പുനർ വിവാഹം: ഭാഗം 29

punarvivaham

എഴുത്തുകാരി: ആര്യ

ശിവ പ്രവീണിനെയും കൊണ്ട് ആരെയോ കാണുവാനായി ചെന്നു .. ഗേറ്റ് കടന്നു അകത്ത് കയറിയതും സോഫയിൽ കിടന്നുറങ്ങുന്ന അവനെ കണ്ടതും ശിവ ഓടി ചെന്നവനെ പിടിച്ചു എണീപ്പിച്ചു... ഇരു കവിളിലും മാറി മാറി തല്ലി... എന്തിനാ ശിവേട്ട എന്നെ തല്ലുന്നത്.... അയ്യോ എന്റെ മോനെ ഒന്നും ചെയ്യല്ലേ ശിവ...അപ്പോളേക്കും അവിടേക്കു ഒരു സ്ത്രീ ഓടി വന്നിരുന്നു... ഇവനെ ഞാൻ ഒന്നും ചെയ്യണ്ടങ്കിൽ ഇവനോട് പറ.. പാറു എവിടെ ആണെന്ന്... എനിക്കറിയില്ല.... നിനക്കറിയാം.. പറഞ്ഞില്ലങ്കിൽ.. ഇനിയും നിന്നെ ഞാൻ തല്ലും പറയടാ.. അവളെവിടെ ആണെന്ന്...(ശിവ ) പറയടാ മോനെ.. ആ കൊച്ചേവിടെയാ.. അറിയാമെങ്കിൽ എന്റെ മോൻ പറ... അമ്മേ അത്.... ആർക്കു വേണ്ടി ആട നീ തല്ലു വാങ്ങി കൂട്ടാൻ നടക്കന്നത്... ഇപ്പൊ നീ പറഞ്ഞില്ലേ.. ചിലപ്പോ ഞാൻ നിന്നെ വല്ലതും ചെയ്യ്തു പോകും പറ.. എവിടെയാ എന്റെ അനിയത്തി.. അത്... അത് പിന്നെ.... അവൻ പറയാൻ തുടങ്ങി... ***************** പാറു... കണ്ണ് തുറക്ക് പാറു...... അവന്റെ ശബ്ദം ഇടറിയിരുന്നു..... അവളുടെ മുഖത്തേക്കവൻ വെള്ളം തളിച്ചു.. പാറു......... ആ ശബ്ദം അവളുടെ ചെവിയിൽ പതിച്ചതും പതിയെ അവൾ കണ്ണുകൾ തുറന്നു....നെറ്റിയിൽ കൈ വെച്ചവൾ അങ്ങനെ ഇരുന്നു... പാറു..... നോക്കടി എന്നെ ഒന്ന്... അവൾ തല ഉയർത്തി അവനെ നോക്കി...

പെട്ടെന്നവൻ അവളുടെ കാൽക്കൽ വന്നിരുന്നു... കഴിഞ്ഞു പോയ കാര്യങ്ങൾ ഒരു മിന്നായം പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.... രാവിലെ മുറ്റത്തേക്ക് ഇറങ്ങിയ എന്നെ ആരോ വിളിക്കുന്നത്‌ കേട്ട തിരിഞ്ഞു നോക്കിയത് .. പാറു... ഒന്നിങ്ങു വന്നേ.. അത്യാവശ്യം ആ..നിന്നോട് പറഞ്ഞിട്ട് ഞാൻ അങ്ങ് പൊക്കോളാം.... എന്ത് കാര്യം... എനിക്കൊന്നും കേൾക്കാനില്ല... അവൾ തിരിഞ്ഞു വീട്ടിലേക്കു കയറാൻ പാവിച്ചു... പാറു ശിവേടെ കാര്യമാ.. ഒന്ന് വാ.. കേട്ടിട്ട് നീ അങ്ങ് പൊക്കോ... വെപ്രാളംത്തോടെ ഉള്ള അവന്റെ സംസാരവും ശിവയെ കുറിച്ച് ആണെന്നും കൂടെ കേട്ടതും അവൾക്കു പേടി ആയി.. അവളവനടുത്തേക്ക് നടന്നു... എന്താ... ശിവേട്ടന് എന്തേലും.... ഓ... ശിവേട്ടന്റെ കാര്യം പറഞ്ഞാലേ നീ കേൾക്കുള്ളോ.. വിഷ്ണു അവളുടെ മുഖത്തേക്ക് സ്പ്രൈ അടിച്ചതും പാറു ബോധം മറഞ്ഞു... വിഷ്ണു അവളെ താങ്ങി പിടിച്ചു... ഡാ... അവൻ വിളിച്ചതും കാറിൽ നിന്ന് വിഷ്ണുവിന്റെ കൂട്ടുകാർ ഇറങ്ങി വന്നു... അവളെ പിടിച്ചു കാറിലേക്ക് കയറ്റി കാർ അവിടെ നിന്നും മറഞ്ഞിരുന്നു... എന്തിനാ വിഷ്ണു ചേട്ടാ.. എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.... പാറു... നീ കരയാതെ....

ഞാൻ പറയുന്നതൊന്നു കേൾക്കടി.... എനിക്ക് നിന്നെ അത്രക്കും ഇഷ്ടമാ...(വിഷ്ണു ) എന്നെ അഴിച്ചു വിട്.. എനിക്ക് പോണം.. എല്ലാരും എന്നെ കാണാത്തതു കൊണ്ട് വിഷമിച്ചിട്ടുണ്ടാകും.... അഴിച്ചു വിട് വിഷ്ണു ചേട്ടാ.... പാറു... എനിക്ക് നീ ഇല്ലാതെ പറ്റത്തില്ല പെണ്ണെ... ഒന്ന് മനസിലാക്കടി.. ഇനി ഒരുപക്ഷെ എനിക്ക് നിന്നെ നഷ്ടമായേക്കും.... ഞാൻ കണ്ടു ശിവ അന്ന് നിന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത്... വിഷ്ണു പറഞ്ഞതും പാറു ഞെട്ടി... അത്... അന്ന് ഋഷി..... (പാറു വിക്കി...) എനിക്കറിയാം നിങ്ങള് രണ്ടു പേർക്കും ഇടയിൽ അങ്ങനെ ഒരു സ്നേഹം ഇല്ലന്ന് പക്ഷെ... എനിക്ക് നിന്നെ വിട്ടു കളയാൻ പറ്റുന്നില്ലടി... നിന്റെ മനസ്സിൽ എന്നോടൊരു ഇഷ്ടമോ താല്പര്യമോ ഒന്നും ഇല്ലന്ന് എനിക്കറിയാം... എനിക്കിപ്പോ പേടിയാ ശിവയോട് നിനക്ക് ആ ഇഷ്ടം തോന്നുമോ എന്ന്... വിഷ്ണു ചേട്ടാ... എനിക്കാരോടും ഒരിഷ്ടവും ഇല്ല.. നിങ്ങളെ ഒക്കെ ഒരുപോലെ ഞാൻ കണ്ടിട്ടുള്ളു അതും എന്റെ ഏട്ടനെ സ്ഥാനത്ത്.... എന്റെ കല്യാണം ഒരിക്കൽ കഴിഞ്ഞതാ.. അത് കൊണ്ട ചേട്ടന്റെ വീട്ടിൽ നിന്നും ആള് വന്നിട്ടും ഞാൻ ഈ കല്യാണത്തിനു സമ്മതിക്കാഞ്ഞത്...

എനിക്കെല്ലാം അറിയാം പാറു... ഋഷി തന്നെ എന്നോടെല്ലാം പറഞ്ഞു... വിഷ്ണു എല്ലം അവളോട്‌ തുറന്നു പറഞ്ഞു... സത്യങ്ങൾ അറിഞ്ഞിട്ടും നിന്നോട് എനിക്കൊരിഷ്ട കുറവും ഇല്ല കൂടുതലെ ഉള്ളൂ... അവള് മറുപടി ഒന്നും പറഞ്ഞില്ല.. ഇവിടെ നിന്ന് എങ്ങനെ രക്ഷപെടും... ഇതേതാ സ്ഥലം... വിഷ്ണു ചേട്ടന് എന്നോടുള്ള സ്നേഹം കാരണം ഭ്രാന്തു പിടിച്ച അവസ്ഥയാ...ഈശോര എന്തേലും ഒരു വഴി നീ കാണിച്ചു തരണേ... ***************** വിഷ്ണു ആണ് ശിവേട്ട അവളെ കൊണ്ട് പോയത്.... അതെനിക്കറിയാം.. അത് കൊണ്ടാണല്ലോ അവന്റെ കൂട്ടുകാരൻ ആയ നിന്റെ അടുത്തേക്ക് ഞാൻ വന്നത്... പറയടാ... അവളെവിടെ ഉണ്ട്....(ശിവ ) ശിവേട്ട.. വിഷ്ണുനു പാറുനെ ഇഷ്ട... അതങ്ങു നടത്തി കൊടുത്തൂടെ .. ശിവ ദേഷ്യത്തിൽ അവനെ നോക്കി... വിഷ്ണുന്റെ അമ്മയുടെ തറവാട്ടു വീട്ടിലേക്ക അവളെ കൊണ്ട് പോയതു . അവിടെ ഉണ്ട് പാറു... പ്രവീണേ.. വാടാ... ശിവ ശബ്ദം ഉയർത്തി വിളിച്ചതും പ്രവീൺ അവനെ നോക്കി .. വീട് എവിടെ ആണെന്ന് അറിയണ്ടേ ശിവ .. ( പ്രവീൺ ) ശിവേട്ടന് വീടറിയാം....

വിഷ്ണുവിന്റെ കൂട്ടുകാരൻ പറഞ്ഞതും അവരവിടെ നിന്നും ഇറങ്ങി ഇരുന്നു .... പെട്ടെന്ന് അവൻ ഫോൺ കയ്യിലെടുത്തു... നീ എന്ത് ചെയ്യാൻ പോകുവാ ആ വിഷ്ണുനെ വിളിച്ചു പറയാൻ പോകുവാണോ .. വേണ്ട മോനെ.. ശിവേ നിനക്കറിയാല്ലോ.. ഇപ്പൊ അവരവിടെ ചെല്ലുമ്പോൾ ആ കൊച്ചു അവിടെ ഇല്ലങ്കിൽ വീണ്ടും അവനിവിടെ വരും... മോൻ ആരേം വിളിച്ചൊന്നും പറയണ്ട.... ആ സ്ത്രീ അത് പറഞ്ഞതും അവൻ ഫോൺ സോഫയിൽ ഇട്ടു അവിടേക്കു ഇരുന്നു.... ***************** പാറു... നീ കരയാതെ.. നിന്നെ തിരക്കി ആരും വരില്ല... ഇതിനു പിന്നിൽ ഞാൻ ആണെന്ന് പോലും ശിവ അറിയില്ല.... അത്രക്കും ശിവക്ക് മുന്നിൽ ഞാൻ അഭിനയിച്ചതാ... ദേ ഇത് കണ്ടോ നീ... കയ്യിൽ ചുരുട്ടി വെച്ചിരുന്ന ഒരു കുഞ്ഞു പൊതി അവൾക്കു മുന്നിൽ അവൻ തുറന്നു കാണിച്ചു.... പാറു വിഷ്ണുനെ തന്നെ നോക്കി നിന്നു.. ആ പൊതിയിൽ നിന്നും അവനതു പുറത്തെടുത്തു... പാറു ഞെട്ടി.... വിഷ്ണു ചേട്ടാ... നിങ്ങള് പറയുന്നേ കേൾക്കു.. അബദ്ധം ഒന്നും കാണിക്കല്ലേ.... ( പാറു വെപ്രാളത്തോടെ പറഞ്ഞു ) ഇല്ലടി.. അബദ്ധം ഒന്നും ഞാൻ കാണിക്കില്ല...

നിന്നെ എനിക്ക് കിട്ടി ഇല്ലങ്കിൽ ഇത് ഞാൻ നിന്റെ കഴുത്തിൽ കെട്ടും.... ഇവിടെ വെച്ചല്ല... ദോ കണ്ടോ ഇതിനപ്പുറം ഞങ്ങളുടെ കുടുംബ ക്ഷേത്രമുണ്ട്... അവിടെ വെച്ച്..... നിന്റെ കഴുത്തിൽ ഞാൻ ഇത് കെട്ടും.. അതിനു വേണ്ടിയാ നിന്നെ ഞാൻ ഇവിടെ കൊണ്ടുവന്നതും.... പ്രാന്താണോ... നിങ്ങള്ക്ക്... താലി എന്താണെന്നും അതിന്റെ മഹത്വം എന്താണെന്നും അറിയാത്ത ഒരുത്തൻ ഒരിക്കൽ കെട്ടിയതാ ഈ കഴുത്തിൽ... ഇനിയും.... ഇഷ്ടമല്ലാത്തവർ തമ്മിൽ എന്തിനാ... എന്നെ ഉപദ്രവിക്കരുത്... എന്നെ എന്റെ വീട്ടിൽ കൊണ്ട് വിടണം.. നിങ്ങളുടെ കാലു പിടിക്കാം ഞാൻ... പാറു... നീ എന്തിനാ എന്റെ കാലു പിടിക്കുന്നത് .. ഋഷിയുടെ കൂട്ട് ഒരിക്കലും നിന്നോട് ഞാൻ ചെയ്യില്ല.... മറുത്തു പറയരുത് നീ... വിഷ്ണു ചേട്ടാ എന്നെ വീട്ടിൽ കൊണ്ട് വിട്... അവിടെ വെച്ച് സംസാരിക്കാം.. എല്ലാവർക്കും താല്പര്യം ആണെങ്കിൽ നമുക്ക് കല്യാണം കഴിക്കാം അല്ലാതെ ഇങ്ങനെ ബലമായി പിടിച്ചു വെച്ച് താലി കെട്ടുന്നത് മാത്രം വേണ്ട... അവനിൽ നിന്ന് എങ്ങനെയും രക്ഷപ്പെടണം എന്നാ ചിന്ത മാത്രമേ അവൾക്കുള്ളായിരുന്നു ......

പാറു തല ഉയർത്തി വീണ്ടുമവനെ നോക്കി... എന്തോ ചിന്തിച്ചു നിന്ന അവൻ ഉറക്കെ ചിരിച്ചു... ഇല്ല പാറു... നിന്നെ എനിക്കവര് തരില്ല... ഇവിടുന്നു വീട്ടിലേക്കു പോയാൽ നീയും സമ്മതിക്കില്ല .. ഇന്ന് ഇവിടെ വെച്ച് നമ്മൾ കല്യാണം കഴിക്കും പാറു... വാ... അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... വിട്.. എന്തുവാ നിങ്ങൾ ഈ കാണിക്കുന്നേ... വരനല്ലേ പറഞ്ഞത്... വിഷ്ണു അവളെ കയ്യിൽ പിടിച്ചു അവിടെ നിന്നും വെളിയിലേക്കിറങ്ങി.... വീടിനു പുറകിലൂടെ അമ്പലത്തിലേക്ക് നടന്നു.... പാറു അവനെ തടയാൻ നോക്കിട്ടും പറ്റുന്നില്ലായിരുന്നു..... അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് പാറു ശ്രെധിച്ചു... അവൾക്കു അവനോടു കുറ്റബോധം തോന്നി... തന്നെ സ്വന്തമാക്കാൻ വിഢിവേഷം കെട്ടുന്നവർ... ഒന്നും പറയാതെ അവളവന്റെ കൂടെ നടന്നു.... ആരെ എങ്കിലും കല്യാണം കഴിച്ചു ജീവിക്കാൻ നോക്ക് പെണ്ണെ നീ കാരണം നിന്റെ ചേട്ടന്റെ ജീവിതമാ ഇല്ലാതാകുന്നത്.... ശിവ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി.... വിഷ്ണു ചേട്ടനെ എനിക്കങ്ങനെ കാണുവാൻ പറ്റുന്നില്ല... പക്ഷെ ശിവേട്ടൻ പറഞ്ഞതും ഓർമ വരുവാ...

വിഷ്ണു ചേട്ടന്റെ പിടിയിൽ നിന്നും രക്ഷപെടാൻ പറ്റുന്നില്ലല്ലോ... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒന്നും പറയാത്തവൾ അവന്റെ കൂടെ മുന്നോട്ടു നീങ്ങി ... വിഷ്ണു എന്റെ കഴുത്തിൽ താലി കേട്ടുന്നതിന്റെ അവസാന നിമിഷം വരെ ഞാൻ പ്രാർത്ഥിക്കും... ആരെങ്കിലും എന്നെ രക്ഷിക്കാൻ വരും... ഒന്നും മിണ്ടാതെ എന്തോ ഓർത്തു കൊണ്ട് തന്റെ കൂടെ വരുന്ന പാറുവിനെ കണ്ടതും വിഷ്ണുന് സന്തോഷമായി... അമ്പലത്തിന്റെ ഉള്ളിലേക്ക് അവളെയും കൊണ്ടവൻ കയറി.... അതിനകത്തു കൊണ്ട് നിർത്തി കൊണ്ട് അവൻ തൊഴുതു... അവളും നിറകണ്ണുകളോടെ.... രക്ഷിക്കണേ ഭഗവാനെ...... കണ്ണുകൾ നിറഞ്ഞൊഴുകി..... വിഷ്ണു സന്തോഷത്തോടെ താലി കയ്യിലെടുത്തു.... അവളുടെ കഴുത്തിനടുത്തേക്ക് എത്തിയതും പേടിച്ചവൾ അതിലേക്കു തന്നെ നോക്കി... വേണ്ട വിഷ്ണു ചേട്ടാ..... പറ്റില്ല പാറു എനിക്ക് വേണം നിന്നെ.... കണ്ണുകൾ ഇറുക്കി അവളടച്ചു... കഴുത്തിലേക്കു താലി എത്തി... ഡാ...... ഒരു അലർച്ച ആയിരുന്നു അത്..... പാറു ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു.... തങ്ങളെ ദേഷ്യത്തിൽ നോക്കുന്ന ശിവയെയാണ് അവർ കണ്ടത്.....

ശിവ.... നീ ഇതിൽ ഇടപെടരുത്..... എനിക്ക് വേണം പാറുനെ... ഓ... നീ ഇവളെ കല്യാണം കഴിക്കാൻ തുടങ്ങുവായിരുന്നു അല്ലെ.... ഡി..... എനിക്ക് നല്ല ബുദ്ധി തോന്നിയത് കൊണ്ട . വന്ന ഉടനെ പ്രവീണിനെ ഇവന്റെ വീട് മുഴുവൻ നിങ്ങളെ നോക്കാനും ഞാൻ ഇങ്ങോട്ട് വരാനും തോന്നിയത്... ഇല്ലാരുന്നേ ഇവൻ നിന്നെ കെട്ടിയേനെ.... പിന്നെ ജീവിത കാലം മുഴുവൻ ഇവനേം ചുമന്നോണ്ട് നടക്കാരുന്നു... ശിവയുടെ സംസാരം കേട്ടതും പാറുന്നു ദേഷ്യം വന്നു... രക്ഷിക്കാൻ വന്നാൽ രക്ഷിച്ചോണ്ട് പോകണം.. അല്ലാതെ ഡയലോഗ് അടിക്കുവല്ല വേണ്ടത്... പിന്നെ ചുമന്നു നടക്കാൻ വിഷ്ണു ചേട്ടൻ ചാക്കൊന്നും അല്ലല്ലോ..... രണ്ടു കാലു ഉണ്ട് അങ്ങേരു തന്നെ നടന്നോളും... വായാടിക്ക് നാക്കിനൊരു കുറവും ഇല്ല.. അഹങ്കാരി.. ( ആത്മ )(ശിവ ) വിഷ്ണു വീണ്ടും പാറുനടുത്തേക്ക് താലിം കൊണ്ട് വന്നു.... ശിവ ഓടി വന്നു അവന്റെ കയ്യിൽ നിന്നും അത് പിടിച്ചു മേടിച്ചു.... ഈ താലി നീ ഇവള്ടെ കഴുത്തിൽ കേട്ടില്ല വിഷ്ണു.... ഇവളെന്റെ പെണ്ണാ ശിവ.... ഞാൻ ഇവളെ സ്വന്തമാക്കും....

അതിനു ഈ ശിവ ജീവനോടെ ഉള്ള കാലത്തോളം നടക്കില്ലടാ... വേറെ ആര് ഇവളെ കെട്ടിയാലും നിന്നെ കൊണ്ട്... നടക്കില്ല വിഷ്ണു നിന്റെ മോഹം... നീ എന്താടാ കരുതിയെ പാവത്തെ പോലെ എന്റെ മുന്നിൽ വന്നു നിന്ന് എല്ലാം ഏറ്റു പറയുമ്പോൾ ഈ ശിവ നിന്നെ അങ്ങ് വിശ്വസിക്കുമെന്നോ... നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഞാൻ..... നിന്റെ ഓരോ നീക്കങ്ങളും മാറ്റാരേക്കാളും എനിക്ക് മനസിലാകും... എന്നെ കെണിയിൽ വീഴ്ത്തി ഇവളെ സ്വന്തമാക്കാനല്ലെടാ നീ നോക്കിയേ... അതേടാ... അത് തന്നെയാ.... ഇന്ന് അല്ലങ്കിൽ നാളെ ഇവളെ എന്റെ ഭാര്യ ആകും... ഏതോ ഒരുത്തനു വേണ്ടി ഞാൻ എന്തിനാടാ ചാകുന്നെ... നീ ഋഷിയേം കൊന്നു ജയിലിൽ പോയ എനിക്കിവളെ കല്യാണം കഴിക്കാം അതായിരുന്നു മനസ്സിൽ.. പക്ഷെ നടന്നില്ല... ഇവള്ടെ വീട്ടിൽ നിന്നും നീ ഇറങ്ങി വന്നപ്പോ നിന്നെ കൊല്ലണം എന്നാ തോന്നിയത്.... വിഷ്ണുന്റെ സംസാരം കേട്ടിട്ട് ശിവക്ക് ദേഷ്യം അടക്കുവാൻ കഴിഞ്ഞില്ല.... ഡാ ഇവൾക്ക് വേണ്ടി അല്ലെ നീ ഈ കളി മുഴുവൻ കളിച്ചതു.. പാറുവിന്റെ കയ്യിൽ പിടിച്ചു മുന്നിലേക്ക്‌ വലിച്ചു നിർത്തികൊണ്ടവൻ ചോദിച്ചു... അപ്പോളേക്കും പ്രവീൺ അവിടേക്കു വന്നിരുന്നു.... ഇനി നിനക്കിവളെ കിട്ടില്ലടാ.....

ശിവ ദേഷ്യം മുഴുവൻ പുറത്തെടുത്തിരുന്നു... കയ്യിൽ ഇരുന്ന താലി പാറുവിന്റെ കഴുത്തിലേക്കു പെട്ടെന്നവൻ കെട്ടി..... വിഷ്ണുനോ പ്രവീണിനോ എന്തെങ്കിലും പറയുന്നതിന് മുന്നേ താലി പാറുവിന്റെ കഴുത്തിൽ അവൻ കെട്ടി തീർന്നിരുന്നു..... അമ്പലത്തിന്റെ മുന്നിൽ വെച്ചിരുന്ന സിന്തൂരത്തിൽ നിന്നും കുറച്ചെടുത്തു അവളുടെ നെറുകിൽ അവൻ ചാർത്തി... പാറുനെ തിരിച്ചു വിഷ്ണുവിന്റെ നേരെ അവൻ നിർത്തി....പാറു നിറകണ്ണുകളോടെ ശിവനെ നോക്കി നിന്നു... നോക്കടാ... ഇവളിപ്പോ ഞാൻ താലി കെട്ടിയ എന്റെ ഭാര്യ ആ....... ഒരു അലർച്ച ആയിരുന്നു അത്... ഇനി ഇവളുടെ മേൽ നിന്റെ കണ്ണ് പതിഞ്ഞാൽ... നിന്നെ കൊല്ലാനും എനിക്ക് മടി ഇല്ല .....വിഷ്ണു പാതി ചത്ത അവസ്ഥ ആയിരുന്നു.. പാറുവിന്റെ കയ്യും പിടിച്ചവൻ അവിടെ നിന്നും മുന്നോട്ടു നീങ്ങി.... അവിടെ നടന്നത് എന്താണെന്നു അപ്പോളും പാറുവിനും പ്രവീണിനും ഉൾകൊള്ളുവൻ കഴിയുന്നുണ്ടായിരുന്നില്ല....... **************** വെളിയിൽ എത്തിയ അവർ.... ശിവ ബൈക്ക് എടുത്തു... പ്രവീണും.... അപ്പോളേക്കും വിഷ്ണു അങ്ങോട്ടേക്ക് വന്നിരുന്നു..

പാറുവിനെ കാണും തോറും അവന്റെ കണ്ണ് നിറഞ്ഞു .. ശിവ ഇത് കണ്ടിരുന്നു... എന്ത് കണ്ടോണ്ടു നിക്കുവാടി... ഇനി നിന്നോട് പ്രേത്യേകിച്ചു പറയണോ വണ്ടിയെ കയറാൻ... ശിവ വീണ്ടും ദേഷ്യപ്പെട്ടതും പാറു ശിവയുടെ ബൈക്കിനു പിറകിൽ കയറി ഇരുന്നു .. ആ വണ്ടി അവിടെ നിന്നും മുന്നോട്ടു നീങ്ങി.... പ്രവീണിന് പാറൂന്റെ അവസ്ഥ ഓർത്തിട്ടു എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.... ***************** വീടിനു മുൻപിൽ എത്തിയതും ഹരിയും ദിവ്യയും മകളെ കണ്ട സന്തോഷത്തിൽ ഓടി വന്നു... ശിവയുടെ ബൈക്കിന് പിറകിൽ നിന്നും പാറു ഇറങ്ങിയതും ദിവയും ഹരിയും മകളെ തന്നെ നോക്കി നിന്ന്.. ഇവിടുന്നു പോയ തന്റെ മകൾ തന്നെയാണോ ഇത്... കല്യാണം കഴിഞ്ഞിരിക്കുന്നു... ആരാണ്... അമ്മേ.... പാറു കരഞ്ഞു കൊണ്ട് ഓടി വന്നവളുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു... ശിവക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു . താൻ ചെയ്യ്തത് തെറ്റായി പോയി എന്ന് തോന്നിയ നിമിഷം അത് ഇതാ.... അവളുടെ അച്ഛനോടും അമ്മയോടും ഞാൻ എന്ത് പറയും... പ്രവീണിന്റെ ദയനീയമായ നോട്ടം കാണുംതോറും ഉള്ളു പിടക്കുവാ...

. ആരാ... മോളെ... ഈ താലി... പറയാൻ വന്ന വാക്കുകൾ ഹരി പാതിക്കു വെച്ച് നിർത്തി... ശിവയെ തിരിഞ്ഞോന്നു നോക്കികൊണ്ട്‌ കരഞ്ഞു കൊണ്ടവൾ വീട്ടിലേക്കു ഓടി കയറി.... ആരാ.. മോനെ... അച്ഛാ... പ്രവീൺ അവർക്കടുത്തേക്ക് നടന്നു വന്നു.... വേറെ നിവർത്തി ഇല്ലായിരുന്നു.... വിഷ്ണുവാ അവളെ തട്ടി കോണ്ട് പോയത്. ഞങ്ങൾ തിരക്കി ചെന്നപ്പോൾ അവളെ അമ്പലത്തിൽ വെച്ച് താലി ചാർത്താൻ നികുന്നതാ ശിവ കണ്ടത്.. പെട്ടെന്ന് അവളെ രക്ഷിക്കൻ ശിവയ താലി കെട്ടിയെ..പ്രവീൺ നടന്നതൊക്കെ അവരോടു പറഞ്ഞു... ശിവയുടെ മുഖത്തു പോലും നോക്കാതെ ഹരി ദിവ്യയെയും കൂട്ടി അവിടെ നിന്നും അകത്തേക്ക് പോയി... പിറകെ പ്രവീണും... ടാ.... (ശിവ ) ശിവയുടെ ശബ്ദം കേട്ടു കൊണ്ട് അവൻ അവിടെ നിന്ന്... എനിക്ക് പാറുനോട് ഒന്ന് സംസാരിക്കണം... എന്നിട്ടേ ഞാൻ പോകു... എന്നോടെന്തിനാ ഇനി ചോതിക്കുന്നെ... ഇപ്പൊ അവള് നിന്റെ ഭാര്യ അല്ലെ.. പോയി കണ്ടോ... വല്ലാത്ത ഒരു അവസ്ഥയിൽ പ്രവീൺ അതും പറഞ്ഞു അവിടെ നിന്നും പോയി .. ****************

തറയിൽ ഊർന്നിരുന്നു താലിയും കയ്യിൽ പിടിച്ചിരുന്നു കരയുവായിരുന്നു പാറു..... മുറിയിലേക്ക് ആരുടെയോ കാൽ പെരുമാറ്റം കേട്ടതും അവൾ തല ഉയർത്തി നോക്കി... തന്റെ മുൻപിൽ വന്നു നിൽക്കുന്ന ശിവയെ കണ്ടതും അവൾക്കു ദേഷ്യം സഹിക്കുവാൻ കഴിഞ്ഞില്ല.... അവളോടി വന്നവന്റെ ഷർട്ടിൽ പിടിച്ചു... ഡാ... നിന്നോട് ഞാൻ എന്ത് ദ്രോഹമാടോ ചെയ്തേ..... ഇതിലും ഭേദം ആ വിഷ്ണു എന്നെ കൊല്ലുവോ കേട്ടുവോ ചെയ്യുന്നതായിരുന്നു... താൻ കെട്ടിയ ഈ താലി കഴുത്തിൽ കിടന്നു പൊള്ളുവ എനിക്ക്.... ഇഷ്ടമല്ലാത്ത ഒരുത്തന്റെ താലി.... അവനോടുള്ള പ്രേതികാരത്തിനു എന്നെ നീ ബലിയാടക്കി.... തനിക്കിപ്പോ സന്തോഷം ആയല്ലോ അല്ലെ... താൻ സന്തോഷിക്കു... ആദ്യം മുതലേ താൻ പ്രേതികാരമെന്നു പറഞ്ഞു എന്നെ ദ്രോഹിക്കുവാ.. ഇപ്പൊ ഇതും കൂടെ ആയല്ലോ... താൻ തന്റെ പ്രേതികാരത്തിനും വാശിക്കും വേണ്ടി തകർത്തത് എന്റെ ജീവിതമാ .....

. കഴിഞ്ഞോ.... (ശിവ,) അവൾ കരച്ചിൽ നിർത്തി അവനെ നോക്കി... കഴിഞ്ഞോടി നിന്റെ പ്രസംഗം...... ആരെ കാണിക്കാൻ ആടി ഈ മോങ്ങുന്നേ... നിന്റെ കഴുത്തിൽ ഞാൻ കേട്ടി ഇല്ലാരുന്നെങ്കിൽ അവൻ കെട്ടിയേനെ.... പിന്നെ മോളു കരയണ്ടി വരില്ല.. ഒറ്റയടിക്ക് അവൻ മോളിലോട്ടു നിന്നെ പറഞ്ഞു വിടും.... അവന്റെ കയ്യിൽ വന്നു പെടുന്ന പെൺകുട്ടികളിൽ ഒരാൾ മാത്രമാ നീ.... ശിവ എന്തോ പറയാൻ വന്നതും പാതിക്കു വെച്ച് നിർത്തി... നിന്റെ കഴുത്തിൽ ഞാൻ ഈ ശിവാസിദ്ധി താലി കെട്ടിയിട്ടുണ്ടങ്കിൽ അതിനു പിന്നിൽ കാരണവും ഉണ്ട്... ഇനി വിഷ്ണു നിന്റെ പിറകെ വരില്ല.... പിന്നെ താലി നിന്റെ കഴുത്തിൽ കിടന്നു ചുട്ടു പൊള്ളണ്ട... ശിവ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു... താലി ഞാൻ ആയിട്ട് അഴിക്കുന്നോ... അതോ നിയായിട്ടു..... അവനതു പറഞ്ഞതും പാറു ഞെട്ടി പിറകിലേക്ക് നീങ്ങി.. അവളാ താലിയിൽ ഇറുക്ക് പിടിച്ചു ...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story