പുനർ വിവാഹം: ഭാഗം 50

punarvivaham

എഴുത്തുകാരി: ആര്യ

ശിവ റൂമിലേക്കിറങ്ങി വന്നു.... പെട്ടെന്ന് തന്നെ ഡ്രെസ്സ് മാറി..... ബൈക്കിന്റെ കീ യുമെടുത്തവൻ വെളിയിലേക്കോടി ഇറങ്ങി..... ബൈക്ക് സ്റ്റാർട്ട്‌ ചെയ്യ്തു മുന്നോട്ടു നീങ്ങി.... ടൗണിലേക്ക് ഇറങ്ങിയതും അടുത്തു തന്നെ കണ്ട മെഡിക്കൽ ഷോപ്പിനടുത്തേക്കവൻ ബൈക്ക് നിർത്തി... അവിടെക്കു വേഗത്തിൽ നടന്നു .. ----****---****-----***** ഷവറിൽ നിന്ന് ഒഴുകി ഇറങ്ങുന്ന വെള്ളത്തിന്റെ തണുപ്പ് കാരണം അവൾക്കു അതിയായ ക്ഷീണം തോന്നി... തറയിലേക്ക് ഇരുന്നവൾ .. കാലും കയ്യും തളരുന്നത് പോലെ ... വീട്ടിൽ ആയിരുന്നെങ്കിൽ മരുന്നെങ്കിലും ഉണ്ടായിരുന്നു ......അമ്മ അടുത്ത് തന്നെ കണ്ടേനെ.. .. ഇവിടെ ഞാൻ ആരോട് പറയാനാ.. കണ്ടില്ലേ വയ്യാഞ്ഞിട്ട് കൂടി എന്നെ തല്ലിയത്......ഇന്നലെ രാത്രിയിൽ ശിവേട്ടൻ അങ്ങനൊക്കെ പറഞ്ഞപ്പോ ദേഷ്യം വന്നു.. അതാ രാവിലെ തന്നെ പറയാതെ വീട്ടിലേക്കു വന്നത്.... എന്നെ കാണാത്തോണ്ട് കുറച്ചു വിഷമിക്കട്ടെന്ന് കരുതി.... പക്ഷെ അതിങ്ങനെ വന്നു തല്ലുമെന്നു ഒട്ടും കരുതില്ല... രാവിലെയും ഒന്നും കഴിച്ചില്ല.... അതിന്റെ ക്ഷീണവും അവളുടെ മുഖത്തുണ്ടായിരുന്നു..... ശിവ മെഡിക്കൽ സ്റ്റോറിൽ നിന്ന് മിറങ്ങി വീട്ടിലേക്കു വന്നു.... റൂമിലെത്തിയ ശിവ കയ്യിലിരുന്ന പൊതി ബെഡിൽ വെച്ചു കൊണ്ട് അവൾക്ക് മാറുവാനുള്ള ഡ്രെസ്സും എടുത്തു കൊണ്ട് ബാത്‌റൂമിനടുത്തേക്കവൻ ചെന്നു ....

ഭിത്തിയിൽ ചാരി ഉള്ള അവളുടെ ഇരുപ്പ് കണ്ടതും ശിവ അവളുടെ അടുത്തേക്ക് ചെന്നു...... ഷവർ ഓഫാക്കിയതും പാറു തല ഉയർത്തി ശിവയെ നോക്കി.... അവൻ കൊണ്ട് വന്ന കവറും അവളുടെ ഡ്രെസ്സും എടുത്തു വെച്ചിട്ടു ശിവ വെളിയിലേക്കിറങ്ങി..... ഇങ്ങനെ തണുപ്പത്തു ഇരിക്കാതെ വേഗം കുളിച്ചിട്ടു വാ പാറു ... അത്രയും പറഞ്ഞു കൊണ്ട് ശിവ റൂമിനു വെളിയിലേക്കിറങ്ങി ..... പാറു പതിയെ എണീറ്റു അവളുടെ ഡ്രെസ്സ് വെച്ചിരിക്കുന്നടുത്തേക്ക് നടന്നു..... ഡ്രെസ്സ് മാറ്റിയത്തും അവിടെ ഇരുന്ന കവർ അവൾ തുറന്നു..... അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു... ശിവ തന്നെ ഒട്ടും മനസിലാക്കുന്നില്ല എന്ന തന്റെ ധാരണ തെറ്റാണെന്നു അവൾക്കു തോന്നി.... കുളിച്ചു വെളിയിലേക്ക് വന്നതും.....ടേബിളിൽ വെച്ചിരിക്കുന്ന പാത്രത്തിൽ സ്പൂൺ ഒട്ടു ഇളക്കുന്ന ശിവയെ കണ്ടവൾക്ക് അതിശയം തോന്നി ...... അവനടുത്തേക്കവൾ നീങ്ങി..... രാവിലെ ഒന്നും കഴിച്ചു കാണില്ലല്ലോ... ചൂടോടെ ദേ ഇതങ്ങോട്ടു കുടിക്ക്... അവൾക്കു നേരെ കഞ്ഞി നീട്ടിയും ശിവയുടെ മുഖത്തു നിന്നും കണ്ണെടുക്കാതവൾ നോക്കി... പാറുനെ പോലും ഞെട്ടിച്ചു കൊണ്ട് അവൻ കയ്യിൽ പിടിച്ചവളെ ബെഡിലേക്ക് ഇരുത്തി...... ഓരോ സ്പൂൺ കഞ്ഞിയും അവൾക്കായി അവൻ നീട്ടി... അത് കുടിക്കുവാൻ പോലും കഴിയുന്നില്ലായിരുന്നെങ്കിലും ശിവ തനിക്ക് ആദ്യം ആയി സ്നേഹത്തോടെ നീട്ടിയത് അവൾ വാങ്ങി കുടിച്ചു.... ഇനി നി ഒന്ന് ഉറങ്ങിക്കോ ....

എല്ലാം മാറും..... ശിവ അവളുടെ അടുത്തേക്ക് വന്നിരുന്നു..രാവിലെ താൻ അവളെ തല്ലിയതിന്റെ പാട് അവളുടെ മുഖത്തു തന്നെ ഉണ്ടായിരുന്നു..... ഒരു ചെറിയ വേദന പോലും സഹിക്കാൻ കഴിയുന്നവളല്ല പാറു... അത് കൊണ്ട് തന്നെ വയറു വേദന മാറാൻ ഗുളിക കഴിക്കരുത് എന്ന് പറഞ്ഞാലും അവൾ കേൾക്കില്ല... ശിവേട്ട.... എനിക്ക്....അവൾക്കു പറയുവാൻ മടി തോന്നി ....... എന്താ നിനക്ക്... ( ശിവ ) എനിക്ക് മരുന്ന് വാങ്ങി തരുമോ.... എനിക്ക് ഇതോന്നും സഹിക്കാൻ പറ്റത്തില്ല.... അവളുടെ കണ്ണുകൾ നിറഞ്ഞു..... അവനൊന്നു ചിരിച്ചു... ഷിർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഗുളിക അവൾക്കായി നീട്ടി....അവൾ വേഗം തന്നെ അത് വാങ്ങി കഴിച്ചു.... കുറച്ചു നേരം ഉറങ്ങിക്കോ മാറും.... ശിവ അത് പറഞ്ഞതും പാറു സോഫയുടെ അടുതേക്ക് പോകുവാനായി എണീറ്റു നടന്നു... ശിവ അവളുടെ കയ്യിൽ കയറി പിടിച്ചു .. നി എങ്ങോട്ടാ പോകുന്നെ......( ശിവ ) അത് സോഫയിലേക്ക്..... കിടക്കാൻ .. ( പാറു ) വേണ്ട ബെഡിൽ കിടന്നോ.... അവിടെ പോയി കിടക്കണ്ട.. നടുന് വേദന ആണെന്നല്ലേ പറഞ്ഞെ അവിടെ കിടക്കുമമ്പോ.. ബെഡിൽ കിടന്നോ......... ( ശിവ ) ഇല്ല വേണ്ട ഞാൻ അവിടെ കിടന്നോളാം... ( പാറു ) നിന്നോട് ബെഡിൽ കിടക്കാണല്ലെടി പറഞ്ഞെ.. 😠.. ശിവ അലറിയതും പാറു പെട്ടന്ന് ബെഡിൽ വന്നു കിടന്നു.... അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു...തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന പാറുവിനെ കണ്ടതും ശിവക്കെന്തോ വിഷമം തോന്നി.....

പാറുന്റെ അടുത്തേക്കവൻ വന്നു കിടന്നു.... അവളെ ചേർത്ത് നെഞ്ചിലേക്ക് കിടത്തി ....പൂച്ച കുഞ്ഞിനെ പോലെ അവൾ ചുരുണ്ടു കിടന്നു.... ഒരു തല്ലു കിട്ടിയാലെന്താ ദേ ഇത് പോലെ ചേർത്ത് പിടിക്കുന്നുണ്ടല്ലോ... ഞാൻ എന്താണോ നന്നാവാതെ.... ഇങ്ങേരു എത്ര തല്ലിയാലും ദേ ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ച എന്റെ ദേഷ്യവും വാശിയും ഒക്കെ അങ്ങ് പോകും... 😁 പിന്നെ ഈ ശിവേട്ടന് പല സമയത്തും പല സ്വഭാവമാ..... കണ്ടില്ലേ കുറച്ചു മുന്നേ മോരടൻ.... ഇപ്പൊ തനി പഞ്ചാര... 😁......അഹ് എപ്പോളാ മാറികിടക്കടി എന്ന് പറയുന്നത് എന്ന് അറിയാൻ പറ്റില്ല എന്തായാലും കണ്ണടച്ചു ഉറങ്ങിയേക്കാം...... ***************** അന്ന് മുഴുവൻ ശിവ അവളുടെ അടുത്ത് തന്നെ നിന്നു.... കഴിക്കാൻ ആഹാരവും എടുത്തു കൊടുത്തു ഒരു കുഞ്ഞിലേ പോലെ അവളെ നോക്കി....... ദിവസങ്ങൾ കടന്നു പോയി .. രണ്ടും എന്നും തല്ലും ബഹളവും ആണെങ്കിലും അതിൽ പിന്നെ ശിവ അവളെ തല്ലിയട്ടില്ല...ഇടയ്ക്കു മാത്രം ഉണ്ടാകുന്ന അവന്റെ സ്നേഹം എന്നും വേണമെന്ന് അവൾ ആഗ്രഹിച്ചെങ്കിലും ശിവക്കതിൽ താല്പര്യം ഇല്ലാത്തതു പോലെ ആയിരുന്നു അവന്റെ പെരുമാറ്റം...... ഒരു ദിവസം രാത്രിയിൽ ശ്രീയും ലെച്ചുവും കൂടി പാറുവിന്റെ അടുത്തേക്ക് വന്നു....

കൂടെ മീനുവും ഉണ്ടായിരുന്നു.... മീനുവിനെ കണ്ട സന്തോഷത്തിൽ പാറു അവളുടെ അടുത്തേക്ക് ഓടി ചെന്ന്.. ഇരുവരും സ്നേഹത്തോടെ ചേർത്ത് പിടിച്ചു...... പുറകെ ശിവയും അവരുടെ അടുത്തേക്ക് വന്നു....... അന്ന് അവരു ഒരുപാട് സംസാരിച്ചു...... ലച്ചുവിന്റെ വയറു വീണ്ടും വലുതായി....പാറു അവളുടെ വയറിൽ പതിയെ കൈ വെച്ചു....സന്തോഷത്തോടെ അവളുടെ വയറിലേക്ക് നോക്കി ഇരിക്കുന്ന പാറുവിനെ കണ്ടതും ലച്ചുവിന്റെയും മീനുന്റെയും മുഖം മങ്ങി...... പാറുനെ തന്നെ നോക്കി ഇരിക്കുന്ന അവരെ കണ്ടു കൊണ്ടാണ് ശ്രീ അങ്ങോട്ടേക്ക് നോക്കിയത്...... ശ്രീ ശിവയെയും വിളിച്ചു കാണിച്ചു ......പാറുനെ അവർ ശ്രെദ്ധിക്കുന്നതവൾ കണ്ടില്ല .....തല ഉയർത്തി നോക്കിയ പാറു കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന മറ്റെല്ലാവരെയും ആയിരുന്നു.... എന്തോ ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു....അവരുടെ അടുത്ത് നിന്നും അവൾ എണീറ്റു.... ഞാൻ... ഞാനിപ്പോ വരാം..... ശിവയുടെ മുന്നിലൂടെ അവൾ പോയതും ശിവ അവളെ നോക്കാതെ തല താഴ്ത്തി ഇരുന്നു..... ശ്രീ ശിവയെയും കൂട്ടി വെളിയിലേക്കിറങ്ങി.... ഡാ... എന്തുവാ നിന്റെ തീരുമാനം.... ( ശ്രീ) എന്ത്.... ( ശിവ ) ശിവേ നി പൊട്ടൻ ആകുവാണോ.... നി കണ്ടില്ലേ അവളുടെ സന്തോഷം ലച്ചൂന്റെ വയറിൽ കൈ വെച്ചവൾ ഇരുന്നത് ..... ഒരു അമ്മ ആകുവാ എന്നൊക്കെ പറയുന്നത് ഒരു ഭാഗ്യമാ..... നിങ്ങളിങ്ങനെ രണ്ടു ദ്രുവങ്ങളായി നടന്നാൽ എങ്ങനാ.....

ശിവേ.. അവളെ നി സ്നേഹിക്കാൻ നോക്കണം.... നിന്റെ ഭാര്യ ആണ് അവൾ... എന്നും ഇങ്ങനെ അകറ്റി നിർത്തണ്ടവളല്ല അവൾ....നിനക്കും അവള്ക്കും ഒരു കുഞ്ഞൊക്കെ വേണ്ടെടാ.... നിന്നെ അച്ഛന്നു വിളിക്കാൻ നിന്റെ സ്വന്തം ചോര എന്ന് പറയാൻ വേണ്ടേ ഒരു കുഞ്ഞൊക്കെ ..... ശ്രീ അത് ചോദിച്ചതും ശിവയുടെ ഉള്ളൊന്നു പിടച്ചു.... വെളിയിലെക്കു ഇറങ്ങി വന്ന ലച്ചുനെ അവൻ ശ്രെധിച്ചു... ഓടി ചാടി നടന്നവൾ കുടുംബം ആയപ്പോൾ പക്വത വന്നവൾ..... പാറുനോട് പറഞ്ഞിട്ട് മീനുവും പിറകെ ഓടി വന്നു.... ഏട്ടാ പോകാം.... ( മീനു ) മ്മ്... പോകാം.. പാറു എന്തിയെ ഞാൻ അവളെ ഒന്ന് കണ്ടെച്ചു വരാം... ഇല്ലങ്കിൽ അത് മതി പറയാതെ പോയി എന്ന് പറഞ്ഞു വിളിച്ചു ഇവരോട് പറയാൻ ... ശ്രീ അത്രയും പറഞ്ഞു കൊണ്ട് പാറുന്റെ അടുത്തേക്ക് ചെന്നു...... പാറു.... റൂമിലേക്ക്‌ തിരികെ പോകുവാൻ നിന്ന പാറുനെ അവൻ വിളിച്ചു..... ഞങ്ങൾ ഇറങ്ങുവാ... നിന്നോട് പറയാണ്ട് പോയ നി നാളെ തന്നെ പരാതി പറയില്ലേ... അപ്പൊ ഞങ്ങൾ ഇറങ്ങുവാ..... ഒന്ന് ചിരിക്കടി...എന്നും ഞങ്ങള് ഇറങ്ങുമ്പോ വരുന്നതല്ലേ നി...

ഇന്നെന്താ മാറി നിന്നെ..... (ശ്രീ ) അതിനവൾ ഒന്ന് ചിരിച്ചു.... പിന്നെ... ശിവേടെ birthday ക്കു എന്തുവാ നിന്റെ വക ഗിഫ്റ്റ്.... ( ശ്രീ ) എന്താ ശിവേട്ടന്റെ birthday ഓ.... അതെ.... ഈ വരുന്ന സൺ‌ഡേ...... ദേ ഞങ്ങൾ എല്ലാകൊല്ലവും അവനു സർപ്രൈസ് കൊടുക്കാറുണ്ട്.. പക്ഷെ ഈ വെട്ടം അത് നിന്റെ കയ്യിലേക്ക് തരുവാ..... ഞങ്ങൾ ആയിട്ട് അവനെ അറിയിക്കില്ല.... പോരെ..... ( ശ്രീ ) താങ്ക്യൂ ശ്രീ ഏട്ടാ...( പാറു ) ശ്രീ അവിടെ നിന്നും പോയിരുന്നു... മുറിയിലേക്ക് വന്ന പാറു ശിവയുടെ birthdaykku എന്ത് ഗിഫ്റ്റ് കൊടുക്കണമെന്ന് ആലോചിച്ചു ........ ഇനി വെറും മൂന്ന് ഡേ കൂടി...... നി എന്തുവാ ആലോചിച്ചു കൂട്ടുന്നെ....( ശിവ ) ഏഹ്ഹ്..... എന്ത് ഒന്നുല്ല.. ഞാൻ വെറുതെ...... 😁( പാറു ) അന്ന് മുഴുവൻ അവൾ തല പുകഞ്ഞു ആലോചിച്ചു ഓരോന്നും..... ആ ദിവസത്തിനായി അവൾ കാത്തിരുന്നു ...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story