പുനർ വിവാഹം: ഭാഗം 37

punarvivaham

എഴുത്തുകാരി: ആര്യ

ഫോട്ടോ എടുപ്പും കാര്യങ്ങളുമൊക്കെ കഴിഞ്ഞു... അമ്പലത്തിൽ നിന്നും ഇറങ്ങാൻ നേരം ഞാൻ കരഞ്ഞില്ല എന്താ കാര്യം എന്നൊന്നും അറിയില്ല... അവരാരും കരഞ്ഞില്ല എല്ലാവരും സന്തോഷത്തോടെ തന്നെ ആയിരുന്നു .... തിരിച്ചു ശിവേട്ടന്റെ കൂടെ കാറിലേക്ക് കയറിയപ്പോളും അനന്യ ഓടി വന്നെങ്കിലും ശ്രീ ഏട്ടൻ ഓടിച്ചു അവളെ.... വീടിനു മുന്നിൽ കാർ വന്നു നിന്ന്... അതിൽ നിന്ന് ഇറങ്ങിയപ്പോൾ ശിവേട്ടൻ ആദ്യം താലി കെട്ടികൊണ്ട് വന്ന ദിവസം ഓർമ വന്നു... ഇന്നും അത് പോലെ തന്നെയാവും ആര് വിളക്കും കൊണ്ട് വരാനാ... വീട്ടിലേക്കു കയറാൻ പാവിച്ചതും കയ്യിൽ വിളക്കുമായി രേണുക വന്നിരുന്നു... ഇതെന്തു അത്ഭുതം.. 🙄അവരുടെ കയ്യിൽ നിന്നും വിളക്കും വാങ്ങി അകത്തേക്ക് കയറി.... പൂജമുറിയിൽ കൊണ്ട് ചെന്ന് വെച്ചു പ്രാർത്ഥിച്ചു.... തിരിച്ചു റൂമിൽ വന്നു ഇതെല്ലാം ഒന്ന് ഊരി വെച്ച മതി എന്നെ ഉള്ളായിരുന്നു... ഓടി മുറിയിലേക്ക് കയറി.. കുറച്ചു കഴിഞ്ഞപ്പോൾ ശിവയും വന്നു... ഈ മാല ഒന്നും ഊരാൻ എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല .. ബെഡിൽ ഇരിക്കുന്ന ശിവയെ അവളൊന്നു നോക്കി.. ഫോണിൽ തോണ്ടി ഇരിക്കുന്ന അവൻ തന്നെ ഒന്ന് ശ്രെദ്ധിക്കുന്നു പോലും ഇല്ല .... അതെ.... ഫോണിൽ നിന്നും നോട്ടം മാറ്റി അവനവളെ നോക്കി.... മ്മ്... എന്താ... നിങ്ങൾക്ക് ഈ ദേഷ്യപ്പെടാതെ ഒന്ന് സംസാരിച്ചൂടെ.....

ഞാൻ ഇങ്ങനെ ആണെന്ന് നിനക്കറിയാമല്ലോ പിന്നെ എന്താടി.. 😠 ഒന്ന് സഹായിക്കാമോ.... എന്ത്.... ( ശിവ ) ഈ മാല ഒന്നും ഊരാൻ പറ്റുന്നില്ല.. ഒന്ന് സഹായിക്കന്നെ.... പാറുന്റെ ദയനീയാവസ്ഥ കണ്ടു കൊണ്ട് ശിവ അടുത്തേക്ക് വന്നു ..... ശിവേട്ട... ഡോർ ഒന്ന് തുറക്കുമോ... പെട്ടെന്നു ലച്ചു വെളിയിൽ നിന്ന് വിളിച്ചു.... ശിവ ചെന്ന് ഡോർ തുറന്നു...... ശിവേട്ട... പാറുനെ ഒരുക്കണം പാർട്ടിക്ക് വേണ്ടി... പിന്നെ സ്വാർണ്ണവും ഒക്കെ ഊരാൻ ബുദ്ധിമുട്ടു കാണും...ഞാൻ ചെന്നോട്ടെ... ലച്ചു അത് ചോദിച്ചതും ശിവ തലയാട്ടി... പിന്നെ അവൻ റൂമിൽ നിന്നും ഇറങ്ങി വെളിയിലേക്ക് പോയി... പാറു.... ലച്ചു... ( പാറു ) ഒരുങ്ങണ്ടേ..... ( ലച്ചു) മടുത്തട...പാർട്ടി നാളത്തേക്ക് ആക്കാൻ വല്ലതും പറ... എനിക്കാണേൽ തല വേദനിച്ചിട്ടു വയ്യ... പാറു ബെഡിൽ ചെന്ന് ഇരുന്നു... അങ്ങനെ ഒന്നും പറ്റൂല്ല.... ഇന്ന് തന്നെ പോണം. നി വ ഇതൊക്കെ മാറ്റാൻ ഞാൻ സഹായിക്കാം...നിനക്ക് ഇടാൻ ഉള്ള ലഹങ്ക അമ്മ( ദിവ്യ )തയ്ച്ചു തന്നു വീട്ടിട്ടുണ്ടായിരുന്നു..... സ്വാർണ്ണവും തലയിൽ ഇരുന്ന മുല്ലപ്പൂവും ഒക്കെ ലച്ചു മാറ്റി കൊടുത്തു...അവളെ ഫ്രഷ് ആകാൻ പറഞ്ഞു വിട്ടേച്ചു ലച്ചു പോയി ലഹങ്ക കൊണ്ട് വന്നു....

പാറുനെ അതിടിപ്പിച്ചു അതിനു ചേരുന്ന മേക്കപ്പും അവൾക്കിട്ട് കൊടുത്തു.. ഹ... ഇപ്പൊ സുന്ദരി ആയിട്ടുണ്ട്... അവളെ അവിടെ ഒരുക്കി ഇരുത്തിട്ട് ലച്ചു അവിടെ നിന്നും വെളിയിലേക്ക് പോയി.. അപ്പോളേക്കും ശിവ വന്നിരുന്നു... ഒരുങ്ങി ഇരിക്കുന്ന പാറുവിനെ അവനൊന്നു നോക്കി... അവളും തിരികെ നോക്കി... ശിവ ഒന്നും മിണ്ടാതെ ഡ്രസ്സ്‌ എടുത്തു കൊണ്ട് പോയി . ഹ്മ്മ്.. എന്ത് മനുഷ്യന... നോക്കിട്ടു കൊള്ളാമെന്നോ കൊള്ളില്ലന്നോ ഒരു വാക്ക് പോലും പറഞ്ഞില്ല ..... ( പാറു ) സമയം കടന്നു പോയി... പ്രവീനും മീനുവും എല്ലാവരും വന്നിരുന്നു... എല്ലാരും വന്നെന്നു അറിഞ്ഞതും പാറു ഓടി അവരെ കാണാൻ... പിന്നെ എല്ലാവരും കൂടെ ഒരുമിച്ചു പാർട്ടി നടക്കുന്ന ഹാളിലേക്ക് പോയി.. അവിടേക്കു കയറി ചെന്നതും ആളുകൾ ഒക്കെ എത്തിയിരുന്നു... ഷോപ്പിലും മറ്റു അവരുടെ മറ്റു സ്ഥാപനങ്ങളിലും വർക്ക്‌ ചെയ്യുന്നവരും ശിവയുടെയും പാറുവിന്റെയും ബന്തുകളും അടുത്ത സുഹൃത്തുക്കളും പിന്നെ കുറച്ചു അതികം പേർ അവിടെ ഉണ്ടായിരുന്നു... ശിവയെയും പാറുവിനെയും സ്വീകരിച്ചു അവർക്കായി ഒരുക്കിയ വേദിയിലേക്ക് ഇരുത്തി...

പാട്ടും മേളവുമായി അവിടെ ആകെ ബഹളമായിരുന്നു...ശിവയുടെ സുഹൃത്തുക്കൾ പലരും ഡാൻസ് കളിച്ചു.. ശിവയെയും പാറുവിനെയും പിടിച്ചു മുന്നിൽ നിർത്തി.... ഇടക്കെപ്പോളോ പാറുവും രണ്ട് സ്റ്റെപ് വെച്ചു... മീനുന്റെയും ശ്രീജിത്തിന്റെയും മറ്റൊരു ഡാൻസ് കൂടെ ഉണ്ടായിരുന്നു... അതൊക്കെ അവർക്കു ഒരു സർപ്രൈസ് തന്നെ ആയിരുന്നു.... അനന്യ സ്റ്റേജിൽ കയറി ചെറുക്കനേം പെണ്ണിനേയും കുറിച്ച് സംസാരിച്ചു... അപ്പോളും കണ്ണുകൾ ശിവയോട് കഥകൾ പറയുക ആയിരുന്നു... വല്യ ഒരു കേക്ക് അവർക്കു മുന്നിലേക്ക്‌ കൊണ്ട് വെച്ചു......ശിവയും പാറുവും കൂടെ അത് കട്ട്‌ ചെയ്യ്തു... പിന്നീടും പല പ്രോഗ്രാമുകൾ കൂടെ ഉണ്ടായിരുന്നു... പാറു ആകെ ക്ഷീണിച്ചിരുന്നു..... എല്ലാം അവസാനിച്ചപ്പോൾ ഇരുട്ടിയിരുന്നു... ഓരോരുത്തരായി വിഷ് ചെയ്തിട്ടു അവിടെ നിന്നും പോയി...... ഡാ പ്രവീണേ..... എന്താടാ.....( പ്രവീൺ ) ഡാ പാറുന്നു എന്താ വയ്യേ..... ശ്രീ പ്രവീണിനോട് ചോദിക്കുന്നത് കേട്ടാണ് ശിവ അങ്ങോട്ടേക്ക് നോക്കിയത്... അമ്മയുടെ കയ്യിലേക്ക് ചാഞ്ഞു കിടക്കുവായിരുന്നു പാറു ..... ഇന്ന് മൊത്തം ഇങ്ങനെ നിക്കുവല്ലായിരുന്നോ അതിന്റെ ക്ഷീണമാ.....

സാരമില്ല ഒന്ന് ഉറങ്ങി എണീക്കുമ്പോൾ മാറിക്കും ...( പ്രവീൺ ) എല്ലാവരും പോയതും പ്രവീണും ഹരിയും ദിവ്യയും ഇറങ്ങി.... പാറുനെ നോക്കിക്കോണേടാ എന്നും പറഞ്ഞു ശിവയുടെ തോളിൽ തട്ടിക്കൊണ്ടാണ് പ്രവീൺ കാറിലേക്ക് കയറിയത്... എന്നാ നിങ്ങള് പൊക്കോ... ( ശ്രീ ) അപ്പൊ നിങ്ങൾ വരുന്നില്ലേ വീട്ടിലേക്കു... ( ശിവ ) ഇല്ലടാ.. നാളെ കാലത്തെ ഞങ്ങൾ അങ്ങ് വരാം.... നി ഇപ്പൊ പാറുനേം കൂട്ടി പോ..... ശിവ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഇരുന്നിടത്തു തന്നെ അവളൊണ്ട് ഇരുപ്പു കണ്ടാൽ അറിയാം വയ്യെന്ന്.... അവരെയും പറഞ്ഞു വിട്ടിട്ടു ശിവ പാറുന്റെ അടുത്തേക്ക് വന്നു..... ഡി ... പോണ്ടേ. വാ..... ഇല്ല ഞാൻ വരുന്നില്ല... അഹ് എന്നാ ഇവിടെ തന്നെ ഇരുന്നോ....ഞാൻ പോകുവാ..... ശിവ തിരിഞ്ഞു നടന്നിട്ട് പാറുനെ നോക്കി.... അവള് വീണ്ടും അവിടെ തന്നെ ഇരിക്കുന്നു... അവനു ദേഷ്യം വന്നു... ഡി... നി വരുന്നുണ്ടോ.... എനിക്ക് അവിടം വരെ നടക്കാൻ വയ്യ... തല വേദനിക്കുവാ.... ഇത് വല്യ ശല്യം ആയല്ലോ.... 😠( ശിവ ) നിങ്ങളോട് പൊക്കോളാൻ പറഞ്ഞില്ലേ... ഞാൻ ഇവിടെ എങ്ങാനം ഇരുന്നോളാം....

പാറുന്റെ പറച്ചില് കേട്ടു അവനു നല്ല ദേഷ്യം വന്നു.. ശിവ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് വന്നു.... പാറു തല പൊക്കി ശിവയെ ഒന്ന് നോക്കി...... പെട്ടെന്ന് അവൾ മുകളിലേക്കു ഉയർന്നു.... ഞെട്ടിയവൾ ശിവയുടെ ഷർട്ടിൽ ഇറുക്ക് പിടിച്ചു... ശിവ അവളെ കയ്യിൽ കോരി എടുത്തതായിരുന്നു..... അവളെയും എടുത്തു കൊണ്ടവൻ മുന്നിലേക്ക്‌ നടന്നു..... കാറിന്റെ അടുത്തെത്തിയതും ഡി.... 😠 എന്താ.. ആ ഡോർ ഓപ്പൺ ചെയ്യ്... നിങ്ങള് തന്നെ ചെയ്യ്... ഇവളെ... ഞാൻ... 😠 നിന്നെ എടുത്തേക്കുവല്ലേ.... ഞാൻ കൈ വിട്ടാൽ നി താഴെ കിടക്കും പാറു.... അയ്യോ വേണ്ട... കണ്ണുകളടച്ചു അവൾ കൈ എടുത്തവന്റെ കഴുത്തിലൂടെ ഇട്ടു കൂട്ടി പിടിച്ചു... എന്നാ ഡോർ ഓപ്പൺ ചെയ്യ്..(. ശിവ ) അവളൊന്ന് മൂളി.. ശിവ ഒന്ന് താണ് കൊടുത്തതും പാറു കഴുത്തിൽ നിന്നും ഒരു കയ്യെടുത്തു കാറിന്റെ ഡോർ തുറന്നു അവളെ അതിലേക്കവൻ എടുത്തിരുത്തി.... ശിവ തിരിച്ചു കയറി വന്നിരുന്നു.... പിന്നെ കാർ സ്റ്റാറ്റ് ചെയ്യ്തു മുന്നോട്ടെടുത്തു... പാറുനെ നോക്കിയപ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്നു.. വീട്ടിൽ എത്തിയതും... പാറു.... ഉറങ്ങിയോ ഇവള്.... 🙄

ശിവ വിളിച്ചിട്ടും പാറു എണീറ്റില്ല ഒടുവിൽ ഡോർ തുറന്നു വീണ്ടുമവളെ കയ്യിൽ കോരി എടുത്തു വീട്ടിലേക്കു നടന്നു.... കാളിങ് ബെൽ അടിക്കാനോ വാതിലിൽ കൊട്ടാനോ അവനു പറ്റില്ലായിരുന്നു... അനന്യേ... ശിവയെ കാത്തു താഴെ സോഫയിൽ തന്നെ ഇരിക്കുവായിരുന്നു അനന്യ... ശിവ കയറി വരുമ്പോൾ ഡോർ തുറന്നു കൊടുക്കുവാൻ വേണ്ടി.. ശിവയുടെ ഒറ്റ വിളിയിൽ അനന്യ ചാടി എണീറ്റു... ഓടി ചെന്ന് വാതിലിൽ തുറന്നു.. ചിരിച്ച മുഖത്തോടെ അവൾ ഡോർ തുറന്നു... ശിവയുടെ മുഖത്തേക്ക് പോയ ആ ചിരി നിമിഷ നേരം കൊണ്ട് അവന്റെ കയ്യിൽ കിടക്കുന്ന പാറുനെ കണ്ടതും പോയിരുന്നു .. ഇവളെന്താ.... അല്ല ഇവൾക്കെന്താ പറ്റിയെ.... ( അനന്യ ) അതൊക്കെ നാളെ പറയാം നി ഒന്ന് മാറിക്കെ..ശിവ പറഞ്ഞതും അവൾ മാറി.... കയ്യിൽ പാറു കിടക്കുമ്പോളാ അവളുടെ കഥാ പ്രസംഗം....

ശിവ അനന്യയോട് ഒന്നും മിണ്ടാതെ മുകളിലേക്കു കയറി പോയി... തന്നോട് ഒന്നും മിണ്ടാതെ പോയ ശിവയോട് അവൾക്കു ദേഷ്യം തോന്നി... മുറിയിലേക്ക് കയറിയതും അവനവളെ ബെഡിലേക്ക് കൊണ്ട് കിടത്തി..... അവളെ കിടത്തിട്ടു എണീറ്റത്തും എന്തോ ഒന്ന് അവനെ തടഞ്ഞു . നോക്കിയപ്പോൾ ഷർട്ടിൽ അവൾ ഇറുകെ പിടിച്ചിരിക്കുന്നു.... പതിയെ അവനാ കൈ ഷർട്ടിൽ നിന്നും എടുത്തു മാറ്റി.... ബെഡിൽ നിന്നും പുതപ്പും എടുത്തു കൊണ്ട് അവൻ സോഫയിൽ പോയി കിടന്നു.... ഇന്ന് ഒരു ദിവസത്തേക്ക് പോട്ടെന്നു വെച്ചിട്ട ബെഡിൽ കിടത്തിയത്.. ഇല്ലാരുന്നേ കാണർന്നു... കിടക്കുന്ന കിടപ്പു കണ്ടില്ലേ ആരേലും പൊക്കി കൊണ്ട് പോയ പോലും ഇവളെറിയില്ല..... പാറു പുതപ്പിലേക്കു ചുരുണ്ടു കൂടി...... ശിവ തന്നെ കുറ്റം പറയുകയാണെന്ന് അറിയാതെ......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story