പുനർ വിവാഹം: ഭാഗം 38

punarvivaham

എഴുത്തുകാരി: ആര്യ

രാവിലെ തന്നെ നേരം വെളുത്തല്ലോ..... കണ്ണുകൾ കൂട്ടി തിരുമ്മിക്കൊണ്ടവൾ ബെഡിൽ എണീറ്റിരുന്നു...... ചുറ്റുമോന്നു നോക്കി.... ഏഹ്... ആ കാഴ്ച കണ്ടു വീണ്ടുമവൾ അങ്ങോട്ടേക്ക് നോക്കി ... പിന്നെ അവളിരുന്ന ബെഡിലേക്കും... ഞാൻ ഇന്നലെ ഇതിൽ ആരുന്നോ കിടന്നേ... അല്ല എന്നെ ആരാ ഇങ്ങോട്ട് കൊണ്ട് വന്നു കിടത്തിയെ.... ഇനി ഇങ്ങേരു ആവുമോ.... ഇന്നലെ കാറിൽ കൊണ്ട് ഇരുത്തിയത് വരെ ചെറിയ ഒരു ഓർമ ഉണ്ട് .... പാറു പുതച്ചിരുന്ന പുതപ്പു മാറ്റി എണീറ്റു തറയിലേക്ക് നിന്നു.... ഈ ചാക്ക് കേട്ടു പോലെ ഇരിക്കുന്ന തുണിയും ഇട്ടോണ്ടാണോ ഞാൻ ഇന്നലെ കിടന്നു ഉറങ്ങിയത് ... അവൾ കണ്ണാടിയിലേക്ക് പാളി നോക്കി... അമ്മേ... അയ്യോ ഭൂതം....വീണ്ടുമവൾ അങ്ങോട്ടേക്ക് ഒന്ന് കൂടെ നോക്കി....ഓ ഞാൻ തന്നെ ആരുന്നോ... കണ്ണിനു ചുറ്റും ഇട്ടതൊക്കെ പടർന്നു കിടക്കുന്നു... ലിപ്സ്റ്റിക് ആണെങ്കിൽ കോൾഗേറ്റ് ഇട്ടു പല്ല് തേച്ച അവസ്ഥയാ... മുഖത്തടിച്ച പുട്ടി ഒക്കെ വല്ലാണ്ട് അങ്ങ് പടർന്നു...തലമുടിടെ കാര്യം പറയണ്ട അത്രയ്ക്ക് നല്ല ഭംഗി.... ഉറങ്ങി എണീക്കുമ്പോളും സുന്ദരി ആയി എണീക്കാൻ ഇത് സിനിമ അല്ലല്ലോ.. ഇങ്ങേരു എണീക്കുന്നെന് മുന്നേ കഴുകി കളഞ്ഞേ പറ്റു പാറു.. ഇല്ലങ്കിൽ ഇതിനും ആ കാട്ടുപോത്തിന്റെ വായിൽ നിന്ന് നി കേൾക്കണ്ടി വരും...

കഴുത്തിനോട് ചേർന്നു കിടന്ന വല്യ മാല പതിയെ അവൾ ഊരി മാറ്റി....മുടി കൈ കൊണ്ട് ഒതുക്കി കെട്ടി.. ശിവ കേൾക്കാതെ ശബ്ദം ഉണ്ടാക്കാതെ മുന്നോട്ടു നടന്നു.... ഇടയ്ക്കിടയ്ക്ക് അവനെ തിരിഞ്ഞു നോക്കി.ഉറക്കത്തിൽ നിന്ന് എണീപ്പിച്ചാൽ ഇങ്ങേരു ഡ്രാക്കുള ആകും... വെറുതെ എന്തിനാ വടി കൊടുത്തു അടി വാങ്ങുന്നത്..... പിന്നീട് ഒരു ഓട്ടം ആയിരുന്നു.. ബാത്‌റൂമിൽ കയറി.... മുഖത്തെ പുട്ടി കഴുകി കളയാൻ ..... ഇതെന്തോന്ന്... എത്ര ഉരച്ചിട്ടും പോകുന്നില്ലല്ലോ... ആ... കണ്ണിൽ സോപ്പ് വീണേ... കണ്ണ് നേറിട്ടു ഒന്നും കാണാനും പറ്റുന്നില്ല....എങ്ങനെ ഒക്കെയോ വെള്ളമെടുത്തവൾ മുഖം കഴുകി... റൂമിലേക്ക്‌ തിരിച്ചു വന്നു.... ടവൽ ഇട്ടു മുഖം തുടച്ചു കൊണ്ടാണ് അവളുടെ വരവ്.... തുടച്ചു തുടച്ചു മുന്നിലേക്ക്‌ വന്നു എന്തോ ഒന്നിൽ തട്ടി... അവളതിലേക്കു വീണു..... പാറു നീ തീർന്നടി.... മുഖത്തെ ടവൽ മാറ്റാതെ തന്നെ പേടിച്ചവൾ ഇരുന്നു ..... ശിവ കിടന്ന സോഫയിൽ തട്ടി അതിലേക്കായിരുന്നു അവളുടെ വീഴ്ച... അത്രേം ഭാരം വരുന്ന ഡ്രസ്സ്‌ ആയതു കൊണ്ട് നേരെ പോയി അവന്റെ മോളിലേക്ക് വീണു.. ശിവയുടെ നെഞ്ചിൽ തട്ടി അങ്ങനെ അവൾ കിടന്നു.... എന്തോ ഒന്ന് വന്നു മുകളിലേക്കു വീണതും കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ ആ കുട്ടി പിശാശ്...

ഉറങ്ങുമ്പോൾ പോലും ഇവളെനിക്ക് സമാധാനം തരില്ല.... അവളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ശിവ കിടന്നു... പാറു മുഖത്തു നിന്ന് ടവൽ മാറ്റി കൊണ്ട് ശിവയെ നോക്കി... അവന്റെ താടിയിലേക്കാണ് ആദ്യം നോട്ടം ചെന്നത്... പിന്നെ തല ഉയർത്തി മുഖത്തേക്ക് നോക്കിയതും.. 😠😠.... ( ശിവ ) പാറു ഒന്ന് ഇളിച്ചു കാണിച്ചു... സോറി... ( പാറു ) ശിവയുടെ ഭാഗത്തു നിന്നു മറുപടി ഒന്നും ഇല്ലായിരുന്നു.. ആ നോട്ടം ഒഴികെ.. ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട... ആ ഉണ്ട കണ്ണുകൾ പൊട്ടി പോകും... 😒(പാറു ) ഡി... നി എനിക്ക് ഒരു സമാധാനം തരില്ലന്നും പറഞ്ഞാണോ ഇങ്ങോട്ട് കെട്ടി എടുത്തേ... വന്ന അന്ന് മുതൽ നി ഓരോന്നും ഒപ്പിച്ചു വെക്കുവാ... ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി ഒന്നേ രാവിലെ അല്ലങ്കിൽ വയികിട്ടു നിനക്ക് കാലും കയ്യും എവിടേലും കൊണ്ട് വെച്ചു അടങ്ങി ഇരുന്നൂടെ... 😠😠( ശിവ ) ഇതിനു എന്ത് വളമാ ഇടുന്നെ.... ( പാറു ) എന്ത്.. 🙄(ശിവ ) അല്ല ഈ താടിക്ക്...( പാറു ) പാറു എനിക്കു ദേഷ്യം വരുന്നു.. നി എന്താടി എന്നെ പൊട്ടൻ ആക്കുവാണോ കാര്യമായിട്ട് എന്തെങ്കിലും സംസാരിക്കുമ്പോൾ നി പല വേട്ടം അതിനു കളി ആക്കി മറുപടി പറയുന്നു... 😠

പൊട്ടനെ ഇനി എന്ത് പൊട്ടനാക്കാനാ.... 😒(പാറു ) പാറു അത് പറഞ്ഞതും ശിവ നേരെ അവളെയും ചുറ്റി പിടിച്ചു കൊണ്ട് തിരിഞ്ഞു..... ഏയ്... എന്താ താൻ ഈ കാണിക്കുന്നേ... പാറു അടിയിലും ശിവ പാറുവിന്റെ മുകളിലും ആയി..... ഞാൻ പൊട്ടനാണോടി..... 😠 താൻ അങ്ങോട്ട്‌ മാറിക്കെ.... ശിവയെ തെള്ളി മാറ്റുവാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും അവൾക്കു കഴിഞ്ഞില്ല... തന്നോടല്ലേഡോ പറഞ്ഞെ..( പാറു ) ഞാൻ പൊട്ടൻ ആണോടി.....😠 അതെ... താൻ പൊട്ടനാ... നല്ല അസല് പൊട്ടൻ... ശിവ പൊട്ട...... അവള് ബാക്കി പറയാൻ വാ തുറന്നതും ശിവ അവളുടെ ചുണ്ടുകളെ സ്വന്തം ആക്കിയിരുന്നു..കണ്ണ് മിഴിച്ചു ശിവയെ നോക്കുന്നുണ്ടങ്കിലും അവൻ അവളെ ശ്രെദ്ധിക്കുന്നെ ഇല്ലായിരുന്നു....ശിവ പെട്ടെന്നു അങ്ങനെ ചെയ്തതിന്റെ ഷോക്കിൽ തന്നെയാണ് പാറു.... ഇടക്ക് അവൾക്കു ശ്വാസം മുട്ടിയതും അവൾ കയ്യെടുത്തു ശിവയുടെ കയ്യിൽ മുറുക്കെ പിടിച്ചു അവനെ മാറ്റാൻ നോക്കി... പാറു മാറ്റാൻ ശ്രെമിക്കും തൊറും അവൻ ആഴത്തിൽ അവളുടെ ചുണ്ടുകളെ വേർപ്പെടുത്താതെ നിന്ന്...ദീർഘമായി ശ്വാസം എടുത്തു കൊണ്ട് അവളവനെ പിടിച്ചു മാറ്റൻ നോക്കിയതും ശിവ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു...... പാറു ശ്വാസം എടുത്തു കോണ്ട് ചുമക്കാൻ തുടങ്ങി.... പാറുവിന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ടവൻ അവന്റെ മുഖത്തിന് നേരെ അവളെ അടുപ്പിച്ചു......... അവളുടെ കണ്ണുകളിലേക്ക് തന്നെ പകയോടെ അവൻ നോക്കി..... പ

റയടി ഞാൻ പൊട്ടനാണോ... 😠 ആ പല്ലെങ്കിലും തേച്ചൂടേടോ..... ചുമ നിർത്തി കൊണ്ടവൾ ചോദിച്ചു.... ശിവ ദേഷ്യത്തിൽ തന്നെ അവളെ നോക്കി.... രാവിലെ അല്ലെ പല്ല് തേക്കാതാണോടോ ഉമ്മ തരുന്നെ... തന്റെ വായിലെ അണുക്കളൊക്കെ എന്റെ വായിൽ കയറി കാണില്ലേ... നിന്റെ കൂട്ട് ഉറക്കം വരുമ്പോൾ തന്നെ ഓടി വന്നു കിടന്നതല്ല ഞാൻ രണ്ടു നേരം ബ്രെഷ് ചെയ്തിട്ടു തന്നെയാ...( ശിവ ) ഈ നാക്കിനു മാത്രം ഒരു കുറവും ഇല്ല.... 😠.. അഹങ്കാരി.... ശിവ ദേഷ്യത്തിൽ പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു... ഇങ്ങേർക്കിട്ടു പണി കൊടുക്കാൻ തന്നെയാ പല്ലിന്റെ കാര്യം പറഞ്ഞത്.. എന്നിട്ടിപ്പോ എന്നെ കരയിക്കാൻ നോക്കുന്നോ... 😠( പാറു ) ശിവ അവളെ വിട്ടു എണീറ്റു നിന്ന്... പാറു ഓടി കുപ്പിയിൽ ഇരുന്ന വെള്ളമെടുത്തു ചുണ്ട് തുടക്കാൻ തുടങ്ങി..... നീ എന്തുവാടി കാണിക്കുന്നേ... 😠( ശിവ ) നിങ്ങളുടെ ഉമ്മ ഒന്നും എനിക്ക് വേണ്ട.... 😒 നിന്റെ അഹങ്കാരത്തിനു തന്നതാ അത്.. അല്ലാണ്ട് നിന്നോട് ഉള്ള സ്നേഹം കൊണ്ടല്ല.... ( ശിവ ) അല്ലാതെ ആക്രാന്തം കൊണ്ടല്ല അല്ലെ... ( പാറു.) ഇവളെ ഇന്ന് ഞാൻ... 😠 ഡി.. നീ പ്രവീണിന്റെ അടുത്തു വഴക്കിനു ചെല്ലുന്നത് പോലെ എന്നെയും കണ്ടാൽ ഉണ്ടല്ലോ.... ഒരു ചുക്കും ചെയ്യില്ല... .. (പാറു ) ശിവ പെട്ടെന്ന് അവളുടെ അടുത്തേക്ക് വീണ്ടും വന്നു....

ഈശോയെ പണി പാളുമോ.. 🙄പറഞ്ഞു തീരുന്നതിനു മുൻപേ അവൻ അടുത്ത് വന്നിരുന്നു... അടുത്ത് വരരുത്.... ( പാറു ) നീ തന്നെ അല്ലെ തുടക്കം ഇട്ടത്.... (ശിവ) അത് ഞാൻ അറിയാതെ വന്നു വീണതല്ലേ അതിനാണോ എന്നെ... (പാറു ) ഞാൻ പൊട്ടനാണെന്നു പറഞ്ഞിട്ടല്ലെടി... ( ശിവ ) ഞാനോ.. നിങ്ങളല്ലേ ചോദിച്ചേ പൊട്ടൻ ആണോന്നു.. അപ്പൊ ഞാൻ അങ്ങ് സമ്മതിച്ചു തന്നതല്ലേ... എനിക്ക് കള്ളം പറയാൻ അറിയൂല.. കള്ളം പറഞ്ഞ പ്രേതം പിടിച്ചോണ്ട് പോകും കേട്ടിട്ടില്ലേ.... ( പാറു ) ശിവ വീണ്ടും അവളുടെ അടുത്തേക്ക് വന്നു.... പാറു പിറകിലേക്ക് നീങ്ങി.... അവളുടെ അടുത്ത് വന്നവൻ നിന്നു... അവന്റെ ശ്വാസം പോലും അവളിൽ തട്ടുന്നുണ്ടായിരുന്നു...അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു.... പെട്ടെന്ന് ശിവ അവന്റെ കയ്യെടുത്തു ഇടുപ്പിലേക്കു കൊണ്ട് വന്നു..... ഡോ...താൻ അങ്ങോട്ട്‌ മാറിക്കെ.... ശിവ കൈ മാറ്റി ഇല്ല... പക്ഷെ പെട്ടെന്ന് തന്നെ അവൻ അവളെ ഉയർത്തി അവന്റെ ഇടതു തോളിലേക്ക് ഇട്ടു... ഡോ... താനെന്തുവാ കാണിക്കുന്നേ... എന്നെ താഴെ നിർത്തോ....ആരേലും ഓടി വായോ.. ഇങ്ങേരു എന്നെ കൊല്ലാൻ കൊണ്ട് പോണേ... പാറു കാലും കയ്യും ഇട്ട് അടിക്കാൻ തുടങ്ങി.. എന്നാൽ ശിവ ഒരു കയ്യെടുത്തു അവളുടെ കാലിൽ പിടിച്ചു...

അവളവന്റെ പുറത്തൊക്കെ കയ്യിട്ടു വേദനിക്കാതെ ഇടിച്ചിട്ടും അവളെ അവൻ താഴെ നിർത്തി ഇല്ല... എന്നെ എവിടെ കൊണ്ട് പോകുവാടോ... നിർത്തു... എന്നെ താഴെ ഇറക്കു.... പാറു നോക്കുമ്പോൾ ശിവ മുറിക്കുള്ളിലെ കർട്ടൻ നീക്കുന്നു ... ഇങ്ങേരു ഇത് എന്നെ എവിടെ കൊണ്ട് പോകുവ... വീണ്ടും കാലിട്ടടിക്കാൻ നോക്കിയിട്ടും നടന്നില്ല.. കാലിൽ ശിവ പിടിച്ചിരിക്കുന്നത് കൊണ്ട് .... ഗ്ലാസ്സ് ഡോർ തുറന്നു അവളെയും കൊണ്ട് അതിനകത്തേക്ക് കയറി.... ശിവ അവളെയും കൊണ്ട് പൂളിനടുത്തേക്ക് കൊണ്ട് പോയി..... ഇയ്യോ എന്നെ വെള്ളത്തിൽ മുക്കി കൊല്ലാൻ നോക്കുവാണോടോ താൻ.... മോളു ഇത്തിരി വെള്ളം കുടിക്കു.. പിന്നെ ഇതിൽ നിന്റെ ഷോൾഡർ വരെ വെള്ളമുള്ളു... ശിവ അത് പറഞ്ഞപ്പോൾ പാറുന് ഒരു ആശ്വാസമായി.. പക്ഷെ വെറുതെ എന്നെ ഇങ്ങോട്ട് കൊണ്ടുവരില്ലല്ലോ.... 🙄.. ആലോചിച്ചു ഇരുന്നപ്പോളേക്കും ശിവ പാറുനെ വെള്ളത്തിലേക്ക് എടുത്തു ഇട്ടു... വായിലും മൂക്കിലും ഒന്നും വെള്ളം കേറാതെ അവൾ വെപ്രാളത്തിൽ നേരെ നിന്ന്... അയ്യോ..താൻ എന്തുവാ..... താൻ എന്ത് പണി ആ കാണിച്ചേ... പാറു ചോദിച്ചതും ശിവ അവിടേക്കു ഒരു ചെയർ വലിച്ചിട്ടു ഇരുന്നു..... അവളുടെ നേരെ നോക്കി കൊണ്ട് അവൻ സംസാരിക്കുവാൻ തുടങ്ങി ..

നിനക്ക് ഇത്തിരി അനുസരണ കുറവാ... ഇത്തിരി അല്ല ഒരുപാട്.. അതും എന്നോട് മാത്രം.. ചൂരൽ മേടിച്ചു തല്ലുന്നതൊക്കെ കൊച്ചു പിള്ളേർക്കെ ചെരു നിനക്ക് ദേ ഇത് പോലെ ഉള്ള പണികൾ മാത്രേ തരാൻ പറ്റു... കുറച്ചു നേരം മോൾ ഈ വെള്ളത്തിൽ കിടക്കു..... ഇതിനു സ്റ്റെപ് ഒന്നും ഇല്ലേ വെളിയിലേക്ക് കയറാൻ.... 🙄🙄(ആത്മ ) വെളിയിലേക്ക് കയറുന്നതിനെ പറ്റി ആലോജിക്കുവന്നോ മോളു... ഞാൻ പറയാതെ നി കയറി വന്നാൽ ഈ ശിവ ആരെന്നു നി അറിയും .... അത്രയും പറഞ്ഞു ശിവ അവിടെ നിന്ന് മുറിയിലേക്ക് പോയി... എന്നാലും എന്നെ എന്തിനാ ഇതിൽ നിർത്തിയേക്കുന്നത്.... കാലിൽ എന്തോ ഭാരം തോന്നുന്നത് പോലെ താഴേക്കു നോക്കിയപ്പോളാ.. എന്നെ എന്തിനു ഇതിലേക്ക് എടുത്തു ഇട്ടന്നും അയാൾ പറയാതെ കയറി ചെല്ലാൻ പാടില്ലെന്നും പറഞ്ഞത് എന്ന് മനസിലായത്... ലഹങ്കക്ക് നല്ല വെയ്റ്റ് അല്ലാതെ തന്നെ ഉണ്ടായിരുന്നു.. ഇതിപ്പോ വെള്ളം കൂടി കയറാൻ തുടങ്ങിയതും നല്ല ഭാരം... അപ്പൊ അറിഞ്ഞു കൊണ്ട് തന്നെയാ എന്നെ ഇതിൽ എടുത്തു ഇട്ടത് അല്ലെ.... 😠... ഞാൻ ഒട്ടും കരുതി ഇല്ല ഇയാൾ ഇങ്ങനെ ഉപദ്രവിക്കുമെന്ന്.... ഇവിടെ നിന്ന് കയറാനും കഴിയുല്ലാ... അത്രയ്ക്ക് ഭാരം കൂടി കൂടി വരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു...ആ കാലു വേദനിച്ചിട്ടു വയ്യ..

താഴേക്കു ഇരുന്ന ഞാൻ വെള്ളത്തിൽ മുങ്ങി ചാവും... നേരെ നിന്ന ഇങ്ങനെയും.... അവളുടെ അഹങ്കാരം കുറച്ചു കുറയട്ടെ.. എന്ത് പറഞ്ഞാലും അതിനു അപ്പൊ മറുപടി... തർക്കുത്തരം അല്ലാതെ എന്താ... ഞാൻ പൊട്ടനാണെന്നു.. പൊട്ടന്റെ ബുദ്ധി എന്തുവാണെന്നു അവളിന്ന് അറിയും ശിവ ദേഷ്യത്തിൽ സോഫയിലേക്ക് വന്നു ഇരുന്നു... ഉറക്കത്തിൽ എണീപ്പിച്ചതിന്റെ ദേഷ്യം കൂടെയ അവളോട് തീർത്തത്... മറ്റെന്തോ ആലോചിച്ചു കൊണ്ട് അവനിരുന്നു.പിന്നീട് എണീറ്റു .. ഷോപ്പിലേക്ക് പോകുവാൻ വേണ്ടി റെഡി ആയി...തിരിച്ചു വന്നു ഇറങ്ങാൻ നേരമാണ് വീണ്ടുമവൻ പാറുന്റെ കാര്യം ഓർത്തത്..... തലക്കൊരു കോട്ടും കൊടുത്തു അവൻ പൂളിനടുത്തേക്ക് പോയി പൂളിന്റെ സൈഡ് ചേരുന്നു തല വെളിയിലേക്ക് വെച്ചു കൊണ്ട് ഇരിക്കുവായിരുന്നു അവൾ... എന്താടി നിന്റെ അഹങ്കാരം കുറഞ്ഞോ... നല്ല ഭാരം ഉണ്ട് അല്ലേടി.. അതറിഞ്ഞിട്ട് തന്നെയാ നിന്നെ കൊണ്ട് ഇട്ടത്... ഗ്ലാസ്സ് ഡോർനടുത്തു നിന്നായിരുന്നു അവനതു പറഞ്ഞത്... പാറു പതിയെ തല ഉയർത്തി നോക്കി... അയ്യോ ശിവേട്ട എന്നെ ഒന്ന് മുകളിലേക്ക് കയറ്റുമോ... ഇതിനു ഒടുക്കത്തെ ഭാരം... അവൾ കരയുന്നത് പോലെ കാണിച്ചു.... പ്ലീസ് മുകളിലേക്കു കയറ്റൊ എന്നെ.... ശെരി... നിന്നെ മുകളിലേക്കു കയറ്റാം..

പക്ഷെ ഞാൻ എന്ത് പറഞ്ഞാലും നി അത് കേട്ടോളാണം എന്നോട് തർക്കുത്തരം പറയാൻ വന്നാൽ ഉണ്ടല്ലോ.... സമ്മതം ഞാൻ ഇനി ശിവേട്ടനെ ഒന്നും പറയില്ല.. ശിവേട്ടൻ പറയുന്നതൊക്കെ കേട്ടോളം... പിന്നെ എന്താ... 🙄 തർക്കുത്തരം.. ശിവ കൈ കെട്ടികൊണ്ട് നിന്ന് പറഞ്ഞു.... അഹ് ഇനി ഞാൻ ശിവേട്ടൻ സംസാരിക്കുമ്പോൾ തർക്കുത്തരം പറയില്ല... എന്നെ വെള്ളത്തിൽ നിന്ന് കയറ്റൂ.. ലേലു അല്ലു ലേലു അല്ലു മാപ്പാക്കണം...നിഷ്കളങ്കതയോടെ അവളത് പറഞ്ഞു...... ഓക്കേ.... ശിവ മുന്നിലേക്ക്‌ നടന്നു വന്നു.. പൂളിന്റെ അടുത്ത് വന്നു നിന്നതും പാറുനെ അവനൊന്നു സൂക്ഷിച്ചു നോക്കി..... അത്രയും. നേരം ശാന്തം ആയിരുന്ന അവന്റെ മുഖം മാറുന്നത് അവൾ കണ്ടു... അവനെ അവളും പുച്ഛത്തോടെ നോക്കി... ഡീ...😠😠😠😠😠 അലറേണ്ട... എന്റെ തലേൽ കളിമണ്ണ് അല്ല നിറച്ചേക്കുന്നത്..... പുച്ഛിച്ചു ചിരിച്ചു കൊണ്ടായിരുന്നു അവളത് പറഞ്ഞത്... ശിവ നോക്കുമ്പോൾ അവളെ പൂളിൽ തല്ലി ഇട്ട കോലത്തിൽ അല്ലായിരുന്നു അവൾ.. സ്കർട്ടിനു പകരം ഒരു പാന്റ് ആയിരുന്നു... എന്തെ.. നോക്കുന്നത്... ദോ അവിടെ കിടപ്പൊണ്ട്... അവൾ കൈ ചൂണ്ടി കാണിച്ചിടത്തെക്ക് അവൻ നോക്കി.. വെള്ളത്തിൽ അവളിട്ടിരുന്ന ലഹങ്കയുടെ സ്കർട്ട് കിടക്കുന്നു..... നിന്നോട് ഞാൻ പറഞ്ഞതല്ലെടി ഇതിൽ നിന്ന് കയറരുതെന്നു....

ആര് കയറി... ഈ പാന്റും. ഞാൻ സ്‌കർട്ടിനകത്തു ഇട്ടിരുന്നതാ... പൂളിലേക്ക് എടുത്തെറിഞ്ഞപ്പോ അതിന് ഒടുക്കത്തെ ഭാരം.. അതാ ഊരി മാറ്റി ദോ അവിടേക്കു എടുത്തു ഇട്ടത്.... തിരിച്ചു റൂമിലേക്ക് വരുമ്പോൾ അതും എടുത്തോ... ഡീ... 😠 അലറണ്ട.. എനിക്ക് ചെവി കേൾക്കാം.... ശിവേട്ടൻ എന്താ എന്നെ പറ്റി കരുതിയെ... ഞാൻ കാലു വേദനിച്ചിട്ടു ഇവിടെ കിടന്നു കരഞ്ഞു പറയുമെന്നോ... ദേ ഇങ്ങോട്ട് നോക്കിയേ എനിക്കിപ്പോ ഈ പൂളിൽ കിടന്ന് ഡാൻസ് വരെ കളിക്കാം... ദേ വേണേ കണ്ടോ...ഒരുമുറയിൽ വന്ത് പാത്തായ തോം തോം തോം....... ദേ ഇവിടുന്ന് വേണേ അങ്ങോട്ട്‌ പോകാം ആ അറ്റത്തു നിന്ന് ഇങ്ങോട്ട് വരാം... ആഹാ എന്ത് രസം... നേരുത്തേ എടുത്തു ഇട്ടൂടാരുന്നോ ഇതിലേക്ക്.... എന്തെ നോക്കി പേടിപ്പിക്കുന്നെ.. ഡാൻസ് മാസ്റ്റർ വിക്രം സാർ മറ്റൊരു സ്റ്റെപ് കൂടെ കാണിച്ചു തന്നിട്ടൊണ്ട് വേണേ അതൂടെ കാണിക്കാം....മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞോ..... വേണോ... ഇതിൽ നിന്നകുമ്പോൾ നല്ല രസാകും... ശിവക്ക് ആകെ കലി കയറി... അവൻ കയ്യിലിരുന്ന വാച്ചിലേക്ക് നോക്കി.... അവനു ഷോപ്പിൽ പോകുവാൻ ടൈം ആയിരുന്നു..... അവൻ തിരികെ നടന്നു.... അയ്യോ പോവണോ.. എന്നെ ഇതിൽ നിന്ന് ഒന്ന് കയറ്റിയിട്ടു പോ.....

അവൻ കേൾക്കാത്ത മട്ടിൽ മുന്നോട്ടു വീണ്ടും നടന്നു.... അതെ.. ഒന്നു നിക്കോ....... 😒( പാറു..) പാറു വിളിച്ചത് അവനവിടെ നിന്നു.... പിന്നെ അവൻ അവളെ തിരിഞ്ഞു നോക്കി... അവളൊന്നു ചിരിച്ചു കൊടുത്തു.... ഇത്ര ഒക്കെ ആ പൂളിൽ നി കാണിച്ചു കൂട്ടിയതല്ലേ.. ഇനി ഒറ്റയ്ക്ക് അതിൽ നിന്ന് കേറി പോരാനും കൂടെ പടിക്കടി.... പോടാ... 😠😠 ഇതിനു മറുപടി ഇപ്പൊ തരാൻ സമയമില്ല.. വയികിട്ടു വന്നിട്ട് തരാം.... അവനവിടെ നിന്നും വെളിയിലേക്കിറങ്ങി....മുറിയിലെ ഡോർ തുറന്നു പുറത്തിറങ്ങിയതും തന്നെ പ്രതീക്ഷിച്ചെന്നൊണം അടുത്ത മുറിയിൽ ആരെയോ ഫോൺ ചെയ്യ്തു കൊണ്ട് നിൽക്കുന്ന അർദ്ധവിനെ ആയിരുന്നു ശിവ കണ്ടത്.... ഓ ഇനി ഇവന്റെ കുറവും കൂടിയേ ഉള്ളായിരുന്നു അതും ആയി...ഡോർ വെളിയിൽ നിന്നു അടച്ചു കൊണ്ട് തിരിഞ്ഞ അവൻ ഒരുനിമിഷം ഒന്ന് നിന്നു.... പെട്ടന്നവൻ മുറിയിലേക്ക് കയറി പാറുന്റെ അടുത്തേക്ക് ഓടി..... പൂളിൽ നിന്നും വലിഞ്ഞു കയറാൻ നോക്കുവായിരുന്നവൾ..... വീണ്ടും അങ്ങോട്ടേക്ക് വന്ന ശിവയെ കണ്ടവൾ മുഖം തിരിച്ചു.... വീണ്ടും വെളിയിലേക്ക് കയറുവാൻ നോക്കി... തന്റെ മുന്നിലേക്ക്‌ നീണ്ടു വന്ന കൈ അവൾ മനപ്പൂർവം തട്ടി മാറ്റി.. ആ ലഹങ്കയുടെ സകർട്ടും എടുത്തു വെളിയിലെക്കിട്ടിരുന്നു....

പാറു എനിക്ക് പോകാൻ ടൈം ആയി നി കൈ താ.... പാറു കൈ കൊടുക്കുന്നില്ലന്ന് കണ്ടതും അവനു ദേഷ്യം വന്നു തിരികെ പോകുവാൻ എണീറ്റ അവന്റെ മുന്നിലേക്കവൾ കൈ നീട്ടി.... അവനവളെ പിടിച്ചു മുകളിലേക്കു കയറ്റി.... ഒരു വല്യ ടവൽ എടുത്തു അവൾക്കു കൊടുത്തു..... അവൾ അത് വാങ്ങി പുതച്ചു... നി വന്നേ.... ഞാൻ പറയുന്നത് കേൾക്കണം... അർദ്ധവ് വന്നിട്ടുണ്ട്.... നി അതികം വെളിയിലേക്കിറങ്ങേണ്ട.... ഫുഡ്‌ ഞാൻ താഴെ പറഞ്ഞോളാം ഞാൻ ഇല്ലാത്തപ്പോ റൂമിലേക്ക്‌ അവർ കൊണ്ട് തരും.. ഒരു കാരണവശാലും അർദ്ധവിന്റെ മുന്നിൽ ചെന്ന് ചാടരുത്.. എന്നോട് ഉള്ള പ്രതികാരം തീർക്കാൻ നടക്കുന്നവനാ...എന്റേതെന്നു പറയുന്നവരെ കൊല്ലാൻ പോലും അവനു മടി കാണില്ല.. നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ പാറു.. തിരിഞ്ഞു നിന്ന് കൊണ്ട് അവനതു ചോദിച്ചു.. അവളോന്നു മൂളി.. എന്നാ ഡോർ പൂട്ടിയേക്കു... വെളിയിൽ ഇറങ്ങി ശിവ അത് പറഞ്ഞതും പാറു ഡോർ അടച്ചു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story