പുനർ വിവാഹം: ഭാഗം 40

punarvivaham

എഴുത്തുകാരി: ആര്യ

എന്തിനാടി ഇങ്ങനെ കിടന്നു മോങ്ങുന്നത്..... എനിക്കുറങ്ങണം... നി ഇനി ഇവിടെ കിടന്നു കരയാൻ ആണ് ഭാവം എങ്കിൽ ഈ റൂമിൽ നിന്ന് ഇറങ്ങി പോ ...... പോയി അടുത്ത റൂമിൽ വല്ലതും പോയി കിടക്കു.... ശിവ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ബെഡിലേക്ക് ചെന്നിരുന്നു.... പാറു കരച്ചിൽ നിർത്തി തിരിഞ്ഞു കിടന്നു.... ശിവ ബെഡിലേക്ക് കിടന്നിട്ടും അവനുറക്കം വന്നില്ല... പതിയെ എണീറ്റവൻ വെളിയിലേക്ക് നടന്നു.... ബാൽക്കണിയിലേക്ക് ചെന്ന് നിന്ന് കൊണ്ട് അവൻ ചുറ്റിനും നോക്കി.... അവന്റെ മനസു പതറുകയായിരുന്നു എന്തിനെന്നു അറിയില്ല.... കയ്യിൽ കരുതിയ സിഗരറ്റ് കത്തിച്ചു ചുണ്ടോടു അടുപ്പിച്ചു.... അത് എരിഞ്ഞു തീർന്നു കൊണ്ടേ ഇരുന്നു ..അവന്റെ കണ്ണുകൾ ഇരുട്ടിൽ എങ്ങോ ആരെയോ തേടുകയായിരുന്നു ....

തോളിൽ ആരുടെയോ കൈ വന്നു പതിച്ചതും ഞെട്ടി തിരിഞ്ഞതും കയ്യിൽ ഇരുന്ന സിഗരറ്റ് കുറ്റി തറയിലേക്ക് വീണു..... അഹ്... അവന്റെ കയ്യൊന്നു പൊള്ളി.... അയ്യോ.... അവളവന്റെ കയ്യിൽ പിടിക്കുവാൻ നോക്കി.... ഏയ്... ഒന്നുല്ല.. പെട്ടെന്ന് തിരിഞ്ഞപ്പോൾ... സാരമില്ല...( ശിവ ) അനന്യ ആയിരുന്നു അത്...അവളവനെ മൊത്തത്തിൽ ഒന്ന് നോക്കി..... ശിവേട്ടന് എന്തേലും പ്രശ്നം ഉണ്ടോ.... വന്നത് മുതൽ ആകെ പരിഭ്രമം.... അനന്യ കുറച്ചു കൂടി അവനടുത്തേക്ക് നീങ്ങി നിന്നു ...... ഏയ് നിനക്ക് തോന്നുന്നതാ... എനിക്ക് പ്രേശ്നഒന്നും ഇല്ല... വീണ്ടും ഇരുട്ടിലേക്കു നോക്കികൊണ്ട് നിന്നവൻ.... അനന്യയെ അവൻ വഴക്ക് പറയാത്തത് അവൾക്കു അവനോടു അടുക്കുവാൻ കിട്ടിയ ചാൻസ് ആണെന്ന് അവൾക്കു തോന്നി... അവൾ അവന്റെ അടുത്ത് മിണ്ടാതെ അങ്ങനെ നിന്നു..... . സോറി...

.( ശിവ ). എന്തിനു... ( അനന്യ ) പാറു അങ്ങനെ ചെയ്തതിനു.. അവളെന്തിനാ പെട്ടെന്ന് അങ്ങനെ ഒക്കെ പെരുമാറിയതെന്ന എനിക്ക് മനസിലാകാത്തത്.. എന്റെ ഭാഗത്തും തെറ്റുണ്ട് ശിവേട്ട... അവളോട് ചോദിക്കാതെ നിങ്ങളുടെ റൂമിൽ കയറരുതായിരുന്നു.... ശിവ ഒന്നും മിണ്ടിയില്ല അതിനു.... ശിവേട്ട...... എനിക്ക് ഇഷ്ടം ഉണ്ടായിരുന്നു നിങ്ങളോട്... പാറുന്റെ കഴുത്തിൽ താലി കെട്ടുന്ന നിമിഷം വരെ... ഇപ്പോളും ഉള്ളിൽ ഇഷ്ടമുണ്ട്.. പക്ഷെ അതിനെ വേറൊരു അർത്ഥത്തിൽ കാണരുത് ശിവേട്ട..... ശിവയുടെ മുഖത്തു അത് കേട്ടിട്ടും ഭവമാറ്റം ഇല്ലായിരുന്നു...... ശിവേട്ട... പാറു എന്നെ ആ കണ്ണ് കൊണ്ട് മാത്രമാണ് കാണുന്നത്... അത് കൊണ്ടായിരിക്കണം ഇന്നവൾ എന്നെ തല്ലിയതും....

ശിവേട്ടൻ അവളെ പറഞ്ഞു മനസിലാക്കണം... എന്നെ ഒരു ശത്രു ആയി കാണരുതെന്നു.... അനന്യേ.... എനിക്ക് മനസിലാകും.. പക്ഷെ നി ഇപ്പൊ പോ എനിക്കൊന്നു ഒറ്റയ്ക്ക് നിക്കണം... ഇത്തിരി നേരം.... ഓ... സോറി ശിവേട്ട...ഞാൻ വന്നപ്പോൾ ശിവേട്ടൻ ഇവിടെ നിൽക്കുന്നത് കണ്ടു.... ഈ രാത്രിയിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടപ്പോൾ കാര്യം എന്താണെന്നു അറിയാൻ തോന്നി.... അത് കൊണ്ടാ വന്നത്.... സോറി.... ഏയ് സോറി ഒന്നും പറയണ്ട.. നി പോയിക്കോ.... (ശിവ ) അനന്യ അവിടെ നിന്നും തിരിഞ്ഞു നടന്നു... രാത്രിയിൽ എപ്പോളോ ശിവ വീണ്ടും റൂമിലേക്ക്‌ വന്നു... നോക്കുമ്പോൾ സോഫയിലേക്ക് തല വെച്ചു ചാരി ഇരിക്കുന്ന പാറുവിനെ ആണവൻ കണ്ടത്.... ഇതിനും വേണ്ടി കരയാൻ മാത്രം എന്താ ഉണ്ടായതു...

ഞാൻ എത്ര വഴക്ക് പറഞ്ഞാലും ഇവൾക്ക് പ്രശ്നം ഇല്ലാത്തത് ആണല്ലോ..... ഇന്നെന്താ പറ്റിയെ... ഇടയ്ക്കു ശിവ അങ്ങനെ ചിന്തിച്ചെങ്കിലും അവന് പാറുനോടൊള്ള ദേഷ്യം മാറുന്നില്ലായിരുന്നു... ശിവ കിടന്നതും നിറകണ്ണുകളോടെ പാറു അവനെ നോക്കി... എന്നോടൊന്നു ചോദിച്ചു കൂടെ എന്താ ഉണ്ടായതെന്നു... കണ്ടില്ലേ... വന്നു.. കിടന്നു ... എന്നോടെന്തെങ്കിലും ചോദിച്ചോ... ദുഷ്ടൻ... അല്ലെ തന്നെ ഞാൻ ആരാ... ഈ ജന്മം ഇങ്ങേരു എന്നെ സ്നേഹിക്കാൻ പോകുന്നില്ല... സത്യം തുറന്നു പറഞ്ഞാൽ ഒരു പക്ഷെ എനിക്ക് എല്ലാം നഷ്ടമാകും... അർദ്ധവിനോട് ശിവേട്ടൻ വഴക്കിനു ചെല്ലും... അന്ന് നടന്നതവൾ ഓർത്തെടുക്കുവാൻ തുടങ്ങി....

ശിവേട്ടൻ റൂമിൽ തന്നെ ഇരുന്നോളാൻ പറഞ്ഞെങ്കിലും അതിനു കഴിഞ്ഞില്ല... അല്ലേലും എന്റെ സ്വാഭാവം വെച്ചു അടങ്ങി ഒതുങ്ങി ഇരിക്കുന്ന ശീലം പണ്ടേ എനിക്കില്ലല്ലോ.... വെളിയിലേക്കിറങ്കിയതും അർദ്ധവ് മുന്നിലേക്ക്‌ വന്നു.... എട്ടത്തിയെ ഒന്ന് നിന്നെ...... അർദ്ധവിന്റെ വിളി കേട്ടതും അവളവിടെ നിന്നു...... എന്താനുള്ള അവളുടെ നോട്ടം കണ്ടു കൊണ്ട് അവനൊന്നു ചിരിച്ചു..... അപ്പോളേക്കും അങ്ങോട്ട്‌ രേണുകയും അനന്യയും കയറി വന്നു.... എന്റെ എട്ടതിയമ്മേ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഞാൻ അങ്ങ് പേടിച്ചു പോകും... നി മാത്രമല്ലടാ ഞങ്ങളും..( അനന്യ അവളെ നോക്കി കളിയായി ചിരിച്ചു..) എന്താ പിള്ളേരെ ഇത്.. എല്ലാരുടെ പാറു മോളെ വിഷമിപ്പിക്കാതെ... ( രേണുക ) പാറു അവരുടെ അടുത്തേക്ക് നീങ്ങി നിന്നു...

. എന്റെ ഭർത്താവ് ഇവിടെ ഇല്ലാത്തപ്പോൾ അല്ല ഇതൊന്നും സംസാരിക്കേണ്ടത്... ആ മനുഷ്യൻ ഉള്ളപ്പോഴാ... എന്തെ അന്നേരം നിങ്ങള്ക്ക് ആർക്കും വരണ്ടായിരുന്നോ.... ഇപ്പോളല്ലേ ശിവേട്ടൻ പോയതും... പാറു പേടി ഇല്ലാതെ അവരോടു സംസാരിക്കുന്നത് കണ്ടപ്പോൾ അർദ്ധവിനു അവളോട്‌ ദേഷ്യം. കൂടിയതെ ഒള്ളു .... അങ്ങോട്ട്‌ മാറു ചെറുക്കാ... പാറു അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോയിരുന്നു... കിച്ചണിലേക്കായിരിക്കും അവിടെ ആണല്ലോ അവളുടെ കൂട്ടുകാരികൾ ഉള്ളത്.... (രേണുക ) അർദ്ധവ് എന്താ നിന്റെ പ്ലാൻ എന്നും ഇങ്ങനെ ഇവളുടെയും ആ ശിവയുടെയും ആട്ടും തുപ്പും കൊണ്ട് കിടക്കാൻ ആണോ നി ഞങ്ങളെ ഇവിടെ ഇട്ടു നരകിപ്പിക്കുന്നത്....

ആ ശിവയുടെ പേരിൽ ഉള്ളതെല്ലം നിന്റെ കയ്യിലേക്ക് ആക്കണം.. എത്രയും പെട്ടെന്ന് തന്നെ... എല്ലാം അവനൊറ്റക്ക്.... അത് ഇനി വേണ്ട അർദ്ധവ്... ( രേണുക ) രണ്ടാളും കുറച്ചു കൂടി ഉറക്കെ സംസാരിക്കു എല്ലാവരും കൂടി കേൾക്കെട്ടെ..... ( അർദ്ധവ്) ദേ അർദ്ധവേ... എനിക്ക് ശിവേട്ടനെ തിരിച്ചു തരാം എന്ന് നി ഉറപ്പു പറഞ്ഞത് കൊണ്ട് മാത്രമാ നിനക്ക് ഞാൻ ഇതിനു കൂട്ട് നിൽക്കുന്നത്.... നിനക്കുള്ള വീതം എടുത്തിട്ട് ബാക്കി ശിവേട്ടന്റല് തന്നെ വേണം കേട്ടോ....സ്വത്തുക്കൾ ഒക്കെ വീതം വെക്കുമ്പോൾ അയാൾ എന്റെ ഭർത്താവായിരിക്കണം.... പാറുനെ കൊല്ലാൻ ഒന്നും പറ്റില്ല... പക്ഷെ അവരെ തമ്മിൽ തെറ്റിക്കണം.. എങ്ങനെ എങ്കിലും തെറ്റിച്ചേ പറ്റു.... ( അനന്യ ) നി ഒന്ന് ക്ഷമിക്കു അനന്യേ......എന്തായാലും ഇവരെ തമ്മിൽ തെറ്റിക്കുവാൻ അതികം ബുദ്ധിമുട്ടു വരില്ല... . അർദ്ധവ് അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നും നടന്നകന്നു...

അനന്യയെ പറഞ്ഞു വിട്ടതിനു ശേഷം രേണുക അർദ്ധവിന്റെ മുറിയിലേക്ക് ചെന്നു... ഡോർ തുറന്നു തന്നെ കിടന്നിരുന്നു.... ഇതേ സമയം പാറു തിരികെ വരുകയായിരുന്നു... അർദ്ധവിന്റെ റൂമിൽ രേണുകയുടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടുകൊണ്ടാണവൾ അങ്ങോട്ടേക്ക് ശ്രെദ്ധിച്ചത്..... പാറു അവര് കാണാതെ റൂമിനടുത്തേക്ക് ചെന്ന് നിന്നു..... എന്ത് പറഞ്ഞാലും ശിവ.... നിങ്ങള്ക്ക് നാണമില്ലേ അവനെ പേടിച്ചു ഇങ്ങനെ നടക്കാൻ... അർദ്ധവ് ദേഷ്യത്തിൽ രേണുകയോട് സംസാരിക്കുകയാണെന്ന് പാറുന് അത് കേട്ടപ്പോൾ തന്നെ മനസിലായിരുന്നു ... എന്റെ മകൻ ആണെന്ന് കരുതി നിനക്കെന്തും എന്നെ പറയാമെന്നണോ അർദ്ധവ്.... എന്റെ ഭർത്താവിനെ നി ഇല്ലാതാക്കി... എന്നിട്ടിപ്പോ ഒന്നും അറിയാത്തത് പോലെ പെരുമാറരുത് നി......

രേണുക അത്രയും പറഞ്ഞതും പാറു ഞെട്ടി.... ശിവേട്ടന്റെ അച്ഛൻ മരിക്കാൻ കാരണം അർദ്ധവ് ആണോ ...... ഈശോര ശിവേട്ടൻ ഇതറിഞ്ഞാൽ അർദ്ധവിനെ പിന്നെ ജീവനോടെ വെച്ചേക്കില്ല .... അച്ഛൻ തന്റെ ശത്രു ആയിരുന്നെങ്കിലും അന്ന് അയാൾ മരിച്ചു കിടന്നപ്പോൾ ഞാൻ കണ്ടതാ ശിവേട്ടന്റെ വിഷമം.... ഇനി ഇത് കൂടെ അറിഞ്ഞാൽ.... ശിവയുടെ പേരിൽ ഉള്ള മുഴുവൻ സ്വത്തുക്കളും എന്റെ കയ്യിൽ വരണം അതിനു വേണ്ടി മാത്രമാ ഞാൻ ഈ കളി മുഴുവൻ കളിക്കുന്നത് . അനന്യ അവളെ ഇതിൽ വില്ലത്തി വേഷം കെട്ടിച്ചു കൊണ്ട് തന്നെ ഞാൻ മുന്നോട്ടു പോകും... പിന്നീട് അവർ പലതും സംസാരിച്ചു... അനന്യ വരുന്നത് കണ്ടു പാറു പെട്ടെന്ന് അവിടെ നിന്നും മാറി... റൂമിൽ വന്ന പാറുന് ഒരു സമാധാനവും ഇല്ലായിരുന്നു....

ശിവയെ പറ്റി ഓർത്തപ്പോൾ അവൾ കഴുത്തിൽ കിടന്ന തന്റെ താലിമാലയിൽ മുറുകെ പിടിച്ചു.... ശ്രീജിത്ത്‌ ഏട്ടൻ പറഞ്ഞത് ശിവേട്ടന്റെ അച്ഛന് അറ്റാക്ക് ആയിരുന്നെന്നാണ്... പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അത് തന്നെ... അപ്പൊ പിന്നെ അവരെന്താ അങ്ങനെ പറഞ്ഞത്... എന്തായിരിക്കാം അന്ന് ഉണ്ടായെ... ശിവേട്ടന്റെ അച്ഛന് അറ്റാക്ക് വരാൻ മാത്രം ഒരു പക്ഷെ അന്ന് അവിടെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ.... എന്തായാലും ശിവേട്ടൻ ഒന്നും അറിയാതെ ഇരുന്ന മതി.... പാറുന്റെ ഉള്ളിൽ മുഴുവൻ സംശയം ആയിരുന്നു.... പാറുന് ശിവ ഇതൊന്നും ഒരിക്കലും അറിയരുതേ എന്നാ പ്രാർത്ഥന മാത്രം ആയിരുന്നു.... അന്നത്തെ ദിവസവും എങ്ങനെ ഒക്കെയോ അവൾ തള്ളി നീക്കി... ഇടക്കെപ്പോഴോ ഡോറിൽ ആരോ മുട്ടുന്നത് കേട്ടു കൊണ്ട് ശിവ ആണെന്ന് കരുതി ഓടി അവൾ ചെന്നു...

കതകു തുറന്നതും മുന്നിൽ ചിരിയോടെ നിൽക്കുന്ന അനന്യ ആയിരുന്നു.... അവളോട്‌ ഒന്നും മിണ്ടാതെ പാറു പോയി ഇരുന്നു.... എനിക്കങ്ങോട്ട് വരാമോ എന്ന് ചോദിച്ചാൽ നി വരണ്ട എന്ന് പറയും എന്നറിയാവുന്നത് കൊണ്ട് ചോദിക്കുന്നില്ല... റൂമിലേക്ക്‌ കയറി വന്നു കൊണ്ടവൾ പറഞ്ഞു.... അർദ്ധവ് പറഞ്ഞ കൂട്ടത്തിൽ അനന്യ തനിക്കു കൂട്ട് നിന്ന് എന്ന് പറഞ്ഞത് അവൾക്കു ഉള്ളിൽ ഇരിക്കും തൊറും പാറുന്നു അനന്യയെ നോക്കാൻ തന്നെ വെറുപ്പു തോന്നി... പാറു ഇരിക്കുന്ന സോഫയുടെ മുന്നിലേക്ക്‌ ഒരു ചെയർ വലിച്ചിട്ടു കൊണ്ട് അനന്യ ഇരുന്നു... ചുണ്ടിലപ്പോഴും ഒരു പുച്ഛം മാത്രമായിരുന്നു അവൾക്കു.... പാറുന്റെ മുന്നിലേക്ക്‌ അവളൊരു പേപ്പർ നീട്ടി.... പാറു അതിലേക്കു സൂക്ഷിച്ചു നോക്കി..... പിന്നെ അനന്യയിലേക്കും..... നി നോക്കണ്ട അതികം.. പാറു ഉദ്ദേശിച്ചത് തന്നെയാ ഇത്... ചെക്ക്... നിനക്ക് ഇഷ്ടമുള്ളത് എഴുതി എടുക്കാം....

ശിവേട്ടനെ വിട്ടിട്ടു നി പോണം.... പാറു ഇരുന്നിടത്തു നിന്ന് എണീറ്റത്തും അനന്യയും എണീറ്റു... എനിക്ക് ശിവേട്ടനെ വേണം പാറു... ഒരുപാട് ഇഷ്ടമാ ആ മനുഷ്യനെ.... എന്റെ ആകും എന്ന് കരുതിയ ഇത്രയും നാളും ഞാൻ വെയിറ്റ് ചെയ്യ്തത്... ശിവേട്ടനെ തേടി വരാഞ്ഞത്... എന്നട്ടിപ്പോ വന്നപ്പോളേക്കും നി ഇടിച്ചു കയറി വന്നേക്കുന്നു .... പല വേട്ടം ഞാൻ നോക്കി.. പക്ഷെ എനിക്കൊന്നുറപ്പാ നിങ്ങൾ രണ്ടാൾക്കും കണ്ണിൽ കണ്ടാൽ വെറുപ്പാണെന്നു ... എന്തിനാ പാറു ഇഷ്ടമില്ലാത്ത ഒരാളുടെ ഭാര്യ എന്ന് പറഞ്ഞു നടക്കുന്നത്... നിനക്ക് വേണ്ടത് എഴുതി എടുക്കാം... എന്നിട്ടിവിടെ നിന്നും പൊക്കോണം.. അഥവാ പോകുന്നില്ലങ്കിൽ അടുത്ത എന്റെ നീക്കം നിങ്ങളെ തമ്മിൽ തെറ്റിക്കാൻ ഉള്ളതായിരിക്കും...

പറഞ്ഞു തീർന്നതും പാറുവിന്റെ കൈ അവളുടെ മുഖത്തു പതിഞ്ഞിരുന്നു..... ഡി.... 😠.. ( അനന്യ ) എന്താടി..... മിണ്ടി പോകരുത്.... ഞാൻ കരുതി തന്നെയാ ഇരുന്നത്... ഇങ്ങനുള്ള തറ വേലകൾ ഒക്കെ അല്ലെ നിനക്കറിയു.... നി എന്താ കരുതിയത് ഞാൻ ഒന്നും അറിയില്ലന്നോ... ശിവേട്ടനെ സ്വന്തം ആകുവാൻ നി അർദ്ധവിന്റെയും ആ രാകിണിയുടെയും കൂടെ കൂടിയതും ഒക്കെ എനിക്കറിയാം... നി എന്താ കരുതിയത് ശിവേട്ടൻ എന്നോട് അകൽച്ച കാണിക്കുന്നുണ്ടന്നു കരുതി ഏട്ടനെ എനിക്ക് വേണ്ട എന്നല്ല... നി തരുന്ന പയിസയും വാങ്ങി ശിവേട്ടനെ വേണ്ടന്ന് വെച്ചു പോകുവാൻ മാത്രം മണ്ടി ഒന്നും അല്ല ഞാൻ... ഇനി ശിവേട്ടൻ മാറി ഇല്ലങ്കിലും ശെരി ഞാൻ ഈ വീട്ടിൽ ശിവാസിദ്ധിയുടെ ഭാര്യ ആയി തന്നെ കഴിയും.. നിനക്ക് ചെയ്യുവാൻ പറ്റുന്നതൊക്കെ നി ചെയ്യ്... അത്രയും പറഞ്ഞു കൊണ്ട് അവൾ ആ ചെക്ക് കീറി അനന്യയുടെ മുഖത്തേക്കെറിഞ്ഞു...

അവിടെ നിന്നും മുഖവും പൊത്തി ഇറങ്ങി വന്ന അനന്യയെ ആയിരുന്നു ശിവ കണ്ടത്.... സത്യങ്ങൾ ഒന്നും തിരക്കാതെ തന്നെ വഴക്ക് പറഞ്ഞേക്കുന്നു... സോഫയിൽ അങ്ങനെ ഇരുന്നവൾ ഉറങ്ങി പോയി... ഇടക്കെപ്പോളോ മുറിയിൽ ഞരക്കം കേട്ടുകൊണ്ടവൾ കണ്ണ് വീണ്ടും തുറന്നു..... മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു ചുരുണ്ടു കൂടി കിടക്കുന്ന ശിവയെ... പുതച്ചിരുന്ന പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുകയായിരുന്നു അവൻ.... ഇതെന്താ..... പാറു എണീറ്റു നടന്നു അവനടുത്തേക്ക്.... ബെഡിന്റെ മറു വശത്തു എത്തിയതും അവൾ ബെഡ്ലാമ്പ് കത്തിച്ചു.... ശിവ നന്നായി വിറക്കുന്നുണ്ടായിരുന്നു..... തണുത്തിട്ടായിരിക്കണം ബ്ലാങ്കെറ്റു വീണ്ടും വീണ്ടും ചുരുട്ടി പിടിച്ചു ചേർത്ത് കിടക്കുന്നത് ... പാറു അവന്റെ നെറ്റിയിലേക്ക് മടിച്ചു മടിച്ചു കൈ കൊണ്ട് ചെന്നു......

നെറ്റിയിലും കവിളിലുമൊക്കെ തോട്ടു നോക്കി... നല്ല ചൂടുണ്ട്.... തണുക്കുന്നുമുണ്ട്..... ഇതെന്താ പെട്ടെന്നു ഇങ്ങനെ.... ശിവേട്ടന് എന്തോ പ്രശ്നം ഉണ്ട്... പക്ഷെ എന്താണെന്നും അറിയില്ല.. വന്നപ്പോൾ മുതൾ ആള് മൂഡ് ഓഫായിരുന്നു.... അതിന്റെ ഒക്കെ ടെൻഷൻ ആവാം ഈ പനി വരാൻ കാരണം എന്ന് തോനുന്നു.... പാറു പെട്ടെന്ന് തന്നെ അവളുടെ കയ്യിൽ ഉണ്ടായിരുന്ന പനിമാറാനുള്ള ഗുളിക കയ്യിലെടുത്തു..... ഗ്ലാസ്സിൽ വെള്ളവുമെടുത്തു ശിവയുടെ അടുത്ത് വന്നിരുന്നു...... ഇതെങ്ങനെ ഞാൻ കുടിപ്പിക്കും.. വിളിച്ചുണർത്തിയാൽ എന്നെ കടിച്ചു കീറാൻ നിക്കുന്ന മനുഷ്യന... ഇല്ല ഇനി ഇങ്ങനെ നിക്കാൻ വയ്യ.... ഇത് കൊടുത്തേ പറ്റു അല്ലങ്കിൽ അന്ന് ഹോസ്പിറ്റലിൽ ആയതു പോലെ വീണ്ടും എന്തെങ്കിലും ആകും ...

പാറു ആ മരുന്നും കൊണ്ട് അവനടുത്തേക്കിരുന്നു.. ടേബിൾ അത് വെച്ചു കൊണ്ട് അവളവനെ വിളിച്ചു.... ശിവേട്ട.... എണീക്കു... ദേ... മരുന്ന്... ഇതൊന്നു കഴിക്കു... കുറെ അവൾ വിളിച്ചു നോക്കി.. എന്നാൽ പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടു കൂടുകയായിരുന്നു അവൻ.... കുറെ വിളിച്ചതും ബോധം വന്നത് പോലെ അവനൊന്നു കണ്ണ് തുറക്കാൻ ശ്രെമിച്ചു... അപ്പോളേക്കും പാറു ശിവയെ നേരെ ഇരുത്തി മരുന്നു എടുത്തു അവന്റെ വായിലേക്ക് വെച്ചു.... ചുണ്ടിലേക്ക് ഗ്ലാസ്സ് വെച്ചു പതിയെ വെള്ളവും കൊടുത്തു... ശിവേട്ടാ....പതിയെ അവൾ അവനെ ബെഡിലേക്ക് കിടത്തി... തിരിയാൻ പാവിച്ച അവളുടെ കൈ അവൻ പുതപ്പിനുള്ളിൽ ആക്കിയിരുന്നു.. ശിവ ആ കൈ ചേർത്ത് പിടിച്ചു... അവിടെ നിന്ന് എണീക്കാൻ ആകാതെ പാറു അവിടെ തന്നെ ഇരുന്നു.... ശിവക്ക് തണുപ്പ് കൂടുന്നത് പോലെ തോന്നി....

അവൻ വിറക്കുന്നത് പാറുവിന് നല്ല പോലെ അറിയുന്നുണ്ടായിരുന്നു.... ഇതെന്താ ഇങ്ങനെ വിറക്കുന്നെ..... ഈ രാത്രി അവരൊക്കെ ഉറങ്ങി കാണുമല്ലോ ... പാറുന് ശിവയെ കാണും തൊറും ടെൻഷൻ കൂടി വന്നു.. അവളുടെ കൈ വീണ്ടുമവൻ ഇറുകെ പിടിച്ചു കൊണ്ടേ ഇരുന്നു..... പിന്നീട് ഒന്നും ചിന്തിക്കാതെ പാറു ആ പുതപ്പു നീക്കി ശിവക്കരികിലേക്ക് കയറി കിടന്നു..... ശിവയെ അവൾ ചേർത്ത് പിടിച്ചു... അമ്മ തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെ..... എന്നാൽ മയക്കത്തിൽ ശിവ വീണ്ടും വീണ്ടും അവളെ ചേർത്ത് പിടിച്ചു കൊണ്ടെ ഇരുന്നു.... അവളിലേക്ക് ഒന്ന് കൂടി ചേർന്നവൻ കിടന്നു.....പാറു ഞെട്ടി ശിവട്ടെ നോക്കി.... ബോധത്തിൽ അല്ല പക്ഷെ തന്നെ ചേർത്ത് പിടിക്കുന്നുമുണ്ട്.... പാറുന് തിരികെ എണീക്കണം എന്ന് തോന്നിയെങ്കിലും നടക്കില്ലായിരുന്നു..... തണുപ്പിൽ അവന്റെ വിറയാർന്ന ചുണ്ടുകൾ പാറുന്റെ മുഖത്തോട് ചേർന്നു നിന്നു.. എപ്പോളോ അത് അവളുടെ ചുണ്ടിലേക്കും ആയി മാറി.... ഒന്ന് ഞെട്ടിയെങ്കിലും ബോധത്തിൽ അല്ല എന്നവൾക്ക് അറിയാമായിരുന്നു.... അവന്റെ നെഞ്ചിലേക്കാവൾ മുഖം പൂഴ്ത്തി..... അനന്യ പറഞ്ഞതോർമ്മ വന്നതും ശിവയുടെ മുഖത്തേക്കാവൾ നോക്കി.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story