പുനർ വിവാഹം: ഭാഗം 30

punarvivaham

എഴുത്തുകാരി: ആര്യ

നിന്നോടു അഴിക്കാനല്ലെടി പറഞ്ഞെ....അല്ലെ വേണ്ട ഞാൻ അഴിച്ചോളാം.... ശിവ കയ്യും കൊണ്ട് അവളുടെ കഴുത്തിനടുത്തേക്ക് ചെന്നു.... തോട്ടു പോകല്ലു... ഈ കഴുത്തിൽ കിടക്കുന്നതു നിങ്ങള് കെട്ടിയ താലിയ സമ്മതിച്ചു.. പക്ഷെ താൻ ആയിട്ട് ഇത് അഴിച്ചു മാറ്റണ്ട .. സമയം പോലെ ഞാൻ തന്നെ മാറ്റികൊളാം.... തനിക്കു തോന്നുമ്പോൾ ഇതെന്റെ കഴുത്തിൽ കെട്ടി തരാനും തോന്നുമ്പോൾ ഇത് അഴിച്ചുമറ്റാനും കഴിയുമെങ്കിൽ.. എനിക്ക് ഇത് വേണമെന്ന് തോന്നുന്നത് വരെ എന്റെ കഴുത്തിൽ നിങ്ങൾ കെട്ടിയ താലി ഉണ്ടാകും.... ഓ.. പ്രതികാരം.... ശിവ അത് പറഞ്ഞതും പാറു ദേഷ്യത്തിൽ തല തിരിച്ചു... ആണെന്നു കൂട്ടിക്കോ... ( പാറു ) ആണെന്ന് കൂട്ടുവല്ലടി അത് തന്നെയാ..( ശിവ ) താനും എന്നോട് പ്രതികാരമല്ലേ ചെയ്തേ... 😠( പാറു ) ശിവ അവളുടെ മുന്നിലേക്ക്‌ കയറി നിന്നു.. അവളുടെ ഇടുപ്പിലൂടെ കൈ പിടിച്ചു കൊണ്ട് അവനിലേക്കവളെ ചേർത്ത് നിർത്തി.. അവന്റെ മുഖം അവളിലേക്ക് ചേർന്നു നിന്നു.. ഛെ... താൻ അങ്ങോട്ട്‌ നീങ്ങി നിന്നെ.... അവന്റെ നെഞ്ചിൽ കൈ വെച്ചവൾ പിറകിലേക്ക് നീക്കുവാൻ നോക്കി... ശിവ കയ്യെടുത്തു പാറുവിവിന്റെ മുഖത്തേക്ക് വീണു കിടന്ന മുടി ചെവിക്കു പിറകിലേക്ക് മാറ്റി വെച്ചു......

ദേ... താലി കെട്ടിയെന്നു കരുതി എന്റെ അടുത്ത് അധികാരവും കൊണ്ട് വന്നാൽ ഉണ്ടല്ലോ....( പാറു ) അതാണ്... അത് പറയാൻ വേണ്ടിയാ ഞാനും നിൽക്കുന്നെ.. എന്ത്.... (പാറു ) കുറച്ചു ദിവസം സമയം തരാം അതിനുള്ളിൽ ഇത് ഊരി മാറ്റി വെച്ചേക്കണം... ഏതേലും ചെറുക്കനെ കണ്ടു പിടിച്ചു വേഗന്നു തന്നെ നിന്റെ കല്യാണം നടത്തി തരാം... അതിനു വരുന്ന ചിലവും ഞാൻ നോക്കിക്കോളാം... പോരെ....എന്നാ ശെരി ചേട്ടൻ ഇറങ്ങുവാ..... പാറുവിൽ നിന്നുള്ള പിടി വിട്ടു കൊണ്ട് ശിവ അവിടെ നിന്നും ഇറങ്ങി.... താഴേക്കു വന്ന ശിവ കാണുന്നത് തന്നെ നിറ കണ്ണുകളോടെ നോക്കി നിൽക്കുന്ന ഹരിയെയും ദിവ്യയെയും പ്രവീണിനെയുമാണ്..... അവൻ അവരുടെ അടുത്തേക്ക് ചെന്നു.. കുറ്റബോധം കാരണം അവനു അവരുടെ മുഖത്തേക്ക് നോക്കുവാൻ പോലും കഴിഞ്ഞില്ല... തല താഴ്ത്തി അങ്ങനെ അവൻ നിന്ന്... അച്ഛാ..... എന്നോട് ക്ഷമിക്കു... അവളെ രക്ഷിക്കാൻ എന്റെ മുന്നിൽ വേറെ വഴി ഇല്ലാരുന്നു.... എന്നോടെല്ലാവരും.....വാക്കുകൾ മുഴുമിപ്പിക്കാതെ അവൻ കൈ കൂപ്പി അവരുടെ മുന്നിൽ അങ്ങനെ നിന്നു.... അവളെ രക്ഷിക്കാനാണെങ്കിലും ഇനി എന്റെ മോൾക്ക്‌ ഒരു ജീവിതം ഉണ്ടാകുമോ ശിവേ...

രണ്ടാം കല്യാണവും കഴിഞ്ഞു.... ഓടി നടന്നു കല്യാണം കഴിക്കാൻ പറ്റുമോ.. ഏഹ്ഹ്.... ആരുമറിഞ്ഞില്ല ഈ കല്യാണം.. പക്ഷെ സത്യം നമുക്കൊക്കെ അറിയില്ലേ.... നാളെ ആരെങ്കിലും അവളെ കാണുവാൻ വന്നാലും അവരോടു പറയാതെ ഇരിക്കാൻ പറ്റുമോ... അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു... ശിവയുടെ നെഞ്ചിൽ എന്തോ ഭാരം എടുത്തു വെച്ചത് പോലെ അവനു തോന്നി... താൻ ആയിട്ട് ഇന്ന് വരെ ആരെയും ദ്രോഹിച്ചിട്ടില്ല.. പക്ഷെ ഇപ്പൊ ഈ അച്ഛനമ്മമാരുടെയും എന്റെ കൂട്ടുകാരൻ ആയി കണ്ടവന്റെയും മുന്നിൽ ഞാൻ ചെറുതായത് പോലെ... പാറുനെ ഞാൻ കൊണ്ട് പൊക്കോട്ടെ.... ശിവയുടെ ചോദ്യം കേട്ടതും എല്ലാവരും ഞെട്ടി അവനെ നോക്കി ..... കാര്യമായിട്ട.... ഞാൻ എന്റെ ഭാര്യ ആയിട്ട് കൂട്ടിക്കൊണ്ട് പൊക്കോളാം അവളെ.... നിങ്ങള്ക്ക് എന്റെ കൂടെ വിടാൻ വിശ്വാസം ഉണ്ടങ്കിൽ മാത്രം.... അല്ല ഋഷിയെ പോലെ ഒരു ജീവിതത്തിലേക്ക് അവൾ പോകും എന്നുറപ്പുണ്ടങ്കിൽ വേണ്ട.. ഞാൻ പൊക്കോളാം.... ഏയ്... ഋഷി അല്ല ശിവ... നിന്നെ ഞങ്ങൾക്കൊക്കെ ഇഷ്ടമാടാ.... നീ നല്ലവനാ... ഞങ്ങൾക്കതറിയാം.... പക്ഷെ പാറു.. അവള് സമ്മതിക്കുമോ എന്ന് തോന്നുന്നുണ്ടോ നിനക്കു....

( പ്രവീൺ ) ഹരിക്കും ദിവ്യയിക്കും ശിവയുടെ വാക്കുകൾ ആശ്വാസം ആയെങ്കിലും പ്രവീണിന്റെ വാക്കുകൾ അവരിൽ നിരാശ പടർത്തി.... എനിക്ക് സമ്മതമാ..... പുറകിൽ നിന്നുള്ള പാറുവിന്റെ ശബ്ദം കേട്ടതും എല്ലാരും അങ്ങോട്ടേക്ക് നോക്കി.... സ്റ്റെപ് ഇറങ്ങി അവൾ താഴെക്ക് വന്നു... ശിവയെ ദേഷ്യത്തിൽ നോക്കി അവൾ... എനിക്ക് സമ്മതമാ.. അച്ഛാ... നടന്നു കല്യാണം കഴിക്കാൻ പറ്റില്ലല്ലോ.... ഞാൻ ശിവേട്ടന്റെ ഒപ്പം പൊക്കോളാം.. പക്ഷെ അതിനു മുൻപ് എനിക്കൊന്നു പറയാൻ ഉണ്ട്.. എന്റെ അച്ഛന്റേം അമ്മയുടെയും മുന്നിൽ വെച്ചു എന്റെ കഴുത്തിൽ എല്ലാരേം സാക്ഷി ആക്കി താലി കെട്ടണം... ഈ രാക്ഷസി എനിക്ക് പണി തരുവാണല്ലോ 🙄.. (ശിവ ) അല്ല ഞാൻ പറയുന്നതിൽ തെറ്റില്ലല്ലോ അമ്മേ ... നിങ്ങള് തന്നെ പറ.. നിങ്ങൾക്കും ആഗ്രഹം കാണില്ലേ എന്റെ കല്യാണം കാണണമെന്ന്.... അപ്പൊ അമ്മയും അച്ഛനും ഏട്ടനും ചേർന്നു ജാതകം നോക്ക്.. എന്നിട്ട് ഡേറ്റ് എടുക്കു കല്യാണത്തിന്.. ഞാൻ ശിവേട്ടന്റെ കൂടെ വീട്ടിലേക്കു പോകുവാ.... അത് പറഞ്ഞതും എല്ലാരും ഞെട്ടി അവളെ നോക്കി... എല്ലാരും അറിഞ്ഞു കല്യാണം കഴിഞ്ഞിട്ട് പോരെ പാറു ശിവയുടെ കൂടെ പോകുന്നത് ...

( പ്രവീൺ ) അതൊന്നും പറ്റില്ല ഏട്ടാ... ഇവിടുന്നു പോയ ശിവേട്ടന്റെ മനസ് മാറില്ലന്ന് ആര് കണ്ടു.. അത് കൊണ്ട.... ശിവ അവളെ ദേഷ്യത്തിൽ നോക്കി നിന്നു... പാറു എല്ലാവരേം കണ്ണിറുക്കി കാണിച്ചതും എല്ലാവരും ചിരിച്ചു.... എന്നാ ഞങ്ങളിറങ്ങുവാ അമ്മേ..... എല്ലാവരോടും പാറു സന്തോഷത്തിൽ യാത്ര പറഞ്ഞു... അളിയാ... ഇത്രേം നാളും ഞങ്ങളാ ഇവളെ സഹിച്ചത്... നീ സൂക്ഷിക്കണം... പഴേ പൊട്ടി പാറു അല്ല നിന്റെ കൂടെ വരാൻ ഇറങ്ങി നിൽക്കുന്നത് ..പ്രവീൺ ദയനീയമായി പറഞ്ഞു... അതെനിക്കറിയാം പ്രവീണേ.... ഗെയിം സ്റ്റാർട്ട്‌ ചെയ്യുവാ ഇന്ന് മുതൽ... ഈ വില്ലൻ നായികയെ സ്വന്തമാക്കിയ ദിവസമല്ലേ... അത്രയും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും ഇറങ്ങി.... ബൈക്ക് സ്റ്റാർട്ട്‌ ആക്കിയതും പാറു അതിൽ വലിഞ്ഞു കയറി.. തിരിഞ്ഞിരുന്നു എല്ലാവരെയും കൈ വീശി കാണിച്ചു...... ഇവളെന്താ ടൂർ പോകാൻ പോകുവാണോ... ഇത്രക്ക് സന്തോഷം... വീട്ടിലോട്ടു വാടി കുട്ടി പിശാശേ... ആ പാവങ്ങളുടെ കരച്ചില് കാണാൻ വയ്യാത്തോണ്ടാ ഇല്ലാരുന്നേ ഇതിനെ പോകുന്ന വഴി വല്ല കൊക്കയിലും കൊണ്ട് തള്ളാരുന്നു....( ശിവ ) ആലോചിച്ചു നിക്കാതെ വണ്ടി എടുക്കു ശിവേട്ട....

(പാറു ) ശിവ ദേഷ്യത്തിൽ ബൈക്ക് മുന്നോട്ടു എടുത്തു.... അമ്മേ ശിവയോട് നിങ്ങള്ക്ക് ദേഷ്യം ഇല്ലേ... (പ്രവീൺ ) എന്തിനു... എനിക്കും നിന്റെ അമ്മയ്ക്കും ശിവയെ ഒരുപാട് ഇഷ്ടവാ... അവനു കൂട്ടിനൊരാൾ വന്നു കഴിഞ്ഞ ആ സ്വഭാവം ഒക്കെ മാറും.അത്രയൊക്കെ ദ്രോഹം ചെയ്തിട്ടും അവന്റെ അച്ഛനു വേണ്ടി ആ പാവം ഉറക്കം പോലും കളഞ്ഞിരുന്നു കരഞ്ഞില്ലേ അന്ന്... അന്ന് മനസിലാക്കിയതാ ഞാൻ അവനെ . പാവമാ അവൻ.. പാറുനെ രക്ഷിക്കാൻ അല്ലെ അവൻ നോക്കിയത്.. അതിന്റെ ഭലമായി അവന്റെ കൈ കൊണ്ട് തന്നെ ആ താലി അവളുടെ കഴുത്തിൽ വീണു... പാറുന്റെ രക്ഷക്ക് ശിവയെ കൊണ്ടേ പറ്റു......ചെരേണ്ടവൻ തന്നെ ചെരു മോനെ... നിനക്കും ജീവനല്ലേ ശിവയെ...എന്റെ കുട്ടികൾ ഒന്നിച്ചു ജീവിക്കും... പിന്നെ നീ ആ കണിയാനെ കാണണം അവള് പറഞ്ഞത് പോലെ നമുക്കും കാണണ്ടെടാ എന്റെ കൊച്ചിന്റെ കഴുത്തിൽ ശിവ താലി കെട്ടുന്നത്...അയാൾ അത്രയും പറഞ്ഞിട്ട് അവിടെ നിന്ന് നടന്നു നീങ്ങി ഇരുന്നു... *****************

ശിവയുടെ വീടിനു മുൻപിലേക്കു ബൈക്ക് വന്നു നിന്നിരുന്നു...... നിന്നോട് ഇനി പ്രേത്യേകിച്ചു പറയണോ ഇറങ്ങാൻ.... (ശിവ ) ബൈക്ക് നിർത്തുന്നതിനു മുന്നേ ചാടി ഇറങ്ങാനൊന്നും എനിക്കറിയില്ല... പാറു അതിൽ നിന്നും ഇറങ്ങി.... ശിവ ദേഷ്യം കടിച്ചമർത്തി..... വീട്ടിലേക്കു അവളെയും കൊണ്ടവൻ കയറാൻ പാവിച്ചു... നിക്ക് നിക്ക്... എന്താടി 😠 വിളക്കൊന്നും ഇല്ലിയോ.... അല്ല കല്യാണം ഒക്കെ കഴിഞ്ഞു കേറി വരുമ്പോൾ കുറച്ചു ചടങ്ങുകൾ ഒക്കെ ഇല്ലേ.... അതൊന്നും ഇല്ലാതെ എങ്ങനെയാ ശിവേട്ട..... ശിവ അവൾ സംസാരിക്കുമ്പോൾ അവളുടെ കാലിലേക്കും കയ്യിലേക്കുമാ നോക്കി നിന്നത്.. കഴിഞ്ഞോ തറയിൽ കളം വരച്ചു പഠിച്ചത്... വിളക്കും കൊണ്ടേ നീ അകത്തോട്ടു കയറതുള്ളങ്കിൽ അവിടെ നിന്നോ..... ശിവ ദേഷ്യത്തിൽ അകത്തേക്ക് കയറി.... അയ്യോ... വിളക്കില്ലങ്കിൽ വേണ്ട.. സാരമില്ല... പക്ഷെ വലത്കാല് വെച്ചു തന്നെ ഞാൻ കേറും... പാറു അത് പറഞ്ഞതും ശിവ അവളെ തിരിഞ്ഞു നോക്കി... പാറു വലതു കാൽ എടുത്തു വെച്ചു മുന്നോട്ടു കയറി.... ശിവയുടെ കൂടെ നടന്നു... ഇവിടെ ആരും ഇല്ലേ... ശിവേട്ട.....എല്ലാരും വേണ്ടതല്ലേ.... ശിവസിദ്ധി കല്യാണം കഴിച്ചത് എല്ലാരും അറിയണ്ടേ...

വല്ലാത്ത ഒരു ദേഷ്യത്തിൽ ആയിരുന്നു അവളത് പറഞ്ഞത്... ശിവയുടെ കൂടെ അവൾ മുകളിലെക്ക് ചെന്നു... മറ്റൊരു മുറി തുറന്നവൾക്ക് നേരെ അവൻ കാണിച്ചു..... ദോ... ഇതാ നിന്റെ റൂം.... എന്താണെന്ന് വെച്ചാൽ ആയിക്കോ എന്നെ ചോദ്യം ചെയ്യാനോ എന്റെ കാര്യത്തിൽ ഇടപെടാനോ വന്നേക്കരുത്...കേട്ടല്ലോ... തറപ്പിച്ചു പറഞ്ഞു കൊണ്ട് ശിവ അവന്റെ മുറിയിലേക്ക് പോയി .. മുറിയിലെത്തിയ ശിവ ഷർട്ടിന്റെ ബട്ടർ ഓരോന്നായി അഴിച്ചു കൊണ്ട് കണ്ണാടിയേലോട്ടും നോക്കി നിന്നു... അതിലൂടെ തന്റെ പിറകിൽ നിൽക്കുന്ന പാറുവിനെ കണ്ടതും അവനു ദേഷ്യം അടക്കുവാൻ കഴിഞ്ഞില്ല..... അവനവളുടെ അടുത്തേക്ക് ചെന്നു... ഡി... എന്റെ അനുവാദം ഇല്ലാതെ എന്റെ മുറിയിൽ നീ കയറിയേക്കല്ല്... നിന്റെ റൂം അതാ ഇറങ്ങി പോടീ... ഇവിടുന്നു... പോയില്ലങ്കിൽ നിങ്ങളെന്തു ചെയ്യും... എന്റെ ഭർത്താവിന്റെ മുറി ഇതാ... ഞാൻ ഇവിടെയെ നിക്കുന്നുള്ളു... ഇല്ലങ്കിൽ ഞാൻ ഇപ്പൊ എന്റെ വീട്ടുകാരെ വിളിച്ചു പറയും... നിങ്ങള് തന്നെ അല്ലെ എന്നെ കൊണ്ട് പൊക്കോളാം എന്റെ ഭാര്യ ആയിട്ട് എന്നൊക്കെ വിളിച്ചു കൂവിയതു ... അതോണ്ട്.. ഞാൻ ഇവിടെ തന്നെ നിക്കും... പാറു അത് പറഞ്ഞു ശിവയുടെ ബെഡിൽ ചെന്നിരുന്നു....

ഇത്... ഇത് ഭയങ്കര ശല്യം ആണല്ലോ... നിന്നെ കെട്ടിയെന്നു കരുതി നിന്നെ ചുമക്കാനൊന്നും എനിക്ക് പറ്റില്ല.... നിങ്ങള് ചുമക്കണ്ട.... പാറു മുഖം കെറ്റി പിടിച്ചു കൊണ്ട് പറഞ്ഞു... ഇവള് കണ്ടത് പോലെ ഒന്നും അല്ലല്ലോ.... ശിവ ഏറു കണ്ണീറ്റവളെ നോക്കി.. തന്നെത്തന്നെ ആണവൾ നോക്കി ഇരിക്കുന്നതെന്നു അവനു മനസിലായി... പാറു.. ഞാൻ കാര്യമായിട്ട പറയുന്നെ നീ കേൾക്കു... എനിക്ക് ഇഷ്ടമല്ലടി എന്റെ റൂം ഷെയർ ചെയ്യാൻ... ഇതിൽ ആരും കയറുന്നതു പോലും എനിക്കിഷ്ടല്ല..... ഞാൻ ഒന്ന് വിരട്ടിയാൽ നീ ഇവിടുന്നു പേടിച്ചോടും... പക്ഷെ അത് വേണ്ടാന്ന് കരുതിട്ട... ഞാൻ കുളിച്ചിട്ടു ഇറങ്ങുമ്പോൾ നീ മുറിയിൽ ഉണ്ടാവാൻ പാടില്ല... കേട്ടല്ലോ... ചേട്ടനെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ പാറു .. അവനവിടെ നിന്നും ബാത്‌റൂമിലേക്ക് കയറി... ഫ്രഷ് ആയി ഇറങ്ങി വന്ന ശിവ നോക്കുമ്പോൾ പാറു അതെ ഇരുപ്പിൽ തന്നെ ആയിരുന്നു.... നിന്നോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല..ശിവ കാബോഡിൽ നിന്നും ദേഷ്യത്തിൽ വന്നു ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തു ... എങ്ങോട്ടേക്കാ.... ( പാറു ) ചാകാൻ.. എന്താഡി വരുന്നുണ്ടോ... ഇല്ല... ശിവേട്ടൻ ഒറ്റയ്ക്ക് പൊക്കോ.... ഇവളെ... ഇതു നേരത്താണോ എനിക്ക് തോന്നിയത് ഇതിനെ താലി കെട്ടാൻ....

പാറു അതിനൊന്നു പുച്ഛിച്ചു ചിരിച്ചു ..... അതെ എനിക്ക് ഇടാൻ ഡ്രസ്സ്‌ വേണം.... ഞാൻ ഒന്നും കൊണ്ട് വന്നട്ടില്ല... നിനക്ക് തുണി മേടിച്ചു തരാൻ അല്ലേടി ഞാൻ ഇരിക്കുന്നെ.... നിങ്ങള് മേടിച്ചു തരേണ്ട.. ഷോപ്പിൽ നിന്ന് എടുത്തു കൊണ്ട് വന്ന മതി... (പാറു ) ഇവളെ... ഇനിം ഇവിടെ നിന്ന എനിക്ക് വല്ല പ്രാന്തും കൂടെ പിടിക്കും.. രാക്ഷസി.... ഒന്ന് നിന്നെ.... പാറു വിളിച്ചതും പുറത്തേക്കിറങ്ങാൻ നിന്ന ശിവ അവിടെ നിന്നു.... പഴേത് പോലെ എന്റടുത്തു വഴക്കിനു വന്നാൽ ഒണ്ടല്ലോ.. ചായേല് വിഷം കലക്കി തരും ഞാൻ പറഞ്ഞില്ലാന്നു വേണ്ട.... പാറു മുറിയിൽ നിന്നും ഇറങ്ങി പോയി... ഇവള് കലക്കി തരുവോ ഇനി.. 🙄.. ഏയ് അതിനൊള്ള ധൈര്യം ഒന്നും ഇല്ല... പാവം വെറുതെ എന്തിനാ അടി ഇടുന്നെ.. ( ശിവ)( ആത്മ ) ശിവയുടെ അടുത്ത് നിന്നും പാറു മാറിയിരുന്നു.. ഒറ്റക്കവൾ ബാൽക്കണിയിൽ പോയി നിന്നു...... ശിവ ബൈക്കും എടുത്തു കൊണ്ട് അവിടെ നിന്നും പോകുന്നതവൾ കണ്ടു.... അവളുടെ കണ്ണ് നിറഞ്ഞു വന്നു..... അവളാ താലി കയ്യിലെടുത്തു ... ഇന്ന് നടന്നതൊക്കെ ഓർക്കും തോറും ശിവയോടവൾക്ക് അടങ്ങാത്ത ദേഷ്യം തോന്നി...... ഋഷിയെ പോലെ തന്നെയാ ആയാളും.. കണ്ടില്ലേ എന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ ഈ താലി എന്റെ കഴുത്തിൽ ചാർത്തിയത്... എന്നിട്ട് ഒരു തുള്ളി സഹതാപം പോലും ഇല്ലാതെ അത് അഴിക്കാൻ വന്നേക്കുന്നു.. അത് കൊണ്ട് തന്നെയാ ഞാൻ ഇയാളുടെ കൂടെ ഇറങ്ങി വന്നതും.. അനന്യയുടെ കൂടെ ഉള്ള ജീവിതം മോഹിച്ചു നടക്കുവല്ലായിരുന്നോ പാവം..നടക്കില്ല ശിവേട്ട.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story