പുനർ വിവാഹം: ഭാഗം 32

punarvivaham

എഴുത്തുകാരി: ആര്യ

ഗ്ലാസിനു പുറത്തു നിന്നടിച്ച സൂര്യ പ്രകാശം ഗായുവിന്റെ മുഖത്തേക്ക് പതിച്ചു... കണ്ണുകൾ തിരുമ്മിക്കൊണ്ടവൾ എണീറ്റു.... കണ്ണ് തുറന്നതും ബെഡിൽ കിടന്നുറങ്ങുന്ന ശിവയിൽ നോട്ടം ചെന്ന് നിന്ന് ..... കാട്ടു പോത്ത് എണീറ്റില്ലേ... 😒 അപ്പോളാണവൾ ചൂടി ഇരുന്ന പുതപ്പിലേക്കു നോക്കിയത്... ഇന്നലെ ഞാൻ വന്നു കിടന്ന സ്പീഡിൽ ഈ പുതപ്പു എടുത്തില്ലല്ലോ... പിന്നെ ഇതെങ്ങനെ .....ഓ അയാള് കൊണ്ട് ചൂടി തന്നതാവും.. അത്രയെങ്കിലും ഉപകാരം ചെയ്തല്ലോ.... പാറു സോഫയിൽ നിന്നും തറയിലേക്ക് കാലെടുത്തു വെച്ചു എണീറ്റു നിന്ന്... അമ്മേ.... നിന്നത് പോലെ അവളാ സോഫയിലേക്കിരുന്നു.... ഇതെന്താ പതിവില്ലാതെ ശരീരത്തൊക്കെ വേദന.... ഈ സോഫയിൽ കിടന്നിട്ടാവും... ഓ ഈ കാലമാടനെ കൊല്ലാന തോന്നുന്നേ... ഇനി ഇതിൽ കിടക്കുന്നത് ശീലമാകുന്നത് വരെ രാവിലെ എണീക്കുമ്പോ ഇങ്ങനാരിക്കും... രണ്ടു നടുവിനും കയ്യും കൊടുത്തവൾ എണീറ്റു നിന്നു .... ഫ്രഷ് ആകുവാൻ മുന്നോട്ടു നടന്നു.... ഭിത്തിയിൽ മറ്റൊരു കർട്ടൻ ഉപയോഗിച്ചു എന്തോ ഒരു ഭാഗം മറച്ചിരുന്നു... അവളങ്ങോട്ടേക്ക് നടന്നു .. വന്നട്ടു ഇത് വരെ മുറി മുഴുവൻ ചുറ്റി നടന്നു കാണാൻ പറ്റി ഇല്ല... എന്തായാലും കണ്ടേക്കാം...

പല്ല് തെക്കാൻ ബ്രെഷ്.. 🙄 അവൾ ബാത്‌റൂമിനടുത്തു നോക്കി.. എടുക്കാത്ത ബ്രേഷും പേസ്റ്റും ഒക്കെ അവൾ കണ്ടു.... അവളതെടുത്തു വായിലേക്കും വെച്ചു കൊണ്ട് മുറിയിലേക്കിറങ്ങി.. ഒരു നീളത്തിൽ ഉള്ള ഹാൾ ആയിരുന്നു ആ മുറി.. ഒരു ഭാഗത്തു അധിയുടെ ബെഡും കാര്യങ്ങളും മറു ഭാഗത്തു ടീവി യും സോഫയും ഒക്കെ.. പിന്നെ വല്യ ഒരു കർട്ടൻ... ഇതിനപ്പുറത്തു എന്തേലും ഉണ്ടോ.. അല്ല ഇങ്ങേരുടെ മുറി എന്തിനാ ഇത്രേം വലുത്... 🙄ഇനി ചിലപ്പോ എല്ലാരും ആയിട്ട് ഉടക്കല്ലേ.... അതിനാകും ഇങ്ങനെ... അഹ് ഇതിനെ വെച്ചു നോക്കുവാണെ എന്റെ കോഴികൂടും എനിക്ക് സ്വാർഗമാണ് ഉണ്ണി..... അവൾ നടന്ന കർട്ടന് മുൻപിൽ എത്തി.... തല എടുത്തു അപ്പുറത്ത് ഇട്ടു കൊണ്ട്‌ നോക്കാൻ തുടങ്ങി.... പാറു ഞെട്ടി കണ്ണും മിഴിച്ചു നിൽക്കുവായിരുന്നു... ഇതെന്തോന്ന്.... 😲 മുറിക്കുള്ളിൽ സ്വിമ്മിംഗ്പൂൾ.... ഇത് റൂം അല്ല പഞ്ചനക്ഷത്ര ഹോട്ടൽ ആണെന്ന് തോനുന്നു....ഗ്ലാസ്‌ കൊണ്ട് മറച്ചിരുന്നു.. എന്നാൽ അത് കാണാതിരിക്കുവാനാ കർട്ടൻ ഇട്ടേക്കുന്നത്... അവളാ ഗ്ലാസ് വാതിലിൽ തുറന്നു അകത്തേക്ക് കടന്നു... അവിടമാകെ ചുറ്റി നടന്നു കാണാൻ തുടങ്ങി.. ദേ വീണ്ടും വാതിലിൽ... അതിനകത്തു മറ്റൊരു വാതിൽ..

അത് തുറന്നവൾ നോക്കി... വീടിനുള്ളിൽ ജിം ഓ.. അതും റൂമിനുള്ളിൽ... ഇതെന്തോന്ന് നിലവറയൊ.. A യിൽ നിന്നും B യിലേക്ക് പോകുവാൻ... ഡി...... 😠 തീർന്നു..... പാറു നിന്റെ കഥ കഴിഞ്ഞടി.... ഞാൻ തിരിഞ്ഞു ശിവേട്ടനെ നോക്കി.. ഒന്ന് ഇളിച്ചു കൊടുത്തു... നിന്നോടരാടി ഇങ്ങോട്ടു വരാൻ പറഞ്ഞെ... 😠 ചുമ്മാ.. വന്നെയാ.... ആ വാ കൊണ്ട് കഴുകടി..... പാറു തലയാട്ടി.... നിന്നോട് ഞാൻ പറഞ്ഞേക്കാം എന്റെ അനുവാദം ഇല്ലാണ്ട് ഇതിലേക്ക് കേറിയെക്കല്ല്.. കേട്ടല്ലോ... പാറു വീണ്ടും തലയാട്ടി.. ശിവ അവിടെ നിന്നും പോയി ... പാറു പിറകെയും.. ബെഡിൽ നിന്നും എണീറ്റപ്പോ അവളെ കണ്ടില്ല.... എങ്ങോട്ട് പോയെന്നു അറിയാൻ എണീറ്റു ചെന്നപ്പോളാ സ്വിമ്മിങ്പൂലിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നതു കണ്ടത് ചെന്ന് നോക്കിയപ്പോ ദോ അവിടെ നിക്കുന്നവൾ... . വാ കഴുകിട്ടു അവള് ശിവയുടെ അടുത്തേക്ക് വന്നു... അതെ...... ബെഡിലേക്ക് തിരിഞ്ഞു കിടക്കുവായിരുന്നു അവൻ....പാറുന്റെ വിളി കേട്ടതും അങ്ങോട്ടേക്ക് നോക്കി... എന്താടി.. 😠 നിങ്ങള്ക്ക് ചെറിയ വീടൊന്നും ഇല്ലിയോ.... അവളത് ചോദിച്ചതും സംശയത്തിൽ അവൻ അവളെ ഒന്ന് നോക്കി.... വീടൊന്നൊക്കെ പറയുമ്പോ എല്ലാരേം കാണിക്കാൻ ഉള്ളതാവല്ല്....

നമുക്ക് കൂടെ ഇഷ്ടപ്പെടണം... ഇതെന്തു നിങ്ങളുടെ ഈ മുറി കണ്ടാൽ പാവപെട്ട ഒരു ഫാമിലിക്ക് താമസിക്കാം... നിനക്ക് വേണമെങ്കിൽ ഇവിടെ താമസിച്ച മതി.. ചെറിയ മുറി വേറെയും ഒണ്ടല്ലോ... എന്റെ മുറിയിൽ ഇതൊക്കെ കാണേണ്ടി വരും.. എന്നാലും... ( പാറു ) നീ പോകുന്നുണ്ടോ പാറു.. രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കെടുത്താൻ വന്നോളും... ശിവ വീണ്ടും തിരിഞ്ഞു കിടന്നു.. പാറു ദേഷ്യത്തിൽ ചവിട്ടി തുള്ളി അവിടെ നിന്നും വെളിയിലേക്കിറങ്ങി.... റൂമിനു വെളിയിൽ ഇറങ്ങിയ അവൾ നേരെ കിച്ചനിലേക്ക് വെച്ചു പിടിച്ചു..... സ്റ്റെപ് ഇറങ്ങി താഴേക്കു ചെന്നതും അവിടെ നിന്നും നല്ല മണം വരുന്നു .. ആരോ രാവിലെ ഇതിൽ കേറിയട്ടുണ്ടല്ലോ.. പാറു പതിയെ അങ്ങോട്ടേക്ക് ചെന്നു.. നോക്കുമ്പോൾ ആരോ രണ്ട് സ്ത്രീ... അവൾ അവരുടെ അടുത്തേക്ക് ചെന്ന്... ചേച്ചിമാരെ.... 😁 പാറുന്റെ വിളി കേട്ടവർ തിരിഞ്ഞു നോക്കി..... അയ്യോ.. ഇതാര് പാറു മോളോ... അവരോടി അവളുടെ അടുത്തേക്ക് വന്നു... അന്ന് ശിവയുടെ അച്ഛൻ മരിച്ചന്നു പാറുവും ഇവരും നല്ല കൂട്ടായതായിരുന്നു ... അല്ല മോളെന്താ ഇവിടെ..... എല്ലാരും എന്തിയെ.... എന്റെ ചേച്ചി... നിങ്ങളുടെ സാർ.. അതായതു ശിവസിദ്ധി താലി കെട്ടികൊണ്ട് വന്ന പെണ്ണാ ഞാൻ... അവളത് പറഞ്ഞതും അവർ ഞെട്ടി പാറുനെ നോക്കി... സത്യാണോ മോളെ നീ പറയുന്നേ.... സത്യമാ ചേച്ചി...

എന്നാലും ഇതെങ്ങനെ... അതോ.... ഞാനും പുള്ളിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു.. ആ അനന്യ വന്നത് കൊണ്ട് ഞങ്ങള് അങ്ങ് കെട്ടി... അപ്പൊ സത്യമാ ഇല്ലേ... അതെന്നെ.. ( പാറു ) ഞങ്ങൾക്കിപ്പോഴാ മോളെ സമാധാനം ആയതു ആ അനന്യ കൊച്ചു വല്യ ശല്യം അന്നേ... ആ സാർ ആ കൊച്ചിനെ വല്ലതും കെട്ടിയിരുന്നേ ഞങ്ങളെ അവള് ഫുഡ്‌ ബോൾ തട്ടുന്നപോലെ തട്ടിയേനെ ഇവിടെ നിന്ന്... ചേച്ചിമാര് പേടിക്കണ്ട.. ഞാൻ ഇല്ലേ. നിങ്ങളുടെ ആരുടേയും ജോലി പോകില്ല.... പോരെ.... മ്മ്മ്..... അവരു നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് തലയാട്ടി..... അപ്പൊ തുടങ്ങാം.... അയ്യോ... മോളെ ഞങ്ങൾ ചെയ്തോളാം എന്താ വേണ്ടതെന്നു പറഞ്ഞ മതി.... അതൊന്നും വേണ്ട.. ഒരു ചായ ഉണ്ടാക്കണം അതൊക്കെ ഞാൻ ചെയ്തോളാം....പാൽ എടുത്തു പാറുന്റെ കയ്യിൽ കൊടുത്തു അവർ.. പാറു സന്തോഷത്തോടെ അവരോടു സംസാരിച്ചു .. രണ്ടു കപ്പിൽ ചായ പകർന്നു ഒഴിച്ച് കൊണ്ടവൾ മുകളിലേക്കു ചെന്നു.... തുറന്നിട്ട വാതിലിനടുത്തെത്തിയതും കാണാൻ പാടില്ലാത്ത കാഴ്ച കണ്ടത് പോലെ അവളവിടെ തന്നെ നിന്നു.... തല ഉയർത്തി നോക്കിയ ശിവ കാണുന്നത് തന്നെ ദേഷ്യത്തിൽ നോക്കുന്ന പാറുവിനെയാ....

അവളെ കണ്ടതും ശിവ ഒന്ന് പരുങ്ങി.... ശിവയുടെ നെഞ്ചോടു ചേർന്നു അനന്യയും ഉണ്ടായിരുന്നു.... പാറുനു ആ കാഴ്ച കണ്ടു നിൽക്കുവാൻ കഴിഞ്ഞില്ല... പെട്ടെന്നവൾ ഋഷിയെ ഓർത്തു... ആ മുറിയുടെ വാതിക്കൽ നിന്നും പാറു മാറി വെളിയിൽ കിടന്ന ചെയറിലേക്ക് ഇരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ റൂമിൽ നിന്നും ഇറങ്ങി പോകുന്ന അനന്യയെ അവൾ കണ്ടു.... തിരിച്ചു പാറു റൂമിലേക്ക് കയറി ചെന്നു.... ചായ കപ്പ് അവിടെ കിടന്ന ടേബിളിൽ വെച്ചു കൊണ്ടവൾ തിരിഞ്ഞു....... ശിവ തന്നോട് ഒന്നും മിണ്ടാത്തത്തും അവൾക്കു ദേഷ്യം തോന്നി...... പാറുവിന്റെ ഫോൺ ബെല്ലടിച്ചു... അവളത് കയ്യിലെടുത്തു... ഫോൺ കാൾ എടുത്തു കൊണ്ട് ചെവിയിലേക്ക് വെച്ചു.. അഹ്.. പറ... അമ്മേ..... ..................... മറു വശത്തു നിന്നും സംസാരിക്കുന്നതു എന്തെന്ന് ശിവനു കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .. ശിവ പാറുവിനെ തന്നെ നോക്കി നിൽക്കുവായിരുന്നു... എന്നത്തേക്കാ.. മറ്റെന്നാളോ... അതിനെന്താ അത് മതി..... ഫോൺ വെച്ചു കൊണ്ടവൾ അവനു നേരെ തിരിഞ്ഞു... അവളുടെ കണ്ണുകളിൽ ഇപ്പൊ അവനോടു ദേഷ്യം മാത്രമായിരുന്നു..... വീട്ടിൽ നിന്ന... അമ്മയ... മറ്റെന്നാൾ നല്ല ഒരു മൂഹൂർത്തം ഉണ്ട്...

വീടിനടുത്തുള്ള ആ അമ്പലത്തിൽ വെച്ചു എന്റെ കഴുത്തിൽ ഒരിക്കൽ കൂടെ നിങ്ങള് താലി കെട്ടണം...എല്ലാർടെയും മുന്നിൽ വെച്ചു.. പ്രേത്യേകിച്ചു ഇപ്പൊ പോയവളുടെ മുന്നിൽ വെച്ചു ..... 😠 ശിവ എന്തേലും പറയുന്നതിന് മുന്നേ പാറു അവന്റെ അടുത്ത് നിന്ന് മാറിയിരുന്നു..... ഛെ.... ശിവ ടേബിളിലേക്ക് കൈ അടിച്ചു... പാറു.. മുറിയിൽ ഇല്ലാഞ്ഞപ്പോഴാ ആ അനന്യ ഉള്ളിലേക്ക് കയറി വന്നത്... ശിവേട്ട... എന്ത് ഉറക്ക ഇത്.. എണീറ്റെ .... ശിവ കണ്ണ് തുറന്നതും മുന്നിൽ അനന്യ.... ശിവ ദേഷ്യത്തിൽ ബെഡിൽ നിന്നും എണീറ്റു.. നിന്നോട് പറഞ്ഞിട്ടതല്ലെടി ഞാൻ എല്ലാം... പിന്നെ എന്തിനാ വീണ്ടും വീണ്ടും എന്റെ മുന്നിലോട്ടു ഉടുത്തോരുങ്ങി വലിഞ്ഞു കേറി വരുന്നത് .. അതെന്തു ചോദ്യമാ ശിവേട്ട.. ഞാൻ അല്ലാതെ പിന്നെ ആരാ ഏട്ടനെ എന്നും ഇത് പോലെ ഉറക്കമിണീപ്പിക്കാൻ വരുന്നത്.. എന്നെ വേഗം കല്യാണം കഴിച്ചാൽ ഇതിനായിട്ട് ഞാൻ ഇങ്ങനെ ഓടി വരണോ...അമ്മ പറഞ്ഞു വേഗം കല്യാണം നടത്താമെന്നു...ശിവേട്ടന്റെ ഭാര്യ ആയി ഈ വീട്ടിലേക്കു വലതു കാൽ വെച്ചു കയറി വരുന്നതും ആഗ്രഹിച്ചു നിൽക്കുവാ ഈ ഞാൻ., ആഹാ.. എന്ത് നടക്കാത്ത സ്വപ്നം.... ഇറങ്ങി പോടീ.. 😠

ഇന്ന് ശിവേട്ടൻ വിരട്ടിയാലും ഞാൻ പോകില്ല... കാരണം എനിക്ക് സംസാരിക്കണം എന്റെ മനസിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കണം.. ഒരു കഥയായി.... ഇവിടെ അതിനു കഥാപ്രസംങ്ക മത്സരം ഒന്നും നടക്കുന്നില്ല...ശിവ ബെഡിൽ നിന്നും എണീറ്റു .. രാവിലെ ഉറങ്ങാനും സമ്മതിക്കില്ല .. ശിവയുടെ ഉറക്കം കെടുത്തിയ ദേഷ്യം മുഖതു കാണമായിരുന്നു... അനന്യ റൂമിൽ തന്നെ നിക്കുന്നത് കണ്ടപ്പോൾ ശിവക്ക് ദേഷ്യം തോന്നി... അനന്യ നീ റൂമിൽ നിന്ന് പോയെ.... പാറു കണ്ടോണ്ടു വന്ന അത് മതി.... പാറുവോ.. അതാരാ...... എന്റെ ഭാര്യ.... അവളിപ്പോ എന്റെ കൂടെ ഉണ്ട് . അന്യ ഒരുത്തി സ്വന്തം ഭർത്താവിന്റെ മുറിയിൽ കേറി നിൽക്കുന്നത് കണ്ട ഒരു പെണ്ണിനും ചിലപ്പോ സഹിച്ചന്നു വരില്ല ... ( ശിവ ) അനന്യ കേട്ടത് വിശ്വാസിക്കാനാകാതെ അവിടെ തന്നെ നിന്ന് പോയി .. കണ്ണിൽ നിന്നും കണ്ണുനീർ ഒഴികിട്ടും അവളതു തടഞ്ഞില്ല.... ഇല്ല.. ഞാൻ വിശ്വസിക്കില്ല.... ശിവേട്ടൻ കള്ളം പറയുവാ.... എന്നെ വേണ്ടങ്കിൽ അത് പറഞ്ഞ പോരെ അതിന് വേണ്ടി ഈ കള്ളം പറഞ്ഞു ഉണ്ടാക്കണോ... വേണ്ടാന്ന് തന്നെ അല്ലെഡി നിന്നോട് പറഞ്ഞതും.... ശിവ അവളുടെ അടുത്ത് നിന്ന് കൊണ്ടാണ് ചോദിച്ചത്....

ഇല്ല... ഞാൻ വിശ്വസിക്കില്ല.. എനിക്ക് ശിവേട്ടനെ വേണം... അവളവനെ ഇറുകെ കെട്ടിപിടിച്ചു... ശിവ പിടിച്ചു മാറ്റാനായി വന്നപ്പോളാണ് പാറു അങ്ങോട്ട്‌ വന്നതും... പിന്നെ അവളെ കണ്ടതും അവനു ഒന്നും ചെയ്യാൻ കഴിയാതെ ആയി പോയി... പാറു മുറിയുടെ അടുതൂന്നു മാറിയപ്പോൾ ശിവ അവളെ പിടിച്ചു നേരെ നിർത്തി... അവളുടെ കാരണത്തീട്ടൊന്നു പൊട്ടിച്ചു...ഇറങ്ങി പോടീ.. അവൻ പറഞ്ഞതും അവളവിടെ നിന്നും ഇറങ്ങി ഓടിയിരുന്നു.... ഈ രക്ഷസിയോട് ഇത് ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കാനാ... അല്ലങ്കിൽ തന്നെ അവള് ഈ കാര്യം എങ്ങനെ എടുത്താലും എനിക്കെന്ത്... ( ശിവ ) അനന്യ അവളുടെ വീട്ടിലേക്കായിരുന്നു പോയതു .. കരഞ്ഞു കൊണ്ട് ഓടി വന്നു തന്റെ മടിയിലേക്ക് വീണു കരയുന്ന മകളോട് അവളുടെ അമ്മ കാര്യം തിരക്കി... തനിക്കു ശിവയെ കിട്ടില്ലെന്നും അവന്റെ കല്യാണം കഴിഞ്ഞെന്നും.. തനിക്കിനി ജീവിക്കേണ്ടതും പറഞ്ഞവൾ കരഞ്ഞു.... രേണുക അടുത്ത് ഉണ്ടായിരുന്നത് കൊണ്ട് അവരും കാര്യങ്ങളൊക്കെ അറിഞ്ഞു.. അവര് വഴി അർദ്ധവും... ശ്രീലക്ഷ്മിയും അവരുടെ വീട്ടുകാരും.... എല്ലാരും അറിഞ്ഞത് മുതൽ പാറുന്റെ ഫോണിലേക്കും സിദ്ധിയുടെ ഫോണിലേക്കു. മാറി. മാറി കാൾ വരാൻ തുടങ്ങി... രണ്ടാളും മത്സരിച്ചു ഫോൺ എടുക്കാതെ നിന്നു.... ....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story