പുനർ വിവാഹം: ഭാഗം 36

punarvivaham

എഴുത്തുകാരി: ആര്യ

എന്നാ നിങ്ങളെല്ലാരും സംസാരിച്ചു ഇരിക്ക്.. എനിക്കും ശിവക്കും നാളത്തേക്കുള്ള കുറച്ചു കാര്യങ്ങൾ ചെയ്യ്തു തീർക്കാനുണ്ട്... പോയിട്ട് പെട്ടെന്നു വരാം... ( പ്രവീൺ ) പ്രവീണേട്ടൻ അത് പറഞ്ഞതും ഞാൻ ശിവേട്ടനെ നോക്കി...ഫോൺ ചെവിലും വെച്ചു കാര്യമായ സംസാരത്തില... അപ്പൊ ഇങ്ങേരു ഇവിടെ നടന്നതൊന്നും കണ്ടില്ലേ... ( പാറു ) മോൻ വന്നതല്ലേ ഉള്ളു പ്രവീണേ അതിനു മുന്നേ ഇറങ്ങണോ നിനക്ക്... ( ഹരി ) അങ്ങോട്ട്‌ ചോദിക്കച്ഛാ... ഈ പ്രവീണേട്ടൻ.. 😠( ആത്മ, പാറു ) ഏയ് സാരമില്ല.. ഞങ്ങള് പോയിട്ട് പെട്ടെന്ന് വരാം.... വയികിട്ടു പാർട്ടിയും ഒക്കെ ഇല്ലേ ഒന്നൂടെ പോയി എല്ലാം ക്ലിയർ ചെയ്യാൻ ഉണ്ട്... ഫോൺ വെച്ചിട്ട് ശിവ ആയിരുന്നു അത് പറഞ്ഞത്... ഉച്ചക്ക് മുന്നേ ഇങ്ങു വരണേ മോനെ.. (ദിവ്യ ) അതിനു ശിവ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി... അവിടെ നിന്നും ഇറങ്ങിയതും പാറു ശിവയെ തന്നെ നോക്കി... തിരിഞ്ഞു നോക്കാതെ പോലും ശിവ പോയി.... ഡി... നി എന്തുവാ ശിവേട്ടൻ പോയ വഴിക്കും നോക്കി നിൽക്കുന്നത്.. അങ്ങേർടെ ഒരു നോട്ടം കിട്ടുമെന്ന് പോലും നി പ്രതീക്ഷിക്കണ്ട മോളെ..... മീനു ചെവിക്കരുകിൽ വന്നു നിന്ന് കൊണ്ട് പറഞ്ഞു.. ഒരു നോട്ടം കിട്ടാൻ അങ്ങേരെന്താ ഭഗവാനോ... ( പാറു ) മീനു ചുറ്റുമോന്നു നോക്കി.. അവിടെ എങ്ങും ആരുമില്ലെന്നു മനസിലാക്കിയപ്പോൾ..

എന്റെ പാറു നിന്നെ എനിക്കറിയില്ലെടി . ആദ്യം മുതൽക്കേ ശിവേട്ടനോട് നിനക്ക് എന്തോ ഉണ്ട്... എന്ത് ഉണ്ടന്ന്... അതൊന്നും എനിക്കറിയില്ല .. പക്ഷെ എന്തോ ഒന്ന്.... ( meenu) ദേ പെണ്ണെ ആവശ്യം ഇല്ലാത്തതു പറഞ്ഞു ഉണ്ടാക്കിയാൽ ഉണ്ടല്ലോ.. ഇനി ഇതും കൂടെ ആ കാട്ട്പോത്ത് അറിഞ്ഞിട്ടു വേണം അതിനുള്ളതും കൂടെ അങ്ങേർടെ വായിൽ നിന്ന് ഞാൻ കേൾക്കാൻ... അപ്പൊ ശിവേട്ടനോട് നിനക്കു ഇഷ്ടം എന്നൊന്ന് ഇല്ലേ... 🙄( meenu) ഉണ്ടെ ഞാൻ പറയില്ലേ മീനു.. ഇപ്പൊ എന്റെ ഉള്ളിൽ അങ്ങനൊന്നും ഇല്ല .. പക്ഷെ എന്നെങ്കിലും ഉണ്ടാകുമോ എന്നും അറിയില്ല... പാറു കാര്യമായിട്ട് തന്നെ പറഞ്ഞതാണെന്ന് മീനുവിന് മനസിലായി... നേരം പോയികൊണ്ടേ ഇരുന്നു.. മീനുവും ശ്രീലക്ഷ്മിയും ആയിട്ട് നല്ല കൂട്ടായി പാറു... ശ്രീജിത്ത്‌ ശിവയുടെ കൂടെ പോയിരുന്നു...... ഉച്ചക്ക് വരാമെന്നേറ്റവരെ അപ്പോളും കണ്ടില്ല... ഹരി വിളിച്ചപ്പോൾ പുറത്തൂന് കഴിച്ചെന്നു പറഞ്ഞു... വയിക്കിട്ടും കണ്ടില്ല..എല്ലാവരും കൂടെ ആയതു കൊണ്ട് പാറു അവരെ പറ്റി ചോദിക്കാനും പോയില്ല .. ഇടയ്ക്കു വിളിച്ചപ്പോൾ വരാൻ താമസിക്കും എല്ലാവരും കിടന്നോളാൻ പറഞ്ഞു.... പാറു ഓടി റൂമിൽ കയറി കൂടെ അവരും... അവർ മൂന്ന് പേരും ഒരുമിച്ചു കിടന്നു...പാറു ഉറങ്ങി കഴിഞ്ഞാണ് ശിവ ഒക്കെ വന്നത്...

പാറുനെ വെളിയിൽ നോക്കിയ ശിവ അവളെ അവിടെ എങ്ങും കണ്ടില്ല... പ്രവീണിന്റെ മുറിയിൽ അവരെല്ലാവരും കിടന്നു... ***************** അടുത്ത മുറിയിൽ സുഗമായി കിടന്നു ഉറങ്ങുന്ന പാറുവും ഇങ്ങേ മുറിയിൽ ഉറക്കമില്ലാതെ തിരിഞ്ഞും കിടക്കുന്ന ശിവയും ആയിരുന്നു.. വേണമായിരുന്നോ ഈ കല്യാണം... ഇത് കൊണ്ട് ഞങ്ങളുടെ രണ്ടാളുടെയും ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാകില്ല ... പ്രവീണിനെയും ഹരിയെയും ദിവ്യയെയും ഒക്കെ ഓർത്തപ്പോൾ ഒന്നും വേണ്ടി ഇരുന്നില്ല എന്നവന് തോന്നി.... ആലോചനകൾക്കൊടുവിൽ ഇടക്കെപ്പോളോ അവനും ഉറക്കത്തിലേക്കു വീണു...... ***************** ഡാ ശിവേ.. എന്ത് ഉറക്കമാടാ ഇത് .... എണീക്കട.. ഡാ.... ഉറക്കത്തിൽ ആരോ വിളിക്കുന്നത്‌ കെട്ടവൻ കണ്ണ് തുറന്നു... എന്താടാ.. ( ശിവ ) ഡാ മതിയട ഉറങ്ങിയത് ഇന്ന് നിന്റെ കല്യാണമാ.... എണീക്കട.... (Sreejith) അതിനു... ഇനിയും സമയമുണ്ട്... നി പോയെ ശ്രീ.... ( ശിവ ) ഡാ പ്രവീണേ... നി ആ വെള്ളകുപ്പി ഇങ്ങേടുത്തെടാ... ഇവനെ എണീപ്പിക്കാൻ അതെ ഉള്ളു വഴി.... വെള്ളമോ... ശിവ കണ്ണ് തുറന്നു.. പെട്ടെന്ന് എണീറ്റു... ഓ അപ്പൊ പേടി ഉണ്ടല്ലേ... (Sree) പേടി അല്ല.. നിന്നെ വെറുതെ ഇന്ന് തല്ലണ്ടന്നു കരുതിട്ടാ... ( ശിവ ) എടാ നി പോയി ഫ്രഷ് ആകു.. ആളുകൾ ഒക്കെ വന്നു തുടങ്ങി... ആളുകളോ...

( ശിവ ) അതേടാ.. അടുത്ത ബന്തുക്കൾ ഒക്കെ കുറച്ചു പേരെ വിളിച്ചിട്ടുണ്ട് .. അവരൊക്കെ എത്തി... പ്രവീൺ പറഞ്ഞതും ശിവ ഒന്ന് മൂളി.... പതിയെ എണീറ്റു ഫ്രഷ് ആകുവാനായി പോയി... അതെ ടൈം പാറുന്റെ റൂമിലും ഇത് തന്നെ ആയിരുന്നു അവസ്ഥ.. മൂന്നിനെയും ദിവ്യ വന്നു എണീപ്പിക്കണ്ട അവസ്ഥ ആയിരുന്നു... മൂന്നാളും എണീറ്റു.... അപ്പോളേക്കും ദിവ്യ പാറുന്റെ കല്യാണ സാരിയും ബ്ലൗസും കൊണ്ട് വന്നിരുന്നു.. ദിവ്യ തന്നെ പാറുന്റെ അളവിന് വണ്ണം കുറച്ചിരുന്നു അതിന്റെ ..ശ്രീലക്ഷ്മി ബ്യൂട്ടിഷൻ ആയതു കൊണ്ട് തന്നെ പുറത്തൂന് ആരെയും വിളിക്കണ്ടി വന്നില്ല പാറുനെ ഒരുക്കുവാൻ വേണ്ടി.. ആദ്യം തന്നെ മീനുവും ശ്രീയും ഒരുങ്ങി.... പിന്നീട് പാറുവിനെ ഒരുക്കുവാൻ തുടങ്ങി... അവളുടെ മാറ്റി വെച്ചിരുന്ന സ്വാർണ്ണമെല്ലാം ദിവ്യ അവരുടെ അടുത്ത് കൊണ്ട് വന്നു.. അത് കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു.. സ്വർണ്ണമെല്ലാം ഋഷിയുടെ വീട്ടുകാർ വിറ്റെങ്കിലും കേസ് ആയപ്പോൾ വേറെ വാങ്ങി തിരികെ തരേണ്ടി വന്നു അവർക്കു...ആ സ്വർണ്ണം ആയിരുന്നു അത്.. അമ്മേ എനിക്കിതൊന്നും വേണ്ട.. ( പാറു ) അങ്ങനെ പറഞ്ഞ എങ്ങനെയാ പാറു... ശിവ പാവമാ എന്ന് കരുതി നിന്നെ അങ്ങ് വെറുതെ ഇറക്കി വിടാൻ പറ്റുമോ ഞങ്ങൾക്ക്... (ദിവ്യ ) അമ്മ പറഞ്ഞത് ശെരിയാ പാറു.. നി ഇത് വാങ്ങണം..

ശിവേട്ടൻ പാവമാ.. ഇത് വേണ്ടന്നെ പറയു... ഇപ്പൊ പോലും.. പക്ഷെ എന്റെ അമ്മയെ നിനക്കറിയാമല്ലോ... പിന്നെ നിന്നെ അതും പറഞ്ഞു എല്ലാവരും കൂടെ കുത്തി നോവിക്കും.. ഇപ്പൊ നി ഇത് ഇടണം... നിനക്ക് വേണ്ടങ്കിൽ പിന്നീടു ആയാലും നിന്റെ അമ്മയുടെ കയ്യിൽ ഏൽപ്പിക്കാം... ( ശ്രീലക്ഷ്മി ) അതൊന്നും വേണ്ട.. പാറു നിനക്ക് ഞങ്ങള് തരുന്നതല്ലേ നി ഇത് ഇട്ടേ പറ്റു.... ദിവ്യ അത്രയും പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങിയിരുന്നു . അഹ് സമയം പോകുന്നു . നി ഇങ്ങോട്ട് ഇരുന്നേ... പാറുവിനെ പിടിച്ചവർ ചെയറിൽ ഇരുത്തി... ശ്രീലക്ഷ്മി കൊണ്ട് വന്ന ബാഗിൽ നിന്നും സാധനങ്ങളൊക്കെ പുറത്തെടുത്തു... അവളെ കൂടുതൽ സുന്ദരിയാക്കി... തല മുടി കെട്ടി കൊടുത്തു മുല്ലപ്പു വട്ടം വെച്ചു കൊടുത്തു... പാറുനെ മീനുവും കൂടെ ചേർന്നു സാരി ഉടുപ്പിച്ചു.. മാലകളും വളകളും അവൾക്കെടുത്തു ഇട്ടു കൊടുത്തു... അവസാനം അവളെ അവർ ഒരുക്കി എടുത്തു... നി ഇനി കണ്ണാടിയിലേക്ക് ഒന്ന് നോക്കിക്കേ.. മീനു അത് പറഞ്ഞതും തിരിഞ്ഞവൾ നോക്കി...ആ വേഷം കണ്ടതും കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി ... എന്തിനാ പാറു നി കരയുന്നെ... (മീനു ) കരഞ്ഞതല്ല പെണ്ണെ.. (പാറു ) പഴയതൊന്നും ഓർത്തിരിക്കാൻ ഉള്ള സമയം അല്ല ഇത്... നി വാ... അവളെയും കൊണ്ടവർ മുറിക്കു വെളിയിലേക്കിറങ്ങി .

ഇതേ സമയം തന്നെ ആയിരുന്നു ശിവയും പ്രവീനും ശ്രീയും ഇറങ്ങിയത് .. പാറുനെ ആ വേഷത്തിൽ കണ്ടതും ശിവ അവളെ ആദ്യം കാണുന്നത് പോലെ നോക്കി ... തന്നെ നോക്കി നിക്കുന്ന ശിവയെ കണ്ടതും അവൾ പിരികം പൊക്കി എന്താണെന്നുള്ള രീതിയിൽ ചോദിച്ചു.. പെട്ടെന്ന് അവൻ ഞെട്ടി ഒന്നുമില്ലെന്നു തലയാട്ടി... പാറുന്റെ ഡ്രെസ്സിന്റെ കളർ തന്നെ ആയിരുന്നു ശിവയുടെ ഷർട്ടിനും... ചെറി റെഡ് കളർ...( കളർ കണ്ടു ആരും തെറ്റിദ്ധരിക്കല്ലേ എനിക്ക് കല്യണ സാരിടെ കളർ എങ്ങനെ പറയണം എന്ന് കൃത്യമായി അറിയില്ല... 😁) എന്താ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിക്കുന്നെ ഇറങ്ങാൻ സമയം ആയി.... അച്ഛൻ വന്നു അത് പറഞ്ഞപ്പോഴാണ് ഞാൻ ആ സത്യം മനസിലാക്കിയത്.. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും വായി നോക്കി നിക്കുവാരുന്നെന്നു...ശിവേട്ടൻ ആദ്യം താഴെക്കിറങ്ങി.. പുറകെ ഞാനും പിന്നെ ബാക്കി ഉള്ളോരും... ഡി ലച്ചു... നി ഇന്ന് സുന്ദരി ആയിട്ടുണ്ട് കേട്ടോ... ശ്രീ അത് പറഞ്ഞതും അവളവന്റെ വയിറ്റിനിട്ടു ഒരു കുത്തു കൊടുത്തു..... ആ... അവൻ ശബ്ദം ഉണ്ടാക്കിയതും ബാക്കി ഉള്ളവർ തിരിഞ്ഞു നോക്കി.... ഒന്നുല്ല നിങ്ങള് പൊക്കോ... ( ശ്രീ ചമ്മി കൊണ്ട് പറഞ്ഞു..) വേണ്ടായിരുന്നു.... അല്ലേലും ഈ ഭാര്യമാരെ പുകഴ്ത്തനെ കൊള്ളില്ല....

(ശ്രീ) ഹാളിൽ എത്തിയതും വന്ന ബന്ധുകളൊക്കെയേയും ശിവയെ നോക്കി നിക്കുവാ ..... പെൺപിള്ളേരൊക്കെയു അവനെ കുറിച്ച് ഓരോന്നും പറഞ്ഞു ചിരിക്കുന്നുമുണ്ട്... അപ്പോളാണ് പാറു അത് കണ്ടത്.... ഇവളെന്തുവാ.. ഇത്രക്ക് നോക്കി നിക്കാൻ... 😠പാറു ശിവേടെ അടുത്തേക്ക് പോയി നിന്ന്... അവളെ സൂക്ഷിച്ചു നോക്കി.... ഇത്രയും നേരം താൻ വായി നോക്കിയത് പാറു കണ്ടന്നയപ്പോളേക്കും അവളവിടെ നിന്നും മുങ്ങി.... ലോകത്തു എത്രയോ ചെക്കൻ മാരുണ്ട്.. ഇവർക്കൊക്കെ അവരെ നോക്കി കൂടെ.. എന്റെ കെട്ടിയോനെ തന്നെ വേണോ..😠(ആത്മ ) പിന്നീട് അങ്ങോട്ട്‌ ദക്ഷിണ കൊടുപ്പായിരുന്നു.. അയ്യോ എന്റെ നടുവേ..ഒന്നാമത് സാരി ഉടുക്കാൻ അറിയില്ല.. ഇതും കൂടെ ആകുമ്പോൾ ഹോ... നാട്ടുകാർക്കും വീട്ടുകാർക്കും അങ്ങനെ സകലരും വരുന്നുണ്ട്.. 😒😒 ശിവയും ശ്രീയും പ്രവീനും കൂടെ വെളിയിലേക്ക് ഇറങ്ങിയിരുന്നു.... വീട്ടിൽ നിന്നും ഇറങ്ങാൻ സമയം ആയതും എല്ലാവരും ഇറങ്ങി... ഞാൻ പ്രവീണേട്ടന്റെ കൂടെയും ശിവേട്ടൻ ശ്രീജിതിന്റെ കൂടെയും പോയി... മീനുനെ ഞാൻ പിന്നെ എന്റെ കൂടെ തന്നെ നിർത്തി... പ്രവീണേട്ടൻ ഇഷ്ട്ടം അറിയിച്ചില്ലങ്കിലും രണ്ടിനും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നോട്ടത്തിന് ഒരു കുറവുമില്ല.... വണ്ടി നേരെ ചെന്ന് നിന്നത് അമ്പലത്തിലേക്ക.... ഞങ്ങൾ ഇറങ്ങിയപ്പോളേക്കും മുന്നിൽ ആ അനന്യയും രേണുകയും പത്മിനിയും ഉണ്ടായിരുന്നു .. എന്നെ കണ്ടോണ്ട് അവൾ മുഖം തിരിച്ചു... ഞാനും വിട്ടു കൊടുത്തില്ല...😒

അമ്പലത്തിൽ കേറി തൊഴുമ്പോളും മനസ്സിൽ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു.. ഋഷിയെ പോലെ ആകരുത് ശിവേട്ടൻ എന്ന്... ഞാൻ തൊഴുതു കൊണ്ട് നിന്നപോളേക്കും അവരും വന്നിരുന്നു.. ശിവേട്ടൻ എന്റെ അടുത്ത് വന്നു നിന്ന് തൊഴുതു... കണ്ണുകളടച്ചു എത്ര നേരം അങ്ങനെ നിന്നന്നറിയില്ല... അമ്മ വിളിച്ചപ്പോളാ എല്ലാവരും പോയതെന്ന് അറിഞ്ഞത്.. എന്നാൽ ശിവേട്ടൻ അപ്പോളും ഉണ്ടായിരുന്നു അവിടെ.... ഞാൻ അങ്ങോട്ടേക്ക് നോക്കി.. പരാതിയും പരിഭവവും എല്ലാം പറഞ്ഞു തീർക്കുവാ നിന്ന്.. അഹ് ജീവിത കാലം മൊത്തം എന്നെ ചുമക്കണ്ടതല്ലേ എന്റെ ചുണ്ടുകളിൽ എവിടെയോ ഒരു ചിരി ഞാനും ഒളിപ്പിച്ചു വെച്ചിരുന്നു.... എന്റെ ഭഗവാനെ.. അറിയാല്ലോ.... ഈ കാണുന്നതൊക്കെ ഉള്ളു ഞാൻ.. പക്ഷെ എന്നെക്കാളും വില്ലത്തിയ എന്റെ ഭാര്യ.... ഇനി അവളുണ്ടാക്കി വെക്കുന്ന പ്രേശ്നങ്ങൾ ഞാൻ തീർക്കേണ്ടി വരും.. അതിനു നി ഇടവരുത്തരുതേ .... ആ അനന്യേ ചാടിക്കാൻ നിയൂടെ സഹായിക്കണേ.... പിന്നെ സ്നേഹം.. ഈ ജന്മത്തു ശിവയുടെ മനസിൽ പാറു കേറി കൂടില്ല അവളെന്നല്ല ഒരുത്തിയും.. അത് കൊണ്ട്‌ ആ കാര്യത്തിൽ എനിക്കൊരു ഉറപ്പും തരാൻ പറ്റില്ല.. പിന്നെ ആ ഋഷിയെ പോലെ അവളെ ഞാൻ വേദനിപ്പിക്കില്ല.. അത് മാത്രേ എനിക്കിപ്പോ ഉറപ്പു തരാൻ പറ്റു...

എന്നാ ഞാൻ പോയി അതിനെ താലി കെട്ടി വീട്ടിൽ കൊണ്ട് പോട്ടെ കേട്ടോ... (ശിവ ) കണ്ണുകൾ തുറന്നു ശിവ മുന്നിലേക്ക്‌ നടന്നു ... പാറുവും അവളുടെ വീട്ടുകാരും വന്നു തൊഴുതു മാറി.. ശിവ മുന്നിലേക്ക്‌ ചെന്നതും അനന്യയും പത്മിനിയും രേണുകയും അവന്റെ ഒപ്പം കേറി... എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൻ ജിത്തിന്റെയും ലച്ചുന്റെയും കൈ പിടിച്ചു കൊണ്ട് മുന്നിലേക്ക്‌ നീങ്ങി... ലച്ചു ഞെട്ടി തരിച്ചു നിന്ന്.. ചുറ്റും കൂടിയവരും... പത്മിനിയെയും രേണുകയേയും നോക്കിയവൻ കണ്ണ് ഉരുട്ടിയതും അവര് വന്ന വഴിയേ നീങ്ങി നിന്ന്.. എന്നാൽ അനന്യ കൂടെ കയറി.. തൊഴുതു മാറുമ്പോളും പാറുനെ നോക്കി പേടിപ്പിക്കാൻ അവൾ മറന്നില്ല... താലി എടുത്തു കൊടുത്തത് ശ്രീജിത്തിന്റെ അച്ഛൻ ആയിരുന്നു.. അച്ഛന്റെയും അമ്മയുടെയും സ്ഥാനത് അവർ മതിയെന്ന് ശിവ പറഞ്ഞിരുന്നു.... താലി വാങ്ങി പാറുവിന്റെ കഴുത്തിലേക്കു ശിവ കൊണ്ട് വന്നതും അവളുടെ ഹൃദയം എന്തന്നില്ലാതെ ഇടിക്കുവാൻ തുടങ്ങി.... കണ്ണുകൾ നിറഞ്ഞൊഴുകി... താലി വെക്കാൻ നേരത്തവൾ കൈ കൂപ്പി മനസറിഞ്ഞു പ്രാർത്ഥിച്ചു... മൂന്ന് വെട്ടം ശിവ ആ താലി ചരട് അവളുടെ കഴുത്തിൽ മുറുക്കി കെട്ടിയിരുന്നു... പഴയ താലി ചരട് കഴിഞ്ഞ ദിവസം തന്നെ ലച്ചു ഊരി മാറ്റിയിരുന്നു..മാലയും അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു..

ഒരു നുള്ള് സിന്ദൂരമെടുത്തവൻ അവളുടെ സീമന്ത രേഖയിൽ ചാർത്തി കൊടുത്തു.... മോതിരം മാറ്റി ഇട്ടു.. പ്രവീൺ ശിവക്ക് കൊണ്ട് മാല ഇട്ടു... പിന്നെ ഫോട്ടോ എടുപ്പും കാര്യങ്ങളുമായിരുന്നു .. അനന്യേ കാണിക്കുവാൻ വേണ്ടി മനപ്പൂർവം അവൾ നിന്ന് കൊടുത്തു... ചിരിച്ചു കൊണ്ട് തന്നെ.... ഡി... 😠 അതികം അങ്ങ് ചാരണ്ട.... നീങ്ങി നിന്നെ.... ( ശിവ ) അല്ലെ തന്നെ ആര് വരുന്നു... ഒരു സിനിമയിൽ അഭിനയിക്കുവാ കുറച്ചു നേരത്തേക്ക് എന്ന് കരുതിയ മതി... ( പാറു ) സിനിമയിൽ ഒക്കെ നിന്നെ എടുക്കുവോ,.. ഈ യക്ഷിടെ മോന്തേം വെച്ചു.... ( ശിവ) മര്യാദക്ക് മിണ്ടാണ്ട് നിന്നോ... ആ അനന്യ നോക്കുന്നുണ്ട്.... ( പാറു ) അഹ് ഇനി ചെറുക്കൻ പെണ്ണിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തേ.... അയാൾ അത് പറഞ്ഞതും ഞാൻ ശിവേട്ടനെ നോക്കി ചിരി കടിച്ചമർത്തി നിന്ന് ... പറ്റിയ സമയത് തന്നെ ഇതൊക്കെ പറഞ്ഞ ചേട്ടാ.. ഒരായിരം നന്ദി.... ( പാറു.. ആത്മ ) ആന്റി . ദേ അത് നോക്കിക്കേ... അയാളോട് പറഞ്ഞെ ഉമ്മ ഒന്നും കൊടുക്കുന്ന ഫോട്ടോ വേണ്ടാന്ന്.. രേണുകയോട് അനന്യ പറഞ്ഞു... അതെങ്ങനാ ശെരിയാവുന്നത് മോളെ..

ഫോട്ടോ എടുക്കുന്നവര് പറയുന്നതല്ലേ അവർക്കും കേൾക്കാൻ പറ്റു .. അനന്യക്കു ആകെ പ്രാന്ത് പിടിച്ചു .... അവൾ ചവിട്ടി തുള്ളി അവിടെ നിന്നും പോയി ... അവള് പോയന്ന് കണ്ടപ്പോൾ... ചേട്ടാ അതൊന്നും വേണ്ട... തത്കാലം ഇപ്പൊ ഇത്രേം മതി.. ഇനി എല്ലാരും കൂടെ നിൽക്കുന്നത് എടുക്കാം... ശിവയുടെ നിപ്പ് കണ്ടു കൊണ്ടാണ് പാറു അത് പറഞ്ഞത് .... പിന്നീട് എല്ലാരും കൂടെ നിന്ന് കൊണ്ടുള്ളത് എടുത്തു.... രേണുകയും പത്മിനിയും അവരുടെ കൂടെ നിന്ന്... ഇനി ആരെങ്കിലും ഉണ്ടോ എടുക്കാൻ... അഹ് ഉണ്ട്.. അനന്യ മോളു.... മോളെ..... രേണുക വിളിച്ചതും അവളോടി വന്നു.... മോളെ കാണാത്തോണ്ട് വിളിച്ചതാ ഫോട്ടോ എടുക്കണ്ടേ പോയി നിക്ക്... രേണുക അത് പറഞ്ഞതും അനന്യ ശിവയുടെ അടുത്തേക്ക് നടന്നു.. ശിവയുടെ അപ്പുറം പോയി നിന്നു... മോളെ... മോളു പെൺകുട്ടിയുടെ അടുത്ത് നിക്ക്... ക്യാമറമാൻ പറഞ്ഞതും അനന്യ നാണം കേട്ടു അവള് പാറുന്റെ അടുത്ത് വന്നു നിന്ന്... ഇനി ഫുഡ്‌ കഴിച്ചിട്ടെടുക്കാം.... എല്ലാവരും പോയതും പാറു അനന്യെടെ അടുത്തേക്ക് വന്നു... ഓടി വന്നതാ.. പക്ഷെ ചമ്മി പോയി അല്ലെ 😂😂.. ( പാറു )........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story