പുനർ വിവാഹം: ഭാഗം 33

punarvivaham

എഴുത്തുകാരി: ആര്യ

ശിവ...... ഒരു അലർച്ച ആയിരുന്നു അത്..... ശിവ.. നീ എവിടെ ആട... ഇറങ്ങി വാ....അവർ ഉച്ചത്തിൽ സംസാരിച്ചു..... പത്മിനി നീ ഒന്ന് പതിയെ സംസാരിക്കു ശിവയുടെ സ്വഭാവം നിനക്കറിയില്ലേ....( രേണുക ) നീ മിണ്ടല്ല്... അവൻ കേൾക്കാൻ തന്നെയാ ഇത്ര ഉച്ചത്തിൽ ഞാൻ സംസാരിക്കുന്നത്.... കേൾക്കട്ടെ.. അവൻ മാത്രമല്ല ഇവിടെ ഉള്ള എല്ലാവരും കേൾക്കണം.... പത്മിനിയുടെ ശബ്ദം കേട്ടുകൊണ്ടാണ് അവിടെ ഉള്ള ആളുകൾ ഒക്കെ അങ്ങോട്ടേക്ക് വന്നത്..... ഓ വന്നോ എല്ലാവരും.. നിങ്ങളുടെ കൊച്ചു തമ്പ്രാൻ എന്തിയെ ..... പോയി വിളിച്ചു കൊണ്ട് വാ അവനെ... അവിടെ നിന്ന ആളോട് പത്മിനി പറഞ്ഞു... അവര് അനങ്ങാതെ നിന്നതും രേണുക തല ആട്ടി.. ഉടനെ തന്നെ അതിൽ ഒരു സ്ത്രീ ശിവയുടെ മുറിയിലേക്ക് പോയി... വാതിൽ അടഞ്ഞു കിടക്കുവായിരുന്നു.... ശിവയെ വിളിക്കുവാൻ അവർക്കു പേടി തോന്നി.... പാറു... മോളെ... കതകു ഒന്ന് തുറക്കുവോ.... ആരോ വിളിക്കുന്നത്‌ കേട്ടാണ് പാറു വന്നു കതകു തുറന്നത്.... എന്താ ചേച്ചി.... മോളെ അത്..... ചേച്ചിക്കെന്താ പറ്റിയെ..... മോളെ സാറിന്റെ അമ്മയും അപ്പച്ചിയും ഒക്കെ വന്നിട്ടുണ്ട്.. എല്ലാവരും ബഹളം വെക്കുവാ.. സാറെന്തിയെ....

മുറിക്കുള്ളിൽ നിൽക്കുന്ന ശിവയിലേക്കായിരുന്നു പിന്നീട് ആ സ്ത്രിയുടെ നോട്ടം ചെന്ന് എത്തി നിന്നത്.... ഹ്മ്മ്.. എന്താ...... (ശിവ ) സാർ... അത്....... അവര് പറയാൻ പേടിച്ചു നിന്നു.... അനന്യടെ അമ്മ വന്നിട്ടുണ്ടന്നു.... ശിവേട്ടനെ കാണണമെന്ന്.... പാറു ഒരു വിതം പറഞ്ഞൊപ്പിച്ചു..... ശിവ റൂമിൽ നിന്നും ഇറങ്ങി പത്മിനിയുടെ അടുത്തേക്ക് പോയി... പിറകെ പാറുവും... ശിവയുടെ പിറകെ വരുന്ന പാറുവിനെ കണ്ടതും പത്മിനിക്ക് ദേഷ്യം അടക്കി നിർത്തുവാൻ കഴിഞ്ഞില്ല.... ഓ ശിവയെ വിളിച്ചതും ഇവളും പുറകെ ഉണ്ടായിരുന്നോ.....പുച്ഛം കലർന്ന രീതിയിൽ അവർ പറഞ്ഞു.... ശിവ അവരുടെ മുന്നിലേക്ക്‌ വന്നു നിന്നു .... അപ്പച്ചിക്കെന്താ വേണ്ടത്..... എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്...( ശിവ ) വന്നത് കൊണ്ടാണല്ലോ എന്റെ മോളു പറഞ്ഞതൊക്കെ സത്യമാണെന്ന് മനസിലാക്കുവാൻ കഴിഞ്ഞത് ....... ( പത്മിനി ) എന്നാലും മോനെ നി ഞങ്ങളോട് പോലും ഒരു വാക്ക് പറയാതെ.... രേണുക ഇടയിൽ കയറി സംസാരിച്ചതും ശിവ ദേഷ്യത്തോടെ അവരെ നോക്കി..

ശിവയുടെ നോട്ടം കണ്ടതും രേണുക ബാക്കി പറയാതെ നിന്നു.... എന്റെ മോളെ പറ്റിച്ചു നി ഇവളെ സ്വന്തമാക്കി അല്ലേടാ...... എന്റെ കൊച്ചു എന്തോരം നിന്നെ സ്നേഹിച്ചിട്ടുണ്ടന്നു അറിയുമോ നിനക്ക്... കുഞ്ഞുനാൾ മുതൽ അവളുടെ മനസ്സിൽ നി മാത്രമേ ഉണ്ടായിരുന്നുള്ളു ... എന്റെ കുഞ്ഞിന് നി കാരണം എന്തെങ്കിലും സംഭവിച്ചാൽ...... ഈ ഇരണം കെട്ടവൾക്ക് വേണ്ടി അല്ലെ നി എന്റെ മോളെ... ശിവ തിരിച്ചൊന്നും പറയാതെ എല്ലാം കേട്ടു കൊണ്ട് നിന്നു.... ശിവയുടെ ഭാഗത്തു നിന്നും മറുപടി ഇല്ലന്ന് കണ്ടപ്പോൾ അവർ പാറുവിന് നേരെ തിരിഞ്ഞു.... എന്ത് കൈ വിഷം ആടി നി ഇവന് കൊടുത്തത്... അല്ലെ തന്നെ എന്ത് യോഗ്യതയാടി ഉള്ളത്.... തെരുവിൽ കിടന്നവള് കൊട്ടാരത്തിൽ വന്നേക്കുന്നു...അതും ശിവസിദ്ധിയുടെ ഭാര്യ ആയിട്ട്..എന്ത് മയക്കി കൊടുത്തിട്ടടി നി ഇവനെ..... അവരത് പറഞ്ഞതും പാറുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു... അവളില്ലാതായതു പോലെ തോന്നി.....

കണ്ണുനീര് കാരണം അടുത്ത് നിന്നവരെ പോലും കാണാൻ പറ്റാതെ ആയി.. പെട്ടെന്ന് വല്യ ശബ്ദത്തോടെ എന്തോ പൊട്ടുന്നത് ആണ് എല്ലാവരും കേട്ടത്............ പത്മിനി തിരിഞ്ഞു നോക്കിയതും ചെവി പൊത്തി പിടിച്ചു പേടിച്ചു നിക്കുന്ന രേണുകയെ ആയിരുന്നു കണ്ടത് .... അടുത്ത് തന്നെ ശിവയും.... താഴെ മുഴുവൻ ചില്ലുകളും ആയിരുന്നു.....ഭയം പത്മിനിയെ അകെ ഇല്ലാതാക്കിയിരുന്നു..... അടുത്ത് കിടന്ന ഗ്ലാസ് ഡയനിങ് ടേബിൾ ആയിരുന്നു ശിവ തല്ലി പൊട്ടിച്ചത്..... അവന്റെ കണ്ണുകൾ ചുമന്നു.... പത്മിനിയുടെ അടുത്തേക്ക് വന്നതും അവർ പേടിച്ചു കൊണ്ട് പുറകിലേക്ക് നീങ്ങി...... പാറുവിന്റെ കയ്യിൽ പെട്ടെന്നവൻ കയറി പിടിച്ചു... പാറു ശിവയെയും അവൻ പിടിച്ചിരിക്കുന്ന കയ്യിലേക്കും കണ്ണീരോടെ മാറി മാറി നോക്കി.... പാറുനെ പിടിച്ചവൻ മുന്നിലേക്ക്‌ നിർത്തി..... അവളുടെ കഴുത്തിൽ കെട്ടിയിരുന്ന താലി ശിവ എടുത്തു പുറത്തേക്കിട്ട്....... ആ താലി കയ്യിലെടുത്തു പത്മിനിക്ക് നേരെ നീട്ടി...... ഇത് കണ്ടോ നിങ്ങൾ..... ഏഹ്ഹ്.. നോക്ക്....പത്മിനി അപ്പോളേക്കും തല താഴ്ത്തി... നോക്കാൻ....... 😠😠 ഇത് ഞാൻ ഇവളുടെ കഴുത്തിൽ കെട്ടുന്നത് വരെ ഇവളെ ആരെന്തു പറഞ്ഞാലും എനിക്കൊന്നും ഇല്ലാരുന്നു...

പക്ഷെ ഇത് കെട്ടി കഴിഞ്ഞു ഇവളെന്റെ ഭാര്യ ആയതു മുതൽ നിനക്കൊക്കെ തട്ടി കളിക്കാനും തോന്നുന്നത് വിളിച്ചു കൂവാനുള്ള കളിപ്പാട്ടം അല്ല ഇവൾ... ഇനി നിങ്ങളൊക്കെ ഇവിടെ കേറി വന്നു ഇവളെ ഇപ്പൊ പറഞ്ഞത് പോലെ എന്തേലും പറഞ്ഞാൽ...ഈ ശിവ ആരെന്നു നിങ്ങളറിയും....എന്റെ ഭാര്യയെ എനിക്ക് പറയാം എന്തും ഞാൻ അവളുടെ ഭർത്താവാ... എന്നാൽ ചുറ്റിനും നിക്കുന്നതിനൊക്കെ വിളിച്ചു കൂവാൻ ഞാൻ സമ്മതിക്കില്ല... പിന്നെ... അനന്യ..... അവളെ നമുക്ക് വേറെ ചെറുക്കനേ കൊണ്ട് കെട്ടിപ്പിക്കാവുന്നതേ ഒള്ളു.. അപ്പച്ചി അത് വല്ലതും നോക്ക്... നിങ്ങൾക്കിവിടെ വരാം പോകാം.. പക്ഷെ അത് എന്നേം എന്റെ ഭാര്യയെയും ചോദ്യം ചെയ്യാൻ വേണ്ടി ആകരുത്.. ഇത്രയും നാളും നിങ്ങളൊക്കെ ഈ ശിവയുടെ ഒരു മുഖം മാത്രമേ കണ്ടിട്ടുള്ളു.. അത് തന്നെ ഇത്രേം ഭയാനകം ആ.... അപ്പച്ചിയും മകളും ഒക്കെ കൂടെ വെറുതെ സീൻ ഉണ്ടാക്കി ബാക്കി ശിവയെ കൂടെ പുറത്തെടുക്കരുത്..... പിന്നെ ഇപ്പൊ ഇവിടെ വന്നു ഇതൊക്കെ പറഞ്ഞതിന് നിങ്ങളുടെ കരണം പുകച്ചു ഒന്ന് തരാൻ അറിയാൻ മേലാഞ്ഞിട്ടല്ല.... എന്റെ അച്ഛൻ എന്ന് പറയുന്ന വ്യക്തിയുയുടെ കൂടപ്പിറപ്പു ആയതു കൊണ്ട് ഒന്ന് മാത്ര..

എന്നെ കൊണ്ട് നിങ്ങൾ അതും ചെയ്യിക്കരുത്.....ഇറങ്ങി പോകുന്നുണ്ടോ ഇവിടുന്നു.... പത്മിനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നെങ്കിലും ശിവയുടെ ദേഷ്യത്തിന് മുന്നിൽ നാക്കു പോലും ഉയർത്തി മിണ്ടാൻ കഴിയാത്ത അവസ്ഥ ആരുന്നു.... അഹ് പിന്നെ വേറെ ഒരു കാര്യം... മറ്റെന്നാൾ എന്റെ യും ഇവളുടെയും കല്യാണമാ... എല്ലാവരേം സാക്ഷി ആക്കി ഒന്നുടെ ഇവളുടെ കഴുത്തിൽ ഞാൻ താലി കെട്ടും.... നിങ്ങള്ക്ക് വരാൻ പറ്റുമെങ്കിൽ അവളെയും കൂട്ടി വാ... എവിടെ ആണെന്നും സമയവും ഒക്കെ ദോ നിങ്ങളുടെ നാത്തൂനോട് വിളിച്ചു ചോദിച്ച മതി ഞാൻ പറഞ്ഞേക്കാം.... ഇനി പൊക്കോ.. 😠.. ( ശിവ ) അവര് വേഗം തന്നെ അവിടെ നിന്നും ഇറങ്ങി.... ശിവ പാറുനെ നോക്കിയപ്പോൾ തലയും താഴ്ത്തി നിന്ന് കരയുകയായിരുന്നു അവൾ.... ഇനി എന്തിനടി നിന്ന് മോങ്ങിക്കൊണ്ട് നിക്കുന്നത്.... നിന്റെ കഴുത്തിൽ താലി കെട്ടിയത് ഈ ശിവയ... നി പറയുന്നത് പോലെ തോന്നുമ്പോൾ വലിച്ചു പൊട്ടിക്കാനല്ല ഞാൻ അത് കെട്ടിയതു.... ശിവ അത്രയും പറഞ്ഞിട്ട് അവിടെ നിന്നും പോയി.... ശിവ പറഞ്ഞതൊക്കെ വീണ്ടും വീണ്ടും അവളുടെ മനസ്സിൽ തെളിഞ്ഞു വരുവായിരുന്നു ..

ശിവ പാവമാ മോളെ.... അവിടെ പണി എടുക്കുന്ന ഒരു സ്ത്രീ ആയിരുന്നു അത് പറഞ്ഞത്.... മോൾക്ക്‌ പറ്റും അവന്റെ ഈ ദേഷ്യോം വാശിയും ഒക്കെ കുറക്കാൻ.. കെട്ടിയ പെണ്ണിനെ പൊന്നു പോലെ നോക്കാൻ അവനറിയാം.. മോളു ചെല്ല് . ഇല്ലങ്കിൽ ഇനി രേണുക തമ്പ്രാട്ടിയുടെ വായിൽ ഉള്ളതും കേൾക്കണ്ടി വരും ... പാറുനെ പറഞ്ഞു വിട്ടു കൊണ്ട് ആ സ്ത്രീ അവിടെ നിന്നും പോയി... മുറിയിലെത്തിയ പാറു കാണുന്നത് ബെഡിൽ ഹെഡ്സെറ്റും വെച്ചു കണ്ണുകൾ അടച്ചു കിടക്കുന്ന ശിവയെയാ.... പാറു ഓടി അവന്റെ അടുത്തെത്തി..... അതെ.... ശിവ കേട്ടില്ല പാറു വിളിച്ചത്... അവൾക്കു ദേഷ്യം വന്നു.... ഡോ... ഒറ്റ തട്ടാരുന്നു... എന്താടി... 😠 എന്റെ വീട്ടുകാരെ ഓർത്തിട്ടല്ലേ നിങ്ങള് അതൊക്കെ വിളിച്ചു കൂവിയെ... അഹ് മനസിലാക്കി കളഞ്ഞല്ലോ...പിന്നെ നിന്നോട് ഉള്ള ഇഷ്ടം കൊണ്ടാണെന്നു കരുതിയോ നി.... അല്ലേലും എനിക്കറിയാരുന്നു.. വാശി പുറത്ത് പറഞ്ഞതാണെന്ന്.. 😠 . എന്നാലേ മോളു ചെല്ല് ഏട്ടന് നിന്നോട് വഴക്കിടാൻ സമയം ഇല്ല... അവനെ നോക്കി പുച്ഛിച്ചുകൊണ്ട് പാറു ചവിട്ടി തുള്ളി അവിടുന്ന് പോയി.... ***************** നി എന്തിനാ കരയുന്നത് മോളെ.... അമ്മക്കറിയാം നിന്റെ സങ്കടം... പക്ഷെ എന്ത് ചെയ്യാൻ കഴിയും...

കല്യാണം കഴിഞ്ഞില്ലേ.... കരഞ്ഞു കൊണ്ടിരുന്ന തന്റെ മകളെ സമാധാനിപ്പിക്കുവായിരുന്നു പത്മിനി.... എന്നാൽ കരച്ചിലിന് ഒടുവിലും അവളുടെ ഉള്ളിൽ പക ആയിരുന്നു.. തന്റെ പ്രണയം ഇല്ലാതാക്കിയവളോടുള്ള അടങ്ങാത്ത പക... മോളെ എന്നോടൊന്നു മിണ്ടുവെങ്കിലും ചെയ്യ് നി..... അമ്മ പോയോ ശിവേട്ടനെ കാണാൻ.... ഹ്മ്മ്... പോയി...... എന്നിട്ട്... എന്താ ശിവേട്ടൻ പറഞ്ഞത്.... അവിടെ നടന്നതൊക്കെ അവർ അവളോട്‌ പറഞ്ഞു.... എല്ലാം കേട്ടു കഴിഞ്ഞു ഉറക്കെ ചിരിക്കുവാൻ തുടങ്ങി അവൾ..... പത്മിനിക്ക് അവളുടെ ഭാവം കണ്ടു സങ്കടം തോന്നി.... അവളെ ശിവേട്ടന്റെ കൂടെ ജീവിക്കുവാൻ സമ്മതിക്കില്ല അമ്മേ ഞാൻ.... നി എന്തുവാ പറയുന്നേ... ശിവയെയും അവളെയും തമ്മിൽ പിരിക്കാമെന്നു നി കരുതണ്ട.. അത് പോലെയായിരുന്നു അവന്റെ സംസാരം.... അമ്മയോട് ദേഷ്യത്തിന്റെ പുറത്തു പറഞ്ഞതാവും.... ശിവക്ക് ഒരിക്കലും പാറുനെ സ്നേഹിക്കാൻ കഴിയില്ല...... ശിവയുടെ മനസ്സിൽ അവളെന്നല്ല ഈ ലോകത്തു ഒരു പെണ്ണും ഇല്ല... പക്ഷെ ഉണ്ടാകും... ഇല്ലങ്കിൽ ഉണ്ടാക്കി എടുക്കും ആ മനസ്സിൽ എനിക്കൊരു സ്ഥാനം ഞാൻ.... പത്മിനി അവളെ തന്നെ ശ്രെധിച്ചു...... നാളെ മുതൽ ഞാൻ ശിവേട്ടന്റെ വീട്ടിലായിരിക്കും നിക്കാൻ പോകുന്നത്..അമ്മ എന്നെ തടയേണ്ട... അവരെ തമ്മിൽ സ്നേഹിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.. എനിക്ക് വേണം ശിവേട്ടനെ.....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story