പുനർ വിവാഹം: ഭാഗം 52

punarvivaham

എഴുത്തുകാരി: ആര്യ

ആമി............... ഡോറു തുറന്നവൾ അകത്തേക്ക് കയറി വന്നു....... പാറു തല ഉയർത്തി നോക്കി....... ഗായത്രി........ ആഹാ... ഇതെന്ത് ഇരിപ്പാ.... ഇതുവരെ കുളിച്ചില്ലേ......... പാറുന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടവൾ പാറുവിന്റെ അരികിലേക്ക് ഇരുന്നു...... എന്താടാ.... എന്തിനാ കണ്ണ് നിറക്കുന്നെ.... എന്തിനാ നി കരയുന്നത്. പറ ആമി......... ( ഗായു ) ഒന്നുല്ല.... ( പാറു ) ശെരി ഞാൻ ചോദിക്കുന്നില്ല... പോരെ..... പക്ഷെ കാര്യം എന്താണെങ്കിലും എപ്പോളാണെങ്കിലും ആമിക്ക് എന്നോട് പറയാം.... ( ഗായു ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് കൈ കൊണ്ട് വന്നു ആ കണ്ണ് നീര് തുടച്ചു മാറ്റി ) ആമി.... പിന്നെ ഞാൻ വന്നത് നിന്നെ കഴിക്കാൻ വിളിക്കാനാ..... ( ഗായു ) ഞാൻ വരുന്നില്ല... എനിക്കു വിശപ്പില്ല.... ( പാറു ) അതെങ്ങനെ ശെരി ആവും.... ഒന്നാമത്തെ ഹോസ്പിറ്റലിൽ നിന്നും വന്നതല്ലേ.... ( ഗായത്രി ) എനിക്ക് വിശപ്പില്ലാത്തോണ്ടാ... (പാറു ) ഇതേ സമയം മിഥുൻ ആദിത്യന്റെ അടുത്തേക്ക് വന്നിരുന്നു .... ഡാ..... ആധി... ( മിഥുൻ ) ഫോണിൽ സംസാരിച്ചു കൊണ്ട് നിന്നിരുന്ന ആധി തല ഉയർത്തി മിഥുനെ നോക്കി..... ഡാ..... അവളെ കോണ്ട് എന്തേലും പ്രശ്നം ഉണ്ടാവുമോടാ..... ആരാണെന്നോ എന്താണെന്നോ അറിയില്ല.... ഒന്നാമതെ ജീവിതത്തിൽ ഓരോരോ പ്രേശ്നങ്ങൾ വരുന്നുണ്ട്... അതിനിടയിൽ ഇതും കൂടി..... അറിയാത്ത ഒരു പെണ്ണ്... ഡാ നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുക്കാം... അവർ കണ്ടു പിടിക്കട്ടെ...... ( മിഥുൻ ) മ്മ്....

എടുത്തു ചാടി ഇപ്പൊ ഒന്നും ചെയ്യണ്ട.. സമയം ഉണ്ടല്ലോ.... അവളാരനെന്നും എന്താണെന്നും പതിയെ അവളോട്‌ തന്നെ ചോദിച്ചു മനസിലാക്കാം....ഒരു പക്ഷെ അവളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടങ്കിൽ വീണ്ടും അവളെ നമ്മൾ അറിയാതെ ആണെങ്കിലും അതിലേക്കു തള്ളി ഇടാൻ പാടില്ലടാ ....( adhi ) പക്ഷെ എനിക്ക് തോന്നുന്നില്ല ആധി അവള് സത്യങ്ങൾ നമ്മളോട് പറയുമെന്ന് .... ( മിഥുൻ ) അവൾക്കു പറയാൻ പറ്റുന്ന സമയം അവള് പറയും.... പിന്നെ നി അവളെ ഒന്നും പറയാൻ പോവണ്ട.. നിന്റെ ദേഷ്യം എനിക്കറിയില്ലേ.... (ആധി ) ഞാൻ ഒന്നും പറയാൻ പോകുന്നില്ല നി എന്താണെന്നു വെച്ചാൽ ആയിക്കോ.....( മിഥുൻ ആധിയോട് അത്രയും പറഞ്ഞു കൊണ്ട് മുകളിലേക്കു വന്നു... ഗായത്രി സ്റ്റെപ് ഇറങ്ങി വരുന്നതണവൻ കാണുന്നത്... ഗായത്രി... ഈ വയറും വെച്ചു... മുകളിലേക്കു പോകണ്ട കാര്യം നിനക്കെന്തുവാ...... മിഥുന്റെ ദേഷ്യപ്പെട്ടുള്ള ചോദ്യം കേട്ടതും ഗായുവിന്റെ കണ്ണുകൾ നിറഞ്ഞു... ഞാൻ.... പാറുനെ കഴിക്കാൻ വിളിക്കാൻ പോയതാ.... മിഥുനെട്ടാ... ( ഗായു ) എന്നിട്ട് അവള് വന്നോ.... വിശപ്പുള്ളവർ വേണമെങ്കിൽ വന്നു കഴിക്കും.. അതിനു നി എപ്പോളും അവളുടെ അടുത്തോണ്ട് പോകണ്ട .. കേട്ടല്ലോ...( മിഥുൻ പറഞ്ഞതും ഗായു തലയാട്ടികൊണ്ട് അവിടെ നിന്നും പോയി ) മിഥുൻ പാറുവിന്റെ റൂമിലേക്ക്‌ ചെന്ന് കയറിയതും കയ്യിലെ താലിയിൽ നോക്കി ഇരുന്നു കരയുന്ന പാറുവിനെ ആണവൻ കാണുന്നത്......

കതക് തല്ലിതുറന്നവൻ മുറിയിലേക്ക് വരുമെന്നു പാറുവും കരുതിയിരുന്നില്ല....... പെട്ടെന്നവൾ താലി മാറ്റുവാൻ നോക്കിയെങ്കിലും മിഥുൻ കണ്ടിരുന്നു...... ഓഹോ... കല്യാണം ഒക്കെ കഴിഞ്ഞതാ അല്ലേടി... പാറുന്റെ കയ്യിൽ പിടിച്ചു വലിച്ചു അവൻ എണീപ്പിച്ചു..... അവളുടെ മുഖത്തേക്കും ആ താലിയിലേക്കും അവൻ മാറി മാറി നോക്കി... ശിവ എന്ന് ആ താലിയിലെ പേരു മിഥുൻ കണ്ടിരുന്നു.... ഇനി എന്തൊക്കെ കള്ളങ്ങൾ ഉണ്ടടി.... ഭർത്താവും ആയി പിണങ്ങി ഇറങ്ങിയതാവും അല്ലിയോ.... അവന്റെ നമ്പർ പറ... ഇപ്പോ തന്നെ നിന്നെ വിളിച്ചു പറഞ്ഞു വിട്ടേക്കാം.... മിഥുൻ പോക്കെറ്റിൽ നിന്നും ഫോൺ കയ്യിലെക്കെടുത്തു.... പെട്ടെന്ന് അവന്റെ കാലിലേക്കാവൾ വീണു......മിഥുൻ പുറകിലേക്ക് നീങ്ങി ... നി എന്താടി ഈ കാണിക്കുന്നേ... ഏഹ്ഹ്... (മിഥുൻ ) ചേട്ടന് ഞാൻ ഇവിടെ വന്നത് ഇഷ്ടായില്ലേ പറ ഞാൻ പൊക്കോളാം.. പക്ഷെ ഞാൻ ഇവിടെ ഉണ്ടന്ന് അവരെ അറിയിക്കേണ്ട.... മിഥുൻ അവളുടെ കയ്യിൽ പിടിച്ചു എണീപ്പിച്ചു..... എങ്കിൽ പറ... എന്തുവാ നിന്റെ പ്രശ്നം.... നിന്നെ പറ്റി ഒന്നും അറിയാതെ ഇവിടെ നിർത്താൻ പറ്റുമോ.. ഏഹ്.... ( മിഥുൻ പറയുന്നതിൽ കാര്യമുണ്ടന്ന് അവൾക്കു തോന്നി...) നിന്റെ പേരെന്തുവാ.. (മിഥുൻ ചോദിച്ചതും പാറു ഞെട്ടി ) നി ഞെട്ടണ്ട.....

നി ഇല്ലാത്ത ഒരു പേര് പറഞ്ഞതാണെന്ന് മനസിലാക്കാൻ ഉള്ള വിവരം ഒക്കെ എനിക്കുണ്ട്... (മിഥുൻ) ഞാൻ പറയാം.... പാറു ജനലരികിലേക്ക് നീങ്ങി നിന്നു........ എന്റെ പേര് ആമി എന്നല്ല പാർവ്വതി.... ശ്രീനിലയം ഗ്രൂപ്പിന്റെ ഒരേ ഒരു അവകാശി ശിവസിദ്ധിയുടെ ഭാര്യ..... അവളുടെ ജീവിതം ഒരു തുടർക്കഥ പോലെ അവൾ പറഞ്ഞു തീർത്തു...... എനിക്ക് പോകുവാൻ മറ്റൊരു ഇടം ഇല്ല... നിങ്ങൾ ഇവിടെ നിന്നും ഇറക്കി വിട്ടാലും സന്തോഷത്തോടെ ഞാൻ ഇവിടെ നിന്നും പോകും..... സിംപതിക്കു വേണ്ടിയോ ഒന്നുമല്ല ഞാൻ ഇത് ഇവിടെ പറഞ്ഞത്... കണ്ട നിമിഷം മുതൽ എന്നെ എന്തോ ശത്രു ആയി കാണുവാ ചേട്ടൻ... ഇന്നല്ലങ്കിൽ നാളെ നിങ്ങളോട് സത്യങ്ങൾ ഞാൻ പറഞ്ഞേനെ..... പക്ഷെ എന്നെ ശത്രുനെ പോലെ കാണാതെ.... തറയിലേക്ക് ഊർന്നിരുന്നു കരയുന്ന അവളുടെ അടുത്തേക്ക് മിഥുൻ നടന്നു വന്നു.... അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവളെ എണീപ്പിച്ചു.... . ഒന്നുമറിയാതെ നിന്നെ പലതും പറഞ്ഞു.... നി ഈ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ നിന്റെ കൂടെ ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തു ഞാനും ഉണ്ടാവും .... ശിവയുടെ തെറ്റിദ്ധാരണകൾ ഒക്കെ മാറും..... അത്രയും പറഞ്ഞു കൊണ്ട് അവനാ മുറി വിട്ടു പുറത്തേക്കിറങ്ങി.... വെളിയിൽ വന്നതും കണ്ണ് നിറച്ചു കൊണ്ട് നിൽക്കുന്ന ഗായുവിനെയും കൂടെ അധിയേയുമാണവൻ കണ്ടത്.....

പാവമാടാ അവൾ..... ഒന്നും.... ഒന്നും പറയണ്ടായിരുന്നു... അവള്.. അവള് ഇവിടെ നിന്നോട്ടേടാ..... മിഥുൻ അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയിരുന്നു.... പാറുവിന്റെ അടുത്തേക്ക് വീണ്ടും പോകണ്ടാന്നു കരുതി അവർ തിരികെ നടന്നു....... *************** രാവിലെ കുളിച്ചു അമ്പലത്തിലേക്കു പോകുവാനായി അവൾ ഒരുങ്ങി... ശിവേട്ട.... എണീക്കു....... ഉറക്കത്തിൽ നിന്നും എണീപ്പിച്ച ദേഷ്യത്തോടെ അവൻ അവളെ നോക്കി ... നോക്കി പേടിപ്പിക്കേണ്ട..... അമ്പലത്തിൽ പോണം എണീക്കു... വായോ... അവൾ ശിവയുടെ കൈ പിടിച്ചു വലിച്ചു......ദേഷ്യത്തോടെ ആണെങ്കിലും അവൻ പോയി റെഡി ആയി....വെളുപ്പിനെ തന്നെ ഇറങ്ങി.... വെളിയിൽ എത്തിയ ശിവയുടെ നിപ്പ് കണ്ടു പാറുന് ചിരി വന്നു.. അയ്യേ.... നിന്നു ഉറങ്ങുവാണോ... ഈ കോലത്തിൽ വണ്ടി എടുത്ത ഉറങ്ങി എവിടേലും വീഴും.... പാറു വീണ്ടും ചിരിച്ചു.. നി എന്തിനാ ചിരിക്കൂന്നേ... ഇന്നലെ രാത്രിയിലും കുത്തി പൊക്കിയട്ടു.... രാവിലെയും വിളിച്ചേക്കുന്നു.... ( ശിവ ) പേടിക്കണ്ട ഞാൻ എന്റെ വണ്ടി എടുത്തോളാം അതിൽ പോവാം... പാറു പോയി കീ എടുത്തു കൊണ്ട് വന്നു.... പാറു വണ്ടിയിൽ കയറി ഇരുന്നതും ശിവയും കയറി ഇരുന്നു ...വണ്ടി മുന്നിലേക്ക്‌ നീങ്ങി.... അമ്പലത്തിൽ ശിവയോടൊപ്പം വീണ്ടും ചെന്നു....

അവന്റെ പേരിൽ അർച്ചനയും മറ്റുമവൾ നടത്തി... ശിവ ഓരോന്നും ശ്രെദ്ധിക്കുന്നുന്നുണ്ടായിരുന്നു....... ദേവിയുടെ മുന്നിൽ അവൾക്കെന്നും പ്രാർത്ഥിക്കുവാൻ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു...... പ്രസാദം വാങ്ങി വന്നതും അവൾ മുൻപത്തെ കാര്യം ഓർത്തു... പിന്നെ അവന്റെ മുന്നിലേക്ക്‌ നീട്ടിയതും ശിവ തല താഴ്ത്തി.... പാറുനു എന്തോ സന്തോഷം തോനി... പെട്ടെന്നവൾ ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്തവന്റെ നെറ്റിയിലേക്ക് ചാർത്തി.... അവളുടെ കയ്യ് വന്നു നെറ്റിയിൽ പതിഞ്ഞതും ശിവ കണ്ണുകൾ അടച്ചു തുറന്നു..... പോകാം...(. ശിവ ) മ്മ്മ്.. ചിരിച്ചു കൊണ്ടവൾ തലയാട്ടി....അവൻ അവളുടെ കയ്യികളിൽ കോർത്തു പിടിച്ചു..... അവിടെ നിന്നും വെളിയിലേക്ക് നടന്നു..... ശിവയുടെ മുഖത്തേക്കു നോക്കിയ അവൾ തിരിഞ്ഞു അമ്പലത്തിലേക്ക് നോക്കി..... ദേവിയെ നോക്കുവാനും അവൾ മറന്നില്ല.... എടുക്കു..... (ശിവ വണ്ടിയുടെ അടുത്ത് എത്തിയിരുന്നു ) പാറു വണ്ടിയെടുത്തു.... വണ്ടി മുന്നോട്ടു നീങ്ങിയതും ശിവ അവളുടെ പുറത്തേക്കു തല വെച്ചു.... പെട്ടെന്നായതു കൊണ്ടവൾ ഞെട്ടി.... അവളെ വട്ടം ചുറ്റിപ്പിടിച്ചവൻ...... കണ്ണുകകൾ അടച്ചിരുന്നു..... ഉറക്കം ക്ഷീണമാണെന്നവൾ കരുതി..... വീട്ടിലേക്കു വന്നു കയറിയതും അനന്യ വെളിയിൽ തന്നെ ഉണ്ടായിരുന്നു....

പാറുവിനെ ചേർത്ത് പിടിച്ചുള്ള ശിവയുടെ ഇരുപ്പു കണ്ടതും അവളിലെ ദേഷ്യം ആളി കത്തി... എന്നാൽ ശിവ നല്ല ഉറക്കം ആയിരുന്നു.... അനന്യ യെ നോക്കിയിട്ടവൾ ശിവയെ വിളിച്ചു...... ശിവ എണീറ്റു അകത്തേക്ക് നടന്നതും അനന്യേ നോക്കി ചിരിക്കാനും അവൻ മറന്നില്ല.... പാറുന് അടുത്തേക്കാവൾ നടന്നു ... എന്താടി നി ജയിച്ചന്നു കരുതുന്നുണ്ടോ... ( അനന്യ ) എന്തിനു... ഭർത്താവ് ഭാര്യേടെ കൂടെ അമ്പലത്തിൽ വന്നതിനോ.... നി ഇങ്ങനെ ശിവേട്ടന്റെ പിറകെ നടക്കാതെ...അങ്ങേർക്കു നിന്നോട് ഒരു ചുക്കും ഇല്ല.. ( പാറു ) അത് നി തീരുമാനിച്ച മതിയോഡി .. എന്റെ മാത്ര ശിവേട്ടൻ.... ( അനന്യ ) ആണോ... ദോ നിക്കുന്നു പോയി പറ... എനിക്കെ വേറെ പണി ഉണ്ട്... പാറു അത്രയും പറഞ്ഞു കൊണ്ട് കിച്ചണിലേക്ക് നടന്നു ... സന്തോഷിച്ചോ പാറു നീ... എത്ര വേണമെങ്കിലും... ഈ സന്തോഷം ഇല്ലാണ്ടാക്കും ഞാൻ.... ( അനന്യ ) *--************** ചേച്ചി......... കിച്ചണിലേക്ക് ഓടി വന്നവൾ.... അഹ് മോളു വന്നോ..... ( അവിടെ ജോലിക്ക് നിക്കുന്നവരിൽ ഒരാൾ ചോദിച്ചു ) എന്തൊക്കെ റെഡി ആയി.... ( പാറു ) എന്റെ പാറു മോളെ നീ ടെൻഷൻ അടിക്കേണ്ട കറക്ട് ഒരു മണി ആകുംപോളെക്കും ഞങ്ങൾ എല്ലാം റെഡി ആക്കി എത്തിച്ചേക്കാം... ഇപ്പൊ രാവിലെ കഴിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി..

അഹ് ചേച്ചി.. എന്തെലും മറന്നിട്ടുണ്ടോ... പായസം മൂന്ന് തരം വേണം... പിന്നെ പച്ചടി കിച്ചടി.........( പാറു ) മതി പാറു... ഇതിപ്പോ എത്രാമത്തെ വെട്ടമാ ഞങ്ങളോട് പറയുന്നേ .. ഇന്നലെ തന്നെ കുറെ വെട്ടം പറഞ്ഞതല്ലേ... ഞങ്ങൾക്കു എല്ലാം ഓർമ്മ ഉണ്ട്... ഞാൻ ഡ്രെസ്സ് ചേഞ്ച്‌ ചെയ്തട്ടു പെട്ടെന്നു വരാട്ടോ... എന്റെ കൈകൊണ്ട് എന്തെങ്കിലും ഒന്ന് വേണ്ടയോ... ( പാറു ) അതിനെന്താ.. പായസം വെച്ചോ..... മോൾക്ക് ഇഷ്ടം ഉള്ള ഏതെങ്കിലും ... ( അവർ ) അഹ് മതി.... പാറു തിരിഞ്ഞു നടന്നു .. ഇന്നലെ അവരോടു സദ്യ വേണമെന്ന് പറഞ്ഞു.. അതിന്റെ തിരക്കാ കിച്ചണിൽ.... ശിവേട്ടനു കൊടുക്കാൻ പറ്റുന്ന സർപ്രൈസ് എല്ലാം കൊടുക്കണം..... ശിവ റൂമിലേക്ക് വന്നു...ഷർട്ട്‌ ഊരി മാറ്റിയത്തും അവൻ തലേന്ന് രാത്രിയിൽ പാറു തന്ന ഗിഫ്റ്റിനെ പറ്റി ഓർത്തു.... പെട്ടെന്ന് അവൻ അത് വെച്ചിടത്തേക്ക് നടന്നു എന്നാൽ പാറു അപ്പോളേക്കും മുറിയിലേക്ക് വന്നിരുന്നു... ഛെ .. ഇവൾക്ക് വരാൻ കണ്ട ടൈം ... അതിനകത്തു എന്താണെന്നു അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ലല്ലോ.... ( ശിവ ) എന്താണ് മാഷേ ഇത്ര ആലോചന...

( പാറു) അത് പിന്നെ... ഞാൻ ഫോണിന്റെ ചാർജർ എവിടെ വെച്ചെന്നു ആലോചിക്കുവാരുന്നു .. ( ശിവ) മുന്നിൽ ഇരുന്നിട്ടും കണ്ടില്ലേ ശിവേട്ട... പാറുന് സംശയം വന്നത് പോലെ ചാർജർ ശിവയുടെ കയ്യിലേക്ക് എടുത്തു വെച്ചു കൊടുത്തു.... അല്ല ഇന്ന് ഷോപ്പിൽ പോകുന്നോ... ( പാറു ) പിന്നെ പോകാതെ.. പോണം ..... ( ശിവ ) ഇന്ന് പോണ്ട.... ( പാറു ) അതെന്താ... ഇന്ന് പോയെ പറ്റു.... ഷോപ്പിൽ പോണം അത് പോലെ കമ്പനിയിലേക്കും... കൊറേ നാൾ ആയി.... ( ശിവ ) എവിടേക്കാണെലും ഇന്ന് പോകണ്ട.... പാറു അത്രയും പറഞ്ഞു അവിടെ നിന്നും മാറി... പെട്ടെന്നു ശിവയുടെ ഫോണിൽ കാൾ വന്നു..... പാറു തിരികെ വന്നപ്പോൾ ആരോടോ കയർത്തു സംസാരിക്കുന്ന ശിവയെ ആണവൾ കാണുന്നത്... ടെൻഷൻ അടിച്ചു നടക്കുന്നുമുണ്ട്... ശിവ ബാൽക്കണിയിൽ നിന്നും റൂമിലേക്ക്‌ വന്നതും തന്നെ നോക്കി നിക്കുന്ന പാറുവിനെയാണ് കാണുന്നത് ... മ്മ്... എന്താടി ഇത്ര നോക്കാൻ....(ശിവ ) ആരോടാരുന്നു ഫോണിൽ.... ( പാറു ) അതൊക്കെ പിന്നെ പറയാം നീ ചെല്ല്... ഞാൻ ഒന്ന് ഒറ്റയ്ക്ക് ഇരുന്നോട്ടെ.... ശിവയുടെ മനസ് ശെരി അല്ലെന്നു അവൾക്കു മനസിലായി... വീണ്ടും ചോദിച്ചൊരു പ്രോബ്ലം ഉണ്ടാക്കണ്ടാന്ന് കരുതിയവൾ മാറി കൊടുത്തു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story