പുനർ വിവാഹം: ഭാഗം 4

punarvivaham

എഴുത്തുകാരി: ആര്യ

ഡീ.......... പേടിപ്പിച്ചു കളഞ്ഞല്ലോടി നീ... നിനക്കൊന്നു പെതുക്കെ അലറിക്കൂടെ.. ചെവിയും അടിച്ചു പോയല്ലോ..... അല്ലടി.. ആരാ അത്.. അങ്ങേരെന്തിനാ നിന്റെ കയ്യില് കേറി പിടിച്ചത്... ഹ്മ്മ്... നീ നടക്കു.. പോകുന്ന വഴിക്കു പറയാം.. ഇല്ലേ ഇന്നും താമസിക്കും.... അവർ മുന്നോട്ടു നടന്നു.......ഇത് മീനു... അവളുടെ കൂടെ ലാബിൽ വർക്ക്‌ ചെയ്യുന്നു.. ഇവിടെ വന്നേപ്പിന്നെ ഉള്ള ഏക കൂട്ട് അവളാണെന്നു പറയാം... എടി.... നിന്നോട് ഞാൻ പറഞ്ഞില്ലേ... വിഷ്ണു ചേട്ടന്റെ കാര്യം.. പുള്ളിയാ അത്... ആള് എന്റെ തീരുമാനം അറിയാൻ വന്നതാ.... പാവാണെങ്കിൽ നോക്കിക്കൂടെ വീട്ടിൽ വന്നു ചോദിക്കാനും അല്ലേടി പറഞ്ഞെ പിന്നെ എന്താ...... ( meenu) നീ ഇത് എന്തൊക്കെയാ പറയുന്നേ.. എന്റെ കാര്യങ്ങൾ ഒക്കെ നിന്നോട് ഞാൻ പറഞ്ഞതല്ലേ... അവരുടെ ആ സംസാരം അവിടേം കൊണ്ട് തീർന്നു.. വീണ്ടുമവർ മുന്നോട്ടു നടന്നു..... ഇടക്കെപ്പോളോ അവളുടെ കണ്ണുകൾ മുന്നിൽ തന്നെ തുറിച്ചു നോക്കുന്ന ആ കണ്ണുകളിലേക്ക് തിരിഞ്ഞു..... ഇങ്ങേരു.... ഇങ്ങേരു അങ്ങേരല്ലേ........

( പതുക്കെ പറഞ്ഞെങ്കിലും അത് ഇത്തിരി ഉറക്കെ ആയി പോയെന്നു പറഞ്ഞു കഴിഞ്ഞാണ് അവൾക്കു മനസിലായത് ) എങ്ങേരു.... നീ ആരുടെ കാര്യമാ പറയുന്നേ......( മീനു ) എടി.. ദോ ആ വണ്ടില് ചാരി നിക്കുന്ന അയാളെ കണ്ടോ.. അന്ന് ഞാൻ നിന്റെ വീട്ടില് വരാൻ നേരം പ്രശ്നം ഉണ്ടായെന്നും അങ്ങേർക്കിട്ടു ഒന്ന് പൊട്ടിച്ചെന്നും ഒക്കെ പറഞ്ഞില്ലേ അയളാ ആ നിക്കുന്നെ.. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ വന്നതാണോടി...... എന്റെ.. പൊന്നോ ഇങ്ങേർക്കിട്ടാണോടി നീ പൊട്ടിച്ചേ..... എന്ത് ഭംഗി ആടി അങ്ങേരെ കാണാൻ..ഏതു പെണ്ണും ഒന്ന് നോക്കി പോകും.. നീ മാത്രം പോയി അടിച്ചേച്ചും വന്നേക്കുന്നു... ഞാൻ വല്ലതും ആരിക്കണം എപ്പോ പോയി പ്രൊപ്പോസ് ചെയ്തെന്നു ചോയിച്ച മതി....( മീനു ) എന്റെ പെണ്ണെ ആ കോഴിത്തല കുറച്ചു നേരത്തേക്ക് ഒന്ന് അടക്കി വെക്കു.. നീ ഉദ്ദേശിക്കുന്ന മുതലല്ല അത്..... അവനടുത്തെത്താറായതും അവളുടെ ഹൃദയം കിടന്നു ഇടിക്കാൻ തുടങ്ങി..... എന്നാൽ ആ പേടിയൊന്നും അവള് മുഖത്തു കാണിച്ചതെ ഇല്ല.... പിന്നീടാങ്ങോട്ട് ശിവ അവളുടെ പുറകെ തന്നെ ആയിരുന്നു...

ലാബിൽ ചെന്നു കയറിയതും അവൾ ശ്വാസം അഞ്ഞെടുത്തു.... പതിയെ അവന്റെ കാര്യം അവൾ മറന്നിരുന്നാലും വയിക്കിട്ടും അവളുടെ വീട് വരെയും അവൻ അവളുടെ പിറകെ തന്നെ ഉണ്ടായിരുന്നു... പിന്നീട് അവൾ എവിടെ പോകുന്നു അവിടെല്ലാം അവന്റെ കണ്ണുകൾ അവളെ തേടി ചെന്നു... അവളിൽ അതൊരു ഭയം ആയിരുന്നു സിദ്ധി അവൾ പോകുന്നിടത്തെല്ലാം അവളുടെ പിറകെ... ആ പേടി ഒരിക്കലും അവൾ പുറമെ കാണിച്ചിരുന്നില്ല.. കാണുമ്പോൾ എല്ലാം അവനെ പുച്ഛിച്ചും മുഖം തിരിച്ചും അവൾ നടന്നു.... എന്തായിരിക്കാം അയാളുടെ ഉദ്ദേശം... എന്തിനു വേണ്ടിയാ അവനെന്റെ പിറകെ നടക്കുന്നെ....ഏട്ടനോടോ.. അച്ഛനോടോ പറഞ്ഞാലോ.... അങ്ങനെ പറഞ്ഞ ഞാൻ അയാളെ തല്ലിയതൊക്കെ എല്ലാരും അറിയുമല്ലോ... ഈശോര എന്താ ഇപ്പൊ ചെയ്യാ... നാളെ തന്നെ ആ കണ്ടാമൃഗത്തെ കാണണം അയാളുടെ പ്രശ്നം എന്താണെന്നു അറിയണം തന്റെ പിറകെ എന്തിനു ഇങ്ങനെ നടക്കുന്നെന്നും അറിഞ്ഞേ പറ്റു... എന്നത്തേയും പോലെ തന്നെ അവൾ രാവിലെ ഇറങ്ങി...

അപ്പോളും വഴിയിൽ തന്നെയും കാത്തെന്നോണം അവനവിടെ ഉണ്ടായിരുന്നു.....രാവിലെ ആയതു കൊണ്ടും വല്യ ആൾ തിരക്കില്ലാത്ത റോഡ് ആയതു കൊണ്ടും അവിടെ ആരും ഇല്ലായിരുന്നു..ചുറ്റിനുമവൾ നോക്കി ആരെങ്കിലും വരണേ എന്നവൾ പ്രാർത്ഥിച്ചു മുന്നോട്ടു നടന്നു.... അവള് നേരെ അവനടുത്തേക്ക് നടന്നു...... എടൊ..... താൻ കൊറേ ആയല്ലോ എന്റെ പിറകെ... ഞാൻ പോകുന്നിടത്തു എല്ലാം താൻ... എവിടെ നോക്കിയാലും തന്റെ ഈ ഓഞ്ഞ മോന്ത... എന്താടോ തന്റെ ഉദ്ദേശം..... താൻ അന്ന് പറഞ്ഞല്ലോ എന്നെ വെറുതെ വിടില്ലന്ന്... അന്ന് തന്റെ ഭാഗത്താരുന്നു തെറ്റ് അതോണ്ട് അപ്പോളത്തെ ദേഷ്യത്തിൽ തല്ലി പോയി... താൻ ഇങ്ങനെ എന്റെ പിറകെ നടന്ന ആളുകൾ വല്ലതും പറയും.... ഇനി എന്റെ പിറകെ തന്നെ കണ്ട....അവളത് പറഞ്ഞു നിർത്തി... കണ്ടാൽ ..... അവനവളുടെ അടുത്തേക്ക് മുഖം കുനിച്ചു.....കണ്ടാൽ നീ എന്തൊടുക്കുമെടി... പോലീസിൽ പരാതി കൊടുക്കോ .. ഏഹ്ഹ്... അവനൊന്നു പുച്ഛിച്ചു ചിരിച്ചു.... അഹ് ചിലപ്പോ കൊടുത്തന്നിരിക്കും.. താൻ എന്തോ ചെയ്യാനാ....

തന്നെ കാണുമ്പോൾ തന്നെ അവര് പിടിച്ചോണ്ട് പൊക്കോളും.. നോക്കിക്കോ ഇന്ന് തന്നെ ഞാൻ കൊണ്ടോയി പരാതി കൊടുക്കും... തന്നെ അവര് വന്നു പൊക്കി എടുത്തോണ്ട് പോകും... അവൾ പുച്ഛത്തോടെ മുഖം തിരിച്ചു... കൊള്ളാം... നിന്റെ ഈ തന്റേടം അതെനിക്കിഷ്ടായി... അത് കൊണ്ട ചേട്ടൻ എന്നും രാവിലേം വയിക്കിട്ടും മോളെ കാത്തു വന്നു നിക്കുന്നെ..... നീ എന്താടി പറഞ്ഞെ ആളുകൾ എന്ത് കരുതുമെന്നോ... അതെ ആളുകൾടെ മുന്നിൽ വെച്ചല്ലെടി നീ എന്റെ കരണത്തടിച്ചേ..... നീ എന്താടി കരുതിയെ ഈ സിദ്ധി അതങ്ങു മറക്കുവെന്നോ... ആദ്യമായിട്ട ഒരുത്തി എന്റെ മുന്നിൽ ദേ ഇത് പോലെ അഹങ്കാരത്തോടെ സംസാരിക്കുന്നെ... നിന്നെ അങ്ങ് വെറുതെ വിടുവാൻ ഞാൻ ഉദ്ദേശിച്ചാൽ അല്ലെ.... എന്റെ കാൽ ചുവട്ടിൽ നീ വരും.. ഇല്ലങ്കിൽ ഈ സിദ്ധി കൊണ്ട് വരും അതിപ്പോ ഏതു വളഞ്ഞ വഴിയിലൂടെ ആണെങ്കിലും...... താൻ ഒരു ചുക്കും ചെയ്യാൻ പോണില്ല.... അതും പറഞ്ഞവൾ മുന്നോട്ടു നടന്നു...... അവൻ ചിരിച്ചു കൊണ്ട് ആ വണ്ടിയും എടുത്തു അവിടെ നിന്നു പോയി....

ലാബിൽ ചെന്നു കയറിയതും...... പാറു.... നീ വന്നോ... ( മീനു ) ഹ്മ്മ്... അവളൊന്ന്‌ മൂളി... പാറു നിന്നെ വന്നപ്പോൾ തന്നെ മേഡം കാണാനൊന്നു പറഞ്ഞാരുന്നു.. നീ അങ്ങോട്ട്‌ ചെല്ല്..... അതെന്തിനാടി പതിവില്ലാതെ..... ( paru) . എനിക്കറിയില്ല പെണ്ണെ നീ അങ്ങോട്ട്‌ ചെല്ല്.... ****************** മേഡം..... മാറ്റാരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നിന്ന അവർ അവളെ കണ്ടതും ഉള്ളിലേക്ക് കയറി വരാൻ പറഞ്ഞു..അവൾ വന്നതും ആ ഫോൺ കാൾ കട്ടായി.. എന്താ മേഡം. കാണാണോന്നു പറഞ്ഞെ...... ഹ്മ്മ്... താൻ ഇരിക്ക് പറയാം... അവളവിടെ ഇരുന്നതും... അവർ ബാഗിൽ നിന്നും കുറച്ചു പയിസ കയ്യിലെടുത്തു.. സംശയത്തിൽ അവൾ അവരെ ഒന്ന് നോക്കി... പാർവ്വതി.... ഇത് തന്റെ ഈ മാസത്തെ ശമ്പളം ആണ്.... പക്ഷെ... ഇതിപ്പോ എന്തിനു 🙄 അറിയാം.. ഒരു മാസം ആയട്ടില്ല... പക്ഷെ ഇന്ന് വരെ താൻ ജോലി ചെയ്തതിന്റെ മുഴുവൻ ഉണ്ട്... നാളെ മുതൽ താൻ വരണ്ട.... വേറെ ഒന്നും കൊണ്ടല്ല.. പാർവതിക്കു അറിയാലോ ഈ ലാബ് ഇങ്ങനെ പോകുന്നതിനും ഞങ്ങളെ സഹായിച്ച ഒരു വെക്തി ഉണ്ട്.. ശ്രീനിലയത്തെ പ്രസാധേട്ടൻ...

അദ്ദേഹത്തിന്റെ മകൻ ആദ്യമായിട്ട ഒരു കാര്യം പറയുന്നത്... മോളെ ഇവിടുന്നു മാറ്റാണോന്നു... എനിക്കതു കേൾക്കാതെ ഇരിക്കാൻ പറ്റില്ല... നാളെ മുതൽ കുട്ടി വരണ്ട.... മോൾക് സങ്കടം ആയെന്നു അറിയാം എന്നാലും.... ആർക്കു സങ്കടം... ഏഹ്ഹ്.. ഞാൻ നിങ്ങളോട് പറഞ്ഞോ എനിക്ക് സങ്കടം ആയെന്നു.... ഈ നാട്ടിൽ വേറെ ലാബ് ഒന്നും ഇല്ലാതെ അല്ലല്ലോ ഞാൻ വേറെ എവിടേലും കയറിക്കോളാം... പിന്നെ ആ മാന്യനോട് പറഞ്ഞേക്ക് ഇതൊന്നും എനിക്ക് ഒന്നും അല്ലെന്നു കേട്ടോ.. പിന്നെ നാളെ മുതൽ എന്നോട് വരണ്ടന്നല്ലേ പറഞ്ഞെ... ഇപ്പൊ ഈ നിമിഷം ഇറങ്ങുവാ.. ഇത്രയൊക്കെ പറഞ്ഞു എന്നെ ജോലിനും കളഞ്ഞിട്ടു ഇന്നൂടെ ഞാൻ നിക്കുമെന്ന് കരുതിയോ.. എന്നെ അതിനു കിട്ടില്ല.. ചേച്ചി വേറെ ആരേലും നോക്ക് കെട്ടോ... അതും പറഞ്ഞു സ്ലോമോഷനിൽ ഇറങ്ങി പോരുമ്പോൾ ഉള്ളിൽ എന്തന്നില്ലാത്ത വെഷമം ആയിരുന്നു എന്നാലും തോറ്റു കൊടുക്കാൻ തയാറാല്ലായിരുന്നു....തിരിച്ചു വന്നു എല്ലാരോടും കാര്യം പറഞ്ഞു ഇറങ്ങുമ്പോൾ കണ്ണൊന്നു നിറഞ്ഞു എന്നാലും ആരും കാണാതെ അത് ഒളിപ്പിക്കാനും മറന്നില്ല...

എന്തോ ഒരു ആന്മബന്ധം ആയിരുന്നു എല്ലാവരോടും.. എല്ലാവർക്കും നല്ല വിഷമം ഉണ്ട്.. മീനുവിനാ ഏറ്റവും കൂടുതൽ... അവളെന്താക്കയോ വായിൽ കൊള്ളാത്തത് ആ സ്ത്രീയെ വിളിച്ചു കൂവി പറയുന്നുണ്ട്...... അവര് കേൾക്കത്തത് അവളുടെ ഭാഗ്യം.... അവിടുന്നിറങ്ങി കുറച്ചു ദൂരം നടന്നതും.... പാർവ്വതി................. പെട്ടെന്ന് ഞാൻ നിന്നു മുന്നോട്ടു നടന്നില്ല.... അയാളെ രണ്ടു പറയാതെ എനിക്കും സമാധാനം കിട്ടില്ലല്ലോ...... അയാൾ അടുത്തേക്ക് നടന്നു വന്നിട്ടും എനിക്കൊരു അനക്കവും ഇല്ലായിരുന്നു...... 🤣🤣🤣🤣🤣..... അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി... ഒറ്റയടിക്ക് ആ ചിരി നിർത്തുവേം ചെയ്യ്തു... ഇങ്ങേരെന്താ പുതിയ വല്ല പടത്തിനും വില്ലന്റെ സൗണ്ട് ചെയ്യുന്നുണ്ടോ.. ഇങ്ങനൊക്കെ ചിരിക്കാൻ....... എന്താടി നിന്നു ആലോചിക്കുന്നെ... ഒറ്റ ഫോൺ കാളിൽ തെറിച്ചില്ലേ നിന്റെ ജോലി.... രാവിലെ ചാടി തുള്ളി എന്നോട് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു നീ പോകുമ്പോ ഓർത്തോ നീ നിന്റെ ജോലി പോയിട്ടുണ്ടാകുമെന്ന്... എന്റെ പൊന്നു ചേട്ടാ... ചേട്ടന്റെ പറച്ചില് കേട്ടാൽ തോന്നുവല്ലോ എനിക്ക് പോലീസിൽ ആരുന്നു ജോലി എന്ന്...

അല്ല ഒരു ഫോൺ കാളിൽ തെറിച്ചെന്നു പറഞ്ഞോണ്ട് ചോയിച്ചയാ...പിന്നെ ചേട്ടാ ഞാൻ പഠിച്ചത് ലാബ് ആണേ... ഈ നാട്ടിൽ തന്നെ എത്രണ്ണമാ ഉള്ളത്.... ഞാൻ എവിടെങ്കിലും കയറിക്കോളാം പിന്നെ ആ പൊട്ട ലാബിൽ നിന്നു എനിക്കും മടുത്തു..... ഇനി അടുത്തതും കൊണ്ട് വരുമ്പോ ഇത് പോലെ ചെറുതൊന്നും വേണ്ട... എന്തേലും വലുതായിക്കോട്ടെ... എന്തെ.. മതിയ... ചേട്ടൻ വഴി മാറു എനിക്ക് പോണം.... അതും പറഞ്ഞവൾ മുന്നോട്ടു നീങ്ങി..... അവന്റെ കണ്ണുകൾ ചുമന്നു... വീണ്ടും താൻ അവളുടെ മുന്നിൽ തോറ്റതിന് തുല്യം ആയിരിക്കുന്നു..... വീട്ടിലേക്കു ദേഷ്യത്തിൽ വണ്ടി ഓടിച്ചു കൊണ്ട് വരുമ്പോൾ അവന്റെ ഉള്ളിൽ അവൾ മാത്രമായിരുന്നു.... മുറിയിൽ കേറി ദേഷ്യത്തിൽ വാതലടക്കുമ്പോളും ഓരോന്നായി എറിഞ്ഞു പൊട്ടിക്കുംപോലും നിസ്സഹായ അവസ്ഥയിൽ താഴെ അവന്റെ അച്ഛനുണ്ടായിരുന്നു.... മകന്റെ പ്രശ്നം എന്താണെന്നു അറിയില്ല എന്നാൽ ഇതിനു മുൻപ് ഒരിക്കൽ ഇത് പോലെ ദേഷ്യം വന്നപ്പോളും മുറിയിൽ കേറി എല്ലാം തല്ലി പൊട്ടിച്ചു ബോധം മറയുന്നത് വരെ അന്ന് കുടിച്ചു.... കാര്യം തിരക്കി ചെന്ന എന്നെ അവിടുന്ന് ഇറക്കി വിട്ടു....... ഇന്നെന്താ ഏട്ടാ പ്രശ്നം..... അറിയില്ലടോ....... കണ്ണുകളടച്ചു അയാൾ ഇരിക്കുമ്പോൾ മനസ്സിൽ മുഴുവൻ അവന്റെ രൂപം ആയിരുന്നു... മദ്യലഹരിയിൽ ബെഡിലേക്ക് ചെന്നു വീഴുമ്പോൾ അവളോടുള്ള അടങ്ങാത്ത ദേഷ്യം ആയിരുന്നു.... അന്നേ ദിവസം ആ വാതിലു ആർക്കു വേണ്ടിയും അവൻ തുറന്നില്ല................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story