പുനർ വിവാഹം: ഭാഗം 44

punarvivaham

എഴുത്തുകാരി: ആര്യ

ആധി എന്താ നിന്റെ ഉദ്ദേശം ഇതിനെ ഇങ്ങനെ ഇവിടെ ഇട്ടേക്കനാണോ... നമുക്ക് ഒരു പരാതി കൊടുക്കാം അവർ ഈ കൊച്ചിന്റെ അച്ഛനേം അമ്മയെയും കണ്ടു പിടിക്കുവോ എന്തുവാണെന്നു വെച്ചാൽ ചെയ്യട്ടെ...... അരുൺ ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി..... ആധി ഗായുവിന്റെ മുഖത്തേക്ക് നോക്കിയതും അവൾ തല തിരിച്ചു പാറുവിലേക്കു നോക്കി..... നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖം കണ്ടതും ഗായുവിന് അവളോട്‌ വല്ലാത്തൊരു അടുപ്പം തോന്നി..... അരുണേട്ടാ.... ഇന്നലെ ഇവളെ ഞങ്ങളുടെ കയ്യിൽ കിട്ടിയ അവസ്ഥ വെച്ചു ഇവൾക്ക് പിന്നിൽ വല്യ എന്തോ കഥയുണ്ട്.... ഇപ്പൊ ഈ കുട്ടി ഇവിടെ ഉണ്ടെന്നുള്ളത് ആരും അറിയണ്ട... ആദ്യമേ ഇവൾ ഉണരട്ടെ... എന്നിട്ട് സാവധാനം ചോദിച്ചു എല്ലാം മനസിലാക്കാം .. അത് മതി .... ഗായു പറഞ്ഞു നിർത്തിയതും അവൾ ആധിയെ നോക്കി.. അവനും സമ്മതമേന്നോണം തലയാട്ടി.. ഗായുവിന് അങ്ങനെ അധിക നേരം ഇരിക്കുവാൻ ബുദ്ധിമുട്ടു തോന്നി.... അരുൺ അവളെയും കുഞ്ഞിലെയും കൂട്ടി വീട്ടിലേക്കു പോയി.... ഹോസ്പിറ്റലിൽ മിഥുനും ആദിയും മാത്രമായി...... ഇതിനൊടിടയ്ക്കു പല തവണ പാറുവിനു ബോധം വന്നോ എന്നറിയുവാൻ ഗായു ആധിയെ വിളിച്ചു കൊണ്ടേ ഇരുന്നു.........

പിറ്റേന്ന് നേരം വെളുത്തതും പാറു കണ്ണുകൾ പതിയെ തുറന്നു..... ഈ വെട്ടം അവൾ ആരെയും പേടിച്ചു മാറിയില്ല.... കണ്ണ് തുറന്നതും മുന്നിലെ ചെയറിൽ ഇരുന്നു ഉറങ്ങുന്ന ആദിയെയാണവൾ കണ്ടത്..... ആ മുഖത്തേക്കാൾ സൂക്ഷിച്ചു നോക്കി.. എവിടെയോ താൻ ഇയാളെ കണ്ടിട്ടുണ്ട്.... ആ മുറിയാകെ അവൾ കണ്ണോടിച്ചു.. താനൊരു ഹോസ്പിറ്റലിൽ ആണ് ഉള്ളതെന്ന് അവൾക്കു മനസിലായിരുന്നു ....അവൾ നെറ്റിയിൽ കൈ വെച്ചു കണ്ണുകൾ ഇറുക്കെ അടച്ചു...... ഓടിമറയുന്ന മുഖങ്ങൾ അവൾ കണ്ടു.... പലരെയും ഒരു മിന്നായം പോലെ അവളുടെ ഓർമകളിൽ തെളിഞ്ഞു വന്നു.... കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി..... ഓർമ്മകൾ ശിവയുടെ മുഖം തെളിഞ്ഞതുമവൾ കണ്ണ് തുറന്നു..... വേണ്ട ആ മുഖം പോലും തന്റെ മനസ്സിൽ പോലും ഇനി വരണ്ട..... മുഖം കൈകൾ കൊണ്ടവൾ മറച്ചു....കരയുന്നതിനിടയിൽ വീണ്ടുമവൾ ആധിയെ നോക്കി...... കഴിഞ്ഞ രാത്രിയിൽ ഉണ്ടായ കാര്യങ്ങൾ ഓർമയിലേക്ക് വന്നു.....അതെ ഇന്നലത്തെ വെപ്രാളത്തിൽ അയാളുടെ കയ്യിൽ നിന്നും രക്ഷപെട്ടു താൻ ഓടി വന്നത് ഇവരുടെ കാറിനു മുന്നിലേക്കായിരുന്നു... കാർ തട്ടി ഇല്ലങ്കിലും പേടിച്ചു പോയി ..ബോധം മറയുന്നതിനു മുന്നേ ഞാൻ കണ്ടു കാറിൽ നിന്ന് ഓടി ഇറങ്ങി തന്റെ മുന്നിലേക്ക്‌ വന്ന ആളെ... ഇയാൾ ആയിരുന്നു അത്....എന്തിനു വേണ്ടി രക്ഷിച്ചു... 😢

... തനിക്കിപ്പോ ആരുമില്ല... ഞാൻ ഇന്ന് ഒറ്റക്ക... വേണ്ടപ്പെട്ടവർക്കും തന്നെ വേണ്ട.... പിന്നെ എന്തിനു ഇവർ രക്ഷിച്ചു....( ആത്മ ) ആഹാ.... എണീറ്റോ.... ഇടക്കെപ്പോളോ കണ്ണ് തുറന്നു നോക്കിയ മിഥുൻ ആയിരുന്നു അത്. ആധിയെ തന്നെ പാറു നോക്കുന്നത് കണ്ടു മിഥുൻ ആദിയെ വിളിച്ചു.... ഉറക്കഷീണത്തോടെ ആധി കണ്ണ് തുറന്നു മിഥുനെ നോക്കി.... എന്താടാ..... ( ആധി ) ഡാ ആദി ദേ ഈ കൊച്ചു കണ്ണ് തുറന്നു...( മിഥുൻ പാറുനെ ചൂണ്ടികൊണ്ട് ആയിരുന്നു അത് പറഞ്ഞത് ) ആധി പാറുനെ നോക്കി കൊണ്ട് അവളുടെ അടുത്തേക്കു നടന്നു.... തൻറെ അടുത്തേക്ക് വരുന്ന ആദിയെ കണ്ടതും അവൾ പേടിച്ചു പിറകിലേക്ക് നീങ്ങി... ഏയ്.. പേടിക്കണ്ടടോ .. ഞങ്ങള് തന്നെ ദ്രോഹിക്കാൻ നിക്കുന്നവർ ഒന്നുമല്ല... തനിക്കു ഇപ്പൊ എങ്ങനുണ്ട്.. ക്ഷീണം ഒക്കെ മാറിയോ... ( ആധി ) അതിനവൾ പതിയെ തലയാട്ടി..... കണ്ട വല്യ വീട്ടിലെ കൊച്ചാണെന്ന് തോനുമല്ലോ...ആഹാരം ഒന്നും കഴിക്കില്ലാരുന്നോ താൻ.... (മിഥുൻ ചോദിച്ചതിനവൾക്ക് മറുപടി ഇല്ലായിരുന്നു...) ഏയ്... എന്താടാ.... എന്തേലും പ്രശ്നം കാണും അത് കൊണ്ടാ... പേര് എന്തുവാ തന്റെ... ( ആധി ) പേര് പറയാൻ അവളൊന്നു മടിച്ചു.... എടൊ പറയടോ... ( മിഥുൻ ) ആമി............. അവൾ പേര് പറഞ്ഞതും ആധി മിഥുന്റെ മുഖത്തേക്ക് നോക്കി..... ഹ്മ്മ്.... ഓക്കേ ആമി... മോൾടെ വീട് എവിടാ.. അച്ഛന്റെയും അമ്മയുടെയും ഒക്കെ... ഫോൺ നമ്പറോ എന്തെങ്കിലും പറ.. കുട്ടി ഇവിടെ ഉണ്ടെന്നു ഞങ്ങൾ അവരോടു വിളിച്ചു പറയാം....

കുട്ടിനെ കൂട്ടികൊണ്ട് പോകുമെല്ലോ... (മിഥുൻ ) നിങ്ങള് പൊക്കൊളു... ആരെയും കൂട്ടുവൊന്നും വേണ്ട എനിക്ക് പോകാൻ അറിയാം..... ( പാറു ) വയ്യാണ്ടായാലും ഇതുങ്ങളുടെ ഒക്കെ നാക്കിനു ഒരു കുറവുമില്ല.... മിഥുൻ ദേഷ്യത്തിൽ അത് പറഞ്ഞതും പാറു അവനെ നോക്കി.. അവൾക്കു നല്ല ദേഷ്യം തോന്നി.... രണ്ടാളുടെയും മുഖത്തേക്ക് ആധി നോക്കി... ആമി..... നി ഇന്നലെ ഞങ്ങളുടെ കാറിനു മുന്നിലേക്ക്‌ വന്നു ചാടുവായിരുന്നു രക്ഷിക്കാനെന്നും പറഞ്ഞു... എന്തെങ്കിലും പ്രശ്നം നിനക്കുള്ളത് കൊണ്ടല്ലേ അങ്ങനെ.... ഞങ്ങൾ നിന്നെ എങ്ങനെ ഇവിടെ ഇട്ടേച് പോകും.. നി അഡ്രെസ്സ് പറ.... ( ആധി ) എന്നോട് ഒന്നും ചോദിക്കല്ല്.... എനിക്ക് എനിക്കൊന്നും പറയാൻ പറ്റില്ല.... എനിക്കരൂല തിരികെ ചെന്നാലും കൈ നീട്ടി സ്വീകരിക്കാൻ... വെറുക്കപെട്ടവളാ ഞാൻ... ആരൂല്ല ഞാൻ എന്നും ഒറ്റക്ക...... ഇവിടുന്നു ഇറങ്ങിയാൽ അയൾ ഒരുപക്ഷെ എന്നെ കൊല്ലും.. എന്നാലും ഞാൻ എനിക്ക് വേണ്ടപ്പെട്ട ആരുടേയും അടുത്തേക്ക് പോവൂല.... എന്നോടിങ്ങനെ ഓരോന്നും ചോദിക്കാതെ.... 😭 പാറുവിന്റെ കരഞ്ഞു കൊണ്ടുള്ള പറച്ചിൽ കേട്ടതും ആധിക്കു പിന്നീട് ഒന്നും അവളോട്‌ ചോദിക്കുവാൻ തോന്നി ഇല്ല...... മിഥുൻ ദേഷ്യത്തിൽ അവിടെ നിന്നും വെളിയിലേക്കിറങ്ങി പോയി.....

പാറുവിനെ നോക്കി കൊണ്ട് ആദി വെളിയിലേക്ക് ഇറങ്ങി.... അധിയുടെ ഫോണിൽ ഗായത്രി വീണ്ടും വിളിച്ചിരുന്നു........ ഹലോ... അധിയേട്ട....... ആ കുട്ടിക്ക് ബോധം വന്നോ.. എങ്ങനുണ്ട് ഇപ്പൊ..... ( ഗായു ) എന്റെ ഗായു നി ഇങ്ങനെ വെപ്രാളപെടാതെ.... ആ കുട്ടി കണ്ണ് തുറന്നു... പക്ഷെ ഒന്നും പറയുന്നില്ലടി.. തനിക്ക് ആരൂല്ല... ഇനി ഒണ്ടേ തന്നെ അവരുടെ അടുത്തേക്ക് താൻ പോകില്ല എന്നൊക്കെ പറഞ്ഞു കരയുവാ.... ( ആധി ) ഏട്ടൻ അതിന്റെ പേര് ചോദിച്ചോ.... ( ഗായു ) ചോദിച്ചടി.. പക്ഷെ ആ പേര് വെറുതെ പറഞ്ഞത് പോലെ... ആദ്യം ചോദിച്ചതും അവളൊന്നു പരുങ്ങി പിന്നീടാണ് പറഞ്ഞത്.. ശെരിക്കുള്ള പേരാണെന്നു തോന്നുന്നില്ല... ( ആധി ) എന്നാ നി ഫോൺ വെച്ചോ.... ആധി അത്രയും പറഞ്ഞു കൊണ്ട് ആ കാൾ കട്ടാക്കി....തിരികെ അവൻ റൂമിലേക്ക്‌ വന്നതും മിഥുൻ ഡോക്ടറിനെയും കൂട്ടി വന്നിരുന്നു ... പാറുന്നു പ്രേത്യേകിച്ചു കുഴപ്പങ്ങൾ ഇല്ലാത്തതു കൊണ്ട് തന്നെ ഡിസ്ചാർജ് ചെയ്തിരുന്നു... ആ ഹോസ്പിറ്റലിനു വെളിയിലേക്ക് ഇറങ്ങിയതും പാറു തിരിഞ്ഞവരെ നോക്കി.... പിന്നീട് അധിയുടെ അടുത്തേക്ക് വന്നു .... ഒരുപാട് നന്ദി....... ഇന്നലെ എന്നെ രക്ഷിച്ചതിനു....... ഇനിം നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കില്ല.... അത്രയും പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നടന്നു....

ഒന്ന് നിന്നെ മോള്..... മിഥുൻ അത് പറഞ്ഞതും അവളവിടെ നിന്നു..... ഇങ്ങേരു ഇന്ന് എന്റെ കയ്യിൽ നിന്ന് വാങ്ങും... അടി ഇടാൻ ആയിട്ട് ഇറങ്ങിയേക്കുവാ.. ( ആത്മ) നി എങ്ങോട്ട് പോകുവാ.... 😠( മിഥുൻ ) ഞാൻ എങ്ങോട്ടെലും പോകും... അത് ചോദിക്കാൻ താൻ ആരാ. .... കൊറേ നേരായി തനിക്കെന്താടോ എന്നെ കാണുംതോറും ഇത്ര ദേഷ്യം... ( പാറു ) ഓ... തമ്പുരാട്ടിക്കു ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാമോ... അകത്തു ഇരുന്നു പട്ടി മോങ്ങുന്ന പോലെ കരയുന്നുണ്ടായിരുന്നല്ലോ ...ഇപ്പൊ അതൊക്കെ പോയോ....( മിഥുൻ ) പാറു ദേഷ്യത്തിൽ ആദിയെ നോക്കി .. അവൻ ചിരിക്കാതിരിക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു.... അതും കൂടെ കണ്ടപ്പോഴേക്കും പാറുന്നു ശെരിക്കും ദേഷ്യം വന്നു.... താൻ പോടോ... 😠( പാറു മിഥുനെ നോക്കി പറഞ്ഞു ) ഡി.. നി ഇവിടുന്നു പോയട്ടു നി പറഞ്ഞവൻ നിന്നെ ന്തേലും ചെയ്താൽ ഞങ്ങൾ കുടുങ്ങില്ലേ.... ചെല്ല് പോയി വണ്ടിയിൽ കേറൂ..ബാക്കി ഒക്കെ വീട്ടിൽ ചെന്നിട്ടു തീരുമാനിക്കാം...( മിഥുൻ ) ഞാൻ വരുന്നില്ല... 😒😒( പാറു ) ഇവളെ ഇന്ന് ഞാൻ... പോയി കേറെഡി വണ്ടിയിൽ... 😠(മിഥുൻ ) ഇല്ല.... നിങ്ങളൊക്കെ ആരാന്നു പോലും എനിക്കറിയുല്ല... പ്രേത്യേകിച്ചു നിങ്ങളെ പോലൊരു കണ്ടാമൃഗത്തിന്റെ കൂടെ തീരെയും ഞാൻ വരത്തില്ല...

😒( പാറു ) ഡാ ആധി ഇവള് വരില്ല... എന്തായാലും ഇതിനെ ഇവിടെ കളഞ്ഞിട്ടു പോകുവാൻ പറ്റില്ല .. നി ഗായുനെയും മുത്തശ്ശിയെയും അമ്മയെയും ഒക്കെ വിളിക്കു... അവര് സംസാരിക്കട്ടെ ഇവളോട്.... മിഥുൻ പറഞ്ഞതും ആദി ഗായുവിനെ വിളിച്ചു..... ഫോൺ എടുത്തതും ആധി ഗായത്രിയോട് കാര്യങ്ങൾ പറഞ്ഞു .. അവർ എല്ലാവരും പാറുവിനോട് സംസാരിച്ചു.... മടിച്ചു മടിച്ചാണെങ്കിലും തന്റെ സുരക്ഷ ഇവരുടെ കയ്യിൽ ആണെന്ന് അറിയാവുന്നതു കൊണ്ട്അവൾ സമ്മതിച്ചു...പാറു അധിയുടെ കൂടെ കാറിലേക്ക് കയറി..ആ കാർ മുന്നോട്ടു നീങ്ങി... പരിജയം ഇല്ലാത്ത വഴികളിലൂടെ ആ കാർ നീങ്ങി ......നാട്ടിൻ പുറങ്ങളിലൂടെ വയലുകളും മറ്റുമായി ആകെ ഭംഗി ആയിരുന്നു .... കാറിന്റെ ഡോറിലേക്ക് തല വെച്ചു കിടക്കുവായിരുന്നു പാറു.... കാർ ഗേറ്റ് കടന്നു ചെന്നു... അതെ ആദിയുടെ തറവാട്ടിലേക്കു ചന്ദ്രശേരി എന്ന തറവാട്ടിലേക്കു... ഏറെ നാളത്തെ പഴക്കം ആ വീടിനുണ്ടായിരുന്നു...അവൾ ആ വീട്ടിലേക്കു നോക്കി..... വീടിന്റെ ഉമ്മറത്ത് തന്നെ ഗായുവും ആദിയുടെ അമ്മ ലക്ഷ്മിയും മുത്തശ്ശിയും ഉണ്ടായിരുന്നു... അവൾക്കു വെളിയിലെക്കു ഇറങ്ങുവാൻ മടി തോന്നി..... ആധി ഇറങ്ങിയതിനു പിന്നാലെ മിഥുനും ഇറങ്ങി...

കാറിൽ തന്നെ ഇരിക്കുന്ന പാറുവിന്റെ അടുത്തേക്കു മിഥുൻ ചെന്ന്..... അതെ... താലപ്പൊലി, ചെണ്ടമേളം, മയിലാട്ടം, എന്നിവ ഒന്നും ഇല്ല... സ്വീകരിച്ചോണ്ട് ഇറക്കാൻ... വേണേ ഇറങ്ങി വാ... പതിയെ അത്രയും പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും വീട്ടിലേക്കു കയറി പോയി.... ഗായത്രി വെളിയിലേക്കിറങ്ങി വന്നു..... ഇതെന്താ അധിയേട്ട മിഥുനേട്ടൻ ദേഷ്യത്തിൽ കയറി പോയത്... ആ കുട്ടി വന്നത് ഇഷ്ടായില്ല... ( ഗായു ) ഏയ് അതൊന്നുമല്ലടി...ഒന്ന് കീരിയും മറ്റേത് പാമ്പുവാ.... ഇവനൊന്നു പറയുമ്പോൾ അവൾ രണ്ട് പറയും അതാ അവസ്ഥ... ഇനി ഇവിടെ എന്തൊക്കെ ഭേഹളം ഉണ്ടാകുമോ ആവോ.... (ആധി ചിരിച്ചു കൊണ്ട് പറഞ്ഞു ) മോളെ... ഇറങ്ങുന്നില്ലേ.... സ്നേഹത്തോടെ ആധിയുടെ അമ്മ അവളെ വിളിച്ചതും പാറു കാറിൽ നിന്നും വെളിയിലേക്കിറങ്ങി ... അവൾ ചുറ്റിനും നോക്കി.... അവളുടെ വെപ്രാളം കണ്ടു ആ സ്ത്രീ പാറുവിന്റെ കൈ ചേർത്ത് പിടിച്ചു... ആ നിമിഷം അവൾ തന്റെ അമ്മയെ ഓർത്തു പോയി .... ആധിയുടെ അമ്മയെ പോലും ഞെട്ടിച്ചു കൊണ്ട് അവൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു.... മോളെ... എന്തിനാ കരയുന്നെ... നി പേടിക്കണ്ട... ഇവിടെ വന്നു മോളെ ആരും ഒന്നും ചെയ്യില്ല.... മോളു പേടിക്കണ്ട.... അവരവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു... പാറു തല ഉയർത്തിയതും അവളുടെ നിറഞ്ഞു വന്ന കണ്ണുനീർ അവർ തുടച്ചു.... വാ... അകത്തേക്ക് പോകാം..... അവർ അവളെയും കൂട്ടി അകത്തേക്കു നടന്നു..... വന്നു കയറിയതും ആരും അവളോട്‌ ഒന്നും ചോദിച്ചില്ല അവൾക്കാത്തൊരു ആശ്വാസം ആയിരുന്നു .............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story