പുനർ വിവാഹം: ഭാഗം 5

punarvivaham

എഴുത്തുകാരി: ആര്യ

പാറു.... നീ എന്താ നേരുത്തേ... എന്താ ഇന്ന് പോണ്ടാരുന്നോ... അമ്മേ..... കരഞ്ഞു കൊണ്ട് അവളാനെഞ്ചിലേക്ക് വീണു....... എന്താടി... എന്തിനാ നീ കരയുന്നെ... ആരേലും എന്തേലും പറഞ്ഞോ..... അമ്മേ.. എല്ലാരും.....എല്ലാരും എന്തിനാമ്മേ എന്നോടിങ്ങനൊക്കെ.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ട.... എന്താടി.. നീ കാര്യം പറ മോളെ.... അല്ലാതെ ഇങ്ങനെ കരയാതെ.... അമ്മേ അത്...ഞാൻ അന്ന് മീനുന്റെ വീട്ടിൽ പോയന്ന്...... അവൾ നടന്നതൊക്കെ അവരോടു പറഞ്ഞു.... എന്ത് പണിയ പാറു നീ കാണിച്ചേ... ആ കൊച്ചൻ ഏതാണോ.. എങ്ങനെ ഉള്ളതാണോ ഒന്നും അറിയില്ല അതിനെ പോയി തല്ലിയെക്കുന്ന്‌...ഉണ്ടാരുന്ന ജോലിം പോയില്ലേ.. അല്ലേലും മറ്റുള്ളവരുടെ പ്രേശ്നത്തിൽ ഒന്നും നോക്കാതെ എടുത്തു ചാടും... അച്ഛനോടും അവനോടും ഞാൻ എന്ത് പറയും മോളെ... ജോലി പോയ കാര്യം എന്തെങ്കിലും പറയാം.. പക്ഷെ അവന്റെ കാര്യം പറയല്ലേമേ.....

ഏട്ടൻ വഴക്ക് പറയും... അവളൊന്നും വിതുമ്പി.. അഹ്.. സാരമില്ല.. നീ ഇനി കുറച്ചു ദിവസത്തേക്ക് വെളിയിലോട്ടു ഇറങ്ങേണ്ട.. നിന്നെ കാണുമ്പോ അല്ലെ അവനു ദേഷ്യം.. കുറച്ചു ദിവസം കാണാതാകുമ്പോ അവൻ അതൊക്കെ മറന്നോളും... മോളു ചെല്ല്..... റൂമിൽ കയറി കണ്ണുകൾ അടച്ചു കുറെ നേരം അങ്ങനെ കിടന്നു.... വയികിട്ടു മുറ്റം അടിച്ചു വാരനായി വെളിയിലേക്ക് ഇറങ്ങിയ അവൾ ചുറ്റും നോക്കി അവൻ എവിടെ എങ്കിലും നിപ്പുണ്ടോ.. ഉള്ളിൽ നിറഞ്ഞു വരുന്ന ഭയം.... എന്താ ഇങ്ങനെ... അറിയില്ല.... നേരം വീണ്ടും കടന്നു പോയി.....വണ്ടി കയറി വരാൻ പാകത്തിൽ വഴി ഉണ്ടെങ്കിലും അവരുടെ വീടിനു മുന്നിൽ നിന്നു രണ്ട് വശതെക്കും വഴികൾ ഉണ്ടായിരുന്നു.. അതവളിൽ ഭയം നിറച്ചു...... രാത്രി വെള്ളവുമായി മുറിയിലേക്ക് പോകുംതോറും അവളുടെ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി... അയാൾ അവളുടെ അടുത്തേക്ക് വരുമ്പോളും ഇതേ അവസ്ഥ ആണല്ലോ...

എന്റെ ഈശോര അവൻ... അവൻ ഇവിടെ അടുത്തെവിടെയോ ഉണ്ടോ... പെട്ടെന്നവൾ ജനലിന്റെ കർട്ടൻ മാറ്റി... ഉള്ളിൽ തികട്ടി വരുന്ന ഭയം അവളുടെ ശരീരമാകെ വിറക്കാൻ തുടങ്ങി... കണ്ണുകൾ കൊണ്ട് അവൾ ചുറ്റും നോക്കി ഇല്ല.. എന്റെ തോന്നലാ... കർട്ടൻ പഴേ പോലെ ആക്കി ഇട്ടു കൊണ്ടവൾ തിരിഞ്ഞു.. ബെഡിലേക്ക് ചെന്നു കിടന്നു..... കണ്ണുകൾ തന്നെ അടഞ്ഞു ഉറക്കം അവളുടെ കണ്ണുകളെ തേടി എത്തി.. സമയം മുന്നോട്ട് ഇഴഞ്ഞു കൊണ്ടേ ഇരുന്നു... അമ്മേ..... അവൾ ചാടി എണീറ്റു.. ശ്വാസം ആഞ്ഞെടുത്തു.,. അവളാകെ വിയർത്തു കൈ നീട്ടി വെള്ളം എടുത്തു കുടിച്ചു.. വീണ്ടും പഴേ അവസ്ഥ തന്നെ... ഇല്ല അയാൾ... അയാൾ ഇവിടെ അടുത്തെവിടെയോ ഉണ്ട്.... ഈശോര എന്ത് പരീക്ഷണമാ ഇത്..... ഡോറിൽ നിർത്താതെയുള്ള മുട്ട് കെട്ടാണ് അവൻ കതകു ചെന്നു തുറന്നത്... എന്താ പാറു.. നീ എന്തിനാ വിളിച്ചു കൂവിയെ... ഏഹ്ഹ്......

അമ്മേ.. എന്തോ ദുസ്വപ്നം.. അമ്മ ഇന്ന് ഇവിടെ കിടക്കുവോ... അഹ്. കൊള്ളാം എത്ര പറഞ്ഞാലും പെണ്ണ് അമ്പലത്തിൽ പോകില്ല.. വീട്ടിൽ വിളക്ക് കത്തിച്ചിരുന്നു പ്രാർത്ഥിക്കാൻ പറഞ്ഞ അതും കേൾക്കില്ല... എന്നിട്ട് ദിവസോം എന്തേലും കണ്ടിട്ട് വിളിച്ചു കൂവളും.... ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു 😁😁.. അമ്മ പറഞ്ഞത് എത്രയോ സത്യം... അമ്പലത്തിൽ പോകാത്തതും വിളക്ക് കത്തിക്കാത്തതും ഇഷ്ടല്ലാഞ്ഞിട്ട് അല്ല.... ദേ പെണ്ണെ നീ കിടക്കുന്നില്ലേ.. എന്തോ സ്വപ്നോം കണ്ടോണ്ട് നിക്കുവാ.... ഓ വരുന്നെന്റെ മാതാശ്രി... അമ്മേടെ അടുത്ത് ചെന്നു അമ്മേം കേട്ടി പിടിച്ചു അങ്ങനെ കിടന്നു.... നിദ്രദേവി പെട്ടെന്ന് തന്നെ കനിഞ്ഞു..... അച്ഛനും ഏട്ടനും ഞാൻ ലാബിൽ പോകാത്തെന്റെ കാര്യം തിരക്കിയപ്പോൾ സാലറി വെട്ടി കുറച്ചു ജോലി കൂടുതലും ആണെന്ന് പറഞ്ഞു അമ്മ എന്നെ രക്ഷിച്ചു...

പ്രശ്നം മറ്റൊന്നും അല്ല ഏട്ടൻ ചെല്ലും അങ്ങ് ചോദിക്കാൻ അയാളുടെ അടുത്തേക്ക് അതാ എന്റെ പേടി... ദിവസങ്ങൾ കൊഴിഞ്ഞു തുടങ്ങി... വീട്ടിൽ ഇരുന്നു മടുക്കുമ്പോൾ അവൾക്കു പ്രാന്ത് പിടിക്കും... ഫോണി തൊണ്ടിയും ടീവി യിൽ ചാനൽ മാറ്റിയും അമ്മയെ സഹായിച്ചും അവൾ ഓരോ ദിവസവും കഴിച്ചു കൂട്ടി.... ഇടക്കൊക്കെ മീനു വീട്ടിലേക്കു വരും.. അതാ ഏക ആശ്വാസം.... അമ്മേ മാസം ഒന്ന് കഴിഞ്ഞു ഇനി എങ്കിലും ഏതേലും ലാബിൽ ഞാൻ നോക്കിക്കോട്ടെ... അവളുടെ കൊഞ്ചലോടെ ഉള്ള സംസാരം കേട്ടതും അവർ സമ്മതിച്ചു... മീനു ആദ്യം തന്നെ പല ലാബിലും തിരക്കിയിരുന്നു അവർക്കു രണ്ടാൾക്കും ഒരുമിച്ചു കയറുവാൻ വേണ്ടി.. രണ്ട് മൂന്ന് ലാബിൽ ഒഴിവുണ്ടന്ന് അറിഞ്ഞപ്പോൾ അവർക്കു രണ്ടാൾക്കും സന്തോഷമായി.. നാളെ തന്നെ ചെന്നു തിരക്കാമെന്ന് അവർ കരുതി.... അമ്മയോട് ടാറ്റയും പറഞ്ഞു വണ്ടിയുമെടുതു സന്തോഷത്തോടെ അവൾ വീടിനു ഗേറ്റ് കടന്നു വെളിയിലേക്കിറങ്ങി..... മീനുവിനെയും കൂട്ടി ലാബിൽ കയറിയപ്പോൾ ഉള്ള പ്രേതീക്ഷ അവരെ കണ്ടതോടു കൂടെ ഒന്ന് കൂടി...

എടി ജോലി കിട്ടും നീ നോക്കിക്കോ.. ( മീനു ) ഓഹോ അത്രക്ക് ഉറപ്പാണോ.... അഹ് ഉറപ്പാ... അവർ ഇരുന്നതും മീനു അവരെ നോക്കി നന്നായി ഒന്ന് ചിരിച്ചു. പെട്ടെന്ന്‌ അവരുടെ മുന്നിലിരിന്ന ഫോൺ ബെല്ലടിച്ചു. അവർ എടുത്തു സംസാരിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങി.. തിരിച്ചു വരുമ്പോൾ അവരുടെ മുഖം മങ്ങി ഇരുന്നു... സോറി... ഇവിടെ ആളിനെ എടുത്തു നിങ്ങള്ക്ക് പോകാം. എടുത്തടിച്ചത് പോലെ ഉള്ള മറുപടി വന്നതും മീനു ചാടി എണീറ്റു.. പക്ഷെ ഇന്നലെ കൂടെ ഞാൻ തിരക്കിയപ്പോളും ഇവിടെ ഒഴിവുണ്ടന്നാണല്ലോ അറിഞ്ഞത് ഇതെന്താ പെട്ടെന്ന്... മീനു. വാ പോകാം ഇനി അതികം സംസാരിച്ചാട്ടു കാര്യം ഇല്ല നമുക്ക് ജോലി കിട്ടില്ല.. നീ വാ... അവളുടെ കയ്യും പിടിച്ചു അവിടെ നിന്നും ഇറങ്ങി... ഓഹോ.. ഈ പട്ട ലാബിൽ കിട്ടി ഇല്ലങ്കിൽ നമുക്കെന്താ ബാക്കി രണ്ടണ്ണം ഉണ്ടല്ലോ.. നീ വാ പാറു അവിടെ നോക്കാം...മീനു ചാടി തുള്ളി മുന്നിലേക്ക്‌ നടന്നു...

മീനു നീ ഒന്ന് നിന്നെ... എന്താ പാറു... ഇവിടെ അടുത്ത് ഇനി ഇത് ലാബിൽ നോക്കിയാലും നമ്മളെ ഇനി എടുക്കില്ലടി.. വെറുതെ എന്തിനാ നാണം കെടാൻ വീണ്ടും ചെന്നു കയറി കൊടുക്കുന്നെ... അത് നീ അങ്ങ് പറഞ്ഞ മതിയോ.. ദേ പെണ്ണെ കളിക്കാതെ വരുന്നുണ്ടോ.. അവളുടെ സന്തോഷത്തിനു പാറു അവളുടെ കൂടെ ചെന്നു.. എന്നാൽ മറ്റു രണ്ട് ലാബിലും പാറു പറഞ്ഞത് തന്നെ ആയിരുന്നു അവസ്ഥ... ഒടുക്കം വീട്ടിലേക്കവർ പോകാൻ വണ്ടിൽ കയറി.. വണ്ടി മുന്നോട്ടു നീങ്ങി... പാറു നീ വണ്ടി നിർത്തിക്കെ... എന്തിനാടി.... നിന്നോട് നിർത്താൻ അല്ലെ പറഞ്ഞെ...അവൾ വണ്ടി സൈഡ് ചേർത്ത് നിർത്തി... എന്താടി കാര്യം പറ നീ.. ( പാറു ) പാറു... നമ്മള് ലാബിൽ കയറിയാലും എങ്ങും എടുക്കില്ലന്ന് തറപ്പിച്ചു നീ പറഞ്ഞു അതെങ്ങനാടി... എടി.. അയാൾ... നീ ശ്രെദ്ധിച്ചോ അവർക്കു ഫോൺ കാൾ വന്നത്.. അന്ന് മേഡത്തിനും ഇത് പോലെ ഒരു കാൾ വന്നിരുന്നു ഞാൻ ചെല്ലുമ്പോൾ അവർ സംസാരിച്ചോണ്ട് നിൽക്കുവാ...ഇത് അയാളുടെ കളികള.... പാറു പറഞ്ഞു നിർത്തി.. എടി...

അത് എനിക്കൊന്നും മനസിലാവുന്നില്ല.. എല്ലാ ലാബുകാരേം അയാൾക്കെങ്ങനെ.... മീനു... നമ്മളിപ്പോ പോയ ലാബ് എല്ലാം ടൗണിൽ ഉള്ളതല്ലേ.. ഇവർ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നല്ല സ്നേഹത്തിലും നിക്കുന്നവരാ... ഇന്ന് വന്ന കാളും നമുക്ക് ജോലി തരല്ലന്ന് വിളിച്ചു പറഞ്ഞതും അയാളുടെ നിർദേശ പ്രകാരം മേഡവാ.. ആ പെണ്ണുമ്പുള്ളേടെ കാൾ ആ എല്ലാർക്കും വന്നത്.. അല്ലാതെ അയാൾ അല്ല വിളിച്ചത്. ഇതിന്റെ പുറകിൽ നിന്ന് കളിച്ചത് മാത്ര അയാൾ... എന്നാലും എന്റെ പാറു നിന്നെ സമ്മതിച്ചെടി.. ഇങ്ങനൊക്കെ ദ്രോഹിക്കാൻ മനസുള്ള അയാളെ തന്നെ പോയി അടിച്ചല്ലോ.. അതിനു ഞാൻ അറിഞ്ഞോ അയാൾ ഇത്രക്ക് നീചൻ ആണെന്ന്... അഹ് നീ കേറൂ വല്ല വഴിയും ഉണ്ടാക്കാം ...... വണ്ടി മുന്നോട്ടു വീണ്ടും പോയി... നേരെ ചെന്നു നിന്നത് അവരുടെ വീട്ടിലേക്കായിരുന്നു... പാറു നടന്നതൊക്കെ അവളുടെ അമ്മയോട് പറഞ്ഞു... അമ്മ അവളെ സമാധാനിപ്പിച്ചെങ്കിലും അവളുടെ ഉള്ളിലെ പക കൂടി കൊണ്ടേ ഇരുന്നു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story