പുനർ വിവാഹം: ഭാഗം 3

punarvivaham

എഴുത്തുകാരി: ആര്യ

സാർ...... വാതിലിനടുത്തു നിന്നു ശബ്ദം കേട്ടുകൊണ്ടാണ് അവൻ കണ്ണുകൾ തുറന്നത്... അഹ്.. ശ്രീജിത്തോ... വാടോ... അവൻ സിദ്ധിയുടെ അടുത്തേക്ക് നടന്നു... ഇരിക്കടോ..... സാർ... ഞാൻ വന്നത്.... സാറ് ഇന്നലെ തന്ന വണ്ടി നമ്പർ വെച്ചു ആളെ കണ്ടു പിടിച്ചു... പക്ഷെ ആള് ഈ നാട്ടുകാരി അല്ല....കുറച്ചു പാട് പെട്ടു കണ്ടു പിടിക്കാൻ........ നീ കണ്ടു പിടിച്ചെങ്കിൽ ബാക്കി പറ.. അല്ലാതെ കൂടുതൽ വിശദീകരണം വേണ്ട.... സോറി.. സാർ..... പേര് പാർവ്വതി... ലാബ് ടെക്‌നിഷൻ ആണ്..ഒന്നര കൊല്ലം ആയതേ ഉള്ളു അവരിവിടെ വന്നു താമസിക്കാൻ തുടങ്ങിയട്ടു.. അതുകൊണ്ട് തന്നെ അവരെ പറ്റി അതികം ഒന്നും ആർക്കും അറിയില്ല....... അവളെ പറ്റി അറിയാവുന്ന കാര്യങ്ങൾ ഒക്കെ അവൻ സിദ്ധിയോട് പറഞ്ഞു.... അല്ല.. സാർ..... ആദ്യം ആയിട്ടല്ലേ ഒരു പെണ്ണിന്റെ കാര്യം പറഞ്ഞു സാറ് വരുന്നേ ഇനി വല്ല പ്രേമവും ആണെങ്കിൽ........അവൻ ഒന്ന് നിർത്തി....... ടാ.. പുല്ലേ.. നിന്നോട് ഞാൻ പറഞ്ഞോടാ ആ രക്ഷസിയെ എനിക്ക് ഇഷ്ടാണ് എന്ന്...... പിന്നെ നീ എന്തിനാടാ കോപ്പേ ഇത്രക്ക് അവളുടെ കാര്യത്തിന് വേണ്ടി..

അതും പേര് പോലും അറിയാത്ത ഒരുത്തി.. ആകെ അറിയാവുന്നത് അവളുടെ വണ്ടിടെ നമ്പർ... ഇന്നലെ മുതൽ ഇതിന്റെ പുറകെ ഞാൻ ഓടുവാ.... എന്നട്ട് ഒരു ഭീക്ഷണിയും നിന്നെ ജോലിനു പിരിച്ചു വിടുമെന്ന്.. വിടാടാ... എന്ന... എന്നാലെങ്കിലും നിന്നെ കൊണ്ടുള്ള സമാധാനകേട് തീരുവല്ലോ.... ദിവസോം നിന്റെ വായിന് തെറി കേൾക്കണ്ടല്ലോ.... ടാ... നീ അടങ്ങു.. നിന്നെ പിരിച്ചു വിടും വിടും എന്ന് പറയുന്നതല്ലാതെ ഞാൻ അങ്ങനെ ചെയ്യുവോടാ..... എന്ന നീ പറ... എന്തുവാ നിന്റെ പ്രശ്നം അവളാരാ... ഏഹ്ഹ്... എന്റെ അറിവിൽ നിനക്ക് പെണ്ണെന്ന വർഗ്ഗത്തോടെ വെറുപ്പാ നിന്റെ അമ്മയൊഴികെ...... പറ എന്താടാ കാര്യം.... സിദ്ധു കഴിഞ്ഞ ദിവസം ഉണ്ടായതൊക്കെ അവനോടു പറയാൻ തുടങ്ങി.... എല്ലാം കേട്ടു കഴിഞ്ഞപ്പോ ജിത്ത് തലയ്ക്കു കയ്യും കൊടുത്തിരുന്നു ചിരിക്കാൻ തുടങ്ങി..... എന്താടാ... എന്നെ ഒരുത്തി തല്ലിയെന്ന് അറിഞ്ഞപ്പോ നിനക്ക് ഇത്രയ്ക്കു സന്തോഷവാണോ.......

എന്റെ സിദ്ധു... എന്നാലും അവളാളു പുലിയ... നിന്നെ പോലൊരു രക്ഷസനെ അതും കരണത്തു നോക്കി അടിച്ചല്ലോടാ... നിനക്ക് അവള് ചേരും.. നിനക്കെ ചെരു...🤣🤣 ടാ.. നീ പോയെ..... നിന്നെ ഞാൻ വല്ലതും ചെയ്ത വീട്ടിൽ ഇരിക്കുന്ന നിന്റെ പെണ്ണുമ്പുള്ള വിധവായി പോകും.. അതോണ്ട് നീ പോയെ.... അല്ലേലും ഞാൻ പോകുവാ... ഇന്നവളെ ഹോസ്പിറ്റലിൽ കാണിക്കണ്ട ദിവസമാ... എന്ന നിനക്ക് ഫോൺ വിളിച്ചു പറഞ്ഞ പോരാരുന്നോടാ അവളെ കാണിച്ചിട്ട് വന്നപ്പോരാരുന്നോ.... അതിനു നീ എന്തിനാ ദേഷ്യപെടുന്നേ..ഇപ്പോഴേ ചെല്ലണ്ട ഉച്ചക്ക് ശേഷമാ... അപ്പോള അവള് പറഞ്ഞത് നിന്നെ കണ്ടെച്ചു വന്നമതിന്നു... അവള് താഴെ കാറിൽ ഉണ്ട്.... നിനക്ക് കാണണ്ടേ അവളെ.... എനിക്കോ..... ഞാൻ എന്തിനാ അവളെ കാണുന്നെ... അല്ലെ തന്നെ അവളാരാ എന്റെ.... നീ പോയെ... ടാ.. ശിവേ...... ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും അവളും നിന്റെ അനിയത്തിയ....

അവളുടെ സ്വന്തം കൂടപ്പിറപ്പിനെ കാളും അവള് നിന്നെ സ്നേഹിക്കുന്നുണ്ട്... അവൾക്കിപ്പോ വേണ്ടതും നിന്റെയും സ്നേഹ... മൂന്ന് മാസം ആയി പെണ്ണിന്.. അറിഞ്ഞപ്പോ മുതലേ നിന്റെ കാര്യ സംസാരം മുഴുവൻ...നിനക്കൊന്നു മിണ്ടിക്കൂടെടാ.. ശ്രീ.. നീ എന്റെ ഫ്രണ്ട് ആയതോണ്ട് മാത്രമാ നിന്നോട് ഞാൻ മിണ്ടുന്ന പോലും... പിന്നെ അവൾ എനിക്കവളോട് പ്രേത്യേകിച്ചു ദേഷ്യം ഒന്നും ഇല്ല.. എന്റെ അനിയത്തി ആയി കാണാൻ പറ്റില്ല... നീ ഈ കാര്യം പറഞ്ഞു എന്റെ അടുത്ത് വരണ്ട... അവൾ കാറിൽ ഉണ്ടന്നല്ലേ പറഞ്ഞെ.. സമയം ഏറെ ആയി നീ പൊക്കോ.... സിദ്ധി.. ഞാൻ... (ശ്രീ ) എടാ.. നീ പോയെ....... ഹ്മ്മ്... അവനവിടെ നിന്നും ഇറങ്ങി.... ശ്രീ താഴെ എത്തിയതും കാറിൽ അവളിരിക്കുന്നതും എല്ലാം സിദ്ധു ആരും കാണാതെ നോക്കി കാണുന്നുണ്ടായിരുന്നു.... ശ്രീലക്ഷ്മി.....എനിക്ക് അവളെ അനിയത്തി ആയി കാണാൻ കഴിയില്ലെങ്കിലും അവൾക്കു ഞാൻ എന്നും അവളുടെ ചേട്ടൻ തന്നെ ആയിരുന്നു...... മുത്തശ്ശൻ മരിച്ചു കഴിഞ്ഞു ഞാൻ ആ വീട്ടിൽ നിന്നട്ടില്ല... പഠിക്കാനെന്ന പേരും പറഞ്ഞു ഹോസ്റ്റലിലേക്ക് മാറി...

അതിനു മുന്നേ ഉള്ള കൂട്ടായിരുന്നു ശ്രീജിത്ത്‌... ഇടക്കെപ്പോളും വീട്ടിലേക്കു അവൻ വരുന്നത് എന്നെ കാണാൻ അല്ലെന്നു ഞാൻ മനസിലാക്കിയത് അവര് ഒളിച്ചോടി കല്യാണം കഴിച്ചു എന്നറിഞ്ഞ ദിവസമാ... പഠിപ്പേല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ വന്നു അപ്പോഴൊന്നും എനിക്ക് മനസിലായില്ല രണ്ടും ഇഷ്ടത്തിലാണെന്ന്... അവനും പറഞ്ഞില്ല... പിന്നേം നാളുകൾ പോയി ഇതിനിടക്ക് ഞാൻ വീടു വിട്ടേറങ്ങി... കുറെ നാളുകൾ കഴിഞ്ഞു വീണ്ടും ചെന്നപ്പോൾ അറിഞ്ഞു അവൾ പോയെന്നു.. പക്ഷെ ഞാൻ മാത്രം പ്രീതികരിച്ചില്ല കാരണം ശ്രീ എന്തുകൊണ്ടും അവൾക്കു ചേർന്നവൻ ആണെന്ന് എനിക്കറിയാമായിരുന്നു........ ആ കാർ ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൻ നിന്നു..... പാർവ്വതി...... നീ എവിടെ ആണെടി...അവനാ ഗ്ലാസിൽ ആഞ്ഞു തല്ലി.... *****************

പിറ്റേന്ന് നേരം വെളുത്തതും... പാറു..... ഏയ്.... ഒന്ന് നിക്കടോ....... പാറു........ അഹ് ഇതാര്.... നിക്കാനൊന്നും സമയം ഇല്ല വിഷ്ണു ചേട്ടാ.. പെട്ടെന്നെ ചെന്നില്ലേ ഉള്ള ജോലി കൂടെ പോകും..... എടി... നീ ഒന്ന് നിന്നെ... ഞാൻ ചോദിച്ച കാര്യം എന്തായി.. നീ അത് പറ.... എന്ത് കാര്യം..🙄 നീ ഇത്ര പെട്ടെന്ന് മറന്നോ... ( വിഷ്ണു ) മറക്കാനോ... എന്ത് കാര്യാ... ഡി... ഞാൻ ഇന്നലെ പറഞ്ഞില്ലേ എനിക്ക് നിന്നെ ഇഷ്ടാ.. അഹ് അതാണോ.. എനിക്കും ഇഷ്ടന്നെ... എന്ന ശെരി ഞാൻ പോകുവ.... അവൾ വീണ്ടും നടന്നു... എടൊ... താൻ കാര്യം പറഞ്ഞു... എനിക്ക് തന്നെ ഇഷ്ട കല്യാണം കഴിക്കാനും താല്പര്യം ആണ്... നീ ഒന്ന് മൂളിയാൽ ഞാൻ നാളെ തന്നെ അമ്മേം കൂട്ടി വരാം... അഹ്.. കൊള്ളാം... ഒന്നിന് കര കയറി വരുന്നതേ ഒള്ളു.. ഇനി അടുത്തതും കൂടെ.. ചേട്ടൻ ഒന്ന് പോയെ.... എനിക്ക് അങ്ങനെ ഒരിഷ്ടം ഇതുവരെ ഇല്ല.. ഇനി ഉണ്ടാകുമ്പോൾ ഞാൻ പറയാം ചേട്ടൻ അങ്ങോട്ട്‌ മാറിയേ... അവൾ മുന്നോട്ടു ആഞ്ഞതും അവനവളുടെ കയ്യിൽ കയറി പിടിച്ചു...... ഡി കഷ്ട്ടോണ്ട്... ഒന്ന് നീ മനസിലാക്കു.... ദേ ചേട്ടാ.. കയ്യിനു വിടുന്നുണ്ടോ...

എനിക്ക് പോണം... മനുഷ്യന്റെ സമാധാനം കളയാൻ ഓരോന്ന് ഇറങ്ങിക്കോളും... പെട്ടെന്ന് ആ കയ്യിലെ പിടി അയ്ഞ്ഞു.... അവന്റെ കണ്ണൊന്നു കലങ്ങിയോ...... താൻ.. പൊക്കോ..... അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു... അവൻ പോയ വഴിയേ അവൾ നോക്കി നിന്നു.. പറഞ്ഞത് കൂടി പോയോ.. വേണ്ട ഇനി ഒരു ജീവിതം അത് എനിക്ക് വിധിച്ചതല്ല..... ഞാൻ ഈ നാട്ടിൽ വന്നിട്ട് അധികം ഒന്നും ആയിട്ടില്ല അത് കൊണ്ട് തന്നെ ente കല്യാണം കഴിഞ്ഞതാണെന്നും ഡിവോഴ്സ് ആയതാണെന്നും ഒന്നും ആർക്കും അറിയില്ല... വിഷ്ണു ചേട്ടൻ... ഇടക്കെപ്പോഴാക്കയോ കാണുന്ന മുഖം അതിനുപരി അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവർ......ഇന്നലെയാണ് ചേട്ടന് എന്നോട് ഇഷ്ടമാണെന്നു അറിഞ്ഞത്.. ഒരു ഷോക്ക് ആയിരുന്നെങ്കിലും പുറമെ ഞാൻ അത് കാട്ടിയില്ല... ഡി... ആരോ അടുത്ത് നിന്നു അലറിയതും പെട്ടെന്ന് ഞാൻ ഞെട്ടിയതും ഒരുമിച്ചാരുന്നു...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story