പുനർ വിവാഹം: ഭാഗം 41

punarvivaham

എഴുത്തുകാരി: ആര്യ

പാറു ശിവയോട് ചേർന്നു കിടന്നു... ഇടക്കെപ്പോളോ അവന്റെ മുഖത്തേക്കവൾ നോക്കി..... കണ്ണുകൾ ആ മുഖമാകെ തേടി നടന്നു....അനന്യ പറഞ്ഞ കാര്യങ്ങൾ ഓർമ വരും തോറും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി..... എന്തിനാ ഞാൻ ഇങ്ങനെ കരയുന്നെ... എന്നെ ഒരിക്കലും സ്നേഹിക്കില്ലന്ന് പറഞ്ഞു നടക്കുന്ന ഈ മനുഷ്യന് വേണ്ടിയോ..... എന്റെ ഉള്ളിൽ എവിടെയോ ഞാൻ ഒളിപ്പിച്ചു വെച്ചേക്കുന്ന എന്റെ സ്നേഹം ഒരിക്കലെങ്കിലും ശിവേട്ടൻ മനസിലാക്കുവോ... ഇഷ്ടവാ എന്റെ കഴുത്തിൽ ഈ താലി അണിയിച്ച നാൾ മുതൽ പക്ഷെ അതൊക്കെ എന്റെ ഈഗോ കാരണം ഞാൻ മറച്ചു പിടിക്കുകയായിരുന്നു.... ഒരിക്കലെങ്കിലും എന്നെ ഇഷ്ടമാണെന്നു പറയുമോ ശിവേട്ട....അതോ അനന്യയുടെ വാക്കും കേട്ടുകൊണ്ട് എന്നെ വേണ്ടാന്ന് വെച്ചു പോകുമോ..... ഉള്ളിലെവിടെയോ ഞാൻ ആഗ്രഹിക്കുവാ എനിക്ക് വേണമെന്ന് എന്റെ മാത്രായിട്ട് എന്നും ഇങ്ങനെ ചേർത്ത് പിടിക്കാൻ...എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഇഷ്ടം ഞാൻ മനസിലാക്കി തുടങ്ങി..... അത് ശിവേട്ടൻ മനസിലാക്കുന്നില്ല..... ശിവേട്ടൻ പറയുന്നത് എന്നെ ഒരിക്കലും ഭാര്യ ആയി കാണില്ലെന്ന... പക്ഷെ ഓരോ നിമിഷവും എന്റെ മനസ് നിങ്ങളെ വേണമെന്ന് ആഗ്രഹിച്ചു പോകുവാ.....

ആർക്കും വിട്ടു കൊടുക്കാൻ എനിക്ക് പറ്റുന്നില്ല....ഞാൻ എനിക്ക് പറ്റാവുന്നത് പോലെ നിങ്ങളെ വിട്ടു കൊടുക്കാതിരിക്കും ശിവേട്ട... എന്റെ മാത്രമാ നിങ്ങള്.. ഈ ശിവാസിദ്ധിയുടെ പെണ്ണ് ഈ പാർവ്വതി മാത്രം ആയിരിക്കും... വിട്ടു കൊടുക്കില്ല ഞാൻ ആർക്കും.... അവളവനെ ഇറുകെ പുണർന്നു ....ഒരിക്കെലെങ്കിലും മനസ് കൊണ്ട് ചേർത്ത് നിർത്തുമോ ഈ നെഞ്ചിലേക്ക് എന്നെ..... ആശിച്ചു പോകുവാ... എല്ലാരും ഉണ്ടങ്കിലും നിങ്ങളോളം മറ്റൊന്നും ഇല്ല എനിക്ക്...... ശബ്ദം പുറത്തു വരാതെ അവൾ ഏങ്ങി..... ശിവക്ക് വീണ്ടും തണുപ്പ് കൂടി വന്നു അവളിലേക്ക് ചേർന്നു വീണ്ടുമവൻ കിടന്നു... അവന്റെ മുഖത്തേക്കവൾ നോക്കി.... വിറക്കുന്ന ചുണ്ടുകളിലേക്കും..... ശിവയെ നോക്കി കിടന്ന പാറുവിന്റെ മുഖം അവനിലേക്കടുത്തു.... അടഞ്ഞിരുന്ന മിഴികളിലേക്കവൾ ചുണ്ടുകൾ ചെർത്തു... തന്റെ ആദ്യ ചുംബനം....വീണ്ടുമവൾ പഴയതു പോലെ അവന്റെ നെഞ്ചിൽ ചാരി കിടന്നു .. എപ്പോളോ ഉറക്കത്തിലേക്കും.......... സൂര്യ കിരണങ്ങൾ ഭൂമിലേക്ക് പതിച്ചു......... അതുപോലെ ഗ്ലാസ്സിനുള്ളിലെ വെളിച്ചം തട്ടി ശിവയും ഉണർന്നു...... കണ്ണുകൾ തുറക്കുന്നതിനു മുൻപ് തന്നെ അവനു മനസിലായി തന്നെ ആരോ മുറുകെ പിടിച്ചിട്ടുണ്ടന്നു...... ശിവ പതിയെ കണ്ണുകൾ തുറന്നു.....

പാറുവിന്റെ മുഖം ആയിരുന്നു അവൻ കണ്ടത്..... ശിവ അവളെ അങ്ങനെ നോക്കി. ഇവളെങ്ങനെ ഇവിടെ വന്നു.... അതും എന്റെ അടുത്ത്.... കെട്ടിപിടിച്ചിട്ടും ഉണ്ട്... ഇന്നലെ നൈറ്റ് എന്തെങ്കിലും.... ഛെ.... എനിക്ക് നല്ല ബോധം ഉണ്ടായിരുന്നല്ലോ... 🙄... ഇവളെന്തിനു ഇവിടെ വന്നു കിടന്നു.... അവളുടെ കൈ മാറ്റുവാനായി ശിവ നോക്കിയതും തന്റെ കയ്യും പാറുവിനെ മുറുകെ പിടിച്ചിരിക്കുകയാണെന്ന് അവനു മനസിലായി..... ഡി.... 😠... പാറു..... ശിവ അലറി...... കുറെ വിളിച്ചപ്പോൾ പതിയെ അവൾ കണ്ണുകൾ തുറന്നു.......... കണ്ണ് തുറന്നതും തന്നെ ദേഷ്യത്തിൽ നോക്കുന്ന ശിവ....... പാറു അവനെ നോക്കി ചിരിച്ചു... ഗുഡ്മോർണിംഗ്.... ശിവേട്ട.... നിന്നോടാരടി എന്റെ അനുവാദം ഇല്ലാതെ എന്റെ ബെഡിൽ അതും എന്നേം കെട്ടിപിടിച്ചു കിടക്കാൻ പറഞ്ഞെ....... 😠 ഇതൊക്കെ ആരേലും പറഞ്ഞിട്ട് വേണോ ശിവേട്ട.... ( പാറു ) അങ്ങോട്ട്‌ എണീറ്റു മാറടി.. 😠 ആദ്യം നിങ്ങള് കൈ മാറ്റ് എന്നിട്ട് മാറാം.. പാറു പുച്ഛത്തോടെ മുഖം തിരിച്ചു.... പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ ശിവ കൈ തിരികെ വലിച്ചു.... പാറു ബെഡിൽ നിന്നും ഇറങ്ങി..... ഡി.. ഇന്നലെ രാത്രിയിൽ ഞാൻ ഇവിടെ വന്നു കിടക്കുന്നത് വരെ നി ഇവിടെ കിടന്നില്ല... പിന്നെ എന്തിനു ഞാൻ ഉറങ്ങി കഴിഞ്ഞു ഇങ്ങോട്ടേക്കു വന്നു....

ഓഹോ... അപ്പൊ സാറിന് ഉറങ്ങുന്നത് വരെ ഉള്ള എല്ലാം ഓർമ ഉണ്ടല്ലോ.... ഇതാ പറയുന്നത് ഇന്നത്തെ കാലത്ത് ഒരു സഹായവും ചെയ്യാൻ പാടില്ലെന്നു... കണ്ടില്ലേ കാട്ടു പോത്തിന്റെ കൂട്ട് കടിച്ചു കൊല്ലാൻ വരുന്നത്... 😏😏😏( പാറു ) എന്നിട്ട് നി എന്ത് സഹായമാടി ചെയ്തേ..... ( ശിവ ) പനിച്ചു വിറച്ചു ഒന്ന് എണീക്കാൻ പോലും വയ്യാണ്ട് ഇന്നലെ രാത്രിയിൽ പുതച്ചു മൂടി ഇവിടെ കിടക്കുവായിരുന്നു.... പിന്നെ ഞാനാ മരുന്നും തന്നു ഇവിടെ കിടത്തിയത്... വീണ്ടും വിറച്ചു കിടന്നപ്പോ ഞാനും കൂടെ കിടന്നു അത്രേ ഉണ്ടായൊള്ളൂ.... പാറു അതും പറഞ്ഞു അവിടെ നിന്നും പോയി.... പാറു പോയ ഭാഗത്തേക്ക്‌ ശിവ നോക്കി.... പനിയോ.. ഇവളിതെന്തൊക്കെയാ പറയുന്നേ... ശിവ കൈ വെച്ചു നെറ്റിയിലും ഒക്കെ നോക്കി... പനി ഒന്നും ഇല്ലല്ലോ... അപ്പോളാണ് അവൻ ടേബിളിന്റെ മുകളിൽ ഇന്നലെ എടുത്ത മരുന്നിന്റെ ബാക്കി ഇരിക്കുന്നത് കണ്ടത്.... അവനാ മരുന്ന് എടുത്തു നോക്കി.. പനി മാറാനുള്ള ഗുളിക ആണല്ലോ... അപ്പൊ അവള് പറഞ്ഞത് സത്യമായിരുന്നോ...... ഛെ അവളെ ഒന്നും പറയണ്ടായിരുന്നു...... ഇങ്ങനെ ഉണ്ടോ മനുഷ്യരു.... ഒരു സഹായം ചെയ്തട്ടു ഒരു താങ്ക്സ് പറയില്ല.. അല്ല അത് വേണ്ട പറയില്ലാന്നു അറിയാം എന്നാ കുറ്റപ്പെടുത്താതെ ഇരി...... ബ്രഷിൽ പേസ്റ്റ് തേച്ചു കൊണ്ട് അവൾ വായിലേക്ക് വെച്ചു.....

ഇത് എത്ര തേച്ചാലും വെള്ള പല്ല് ആകുന്നില്ലല്ലോ.... കണ്ടില്ലേ അവരും പറ്റിക്കുവാ എന്നിട്ടോ ഉപ്പുണ്ടോ മഞ്ഞളൊണ്ടോ എന്ന് ചോദിച്ച മതിയല്ലോ..... ഇവളെന്തുവാ പേസ്റ്റിൽ നോക്കി സംസാരിക്കുന്നെ.... ഇതിന് വട്ടു വല്ലതും ആണോ....( ശിവ ) പാറു മിററിൽ കൂടി നോക്കിയപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ശിവയെ ആയിരുന്നു കണ്ടത് ...... മ്മ്മ്... എന്ത് വേണം....... 😠( പാറു ) അങ്ങോട്ട്‌ മാറി ഇരുന്നെങ്കിൽ നന്നായിരുന്നു . കൊറേ നേരായില്ലേ നി ഇതിന്റെ മുന്നിൽ നിന്ന് ഓരോന്ന് സംസാരിക്കുന്നു... അങ്ങോട്ട്‌ മാറ്.... ശിവ പറഞ്ഞതും പാറു തല വെട്ടിച്ചു... പെട്ടെന്നു തന്നെ വാ കഴുകി അവിടെ നിന്ന് ഇറങ്ങി .... അതെ ഒന്ന് നിന്നെ..... ( ശിവ ) ഇനി എന്താ..... ( പാറു ). അതിൽ ഉപ്പും മഞ്ഞളും ഉണ്ടന്ന് കരുതി തിന്നാൻ കൊണ്ട് പോകുവാണോ... അവളുടെ കയ്യിൽ ഇരുന്ന പേസ്റ്റിൽ നോക്കി ആയിരുന്നു അവനതു ചോദിച്ചത്.... ഓ ...... പാറു കാലു തറയിൽ ആഞ്ഞു ചവിട്ടി..... ഇന്നാ കൊണ്ട് തിന്നു... അവനോടു അതും പറഞ്ഞവൾ അവിടെ നിന്നും മുറിയിലേക്ക് പോയി... ഈ കണ്ടാമൃഗത്തിന് എന്നോട് പ്രേമം പോയട്ടു സഹതാപം പോലും തോന്നില്ല... എന്ത് ജീവി ആ ഇത്... 😏😏 ശിവ പെട്ടെന്ന് തന്നെ ഫ്രഷ് ആയി മുറിയിൽ വന്നു... ബെഡിൽ നോക്കിയ അവൻ കാണുന്നത് തനിക്കു ഇട്ടോണ്ട് പോകുവാൻ ഉള്ള ഡ്രസ്സ്‌ അയൺ ചെയ്യ്തു മടക്കി വെച്ചിരിക്കുന്നതാണ്....

അവനാ ഷർട്ട്‌ കയ്യിൽ എടുത്തു... ഇതാരാ അയൺ ചെയ്യ്തത്.... 🙄 വേറെ ആര് ചെയ്യാനാ ഞാൻ തന്നെ....( പാറു ) ശിവ നോക്കിയപ്പോൾ കയ്യിൽ കപ്പുമായി നിൽക്കുന്ന പാറുവിനെയാ...... അവനവളെ ഒന്ന് സൂക്ഷിച്ചു നോക്കി..... നി എന്തിനാ ഇതൊക്കെ ചെയ്യുന്നേ... നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ പാർവ്വതി... അതിനെന്താ... ഇന്ന് ഈ ഷർട്ട്‌ ഇട്ടോണ്ട് പോ.. ശിവേട്ടന് ഇത് നന്നായി ചേരും... പ്ലീസ്.. ഇന്ന് ഇത് ഇട്ടോണ്ട് പോ..... അവൾ അവനടുത്തേക്ക് വന്നു ചിരിച്ചു കൊണ്ടായിരുന്നു അവളത് പറഞ്ഞത്... എന്നാൽ അവളോടുള്ള ദേഷ്യം വെച്ചു അവൻ ആ ഷർട്ട്‌ ബെഡിലേക്ക് വലിച്ചെറിഞ്ഞു.... പാറുന്നു അത് കണ്ടതും വിഷമം വന്നു.... എന്താ ശിവേട്ട ഇത് .. ഞാൻ എത്ര നേരം എടുത്തു അയൺ ചെയ്തതാ ഇതൊക്കെ ഇങ്ങനെ ചുരുട്ടി കൂട്ടി എറിയുകയാണോ വേണ്ടത്.... പാർവ്വതി ഞാൻ ഒന്ന് പറയാം എന്റെ കാര്യങ്ങളിൽ തല ഇടാൻ വരരുത്... എനിക്കിഷ്ടമല്ല അത്... ഞാൻ നിന്റെ എന്തേലും കാര്യങ്ങൾ സംസാരിക്കാനോ ഇടപെടാനോ വരുന്നുണ്ടോ... ഇങ്ങോട്ടും അങ്ങനെ വേണം കേട്ടല്ലോ... എനിക്കറിയാം ഡ്രസ്സ്‌ അയൺ ചെയ്യാൻ അതിനു മറ്റൊരാളുടെ ആവശ്യം എനിക്കില്ല... മേലാൽ എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരരുത് .... എടുത്തടിച്ചത് പോലെ ഉള്ള അവന്റെ മറുപടി കേട്ടതും പാറുവിന്റെ കണ്ണുകൾ കലങ്ങി....

വേറെ ഡ്രെസ്സുമെടുത്തു ശിവ പോയി... ഷോപ്പിലേക്ക് പോകുവാൻ ഇറങ്ങാൻ നേരം അവൾ കൊണ്ടുവന്ന ടി അവനു നേരെ അവൾ നീട്ടി.... എന്താ ഇത്.... Tea.... അത് മനസിലായി ഇത് ആർക്കു കൊണ്ട് വന്നതാ നി.... ശിവേട്ടന്...... പാറു നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് ഇത് വേണമെന്ന്..... ഇല്ല.... ഇന്ന് ഇത് കുടിച്ചിട്ട് പോയ മതി.... ഇന്നാ.... പ്ലീസ്... കുടിക്ക് ....... എനിക്ക് വേണ്ട നി തന്നെ കുടിച്ചോ.... ശിവ അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നും വെളിയിലേക്കിറങ്ങി... ബൈക്കിനടുത്തേക്ക് പോയ അവൻ കീ നോക്കിയപ്പോൾ ഇല്ലായിരുന്നു.... ഛെ... അതും മറന്നു... ശിവ തിരികെ റൂമിൽ വന്നപ്പോൾ കരഞ്ഞു കൊണ്ട് നിൽക്കുന്ന പാറുവിനെയാ കണ്ടത്... അവനതു ശ്രെദ്ധിക്കാതെ ബൈക്കിന്റെ കീ യും എടുത്തു കൊണ്ട് വെളിയിലേക്ക് പോയി... ഷോപ്പിൽ ചെന്നിട്ടും അവന്റെ മനസ് ശെരി അല്ലായിരുന്നു.... രാവിലെ നടന്നതൊക്കെ ഓർത്തപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് അവനു തോന്നി... ഒന്നിലും ശ്രെദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല...... ഒടുവിലവൻ വീട്ടിലേക്കു തിരികെ പൊന്നു....... ശിവ റൂമിൽ എത്തിയതും പാറുവിനെ നോക്കി... എന്നാൽ അവൾ അവിടെ എങ്ങും ഇല്ലായിരുന്നു.... അവളെ അവൻ അവിടെ മുഴുവൻ നോക്കിയെങ്കിലും കണ്ടില്ല.... തിരിച്ചു റൂമിൽ വന്ന ശിവ കാണുന്നത് ടേബിളിൽ ഇരിക്കുന്ന പേപ്പർ ആയിരുന്നു....

അവനതു കയ്യിലെടുത്തു ..... നോക്കണ്ട ഉണ്ണി ഇത് ... ഞാൻ തന്നെയാ എഴുതി ഇവിടെ വെച്ചത്..... പറയാതെ പോകുവല്ല കേട്ടോ... ഫോൺ എന്ന് പറയുന്നത് വല്ലപ്പോഴും ചാർജ് കൂടി ചെയ്യാൻ ഉള്ളതാ..... വിളിച്ചപ്പോ സ്വിച്ച് ഓഫായിരുന്നു അതാ ഈ ലെറ്റർ എഴുതുന്നത് ..പിന്നെ എന്റെ കാര്യങ്ങൾ ഒന്നും അറിയണ്ട എന്ന് പറഞ്ഞ മഹാൻ അല്ലെ... പറയണ്ട എന്നാ ആദ്യം കരുതിയത്... ഞാൻ വീട്ടിലേക്കു പോകുവാ... സമാധാനം ആയല്ലോ അല്ലെ... മിനിമം ഒരാഴ്ച നിക്കനാ പ്ലാൻ... അപ്പൊ അത് കഴിഞ്ഞിട്ട് വരാം.... ടാറ്റാ..... ഇവളിത് എന്ത് പണിയ കാണിച്ചേ ......( ശിവ ) **************** അമ്മേ..... ഞാൻ ഇതാ എത്തി..... ബാഗും തൂക്കി വീടിനുള്ളിലേക്ക് ഉള്ളിലേക്ക് കയറി അവൾ... എവിടെ മാതാശ്രി... ഇത്രയും ഉറക്കെ കിടന്നു കൂവിയട്ടും ഇറങ്ങി വന്നില്ലേ ... അല്ലങ്കിൽ വഴിയിലൂടെ ഒരു പട്ടി പോയാലും ഇറങ്ങി നോക്കുന്ന ആള... പാറു കിച്ചണിലേക്ക് ചെന്നതും ദിവ്യ അവിടെ നിക്കുന്നത് കണ്ടു ..... അമ്മേ... ഞാൻ വന്നു..... 😎 അയ്യോ..... ( അമ്മ ) പിന്നീട് ഞാൻ കാണുന്നത് വായുവിലൂടെ പറക്കുന്ന തവി ആണ്..... പേടിക്കണ്ട എന്റെ ശബ്ദം കുറച്ചുള്ള വിളിയിൽ അമ്മ ഒന്ന് പേടിച്ചതാ... 😁 ദിവ്യ തിരിഞ്ഞു നോക്കിയതും പിറകിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന പാറു.. ഒന്ന് പതിയെ വിളിച്ചൂടെടി നിനക്ക്..

ഇങ്ങനെ ബഹളം വെക്കണോ...( അമ്മ ) കണ്ടോ.. നിങ്ങളെ ഒക്കെ കാണുവാൻ വേണ്ടി അത്രയും ദൂരെ നിന്ന് ഓടി വന്ന എന്നോട് തന്നെ ഇത് പറയണം.... പറന്നു പോയ തവി എടുത്തു കൊണ്ട് വരുമ്പോൾ അമ്മ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി... ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു .. ഈ.. 😁... അല്ല നി എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ . മോൻ വന്നോ.... അമ്മയുടെ വെപ്രാളം കണ്ടാൽ തോനുവല്ല ശിവേട്ടനാ അമ്മേടെ മോൻ എന്ന് ... എന്നെ എന്തുവാ തവിടു കൊടുത്തു വാങ്ങിയതാണോ അമ്മേ..... ഹാളിലേക്ക് വന്നു നോക്കുന്ന അമ്മയെ കണ്ടോണ്ട് പുച്ഛത്തിൽ ഞാൻ ചോദിച്ചു.. 😒 നി ഇത് വരെ ഇവിടെ അല്ലാരുന്നോ... എന്നും വിളിക്കുന്നുമുണ്ട്... ( അമ്മ ) നിന്നേം ശിവയെയും വിരുന്നിനു വിളിക്കുന്ന കാര്യം ഞങ്ങൾ ഇന്നലെ സംസാരിച്ചതെ ഒള്ളു അപ്പോളേക്കും നി ഇങ്ങു വന്നു.... നിങ്ങളുടെ മനസ് വായിക്കാൻ കഴിവുള്ളത് കൊണ്ട് അല്ലെ അമ്മേ വിളിക്കാതെ തന്നെ ഞാൻ ഇങ്ങു വന്നേ.... അരിഞ്ഞു വെച്ചിരുന്ന പയറു എടുത്തു എറിഞ്ഞു കൊണ്ടവൾ പറഞ്ഞു.... എന്നിട്ടെന്താ ശിവ വരാഞ്ഞേ.... നി ഒറ്റക്കെ ഉള്ളല്ലോ... രണ്ടും കൂടി എന്തേലും അടി ഇട്ടോ വീണ്ടും.... ( അമ്മ ) പെട്ടു...(ആത്മ ) ഏയ് ഇല്ല അമ്മേ.....ഞാൻ വിളിച്ചതാ... അപ്പൊ ശിവേട്ടൻ പറഞ്ഞു ഏട്ടന് തിരക്കൊണ്ടെന്നു ......

അപ്പോ ഞാൻ പറഞ്ഞു എന്നാ ഞാൻ പോയിട്ട് പെട്ടെന്ന് വരാമെന്നു ഒരു ഒരാഴ്ച കഴിഞ്ഞു.... 😁 ഒരാഴ്ച അതിനെ അവിടെ നിർത്തിയിട്ടു നി ഇങ്ങു വന്നോ.... അമ്മേ കഷ്ട്ടോണ്ട് ഞാൻ കൊറച്ചു ദിവസം ഇവിടെ നിന്നോട്ടു... പ്ലീസ്... അഹ്.. നി അല്ലെ പറഞ്ഞെ ശിവ വരില്ലെന്ന്... എന്നിട്ട് ഇതാരാ..... പിറകിലേക്ക് കൈ കാണിച്ചു കൊണ്ട് അമ്മ അത് പറഞ്ഞതും ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.... രൂക്ഷമായി തന്നെ നോക്കി നിക്കുന്ന ശിവയെ കണ്ടതും കിളികൾ ഒരുമിച്ചു പറന്നു പോയ അവസ്ഥ ആയിരുന്നു... മോനെ കുടിക്കാൻ എടുക്കട്ടെ... (അമ്മ ) സമയം ഉണ്ടല്ലോ അമ്മേ... ( ശിവ ) ദിവ്യ ശിവക്ക് വേണ്ടി കുടിക്കാൻ വെള്ളം എടുക്കുന്നത് പാറു നോക്കി നിന്ന്... ഞാൻ വന്നിട്ട് ഇത്ര നേരം ആയി എന്നോട് ചോദിച്ചില്ല... മോനെ കണ്ടപ്പോ കുടിക്കാൻ എടുക്കുന്നു ... പാറു ശിവയെ നോക്കി തല വെട്ടിച്ചു.... കിച്ചണിൽ നിന്നു വെളിയിലേക്ക് അവൾ ഇറങ്ങിയതും ശിവയും അവളുടെ പിറകെ കൂടി....റൂമിലേക്ക്‌ കയറിയതും.. പെട്ടെന്നവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി ......

അവന്റെ കണ്ണുകളിലേക്ക് നോക്കിയതും തന്റെ കണ്ണുകളെ അവൾ വെട്ടിച്ചു മാറ്റി.. എന്താടി മുഖത്തേക്ക് നോക്കാതെ അല്ലങ്കിൽ കണ്ണിലേക്കു നോക്കി ഓരോന്ന് വിളിച്ചു കൂവുന്നതാണല്ലോ... ഓ... ഇങ്ങേരോട് എങ്ങനെ പറഞ്ഞു മനസിലാക്കും എനിക്ക് ഇപ്പൊ ആ കണ്ണുകളിലേക്ക് നോക്കാൻ കഴിയുന്നില്ലന്ന്... ഉള്ളിൽ സ്നേഹം കിടക്കുമ്പോ എങ്ങനാടോ.. ( ആത്മ... Paru) മുഖത്തേക്ക് നോക്കടി.... 😠(ശിവ ) എന്തിനാ എന്റെ പിറകെ വന്നത്... അവിടെ ഇരിക്കുന്നതിലും നല്ലത് ഞാൻ ഇവിടെ സമാധാനത്തോടെ രണ്ട് ദിവസം നിൽക്കുന്നതാ... ഒന്ന് പോയെ..... മുഖത്തേക്ക് നോക്കാതെ ആയിരുന്നു അവളത് പറഞ്ഞത്.... അപ്പൊ ഞാൻ ആണോടി നിന്റെ സമാധാനം കളയുന്നത്... ( ശിവ ) അഹ് അതെ....( പാറു ) നിങ്ങള് എന്റെ ഹൃദയത്തിൽ കേറി കൂടി... അടുത്തുള്ളപ്പോൾ ശിവേട്ടന്റെ അവഗണന എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ്... ( ആത്മ)..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story