പുനർ വിവാഹം: ഭാഗം 49

punarvivaham

എഴുത്തുകാരി: ആര്യ

 ശിവ ഫോണിൽ പ്രവീണിനെയും പാറുവിന്റെ വീട്ടിലേക്കും വിളിച്ചു.... അവർ ഇരുവരും ഷോപ്പിൽ ഉണ്ടന്നും.. നാളെയെ വരു എന്നുമായിരുന്നു പറഞ്ഞത് ... അർദ്ധർവ് വന്നതും പ്രേശ്നങ്ങൾ ഉണ്ടാക്കിയതും ശിവ മനപ്പൂർവം മറച്ചു വെച്ചു.... അവരെ ടെൻഷൻ ആക്കണ്ടാന്ന് കരുതി...... ശിവ റൂമിലേക്കു തിരികെ വന്നതും കണ്ണാടിയുടെ മുന്നിൽ നിന്ന് തല മുടി തോർത്തുന്ന പാറുവിനെയാണ് കണ്ടത്... ഒന്നും പറയാതെ അവൻ ഫ്രഷ് ആകാനായി പോയി... മുറിയുടെ ഒരു സൈഡ് കർട്ടൻ ഉപയോഗിച്ചു മറച്ചിരുന്നു .. പതിയെ അവളത് നീക്കി... അവളുടെ കണ്ണുകൾ വിടർന്നു... ചുണ്ടിൽ പുഞ്ചിരി.... ഗ്ലാസിനപ്പുറം ആ നഗരത്തിന്റെ കാഴ്ചകൾ ആയിരുന്നു... മഴ പെയ്യുന്നത് കൊണ്ട് തന്നെ ശെരിക്കും അതിന്റെ ഭംഗി കാണുന്നില്ല... ഷോപ്പിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ആയിരുന്നത് കൊണ്ട് ദൂരെ നിന്നുള്ള ഭംഗി പോലും ഈ റൂമിൽ നിന്ന കാണുവാൻ പറ്റും എന്നവൾക്ക് മനസിലായി. .. എന്താടി ചാടി ചവാൻ വല്ല ഉദ്ദേശം ഉണ്ടോ... പിറകിൽ നിന്നുള്ള ശിവയുടെ ശബ്ദം കേട്ടതും പാറു തിരിഞ്ഞു നോക്കി... ഉണ്ടങ്കിൽ...... 😏( പാറു ) എന്നാലേ ഇവിടെ നിന്ന് വേണ്ട... വേറെ എവിടേലും പോയി ചാടുവോ ചാവുവോ ചെയ്യ് .. എനിക്ക് വയ്യ അതിനും കൂടി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങാൻ...

( ശിവ ) ഓഹോ..... അല്ല ശിവേട്ട... നിങ്ങൾക്കെന്നോട് ഒട്ടും സ്നേഹം ഇല്ലേ... അതും ചോദിച്ചു കൊണ്ടവൾ അവന് അടുത്തേക്ക് നടന്നു വന്നു ...... സ്നേഹമോ അതും നിന്നോട്.... വേറെ ആരെങ്കിലും ആയിരുന്നെ ഞാൻ നോക്കിയേനെ പക്ഷെ നിന്നെ...എനിക്ക് ഈ ജന്മം സ്നേഹിക്കാൻ പറ്റൂല.... ( ശിവ) എന്നിട്ടെന്താണാവോ സർ ഇതുവരെ ആരെയും സ്നേഹിക്കാഞ്ഞേ... ( പാറു ) എനിക്കിതുവരെ ആരോടും അങ്ങനൊരു താല്പര്യം തോന്നിയട്ടില്ല...അത് കൊണ്ട് ..( ശിവ ) ശിവേട്ട... നിങ്ങൾക്കെന്നോട് സ്നേഹം ഇല്ലല്ലോ.. അല്ലെ.. (പാറു ) നിന്നോടു എത്ര വെട്ടം പറയണമെടി.. 😠( ശിവ ) അവൾ അവന്റെ അടുത്തേക്ക് നീങ്ങി ...അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി...... പെട്ടെന്ന് അവൻ ഇട്ടിരുന്ന ടി ഷർട്ടിൽ പിടിച്ചു കൊണ്ട് അവന്റെ കാലിലേക്ക് ചവിട്ടി കയറി നിന്നു....പിറകിലേക്ക് പാറു ആഞ്ഞതും ശിവ അവളുടെ ഇടുപ്പിന് വട്ടം ചേർത്ത് വീണ്ടും അവനിലക്കവളെ അടിപ്പിച്ചു ....അവൾ ഒരു കൈ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു..... എന്നോട് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ ശിവേട്ട എന്നെ കാണാതെ ഇരുന്ന ആ കുറച്ചു നിമിഷം നിങ്ങള് വെപ്രാളംപെട്ടത്......ആ സമയം ഏട്ടൻ എത്രത്തോളം സങ്കടപെട്ടെന്ന് ഏട്ടനിൽ നിന്ന് തന്നെ ഞാൻ മനസിലാക്കി ..

പാറുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവായിരുന്നു ശിവ ... അവൾ ചോദിച്ചതിന് എന്ത് മറുപടി പറയണമെന്ന് അവനറിയില്ലായിരുന്നു........... ഞാൻ.. അത്..... നി കരുതുന്ന പോലെ ... വിക്കി വിക്കി...ഓരോന്നും പറയുവാൻ അവന്റെ ചുണ്ടുകൾ ചലിച്ചതും... പാറു അവന്റെ അവനെ പോലും ഞെട്ടിച്ചു കൊണ്ട് അവന്റെ ചുണ്ടുകളിലെക്കു അവളുടെ ചുണ്ടുകൾ ചേർത്തിരുന്നു...ശിവയും ആഗ്രഹിച്ചിരുന്നുവോ അവളെ അടർത്തി മാറ്റുവാൻ അവനു കഴിയുമായിരുന്നില്ല........... ശ്വാസം നിന്ന് പോകുന്നത് പോലെ തോന്നിയവൾക്ക് .. കണ്ണുകൾ അടഞ്ഞു .......ഇടക്കെപ്പോളോ ശ്വാസം ആഞ്ഞെടുത്തു കൊണ്ട് അവനിൽ നിന്നും ചുണ്ടുകൾ മുചിപ്പിച്ചതും അവളിൽ നിന്നും അകലാൻ കഴിയാത്തതു പോലെ അവളെ അവൻ വീണ്ടും അവനിലേക്ക് ചേർത്ത് നിർത്തി..അവളുടെ .ചുണ്ടുകളിൽ നിന്നും അവൻ ആ മുഖമാകെ പടർന്നു നടന്നു.... ശിവേട്ട .... ഒരു എങ്ങലോടെ അവൾ വിളിച്ചതും എന്തോ ഓർത്തത്‌ പോലെ അവളെ അവൻ മാറ്റി പിറകിലേക്കു നീങ്ങി നിന്നു .... ഛെ... ഞാൻ.. ഞാനെന്തുവാ ചെയ്തേ.... രണ്ടാൾക്കും മുഖത്തോട് മുഖം നോക്കുവാൻ എന്തോ ഒരു ചമ്മൽ പോലെ തോന്നി.... കുറച്ചു മുൻപ് നടന്നതൊക്കെയും ഓർക്കും തോറും പാറുവിന് ചിരി അടക്കുവാൻ കഴിഞ്ഞില്ല....

ശിവയുടെ മുഖത്തേക്ക് നോക്കുവാൻ മടി തോന്നിയ പാറു ബെഡിലേക്ക് പോയി ഇരുന്നു... ശിവേട്ടൻ എന്നെ പറ്റി എന്ത് കരുതി കാണും..ശിവ അവളോടൊപ്പം ബെഡിലേക്ക് വന്നിരുന്നു..... ശിവ അടുത്ത് വന്നിരുന്നത് അറിഞ്ഞതും പാറു അവനടുത്തേക്ക് തിരിഞ്ഞു... സോറി.... രണ്ടാളും ഒരു പോലെ പറഞ്ഞു നിർത്തി.... ശിവേട്ടൻ എന്തിനാ സോറി പറഞ്ഞെ... ( പാറു ) നി എന്തിനാ പറഞ്ഞെ. ( ശിവ ) വെറുതെ.... ( പാറു ) അവനൊന്നു മൂളി..... കിടക്കാം..... പാറു പറഞ്ഞതും അവൻ തലയാട്ടി....അമ്പലത്തിൽ നിന്ന് ബീച്ച്ലേക്ക് വരാൻ നേരം അവർ ഫുഡ്‌ കയറി കഴിച്ചത് കൊണ്ട് തന്നെ വിശപ്പില്ലായിരുന്നു...... ശിവ ബെഡിലേക്ക് കയറി കിടന്നു... ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ശിവ യുടെ മുഖത്തേക്ക് തന്നെ പാറു നോക്കി കിടന്നു... ശിവേട്ട.....ഇപ്പോളെങ്കിലും സമ്മതിച്ചു തന്നൂടെ.. ( പാറു ) എന്ത്...😠( ശിവ ) എന്നെ ഇഷ്ടാണ് എന്ന്... പാറു ഐ ലവ് യൂ..... എന്ന്.... പറഞ്ഞൂടെ ശിവേട്ട... 😁( പാറു ) എനിക്ക് നിന്നെ ഇഷ്ടാണെന്നു നിന്നോട് ഞാൻ പറഞ്ഞോ.. 😠(ശിവ ) ഇല്ല പറഞ്ഞില്ല... അത് കൊണ്ടല്ലേ ഇപ്പൊ പറയാൻ പറയുന്നേ... (പാറു ) എന്നാ കേട്ടോ... എനിക്ക് നിന്നെ ഇഷ്ടമല്ല... ഇനി ഒരിക്കലും ഇഷ്ടപ്പെടാനും പോകുന്നില്ല.... 😠( ശിവ ) ഏയ് അങ്ങനെ പറയരുത്.. (പാറു )

ഇങ്ങനെ തന്നെ പറയും..വായടച്ചു കിടന്നു ഉറങ്ങടി.... പാതിരാത്രിലാ അവളുടെ ഒരു പ്രേമം.... ( ശിവ ) എന്തോ... ദേ മനുഷ്യ ഇങ്ങോട്ട് നോക്ക്.... ഇന്നേക്ക് പത്താം നാൾ.... അല്ലെ വേണ്ട ഇന്നേക്ക് പതിനഞ്ചാം നാൾ ഈ കിടക്കുന്ന ശിവ യെ കൊണ്ട് ഞാൻ ഇഷ്ടമാണെന്ന് പറയിപ്പിച്ചിരിക്കും ഇല്ലങ്കിൽ എന്റെ പേര് പട്ടിക്കു ഇട്ടോ... പാറു ആ പറയുന്നേ.... 😎( പാറു ) ശിവ പെട്ടെന്നു തന്നെ ഫോൺ കയ്യിലെടുത്തു.... പാറു അതിലേക്കു നോക്കിയതും ശ്രീജിത്തിന്റെ നമ്പറിലേക്ക് കാൾ കൊടുക്കുന്ന ശിവയെ ആയിരുന്നു കണ്ടത്... അല്ല എന്തിനാ ശ്രീയേട്ടനെ വിളിക്കുന്നെ.. ( പാറു ചോദിച്ചതും ശിവ കാൾ കട്ടാക്കി...) അല്ല വീട്ടിൽ ഇപ്പൊ പട്ടി ഇല്ല... പതിനഞ്ചാം നാൾ പട്ടിക്ക് നിന്റെ പേരിടാൻ പട്ടിയെ വേണ്ടേ.... അവന്റെ ഒരു ഫ്രണ്ടിന് പെറ്റ് ഷോപ്പ് ഉണ്ട്.... ഒന്നിനെ ഇപ്പോളെ വാങ്ങി നിർത്താം... ( ശിവ ) ശിവ കളി ആയി പറഞ്ഞതാണെങ്കിലും പാറുന് അത് നന്നായി ഫീൽ ചെയ്യ്തു. കയ്യിൽ കിട്ടിയ തലയണ എടുത്തു ശിവക്കൊരു ഏറു കൊടുക്കാനും അവൾ മറന്നില്ല... എന്നാ തനിക്കു നേരെ വന്ന തലയണയെ അതി സാഹസ്യമായി കൊള്ളാതെ ഒഴിഞ്ഞു മാറി... പോടാ... 😠( പാറു) നി പോടീ.... ഞാൻ ഇല്ലാണ്ടാകുമ്പോ തനിക്കു മനസിലാകുമെടോ എന്റെ വില ...... ( പാറു )

ഓ അപ്പൊ ഞാൻ മനസിലാക്കിക്കൊള്ളാം.... 😠.... ( ശിവ അത്രയും പറഞ്ഞു ബെഡിലേക്കു കിടന്നു...) ശിവയെ ഒന്ന് നോക്കി കൊണ്ടവൾ തിരിഞ്ഞു കിടന്നു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഇഷ്ടമില്ലാത്ത ഒരാളോട് ഇരന്നു സ്നേഹം വാങ്ങിച്ചേട്ടെന്തിനാ എന്നവൾ ഓർത്തു.... **************** നേരം വെളുത്തപ്പോൾ ശിവ എണീറ്റതും ശിവയുടെ അടുത്ത് പാറു ഇല്ലായിരുന്നു.... അവൻ ചുറ്റിനും നോക്കി അവളെ കണ്ടില്ല.. .പാറു... എവിടാ...ടൈം നോക്കിയതും താൻ ലേറ്റ് ആയെന്നു അവനു മനസിലായി ഷോപ്പ് തുറന്നു കാണാൻ ടൈം ആയി.. പക്ഷെ പാറു... അവൻ ബാത്‌റൂമിലും ഒക്കെ അവളെ നോക്കി .. അവളുടെ ഫോണും ഇന്നലെ നൈറ്റ് ഇട്ടോണ്ട് വന്ന ഡ്രെസ്സും അവിടെ ഇല്ലായിരുന്നു... ഇവൾക്ക് പറഞ്ഞിട്ട് പൊക്കൂടെ... 😠 ഫോൺ എടുത്തു പാറുന്റെ നമ്പറിലേക്ക് കാൾ ചെയ്യ്തു....അവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..... ആദ്യം കാൾ ചെയ്തിട്ടും അവൾ എടുത്തില്ല.. രണ്ടാമത് ആ കാൾ എടുത്തു.... ആരോടും പറയാതെ എവിടെ പോയതാടി.... ഒരലർച്ച ആയിരുന്നു ... അത്... ( ശിവ ) അലറണ്ട... ഞാൻ ഓട്ടോയില...വീട്ടിലേക്കു പോകുവാ.... ഫോൺ വെക്കുവാ അത്രയും പറഞ്ഞവൾ ആ കാൾ കട്ടാക്കി... ഓട്ടോയിൽ ഇരുന്ന പാറുവിന്റെ കണ്ണ് നിറഞ്ഞു കൊണ്ടേ ഇരുന്നു...

വീട്ടിലെത്തിയതും പയിസ പ്രവീൺ കൊടുക്കാനായി വന്നു ഓട്ടോയിൽ നിന്നും ഇറങ്ങി പാറു അകത്തേക്ക് നടന്നു...... ശിവ ഷോപ്പിൽ നിന്നും ദേഷ്യത്തിൽ വെളിയിലേക്ക് ഇറങ്ങി പോയി.... ബൈക്കു എടുത്തു കൊണ്ട് പാറുവിന്റെ വീട്ടിലേക്കു വന്നു....... അവിടെ എത്തിയതും ദേഷ്യത്തിൽ ശിവ വരുന്നതാണ് പ്രവീൺ കാണുന്നത് ... എന്താടാ.... നിങ്ങള് രണ്ടും വീണ്ടും അടി ഇട്ടോ... രാവിലെ അവള് വിളിച്ചാരുന്നു... കുറച്ചു മുന്നേ വന്നു...( പ്രവീൺ ) പറയാടാ.... അവളെന്തെ ഞാൻ ഒന്ന് കണ്ടെച്ചു വരാം... അത്രയും പറഞ്ഞു കൊണ്ട് ശിവ അകത്തേക്ക് കയറി പോയി... മുകളിൽ എത്തിയതും കതക്കെല്ലാം അടച്ചു ഇരുട്ട് മുറിയിൽ കിടക്കുന്ന പാറുവിനെയാണവൻ കാണുന്നത്... റൂമിൽ കയറിയതും ശിവ കതകടച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു.....( ശിവ ) കണ്ണൊന്നു തുറന്നതും റൂമിൽ ലൈറ്റ് കത്തിയതും അവളറിഞ്ഞു..ബെഡിൽ നിന്നും അവളെ വലിച്ചെണീപ്പിച്ചു നിർത്തി... മുഖത്തേക്ക് വന്നു ശക്തിയിൽ ശിവയുടെ കൈ പതിച്ചതും പാറു തറയിലേക്കിരുന്നു പോയി ..... എന്താടി നി കരുതിയെ.... ഈ ശിവയെ വെറും പൊട്ടൻ ആക്കാമെന്നോ .. ഇപ്പൊ ഈ നിമിഷം ഇവിടുന്നു നി വീട്ടിലേക്കു വരണം എന്റെ കൂടെ.....

അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൻ അവളെയും കൂട്ടി വെളിയിലേക്ക് നടന്നു പ്രവീണും ദിവ്യയും ചോദിച്ചതും പോകണ്ട അത്യാവശ്യം ഉണ്ടന്ന് മാത്രം പറഞ്ഞു... പാറുവിനെ കാറിലേക്ക് കൊണ്ട് ഇരുത്തി..ശിവ അവരുടെ അടുത്തേക്ക് വന്നു... അമ്മ പേടിക്കണ്ട... രണ്ട് ദിവസം കഴിമ്പോ ഞങ്ങൾ ഇങ്ങു വരാം.... അവരെ നോക്കി ചിരിച്ചു കൊണ്ട്... ശിവ കാറിലേക്ക് വന്നിരുന്നു ..പാറുവിനെ ദേഷ്യത്തിൽ നോക്കി... കാർ മുന്നോട്ടു എടുത്തതും അവളുടെ കണ്ണ് നിറഞ്ഞു.... ചുരുണ്ടു കൂടി അവൾ സീറ്റിലേക്കു തല ചായിച്ചു ഇരുന്നു ... ശിവയുടെ വീട്ടുമുറ്റത്തേക്ക് കാർ വന്നു നിന്നതും... അവളെ കാറിൽ നിന്നും കയ്യിൽ പിടിച്ചു വലിച്ചു ഇറക്കി കൊണ്ടവൻ മുന്നിലേക്ക്‌ നടന്നു .... ശിവേട്ട.... കയ്യിനു വിട് ശിവേട്ട.... റൂമിലെത്തിയതും അവൻ അവളെ ബെഡിലേക്ക് തള്ളി ഇട്ടു.... നി എന്താടി കരുതിയെ... ഏഹ്ഹ്.... ഇന്നലെ രാത്രി മുഴുവൻ എന്റെ കൂടെ നി ഉണ്ടായിരുന്നു.. രാവിലെ കണ്ണ് തുറന്നപ്പോൾ അടുത്തില്ല ....😠 അത്രയ്ക്ക് നാണക്കേടാണോടി നിനക്ക് എന്നോട് പറഞ്ഞിട്ട് പോകാൻ.... 😠 ഇത്രയും നാൾ നി ഓരോന്നും ചെയ്യ്തു കൂട്ടിട്ടും അതൊക്കെ ക്ഷമിച്ചു തന്നിട്ടേ ഉള്ളു ഞാൻ നിനക്ക്.... രാവിലെ നി ഇറങ്ങിയപ്പോ ഒരു വാക്ക്.. നിനക്ക് എന്നോട് പറയരുതോടി...

എങ്കിൽ ഞാൻ കൊണ്ട് വിടില്ലേ നിന്നെ വീട്ടിലേക്കു.... ഞാൻ എവിടെ എല്ലാം നോക്കി എന്ന് അറിയാമോ നിനക്ക്..... ഏഹ്ഹ്... ഒരു അടിയുടെ കുറവ് നിനക്ക് ഉണ്ടായിരുന്നു...അത്രയും പറഞ്ഞവൻ തിരിഞ്ഞു.... നിങ്ങളോട് ഞാൻ എന്തിനു പറയണം.... ഞാൻ നിങ്ങള്ക്ക് ആരും അല്ല.... ഇന്നലേം കൂടി എന്റെ മുഖത്തു നോക്കി അത് പറഞ്ഞു... പിന്നെ ഞാൻ എവിടെ പോയാലും ചത്താലും ആരും പേടിക്കണ്ട കാര്യം ഒന്നുല്ല ..( പാറു ) പാറു നി മിണ്ടാതെ ഇരുന്നോ.. അല്ലങ്കിൽ അടുത്ത തല്ലു നി എന്റെ കയ്യിൽ നിന്ന് വാങ്ങും.( ശിവ ) തല്ലു തല്ലി അങ്ങ് കൊല്ല്..... അങ്ങനെ എങ്കിലും ചാവട്ടെ.... ( പാറു ) പാറു കരഞ്ഞു കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി... മുന്നിലേക്ക്‌ നടക്കാൻ പോലും അവൾക്കു കഴിയുന്നുണ്ടായിരുന്നില്ല... പല ഇടത്തും അവൾ വീഴുവൻ പോയി..... ഇവളെന്താ ആടി ആടി നടക്കുന്നെ... ഒരടി അല്ലെ കൊടുത്തുള്ളൂ.. അതും അത്രയ്ക്ക് ദേഷ്യം വന്നിട്ട്... ഇനി എവിടെ എങ്കിലും പോയ പറഞ്ഞിട്ട് പോണം.. അതിനാ കൊടുത്തേ.... ഞാൻ എത്രമാത്രം ടെൻഷൻ അടിച്ചെന്ന് എനിക്ക് മാത്രമേ അറിയൂ.... ഋഷിയെം അർദ്ധവിനെയും പേടിച്ചിട്ടു തന്നെയാ .. അത് ഇവളോട് പറഞ്ഞ ഇവക്കു മനസിലാവില്ലല്ലോ ..(ശിവ ) ബാത്‌റൂമിലേക്ക് കയറുവാൻ പോയതും അവൾ തളർന്നു തറയിലേക്കിരുന്നു.... ശിവയെ വിളിക്കുവാൻ തോന്നി എങ്കിലും അവനോടുള്ള ദേഷ്യത്തിൽ വേണ്ടാന്ന് തന്നെ തീരുമാനിച്ചവൾ....

വയറു പൊത്തി പിടിച്ചു കൊണ്ട് ഭീത്തിയിലേക്ക് ചാരി ഇരുന്നവൾ... കണ്ണുകൾ അടച്ചു...... ശിവ ദേഷ്യം വന്നു റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി പോയിരുന്നു..... വീടിനു താഴെ ശിവയുടെ അമ്മയുടെ അസ്ഥിതറയോടു അടുത്തുള്ള മരത്തിനു കീഴെ അവൻ ഇരുന്നു.... കണ്ണുകൾ അടച്ചതും കാറ്റവനെ തഴുകി.... അത് അവന്റെ അമ്മയാനാണെന്നവൻ കരുതി... ***************** ഏറെ നേരം അവിടെ ഇരുന്ന ശിവ എപ്പോളോ എണീറ്റു റൂമിലേക്ക്‌ വന്നു..... റൂമിൽ പാറു ഇല്ലായിരുന്നു..... അവളോടുള്ള ദേഷ്യത്തിൽ അവൾ എവിടാ എന്ന് നോക്കുവാനും പോയില്ല...എന്നാൽ കുറച്ചു കഴിഞ്ഞിട്ടും പാറുവിനെ മുറിയിലേക്ക് കണ്ടില്ല.... പിന്നീട് അവൻ കിച്ചണിലേക്ക് ചെന്ന് നോക്കി അവിടെ അവൾ ഇല്ലായിരുന്നു... റൂമിലേക്ക്‌ വീണ്ടുമെത്തിയതും താൻ വെളിയിലേക്ക് പോകുന്നതിനു മുൻപ് ബാത്‌റൂമിനടുത്തേക്ക് അവൾ പോയത് അവനോർത്തു... ശിവ അങ്ങോട്ടേക്ക് ചെന്നതും തറയിൽ കിടക്കുന്ന പാറുവിനെ ആണവൻ കാണുന്നത്... വയറും പൊത്തി പിടിച്ചു ചുരുണ്ടു കൂടി കിടക്കുന്ന അവളെ കണ്ടതും അവന്റെ നെഞ്ചോന്നു പിടച്ചു..... പാറു ..... ഡാ.... .. അവൻ അവളുടെ അടുത്തേക്ക് ഓടി ചെന്നിരുന്നു.... കിടന്നിടത്തു നിന്നും അവളെ പിടിച്ചവൻ എണീപ്പിച്ചു...

എന്നാ പിറകിലേക്ക് വീണ്ടും ചരിഞ്ഞു പോയവൾ.... ശിവ കൈകളിൽ അവളെ കോരി എടുത്തു.... എടുത്തതും കണ്ണാടിയിലേക്ക് നോക്കിയ ശിവ ഞെട്ടി... തറയിലേക്കും കണ്ണാടിയിലൂടെ അവളുടെ ടോപ്പിലേക്കും നോക്കി..... ഒരുനിമിഷം താൻ അവളെ അടിക്കണ്ടിയിരുന്നില്ല എന്നവന് തോന്നി പോയി..... ശിവക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു... അവളുടെ ഡ്രസ്സിൽ ബ്ലഡ്‌ കണ്ടതും പാറുനെ അവൻ ഷവറിനടുത്തേക്ക് കൊണ്ട് നിർത്തി... ഷവറിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളം തലയിലേക്ക് വന്നു പതിച്ചതും പാറുന്നു ആശ്വാസം തോന്നി...... പാറു ഡാ കണ്ണ് തുറക്ക്....... ശിവ തട്ടി വിളിച്ചതും അവൾ കണ്ണ് തുറന്നു അവനെ നോക്കി....... അടുത്ത് ശിവയെ കണ്ടതും അവൾക്കു ദേഷ്യം തോന്നി.... ഒന്ന് ഇറങ്ങി പോകാവോ..... എന്നാ ശിവ പോയില്ല.... നിങ്ങളോടല്ലേ പറഞ്ഞത്... 😠 അവൾ ദേഷ്യപ്പെട്ടതും ശിവ വെളിയിലേക്കിറങ്ങി... അവിടെ ഇരുന്നു കൊണ്ട് അവൾ കരഞ്ഞു... തന്നെ ഒന്ന് മനസിലാക്കാത്ത ഒരാളെ തന്നെ അവൾക്കു വീണ്ടും കിട്ടിയതോർത്തു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story