പുനർ വിവാഹം: ഭാഗം 51

punarvivaham

എഴുത്തുകാരി: ആര്യ

ശിവയുടെ birthday ദിവസത്തിന് വേണ്ടിയവൾ കാത്തിരുന്നു.... അതിനുവേണ്ടി അവൾ പ്ലാനിങ് ഒക്കെ തന്നെ നടത്തി...... എല്ലാവരെയും വിളിച്ചു വല്യ ഒരു പാർട്ടി തന്നെ വെക്കണം....എന്നവൾ കരുതി...... പക്ഷെ ഏട്ടന് വേണ്ടി എന്ത് ഗിഫ്റ്റ് കൊടുക്കും........ പാറുനു പല സമയത്തും പല ചിന്തകൾ ആയിരുന്നു.. ശിവ അവളെ ശ്രെദ്ധിക്കുന്നുണ്ടങ്കിലും അവനതു അവളോടു ചോദിക്കുവാൻ പോയില്ല... കാളിങ് ബെല്ലു തുടച്ചയായി കേട്ടത് കൊണ്ട് പാറു ചെന്ന് ഡോർ തുറന്നതും മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അർദ്ധവ്.... മുഖത്തിരുന്ന കണ്ണട ഊരി മാറ്റി അവൻ പാറുവിനെ മൊത്തത്തിൽ ഒന്ന് നോക്കി.. അവന്റെ നോട്ടം കണ്ടതും പാറു മുഖം തിരിച്ചു... എന്താ ഏട്ടത്തി അമ്മേ എന്നെ കണ്ടതും ഇത്ര പുച്ഛം... ( അർദ്ധവ് ) അതിനവൾ മറുപടി പറയാതെ തിരിഞ്ഞു നടന്നു.... ഉള്ളിലേക്ക് കയറിയിരുന്നു അർദ്ധവ്....

തന്നെ കണ്ടിട്ടും ഒരു പേടിയും കൂടാതെ നടക്കുന്ന പാറുവിനെ കണ്ടതും അവനു ദേഷ്യം ആയിരുന്നു.... അടുത്ത പണി പാറുവിനുള്ളതാവണം എന്നവന് തോന്നി........ ഉച്ചക്ക് ശേഷം ശിവയെ തേടി ഒരു കാൾ വന്നു.... ശിവ ഫോൺ എടുത്തതും അതിൽ പാറു എന്ന് കാണിച്ചിരുന്നു.... അവൻ ആ കാൾ കട്ടാക്കി.... തിരക്കും മറ്റും ആയിരുന്നു ... കുറച്ചു കഴിഞ്ഞു അവളെ അവൻ തിരിച്ചു വിളിച്ചു.... എന്താടി വിളിച്ചേ ... (ശിവ ) കാണ്ടാമൃഗം... ( ആത്മ ) നിങ്ങൾക്കൊന്നു സ്നേഹത്തോടെ ചോദിചൂടെ.... ( പാറു ) അഹ് എനിക്ക് ഇത്രയും സ്നേഹം കാണിക്കാനെ അറിയൂ...നീ എന്തിനാ വിളിച്ചേ... എനിക്ക് പുറത്തു വരെ പോകണം..... മീനു കൂടെ വരാനു പറഞ്ഞു... പൊക്കോട്ടെ.... ( പാറു ) ഹ്മ്മ്.... പോയിക്കോ.... ഓക്കേ... താങ്ക്സ്..... അവൾ അത്രയും പറഞ്ഞു ഫോൺ വെച്ചു.....

വെളിയിൽ മീനു വന്നതും പാറു അങ്ങോട്ടേക്ക് ഓടി ചെന്നു .. എന്നാൽ പേടിച്ചു നിക്കുന്ന മീനുവിനെ ആണവൾ കാണുന്നത് ... ഗാർഡനിൽ നിക്കുന്ന അർദ്ധവിലേക്കു അവളുടെ നോട്ടം ചെന്നെത്തി ..... അവനെ ദേഷ്യത്തിൽ നോക്കി കൊണ്ട് മീനുനെയും കൂട്ടി പാറു അവിടെ നിന്നും ഇറങ്ങി...... ഡീ... എന്താഡി നി നാളത്തേക്ക് വേണ്ടി ഒരുക്കിയേക്കുന്നെ ... ( മീനു ) അറിയില്ലടി...ഒരു പ്ലാനിങ്ങും ഇല്ല...അവർ പല കടകളിലും കയറി ഇറങ്ങി ഒടുവിൽ birthday ക്കു വേണ്ടി ഉള്ളതൊക്കെ അവൾ മേടിച്ചു.....കേക്കിന് വേണ്ടി ഓർഡർ കൊടുത്തു...... ശിവക്ക് വേണ്ടി വാങ്ങാൻ ഉദ്ദേശിച്ചത് അവൾ മീനുനെ കൊണ്ട് തന്നെ നേരത്തെ ഓർഡർ കൊടുപ്പിച്ചിരുന്നു......ശിവ വരുന്നതിനു മുൻപ് തന്നെ അവൾ എല്ലാം മേടിച്ചു തിരികെ എത്തിയിരുന്നു .... അവൾ അവനായി വാങ്ങിയ സർപ്രൈസ് ഗിഫ്റ്റ് അവൻ കാണാത്തിടത്തേക്ക് കൊണ്ട് വെച്ചു ... ശിവയുടെ ബർത്തഡേയുടെ അന്ന് ചെറിയൊരു പാർട്ടി വെക്കാൻ തീരുമാനിച്ചിരുന്നു ...

. ശ്രീയെയും വീട്ടുകാരെയും പാറുന്റെ വീട്ടിൽ ഉള്ളവരെയും നേരത്തെ തന്നെ വിളിച്ചു അറിയിച്ചിരുന്നു........ എല്ലാം ശിവക്ക് സർപ്രൈസ് ആയി തന്നെ കൊടുക്കണമെന്നവൾക്ക് തോന്നി...... .. നാളെ ആണ് ഏട്ടൻന്റെ പിറന്നാൾ...... തലേന്ന് രാത്രിയിൽ ശിവ ഉറങ്ങിയത് കണ്ടതും പാറു പതിയെ പൂളിനടുത്തേക്ക് നടന്നു...മെഴുകുതിരികൾ ഓരോന്നായി കത്തിച്ചു . ഫ്രിഡ്ജിൽ നിന്നും കേക്ക് എടുത്തു അതിനു മുന്നിലെ ചെറിയ ടേബിലിലേക്കവൾ കൊണ്ട് വെച്ചു.... പന്ത്രണ്ടു മണിക്ക് തന്നെ ഏട്ടനെ ഞാൻ വിഷ് ചെയ്യും.... സന്തോഷം കൊണ്ടാവൾക്ക് കൈ കാൽ എല്ലാം വിറക്കുവാൻ തുടങ്ങി... ക്ലോക്കിലെ സൂചി നീങ്ങുന്നില്ലന്നവൾക്ക് തോന്നി ...... പന്ത്രണ്ടു മണി ആകാൻ ഇനിയും പതിനഞ്ചു മിനിറ്റ് ഉണ്ട്.... മെഴുകുതിരി തെളിയിച്ചവൾ..... ശിവയെ വിളിക്കുവാൻ വേണ്ടി അവനടുത്തേക്ക് ചെന്നു.....

അവനെ വിളിച്ചതും ഉറക്കത്തിൽ നിന്ന് എണീപ്പിച്ചതിന്റെ ദേഷ്യത്തിൽ കണ്ണുകൾ തിരുമ്മി അവൻ എണീറ്റു... എന്താടി.... പെട്ടെന്നവൾ അവന്റെ കണ്ണുകകൾ പൊത്തി... എന്താടി.. എന്തിനാ കണ്ണ് പൊത്തിയെ.... ( ശിവ ) അതൊക്കെ ഉണ്ട്... ഏട്ടൻ വന്നേ.. പതിയെ അവൻ എണീറ്റു അവളുടെ കൂടെ ചെന്ന്.... സ്വിമ്മിംഗ് പൂളിലേക്കുള്ള ഡോർ തുറക്കാൻ പാവിച്ചതും ഡോറിൽ ആരോ മുട്ടി ... പാറു നീ കയ്യെടുത്തെ ആരാണെന്നു നോക്കട്ടെ..... ഏട്ടാ പ്ലീസ്... ഇത് കഴിഞ്ഞിട്ട് നോക്കാം... ( പാറു ) ശിവ കണ്ണിൽ നിന്നു കൈ മാറ്റി തിരിഞ്ഞു ഡോറിനടുത്തേക്ക് ചെന്നു... പന്ത്രണ്ടു ആകാറായില്ല... പോയട്ടു ഇങ്ങു വന്ന മതിയായിരുന്നു ...... അവൾ വീണ്ടും ക്ലോക്കിലെ സൂചിയിലേക്ക് നോക്കി ...

ഡോർ തുറന്ന ശിവ കാണുന്നത് വെളിയിൽ നിക്കുന്ന അർദ്ധവിനെയും രേണുകയേയും അനന്യയെയും അവളുടെ അച്ഛനെയും അമ്മയെയും ആയിരുന്നു....അനന്യ ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വെളിയിലേക്ക് ഇറക്കി..... അനന്യ അവനടുത്തേക്ക് വന്നു.... ഹാപ്പി ബർത്തഡേ ശിവേട്ട.... ചിരിച്ചു കൊണ്ട് അവളത് പറഞ്ഞതും പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു......ശിവ എന്തോ ഓർത്തത്‌ പോലെ നെറ്റിയിലെക്കു കൈ വെച്ചു..... എന്താ മറന്നു പൊയൊ. നാളത്തെ ദിവസം ... ( അനന്യ ) ഓർക്കാൻ മാത്രം പ്രേത്യേകത ഒന്നും ഞാൻ ആ ദിവസത്തിനു കൊടുക്കാറില്ല.... രേണുകയെ നോക്കി ആയിരുന്നു അവനതു പറഞ്ഞത്...... അടി ഇടാതെ ശിവേട്ട....

ഇപ്പോഴത്തെ ഈ നിമിഷം സന്തോഷിക്കാൻ ഉള്ളതല്ലേ ... ഏട്ടൻ വന്നേ കേക്ക് മുറിക്കാം... അനന്യ ശിവയോട് അത് പറയുന്നത് റൂമിൽ നിന്ന് കൊണ്ട് പാറു കേൾക്കുന്നുണ്ടായിരുന്നു...... അവളുടെ ഹൃദയം വിങ്ങി..... താൻ ഇത്രത്തോളം സ്നേഹിച്ചട്ടും ശിവേട്ടൻ മനസിലാക്കുന്നില്ലല്ലോ എന്നെ....അവൾക്കു അവിടെ നിൽക്കുവാൻ തോന്നി ഇല്ല.... അവിടെ നിന്നവൾ പൂളിനടുത്തേക്ക് ഓടി.... ശിവയെയും കൂട്ടി അവൾ കേക്ക് വെച്ചിരിക്കുന്നിടത്തേക്ക് നടന്നു..... കേക്ക് കട്ട് ചെയ്യാൻ ഇനിയും അഞ്ചു മിനിറ്റ് ഉണ്ട് ശിവേട്ട ..... അനന്യ പറഞ്ഞതും ശിവ ആ കേക്കിലേക്ക് നോക്കി.... പെട്ടെന്നവന്റെ ഉള്ളിലേക്ക് പാറുവിന്റെ മുഖം കടന്നു വന്നു....... അവൻ അവിടെ നിന്ന് തിരിഞ്ഞു നടന്നു.... ശിവേട്ട.... എവിടെ പോകുവാ... ( അനന്യക്കു ദേഷ്യം തോന്നി ) പാറുന്റെ അടുത്തേക്ക്....

അത്രയും പറഞ്ഞു കൊണ്ടവൻ തിരിഞ്ഞു നടന്നു .... പാറുന്റെ പേര് കേട്ടതും അനന്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു .....ശിവ റൂമിൽ കയറി വാതിലിൽ വലിച്ചടച്ചു .വാതിലിൽ വന്നടച്ചതും അനന്യ ദേഷ്യത്തിൽ മുഖം തിരിച്ചു.....ഇത് കണ്ട അർദ്ധവ് കൈ കൊട്ടി ചിരിക്കുവാൻ തുടങ്ങി..... കണ്ടില്ലേ അനന്യേ.... അവൾ അവനിന്നു സർപ്രൈസ് കൊടുക്കും എന്ന് അറിഞ്ഞ നി പന്ത്രണ്ടു മണി ആകുന്നത്തിനു മുന്നേ അവനെ വിളിച്ചിറക്കുന്നു..... കേക്ക് കട്ട്‌ ചെയ്യാൻ കൊണ്ട് വന്നു നിർത്തുന്നു.. എന്തൊക്കെ ആയിരുന്നടി... കണ്ടില്ലെടി.. അവനിപ്പോഴും അവളെയാ ഇഷ്ടം... നിനക്കൊരിക്കലും അവന്റെ ഹൃദയത്തിൽ കയറി പറ്റുവാൻ പറ്റില്ല ഡി... അതും പറഞ്ഞവൻ കളി ആക്കി ചിരിക്കുവാൻ തുടങ്ങി... ഒരു ഭ്രാന്തിയെ പോലെ അവൾ ആ കേക്കിൽ ആഞ്ഞടിച്ചു.....

. മോളെ.... അവളുടെ അമ്മ അനന്യെടെ അടുത്തേക്ക് വന്നു.... പോ എന്റെ മുന്നിനു എല്ലാരും പോ... അവൾ ദേഷ്യത്തിൽ പറഞ്ഞതും അവളെ അറിയാവുന്നതു കൊണ്ട് അവരെല്ലാം പോയി എന്നാൽ അർദ്ധവ് വീണ്ടും അവളുടെ അടുത്തേക്ക് വന്നു.... നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല അനന്യേ.... പാറു ശിവയെ സ്വന്തം ആക്കും... അവൾക്കു വേണ്ടി അവനിപ്പോ പോയി... അവരിപ്പോൾ മത്സരിച്ചു സ്നേഹിക്കുന്നുണ്ടാവും... അവൻ ഉറക്കെ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയിരുന്നു... പാറുനെ റൂമിൽ കാണാത്തതു കൊണ്ട് അവൻ പൂളിനടുത്തേക്ക് ചെന്നു...... കാലിലേക്ക് മുഖം ചേർത്ത് വെച്ചിരുന്നു കരയുന്ന പാറുവിനെ ആണവൻ കാണുന്നത്..... അവളുടെ തോളിലേക്കവൻ കൈ വെച്ചതും അവൾ തല ഉയർത്തി നോക്കി.....

കണ്ണുകൾ തുടച്ചു കൊണ്ടവൾ എണീറ്റു റൂമിലേക്ക്‌ പോകുവാൻ തിരിഞ്ഞതും ശിവ അവളുടെ കയ്യിൽ പിടിച്ചു നിർത്തി... എന്നാൽ കൈ വിടുവിച്ചു കൊണ്ട് പോകുവാൻ വീണ്ടും അവൾ തിടുക്കം കൂട്ടിയതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചവൻ നെഞ്ചിലേക്ക് ചേർത്ത് നിർത്തി...... അവളുടെ കാത്തോരം ചേർന്നു നിന്ന മുടിയിഴകൾ അവൻ കയ്യ് കൊണ്ട് മാറ്റി.... ചെവിയുടെ അടുത്തേക്കാവൻ മുഖം കൊണ്ട് വന്നു.... പന്ത്രണ്ടു മണി ആകുന്നതെ ഉള്ളു..... ശബ്ദം കുറച്ചു കൊണ്ടവനത് പറഞ്ഞതും അവൾ മുഖം ഉയർത്തി അവനെ നോക്കി ...ആ ഇരുണ്ട വെളിച്ചത്തിൽ അവൻ കണ്ടു അവളുടെ കണ്ണുകളികളിലെ തിളക്കം ....... അവനെ ചേർത്ത് പിടിച്ചവൾ .... അവള് കേക്ക് കൊണ്ട് വന്നില്ലേ... അത് മുറിച്ചില്ലേ....പിന്നെ എന്തിനാ എന്റെ അടുത്തേക്ക് വന്നേ ... ( പാറു ) ആ കേക്ക് മുറിച്ചിരുന്നെങ്കിൽ ഞാൻ നിന്റെ അടുത്ത് ഈ സമയത്തു വന്നു നിക്കുവോടി .. ( ശിവ ) അപ്പൊ മുറിച്ചില്ലേ... ( പാറു സന്തോഷത്തോടെ ചോദിച്ചു ..)

എന്താ പോണോ ഞാൻ.... ( ശിവ ) വേണ്ട.... അപ്പൊ കേക്ക് മുറിക്കാം.. ( പാറു അവനെയും കൂട്ടി കേക്ക് വെച്ചിരിക്കുന്നിടത്തേക്ക് നടന്നു... മെഴുകുതിരി ഇതിനോടകം അവൾ അണച്ചിരുന്നു അവനു മുന്നിൽ വെച്ചു വീണ്ടും അവളത് കത്തിച്ചു ...... കറക്ട് പത്രണ്ടായതും അവനതു മുറിച്ചു ... ഹാപ്പി ബർത്തഡേ ശിവേട്ട ..... മെഴുകു തിരി വെളിച്ചത്തിൽ അവൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി. നിന്നു.... ചിരിക്കൂമ്പോൾ തെളിഞ്ഞു വരുന്ന ആ കവിളിലേ നുണക്കുഴുകിയിലേക്കും.... അവളുടെ മുഖത്തൂന് ശിവക്ക് കണ്ണെടുക്കുവാൻ തോന്നിയില്ല ... കേക്ക് എടുത്തു കയ്യിൽ പിടിച്ചു നിക്കുന്ന ശിവയെ ചിരിച്ചു കൊണ്ടവൾ നോക്കി ..... ശിവയുടെ കയ്യിൽ ഇരുന്ന കേക്കിൽ നിന്നും കുറച്ചെടുത്തവൾ അവനു നേരെ നീട്ടി അറിയാതെ തന്നെ അവൻ അത് കഴിച്ചു...

എന്നാൽ അവളെ പോലും ഞെട്ടിച്ചു കൊണ്ട് ശിവ ബാക്കി അവൾക്കായി നീട്ടി...അവൾ അവനെ സൂക്ഷിച്ചു നോക്കി.,.. ആ കണ്ണുകൾ കലങ്ങിയിരുന്നു....അവളും വാങ്ങി കഴിച്ചു....... കഴിഞ്ഞോ... ഇനി ഉറങ്ങാം... ഏഹ്ഹ്.. (ശിവ തിരിഞ്ഞതും അവളവനെ വിളിച്ചു...) ശിവേട്ട.....ആ വിളിയിൽ അവൻ തിരിഞ്ഞു നോക്കി ...... പാറു മാറ്റി വെച്ചിരുന്ന ആ ഗിഫ്റ്റ് എടുത്തു ..ശിവയെ നോക്കി ചിരിച്ചു കൊണ്ട് അവളത് അവന്റെ കയ്യിലേക്ക് കൊടുത്തു.... അത് തുറന്നു നോക്കണമെന്ന് അവനു തോന്നിയെങ്കിലും ശിവ അത് അവിടെ വെച്ചു തുറന്നില്ല ... അവളെ നോക്കിയിട്ട് അവിടെ നിന്നവൻ പോയി .... എന്തോ ഈ നിമിഷം ഞാൻ മറക്കില്ല .. ഇവിടെ വെച്ച അത് തുറന്നില്ലെങ്കിലും പിന്നീട് അത് തുറക്കുമെന്ന് അവൾക്കും അറിയാമായിയുന്നു..... ആ ഗിഫ്റ്റ് ശിവ കബോർഡിൽ കൊണ്ട് വെച്ചു.... അതിനകത്തു എന്താണെന്നു അറിയാൻ അവനും ആകാംഷ തോന്നി... ശിവയുടെ വാശി കുറക്കാൻ അവനും ഒരുക്കമല്ലായിരുന്നു .................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story