പുനർ വിവാഹം: ഭാഗം 42

punarvivaham

എഴുത്തുകാരി: ആര്യ

ബാങ്കിൽ നിന്നും പ്രവീൺ വെപ്രാള പെട്ടു ഓടി ഇറങ്ങി ഇറങ്ങി...... സ്റ്റാഫ് ഒക്കെ ചോദിച്ചെങ്കിലും അവനൊന്നും പറഞ്ഞില്ല..... ബൈക്കും എടുത്തു കൊണ്ട് സ്പീടിൽ പോകുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..... അടുത്തു കണ്ട അമ്പലത്തിൽ അവൻ ഓടി കയറി ...... കരഞ്ഞു കൊണ്ട് അവനവിടെ നിന്ന് തൊഴുതു... വീണ്ടുമവൻ വെളിയിലേക്ക് ഓടി ഇറങ്ങി..... അടുത്ത് തന്നെ ഉള്ള ഹോസ്പിറ്റലിലേക്ക് ഓടി കയറുമ്പോൾ ഒന്നും വരുത്തരുതേ എന്നുള്ള പ്രാർത്ഥന ആയിരുന്നു അവനു....... ICU വിനു മുന്നിലേക്കവൻ ഓടി ചെന്ന്... അതിനു മുന്നിൽ തന്നെ അവൻ കരുതിയത് പോലെ എല്ലാവരും ഉണ്ടായിരുന്നു..... അങ്ങോട്ടേക്കവൻ ഓടി ചെന്നു .... ഒരു ഭ്രാന്തനെ പോലെ...... ശിവയുടെ മുന്നിലെത്തിയതും അവൻ പൊട്ടി കരയാൻ തുടങ്ങി ശ്രീജിത്തും ലച്ചുവും അവന്റെ സങ്കടം കണ്ടു അവനെ ചേർത്ത് പിടിച്ചു.... എന്താടാ ഉണ്ടായേ..... ആരേലും ഒന്ന് പറയഡാ...... കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടവൻ തറയിലേക്ക് ഇരുന്നു .......... അവന്റെ അടുത്ത് തന്നെ ശിവയും........................ ശിവയുടെ കണ്ണുകളിൽ നോക്കുവാൻ പറ്റാതെ അവൾ നിന്നു ..... പെട്ടെന്നവന്റെ ഫോൺ ബെല്ലടിച്ചു.... പാറുന്റെ കയ്യിലെ പിടി വിട്ടുകൊണ്ടവൻ ആ ഫോൺ കാൾ എടുത്തു......

ഏഹ്ഹ്.... എപ്പോ.... എന്താടാ പറ്റിയെ... ശ്രീജിത്തിന്റെ അലറി കരച്ചിൽ കേട്ടതും ശിവ പാതി തളർന്നിരുന്നു...... എന്താ ശിവേട്ട.... ഭീത്തിയിലേക്ക് കണ്ണുകൾ അടച്ചു ചാരി നിന്ന അവനോട് പാറു ചോദിച്ചു...എന്നാൽ ശിവക്കതു എങ്ങനെ പാറുവിനോട് പറയണം എന്നറിയില്ലായിരുന്നു.... എന്താ ശിവേട്ട.... എന്താ പറ്റിയെ ആരാ വിളിച്ചേ... ഏതെങ്കിലും ഒന്ന് പറ..... മീനുന് ആക്‌സിഡന്റ്.... ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി .. ബോധം ഇല്ലെന്ന പറഞ്ഞെ..... ( ശിവ) ഇല്ല.... നിങ്ങള് കള്ളം പറയുവാ . എല്ലാരൂടെ പറ്റിക്കാൻ... അങ്ങനൊന്നും ഇല്ല..... ഞാൻ എന്തിനാടി കള്ളം പറയുന്നേ.... നി വാ... ഞാൻ പോകുവാ അങ്ങോട്ടേക്ക്....( ശിവ ) ശിവേട്ട... എന്നെ കൂടി കൊണ്ട് പോ... കരഞ്ഞു കൊണ്ടവളത് പറഞ്ഞു .... ശിവ ഒന്നും മിണ്ടാതെ ആ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി .... പിറകെ പാറുവും... താഴെ എത്തിയതും അവരുടെ കരച്ചിൽ കണ്ടു കൊണ്ട് ദിവ്യ ചോദിച്ചതും അവര് കാര്യം പറഞ്ഞു... പാറുവിനെയും ശിവയെയും ദിവ്യ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവരുടെ ഉള്ളും നീറുവായിരുന്നു .... . പെട്ടെന്ന് തന്നെ അവർ അവിടെ നിന്നും ഇറങ്ങി... വണ്ടിയിൽ ഇരുന്നു കൊണ്ട് തന്നെ ശിവ പ്രവീണിനെ വിളിച്ചു.... ഹലോ... പ്രവീണേ..... ( ശിവ ) പറ അളിയാ....

അവൻ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു... സമയം കിട്ടാത്തോണ്ടാ ഞാൻ നിന്നെ അങ്ങോട്ട്‌ വിളിക്കാൻ ഇരിക്കുവായിരുന്നു ..( പ്രവീൺ ) ഡാ... എനിക്ക് ഒരു കാര്യം.... ശിവയുടെ പരിഭ്രമം കണ്ട് പ്രവീൺ കാര്യം തിരക്കി... അത്.... ശിവ കാര്യം പ്രവീണിനോട് പറഞ്ഞു... കുറെ ചോദിച്ചപ്പോഴാണ് മീനുന് ആണ് ആക്‌സിഡന്റ് പറ്റിയതെന്ന് ശിവ പറഞ്ഞത്... അപ്പോൾ മുതൽ കരയുകയാണവൻ..... icu nu മുന്നിൽഭ്രാന്തനെ പോലെ തളർന്നു ഇരുന്നു കരയുന്ന പ്രവീണിനെ കണ്ടു കൊണ്ട് പലരും പുച്ഛത്തോടെയും സഹതാപത്തോടെയും നോക്കുന്നുണ്ടായിരുന്നു.... ഡോക്ടർ..... അവൾക്കു എങ്ങനെ ഉണ്ട്... ഞാൻ ഒന്ന് കയറി കണ്ടോട്ടെ ഒരു വെട്ടം... പ്ലീസ് ഡോക്ടർ.... എന്നെ ഒന്ന് കാണിക്കു അവളെ....ഞാൻ ഡോക്ടറിന്റെ കാല് പിടിക്കാം... ഒന്ന് കാണിക്ക് ഡോക്ടറെ അവളെ..... കരയുകയാണവാൻ ..... വെളിയിലേക്ക് ഇറങ്ങി വന്ന ഡോക്ടറിനെ കണ്ടായിരുന്നു അവനതു പറഞ്ഞത്... എടൊ താൻ പേടിക്കണ്ട... ആ കുട്ടി ഇപ്പൊ ഓക്കേ ആണ്.... പ്രേത്യേകിച്ചു കുഴപ്പങ്ങൾ ഒന്നും ഇല്ലെടോ.. താൻ സമാധാനിക്ക്... ഡോക്ടർ അവന്റെ തോളിൽ തട്ടി ആയിരുന്നു പറഞ്ഞത്.. ശിവ അവനെ പിടിച്ചു മാറ്റി കൊണ്ട് അവിടെ നിന്ന് പോയി.... ഡാ അവരോട് ഒന്ന് പറയടാ എന്നെ ഒന്ന് കാണിക്കാൻ അവളെ..

എല്ലാം എന്റെ തെറ്റാ.. ഞാൻ കൊണ്ട് വിട്ടാൽ മതിയായിരുന്നു അവളെ.. എന്നാ അവൾക്കിതൊന്നും ഉണ്ടാകില്ലായിരുന്നു... എന്താ നി പറഞ്ഞെ..... മീനു നിന്നെ കാണാൻ വന്നായിരുന്നോ.... ( ശിവ ) അതേടാ... അവള് വന്നു.... രാവിലെ മുതൽ പ്രവീണിന് ഒന്നിലും ശ്രെദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ബാങ്കിൽ ആയതു കൊണ്ട് തന്നെ നല്ല തിരക്കും ഉണ്ടായിരുന്നു.... ലീവ് എടുത്തു വീട്ടിലേക്കു പോകെന്നു അവൻ ആദ്യം കരുതി... വീട്ടിൽ ചെന്നാൽ അവളുടെ ഓർമ്മകൾ ഒന്നുകൂടി തന്നെ അലട്ടുമെന്ന് ഉള്ളത് കൊണ്ട് അവൻ വീട്ടിലേക്കും പോയില്ല..... ഉച്ചക്ക് കഴിക്കുവാൻ ആഹാരം പോലും കഴിക്കാതെ പ്രവീൺ ഇരുന്നു... തന്റെ മുന്നിലുള്ള ടേബിളിലേക്ക് അവൻ തല വെച്ചു കിടന്നു... കുറച്ചു കഴിഞ്ഞു ആരോ വിളിക്കുന്നത് കെട്ടവൻ തല ഉയർത്തി നോക്കി... മീനു.... പ്രവീൺ ദേഷ്യത്തിൽ അവിടെ നിന്ന് എണീറ്റു പോകാൻ തുനിഞ്ഞു... ഏയ് ഒന്ന് നിക്ക് മാഷേ... എവിടെക്കാ ഇത്ര ധിറുതി... പ്രവീൺ ഒന്നും മിണ്ടാതെവിടെ നിന്നു.... അവളുടെ മുഖത്തേക്ക് പോലും അവൻ നോക്കി ഇല്ല... ഇതെന്താ പ്രവീണേട്ട അന്യരെ കാണുന്ന പോലെ... മുഖത്തേക്ക് നോക്ക്... എന്നിട്ടും അവൻ നോക്കി ഇല്ല ... ഈ മനുഷ്യൻ... ദേ ഇങ്ങോട്ട് വന്നേ....

അവൾ പെട്ടെന്ന് അവന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് അവിടെ നിന്നും നടന്നു മാറി... ആരും ഇല്ലാത്തടുത്തേക്ക്.... നി കയ്യിനു വിട് മീനു.... എനിക്ക് ജോലി ഉണ്ട്.... ( പ്രവീൺ ) ഞാൻ കണ്ടു അവിടെ കിടന്നു ഉറക്കം അല്ലെ ജോലി.. അങ്ങനെ ഇപ്പൊ പോകണ്ട.. എനിക്ക് സംസാരിക്കാൻ ഉണ്ട്.. അത് കഴിഞ്ഞു പോകാം... ( മീനു ) എന്താണെന്നു വെച്ച നി പറ... അല്ല നി എന്തിനാ ഇങ്ങോട്ട് വന്നേ... വരണ്ടായിരുന്നു.... എല്ലാം ഒന്ന് മറക്കാൻ ഞാൻ തുടങ്ങുവാ... നി അത് ഇല്ലാതാക്കാതെ...... ഓഹോ... അങ്ങനങ്ങു മറന്ന പിന്നെ ഞാൻ പ്രവീണേട്ടനെ സ്നേഹിച്ചിട്ടു എന്ത് കാര്യമാ.... ( മീനു ) പ്രവീൺ ഞെട്ടി അവളെ നോക്കി... നോക്കണ്ട... ദുഷ്ടൻ.. ഇതാണോ സ്നേഹം... ( മീനു പിണങ്ങി നിന്നു ) നി എന്താ ഇപ്പൊ ഇങ്ങനെ പറയുന്നേ... ( പ്രവീൺ ) എന്റെ മനുഷ്യ എനിക്ക് നിങ്ങളോട് ഒടുക്കത്തെ പ്രേമവാ.. അതും കണ്ട നാള് മുതൽ... എന്നോട് അടി കൂടാൻ വരുമ്പോളും വരാത്തപ്പോ ഞാൻ അങ്ങോട്ട്‌ ഇടിച്ചു കേറി വഴക്കിനു വരുന്നതും നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാ.... പിന്നെ ഇന്നലെ അങ്ങനൊരു പണി തന്നില്ലേ പിന്നെ എങ്ങനാ... അത് കൊണ്ട് തന്നു... ഞാൻ മാറി നിന്ന് കണ്ടു വിഷമിച്ചു അവിടെ നിന്ന് പോകുന്നത്... ഉള്ളിൽ നീറ്റലോണ്ടായെങ്കിലും ഞാനും കരുതി ഇത്തിരി ഒന്ന് വിഷമിക്കട്ടെന്ന്....

പാറു പറഞ്ഞു തീർന്നതും അവന്റെ കണ്ണുകൾ നിറഞ്ഞു... മീനുനെ ചേർത്ത് പിടിച്ചവൻ...അവളുടെ മുഖമാകെ ചുംബങ്ങൾ കൊണ്ടവൻ മൂടി... ആരെങ്കിലും വരുമോ എന്ന് പോലും അവൻ ചിന്തിച്ചില്ല... തന്റെ പ്രണയിനി തന്റെ ഇഷ്ടം മനസിലാക്കി... ഇത് പ്രതീക്ഷിച്ചതാ അതോണ്ടല്ലേ ആരും ഇല്ലാത്ത സ്ഥലത്തേക്ക് നീക്കി നിർത്തിയെ... വെറുതെ ആളുകൾടെ മുന്നിൽ നാണം കേടാണ്ടല്ലോ.... മീനു അത് പറയുമ്പോളും പ്രവീൺ അവളെ ചേർത്ത് പിടിച്ചിരുന്നു.... പേടിച്ചു പോയടി... നീ കൈ വിട്ടു പോകുമോന്നു... സഹിക്കുന്നില്ലാരുന്നടി... * ഞാൻ അങ്ങനെ ഒന്നും പോവൂല ഏട്ടാ......** കുറച്ചു നേരം കൂടി അവനോടു ചേർന്നവൾ ഇരുന്നു.... പ്രവീണിനെ കാണാതെ തിരക്കി വന്ന കൂട്ടുകാർ കാണുന്നത് പ്രവീണേ ചാരി ഇരിക്കുന്ന മീനുവിനെയാ... കാര്യങ്ങൾ അറിഞ്ഞതും അവര് കളി ആക്കി... പോകാൻ നേരം പ്രവീൺ അവളോട്‌ ഒരുപാട് നിർബന്ധിച്ചു കൊണ്ട് വിടാമെന്ന്.... എന്നാൽ അവൾ വേണ്ടന്നു പറഞ്ഞു.... പ്രവീണിനെ കണ്ടു മടങ്ങിയ അവൾ പാതി വഴിയിൽ എത്തിയതും തന്റെ നേരെ വരുന്ന കാർ ആയിരുന്നു കണ്ടത്... എന്നാൽ ആ കാർ ഇടിക്കാതിരിക്കാൻ വേണ്ടി വണ്ടി വെട്ടിച്ചു മാറ്റിയതും മറ്റൊരു ബൈക്കിൽ ചെന്നിടിച്ചു റോഡിലേക്ക് തെറിച്ചു വീണു...

തന്നെ ഇടിക്കാൻ വന്ന കാറുകാരൻ കാർ നിർത്താതെ പോകുകയും ഇടിച്ചിട്ട ബൈക്കിൽ വന്ന ആളും കൂടി ചേർന്നു മീനുനെ ഹോസ്പിറ്റലിൽ എത്തിച്ചു... അവളുടെ ബാഗിൽ നിന്ന് കിട്ടിയ അഡ്രെസ്സ് വെച്ചു ശ്രീജിത്തിനെ അവർ വിവരം അറിയിച്ചു... പ്രവീണിന്റെ ഇരുപ്പു കണ്ടു ശിവയുടെ മനസ് നീറി.. പാറുവിന്റെ അവസ്ഥയും അതിലും കഷ്ടമായിരുന്നു.... മിനിറ്റുകൾ മണിക്കൂറുകളായി ഓരോ വെട്ടാവും icu വെളിയിലേക്ക് ഇറങ്ങി വരുമ്പോൾ പ്രതീക്ഷയോടെ പ്രവീൺ നോക്കും വെള്ളം പോലും കുടിക്കാതെ അവനാ ഇരുപ്പു തുടർന്ന് ...ലച്ചു നു വയ്യാത്തത് കൊണ്ടവളെ റൂമിലേക്കിരുതി... മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വെളിയിലേക്ക് വന്നു... ബോധം വീണിട്ടുണ്ട് കേറി കാണണ്ടവർക്ക് കാണാം... അധിക നേരം അവിടെ നിക്കാൻ പറ്റില്ല.... പ്രവീൺ പെട്ടെന്ന് എണീറ്റു ആരെയും. നോക്കാതെ അവൻ ഉള്ളിലേക്ക് കയറി.... ഡോർ തുറന്നു അകത്തേക്കു കയറിയ പ്രവീൺ കാണുന്നത് കണ്ണുകൾ തുറന്നു കിടക്കുന്ന മീനുവിനെയാ തലയിലും കയ്യിലും സാരമായ പരുക്കുകളോടെ ആയിരുന്നു അവൾ രക്ഷപെട്ടത്....

തല ആനക്കുവാൻ വയ്യാത്തത് കൊണ്ടവൾ വാതിക്കളിലേക്ക് കണ്ണുകൾ പായിച്ചു... അവനെ കണ്ടതും അവൾ കരയുവാൻ തുടങ്ങി... അവനെ കാണുമ്പോളെ അറിയാം ഒരുപാടവൻ കരഞ്ഞിട്ടുണ്ട്..... പ്രവീൺ അവളുടെ അടുത്തേക്ക് വന്നു.. മീനുന്റെ അടുത്ത് നിന്ന് അവൻ കരഞ്ഞില്ല തന്റെ സങ്കടം അവൻ കടിച്ചു പിടിച്ചു നിർത്തി.... എന്തിനാ കണ്ണ് നിറക്കുന്നെ... ഒന്നുല്ലടാ... കരയണ്ടാട്ടോ വേഗം. മാറും..... പ്രവീൺ അവളുടെ വിരലുകളിൽ കൈ തഴുകി....കുറച്ചു നേരം അവളെ നോക്കിയതും അവൻ മുറിയുടെ വെളിയിലേക്കിറങ്ങി വന്നു ശിവയെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി.... ഏയ് എന്താഡാ ഇങ്ങനെ അവൾക്കു എങ്ങനുണ്ട്.... ( ശിവ ) തിരിച്ചു വരുമെടാ അവൾ... എനിക്ക് വേണ്ടി വരും... അവളുടെ അടുത്ത് നിന്നിട്ടു ചങ്ക് പൊട്ടി പോകുവഡാ... അതാ പെട്ടെന്ന് ഓടി ഇറങ്ങിയേ... ശിവ അവനെ ചേർത്ത് നിർത്തി... അന്നും കൂടി അവിടെ കിടന്ന അവളെ പിറ്റേന്ന് മുറിയിലേക്കു മാറ്റി... മുറിയിലെത്തിയതും എല്ലാവരും അവളുടെ അടുത്ത് തന്നെ നിന്നു....കണ്ണുകൾ കൊണ്ടവൾ എല്ലാവരെയും നോക്കി... പ്രവീണിന്റെ മുഖം കണ്ടതും അവളൊന്നും ചിരിച്ചു... എനിക്ക് പാറുനോട് ഒറ്റയ്ക്ക് സംസാരിക്കണം ഒന്ന് വെളിയിലേക്ക് ഇറങ്ങുമോ..... എല്ലാരും.... മീനു അങ്ങനെ പറഞ്ഞതും സംശയത്തോടെ എല്ലാരും മീനുനെ നോക്കി...

അവൾ ഒരു പാട് കരഞ്ഞന്നറിയാം... എനിക്കവളോട് തനിയെ സംസാരിക്കണം അത് കൊണ്ടാ...... മീനുണ് വേണ്ടി എല്ലാവരും വെളിയിലേക്കിറങ്ങി...... പാറു അവളുടെ അടുത്തേക്ക് വന്നിരുന്നു.. അവളുടെ നെറുകിൽ തലോടി.... പാറു... നീ പേടിച്ചോ..... ( മീനു ) മ്മ്... പേടിച്ചു.. ഒരുപാട്... നിന്നോട് ഞാൻ പറഞ്ഞട്ടില്ലേ മീനു സ്പീഡിൽ പോകരുതെന്ന്.. പക്ഷെ നല്ല പോലെ നിനക്ക് വണ്ടി ഓടിക്കാൻ അറിയാം പിന്നെ എങ്ങനെ ഈ ആക്‌സിഡന്റ് ഉണ്ടായി... ഒന്നും മനസിലാവുന്നില്ല മീനു... ( പാറു ) തനിയെ ഉണ്ടായതല്ല ഈ ആക്‌സിഡന്റ്.... ( മീനു ) പാറു അവളെ സംശയത്തോടെ നോക്കി... പിന്നെ... പിന്നെ ഇത് എങ്ങനെ ഉണ്ടായി....( പാറു ) ആക്‌സിഡന്റ് ഉണ്ടാവുന്നതിനു മുന്നേ ഞാൻ (പ്രവീണേട്ടനെ കണ്ടിട്ട് )ബാങ്കിൽ നിന്ന് ഇറങ്ങിയതും ആരെയോ ചെന്നിടിച്ചു.. നോക്കിയപ്പോൾ അർദ്ധവ്...... എന്നെ കണ്ടതും അവൻ ചിരിച്ചു... അവനെ പുച്ഛിച്ചു നോക്കി നടന്നു ഞാൻ വണ്ടിയിലേക്ക് കയറി.... പിന്നീട് അവനെ ഞാൻ കണ്ടില്ല... പക്ഷെ ആ ആക്‌സിഡന്റ് നടക്കാൻ നേരം എനിക്ക് മുന്നിലേക്ക്‌ ഒരു കാർ വന്നു... അത് ശിവേട്ടന്റെ വീട്ടിലെ കാർ ആരുന്നു... ഞാൻ കണ്ടിട്ടുണ്ട്... നമ്പർ ഉൾപ്പെടെ എനിക്ക് ഓർമ ഉണ്ട്... അർദ്ധവ് അവിടെ വെച്ചു എന്നെ കാണുമ്പോളും ഞാൻ കണ്ടതാ വെളിയിൽ ആ കാർ കിടക്കുന്നത്.... എന്റെ മുന്നിലേക്ക്‌ കാർ വന്നതും ഞാൻ വണ്ടി വെട്ടിച്ചു.. അതാ ബൈക്കിൽ ചെന്ന് ഇടിച്ചു ഞാൻ തെറിച്ചു വീണത്... ഒന്നുങ്കിൽ അവൻ എന്നെ പേടിപ്പിക്കാൻ വേണ്ടി ചെയ്തത് അല്ലങ്കിൽ കൊല്ലാൻ.. പക്ഷെ എന്തിനു അറിയില്ല... പേടി ആകുവാ പാറു.... പറുന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story