പുനർ വിവാഹം: ഭാഗം 43

punarvivaham

എഴുത്തുകാരി: ആര്യ

എന്തിനായിരിക്കും അർദ്ധവ് മീനുനെ കൊല്ലാൻ നോക്കിയേ.... ഉള്ളു നിറയെ ചോദ്യം മാത്രമായിരുന്നു.... അവളുടെ അടുത്ത് നിന്ന് എണീറ്റു വെളിയിലേക്ക് വന്നതും മുഖമുയർത്തി നോക്കിയത് ശിവേട്ടനിലേക്കും..... എന്തോ ആ മുഖത്തേക്കു തനിക്കു നോക്കുവാൻ പറ്റുന്നില്ല... എന്താ ഈശോര ഇതൊക്കെ ...... ശിവ അവളുടെ മുഖത്തേക്ക് തന്നെ നോക്കി..... ഇനിയും ശിവേട്ടനെ നോക്കി നിന്ന ചിലപ്പോ സത്യങ്ങൾ ഒക്കെ താൻ പറഞ്ഞു പോകും ... എത്രയും പെട്ടെന്ന് ഇവിടെ നിന്ന് മാറിയെ പറ്റു .......പാറു അവനു മുന്നിലൂടെ അവിടെ നിന്ന് നടന്നതും ശിവ അവളുടെ പിറകെ നടന്നു.... പ്രവീൺ പാറു ഇറങ്ങിയതിനു പിറകെ മീനുനെ കാണുവാൻ റൂമിലേക്കു ചെന്നു..... പാറു ഇടയ്ക്കു തിരിഞ്ഞു നോക്കാൻ പാവിച്ചതും ശിവ അവളുടെ കയ്യിൽ പിടിച്ചു ചേർത്ത് നിർത്തി..... എന്താ...ശിവേട്ട ഇത്... വീടല്ല.. ഹോസ്പിറ്റൽ ആ നിങ്ങള്ക്ക് വഴക്കിടണെ അത് വീട്ടിൽ ചെന്നിട്ടു മതി.... കയ്യിനു വിടാം പക്ഷെ അവളെന്തുവാ നിന്നോട് പറഞ്ഞെ.. അത് പറഞ്ഞിട്ട് മോൾ ഇവിടെ നിന്ന് പോയ മതി.... ( ശിവ,) എന്താ... ആര് എന്ത് പറഞ്ഞൂനാ... വെറുതെ വഴക്കിനു വരാതെ ഒന്നാമത് ഞാൻ ആകെ തകർന്നു ഇരിക്കുവാ.... ( പാറു ) പാറു... നീ പറയുന്നതൊക്കെ വിശ്വസിക്കാൻ മാത്രം പൊട്ടൻ അല്ല ഞാൻ....

നിനക്ക് വിഷമം ഉള്ളത് മനസിലാക്കാം പക്ഷെ മീനു നിന്നോട് തനിച്ചു മിണ്ടണമെന്ന് പറഞ്ഞു.. അവിടെ നിന്ന് നീ ഇറങ്ങി വന്നത് മുതൽ ആകെ നീ വെപ്രാളം ആ.. നിന്റെ മുഖം കണ്ടാൽ അറിയാം പാറു.... എന്തുവാ അവള് പറഞ്ഞെ.... ഏഹ്ഹ്... മനപ്പൂർവം ആരേലും ചെയ്തതാണോടി... ( ശിവ ) അവളുടെ കണ്ണുകളിൽ നോക്കി അവനതു ചോദിച്ചതും അവളോനൊന്നു ഞെട്ടി.... എന്റെ ഉള്ളിൽ വലിയ ഒരു നീറ്റൽ ഉണ്ടായതും നിങ്ങൾ അത് മനസിലാക്കിയല്ലോ ശിവേട്ട...എന്റെ സ്നേഹം മാത്രം നിങ്ങള് മനസിലാക്കുന്നില്ലല്ലോ.... നിങ്ങളോട് ഞാൻ ഇത് പറഞ്ഞാൽ എനിക്ക് നിങ്ങളെ നഷ്ടമാകും....ഒരിക്കലും നിങ്ങളെ നഷ്ടമാകുവാൻ ഞാൻ സമ്മതിക്കില്ല... അവളുടെ കണ്ണുകൾ നിറഞ്ഞു.... ( ആത്മ ) പാറു തല വെട്ടിച്ചു....മറ്റെവിടെക്കോ നോക്കി നിന്നു... പാറു... എല്ലാവരേം ഞാൻ ഒന്ന് സ്നേഹിച്ചു തുടങ്ങുന്നതെ ഉള്ളു... ഇതിനു പിന്നിൽ ആരെങ്കിലും ഉണ്ടെന്നു ഞാൻ അറിഞ്ഞാൽ..... ( ശിവ ) എനിക്കെങ്ങനെ അറിയാനാ.... എനിക്കൊന്നും അറിയില്ല... മീനൂനു എന്നെ കുറച്ചു നേരം അടുത്ത് വേണം എന്ന് പറഞ്ഞു അത്രേ ഉള്ളു....

( പാറു ) എന്നെങ്കിലും നീ ഈ പറഞ്ഞത് കള്ളമാണെന്നു ഞാൻ അറിഞ്ഞാൽ ഒരുപക്ഷെ എനിക്ക് ക്ഷമിച്ചു തരാൻ ബുദ്ധിമുട്ടു ആയിരിക്കും പാറു....... ശിവ അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു.... ദിവസങ്ങൾ കടന്നു പോയി . പാറു മീനുന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.... പ്രവീണും ശിവയും ദിവസവും മീനുനെ കാണുവാൻ വന്നു പോയി...ശിവയെ കാണുവാനായി പാറു നോക്കി ഇരിക്കാറുണ്ട്.... പാറുവിനു ശിവയോട് സ്നേഹം ഉണ്ടെന്നു മീനുവിന് മനസിലാക്കുവാൻ ഇത് തന്നെ ധാരാളം ആയിരുന്നു..... രണ്ട് ദിവസം വന്നിരുന്ന ശിവയെ പിറ്റേന്ന് മുതൽ വരാതായി .പാറുവിന്റെ വെപ്രാളവും പ്രവീണിനോട് ചോദിക്കാൻ ഉള്ള മടിയും കൂടെ ആയപ്പോൾ മീനു തന്നെ പ്രവീണിനോട് ചോദിച്ചു...ശിവ ബിസ്സിനെസ്സ് മീറ്റിംങ്ങിനും മറ്റു ആവശ്യങ്ങൾക്കും വേണ്ടി നാട്ടിൽ നിന്ന് പോയിരിക്കുകയാണെന്നും കുറച്ചു ദിവസം കഴിഞ്ഞേ മടങ്ങി വരുള്ളൂ എന്നും അവൻ പറഞ്ഞു ........ പാറു ഹോസ്പിറ്റലിൽ തന്നെ ആയിരുന്നത് കൊണ്ട് വിരുന്നു മറ്റൊരു ദിവസങ്ങളിലേക്ക് മാറ്റി.....

മീനുന് കുറവായതും അവളെ ഡിസ്ചാർജ് ചെയ്യ്തു.... മീനുനെ സ്വന്തം വീട്ടിലേക്കു കൊണ്ട് വരണം എന്ന് പാറുന്നു ഉണ്ടായിരുന്നയങ്കിലുണ് ശ്രീജിത് പ്രവീണിനേം മീനുനെയും പിടിച്ചു കല്യാണം കഴിപ്പിക്കാം എന്ന് പറഞ്ഞതോടെ കല്യാണം കഴിഞ്ഞട്ടു മതി അങ്ങോട്ടുള്ള വരവ് എന്ന് എല്ലാരും കൂടി തീരുമാനിച്ചു.... പാറുനെയും കൊണ്ട് പ്രവീൻ തിരികെ വീട്ടിലേക്കു പൊന്നു....ബൈക്ക് മുന്നോട്ടു നീങ്ങും തോറും അവളുടെ ഹൃദയമിടിക്കുവാൻ തുടങ്ങി ..... ഇനി അടുത്തത് എന്തായിരിക്കും എന്നുള്ള ചിന്ത അവളെ അലട്ടികൊണ്ടേ ഇരുന്നു...ശിവേട്ടൻ പോയിട്ട് ഇന്നേക്ക് രണ്ടാഴ്ച ആയി .. ഇതുവരെ തന്നെ ഒന്ന് വിളിക്കുവാനോ മെസ്സേജ് അയക്കുവാനോ ഒന്നും തോന്നിയട്ടില്ലേ..... പലപ്പോഴും ഒന്ന് വിളിക്കണമെന്ന് തോന്നിയെങ്കിലും വേണ്ടാന്ന് പറഞ്ഞു ഫോൺ തിരികെ വെക്കും.... പോകുന്ന കാര്യം പോലും നേരിട്ട് വന്നു തന്നോടൊന്നു പറഞ്ഞില്ല.. അതും പ്രവീണേട്ടനോട് പറഞ്ഞു വിട്ടേക്കുന്നു ... ഇത്തിരി എങ്കിലും എന്നൊടു ആ മനുഷ്യന് സ്നേഹം ഇല്ല... ഓരോന്നും ആലോചിച്ചവൾ വീടെത്തിയതറിഞ്ഞില്ല.... പാറു.... ( പ്രവീണിന്റെ വിളി കേട്ടതും ഞെട്ടി അവൾ ബൈക്കിൽ നിന്നും ഇറങ്ങി... മുന്നിലേക്ക്‌ നടന്നു...) വീട്ടിലേക്കു കയറിയതും അവൾ നേരെ റൂമിലേക്ക് നടന്നു....

പാതി വിഷമം അർദ്ധവിനെ കൊണ്ടാണെങ്കിൽ ബാക്കി ശിവേട്ടനെ തനിക്കു കാണുവാൻ കഴിയാത്തതാണെന്നു അവൾക്കു മനസിലായിരുന്നു .... റൂമിലേക്ക്‌ കയറി ബെഡിൽ ചെന്നവൾ ഇരുന്നു ജനലുകൾ തുറന്നിട്ടിരിക്കുന്നു .. അതിലൂടെ വീശി അടിക്കുന്ന കാറ്റിനു പോലും അവളുടെ കണ്ണുനീരിനെ തടഞ്ഞു നിർത്തുവാൻ കഴിഞ്ഞില്ല.... കാണാൻ തോനുന്നു.... എന്നാ തിരിച്ചു വരുന്നേ... എല്ലാ കാര്യങ്ങളും താൻ ഒറ്റയ്ക്ക് ആരുമറിയാതെ... വീർപ്പു മുട്ടുന്നത് പോലെ ആരോടേലും പറയാൻ പോലും പറ്റത്തില്ല... മടുത്തു .... അത്രയും നാളും ഉള്ളിലൊതുക്കിയതൊക്കെ ഓർത്തവൾ കരയാൻ തുടങ്ങി ...... തോളിൽ ആരുടെയോ കരസ്പർശം അറിഞ്ഞതുമവൾ തല ഉയർത്തി നോക്കി .. ഒറ്റ നോട്ടത്തിൽ കണ്ണുകൾ വിടർന്നു വന്നു... ചുണ്ടിൽ പുഞ്ചിരിയോടെ അവൾ അവിടെ നിന്നും എണീറ്റു.... ആ നെഞ്ചിലേക്കവൾ വീണു... ഇറുകെ അവനെ പുണർന്നു...... പാറുന്റെ പെട്ടെന്നുള്ള പ്രേവര്തിയിൽ ഞെട്ടി തരിച്ചു നിൽക്കുവായിരുന്നു ശിവ.... ഇത്രയും ദിവസം ഇവിടെ നിന്ന് മാറി നിൽക്കണ്ടി വന്ന്‌ .. തിരിച്ചു ഇന്ന് വന്നപ്പോളാ മീനൂനെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് പ്രവീൺ വിളിച്ചു പറഞ്ഞത്.... വന്നു ഉടനെ യാത്രക്ഷീണം കാരണം ഒന്ന് മയങ്ങി പോയി...

പ്രവീണിന്റെ റൂമിൽ കയറി ഫ്രഷ് ആയി തിരികെ വന്നപ്പോൾ ദേ ബെഡിൽമുഖവും പൊത്തി പിടിച്ചു ഇരുന്നു ഒരുത്തി കരയുന്നു...കാരണം എന്താണെന്നറിയാൻ വന്നു നോക്കിയതും എന്നെ കണ്ടതും കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ... ഞാൻ പോകുന്നെന്ന് മുന്നേ ഉള്ള പാറു തന്നെ അല്ലെ ഇത്.... സൈലന്റ് ആയി നിന്നത് മതി ഇനി വയലന്റ് ആകാം... 😁 ഡീ.... ഒരു അലർച്ച അലറിയതും പാറു തല ഉയർത്തി ശിവയെ നോക്കി.... ശിവയുടെ ദേഷ്യപ്പെട്ടുള്ള നോട്ടം കണ്ടതും അവൾ പിറകിലേക്ക് നീങ്ങി നിന്നു... തല താഴ്ത്തി ഉള്ള അവളുടെ നിൽപ്പ് കണ്ടതും ശിവക്ക് ചിരിച്ചു വന്നു.... നീ എന്താടി ഇപ്പൊ ചെയ്തേ... ( ശിവ ) ഇങ്ങേർക്ക് കണ്ണ് കണ്ടൂടെ... 😒( പാറു ) ചോദിച്ചത് കെട്ടില്ലേ പാറു നീ..ചെവി കേട്ടൂടെ നിനക്ക് . ( ശിവ ) കേട്ടു...അത് പോലെ ഞാൻ എന്താ ചെയ്‌തെന്ന് ശിവേട്ടനും അറിയില്ലേ.... ( പാറു) ശിവക്ക് തിരികെ പറയുവാൻ മറുപടി ഇല്ലായിരുന്നു... എന്ത് ചോദിച്ചാലും ഇങ്ങനെ തന്നെ മറുപടി പറഞ്ഞോണം കേട്ടോടി.. 😠( ശിവ ) അഹ് പറയും... ശിവേട്ടൻ പോയട്ടു ഇത്രേം ദിവസം ആയില്ലേ ഒരിക്കലെങ്കിലും എന്നെ ഒന്ന് വിളിക്കാൻ തോന്നിയോ.... അല്ലെ വേണ്ട പോകുമ്പോൾ ഒന്ന് പറഞ്ഞിട്ടെങ്കിലും പൊക്കൂടെ... പൊട്ടിത്തെറിക്കുകയറിയിരുന്നു അവളവന്റെ മുന്നിൽ.. കണ്ണ് നിറയുന്നുണ്ട് .

എന്നാൽ ആ മുഖത്തു ശിവയോടുള്ള പ്രണയവും ദേഷ്യവും എല്ലാം ഒരു പോലെ ആയിരുന്നു.... അവളുടെ സംസാരം ശിവ നോക്കി കാണുകയായിരുന്നു.... ഞാൻ എന്ത് പേടിച്ചെന്നു അറിയുമോ . ശിവേട്ടന്... ശിവയുടെ അടുത്തേക്കവൾ വന്നു നിന്നു.... അവന്റെ മുഖത്തേക്ക് നോക്കിയവൾ ചോദിച്ചു.... ഇത്ര മാത്രം പേടിക്കാൻ എന്ത് ബന്ധമാടി നീയും ഞാനും ഉള്ളത്... ( ശിവ പുച്ഛത്തോടെ ചോദിച്ചു ) നിങ്ങളെന്റെ ഭർത്താവ് ആണെന്നുള്ള ബന്ധം..... ഈ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ ആ ബന്ധം... എന്റെ ജീവനും ജീവിതവുമില്ലാം നിങ്ങളാണ് ശിവേട്ട..........😢വിറച്ചു കൊണ്ടായിരുന്നു അവളത് പറഞ്ഞത്.... ഇനി എങ്കിലും ഒന്ന് മനസിലാക്കാൻ ശ്രെമിക്കു... സ്നേഹിക്കുന്നവരെ...... എനിക്ക്... എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാ ശിവേട്ട.....കരഞ്ഞു കൊണ്ട് അവൾ തറയിലേക്ക് ഉതിർന്നിരുന്നു..... ഒന്നും മിണ്ടാതെ നില്കുവാനെ ശിവയിക്കു കഴിഞ്ഞിരുന്നുള്ളു ........... അവൾ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ വീണ്ടും വീണ്ടും കേട്ടുകൊണ്ടേ ഇരുന്നു..... ****************

ശിവേട്ട........ കണ്ണുകൾ വലിച്ചു തുറന്നവൾ ബെഡിൽ നിന്ന് എണീറ്റു ...... ചുറ്റും കണ്ണുകൾ കൊണ്ടവൾ അവനെ തിരഞ്ഞു... എന്നാൽ തനിക്കു ചുറ്റും പരിചയമില്ലാത്ത മുഖങ്ങൾ മാത്രമായിരുന്നു.... തന്റെ മുന്നിൽ കൂടി നിൽക്കുന്നവരൊക്കെ തന്റെ അടുത്തേക്ക് വരുന്നു.... പേടിച്ചവൾ ബെഡിൽ നിന്നും തറയിലേക്കിറങ്ങി പിറകിലേക്ക് ഓരോ ചെവിടും വെച്ചു... അവരിലാരൊക്കയോ തന്നോട് മിണ്ടാൻ വരുന്നുണ്ടങ്കിലും ആരെയും അവൾക്കു പരിജയം ഇല്ലാത്തതു കൊണ്ട് അവളാകെ പേടിച്ചു..... ഡോക്ടർ അവളുടെ അടുത്തേക്ക് ഓടി വന്നു... ശിവയുടെ പ്രായം തോനിക്കുന്ന ഒരു ചെറുപ്പക്കാരനും ഉണ്ട് കൂടെ.... അവളെ പിടിച്ചു കൊണ്ട് വന്നു ബെഡിലേക്ക് കിടത്തി.... ഓടിമാറാൻ ഒരുപാടവൾ ശ്രെമിച്ചു എന്നാൽ പെട്ടെന്ന് തന്നെ അവർ അവളെ മയങ്ങാൻ ഉള്ള ഇൻജെക്ഷൻ കൊടുത്തു.... മയക്കത്തിലേക്കു വീണവൾ കണ്ണുകൾ അടഞ്ഞു വന്നപ്പോൾ അവൾ കണ്ടു തന്റെ മുന്നിലേക്ക്‌ നടന്നു വന്ന പെൺകുട്ടിയെ..... ഡോക്ടർ.... ഈ കുട്ടി എന്താ ഇങ്ങനൊക്കെ ...... ( ആ പെൺകുട്ടി ആയിരുന്നു അത് ) ഏയ് പേടിക്കാൻ ഒന്നുല്ലടോ .... അറിയാത്ത കുറെ ആളുകളെ കണ്ടപ്പോൾ ഉള്ള പേടി.. അത്രേ ഉള്ളു.. പിന്നെ ഒന്ന് ഉറങ്ങി എണീക്കുമ്പോൾ ഇതൊക്കെ മാറും....... അവർ പാറുവിനെ തന്നെ നോക്കി ...... ആ പെൺകുട്ടി അവളുടെ അടുത്തേക്ക് വന്നിരുന്നു ........ അധിയേട്ട...........ആധി അവളുടെ അടുത്തേക്ക് നടന്നു വന്നതും പിറകിൽ ഡോറിനടുത്തു രണ്ടു ചെറുപ്പക്കാർ വന്നു ..

അമ്മേ...... അവരുടെ കയ്യിൽ ഇരുന്ന കുഞ്ഞു പെട്ടെന്ന് തന്നെ തറയിലേക്ക് ചാടി ഇറങ്ങി അവളുടെ അടുത്തേക്ക് ഓടി വന്നു.... തന്റെ മകനെ കണ്ടതും അവൾ പതിയെ എണീറ്റു നിന്നു.... വയറിൽ ചേർത്തവൾ പിടിച്ചിരുന്നു..... അവളുടെ വയറിലേക്ക് ആ കുഞ്ഞു ചുണ്ടുകൾ മുത്തമിട്ടു .. അമ്മേ... കുഞ്ഞാവ.... ഉമ്മ..... രണ്ടര വയസു മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമകൻ ആയിരുന്നു അത്..ആദിത്യൻ അവനെ കയ്യിലേക്ക് കോരി എടുത്തു... ഇത്രയും നേരം ആധിയെ കാണാത്തതിന്റെ വിഷമം ആ കുഞ്ഞു മുഖത്തു കാണമായിരുന്നു .. വെളിയിൽ നിന്ന ചെറുപ്പക്കാർ ഉള്ളിലേക്ക് കയറി വന്നു... അച്ഛന്റെയും മകന്റെയും സ്നേഹം അവർ നോക്കി കാണുകയായിരുന്നു... അപ്പോളാണ് അവർ പാറുവിലേക്കു നോട്ടം മാറ്റിയത്... ഗായത്രി....... നമ്മൾ ഇവിടെ ഇങ്ങനെ ഇരുന്നാൽ എങ്ങനാ... ഈ കൊച്ചിന്റെ വീട്ടുകാരെ അറിയിക്കണ്ടേ.... മിഥുൻ ആയിരുന്നു അത്... ഡാ ആദി... പ്രശ്നം എന്തെങ്കിലും ആകുമോ.. ( അരുൺ ) .............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story