പുനർ വിവാഹം: ഭാഗം 48

punarvivaham

എഴുത്തുകാരി: ആര്യ

അമ്പലനടയിൽ എത്തിയതും പാറു ബൈക്കിൽ ഇൽ നിന്നുമിറങ്ങി..... ശിവയുടെ ഒപ്പം അവൾ നടന്നു..... മനസ്സിൽ ഭയങ്കര സന്തോഷം.... എന്താ ഇങ്ങനെ.... ശിവേട്ടന്റെ ഒപ്പം നടക്കുമ്പോൾ ലോകം കീഴടക്കിയ ഒരു ഫീൽ... പറഞ്ഞറിയിക്കാൻ പറ്റാത്തത് പോലെ ... അതിനിടയിൽ അറിയാതെ ശിവ പാറുവിന്റെ മുഖത്തേക്ക് നോക്കി .. ഇവളെന്താ എന്നെ നോക്കി ചിരിച്ചോണ്ട് നടക്കുന്നെ.... എന്താഡി.... 😠( ശിവ ) ഏഹ്ഹ്.. എന്താ.... ( പാറു ) നി ഈ ലോകത്തു ഒന്നും അല്ലെ മുന്നോട്ടു നോക്കി നടക്കു... ( ശിവ ) അതിനവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി തലയാട്ടി ..... അമ്പലനടയിൽ തൊഴുകയ്യോടെ അവൾ നിന്നു.... ഒന്ന് മാത്രമേ ദേവിയോടവൾക്ക് പ്രാർത്ഥിക്കുവാൻ ഉണ്ടായിരുന്നുള്ളു... അവളുടെ ശിവേട്ടനെ അവൾക്കു മനസ് മാറി കിട്ടണേ എന്ന് മാത്രം..... കണ്ണുകൾ തുറന്നപ്പോഴേക്കും ശിവ മുന്നിലേക്ക്‌ നടന്നു നീങ്ങി ഇരുന്നു...പ്രസാധവും വാങ്ങി അവൾ ശിവയുടെ പിറകെ ഓടി.. ശിവേട്ട... അവൾ വിളിച്ചതും അവനവിടെ നിന്നു ..... പാറു ഓടി അവനരികിൽ എത്തി..... ശിവേട്ട..... മ്മ്മ്...... ഏട്ടൻ എന്തുവാ പ്രാർത്ഥിച്ചേ ...... ഞാൻ ഒന്നും പ്രാർത്ഥിച്ചില്ല... ഏയ് അത് കള്ളം...

പറ ശിവേട്ട .. എന്തുവാ.... മ്മ്... എനിക്ക് മാത്രം നല്ലത് വരുത്തണെന്ന്... എന്താടി മതിയോ..... ( ശിവ ) ചോദിക്കണ്ടാരുന്നു... കാട്ടുമാക്കാൻ .... ( പാറു ) എന്താടി പിറുപിറുക്കുന്നെ...... ( ശിവ ) ഒന്നുല്ല വാ പോകാം....ഏയ് നിന്നെ .. പ്രസാദം വേണ്ടേ.... അവൾ അവനു തൊടുവനായി ഇലച്ചീന്തിൽ നിന്നും പ്രസാദം എടുത്തതും ശിവ അതിൽ നിന്നും എടുത്തു തോട്ടു... പാറുവിന്റെ ചിരിച്ച മുഖം ഒരു നിമിഷം മങ്ങി ...... എടുത്ത ചന്ദനം അവളുടെ നെറ്റിയിലേക്ക് തന്നെ അവൾ വരച്ചു... കഴിഞ്ഞില്ലേ പോവാം.... ( ശിവ ) മ്മ്.....ഒന്ന് മൂളുക മാത്രം ചെയ്തവൾ... അവിടുന്നവളെയും കൊണ്ടവൻ നേരെ പോയത് ബീച്ച്ലേക്കായിരുന്നു... മണൽത്തരികളിലൂടെ അവന്റെ കയ്യും പിടിച്ചവൾക്ക് നടക്കണമെന്നു ഇണ്ടായിരുന്നെങ്കിലും ശിവയുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് തന്നെ അവൾ അതിനെ പറ്റി അവനോടു പറയുവാൻ പോയില്ല... തിരക്കുകൾ പല ഇടതായി കൂടുതൽ ആയിരുന്നു .... ശിവ അവളെ പോലും ഞെട്ടിച്ചു കൊണ്ട് അവളുടെ കൈ വിരലുകൾ ചേർത്ത് പിടിച്ചു... ഞെട്ടി തരിച്ചു പാറു തല ഉയർത്തി ശിവയെ നോക്കി.... മുന്നിലേക്കവർ നടന്നു..... സമയം ഇരുട്ടി തുടങ്ങി..... വെള്ളത്തിലേക്കു അവളുടെ കൈ പിടിച്ചു ഇറക്കി....... അവൻ ആ കൈകൾ മോചിപ്പിച്ചതും പാറു വെള്ളത്തിലേക്കു നീങ്ങി മുന്നിലേക്ക്‌ കയറി നിന്നു....

ഡി... കടലിൽ ചാടാൻ ആയിട്ടാണോ നി വന്നേ... ശിവ പാറുന്റെ കയ്യിൽ പിടിച്ചു പിറകിലേക്ക് നീക്കി നിർത്തി.... ശിവയുടെ കരുതൽ അവളിൽ സന്തോഷം നിറച്ചു...... അവളെ അവൻ ചേർത്ത് നിർത്തി..... അവിടെ നിന്ന് മാറി നിന്നു.... ശിവയോടവാൾക്കൊരു ബഹുമാനം തോന്നി... എത്ര ദേഷ്യം. ഉണ്ടെങ്കിലും തന്നെ ഈ രാത്രിയിൽ ചേർത്ത് നിർത്തുന്നുണ്ടല്ലോ... പാറു.... ഐസ്ക്രീം വേണോ.... എന്താ.... 🙄( പാറു ) ശിവ സൂക്ഷിച്ചു അവളെ ഒന്ന് നോക്കിയിട്ട് അവളെയും കൂട്ടി കടയിലേക്കു നടന്നു.... നിനക്കെന്താ വേണ്ടേ.... ( ശിവ ) ശിവേട്ടനു ഏതാ വേണ്ടേ...അത് മതി എനിക്കും.... ( പാറു ) ശിവ ഐസ്ക്രീം മേടിച്ചു അവൾക്ക് നേരെ നീട്ടി....... വീണ്ടും കുറച്ചു നേരം കൂടി നിന്നവർ അവിടെ..... പാറു.. പോകാം.... ( ശിവ ) കുറച്ചു നേരം കൂടി കഴിഞ്ഞിട്ട് പോകാം ശിവേട്ട.... അവൾ അവനോടായ് കെഞ്ചി.... ശിവയുടെ ഫോണിൽ കാൾ വന്നതും അവൻ മാറി നിന്നു സംസാരിച്ചു.... പാറു വാ പോകാം... പ്ലീസ് ശിവേട്ട..... പാറു നി കണ്ടോ മഴ ഇപ്പൊ പെയ്യും ... നി വന്നേ... ശിവ പറഞ്ഞു തീരുന്നതിനു മുന്നേ മഴ പെയ്യ്തു.... അയ്യോ മഴ... അവിടെ നിന്നവരൊക്കെ പല വഴിക്കോടി .. പലരും മഴ നനയാതിരിക്കാൻ സ്ഥലം തേടി... പാറു... നിന്നെ എത്ര നേരം കൊണ്ട് വിളിക്കുവാ..കണ്ടോ മഴ പെയ്യ്തത്.... ഇനി എന്ത് ചെയ്യും...(പാറു ) നനഞ്ഞോ... ( ശിവ പറഞ്ഞതും പാറുവിന്റെ കയ്യും പിടിച്ചവൻ ബൈക്കിനടുത്തേക്ക് നടന്നു...) ശിവ ബൈക്കിൽ കയറി.... ഇനി നിന്നോട് കയറാൻ പ്രേത്യേകിച്ചു പറയണോ... വേണ്ട....,...

(പാറുന്റെ മുഖത്തു നല്ല രീതിയിൽ വിഷമം ഉണ്ടായിരുന്നു. ) മഴ നനഞ്ഞു കൊണ്ടവർ ബൈക്കിൽ ഇരുന്നു ...മഴ ശക്തിയിൽ ആയിരുന്നില്ല.... അത് കൊണ്ട് തന്നെ അവർക്കു പോകുവാനും കഴിയുമായിരുന്നു... മഴയുടെ ശക്തി കൂടിയതും അടുത്ത് കണ്ട കടയിലേക്കവർ കയറി നിന്നു.... ഇതെവിടെക്കാ പോകുന്നെ.... വീട്ടിലേക്കുള്ള വഴി ഇതല്ലല്ലോ.....( പാറു ) അഹ് അല്ല... ഷോപ്പിലേക്കാ.....( ശിവ ) ഷോപ്പിലേക്കോ... എല്ലാരും പോയി കാണില്ലേ.. ഇപ്പൊ എന്തിനാ.. പോകുന്നെ ....( പാറു ) അത്യാവശ്യം ആയി പോകണ്ടത് കൊണ്ട്.. നിനക്ക് ഒന്ന് മിണ്ടാതെ നിൽക്കാൻ പറ്റുമോ... ചുമ്മാ കിടന്ന് ചിലച്ചോളും.... ഒന്നാമത് ഞാൻ ഇവിടെ ടെൻഷൻ അടിച്ചു നിൽക്കുവാ..അഹ് മഴ തോർന്നു വാ....... ഇതാണോ... തോർന്നെ.... എനിക്ക് വയ്യ മൊത്തം തോരട്ടെ എന്നിട്ട് പോകാം... ഇത് നന്നായിട്ടു പെയ്യുന്നുണ്ട്... ( paru) .... പാറു അത്യാവശ്യം ആ.. ഞാൻ ഒരു ഫയൽ മറന്നു വെച്ചു... എനിക്കതു എടുത്തേ പറ്റു.....( ശിവ ) ശിവയുടെ ടെൻഷൻ കണ്ടതും അവൾക്കു മനസിലായി... അവൾ അവന്റെ കൂടെ ചെന്നു..... ...അവളെയും കൊണ്ടവൻ ഷോപ്പിലേക്ക് പോയി...... ഷോപ്പിൽ എത്തിയതും പാറു വിറച്ചു ഒരു കോലം ആയിരുന്നു..... സെക്യൂരിറ്റി ഉള്ളത് കൊണ്ട് തന്നെ അതിനകത്തു കയറുവാൻ പാടില്ലായിരുന്നു.... ശിവ ഇരിക്കുന്ന റൂമിലേക്ക്‌ അവളെയും കൂട്ടിയവൻ നടന്നു ....

വേഗം നടന്നവൻ ആ റൂംമിൽ ഓരോന്നായി നോക്കാൻ തുടങ്ങി ..... താൻ തേടി വന്ന ഫയൽ ഇരുന്നിടത്തു തന്നെ കണ്ടതും അവന്റെ മനസ് തണുത്തു ..... ശ്രീയെ വിളിച്ചു കാര്യം പറഞ്ഞു ഫോൺ വെച്ചതും പാറുവിന്റെ മുഖത്തെക്കായിരുന്നു നോട്ടം ചെന്ന് നിന്നത്... അവളാകെ വിറക്കുന്നുണ്ടായിരുന്നു..... ഈ ഫയലിന് വേണ്ടി ആണോ ശിവേട്ടൻ വന്നത് ... ( പാറു ) അതെ... ശ്രീ വിളിച്ചിട്ട് പറഞ്ഞു അർദ്ധവ് ഇങ്ങോട്ടേക്കു വന്നെന്നു... ഇത് അവന്റെ കണ്ണിൽ പെട്ടിരുന്നെങ്കിൽ.....അവനൊരുപക്ഷെ നശിപ്പിച്ചു കളഞ്ഞേനെ ... അല്ല നി എന്താ ഈ നനഞ്ഞ കോലത്തിൽ... ചെല്ല് ഡ്രെസ്സ് ഇവിടെ തന്നെ ഉണ്ട് . അവളെയും കൂട്ടി അവൻ ഡ്രെസ് എടുത്തു കൊടുത്തു.. ഇന്നിനി പോക്ക് നടക്കില്ല.... കണ്ടില്ലേ മഴയാ.... ( ശിവ ) പിന്നെ... എവിടെ കിടക്കും.... ( പാറു ) അകത്തു റൂം ഉണ്ട്.... നി പോയി ഡ്രെസ്സ് ചേഞ്ച്‌ ചെയ്യ്... ഞാൻ ആ സെക്യൂരിറ്റി കാരനെ നോക്കിയിട്ട് വരാം....( ശിവ ) അതെന്തിനാ... എനിക്ക് പേടിയാ... ഇവിടെ നിക്ക്... ( പാറു ) ഡി നി പോയി ചേഞ്ച്‌ ചെയ്യ് ... അകത്തു റൂം ഉണ്ടന്ന്.... ഞാൻ അയാളെ പറഞ്ഞു വിട്ടിട്ടു വരാം... ( ശിവ അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോയി... പാറു ആവശ്യമുള്ള ഡ്രസ്സ് എടുത്തു കൊണ്ട് ശിവയുടെ ക്യാബിനിനോട് ചേർന്നുള്ള റൂമിലേക്ക്‌ നടന്നു ... എന്നാൽ മഴ കാരണം കറന്റ്‌ പോയിരുന്നു....

കറന്റ്‌ പോയാലും ലൈറ്റ് കത്തുമെന്നു ശിവക്കറിയാമായിരുന്നു..... ഇതെന്താ ചേട്ടാ... ലൈറ്റ് ഓഫ്‌.... അറിയില്ല കുഞ്ഞേ കുഴപ്പമൊന്നും ഇല്ലായിരുന്നു ... അപ്പോളാണ് അർദ്ധവിന്റെ കാര്യം വീണ്ടുമവന്റെ ഓർമയിൽ വന്നത് ... അവൻ ചെയ്യ്തത് തന്നെ ആണെന്ന് അവനു മനസിലായി... പാറു......... പാറുന്റെ കാര്യം ഓർത്തതും ശിവ മുന്നോട്ടാഞ്ഞു...സെക്യൂരിറ്റി അവിടം പൂട്ടിയിട്ടു ഇറങ്ങിയിരുന്നു .. ശിവ അങ്ങനെ ചെയ്യ്തു കൊള്ളാൻ പറഞ്ഞിരുന്നു... പാറു..... അവൻ വിളിച്ചു... എന്നാൽ അവളുടെ ശബ്ദമൊന്നും അവൻ കെട്ടിരുന്നില്ല..... പാറു........ ഫോൺ കയ്യിലെടുത്തവൻ ഫ്ലാഷ് ഓൺ ചെയ്യ്തു.... അവളെ നിർത്തിയിടുത്തു അവളില്ലായിരുന്നു.... ഇന്ന് ഒത്തിരി വഴക്ക് പറഞ്ഞു.. ഒന്നാമത് അവൾ നല്ല സങ്കടത്തില... അപ്പൊ ഇതൂടെ ..... പാറു........ അവന്റെ കണ്ണുകൾ നിറയുവാൻ തുടങ്ങി.... ശ്വാസം നിലച്ചു പോകുന്ന പോലെ അപ്പോളവൻ റൂമിലെ കാര്യം ഓർത്തത്‌ അതിനുള്ളിൽ കയറിയാൽ വെളിയിൽ നിന്നുള്ള ശബ്ദം കേൾക്കുവാൻ പറ്റില്ല... അകത്തേയും.. അവൻ ഡോർ തുറന്നു അകത്തേക്ക് കയറി... പാറു... ഫ്ലാഷ് അടിച്ചു ചുറ്റിനും നോക്കി...ഒരു മൂലയിൽ ഇരുന്നു കരയുന്ന പാറുവിനെ കണ്ടതും അവൻ അവളുടെ അടുത്തേക്കൊടി.... പാറു..... ദേ നോക്കടി .. പേടിക്കണ്ട ഞാൻ വന്നില്ലേ.... പതിയെ അവൾ കൈ മാറ്റി നന്നായി വിറക്കുന്നുണ്ടായിരുന്നു രണ്ടാളും.... ഞാൻ എത്ര വിളിച്ചു ശിവേട്ടാ.... ( പാറു ) പാറു ചോദിച്ചതും ശിവ അവളെ പെട്ടെന്ന് ചേർത്ത് പിടിച്ചിരുന്നു......

ആ വെപ്രാളത്തിൽ അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ പടർന്നു നടന്നു... അവളെ വീണ്ടും വീണ്ടും ചേർത്ത് പിടിച്ചു കൊണ്ടേ ഇരുന്നു ... ഒന്നുല്ല.. പേടിക്കാതെ നി....ശിവ പാറുവിനെയും കൊണ്ട് അവിടെ നിന്നും എണീറ്റു... ഫോൺ എടുത്തു ശ്രീയെ കാൾ ചെയ്യ്തു.... പെട്ടെന്ന് ശിവയുടെ ക്യാബിനിൽ ശബ്ദം കേട്ടതും പാറു പേടിച്ചു ശിവയുടെ കൈകൾ ചെർത്ത് പിടിച്ചു... ഏയ് പേടിക്കാതെ നി... ഒന്നുല്ല... നമുക്ക് പോകാം ശിവേട്ട.... ആരോ ഉണ്ട്.. ഇവിടെ... ( കരഞ്ഞു കൊണ്ടവളതു പറഞ്ഞു..) ശിവ അവളെയും കൊണ്ട് എണീറ്റു... മുന്നോട്ടു നടക്കുവാൻ ആഞ്ഞ ശിവയുടെ കയ്യിൽ പാറു പിടിച്ചു.. പോകണ്ടാന്നുള്ള രീതിരിയിൽ.... ഛെ....... ടേബിളിൽ ഇരുന്നതൊക്കെയും അവൻ തട്ടി തെറിപ്പിച്ചു....ഓരോ സ്ഥലത്തായ് ആ ഫയൽ അവൻ നോക്കി എങ്ങും ഇല്ലായിരുന്നു... പെട്ടെന്ന് ലൈറ്റ് ഓൺ ആയി... ഞെട്ടി മുന്നിലേക്കവൻ നോക്കി... മുന്നിൽ ദേഷ്യം കടിച്ചമർത്തി നിൽക്കുന്ന ശിവയെ ആയിരുന്നു അവൻ കണ്ടത്.. പിറകിൽ പേടിച്ചു വിറച്ചു നിൽക്കുന്ന പാറുവിനെയും.... ഒരിക്കൽ ശിവയുടെ കയ്യിൽ നിന്നും വാങ്ങിയ തല്ലിന്റെ കാര്യം ഓർത്തതും അർദ്ധവിന്റെ കാലുകൾ വിറക്കുവാൻ തുടങ്ങിയിരുന്നു..... എടുത്തതൊക്കെയും ഇട്ടേച് അർദ്ധവ് ഡോറിനടുത്തേക്ക് ഓടി.... എന്നാൽ പാറുന്റെ കൈ വിട്ടേച്ചു ശിവ ഡോറിനടുത്തേക്കൊടി.... ഡോർ ഓപ്പൺ ആവുന്നതിനു മുന്നേ തന്നെ അർദ്ധവിന്റെ നെഞ്ചിലേക്ക് ശിവയുടെ കാലുകൾ പതിച്ചു.....

തെറിച്ചു വീണ അർദ്ധവിന്റെ അടുത്തേക്ക് ശിവ പാഞ്ഞടുത്തു..... മുന്നിൽ ഇരിക്കുന്ന ചെയർ കൈ കൊണ്ട് എടുത്തു പൊക്കി അർദ്ധവിനെ അടിക്കുവായി വന്നതും... ശിവേട്ട...... പുറകിൽ നിന്നും പാറുവിന്റെ കരച്ചിൽ കേട്ടതും ആ ചെയർ പഴയതു പോലെ താഴേക്കു വെച്ചവൻ... ഇറങ്ങി പോടാ..... 😠 അത്രയും പറഞ്ഞതും അർദ്ധവ് ശിവയെയും പാറുവിനെയും നോക്കിയിട്ട് വെപ്രാളംപെട്ടു കൊണ്ട് അവിടെ നിന്നും ഇറങ്ങി ഓടിയിരുന്നു.... തിരിഞ്ഞു നിന്ന ശിവയുടെ പിറകിലൂടെ പാറു അവനെ ഇറുകെ പുണർന്നു.... ഒന്നും വേണ്ട ശിവേട്ട... നമുക്ക് കൊടുത്തേക്കു അവനു എല്ലാം..... എനിക്ക് നഷ്ട.... നഷ്ടപ്പെടുത്താൻ വയ്യ ഏട്ടാ നിങ്ങളെ..... അവൾ പൊട്ടികരയാൻ തുടങ്ങിയിരുന്നു.... അവളെ പിറകിൽ നിന്നും മുന്നിലേക്കവൻ നീക്കി നിർത്തി.......... എന്ത് കൊടുക്കാൻ... ഈ കാണുന്നതൊക്കയൊ..... നി എന്ത് അറിഞ്ഞിട്ടാ... പറയുന്നത്..... എന്റെ മുത്തശ്ശൻ ഉണ്ടാക്കി എടുത്തതൊക്കെയാ ഈ കാണുന്നതൊക്കെയും...... പക്ഷെ അതെന്റെ പേരിൽ വന്നപ്പോ തകർച്ചയുടെ ഏറ്റവും അവസാനത്തെ വക്കിൽ എത്തിയിരുന്നു... ഈ കാണുന്നതെല്ലാം...

എല്ലാം എന്റെ അച്ഛൻ എന്നു പറയുന്ന വെക്തി ചെയ്യ്തു കൂട്ടിയത്.... അവിടെ നിന്നും തുടങ്ങിയതാ ഈ ശിവ ഇപ്പൊ ഉള്ളതും എല്ലാം ഞാൻ ഒറ്റയ്ക്ക് നിന്ന് ഉണ്ടാക്കി എടുത്തതാ... അത് ഇന്നലെ വലിഞ്ഞു കേറി വന്നവനൊക്കെ എഴുതി കൊടുക്കാൻ ഉള്ളതല്ല .. ഈ കാണുന്നതൊക്കെ എന്റെ അധ്വാനം ആടി.... ശിവ പറഞ്ഞതൊക്കെ കേട്ടു നിൽക്കാനേ പാറുനു കഴിയുമായിരുന്നുള്ളു.... അപ്പോൾ...... എല്ലാത്തിനും അവകാശി ശിവേട്ടൻ മാത്രമാണോ... ( paaru) അതെ..... ( ശിവ പറഞ്ഞതും പാറു ഞെട്ടി തറയിലേക്കിരുന്നു.....) ഇതൊക്കെ അറിഞ്ഞാൽ അർദ്ധവ് ഏട്ടനെ കൊല്ലാനും മടിക്കില്ല.... അവളുടെ മനസ്സിൽ പല ചിന്തകളും വന്നു തുടങ്ങി...... ഡീ... നി എന്തുവാ ആലോചിക്കുന്നെ.... നി പോയി ഡ്രസ്സ് ചേഞ്ച്‌ ചെയ്യ്... അവൻ ഇനി വരില്ല.... പാറു എന്തോ ഓർത്തത്‌ പോലെ റൂമിലേക്ക്‌ പോയി...... കാരണം അവൾക്കു നല്ല പേടി ഉണ്ടായിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story