പുനർ വിവാഹം: ഭാഗം 47

punarvivaham

എഴുത്തുകാരി: ആര്യ

രാവിലെ പാറു എണീറ്റപ്പോൾ ശിവ അടുത്തില്ലായിരുന്നു..... അവൾ ചുറ്റിനും നോക്കിയപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി ഒതുക്കുന്ന ശിവയെ ആണ് കണ്ടത്.... എന്റെ ശിവേട്ട നിങ്ങള് ഒരുങ്ങി ഇല്ലേലും ഒടുക്കത്തെ ഗ്ലാമർ ആട പന്നി.... ( ആത്മ ) എന്താടി നോക്കുന്നെ.... ( ശിവയെ തന്നെ നോക്കി ഇരിക്കുന്ന പാറുവിനെ കണ്ടതും അവൻ ദേഷ്യത്തിൽ ചോദിച്ചു...) എന്താ നോക്കാനും പറ്റില്ലേ... തല വെട്ടിച്ചു കൊണ്ടവൾ ബെഡിൽ നിന്നും എണീറ്റു ശിവക്കടുത്തേക്ക് വന്നു... എങ്ങോട്ടാ നേരം വെളുത്തതും... 🤨( പാറു ) ഷോപ്പിലേക്ക്..... ( ശിവ ) അതെന്തിനാ... രണ്ട് മൂന്ന് ദിവസത്തേക്ക് പോകണ്ട... പ്ലീസ് ( പാറു ) എന്തിനു നിന്റെ ഈ മോന്തേം കണ്ടോണ്ട് ഇരിക്കാനോ.... അതും പറഞ്ഞു ശിവ മുറിയിൽ നിന്നും ഇറങ്ങി.. എന്റെ മോന്തക്കു എന്താ..... അവൾ കണ്ണാടിയിലേക്ക് നോക്കി... അമ്മേ.... ഓ ഭയങ്കരം... ഈ യക്ഷി കോലം കണ്ടോണ്ട് ഇരിക്കുന്നതിലും നല്ലത് അങ്ങേരു ഷോപ്പിൽ പോകുന്നതാ...അയ്യോ പോയോ... ഓയ്യ് .... ഒന്ന് നിന്നെ....... ( പാറു ) ശിവ മുന്നിലേക്ക്‌ നടന്നതും പാറു വീണ്ടും പുറകെ വിളിച്ചു... ഇനി എന്തുവാടി... 😠( ശിവ ) അത്... അത് പിന്നെ എന്നെ എവിടെ എങ്കിലും ഒക്കെ ഒന്ന് കൊണ്ട് പോകാമോ..( പാറു ) ഊളൻപാറെലോട്ടോ കുതിരവട്ടത്തേക്കോ ആണെങ്കിൽ പറ ഞാൻ കൊണ്ട് പോകാം..

അങ്ങെനെങ്കിലും എനിക്കിത്തിരി സമാധാനം കിട്ടുമല്ലോ... ( ശിവ ) അയ്യേ... അവിടൊന്നുമല്ല... ഈ കറങ്ങാനൊക്കെ... 😁( പാറു ) അതൊന്നും പറ്റത്തില്ല..നി വേണേൽ പ്രവീണിനോട് പറ....( ശിവ) ശിവേട്ട...... പ്ലീസ്.... ഇന്ന് വയികിട്ടു ബീച്ചിൽ പോവാം.... ഒന്ന് കൊണ്ട് പോ.. ആഗ്രഹം കൊണ്ടല്ലേ ചോദിക്കുന്നെ...... പറ്റില്ല.... ശിവ അത്രയും പറഞ്ഞു ഇറങ്ങി പോയി... അത് കഴിഞ്ഞു പാറു ശിവയെ മൈൻഡ് പോലും ചെയ്യാതെ നടന്നു... ഇതെല്ലാം ശിവ കാണുന്നുണ്ടായിരുന്നു..... ഷോപ്പിലേക്ക് തിരിച്ചതും ഫോണിൽ പാറു മെസ്സേജ് അയച്ചു ശിവ എടുത്തുനോക്കിയതും.... 😠.... ( പാറു ) അത് കണ്ടതും ശിവ ചിരിച്ചു കൊണ്ട് ഫോൺ വെച്ചു....... **************** ഓഹോ.... അത്രക്കായോ....കണ്ടട്ടും റിപ്ലൈ തരില്ല അല്ലെ..... കുറച്ചു കൂടി അയച്ചാലോ....( പാറു ) 😠😠😠😠😠😠😠😠😠😠😠😠 ഞാൻ കലിപ്പിലാന്ന് അങ്ങേരു അറിയട്ടെ..... റിപ്ലൈ ഇല്ലല്ലോ... മെസ്സേജ് നോക്കുന്നു പോലും ഇല്ല... ഒന്നുടെ അയച്ചേക്കാം.... 😠😠😠 ഈ വെട്ടം മെസ്സേജ് ശിവ നോക്കി.... ടൈപ്പിംഗ്‌ എന്ന് കണ്ടതും അവളുടെ കൈ വിറക്കാൻ തുടങ്ങി... കെട്ടിയോന് ആദ്യം ആയിട്ടാ വാട്സ്ആപ്പ് മെസ്സേജ് അയക്കുന്നെ.. 😁 **************** ശിവ ഷോപ്പിൽ എത്തിയതും അവന്റെ ഫോണിൽ വീണ്ടും മെസ്സേജ് വന്നു ഫോൺ എടുത്തു നോക്കാതെ തന്നെ അവനറിയാമായിരുന്നു അത് പാറു ആണെന്ന്..

ശിവ വാട്സ്ആപ്പ് ഓപ്പൺ ചെയ്തതും അവളുടെ ദേഷ്യം മുഴുവൻ മെസ്സേജിൽ ഉണ്ടായിരുന്നു.... ഞാൻ ഇഷ്ടാണെന്നോ ഒരു സ്നേഹത്തോടെ ഉള്ള വാക്ക് പോലുമോ അവളോട് പറഞ്ഞിട്ടില്ല... പിന്നെ എന്തിനാ ഇന്നലെ അവൾ അങ്ങനെ ഒക്കെ പറഞ്ഞെ.... ഇന്നെന്റെ കൂടെ വരണം എന്ന് അവളെന്തിനു നിർബന്ധം പിടിക്കുന്നു... അവൻ മെസ്സേജിനു റിപ്ലൈ കൊടുക്കാൻ പാവിച്ചു.... കീബോർഡിൽ അവന്റെ കൈ വിരലുകൾ പതിഞ്ഞു... അങ്ങേ തലക്കൽ അവൻ അയക്കുന്ന മെസ്സേജ് നോക്കി പാറുവും....... സർ...... വെളിയിൽ നിന്ന് ആരോ വിളിച്ചതും ... ഫോണിൽ നിന്നും തല ഉയർത്തി അവൻ അങ്ങോട്ട്‌ നോക്കി...ടൈപ്പിംഗ്‌ കാണിച്ചിരുന്നിടത്തു ഇപ്പൊ ഒന്നും ഇല്ല... അവളുടെ മുഖം വീണ്ടും മങ്ങി..... ഷോപ്പിലെ തിരക്കുകളിൽ പിന്നീട് അവൻ ആ മെസ്സേജിന്റെ കാര്യം ഓർക്കുവാൻ സമയം ഉണ്ടായിരുന്നില്ല..... പാറു വീണ്ടും മെസ്സേജ് അയക്കുവാൻ പോയില്ല...ഹും.....എന്റെ മെസ്സേജിനു മാത്രം റിപ്ലൈ തരാൻ ടൈം ഇല്ല.. അല്ലാത്തപ്പോ ഫോണിൽ തോണ്ടാൻ അറിയാം...( പാറു ) തിരക്കുകൾ ഒതുങ്ങിയപ്പോൾ ശിവ പാറുവിന്റെ കാര്യമോർത്തു..... ഫോണിൽ പിന്നീട് അവളുടെ ഒരു മെസ്സേജ് പോലും ഇല്ലന്നുള്ളത് അവനിൽ നിരാശ പടർത്തിയെങ്കിലും അവന്റെ കൈ വിരലുകൾ വീണ്ടും കീബോർഡിലെ ഓരോ അക്ഷരങ്ങളിലും മാറി മാറി ചലിച്ചു ....അയക്കണോ വേണ്ടയോ എന്നവൻ ചിന്തിച്ചങ്കിലും അവനാ മെസ്സേജ് സെൻറ് ചെയ്തിരുന്നു.....

ഓൺലൈൻ ഉണ്ടായട്ടും ഇവളെന്താ മെസ്സേജ് നോക്കാത്തെ... ശിവ അയച്ച മെസ്സേജ് അവൾ നോക്കാഞ്ഞതും അവനു ദേഷ്യം വന്നു... അവളുടെ നമ്പറിലേക്ക് കാൾ ചെയ്യ്തു... അതെ ടൈം ഫോൺ സോഫയിൽ ഇട്ടേച്ചു അമ്മയുടെ കൂടെ ജോലി ആയിരുന്നു പാറു.. ശിവ അയച്ച മെസ്സേജ് അവൾ കണ്ടില്ല.... ഫോണിൽ കാൾ വന്നതും അവൾ അതെടുക്കാനായി വന്നു... ഫോണിന്റെ സ്‌ക്രീനിൽ ശിവയുടെ നമ്പർ കണ്ടതും അവൾക്ക് എന്താന്നില്ലാത്ത സന്തോഷം തോന്നി... ഹലോ......... അവളുടെ ശ്വാസം ഇടരുന്നുണ്ടായിരുന്നു.... സന്തോഷം പറഞ്ഞരിക്കുന്നതിലും അപ്പുറമാണെന്ന് തോന്നി .... അവളുടെ സന്തോഷം ശിവക്ക് ആ കാളിലൂടെ മനസിലാകുന്നുണ്ടായിരുന്നു.....എന്നാൽ അവന്റെ സ്വാഭവം വെച്ചു അവളോട്‌ അവനു ദേഷ്യത്തിൽ അല്ലാതെ സംസാരിക്കാൻ കഴിയില്ലായിരുന്നു.... ഹലോ... പറ... എന്തിനാ വിളിച്ചേ.. ( പാറു ) അത്.... നി...... നി എവിടെയോ പോകണമെന്ന് രാവിലെ പറഞ്ഞില്ലേ... ഒരുങ്ങി നിക്ക്.. ഞാൻ വരുവാ..... ( ശിവ ) സത്യാണോ... പറഞ്ഞെ . എനിക്ക്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ... ( പാറു ) ദേ നോക്ക്.... ബീച്ചിൽ കൊണ്ട് പോകാന്നു പറഞ്ഞെന്നു കരുതി ഇത്രയ്ക്കു സന്തോഷിക്കണ്ട കാര്യമൊന്നും ഇല്ല... ഞാൻ വയികിട്ടു ഫ്രീ ആ...

നി ചോദിച്ചത് കൊണ്ട് നിന്നെ കൊണ്ട് പോകാമെന്നു കരുതി . അതിനു നി വേറെ അർത്ഥങ്ങൾ ഒന്നും കണ്ടു പിടിക്കേണ്ട... ( ശിവ ) അതിനു ഞാൻ അർഥങ്ങൾ ഒന്നും കണ്ടെത്തി ഇല്ലല്ലോ.... ( പാറു ) അഹ്... എന്നാ ശെരി.. ഞാൻ വെക്കുവാ... അത്രയും പറഞ്ഞു കൊണ്ടവൻ ആ കാൾ കട്ടാക്കി.... പാറു സന്തോഷം കൊണ്ട് തുള്ളി ചാടി.... ഈ പെണ്ണിനിതു എന്ത് പറ്റി.... അടുക്കളയിൽ നിന്നും ഇറങ്ങി വന്ന പാറുനെ കണ്ട ദിവ്യ ആരോടെന്നില്ലാതെ പറഞ്ഞു .. പാറുവേ... നിനക്കിതു എന്ത് പറ്റി..... ( ദിവ്യ അത് ചോദിച്ചതും പാറു അവരുടെ അടുത്തേക്ക് വന്നു... അവരുടെ കയ്യിൽ പിടിച്ചു കറങ്ങി.. ഒന്ന് നിർത്തു പെണ്ണെ കാര്യം എന്തുവന്നു പറ... അത് അമ്മേ........ ഞാൻ... ഞാൻ രാവിലെ ഏട്ടനോട് എന്നെ ഒന്ന് ബീച്ചിൽ കൊണ്ട് പോകുവന്നു ചോദിച്ചു... ഇപ്പൊ വിളിച്ചിട്ട് പറഞ്ഞു വായിക്കിട്ടത്തേക്ക് ഒരുങ്ങി നിക്കാൻ...എനിക്കെന്തു സന്തോഷം ആയെന്നു അറിയുമോ അമ്മക്ക്.... ( പാറു ) പാറു അത് പറഞ്ഞു കേട്ടതും അവർക്കു സന്തോഷമായി... ശിവക്ക് അവളോട്‌ സ്നേഹം ഉള്ളതുകൊണ്ടാണെന്നു അവർ കരുതി..... മോളെ.... എന്നാ രണ്ടാളും കൂടി അമ്പലത്തിലും കൂടി കയറിയിട്ട് പോ.... എന്തായാലും വായിക്കിട്ടാകില്ലേ നിങ്ങള് പോകുമ്പോൾ എന്നാൽ പിന്നെ അങ്ങനെ ചെയ്യ്.. അമ്മ പറഞ്ഞത് ശെരിയാ...

ഇന്ന് മനസുമാറിയത് പോലെ എപ്പളും മാറണമെന്ന് ഇല്ലല്ലോ.... ഏട്ടന്റെ കൂടെ ഒന്നിച്ചു എനിക്ക് പോണം... ആ അമ്പലനടയിലേക്ക് ... എനിക്ക് എന്റെ ശിവേട്ടനെ തന്ന ദേവിടെ മുന്നിലേക്കു ഏട്ടന്റെ കൈ പിടിച്ചു പോണം.... എല്ലാം ശെരി ആകും മോളെ... നി ചെല്ല്... അതും പറഞ്ഞു ദിവ്യ അവിടെ നിന്ന് പോയി... പാറു റെഡി ആകുവാനായി പോയി.... ഹ്മ്മ്...... ഏതു ഇടും...... അലമാരയിൽ ഇരുന്ന ഡ്രെസ്സ് ഓരോന്നായി അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് വെച്ചു നോക്കി ... ഒന്നെടുക്കുമ്പോൾ അതവൾക്കിഷ്ടാകില്ല... ശിവേട്ടന്റെ കൂടെ ആദ്യമായിട്ട ഇങ്ങനെ... അതും ഏറ്റവും ഭംഗി ആയി വേണം തനിക്കു പോകുവാൻ...... ഏയ്... ഇത് വേണ്ട... ഇതും..... വേണ്ട..... ഒന്നും അങ്ങോട്ട്‌ മനസിന്‌ പിടിക്കുന്നില്ലല്ലോ.....ഒടുവിൽ ഒരു സാരി അവൾ കയ്യിലെടുത്തു... നേരുത്തേ തന്നെ ബ്ലൗസ് തയിപ്പിച്ചതാ പക്ഷെ ഇതുവരെ ഇത് ഉടുത്തിട്ടില്ല..... ഇത് മതി.... ഉരിഞ്ഞു ഇനി കയ്യിൽ ഇരിക്കുമോ...ഉടുക്കാൻ അറിയില്ല..... 😁 ഫോണിൽ നോക്കി ആദ്യം അത് പഠിക്കാം.. തനിയെ ഉടുത്താലേ ഒരു ഇതൊള്ളൂ.... ഫ്രഷ് ആയി വന്നതും അവൾ സാരിക്ക് ചേരുന്ന പോലെ ഒരുങ്ങി.....

ഇനി ഉടുത്ത മതി ഫോണിൽ നോക്കിയപ്പോൾ എളുപ്പമായി തോന്നിയത്തും അവൾ ഉടുക്കാൻ തുടങ്ങി... അമ്മേ വിളിക്കണ്ടി വരുമോ... ഇല്ല ഇത് ഞാൻ ഒറ്റയ്ക്ക് ഉടുക്കും... താഴെ കാറിന്റെ ശബ്ദം കേട്ടതും.... അയ്യോ ശിവേട്ടൻ വന്നന്ന തോന്നുന്നേ.... സാരി പെട്ടെന്ന് ഉടുക്കും തോറും അത് ശെരി ആവാതെ അഴിഞ്ഞു വന്നു... ഡോറിൽ ഉള്ള തട്ട് കേട്ടതും അവൾ പേടിച്ചു... ഏതു നേരത്താനാണോ സാരി ഉടുക്കാൻ തോന്നിയത്..... പാറു ഡോർ തുറക്ക്.... ശിവയുടെ ശബ്ദം കൂടി കേട്ടതും.... ഇനി അവിടെ നിന്നട്ടു കാര്യമില്ലന്ന് അവൾക്കു മനസിലായി ... സാരി തുമ്പ് തോളിലേക്ക് ഇട്ടു കൊണ്ട് സാരിയും വലിച്ചു ചുറ്റി അവൾ ഡോറിനടുത്തേക്ക് നടന്നു.... പേടിച്ചു പേടിച്ചവൾ ഡോറു തുറന്നു.... ഡോർ തുറന്നതും... തലയും താഴ്ത്തി നിൽക്കുന്ന പാറുവിനെ ആണവൻ കാണുന്നത്... അവളുടെ കോലം കണ്ടതും അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയട്ടവൻ റൂമിലേക്ക്‌ കയറി കതകടച്ചു.... അവളുടെ മുന്നിൽ ചെന്ന് രണ്ടു കയ്യും കെട്ടി നിന്നു... നി നാടകത്തിൽ വല്ലം അഭിനയിക്കാൻ പോകുന്നുണ്ടോ പാറു.... ഇല്ല.. എന്താ..... ( പാറു )

പാഞ്ചാലി വസ്ത്രക്ഷേപം നേരിട്ട് കാണാൻ പറ്റിയത് കൊണ്ട് ചോദിച്ചതാ.... ഓ.. എന്ത് ചളി ആ ഇത്... കണ്ട മനസിലാവില്ലേ ഞാൻ സാരി ഉടുത്തതാ എന്ന്... സാരി ഉടുത്തതോ... ( ശിവ ) അല്ല ഉടുത്തില്ല... ഉടുക്കുവായിരുന്നു... അപ്പോള ശിവേട്ടൻ വന്നതേ.... 😁( വിശ്വസിച്ച മതി ആയിരുന്നു.. ആത്മ ) ഹ്മ്മ്... അല്ല ബീച്ചിൽ പോകുന്നെന്ന് ഈ സാരി എന്തിനാ..... ( ശിവ ) അമ്മ പറഞ്ഞു അമ്പലത്തിലും കൂടി പോകാൻ... അതോണ്ടാ.... പാറു അത് പറഞ്ഞതും ശിവ ഫ്രഷ് ആകുവാനായി പോയി... ശിവ പോയതും പാറു ശ്വാസം ആഞ്ഞു വലിച്ചു... ഈശോര ശിവേട്ടൻ വരുന്നതിനു മുന്നേ തന്നെ ഇതൊന്നു ചുറ്റി എടുക്കാൻ പറ്റണെ.... എന്നാൽ ശിവ തിരിച്ചു വന്നട്ടും പാറു ഉടുത്തു കഴിഞ്ഞില്ലായിരുന്നു.... ഇത് ഇപ്പോ എങ്ങാനം തീരുമോ... 😠😠(ശിവ ) ശിവ ദേഷ്യത്തിൽ ചോദിച്ചതും അവളുടെ കണ്ണ് നിറഞ്ഞു... അലമാരയിൽ നിന്നും മറ്റൊരു ഡ്രെസ്സ് ഇടനായി എടുക്കാൻ പാവിച്ചതും ശിവ അവളുടെ പിറകിലായി വന്നു നിന്നു... അവളുടെ തോളിൽ പിടിച്ചു കൊണ്ടവൻ പാറുനെ തിരിച്ചു നിർത്തി..... വേറെ ഡ്രെസ്സ് ഇനി എടുക്കണ്ട... ഇങ്ങോട്ട് നീങ്ങി നിക്ക്... (ശിവ പറഞ്ഞതും പാറു അനുസരണയോടെ നീങ്ങി നിന്ന്... സാരി അവൾ ഉടുത്തിരുന്നത് അടർത്തി മാറ്റിയതും പാറു കണ്ണുകൾ ഇറുകെ അടച്ചു..... ശിവയുടെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു....

കറക്ട് ആയി അവൾക്കു അവൻ സാരി ഉടുപ്പിക്കാൻ തുടങ്ങി..... പ്ളീറ്റ്സ് ഒക്കെ കൃത്യമായി എടുക്കുന്നത് കണ്ടപ്പോൾ പാറുവിന് അതിശയം തോന്നി .. ഇതൊക്കെ എങ്ങനെ ശിവക്കറിയാം എന്നായിരുന്നു അവളുടെ സംശയം..... പ്ളീറ്റ്സ് എടുത്തതും അവളുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ശിവ മുഖം തിരിച്ചു....വൃത്തിയിൽ അതിലേറെ ഭംഗിയിൽ തന്നെ ശിവ പാറുവിനു സാരി ഉടുപ്പിച്ചു... അവസാനം അവളെ വീണ്ടും കണ്ണാടിയുടെ മുന്നിലേക്ക്‌ നീക്കി നിർത്തി... നോക്ക് ഇങ്ങനെ വേണം സാരി ഉടുക്കാൻ അല്ലാതെ പറമ്പിൽ വെക്കാൻ കൊണ്ട് പോകുന്ന കോലത്തെ തുണി ചുറ്റുന്ന പോലെ അല്ല.... അത്രയും പറഞ്ഞു ശിവ മാറി... ശിവ മാറിയിട്ടും പാറു ആ സാരിയിലേക്ക് തന്നെ നോക്കി നിന്നു.... ഇനി അതും ആലോചിച്ചു സ്വപ്നം കണ്ടു നിക്കാതെ വരുന്നുണ്ടോ നി....( ശിവ ) ശിവ വീണ്ടും വിളിച്ചതും പാറു ഞെട്ടി തിരിഞ്ഞു... ഞാൻ റെഡി ആ... പോകാം... ( പാറു ) ഹ്മ്മ്.. വാ... ശിവ വിളിച്ചതും അവനു പിറകെ അവൾ നടന്നു ........ അമ്മയോട് യാത്രയും പറഞ്ഞവൻ കാറിലേക്ക് കയറാൻ പാവിച്ചു...

അയ്യേ ഇതിലാണോ പോകുന്നെ ... (പാറു ) പിന്നെ.. നിനക്ക് വേണ്ടി പ്ലെയിൻ പിടിച്ചു പോകാൻ പറ്റുമോ വേണേ കേറടി... നിന്നെ കൊണ്ട് പോകുന്നതേ വല്യ കാര്യമാ ... (ശിവ ) ശിവേട്ട പ്ലീസ് ഇന്ന് ഒരു ദിവസത്തേക്ക് ബൈക്കിൽ പോകാം.. ഞാൻ ഇനി പറയൂല സത്യം..... ( പാറു ) പ്ലീസ്.... അവളുടെ പറച്ചിൽ കേട്ടതും ശിവ ബൈക്കിനടുത്തേക്ക് നടന്നു...... ബൈക്കു സ്റ്റാർട്ട്‌ ചെയ്തതും പാറു ബൈക്കിനു. പിറകിൽ കേറി.... ഡി.. ഡി.... നി അല്ലെ എപ്പോളും പറയാറ് ഡിസ്റ്റൻസ് എന്ന്.... ഇപ്പൊ ഞാനാ പറയുന്നേ നീങ്ങി ഇരുന്നോണം എന്റെ ഷർട്ടിൽ പോലും മുട്ടിയേക്കരുത് (ശിവ ) എനിക്ക് കുഷ്ടരോഗം ഒന്നും ഇല്ല... ( പാറു ) എന്നാ വാ.. കാറിൽ പോകാം.. (ശിവ ) ഓ വഴക്ക് വേണ്ട...ഞാൻ മുട്ടതേം തട്ടായും ഇരുന്നോളാം പോരെ... ഇതെന്തു ജന്മം ആണോ..... ( പാറു പറഞ്ഞത്തതും ശിവ പെട്ടെന്ന് ബൈക്കു മുന്നോട്ടു എടുത്തതും പാറു പിറകിലേക്കാഞ്ഞു....) ഒന്ന് പറഞ്ഞിട്ട് വണ്ടി എടുത്തൂടെ.. 😠( പാറു ) മിണ്ടാതെ.. ഇരുന്നോ നി... ( ശിവ പറഞ്ഞതും പാറു പിന്നീട് ഒന്നും മിണ്ടാൻ പോയില്ല..)...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story