പുനർ വിവാഹം: ഭാഗം 39

punarvivaham

എഴുത്തുകാരി: ആര്യ

സാർ...... കോഫി....... അടുത്ത് വന്നു ആരോ പറഞ്ഞതും പ്രവീൺ ഞെട്ടി അയാളെ നോക്കി.... പിന്നെ അയാളുടെ കയ്യിലേക്കും.... തന്റെ മുന്നിലേക്ക്‌ ആ ചെറുപ്പകാരൻ കോഫിയും വെച്ചു ചെറു ചിരിയോടെ അവിടെ നിന്നും നടന്നകന്നു..... ഇവിടെ വന്നു ഇരിക്കാൻ തുടങ്ങിയതിൽ പിന്നെ ഉള്ള രണ്ടാമത്തെ കോഫി... പിന്നെ എങ്ങനെ ആ പയ്യൻ തന്നെ നോക്കി ചിരിക്കാതെ ഇരിക്കും.... താൻ ആകെ വിറക്കുന്നു.... ശരീരമാകെ തണുത്തു വിറച്ചു..... ചുണ്ടകൾ പോലും വിറക്കുന്നു.... കയ്യികൾ കൂട്ടി തിരുമ്മി അവൻ വാതിലിനടുത്തേക്ക് നോക്കി.... ഇല്ല.... ഇത്രയും നേരം താൻ നോക്കി ഇരുന്നവൾ ഇതുവരെ എത്തിയതിട്ടില്ല...... ഈ വിറയൽ കണ്ടാൽ തോന്നും ഞാൻ വല്ല ഹിമാലയത്തിലോട്ടും ടൂർ പോകുവാണെന്നു... അല്ല.... അടുത്തുള്ള കോഫി ഷോപ്പിൽ ഇരിക്കുവാണ്.... തന്റെ പ്രണയം തുറന്നു പറയുവാൻ വേണ്ടി.... അതിന്റെ ടെൻഷൻ ആണിപ്പോൾ..... ഇടയ്ക്കിടയ്ക്ക് അവൻ വാതിനടുത്തേക്ക് നോക്കുന്നുണ്ട്.... അര മണികൂറോളം ആയി താൻ ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട്.. ഇവിടെ ഉള്ളവരൊക്കെ നോക്കുന്നുമുണ്ട്.. ഇടക്കൊന്നു ചിരിക്കുന്നും.... കളി ആക്കുവാണോ... അറിയില്ല..... വീണ്ടുമവൻ വാച്ചിലെക്ക് നോക്കി......... ഇനിയും കാത്തിരുന്നിട്ടു കാര്യമില്ലന്ന് തോനുന്നു...

അവള് വരില്ലായിരിക്കാം... പ്രവീൺ അവിടെ നിന്നും എണീറ്റു... വാതിലിലേക്ക് വീണ്ടും നോക്കിയ അവന്റെ കണ്ണുകൾ തിളങ്ങി... ചുണ്ടുകളിൽ ചിരിച്ചു വിടന്നു.. അതെ അവളെത്തി .. ചുവപ്പ് നിറത്തിലുള്ള അവളുടെ ഡ്രസ്സ്‌ അവളിൽ സന്ദര്യം കൂട്ടി..... ആദ്യമായി കാണുന്നത് പോലെ പ്രവീൺ അവളെ ഒരു നിമിഷം നോക്കി നിന്ന്... ഹെലോ..... അഹ്.........മുഖത്തിന് നേരെ വന്നവൾ വിരൽ ഞൊടിച്ചപ്പോഴാണ് ബോധം വീണത്... വീണ്ടും ഞാൻ അവിടേക്കു ഇരുന്നു... എനിക്ക് നേരെ ഉള്ള ചെയറിൽ അവളും... അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല... അല്ലേലും അത് അങ്ങനെ ആണല്ലോ.... പ്രവീണേട്ട... ഇതെന്താ ആദ്യമായി കാണുന്നത് പോലെ ഇങ്ങനെ നോക്കുന്നത്.... ചുമ്മാ.... ഞാൻ ഒന്ന് ചിരിച്ചു .... എന്താ നിനക്ക് വേണ്ടേ കോഫി പറയട്ടെ.... ഏയ് വേണ്ട... എനിക്ക് പോണം നേരുത്തേ.. ചേട്ടനുമായി ഒരു ചെറിയ കറക്കം.. പ്രവീൺ ഏട്ടൻ വിളിച്ചത് കൊണ്ട് പെട്ടെന്ന് വന്നതാ.... അപ്പൊ നി വരുന്നത് എല്ലാരേം അറിയിച്ചോ... ( പ്രവീൺ ) അറിയിച്ചു.... ചോദിച്ചപ്പോ പറഞ്ഞു .... ഇത്രേം നേരം ഇവളേം നോക്കി ഇരുന്നിട്ട്... അവൾക്കു ഉടനെ പോണോന്ന്.. ഒറ്റ ചവിട്ടു കൊടുക്കാനാ തോന്നിയത്.... പിന്നെ ഭാര്യ ആകാൻ ഉള്ളതല്ലേ അതോണ്ട് മാത്രം വെറുതെ വിടുന്നു.. ( ആത്മ )

പ്രവീണേട്ട.... ഏട്ടൻ ഇങ്ങനെ ആലോചിച്ചു ഇരിക്കാനാണോ എന്നെ വിളിച്ചത്... എങ്കിൽ പിന്നെ ഒറ്റയ്ക്ക് ഇരുന്നു ആലോചിച്ച മതിയാരുന്നല്ലോ എന്നെ എന്തിനാ വിളിച്ചത്.... ഡി... 😠... ആവശ്യം ഇല്ലാത്ത സംസാരം വേണ്ട കേട്ടോ........ ഹ്മ്മ്... എന്നാ വേഗം. എന്തുവാന്നു വെച്ച പറ... 😏 മീനു... അത്.... വീണ്ടും അവനിരുന്നു വിറക്കുവാൻ തുടങ്ങി...... എന്ത്... പ്രവീണേട്ടൻ എന്തിനാ വിറക്കുന്നെ കാര്യം പറ.... ( മീനു ) എടി.. അത് പിന്നെ.. എനിക്ക് നിന്നെ ഇഷ്ടമാ... ഇഷ്ടമെന്ന് പറഞ്ഞാൽ കല്യാണം കഴിക്കാൻ തന്നെയാ... നിനക്ക് സമ്മതമാണെങ്കിൽ ഞാൻ വീട്ടിൽ വന്നു തിരക്കിക്കോളാടി... ഇപ്പൊ പറയണ്ട ആലോചിച്ചു പറഞ്ഞാൽ മതി ..... അവനൊന്നു ചിരിച്ചു..... ഓഹോ... അപ്പൊ ഇതിനാണോ... ഇത്രക്കും പാവത്തെ പോലെ അഭിനയിച്ചത്.... ( മീനു ) അഭിനയിച്ചതല്ലടി... നിന്നോട് തുറന്നു സംസാരിക്കാൻ ഒരു മടി....അവനൊന്നു പതുങ്ങി സംസാരിച്ചു...... എന്നാൽ. മീനുന്റെ മുഖത്തു ഒരു തരം പുച്ഛമായിരുന്നു.... കഴിഞ്ഞോ..... ഏഹ്ഹ്..... പ്രവീണേട്ട.. ഞാൻ നിങ്ങളെ എന്റെ കൂട്ടുകാരീടെ ചേട്ടൻ ആയി ആണ് കണ്ടത്.. എന്ന് വെച്ചാൽ എന്റെ സ്വന്തം ചേട്ടന്റെ സ്ഥാനത്തു.... പ്ലീസ് ഇനി ഇതും പറഞ്ഞു പിറകെ വരരുത്... എനിക്കങ്ങനെ ഒരു ഇഷ്ടവും ചേട്ടനോട് ഇല്ല..... പ്രവീൺ ആകെ വല്ലാണ്ടായി...

ഒന്നും വേണ്ടിയിരുന്നില്ല എന്ന് അവനു തോന്നി... അവനൊന്നു തലയാട്ടി.. പിന്നീട് ചെറു ചിരി ചിരിച്ചു...... എന്നാലും എങ്ങനെ തോന്നി.... ചേ...( മീനു ) മീനു... നമ്മളെപ്പോഴും വഴക്കായത് കൊണ്ട് നിനക്കെങ്ങനെ തോന്നുന്നതാ... ആലോചിച്ചു നോക്കി കൂടെ ഒന്ന്..എത്ര നാൾ വേണമെങ്കിലും. കാത്തിരുന്നോളാമെടാ.... പ്രവീണിന്റെ ശബ്ദം നേർത്തിരുന്നു.... തന്നോട് പറഞ്ഞാലും മനസിലാവില്ലേ....അത് പറഞ്ഞതും പ്രവീൺ ചുറ്റുമോന്നു നോക്കി... തന്നിലേക്ക് നീളുന്ന കണ്ണുകൾ അവൻ കണ്ടില്ലന്നു നടിച്ചു അതെ അവൾ ഉച്ചത്തിൽ ആയിരുന്നു അത് പറഞ്ഞത്... പ്രവീൺ ചുറ്റിനും കണ്ണുകൾ തിരിക്കുന്നത് കണ്ടാണ് അവൾക്കും കാര്യം പിടി കിട്ടിയത് സംസാരിച്ചു വന്നപ്പോ ഇത് ഇത്തിരി ഉച്ചത്തിൽ ആയി പോയി... മീനു..... ഏഹ്ഹ്.. എന്താ... നി... പോയിക്കോ..... പ്രവീൺ പറഞ്ഞതും മീനു ഇരുന്നിടത്തു നിന്നും എണീറ്റു.... അവനെ ഒന്നു നോക്കിയിട്ട് അവിടെ നിന്നും ഇറങ്ങി.... പിറകെ പ്രവീണും... ക്യാഷ് കൊടുക്കാൻ ആയി വന്നതും കുറച്ചു മുന്നെ കോഫി കൊണ്ട് വന്നു തന്ന പയ്യൻ വീണ്ടും തന്നെ നോക്കി ചിരിച്ചു.... പക്ഷെ മുൻപേ പോലെ അല്ലെന്ന് മാത്രം..... ക്യാഷ് കൊടുത്തു അവിടെ നിന്നും ഇറങ്ങി.... ചുറ്റിനും പോകുന്ന വണ്ടികളുടെ ശബ്ദം പോലു കേൾക്കുന്നില്ല ആകെ ഒരു മൂളൽ മാത്രം.....

കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല... വണ്ടികൾ ഇരിക്കുന്നതിൽ നിന്നും എങ്ങനെയോ തന്റെ ബൈക്കും കണ്ടു പിടിച്ചു... അവിടെ നിന്നും ഇറങ്ങുമ്പോളും മുൻപ് നടന്ന കാര്യങ്ങൾ ആയിരുന്നു അവന്റെ മനസ് നിറയെ...... ബൈക്ക് കുറച്ചു ദൂരം പോയതും വീട്ടിലേക്കു പോകുവാൻ അവനു തോന്നിയില്ല.... എങ്ങോട്ടെന്നില്ലാതെ ആ ബൈക്ക് മുന്നോട്ടു നീങ്ങി.... ശിവയുടെയും പാറുവിന്റെയും കല്യാണം കഴിഞ്ഞു പലപ്പോഴായി ശിവ എന്നോട് മീനുന്റെ കാര്യം ചോദിച്ചു.. അപ്പോളെല്ലാം ഞാൻ ഒഴിഞ്ഞു മാറി നടന്നു... എന്നാൽ അതികം അവനിൽ നിന്നും ഒഴിഞ്ഞു മാറുവാൻ തനിക്കയില്ല.... മീനുനോടുള്ള തന്റെ ഇഷ്ടം അവനോട് പറഞ്ഞു..... പാറുന്നും അറിയാമെന്നും മീനുന് ഉള്ള തന്റെ പെരുമാറ്റത്തിൽ നിന്നും അവർക്കു തോന്നിയിരുന്നു.. എന്നും കൂടെ ആയപ്പോൾ ഇനി വെച്ചു താമസിപ്പിക്കാതെ മീനുനോട് എല്ലാം തുറന്നു പറയണമെന്ന് തോന്നി...... അത് കൊണ്ടാണ് ഇന്നലെ രാത്രിയിൽ തന്നെ അവളെ വിളിച്ചു ഇങ്ങോട്ട് വരണമെന്നു പറഞ്ഞതും... എന്നിട്ടിപ്പോ..... അവളിങ്ങനെ എടുത്തടിച്ചതുപോലെ മുഖത്തു നോക്കി പറയുമെന്ന് ഒട്ടും കരുതിയില്ല... അവന്റെ മനസ് വല്ലാതെ പതറുന്നുണ്ടായിരുന്നു... കടൽതീരത്തിലെ ചൂട് മണലിലൂടെ നടക്കുമ്പോളും വീശി അടിക്കുന്ന കാറ്റിനു പോലും അവന്റെ മനസിനെ തണുപ്പിക്കുവാൻ ആയില്ല...... മീനുനെ കണ്ട നിമിഷം മുതൽ ഉള്ളിൽ കയറി കൂടിയ മുഖമായിരുന്നു..... എത്ര നേരം താൻ ആ തീരത്തു നിന്നന്നറിയില്ല...

നേരം സന്ധ്യയോട് അടുത്തിരുന്നു..... പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു..... ഫോണിലേക്ക് നോക്കിയപ്പോൾ അതെ അമ്മയാണ്... ആരെങ്കിലും ഉണ്ടല്ലോ താൻ എവിടെ ആണെന്ന് തിരക്കാൻ... ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു അമ്മയുടെ വഴക്ക് കേൾക്കാൻ രസമാണ് ഇത്രയും താമസിച്ചാൽ വിളിച്ചു പറയുന്ന ഞാൻ ഇന്ന് അതും പറഞ്ഞില്ല അതിനുള്ള പരാതി ആണ്... ഇപ്പൊ വരമ്മേ എന്നും പറഞ്ഞു ആ കാൾ കട്ടാക്കി..... തിരിച്ചു നടക്കുമ്പ്പോൾ കണ്ണിൽ എവിടെയോ മറ്റാരുടെയോ രൂപം ഒന്നു കൂടെ സൂക്ഷിച്ചു നോക്കി.... അതെ മീനു...... അപ്പോളാണ് അവൾ ഏട്ടന്റെ കൂടെ എവിടെയോ പോകണം എന്ന് പറഞ്ഞത് ഓർമ വന്നത്....അവളെ നോക്കി അങ്ങനെ നിന്ന് സന്തോഷത്തോടെ അവരുടെ കൂടെ നിൽക്കുന്ന അവളെ കണ്ടതും കുറച്ചു നേരം നോക്കി.... താനിവിടെ വിഷമിച്ചു നിൽകുമ്പോൾ അവൾ സന്തോഷത്തോടെയും ഒന്നോർത്താൽ ആ കാഴ്ച തനിക്കും സന്തോഷം നൽകി...അവര് കാണാതെ കുറച്ചു നേരം അവളെയും നോക്കി നിന്ന്... തിരികെ പോരുമ്പോൾ പഴയതെല്ലാം മറക്കണമെന്ന് കരുതി...... വീട്ടിലേക്കു കയറി വന്നപ്പോൾ അമ്മ കൊച്ചു കുട്ടികളെ വഴക്ക് പറയുന്നത് പോലെ കുറെ പറഞ്ഞു.... ഒന്നും മിണ്ടിയില്ല എല്ലാം കേട്ടു കൊണ്ട് ചിരിച്ച മുഖത്തോടെ മുറിയിലേക്ക് കയറി വന്നു....

ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ് വേണ്ടാന്ന് വെച്ചു പോയപ്പോളും ഇനി ഒരിക്കലും ആരോടും ഇഷ്ടം തോന്നരുതേ എന്നെ പ്രാർത്ഥിച്ചോള്ളൂ... എന്നാൽ അതും തന്നിൽ നിന്ന് നഷ്ടമായി..... മുറിയിൽ കയറി ലൈറ്റ് പോലും ഓൺ ആക്കാതെ അങ്ങനെ കുറച്ചു നേരം കണ്ണടച്ച് കിടന്നു...സമയം കടന്നു പോയി... അമ്മയുടെ വിളി കെട്ടു കണ്ണ് തുറന്നപ്പോൾ മുന്നിൽ ചിരിയോടെ ശിവ...... പിന്നീട് കണ്ടത് മുറിയിൽ നിന്നും പോകുന്ന അമ്മയേയ.... ഈ രാത്രിയിൽ എന്തിനാടാ വന്നേ പാറു അവിടെ ഒറ്റക്കല്ലേ..... നിന്നെ വിളിച്ചിട്ട് കിട്ടി ഇല്ല .. കുറെ നോക്കി... ഒടുക്കം മീനുനെ വിളിച്ചു... കരഞ്ഞു കൊണ്ട് അവളോരൊന്നും പറഞ്ഞപ്പോൾ ആദ്യം ദേഷ്യം തോന്നി... പക്ഷെ ഇഷ്ടം രണ്ടാൾക്കും. വേണ്ടെടാ.... നമ്മുടെ ഒക്കെ തെറ്റിദ്ധാരണ അതായിരുന്നു മീനു... അത്രയും നീ കരുതിയ മതി.. ഉള്ളിലുള്ള നിന്റെ ഇഷ്ട്ടം അവളോട്‌ നി പറഞ്ഞു... ആലോചിക്കട്ടെ അവൾ.... ( ബെഡ് നടുത്തേക്ക് വന്നിരുന്നു കൊണ്ട് ശിവ അത് പറഞ്ഞു ) ഏയ്... അവള് വരില്ലടാ... അത്രയും ഉറപ്പോടെയും ഞാൻ പറഞ്ഞതിൽ വെറുപ്പോടെയും ആയിരുന്നു അവളുടെ സംസാരം.... ആഗ്രഹിക്കുന്നതൊക്കെ കിട്ടണം എന്നില്ലല്ലോ.... ഞാൻ ആഗ്രഹിച്ചു വിധി മറ്റൊന്നായിരുന്നു അത്രേം കരുതിയ മതി.... അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.... ശിവ അവനെ ചെർത്ത് പിടിച്ചു.... കുറച്ചു നേരം കൂടി ശിവ അവിടെ ഇരുന്നു.. പാറു ഒറ്റക്കെ ഉള്ളത് കൊണ്ട് പ്രവീൺ നിർബന്ധിച്ചു ശിവയെ തിരിച്ചയച്ചു .......

വീട്ടിലേക്ക് വന്ന ശിവ ആകെ വിഷമത്തിൽ ആയിരുന്നു...... പ്രവീണിനോട് മീനു ഇഷ്ടല്ലമല്ലന്ന് പറഞ്ഞത് ശിവക്ക് ഒട്ടും ഇഷ്ടായില്ല.... മീനുനെ വഴക്കും പറഞ്ഞിട്ടാണ് ശിവ ഫോൺ വെച്ചതും..... മുറിയിലേക്ക് ചെല്ലുമ്പോൾ കരഞ്ഞു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി വരുന്ന അനന്യയെ ആണവൻ കണ്ടത്..... പിറകെ ദേഷ്യത്തിൽ നിൽക്കുന്ന പാറുവിനെയും.... കവിൾ പൊത്തി പിടിച്ചിട്ടും ഉണ്ട്..... ശിവേട്ട.,... അനന്യ ഓടി ശിവയുടെ അടുത്തേക്ക് വന്നു..... ഇത് കണ്ടോ ശിവേട്ട..... അതും പറഞ്ഞവൾ ആ കൈ മാറ്റി... പാറുന്റെ വിരലുകൾ അവളുടെ കവിളിൽ പതിഞ്ഞു കിടക്കുന്നതു ശെരിക്കും മനസിലാകുമായിരുന്നു...... അനന്യയോട് അത്രയും നാളും ഉണ്ടായിരുന്ന ദേഷ്യം പോലും അപ്പൊ ഉണ്ടായിരുന്നില്ല.... പാറു എന്തിനു ഇവളെ തല്ലണം.... ( ശിവ ) ശിവേട്ട... എന്റെ അമ്മ പോലും എന്നെ ഇങ്ങനെ തള്ളിയട്ടില്ല.. പക്ഷെ ഇന്ന് ഇവൾ.... വീണ്ടുമകൾ കരയാൻ തുടങ്ങി ... ശിവ ആകെ തകർന്നായിരുന്നു വന്നത്.... അവനു ആകെ ദേഷ്യം കയറി... പാറു..... ശബ്ദം ഉയർത്തി തന്നെയായിരുന്നു ശിവ അവളെ വിളിച്ചതും.. ആ വിളി കേട്ടിട്ടും ഒന്നും മിണ്ടാതെ അകത്തേക്ക് പോയ അവളെ കണ്ടതും അവനാകെ ദേഷ്യം കയറി... മുറിയിൽ കയറി പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ വെളിയിലേക്ക് വന്നു....

തന്നെ പുച്ഛത്തോടെ നോക്കുന്ന അനന്യേ കണ്ടതും പാറുവിനും ദേഷ്യം അടക്കാൻ കഴിഞ്ഞില്ല..പാറു ശിവയുടെ കൈ വിട്ടു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.... ഡി നിനക്ക് കിട്ടിയതൊന്നും പോരെടി... ഇനി വേണോ... ഏഹ്ഹ്.. പറയടി... പാറു ഉച്ചത്തിൽ സംസാരിക്കുന്നത് ആദ്യം ആയി ആണ് ശിവ കാണുന്നത് .... പാറു.... ( ശിവ ) നി എന്തിനാ പാറു അവളെ തല്ലിയത്... ശിവയുടെ ചോദ്യത്തിന് ഉത്തരം പറയാൻ പാറുവിന് കഴിയില്ലായിരുന്നു.... അനന്യക്ക് വീണു കിട്ടിയ അവസരം ആയിരുന്നു അത്..... പാറു നിന്നോടാ ഞാൻ ചോദിച്ചത്... എന്തിനാ നി ഇവളെ തല്ലിയതെന്നു... 😠പറയടി..... പാറു ഞെട്ടി പിറകിലേക്ക് നീങ്ങി..... നിനക്ക് പറയാൻ കാരണം ഒന്നും ഇല്ല അല്ലെ... ശിവയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ അവൾക്കു കഴിയുന്നില്ലായിരുന്നു....... അനന്യേ നിന്നെ എന്തിനാ ഇവള് തല്ലിയെ.... ( ശിവ ) ഞാൻ ശിവേട്ടന്റെ റൂമിൽ ഇതുവഴി പോയപ്പോ ഒന്ന് കയറി അതിനാ ഈ പാറു എന്നെ തല്ലിയെ... അവളത് പറഞ്ഞപ്പോ ഞെട്ടി പാറു അവളെ നോക്കി.. എന്നാൽ അവൾ മുഖം തിരിച്ചിരുന്നു... ശിവ പാറുന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് റൂമിലേക്ക്‌ കയറി..... റൂമിലേക്ക്‌ കയറിയതും ഡോർ അടച്ചു.... അവരെ അടി ഇടിപ്പിക്കാൻ പറ്റിയ സന്തോഷത്തിൽ അവളവിടെ നിന്നും പോയി.... പാറു... 😠

ഞാൻ നിന്നോട് ഒന്ന് പറയാം... എന്റെ വീട്ടുകാരിൽ ആരെയും നി തല്ലി പഠിക്കണ്ട കാര്യം ഇല്ല... കേട്ടല്ലോ മേലാൽ ഇത് ആവർത്തിച്ചേക്കരുത്... അവളുടെ മുഖത്തു നിന്റെ കൈ തന്നെ അല്ലെ പതിഞ്ഞു കിടക്കുന്നെ.... ശിവേട്ട ഞാൻ.... പാറു അവനടുത്തേക്ക് വന്നു... മതിയടി.... നിന്നോട് അവളുടെ മുന്നിൽ വെച്ചു ഞാൻ ചോദിച്ചു കാരണം നിനക്ക് പറയാൻ പറ്റി ഇല്ല.. ഇനി എനിക്കതു കേൾക്കണ്ട... ശിവ ഇതിനു മുൻപ് പല വെട്ടം തന്നോട് ദേഷ്യം കാണിച്ചെങ്കിലും അന്നൊന്നും ഇല്ലാത്ത വിഷമം ഇന്നവൾക്ക് തോന്നി.... അവൻ ദേഷ്യത്തിൽ മാറി പോയി ഇരുന്നതും പാറു അവനടുത്തേക്ക് ചെന്നു... എന്നാൽ ഒന്നും മിണ്ടാതെ തന്നെ ശിവ അവിടെ ഇരുന്നു..... പാറു..... ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ്... എനിക്ക് ഈ കല്യാണം ശെരി ആകില്ലന്ന്.... പക്ഷെ നി കേട്ടില്ല... അപ്പോളും എന്നോടുള്ള വാശി ആരുന്നു നിനക്ക്... ആ വാശി എന്റെ വീട്ടിൽ താമസിക്കുന്ന ആളുകളോട് വേണ്ട.... പാറുന് അതൂടെ കേട്ടതും സങ്കടം സഹിക്കാൻ പറ്റാതായി...അവളോടി വന്നു സോഫയിലേക്ക് കിടന്നു... ഇന്ന് നടന്നതൊക്കെ അവളോർത്തെടുക്കാൻ നോക്കി................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story