പുനർ വിവാഹം: ഭാഗം 31 NEW

punarvivaham

എഴുത്തുകാരി: ആര്യ

ശിവ ഷോപ്പിലേക്ക് നടന്നു കയറി..... എന്നത്തേയും പോലെ ദേഷ്യം കലർന്ന മുഖം അല്ലായിരുന്നു അവന്റെ എന്തോ പ്രേത്യേകത തോന്നി അവനെ കാണുന്നവർക്കൊക്കെ... ചേട്ടാ ആ സാരി ഒന്ന് എടുക്കുവോ ...... ശബ്ദം വന്ന ഭാഗത്തേക്ക്‌ ശിവ നോക്കി.... കയ്യിൽ ഒരു കുഞ്ഞിനെയും കൊണ്ട് ഒരു സ്ത്രീ... തൊട്ടടുത്തു ഒരു ചെറുപ്പകാരനും ഉണ്ട് .. അവൾക്കു വേണ്ടതൊക്കെ എടുത്തു കൊണ്ടുക്കുന്നു ... പെട്ടെന്ന് പാറു പറഞ്ഞ കാര്യം അവനോർത്തു... അവൾക്കു ഡ്രസ്സ്‌ വേണമെന്ന്.... ഡ്രസ്സ്‌ എങ്ങനുള്ളതയിരിക്കും വേണ്ടത്.... ആരോട് ചോദിക്കനാ..... അല്ലെ തന്നെ ഞാൻ പെൺകുട്ടികളുടെ ഡ്രസ്സ്‌ എടുക്കുന്നത് കണ്ട ഇവിടെ ഉള്ളവരുടെ മുന്നിൽ ആകെ ഉള്ള വിലയും കൂടെ ഇല്ലാതാകും... ഡ്രസ്സ്‌ കൊണ്ട് ചെന്നില്ലങ്കിൽ ഇന്നവൾ ആ വീട് തിരിച്ചു വെക്കും .....( ശിവ ) സർ... എന്തെങ്കിലും വേണോ.... ഏയ് വേണ്ട...ശിവ പതിയെ അവിടെ നിന്നും മുങ്ങി .... ഡി ഈ സാറിന് ഇതെന്തു പറ്റി.... വന്നപ്പോ മുതൽ സാരി സെക്ഷനിലോട്ടും നോക്കി നിക്കുവാ... മാത്രല്ല ആകെ ഒരു മാറ്റം... ഞാൻ ചെന്ന് മിണ്ടിട്ടും ദേഷ്യപ്പെട്ടില്ല... ഇങ്ങേർക്ക് നല്ല ബുദ്ധി തോന്നിയോ ആവോ..... ഡി നീ കൂടുതൽ ഒന്നും പറയണ്ട.. സാറ് പാവമാ.... എന്താ.. മോളെ സാറിന്റെ കാര്യം പറയുമ്പോൾ ഒരു ചാഞ്ചട്ടം... എന്ത്... നിനക്ക് അസൂയയാ... നീ അങ്ങേർടെ ഗ്ലാമർ കണ്ടോ..

ഇതു പെണ്ണും ഒന്ന് നോക്കി പോകും.. അഹ് പറഞ്ഞിട്ടെന്താ കാര്യം ഈ ജന്മത്തു കല്യാണം കഴിക്കില്ലന്ന് പറഞ്ഞു നടക്കുവല്ലേ.... സ്റ്റാഫ് പറഞ്ഞു തിരിഞ്ഞതും ശിവ അങ്ങോട്ടേക്ക് വീണ്ടും വന്നു.... ഡി.. നമ്മള് പറഞ്ഞത് വല്ലതും ഇങ്ങേരു കേട്ടു കാണുവോ.... ഏയ് ഇല്ലടി.... ഇപ്പോഴാ വന്നത്... എന്താ സർ... സ്വാതി എന്തെ.... അവള് ഇവിടെ ഇല്ല... പുതിയ ഷോപ്പിൽ പോയി.. എത്താറാകുന്നതെ ഉള്ളു.... അഹ്.. അവള് വരുമ്പോ എന്നെ വന്നോന്നു കാണാൻ പറ.... ശിവ തിരിഞ്ഞതും സ്വാതി അങ്ങോട്ടേക്ക് വന്നു... അഹ്.. നീ എത്തിയോ..... സാർ നിന്നെ കാണാനൊന്നു പറഞ്ഞു നിക്കുവാരുന്നു.. അപ്പോളേക്കും നീ വന്നല്ലോ... ഏഹ്ഹ്.. എന്താ സാർ.. ( സ്വാതി ) പറയാം നീ വാ.... ശിവ അവളെയും കൂട്ടി അങ്ങോട്ടേക്ക് മാറി നിന്നു.... സ്വാതി അവനെ തന്നെ നോക്കി നിന്നു... എന്താ സാർ... അത്... പിന്നെ എനിക്ക് കുറച്ചു ഡ്രസ്സ്‌ വേണം.... എന്ത് ഡ്രസ്സ്‌ ആണ് സാർ വേണ്ടത്.. ഷർട്ട്‌ ആണോ പാന്റ്സ് ആണോ.... അല്ല... പിന്നെ.... ( സ്വാതി ) അത് പെൺകുട്ടികൾ ഇടുന്ന ഡ്രസ്സ്‌ ഒക്കെ ഇല്ലേ.... സാരി, ചുരിദാർ അങ്ങനെ... അത് എല്ലാം വേണം.... നീ ആരും അറിയാതെ ഈ ഡ്രസ്സ്‌ എന്നിട്ട് എനിക്ക് മുകളിലേക്കു കൊണ്ട് തരണം.... സാറിനെന്തിനാ പ്രൻകുട്ടികളുടെ ഡ്രസ്സ്‌.... എനിക്കിടാൻ... ഏഹ്ഹ്... 🙄(സ്വാതി ) നീ അതൊക്കെ എന്തിനാ അറിയുന്നെ..

നിന്നോട് പറഞ്ഞത് നീ കേട്ട മതി....അത്രയും തറപ്പിച്ചു പറഞ്ഞു..... ശിവ ഫോൺ കയ്യിലെടുത്തു.... പാറുവിന്റെ ഫോണിൽ വിളിക്കാൻ വേണ്ടി നമ്പർ എടുത്തതും അവനൊന്നു മടിച്ചു.... പിന്നെ നേരെ അവളുടെ അമ്മയിക്ക് കാൾ ചെയ്യ്തു.... ഹലോ... അമ്മേ.. ഞാനാ ശിവ.... .... എന്താ മോനെ.. അവളവിടെ എന്തേലും പ്രശ്നം ഉണ്ടാക്കിയോ..... ഏയ് അതൊന്നും അല്ല... ഞാൻ ഷോപ്പിൽ നിക്കുവാ.. അവൾക്കു ഡ്രസ്സ്‌ വേണമെന്ന് പറഞ്ഞു.. എനിക്കാണേൽ എങ്ങനാ എടുക്കണ്ടെന്നു അറിയില്ല അമ്മ ഒന്ന് പറയുവോ . ഞാൻ സ്റ്റാഫിന്റെ കയ്യിൽ ഫോൺ കൊടുക്കാം... ശിവ അത് പറഞ്ഞപ്പോൾ ദിവ്യക്കു ഒരുപാട് സന്തോഷം ആയി... ശിവ സ്റ്റാഫിന്റെ കയ്യിൽ ഫോൺ കൊടുത്തു.... സ്വാതി ദിവ്യയോട് സംസാരിച്ചു.... അവൾക്കു വേണ്ട ഡ്രസ്സ്‌ എല്ലാം എങ്ങനെ വേണം എന്നൊക്കെ... ശിവ അവരുടെ അടുത്ത് നിന്നും മാറി നിന്നു... സാർ ദേ ഫോൺ.... സ്വാതി അവനു നേരെ ഫോൺ നീട്ടി . ശിവ അത് വാങ്ങി പോക്കറ്റിൽ ഇട്ടു.. നീ ഇറങ്ങുന്നതിനു മുന്നേ ഡ്രസ്സ്‌ കൊണ്ട് വന്നേക്കണം... അത്രയും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും പോയി... *****************

കണ്ണുകൾ അടച്ചു കിടക്കുവായിരുന്നു പാറു.. നേരം സന്ധ്യയോട് അടുത്തിരുന്നു.... അവളവിടെ നിന്നും എണീറ്റു മുറിയിലേക്ക് പോയി.... ശേ... ഇയാളിതെവിടെ പോയി കിടക്കുവാ... മാറ്റി ഇടാൻ ഡ്രെസ്സും ഇല്ല... പാറു ചെന്ന് കാബോർഡ് തുറന്നു.... അതിൽ ഓരോന്നും എടുത്തു നോക്കി... മുഴുവൻ ശിവയുടെ ഡ്രസ്സ്‌ ആയിരുന്നു... അവൾക്കു ദേഷ്യം വന്നു.... അയാളുടെ ഡ്രസ്സ്‌ ഒന്നും എനിക്ക് ചേരത്തും ഇല്ല... 😒... കാബോർഡ് മുഴുവൻ അവൾ അരിച്ചു പെറുക്കി... ചെറിയ എന്തെങ്കിലും ഡ്രസ്സ്‌ ഉണ്ടോ എന്നറിയാൻ ഒടുവിൽ കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്തവൾ ബാത്‌റൂമിലേക്ക് കയറി.... ശിവ തിരിച്ചു വന്നിരുന്നു.... എന്നത്തേതിതും നേരത്തെയാണവൻ ഇന്നെത്തിയത്.... രേണുക അനന്യയുടെ കൂടെ അവളുടെ വീട്ടിലേക്കു പോയതു കൊണ്ട് ആ വീട്ടിൽ പാറു ഒഴികെ ആരും തന്നെ ഇല്ലായിരുന്നു...ശിവ ബൈക്ക് നിർത്തി അതിൽ നിന്നും ഇറങ്ങി വീടിനുള്ളിലേക്ക് കയറി... അവിടെ എങ്ങും ഇരുട്ടായിരുന്നു...പതിയെ അവൻ മുകളിലേക്കു കയറി ചെന്നു... ഡോർ ഓപ്പൺ ചെയ്യ്തു അകത്തേക്ക് കയറാൻ നിന്നതും വന്നത് പോലെ അവൻ വെളിയിൽ തന്നെ നിന്നു ..... ഒരു നിമിഷം പാറുവിന്റെ കോലം കണ്ടിട്ട് അവളെ തന്നെ അവൻ നോക്കി നിന്ന്....

കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അവൾ എന്നാൽ തന്റെ ഡ്രസ്സ്‌ എടുത്തു ഇട്ടേക്കുന്നു.. അതും എന്റെ ഷർട്ടും പാതി വരെ മാത്രം ഇറക്കമുള്ള ഒരു പാന്റും.... നനഞ്ഞു കിടക്കുന്ന മുടി തോർത്തിട്ട് കൂടെ ഇല്ല...തലമുടിയിൽ നിന്നും വെള്ളം ഇറ്റു തറയിലൊക്കെ വീണിട്ടു മുണ്ട്... പാറു..... ശിവയുടെ വിളി കേട്ടതും അവൾ ഞെട്ടി പിറകിലേക്ക് നോക്കി.... കയ്യിൽ രണ്ടു കവറുകളും പിടിച്ചു തന്നെ ദേഷ്യത്തിൽ നോക്കുന്ന ശിവ ... ഹ്മ്മ്.... എന്താ... ഒരു പിരികം പൊക്കി അവൾ ചോദിച്ചു.... നിന്നോടരാടി പറഞ്ഞെ എന്റെ ഡ്രസ്സ്‌ എടുത്തു ഇടാൻ.. പോരാത്തേന് കോമാളിയെ പോലൊണ്ട്... (ശിവ ) കോമാളിടെ ഡ്രസ്സ്‌ എടുത്തിട്ടത് കൊണ്ട അങ്ങനെ തോന്നുന്നേ.... ( പാറു ) ദേ പെണ്ണെ.... ഇത് കൊണ്ട് ഊരി ഇടുന്നുണ്ടോ നീ .. പിന്നെ ഞാൻ എന്ത് ഇടും....(പാറു ) ഇന്നാ ഇതിൽ ഏതേലും എടുത്തു ഇടാൻ നോക്ക്... അവളുടെ മുന്നിലേക്ക്‌ കവർ ഒക്കെ എടുത്തു വെച്ചു കൊണ്ടവൻ പറഞ്ഞു.... എനിക്ക് മടി ആ... ഞാൻ ഇന്ന് ഇത് തന്നെ ഇടും....( പാറു ) പിന്നെ എന്തൊത്തിനാടി ഇതൊക്കെ കെട്ടി പിറക്കി ഞാൻ കൊണ്ട് വന്നത്.. 😠..

( ശിവ ) ഞാൻ അത് നാളെ ഇട്ടോളാം... എനിക്കിപ്പോ ഇത് മതി... ഇത് വല്യ ശല്യം ആണല്ലോ.... ശിവ ബെഡിലേക്ക് ചെന്നിരുന്നു.... അവളുടെ തലയിൽ നിന്നും വെള്ളം തറയിൽ ഇറ്റ് വീഴുന്നതവൻ കണ്ടു.... നിനക്ക് കണ്ണ് കണ്ടൂടെടി.... ആ വെള്ളം മുഴുവൻ തറയിൽ ആകുവാ.. ആ ടൗവൽ എടുത്തു തല തോർത്ത്‌.... 😠 ഞാൻ ഇവിടെങ്ങും കണ്ടില്ല.... 😠 ശിവ ഒടുക്കം ബാത്‌റൂമിനോട് ചേർന്നുള്ള കാബോഡിൽ നിന്നും ടവൽ എടുത്തു അവളുടെ അടുത്തേക്ക് നടന്നു വന്നു.... അവളെ പിടിച്ചു തിരിച്ചു നിർത്തി.... തല മുടി മുഴുവൻ ആ ടവൽ കൊണ്ട് കെട്ടി വെച്ചു കൊടുത്തു..... നീ കെട്ടിയ വീണ്ടും ആ വെള്ളം തറയിൽ മുഴുവൻ ആക്കും.. അത് കൊണ്ട് മത്ര അല്ലാതെ നിന്നോട് പ്രേമം മൂത്തിട്ടൊന്നും അല്ല.... കേട്ടോടി 😠😠😠😠 ശിവ ഫ്രഷ് ആയി റൂമിലേക്ക്‌ വന്നു.... പാറു മുറിയിലെ ബാൽക്കണിയിലേക്ക് ഇറങ്ങുവാൻ വേണ്ടി ഗ്ലാസ്‌ ഇട്ടേക്കുന്നിടത് പോയി ഇരുന്നു.... ശിവ അവളുടെ അടുത്തേക്ക് മറ്റൊരു ചെയർ എടുത്തു കൊണ്ട് ഇട്ടു അവിടേക്കു ഇരുന്നു ... പാറു ... ഹ്മ്മ്... എന്താ.... 😠( പാറു ) വീട്ടിൽ നിന്ന് വിളിച്ചോ നിന്നെ... (ശിവ ) വിളിച്ചു... പാറു.... പാറു ശിവയെ നോക്കി ഇരുന്നു.... പാറു... നീ നല്ല ഒരു ലൈഫ് നോക്കിക്കൂടെ..... നമ്മുടെ കല്യാണം കഴിഞ്ഞതൊന്നും ആരും അറിഞ്ഞിട്ടില്ല...

പക്ഷെ നിന്റെ വീട്ടുകാരുടെ കരച്ചിൽ എനിക്ക് കണ്ടു നിക്കാൻ പറ്റിയില്ല.. അപ്പൊ ഒന്നും ചിന്തിക്കാൻ പോലും തോന്നി ഇല്ലടി... ശിവ പറയാൻ പോകുന്നതെന്തുവാണെന്നു പാറുന് മനസിലായിരുന്നു.... എനിക്ക് നിന്നെ ഭാര്യ ആയി ഒരിക്കലും കാണാൻ കഴിയില്ലെടി....അങ്ങനെ ഒരിഷ്ടം നിന്നോടെനിക്ക് തോന്നിയട്ടില്ല .....ഇനി തോന്നുകയും ഇല്ല.... നിനക്ക് നല്ല ഒരു ഭർത്താവാകാൻ എന്നെ കൊണ്ട് കഴിയില്ല.....ജീവിത കാലം മുഴുക്കെ രണ്ടു ദ്രുവങ്ങളിൽ കഴിയേണ്ടി വരും..... ആലോചിക്കാൻ നിനക്ക് ഞാൻ സമയം തരാം... എത്ര വേണെമെങ്കിലും... പറഞ്ഞ മതി... ഈ ശിവ വിചാരിച്ചാൽ നല്ല ഒരു ബന്ധം നിനക്ക് കൊണ്ട് തരാൻ പറ്റും... അവൾ ഇരുന്നിടത്തു നിന്നും എണീറ്റു.... ദേ നിങ്ങള് ഇതും പറഞ്ഞു ഇനി എന്റെ അടുത്ത് വന്ന ഒണ്ടല്ലോ..ഈ മണ്ടൻ തല ഞാൻ തല്ലി പൊട്ടിക്കും... തന്റെ അപ്പോഴത്തെ വാശിക്കു എന്നെ കൊണ്ട് പോകാന്നു പറഞ്ഞതാണെന്ന് എനിക്ക് നന്നായിട്ടറിയാം ശിവസിദ്ധി .... അതോണ്ട് തന്നെയാ അപ്പൊ തന്നെ തന്റെ കൂടെ ഞാൻ ഇറങ്ങി വന്നതും... തന്റെ കൂടെ ജീവിതമില്ലെങ്കിലും ഇനി ഉള്ള കാലം നിങ്ങളുടെ കൂടെ തന്നെ ഈ പാർവ്വതി ജീവിക്കും....താൻ എന്താന്നു വെച്ച ചെയ്യ്... ഡി... ശിവ ഇരുന്നിടത്തു നിന്നും എണീറ്റു .. മര്യാദക്ക് പറഞ്ഞ നീ കേൾക്കില്ല അല്ലേടി..... ഇല്ല... കേൾക്കില്ല.... ( പാറു )

നീ ഈ ശിവ ആരാണെന്നു കാണാൻ കിടക്കുന്നതെ ഉള്ളു പാറു.നീ ... ഓ ഈ മോന്ത തന്നെ അല്ലെ ഇനി എന്തോന്നു കാണാൻ.... ഡി.. 😠 പോടാ.. 😠 പാറു നേരെ ചെന്ന് ബെഡിലേക്ക് വലിഞ്ഞു കയറി അതിൽ കിടന്നു.... ആ ലൈറ്റ് ഓഫാക്കുന്നുണ്ടോ എനിക്ക് ഉറങ്ങണം....... ഓഹോ.. അപ്പൊ മോളു ഇതിൽ കിടക്കാൻ ഉള്ള പ്ലാൻ ആണോ.... പിന്നെ ആണല്ലോ.. എന്തെ... (പാറു ) നിന്നെ എന്റെ റൂമിൽ കയറ്റിയത് തന്നെ വല്യ കാര്യമായിട്ട ഞാൻ കാണുന്നത്... ഇനി എന്റെ ബെഡിൽ കൂടെ കിടക്കണോടി നിനക്ക്... എന്റെ ഭർത്താവിന്റെ മുറി.. നിങ്ങളുടെ ബെഡ് അപ്പൊ ഇനി മുതൽ ഇത് എന്റെ കൂടെ ബെഡ് ആ... ഞാൻ ഇവിടെ കിടക്കു.... ആഹാ എന്ത് രസം.... നല്ല ബെഡ്.... ആ ഋഷിയെ പേടിച്ചിട്ടു ഉറങ്ങിട്ടു കുറച്ചു നാൾ ആയി... ഇന്ന് സമാധാനത്തോടെ ഉറങ്ങണം... എന്നെ ശല്യം ചെയ്യല്... പാറു തിരിഞ്ഞു കിടന്നു.... നീ അപ്പൊ ഇവിടെ നിന്നും പോകില്ല അല്ലെ... (ശിവ ) ഇല്ല.. പോകില്ല... ഇവിടെ തന്നെ നിൽക്കും ...ഈ ബെഡിൽ തന്നെ കിടക്കും... നീ ഈ ബെഡിലെ കിടക്കുള്ളു എന്ന് പറഞ്ഞ സ്ഥിതിക്ക്... പാറു സൂക്ഷിച്ചു ശിവയെ നോക്കി... എന്തായാലും ഞാൻ നിന്റെ ഭർത്താവല്ലേ.. ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ... എന്റെ കൂടെ ജീവിക്കാൻ വേണ്ടി തയാറെടുത്തു വന്നതല്ലേ ....

ശിവ വല്ലാത്തൊരു ഭവത്തോടെ പാറൂന്റെ അടുത്തേക്ക് വന്നു.... താൻ.. താൻ എവിടെ വരുവാ.. അവിടെ നിന്നമതി.... ഡിസ്റ്റൻസ് ഇട്ടു നിന്നെ..... ഡിസ്റ്റൻസ് ഇട്ടു നിക്കുന്നെ എന്തിനാ പെണ്ണെ.. നിന്റെ ഭർത്താവല്ലേഡി ഞാൻ.... ശിവ വീണ്ടും അവളുടെ അടുത്തേക്ക് വന്നു.... ഇട്ടിരുന്ന ടി ഷർട്ട്‌ ഊരി മാറ്റി.... അയ്യേ താൻ എന്തുവാടോ കാണിക്കുന്നേ.... പാറു കണ്ണുകൾ അടച്ചു...... ശിവ അവളുടെ അടുത്തേക്ക് വന്നിരുന്നു...... പാറു കണ്ണ് പൊത്തികൊണ്ട് ബെഡിലേക്ക് നീങ്ങി കിടന്നു... അയ്യോ ആരേലും വായോ ഇങ്ങേരു എന്നെ പീഡിപ്പിക്കുന്നെ.... വിളിച്ചു കൂവടി...നിന്റെ സൗണ്ട് ഈ മുറി വിട്ടു പൊലും പോകില്ല പിന്നെ അല്ലെ വെളിയിൽ ഉള്ള ആളുകൾ.... നീ ആരെ പേടിച്ചാടി കണ്ണ് പൊത്തി ഇരിക്കുന്നെ .... തുറക്കടി... എന്റെ ഭാര്യ ആകാൻ വന്നതല്ലേ... നീ പോടാ..... 😠കണ്ണ് തുറന്നു കൊണ്ടവൾ പറഞ്ഞു... പോടാന്നോ.. 😠 ശിവ അവളുടെ കാലിൽ പിടിച്ചു വലിച്ചു.. നിരങ്ങി ബെഡിന്റെ അങ്ങേ മൂലയ്ക്ക് ചെന്നവൾ ശിവ കാലിൽ പിടിച്ചു വലിച്ചതും അവന്റെ അടുത്തേക്ക് നീങ്ങി വന്നു .. വിടാടാ.... എന്റെ കാലെന്നു... 😠 ഇല്ലങ്കിൽ ... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ പാറു മറ്റെ റൂമിൽ കിടക്കാൻ നീ കേട്ടോ ഇല്ലല്ലോ... ഈ മുറി എന്റെ ആ.. ഇതിൽ ഉള്ള പ്രോപ്പർട്ടി ഒക്കെ എന്റെ സ്വന്തം ആണ്... എനിക്കിഷ്ട്ടം ഉള്ളത് പോലെ ഞാൻ ചെയ്യും .....

ശിവ വീണ്ടും ആ കാലിൽ പിടിച്ചു വലിച്ചു.... പെണ്ണുങ്ങളെ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞിട്ട്.... 😠( പാറു ) ചെയ്യില്ല.. പക്ഷെ നീ എന്റെ ഭാര്യ അല്ലേടി.. ഇനി പണി ചിലപ്പോ കിട്ടും എണീറ്റു മാറിയേക്കാം... പാറു എണീക്കാൻ പാവിച്ചതും... ശിവ വീണ്ടുമവളെ ബെഡിലേക്ക് തള്ളി... അവളുടെ അടുത്തേക്ക് അവനും വന്നു കിടന്നു.... ഇങ്ങേരു എന്തുവാ ഈ കാണിക്കുന്നേ.. താൻ അങ്ങോട്ട്‌ മാറി കിടന്നേ.... പാറു പേടിച്ചു വിറക്കാൻ തുടങ്ങി.... ശിവ പാറുവിന്റെ രണ്ടു സൈഡിലും കൈ കുത്തി അങ്ങനെ കിടന്നു... പേടിച്ചവൾ കണ്ണുകൾ അടച്ചു... ഹൃദയമിടിപ്പ് കൂടുവാൻ തുടങ്ങി.....ശിവ അവളുടെ മുഖത്തേക്ക് തന്നെ നോക്കി... എടി അഹങ്കാരി നിന്റെ അഹങ്കാരം കുറക്കാൻ ഇതല്ലാതെ വേറെ വഴി ഇല്ലാത്തോണ്ടാ.... മര്യാദക്ക് എന്റെ ബെഡിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞപ്പോ നിനക്ക് വയ്യ അല്ലേടി... ഈ ശിവ ഒന്ന് പേടിപ്പിച്ചാൽ ദേ പൂച്ച കുട്ടിയെ പോലെ പതുങ്ങും നീ... ( ആത്മ ) പാറു പേടിച്ചു കണ്ണുകൾ ഇറുക്കെ അടച്ചു..... ശിവക്ക് അത് കണ്ടപ്പോൾ ചിരിയ വന്നത്... ശിവ അവളെ തന്നെ നോക്കി ഇരുന്നു...... അവളുടെ ശ്വാസമിടിപ്പ് പോലും അവനു കേൾക്കാം.... ഇത്രക്കും പേടി ആണോ.. ഇവൾക്കെന്നെ... എന്നിട്ടാണോ ഈ ഡയലോഗ് എല്ലാം പറഞ്ഞത്... ശിവക്ക് ഒരു തമാശ ഒപ്പിക്കണം എന്ന് തോന്നി....

പാറുനെ പേടിപ്പിച്ചു ഓടിക്കാനും.... ശിവ മുഖം പാറൂന്റെ അടുത്തേക്ക് കൊണ്ട് വരുന്നത് കണ്ണടച്ചാണെങ്കിലും അവൾ അറിയുന്നുണ്ടായിരുന്നു ... കഴുത്തിനടുത്തേക്ക് ശിവയുടെ മുഖം എത്തിയിരുന്നു..... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിയാൻ വന്നതും.... എന്നെ ഒന്നും ചെയ്യല്ലേ ശിവേട്ട ഞാൻ പൊക്കോളാം..... കണ്ണ് വലിച്ചു തുറന്നു കൊണ്ടവൾ പറഞ്ഞു.... സത്യാണോ.... (ശിവ ) മം... (പാറു ) വാ തുറന്നു പറയടി.... (ശിവ ) പൊക്കോളാം..... പാറുന്റെ കണ്ണ് നിറഞ്ഞു വന്നു..... ശിവ ബെഡിൽ നിന്നും എണീറ്റു.. ഊരി എറിഞ്ഞ ഷർട്ട്‌ അവനെടുത്തിട്ടു ..... പാറു എണീറ്റു ബെഡിൽ തന്നെ ഇരുന്നു.... എന്താടി പോകുന്നില്ലേ...... ( ശിവ ) എനിക്ക് പേടിയാ..... പാറു കരയാൻ തുടങ്ങി... എന്തിനു.. പേടി .... ( ശിവ ) എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ.... 😢 കൊള്ളാം.. നിന്റെ വീട്ടിൽ നീ ഒറ്റക്കല്ലായിരുന്നോടി കിടക്കുന്നെ .. അടുത്ത അടവും കൊണ്ട് വരുവാണോ നീ... ഇപ്പൊ വെറുതെ വിട്ടതാ... ഈ മുറിയിൽ എന്റെ ബെഡിൽ ഇനിയും നീ കിടന്ന ഞാൻ അങ്ങനെ തന്നെ ചെയ്യും.... സത്യായിട്ടും പേടിയാ.... അത് എന്റെ വീടല്ലേ... ഇവിടെ ഞാൻ വന്നു നിന്നട്ടൊന്നും ഇല്ലല്ലോ.... പിന്നെ ഞാൻ മരണവീടുകളിൽ ഒന്നും പോകാറില്ല.. ഇവിടെ ശിവേട്ടന്റെ അച്ഛൻ മരിച്ചു പോയില്ലേ..

അതാ എനിക്ക് പേടി.... ശിവ ഉറക്കെ ചിരിക്കാൻ തുടങ്ങി.... എന്താ 😠( പാറു ) അങ്ങേരു ചാകുന്നെന്നു മുന്നേ പോലും പേടിപ്പിച്ചട്ടില്ല പിന്നെ അല്ലെ മരിച്ചു കഴിഞ്ഞു... 🤣... വേറെ ആരെ പേടിപ്പിച്ചാലും നിന്റെ അടുത്ത് വരത്തില്ല.... പാറുന്റെ നോട്ടം കണ്ടതും ശിവക്ക് കാര്യം പിടി കിട്ടി .. ഹം... ഓക്കേ... നീ ഈ മുറിയിൽ കിടന്നോ.. ബട്ട് എന്റെ ബെഡിൽ കിടക്കാൻ പാടില്ല... നിനക്ക് വേണമെങ്കിൽ ദോ ആ സോഫയിൽ പോയി കിടക്കാം.... പാറു അതിലേക്കു നോക്കി ... പിന്നെ അവിടെ നിന്നും എണീറ്റു അതിലേക്കു പോയി കിടന്നു..... ശിവയെ നോക്കി അങ്ങനെ കിടന്നവൾ ഉറങ്ങി.... ഓ ഉറങ്ങിയോ... ഉറങ്ങുമ്പോൾ മാത്രം എന്ത് പാവമാ... ഞാൻ ഇപ്പൊ കാണിച്ചത് ഇത്തിരി കൂടി പോയോ... 🙄.... ഏയ് അതോണ്ടന്താ അവളെ ബെഡിൽ നിന്നും ഓടിക്കാൻ പറ്റി ഇല്ലേ.. ശിവയും ബെഡിൽ കേറി കിടന്നു...പാറുനെ ശ്രെദ്ധിച്ചപ്പോൾ അവൾക്കു തണുക്കുന്നുണ്ട് എന്നവന് മനസിലായി.. ബെഡിൽ നിന്നും പുതപ്പെടുത്തു അവൾക്കു കൊണ്ട് വന്നു ചൂടി കൊടുത്തു.... അഹങ്കാരി..,......( ആത്മ ) ....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story