക്കുന്നെ... നിന്റെ പഴയ ഭർത്താവ് തന്ന സമ്മാനവാ.. പുറകിൽ നിന്നുള്ള അടി..... ശിവ അത് പറഞ്ഞതും പാറു ഞെട്ടി...... പ്രവീൺ എല്ലം എന്നോട് പറഞ്ഞതാ... പക്ഷെ അവനെന്തു കാര്യത്തിനാടി എന്നെ കൊല്ലാൻ വന്നേ... കൊല്ലാനോ.. ശിവേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ... തലക്കെന്താ പറ്റിയെ.... ഏഹ്ഹ്.. അവളോടി വന്നവന്റെ അടുത്തിരുന്നു...

ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി അവന്റെ തലയിൽ ഒക്കെ നോക്കി.. എന്നാൽ മുറിവൊന്നും ഇല്ലായിരുന്നു.... പാറു അവിടെ ഇരുന്നു കരയാൻ തുടങ്ങി... കഴിഞ്ഞോ... ഡോക്ടർ.... നോക്കിയത് ..... അവനവളെ കളി ആക്കി ചോദിച്ചു... നിനക്കിട്ട് രണ്ടു തരാനാ ഞാൻ വന്നത്... ദേ ഞാൻ ഒന്ന് പറഞ്ഞേക്കാം.. നിനക്ക് ഒരുത്തിക്കു വേണ്ടി ജീവൻ കൊടുക്കാനൊന്നും എനിക്ക് പറ്റത്തില്ല.... അവിടെ വെച്ച് നടന്നതൊക്കെ ശിവ പാറുനോട് പറഞ്ഞു....... എല്ലം കേട്ടപ്പോൾ അവൾക്കു ഋഷിയെ കൊല്ലാനാ തോന്നിയത്.... ഋഷി ഇനി എന്റടുത്തു വീണ്ടും വന്നാൽ ഒരുപക്ഷെ ഞാൻ അവനെ കൊല്ലും... ഇപ്പൊ കയ്യും കാലും ഒടിച്ചു വിട്ടത് മാത്രെ ഒള്ളു... എന്റെ തല ആ അവൻ അടിച്ചു പൊട്ടിക്കാൻ നോക്കിയത്... അതിനുള്ളത് നിന്നെ പറയാൻ എനിക്കറിയാഞ്ഞിട്ടല്ല .. ഇവിടെ വന്നപ്പോ വേണ്ടാന്ന് തോന്നി... പാറു കരഞ്ഞു കൊണ്ടേ ഇരുന്നു... എന്തിനാടി ഇങ്ങനെ ഇരുന്നു മോങ്ങുന്നേ.... ഏഹ്... നിനക്ക് വേണ്ടി ആരൊക്കെയാ പേടിച്ചു ജീവിക്കണ്ടത്.... കല്യാണം കഴിച്ചു എവിടെ എങ്കിലും പോയി ജീവിച്ചൂടെ പെണ്ണെ നിനക്ക്... നീ കാരണം നിന്റെ ചേട്ടന്റെ ജീവിതം നശിക്കുന്നത് നീ കാണുന്നുണ്ടോ..

ഏഹ്ഹ്.... ദേഷ്യത്തിൽ ശിവ അത് ചോദിച്ചതും പാറു അവനെ തന്നെ നോക്കി ഇരുന്നു.... മീനുനെ പ്രവീണിന് ഇഷ്ട... അവന്റെ നോട്ടത്തിലും പ്രേവര്തിയിലുമൊക്കെ അത് മനസിലാകുന്നുമുണ്ട്... നിന്നെ ഓർത്തിട്ട അവന്റെ ഇഷ്ടം പോലും അവനവളെ അറിയിക്കത്തെ... നല്ല ഏതെങ്കിലും ആലോചന വന്നാൽ കല്യാണം കഴിച്ചു പോയി ജീവിക്കാൻ നോക്ക്... നീ ഒറ്റയ്ക്ക് നിക്കുന്നതു കൊണ്ട ഋഷിയുടെ ഉപദ്രവം കൂടി കൂടി വരുന്നത്.... മീനുനോട് പ്രവീണേട്ടന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടന്ന് എനിക്കറിയില്ലാരുന്നു.. പക്ഷെ ചില സമയത്തുള്ള മീനുന്റെ പ്രേവര്തിയിൽ നിന്നും എനിക്ക് തോന്നിട്ടുണ്ട്.. അവർക്കിഷ്ടാണെങ്കിൽ ഞാൻ ഇതിനു തടസം നിക്കില്ല.... ശബ്ദം കുറച്ചു കൊണ്ടവൾ സംസാരിച്ചു... ഇതിന്റെ ബാൽക്കണി എവിടാടി... എന്തിനാ.... ഇനി പഴേ പോലെ ഇറങ്ങാൻ പറ്റില്ലല്ലോ... പാറു അവനെ ബാൽക്കണിയിലേക്ക് കൂട്ടി കൊണ്ട് പോയി... ശിവ അത് വഴി താഴെക്കിറങ്ങി...ശിവ ബൈക്കിൽ അവിടെ നിന്നും പോകുന്നതും നോക്കി പാറു നിന്നു.. ***************** പാറുനെ അന്ന് ഒന്നും പറയണ്ടായിരുന്നു... ഇനി അതിന്റെ പേരിലാണോ അവൾ... ശിവയുടെ മനസ്സിൽ നൂറു കൂട്ടം ചോദ്യങ്ങൾ നിറഞ്ഞു വന്നു... അവളെ എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story