പുനർ വിവാഹം: ഭാഗം 35

punarvivaham

എഴുത്തുകാരി: ആര്യ

പാറു മുറിയുടെ അടുത്തേക്ക് ചെന്ന്..... മുറിയുടെ വാതിലിൽ അടച്ചിട്ടിരിക്കുവായിരുന്നു ശിവ.... ഉള്ളിലേക്ക് കയറണോ... ഞാൻ അവിടെ നിന്ന് കാണിച്ച കോപ്രായത്തിനൊക്കെ അങ്ങേരു വല്ലതും പറയുമോ....ടെൻഷൻ അടിച്ചവൾ ആ മുറിയുടെ വാതിക്കൽ തന്നെ നിന്നു ..... ശിവ പാറുനെ കാണാത്തതു കൊണ്ട് വാതിലിൽ തുറന്നതും മുന്നിൽ പാറു.... തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് ശിവ ഡോർ തുറന്നത് പാറു കണ്ടില്ല.... ശിവ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുറിക്കുള്ളിലേക്ക് കയറ്റി... പെട്ടെന്ന് ആയതു കൊണ്ട് പാറു നേരെ ശിവയുടെ നെഞ്ചിലേക്ക് ചെന്ന് ഇടിച്ചു നിന്ന്... നിങ്ങളെന്താ ആളെ കൊല്ലാൻ നോക്കുവാണോ... കയ്യിൽ പിടിച്ചു വലിച്ചപ്പോ കൊല്ലാൻ നോക്കിയെന്നോ.. 😠( ശിവ ) എന്റെ തല നിങ്ങളുടെ ഈ ഒണക്ക നെഞ്ചിലു വന്നിടിച്ചു എന്റെ തലയ്ക്കു വല്ലതും പറ്റി ഞാൻ തട്ടി പോയ നിങ്ങള്ക്ക് കുഴപ്പം ഇല്ലല്ലോ.... അവളുടെ സംസാരം കേട്ടു കിളി പോയ അവസ്ഥയിൽ ആയിരുന്നു ശിവ..... എന്ത് ജന്മവാടി... 😠ശിവ ചോദിച്ചതും പാറു മുഖം തിരിച്ചു... ആ അനന്യേ കാണിക്കാൻ വേണ്ടി നി എന്തൊക്കെയാടി കാട്ടി കൂട്ടിയത്.... 😠 അയിന്... 🙄( പാറു ) പാറു എന്തെങ്കിലും കാര്യമായിട്ട് ചോദിക്കുമ്പോ നി ഈ വർത്താനം പറഞ്ഞ ഒണ്ടല്ലോ....

അതെ ഇന്ന് ശിവേട്ടനോട് അടി ഇടാനുള്ള മൂഡില്ല..... ഇന്നേ എനിക്ക് ഭയങ്കര സന്തോഷം തോന്നിയ ദിവസമാ.. അതോണ്ട് മോൻ പോയി കിടന്നു ഉറങ്ങിക്കെ ചെല്ലു ചെല്ല് ... പാറു ചാടി തുള്ളി ബെഡിൽ നിന്നും പുതപ്പും വലിച്ചെടുത്തു സോഫലേക്ക് പോയി കിടന്നു.. പോകുന്ന വഴിക്കു ഡാൻസും പാട്ടും ഒക്കെ കളിച്ചു കൊണ്ട് പോകുന്ന അവളെ കണ്ടതും ശിവയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു... അവളെ ഒന്ന് കൂടെ നോക്കിയിട്ട് അവനും ബെഡിലേക്ക് ചെന്ന് കിടന്നു.... ഇതേ സമയം നാളത്തേക്കുള്ള കരുക്കൾ നീക്കുകയായിരുന്നു അനന്യയും രേണുകയും കൂടി.... ആന്റി ... എനിക്കു ശിവേട്ടൻ ഇല്ലാതെ പറ്റില്ലാന്ന് അറിയാലോ.... ആന്റി പറഞ്ഞത് സത്യമാ ആ പാറു നമ്മളൊക്കെ കണ്ടത് പോലെ മിണ്ടാതെ പൂച്ച ഒന്നും അല്ല... അവളുടെ വായിൽ നിന്ന് ഇത്രയൊക്കെ കേൾക്കണ്ടി വരുമെന്നു ഞാൻ ഒട്ടും കരുതി ഇല്ല... അനന്യ മോളെ കാണിക്കാൻ വേണ്ടിയാ അവളതൊക്കെ ചെയ്യ്തത്... ഉറപ്പല്ലേ ശിവക്ക് അവളെ ഇഷ്ടമല്ലെന്ന്... പക്ഷെ... അവർ തമ്മിൽ ഒന്നിച്ചാൽ... അതിനു ഇടവരാൻ ഞാൻ അനുവദിക്കില്ല.... അനന്യെടെ കണ്ണിൽ പാറുനോട് ദേഷ്യം മാത്രമായിരുന്നു..

. ***************** പിറ്റേന്നു നേരം വെളുത്തതും..... ശിവ കണ്ണ് തുറന്നു മുന്നോട്ടു നോക്കിയതും പാറു ബാഗിൽ ഡ്രസ്സ്‌ ഒക്കെ എടുത്തു വെക്കുന്നു.. വല്യ കാര്യമാക്കാതെ വീണ്ടുമവൻ കണ്ണടച്ച് തിരിഞ്ഞു കിടന്നു.. എന്തോ ഓർത്തത്‌ പോലെ കണ്ണുകൾ വലിച്ചു തുറന്നവൻ പാറുനെ തിരിഞ്ഞു നോക്കി... ഡി... 😠 ഓ.. എണീറ്റൊ... നിങ്ങൾക്ക് അലറാതെ വിളിച്ചൂടെ... ശിവ ബെഡിൽ നിന്നും എണീറ്റു പാറുന്റെ അടുത്തേക്ക് ചെന്ന്.. നി എന്തുവാ ഈ കാണിക്കുന്നേ.. 😠 കാണാൻ വയ്യയോ.. ഡ്രസ്സ്‌ എടുത്തു വെക്കുന്നു.... ഇന്ന് വീട്ടിൽ പോണം.... അതിനെന്തിനാ നി ബാഗിലോട്ടു എന്റെ ഡ്രസ്സ്‌ എടുത്തു വെക്കുന്നത്... നിങ്ങളും വരുന്നുണ്ടല്ലോ അത് കൊണ്ട്.... ഞാനോ... ഞാനെപ്പോഴ വരുന്നുണ്ടന്നു നിന്നോട് പറഞ്ഞത്.... 😠 അഹ് അത് പിന്നെ ഞാൻ അങ്ങ് തീരുമാനിച്ചു... ഇവിടെ നിങ്ങളെ ഒറ്റയ്ക്ക് ഇട്ടട്ടു പോകുവാൻ പറ്റുമോ അത് കൊണ്ട്... ഞാൻ വരുന്നില്ല... നിന്നെ വേണേ കൊണ്ട് വിടാം... ഞാൻ അമ്പലത്തിലേക്കും വന്നോളാം... അതൊന്നും വേണ്ട.. എന്റെ കൂടെ വന്നേ പറ്റു ഞാൻ അമ്മയോടും ഏട്ടനോടും എല്ലാരോടും വിളിച്ചു പറഞ്ഞു ശിവേട്ടൻ വരുമെന്ന്.. ഓ... അപ്പൊ എല്ലാരേം നേരുത്തേ അറിയിച്ചു അല്ലേടി..... അഹ് അതെ... നിങ്ങളെങ്ങനെ ഇവിടെ ഒറ്റക്ക് നിക്കണ്ട.. എന്റെ കൂടെ വന്നേ പറ്റു..

ആ അനന്യയെ എനിക്കൊട്ടും വിശ്വാസം ഇല്ല... ഈ കല്യാണം മുടക്കാൻ അവളെന്തും നോക്കും.... ഇനി എന്തോന്ന് മുടക്കാൻ.. കുരിശു എന്റെ തലയിൽ ആയി പോയില്ലേ... ശിവ പിറുപിറുത്തു... എന്താ.. എന്തേലും പറഞ്ഞാരുന്നോ.... (പാറു ) ഒന്നും പറഞ്ഞില്ല... എടുത്തു വെക്ക്... അഹ് അങ്ങനെ വഴിക്കു വാ... പാറു ഡ്രസ്സ്‌ എല്ലാം എടുത്തു ബാഗിൽ വെച്ചു.... പെട്ടെന്ന് തന്നെ ശിവയും പാറുവും ഒരുങ്ങി ഇറങ്ങി.. താഴേക്കു വന്നതും അനന്യ അവരെ ശ്രെദ്ധച്ചു.. കയ്യിൽ ബാഗും പിടിച്ചു നിക്കുന്ന പാറുവിനെ കണ്ടതും പുച്ഛിച്ചവൾ ചിരിച്ചു....തിരിച്ചു അവള് കാണിച്ചത് പോലെ തന്നെ പാറുവും കാണിച്ചു.... ശിവയുടെ കൂടെ മുന്നോട്ടു നടന്നവൾ രേണുക അപ്പോളേക്കും എവുടുന്നോ ഓടി വന്നിരുന്നു.... ശിവേട്ട... നിങ്ങളിതെവിടെ പോകുവാ.... ( അനന്യ ) അഹ്.. പറയാൻ മറന്നു.. പാറുവിന്റെ വീട്ടിലേക്ക.. അടുത്ത് തന്നെ അല്ലെ അമ്പലവും അപ്പൊ പിന്നെ ഇന്ന് അവിടെ നിക്കാന്നു കരുതി.. ശിവേട്ടനും പോകുന്നുണ്ടോ അതോ പാറുനെ കൊണ്ട് വിട്ടേച്ചു ഇങ്ങു വരുമോ.... പ്രേതീക്ഷയോടെ ആയിരുന്നു അനന്യയുടെ ചോദ്യം.. ഇല്ല...

ശിവേട്ടൻ എന്റെ കൂടെ എന്റെ വീട്ടിൽ നിക്കും... (പാറു ) അതെങ്ങനെ ശെരിയാകും ചെറുക്കനും പെണ്ണും ഒരേ വീട്ടിൽ നിന്ന് ഇറങ്ങാനോ... ( രേണുക ) അത് ശെരിയാ.. ശിവേട്ടൻ പാറുനെ കൊണ്ട് വിട്ടിട്ടു ഇങ്ങു പോരെ ചെറുക്കന്റെ വീട്ടുകാർക്ക് ഓർമിച്ചു ഇറങ്ങാല്ലോ....( അനന്യ ) അതിനു ചെക്കനും പെണ്ണും ഒന്നും അല്ലല്ലോ.. ഭാര്യയും ഭർത്താവും തന്നെ അല്ലെ ഒരു വീട്ടിൽ നിന്ന് ഇറങ്ങിയെന്നും പറഞ്ഞു പോലീസ് ഒന്നും പിടിച്ചോണ്ട് പോകില്ല.. 😠( ഈ യക്ഷിയെ ഞാൻ തല്ലി കൊല്ലും... അവസാന നിമിഷത്തിൽ എന്റെ പ്ലാനിങ് എല്ലാം ഇവളും ആ രേണുകയും കൂടെ തകർക്കുമോ ഈശോര.. ( പാറു, ആത്മ )) എന്തായാലും ഞാൻ നോക്കട്ടെ പറ്റുമെങ്കിൽ വരാം... അല്ലങ്കിൽ രാവിലെ ഇവിടേയ്ക്ക് വന്നാലും മതിയല്ലോ.... അല്ലെ..സംസാരിക്കുവാൻ താല്പര്യം ഇല്ലാത്ത രീതിയിൽ ശിവ പറഞ്ഞു നിർത്തി.... അനന്യയുടെ പൊട്ട തല ചൂട് പിടിച്ചു തുടങ്ങിയിരുന്നു.... ശിവ വെളിയിലേക്ക് പോകുവാൻ നടന്നതും പാറുവും പിന്നാലെ നടന്നു... ശിവ കാണാതെ അനന്യ പാറുനെ നോക്കി ദേഷ്യപ്പെട്ടു നിന്ന്... പോടീ....... ശബ്ദം പുറത്തു വരാതെ വാ കൊണ്ടവൾ വിളിച്ചിട്ട് പാറു അവിടെ നിന്നും ഇറങ്ങി... ശിവയുടെ കൂടെ കാറിലേക്ക് കയറിയപ്പോളും കണ്ടു തന്നെ നോക്കി നിന്ന് പേടിപ്പിക്കുന്ന കണ്ണുകളെ... *****************

കാറിൽ ഇരുന്നപ്പോളും അവൾക്കു വല്ലാത്ത സന്തോഷം തോന്നി... ശിവ കൂടെ വരുമെന്നവൾ കരുതിയതേ ഇല്ല.... ഇടക്കെപ്പോഴോ പാതി വഴി എത്തിയപ്പോൾ ശിവ കാർ സൈഡ് ചേർത്ത് നിർത്തി... ഇതെന്താ ഇവിടെ... 🙄 വീട്ടിലേക്കു ചെല്ലുമ്പോൾ വെറും കയ്യോടെ ചെല്ലാൻ പറ്റുമോ..ശിവ കടയിൽ കയറി കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി കാറിലേക്കു കൊണ്ട് വെച്ചു... കാട്ടുപോത്തിന്റെ സ്വഭാവം ഒക്കെ മാറി വരുന്നുണ്ട്... ആ കാർ വീണ്ടും മുന്നിലേക്ക്‌ പോയി ചെന്ന് നിന്നത് പാറുവിന്റെ വീട്ടു മുറ്റത്തേക്ക്.. കാറിന്റെ ശബ്ദം കേട്ടതും പ്രവീൺ മുറ്റത്തേക്ക് ഓടി വന്നു... കാറിൽ ഇരുന്നു കൊണ്ട് തന്നെ പാറു അത് കണ്ടു.. അവളുടെ മുഖത്തപ്പോൾ എന്താന്നില്ലാത്ത സന്തോഷം ആയിരുന്നു .... കാറിൽ നിന്നും ശിവയും പാറുവും ഇറങ്ങി... ഡാ അളിയാ... പ്രവീൺ ശിവയുടെ അടുത്തേക്ക് ചെന്നു.. പാറുന് ശെരിക്കും വിഷമം ആയി.. പ്രവീൺ അവളെ മൈൻഡ് കൂടെ ചെയ്യഞ്ഞത് കൊണ്ട് വന്നപ്പോളെ ഓടി അങ്ങോട്ട്‌ പോയേക്കുന്നു... ഞാൻ എന്ന ഒരാൾ ഇവിടെ ഉണ്ടന്ന് പോലും ആരും ഓർക്കുന്നില്ല... പ്രവീൺ ശിവയെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചിരിച്ചു സംസാരിക്കുന്നതും ഒക്കെ പാറുന്നു അതിശയം ആയിരുന്നു.... എന്നാലും എന്നെ ഒന്ന് നോക്കി കൂടെ... 😢 ശിവ പാറുന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ വിഷമിച്ചു നിക്കുവാണെന്നു ശിവക്ക് മനസിലായി.. ഡാ പ്രവീണേ... നിന്റെ അനിയത്തി അവിടെ മോന്തേം വീർപ്പിച്ചു നിക്കുവാ അങ്ങോട്ടേക്ക് ഒന്ന് ചെന്നേക്ക് ഇല്ലങ്കിൽ....

ശിവ പറഞ്ഞു നിർത്തിയപ്പോളാണ് പ്രവീൺ പാറുവിനെ നോക്കുന്നത്... പാറു മോളെ.. ഏട്ടൻ നിന്നെ കണ്ടാരുന്നടി.... നി പിന്നെ ഇവിടെ ഉള്ളതല്ലേ.. ശിവ അങ്ങനെ അല്ലല്ലോ... അപ്പൊ അവനോടെല്ലെടി ആദ്യം മിണ്ടണ്ടെ..... പ്രവീൺ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു... പോടാ..... 😠പാറു ചവിട്ടി തുള്ളി വീട്ടിലേക്കു നടന്നു.... കിട്ടി ബോധിച്ചു .. പ്രവീൺ ശിവയെയും കൂട്ടി അകത്തേക്ക് ചെന്നു... പാറുവിനെ അവിടെ ഒന്നും കണ്ടില്ല... ശിവ നോക്കുമ്പോൾ അമ്മയുടെ കൂടെ ഇറങ്ങി വരുന്ന അവളെ കണ്ടു.... ശിവയെ കാത്തു നിന്നത് പോലെ എല്ലാവരും അങ്ങോട്ടേക്ക് വന്നു.... പാറു... ഇവുടുന്നോ ആരുടെയോ ശബ്ദം കേട്ടതും അങ്ങോട്ടേക്കവൾ നോക്കി.... മീനു.... (പാറു ) അതേടി ഞാൻ തന്നെയാ... മീനു അവളുടെ അടുത്തേക്ക് ദേഷ്യത്തോടെ വന്നു.... പാറു തല താഴ്ത്തി നിന്നു... മീനുവിന്റെ പിറകിൽ നിന്ന ആളുകളെ കണ്ട് ശിവയും ഞെട്ടി... ജിത്തും ശ്രീലക്ഷ്മിയും.... മീനു പാറുന്റെ അടുത്തേക്ക് വന്നു... നിന്നെ പറ്റി ഞാൻ ഇങ്ങനൊന്നും അല്ലടി കരുതിയത്. മീനു അത് പറഞ്ഞപ്പോൾ പാറുന് അന്ന് ശിവേട്ടന്റെ കൂടെ നടക്കുന്നതിനു വിലക്കിയ മീനുനെയാ ഓർമ്മ വന്നത്... സോറി. ഡി.. (പാറു ) കൊള്ളാം.. എന്ത് പറഞ്ഞാലും സോറി പറഞ്ഞാൽ എല്ലാം അങ്ങ് തീരുമല്ലോ അല്ലെ....(മീനു )

നിന്നെ എന്റെ കൂടപ്പിറപ്പായി അല്ലെ പാറു ഞാൻ കണ്ടത്.. എന്നിട്ട് ഒരു വാക്ക് നി എന്നോട് വിളിച്ചു പറഞ്ഞോ.. മറ്റുള്ളവരുടെ വായിൽ നിന്ന നിന്റെ കല്യാണം കഴിഞ്ഞതും വരൻ ദോ ആ നിൽക്കുന്ന ശിവേട്ടൻ ആണെന്നും ഞാൻ അറിഞ്ഞത്... അപ്പോൾ മുതൽ നിന്നെ ഞാൻ വിളിക്കുവാ.. ഒരു തവണ ഒരു ഒറ്റ തവണ എങ്കിലും നിനക്ക് ഫോൺ എടുത്തിട്ട് ഒന്ന് പറയാല്ലോ... നി ചെയ്തില്ല... അപ്പോൾ അത്രയും ഉള്ളായിരുന്നു അല്ലേടി... അങ്ങനെ ഒന്നും അല്ലടി... നിന്നോട് എന്ത് പറയണം എന്നൊന്നും എനിക്കറിയില്ലാരുന്നു.... എന്നോട് ക്ഷമിക്കു മീനു നി... പാറുന്റെ കണ്ണ് നിറഞ്ഞതും മീനുന്റെ മനസലിഞ്ഞു.... അവൾ പാറുന്റെ അടുത്തേക്ക് ചെന്നു... മീനു പാറുനെ ചേർത്ത് പിടിച്ചു... അപ്പോളേക്കും രണ്ടു പേരും കരഞ്ഞിരുന്നു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story