പുനർ വിവാഹം: ഭാഗം 46

punarvivaham

എഴുത്തുകാരി: ആര്യ

ഗായത്രി പാറുവിനെയും കൂട്ടികൊണ്ട് മുറിയിലേക്ക് പൊയി....... അവരുടെ റൂമിനടുത്തു തന്നെയുള്ള മറ്റൊരു മുറി അവൾക്കായി തുറന്നു കൊടുത്തു..... ആ മുറി തുറന്നു ഗായു അവളെയും കൊണ്ട് അകത്തേക്ക് കയറി.... മുറിയിലെത്തിയ പാറു ചുറ്റിനും കണ്ണോടിച്ചു.... ചെറിയ ഒരു അലമാരയും കട്ടിലും മാത്രമേ ആ മുറിയിൽ ഉള്ളു..... എന്നാൽ വൃത്തിയിൽ ഇട്ടിരിക്കുന്നു..... ആമി നി വരുന്നതറിഞ്ഞു അമ്മ ഇവിടൊക്കെ വൃത്തിയാക്കി.... പിന്നെ നിനക്കിടാൻ ഉള്ള കുറച്ചു ഡ്രെസ്സും ഞാൻ അലമാരയിൽ എടുത്തു വെച്ചിട്ടുണ്ട്... ഫ്രഷ് ആയിട്ട് വാ.....ഗായു പറഞ്ഞതും അവളൊന്നും ചിരിച്ചു....... എനിക്കൊന്നു ഉറങ്ങണം.......ഗായുവിന്റെ മുഖത്തേക്ക് നോക്കിയവളത് പറഞ്ഞു .. ഹ്മ്മ്.. ഉറങ്ങിക്കോ .. എപ്പോ വേണെമെങ്കിലും നിനക്കെന്നെ വിളിക്കാം.. ഞാൻ ഇവിടെ തന്നെ ഉണ്ട്.... അത്രയും പറഞ്ഞു കൊണ്ട് ഗായത്രി വെളിയിലേക്കിറങ്ങി പോയി ....ഗായത്രി പോയതിനു പിന്നാലെ പാറു ചെന്ന് ഡോർ അടച്ചു തിരികെ വന്നു ബെഡിലേക്ക് ഇരുന്നു... കാൽമുട്ടിലേക്കു മുഖം ചേർത്ത് കയ്യികൾ ചേർത്ത് കൂട്ടിപിടിച്ചു കൊണ്ട് അവളിരുന്നു.... ***************** എനിക്ക് നിങ്ങളെ ഇഷ്ടമാ ശിവേട്ട ...... അതും പറഞ്ഞവൾ കരയുവാൻ തുടങ്ങി ...... പാറുവിന്റെ പറച്ചിൽ കേട്ടു ഞെട്ടി തരിച്ചു നിൽക്കുവായിരുന്നു ശിവ...... അവളുടെ ആ ഇരിപ്പു കണ്ടു അവനു സങ്കടം തോന്നി...... ഒന്നും പറയാതെ തന്നെ അവനാ മുറിയിൽ നിന്നും ഇറങ്ങി പോയി.... പ്രവീൺ അവരെ കാണാത്തതു കൊണ്ട് മുറിയിലേക്ക് വന്നതും ബാൽക്കണിയിൽ നിൽക്കുന്ന ശിവയെ ആണ് കണ്ടത്.. ചിരിച്ചു കൊണ്ടവൻ അവന്റെ അടുത്തേക്കു വന്നു . ഡാ... നി എന്താ ഇവിടെ നിക്കുന്നെ...

ദേ അച്ഛനും അമ്മയും ഒക്കെ തിരക്കുന്നു വാ പോകാം... അല്ല പാറു എന്തിയെ.... ( പ്രവീൺ ) ഡാ... പ്രവീണേ ഞാൻ ഇന്ന് തിരിച്ചു വീട്ടിലേക്കു പോയാലോ എന്നാലോചിക്കുവാ... ഇനിയും ഇവിടെ നിക്കണ്ടാന്ന് തോന്നുന്നു.... ( ശിവയുടെ പറച്ചിലിൽ പ്രവീൺ ഞെട്ടിയെങ്കിലും അവനതു പുറമെ കാണിച്ചില്ല ) അതെന്താടാ... നിനക്കറിയുമോ ഇന്നാ ശെരിക്കും ഞാൻ ഒന്ന് സന്തോഷിക്കുന്നെ ഇത്രയും ദിവസം മീനുനെ കുറിച്ചു മാത്രമായിരുന്നു ചിന്ത..... ശെരിക്കും ഒറ്റ പെട്ടപോലെ.... നി വന്നപ്പോളാ..... കുറച്ചു ദിവസം ഞങ്ങളുടെ ഒക്കെ കൂടെ നി ഒന്ന് നിക്കട... പറുനോടുള്ള ദേഷ്യവും വാശിയും ഒക്കെ നി മനസ്സിൽ നിന്ന് കള.... എനിക്കറിയാം നിന്റെ ഉള്ളിൽ അവൾ കേറി കൂടാൻ സമയം പിടിക്കുമെന്ന്.... അത് വരെ ഇങ്ങനെ പോട്ടെ.... ( പ്രവീൺ ) ഹ്മ്മ്... ശെരി നിനക്കും അച്ഛനും അമ്മയിക്കും വേണ്ടി ഞാൻ ഇവിടെ നിക്കാം.... ( ശിവ ) അപ്പൊ പാറുവിനോ.. ( പ്രവീൺ ) പോടാ... ശിവ അതും പറഞ്ഞു മുന്നോട്ടു ആഞ്ഞതും പ്രവീൺ അവിടെ നിന്ന് ഓടി .. ശിവ കുറച്ചു നേരം കൂടി അവിടെ നിന്ന്.... താഴേക്കു ഇറങ്ങി വന്നതും കേട്ടു ഹാളിൽ കലപില ശബ്ദം ഉണ്ടാക്കുന്ന പാറുവിനെ... കൊച്ചു കുട്ടികളെ പോലെ അവൾ പ്രവീണിനോട് തല്ലു കൂടുന്നു.... എനിക്ക് റിമോട്ട് താടാ....... ( പാറു ) തരൂല്ലടി .. അങ്ങനിപ്പോ നി കാണണ്ട .. ( പ്രവീൺ ) അച്ഛാ റിമോട്ട് തരാൻ പറ അച്ഛാ.... ( പാറു കരഞ്ഞു കൊണ്ട് അച്ഛനോട് പറഞ്ഞു) ഇവരുടെ അടിയും വഴക്കും കണ്ടു കിളി പോയി നിക്കുവായിരുന്നു ശിവ....

ശിവ നടന്നു പ്രവീണിനടുത്തേക്ക് വന്നു ........ താടാ... റിമോട്ട്.. 😠( പാറു ) എന്റെ പ്രവീണേ.. നി ആ റിമോട്ട് അങ്ങ് കൊടുത്തേക്കു ഇല്ലേ അവളെവീട് തിരിച്ചു വെക്കും..... 7 മണി ആയി...എനിക്ക് സ്വാന്തനം കാണണം റിമോട്ട് താടാ..... കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കുന്നതിനിടയിൽ ശിവ നിൽക്കുന്നതൊന്നും അവൾ അറിയുന്നത് പോലുമില്ല.... ഒടുവിൽ സഹി കേട്ടപ്പോൾ പ്രവീൺ റിമോട്ട് കൊടുത്തു.... ടീവി യിൽ സീരിയൽ വന്നതും അവൾ പ്രവീനടുത്തായി വന്നിരുന്നു.... അപ്പോളാണ് ശിവ മറ്റൊരു സോഫയിൽ ഇരിക്കുന്നത് പാറു കണ്ടത്.... ഇതിവിടെ എങ്ങാണ്ട് ഇരിപ്പോണ്ടാരുന്നോ... എന്നാ ഈ സീരിയൽ കണ്ടട്ടു തന്നെ കാര്യം...... കണ്ടോ കണ്ട് പഠിക്കു മനുഷ്യ... അതിലെ ശിവേട്ടന് അഞ്ജലിയോട് എന്ത് കരുതലാണെന്നു... പേര് രണ്ടും ഒരു പോലെ ആയട്ടെന്തു കാര്യമാ.... ഇങ്ങേർക്ക് എന്നോട് ഒരു സ്നേഹവും ഇല്ല..... ഇതെന്തോന്ന്.... ഈ മരപ്പട്ടി എനിക്കിട്ടു പാര തന്നതാണോ എന്നൊരു സംശയം ഇല്ലാതില്ല.... ഇതിൽ ശിവേട്ടന്ന് വിളിക്കുമ്പോ എനിക്കിട്ടു കൊള്ളുന്ന പോലെ....ഇവളിത് മനപ്പൂർവം എനിക്കിട്ടു പാര വെച്ചതാ... എണീറ്റു പോകാനും പറ്റുന്നില്ലല്ലോ... ഒടുവിൽ ആ ഒരു ഒറ്റ സീരിയൽ തുടങ്ങി തീരുന്നതു വരെ അതിനു മുന്നിൽ ഇരിക്കണ്ട അവസ്ഥ വന്നു... കഴിക്കാനായി അമ്മ വിളിച്ചതും എല്ലാവരുടെയും കൂട്ടത്തിൽ ഞാൻ ഇരുന്നു..... എന്തോ മനസ്സിൽ ഒരു സന്തോഷം പോലെ.... പാറുന് പ്രവീൺ വാരി കൊടുക്കുന്നത് കണ്ടപ്പോൾ ശിവയുടെ കയ്യ് ഒന്ന് വിറച്ചു...

ഇവടെ സ്നേഹത്തോടെ കൊണ്ട് നടക്കുന്ന പാറുവിനെയാ താൻ ഇട്ടു തട്ടി കളിക്കുന്നത് എന്നോർത്തപ്പോൾ...... ഇടയ്ക്കു ഏറു കണ്ണിട്ടു പാറു ശിവയെ നോക്കുന്നത് കണ്ടതും പ്രവീൺ പാറുന്റെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു..... ആ...... ( പാറു ) ദുഷ്ട.... 😠 എന്താടി... ( അമ്മ ) തൊണ്ടേലൊരു മുള്ളു കൊണ്ടതാ അമ്മേ.... ( പ്രവീൻ ) അവളുടെ തൊണ്ടേല് മുള്ളുക്കൊണ്ടന്നു നി എങ്ങനെ അറിഞ്ഞാടാ... ( അച്ഛൻ ) അത് തന്നെ അങ്ങോട്ട്‌ ചോദിക്കഛെ.... (ആത്മ, paru) അത് പിന്നെ അവള് മുള്ളു പിറക്കി തിന്നുന്നത് ഞാൻ കണ്ടാരുന്നേ... 😁( പ്രവീൺ ) അഹ് മതി രണ്ടാളും തിന്നാൻ നോക്ക്... അച്ഛൻ അത്രയും പറഞ്ഞതും ഞങ്ങൾ വീണ്ടും ആഹാരത്തിൽ ശ്രെധിച്ചു....ഇടക്കെപ്പോളോ ശിവേട്ടനെ നോക്കി ഇരുന്നു പോയി... സ്വന്തം കെട്ടിയോനെ വായിനോക്കാൻ കിട്ടുന്ന അവസരം ഒന്നും ഞാൻ പാഴാക്കില്ല ... രണ്ടാഴ്ചകൊണ്ട് കുറച്ചൊക്കെ മാറ്റം വന്നു... പാവം എന്നെ കാണാത്തോണ്ട് വിഷമിച്ചു ഇങ്ങനായതാവും.... തലമുടിയും താടിയും പോയപ്പോ കണ്ടേനെലും ഒരിത്തിരി വളർന്നു..... കളർ മങ്ങിയോ എന്നൊരു സംശയം......ഏയ്... തോന്നിയതാവും.... ഇതിനു ആഹാരം അലർജി ആണെന്ന് തോനുന്നു... തിന്നാൻ ഭയങ്കര ബുദ്ധിമുട്ടാണ്... മോനെ കുറച്ചു കൂടി കഴിക്ക് .. അമ്മ വീണ്ടും ചോറ് കൊണ്ട് വന്നതും.. അയ്യോ അമ്മേ മതി......

( ശിവ ) അങ്ങോട്ട്‌ കഴിക്കളിയാ.. കണ്ടില്ലേ ഇവള് തിന്നുന്നെ... ( പ്രവീൺ അത് പറഞ്ഞതും പാറു അവനെ രൂക്ഷമായി ഒന്ന് നോക്കി...) തെണ്ടി.... എന്നെ നാണം കെടുത്തുന്നോടാ ..... ( പതിയെ അവളത് പറഞ്ഞു ) പിന്നെ.. അവനെ ഇരുന്നു വായി നോക്കുവല്ലേടി നി.... ( പ്രവീൺ ) ഹേയ്.. മിസ്റ്റർ ആ ഇരിക്കുന്ന പ്രോപ്പർട്ടി എന്റെ മാത്രം സ്വന്തമാ.... ഞാൻ അതിനെ ചിലപ്പോ വായി നോക്കും ചിലപ്പോ തല്ലി കൊല്ലും ... ആരും ഒന്നും ചോദിക്കില്ല...😏( പാറു ) ശെരിയാടി.. പക്ഷെ നി പറഞ്ഞതിൽ ഒരു തെറ്റുണ്ട്... ( പ്രവീൺ ) എന്ത് തെറ്റ്.... 🙄 നി അവനെ ആയിരിക്കില്ല അവൻ നിന്നെ ആയിരിക്കും തല്ലി കൊല്ലുന്നേ... പോടാ... 😠( പാറു ) പ്രവീൺ അവിടെ നിന്ന് എണീറ്റിരുന്നു..... ശിവ ഇതൊന്നും അറിയാതെ കഴിച്ചിട്ട് എണീറ്റു പോയിരുന്നു..... കഴിച്ചു കഴിഞ്ഞതും പാറു നേരെ റൂമിലേക്കോടി .... ആഹാ... എന്റെ എന്റെ റൂം എന്റെ കട്ടിൽ എന്റെ ബെഡ്.... മഹാൻ ഇന്ന് എവിടെ കിടക്കുമെന്നു ഒന്ന് അറിയണം.... പാറു മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..... അതെ സമയം ശിവ പ്രവീണുമായി സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു.... എന്നാൽ അവന്റെ മനസ് ശാന്തമായിരുന്നില്ല .. പാറു ഇഷ്ടാണ് എന്ന് പറഞ്ഞതും തന്നെ ചേർത്ത് പിടിച്ചു കരഞ്ഞതും ഒക്കെ ഓർമ്മ വരുന്നു.....

തന്നെ കാണാത്തത്തിൽ അവൾക്കിത്രേം വിഷമം ഉണ്ടാകേണ്ട കാര്യമെന്താ...ശല്യം ചെയ്യാൻ ആരുമില്ലെന്നു കരുതുകയല്ലേ വേണ്ടത് ... ഡാ.. നി എന്തുവാ ആലോചിച്ചു കൂട്ടുന്നെ....( പ്രവീൺ ) ഏയ് ഒന്നുമില്ലടാ.. ( ശിവ ) എന്നാ കിടക്കാം സമയം ഒരുപാടായി . ശിവയെയും കൂട്ടി പ്രവീൺ അകത്തേക്ക് നടന്നു.... പാറുന്റെ റൂം എത്തിയതും ശിവ അങ്ങോട്ടേക്ക് നോക്കിയട്ടു നേരെ പ്രവീണിന്റെ റൂമിലേക്ക്‌ നടന്നു... അല്ല നി ഇത് എങ്ങോട്ടാ പോകുന്നെ... ( പ്രവീൺ ) ഉറങ്ങാൻ... ( ശിവ ) അത് മനസിലായി . എന്റെ റൂമിലേക്ക്‌ എന്തിനാ വരുന്നതെന്ന്..... ( പ്രവീൺ ചോദിച്ചതും ശിവ ചിരിച്ചു.. അവളെ പേടി ആണല്ലേടാ... 🤣( പ്രവീൺ ) പോടാ... നിന്നെ പോലെ അല്ല ഞാൻ... അത്രയും പറഞ്ഞു കൊണ്ട് ശിവ റൂമിലേക്ക്‌ കയറി പോയി... ലൈറ്റ് ഓഫായിരുന്നത് കൊണ്ട് തന്നെ ആ റൂമിൽ ഇരുട്ടായിരുന്നു.... ശിവ ലൈറ്റ് ഓൺ ചെയ്തതും പാറു ചാടി എണീറ്റു... പിന്നീട് ശിവക്ക് കിടക്കുവാൻ വേണ്ടി ബെഡിനേറ്റത്തേക്ക് നീങ്ങി.... ശിവ മടിച്ചു മടിച്ചു ബെഡിൽ വന്നിരുന്നു.... ഓഹോ അപ്പൊ ഇവിടെ വെച്ചു ബെഡിൽ കിടക്കാൻ അറിയാം... ഇല്ലേ... ( ആത്മ ) ഓഹ്.. എത്ര നാളായി ബെഡിൽ നടു നിവർത്തി കിടന്നിട്ടു ഇങ്ങനെ... ( പാറു ) ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ നി എനിക്കുറങ്ങണം... ( ശിവ ) എന്റെ വായ.. എന്റെ നാക്ക് ഞാൻ ഇഷ്ടോള്ളത് പറയും..( പാറു ) ഇനി നി ഇവിടെ കിടന്നു അലച്ച നിന്റെ നാക്കു ഞാൻ പിഴുതു കളയും... ( ശിവ ) ശിവ അത് പറഞ്ഞതും പാറു അടങ്ങി..

ഇനി ഇങ്ങേരു പറഞ്ഞത് പോലെ ചെയ്യുവോ.. എന്തിനാ വെറുതെ കിടന്നേക്കാം... സമയം കടന്നു പോയി... ആധി നല്ല ഉറക്കം ആയെന്നു തോന്നിയത്തും പാറു തല ഉയർത്തി നോക്കി... ഉറങ്ങിയോ... 🙄... ഒന്ന് ടെസ്റ്റ്‌ ചെയ്‌തു നോക്കാം എന്നിട്ടു മതി ... വെറുതെ എന്തിനാ അറിഞ്ഞു കൊണ്ട് പാളത്തിൽ പോയി തല വെക്കുന്നത്... അവൾ രണ്ട് വെട്ടം ചുമച്ചു... എന്നിട്ടും ശിവ എണീട്ടില്ല... ഓ അപ്പൊ ഉറങ്ങിയത് തന്നെയാ.... പാറു പതിയെ അവനടുത്തേക്ക് നീങ്ങി ...അവന്റെ നെഞ്ചിലേക്കവൾ തല പതിയെ വെച്ചു.... തല ചാരിച്ചവൾ അവന്റെ മുഖത്തേക്ക് നോക്കി.... സോറി..... ഇത്രയും ദിവസം അടുത്ത് പോലും ഇല്ലായിരുന്നു.... ഈ ഹൃദയമിടിപ്പ് കേട്ടുകൊണ്ട് എനിക്കിന്ന് ഉറങ്ങണം ശിവേട്ട... കിടന്നിട്ട് ഉറക്കം വരണില്ല... ഉണരുന്നതിനു മുന്നേ പഴയത് പോലെ കിടന്നോളാം...അതും പറഞ്ഞവൾ കൈ എടുത്തു അവനെ ചേർത്ത് പിടിച്ചു കിടന്നു... എന്നാൽ ശിവ ഉറങ്ങിയിട്ടില്ലായിരുന്നു.. അവള് പറഞ്ഞതൊക്കെയും അവൻ കേട്ടിരുന്നു എന്തോ അവളെ ഓടിക്കുവാൻ അവനു തോന്നി ഇല്ല.... പതിയെ അവളെ അവൻ ചേർത്ത് പിടിച്ചു... ഉറക്കത്തിൽ ആണെന്ന് പാറു കരുതി...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story