പുനർ വിവാഹം: ഭാഗം 53

punarvivaham

എഴുത്തുകാരി: ആര്യ

ബാൽക്കണിയിലെ ചാരുകസേരയിൽ കണ്ണുകളടച്ചു അവനിരിക്കുകയായിരുന്നു... ടാ ശിവേ........... തോളിൽ ആരുടെയോ കൈ വന്നു പതിച്ചതും ശിവ കണ്ണുകൾ തുറന്നു... മുന്നിൽ നിൽക്കുന്ന ശ്രീയെ കണ്ടതും... അവൻ ഇരുന്നിടത്തു നിന്നും എണീറ്റു... എന്താടാ ..... എപ്പോ വന്നു.. ( ശിവ ) ഞങ്ങള് ദേ ഇപ്പൊ വന്നേ ഉള്ളു.... ( ശ്രീ ) അപ്പൊ അവളും വന്നോ.... (ശിവ ലച്ചൂന്റെ കാര്യം ചോദിച്ചു ...) ഞങ്ങളു മാത്രല്ല.... (ശ്രീ ) പിന്നെ... പിന്നെ ആരാ..... ( ശിവ ) കൊള്ളാം പാറു എല്ലാം നിനക്ക് സർപ്രൈസ് തരുവാരുന്നോ... എന്തായാലും അതെന്താണെന്നു നീ തന്നെ വന്നു നോക്കു... ശ്രീ ശിവയെയും കൂട്ടി ഹാളിലേക്ക് ചെന്നു... അവിടെ ഉള്ളവരെ കണ്ടതും ശിവക്ക് എന്തോ സന്തോഷം തോന്നി... പാറുന്റെ അച്ഛനും അമ്മയും പ്രവീണും മീനുവും എല്ലാവരും ഉണ്ടായിരുന്നു..കൂടെ ശ്രീയുടെ വീട്ടിൽ നിന്നും എല്ലാവരും.... ശിവ അവരുടെ അടുത്തേക്ക് ചെന്നു... എല്ലാരും എപ്പോ വന്നു.... വിശേഷങ്ങളും മറ്റുമായി ശിവ ഓരോന്നും ചോദിച്ചു... പാറുവാണ് ഇതിന്റെ പിന്നിൽ എന്നറിഞ്ഞതും അവളെ കണ്ണുകളാൽ തേടി അവൻ.. കിച്ചണിൽ സംസാരം കേട്ടതും അവനു മനസിലായി അവൾ അവിടെ ആണെന്ന്.... പ്രവീണും മീനുവും കണ്ണുകൾ കോണ്ട് പ്രണയം പറഞ്ഞു... സന്തോഷത്തോടെ എല്ലാവരും സംസാരിച്ചും മറ്റും ഇരുന്നു...

ഇതിനിടയിൽ പാറു അങ്ങോട്ടേക്കു വന്നു..... ശിവയുടെ മുഖത്തേക്കവൾ നോക്കി.. തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും അവൾ പുരികം ഉയർത്തി എന്തെന്നുള്ള ഭാവത്തിൽ ചോദിച്ചു... അവളുടെ നോട്ടവും ഭാവവും കണ്ടതും ശിവ അവളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു...... ഇയ്യോ.. ഇതെന്തു പറ്റി.......ചിരിച്ചു... എന്നെ നോക്കി ചിരിച്ചു.... 😁...(പാറു ) . ശിവ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു...... ഒരുനിമിഷം ചുറ്റുമുള്ളവരെ പോലും അവർ ശ്രെദ്ധിച്ചില്ല.... ശിവയുടെ കണ്ണുകളിലേക്ക് നോക്കി നിന്ന അവൾ പെട്ടെന്നു തല താഴ്ത്തിയത്തും ശിവ ചിരിച്ചു കൊണ്ട് മുഖം തിരിച്ചു പെട്ടെന്ന് ആ ചിരിച്ചു സ്റ്റോപ്പ്‌ ആയി.... ശിവ നോക്കി നിൽക്കുന്നത് പ്രവീൺ ശ്രീയെ വിളിച്ചു കാണിച്ചിരുന്നു.... അവരുടെ ചിരി കണ്ടതും ശിവ അവിടുന്ന് മാറുവാൻ നോക്കി എന്നാൽ ശ്രീ വീണ്ടും അവനെ അവിടെ പിടിച്ചു നിർത്തി... ഇപ്പൊ തന്നെ വേണോ അളിയാ റൊമാൻസ്... ശ്രീ വന്നു ശിവയുടെ ചെവിയിൽ പറഞ്ഞതും ശിവ ശ്രീയുടെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു.... അമ്മേ...... (ശ്രീ ) എന്താ ശ്രീ ഏട്ടാ.... ( ലച്ചു ) അല്ലടി... ഞാൻ അമ്മേ വിളിച്ചയാ.... അമ്മേ... (ശ്രീ ) നിനക്ക് ഞാൻ തരുന്നുണ്ട് കേട്ടോടാ..... ( ശ്രീ ) പോടാ... (ശിവ ) *****************

അന്നത്തെ ദിവസം സന്തോഷത്തോടെ ഉള്ള ഓരോനിമിഷവും ശിവ ആസ്വദിക്കുകയായിരുന്നു..... അവന്റെ ഓർമകളിൽ പോലും ഇല്ല ഇങ്ങനെ ഒക്കെ... മൂനാം വയസിൽ അച്ഛന് വേണ്ടി കാത്തിരുന്ന മകന് കിട്ടാവുന്ന ഏറ്റവും വല്യ ഗിഫ്റ്റുമായി അച്ഛൻ വന്നു.... അതിൽ പിന്നെ ആ ഒരു ദിവസം ആരും ഓർക്കാറില്ല.....കുറച്ചു കൂടി പ്രായമെത്തിയതും കൂട്ടുകാർ തരുന്ന ചെറിയൊരു പാർട്ടി അതും ഇഷ്ടമല്ല... പക്ഷെ അവരുടെ സന്തോഷം കെടുത്തേണ്ടെന്നു കരുതി താനും നിന്നു കൊടുക്കാറുണ്ട്..... ചിരിച്ചും കളിച്ചും വീട് ഉണർന്നത് പോലെ..... അവന്റെ മനസ് നിറഞ്ഞു.... കണ്ണുകൾ കലങ്ങി ..... ഒരു പക്ഷെ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ താൻ ആഗ്രഹിച്ചത് ഇങ്ങനെ ഒരു നിമിഷം ആയിരിക്കില്ലേ .....എനിക്കും ഉണ്ട് ആരൊക്കെയോ എന്ന് ഉറക്കെ വിളിച്ചു പറയുവാൻ തോനുന്നു ഇപ്പൊ...... ആരുമില്ലാത്തവന്റെ ജീവിതത്തിലേക്ക് പ്രേതിക്ഷകളുമായി അവളെത്തി..... അവളുടെ സ്വാപ്നങ്ങൾ പോലും തനിക്കു വേണ്ടി മാറ്റി വെച്ചു ...... എന്നോടിന്നു വരെ അവളൊന്നും പറഞ്ഞിട്ടില്ല..... നോക്കിലോ വാക്കിലോ അവളൊരിക്കലും എനിക്കൊരു ശത്രു അല്ല..... പ്രാണന്റെ പാതിയായവൾ.... ഉള്ളിലെവിടെയോ എപ്പോളൊക്കെയോ താനും അവളെ സ്നേഹിച്ചു പോകുന്നന്ന് ഒരു തോന്നൽ...

അടക്കി നിർത്തിയ സ്നേഹത്തെ പലപ്പോഴായി തുറന്നു കാട്ടുമ്പോൾ അവളുടെ കണ്ണിൽ വിരിയുന്ന സ്നേഹത്തെ താൻ കണ്ടില്ലന്നു നടിക്കുന്നു... ഒന്നുമില്ലാത്തവനാണ് താൻ.. ഞാൻ സ്നേഹിച്ചവരൊക്കെയും എന്നെ തനിച്ചാക്കി പോയിട്ടേ ഉള്ളു.... എന്നിലെ വാശിയും ദേഷ്യവും അവളിലേക്ക് അടുപ്പിക്കാത്തത് പോലെ... സ്നേഹമാണോ അതോ ചെയ്യ്തു തരുന്നതിനുള്ള സഹതാപമോ... ഒന്നും..മനസിലാവുന്നില്ലല്ലോ... അവളിലെ സ്നേഹത്തെ എന്നെങ്കിലും താൻ മനസിലാക്കുമോ..... ശിവക്ക് കഴിയുമോ പാറുനെ സ്നേഹിക്കാൻ... അവളുടെ നോട്ടം പൊലും ചിലസമയങ്ങളിൽ കണ്ടില്ലന്നു നടിക്കുവാൻ തനിക്കാവുന്നില്ല...... ആ കണ്ണുകകളിലെ തിളക്കം തന്റെ ഹൃദയതിന്റെ കോണിലെവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പ്രേണയത്തെ വെളിയിലേക്ക് കൊണ്ട് വരുന്നത് പോലെ..... ശിവേട്ട ...... ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ചിരിച്ച മുഖത്തോടെ തന്നെ നോക്കി നിക്കുന്ന അവളെ കാണുമ്പോൾ താൻ എന്താണെന്നുള്ള ബോധം നഷ്ടമാകുന്നത് പോലെ...... ഏഹ്ഹ്... എന്താ....( ശിവ ) എന്തിരിപ്പ ശിവേട്ട ഇത്.. വാ അവിടെ എല്ലാരും കഴിക്കാൻ വിളിക്കുന്നു .. വന്നേ ... .. അത്രയും പറഞ്ഞു കോണ്ട് ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു .... ടേബിളിൽ ഒരു വല്യ സദ്യക്കുള്ള എല്ലാം ഉണ്ടായിരുന്നു ... പാറുന്റെ മുഖത്തെ ചിരിച്ചു മാഞ്ഞിരുന്നില്ലായിരുന്നു..... അവരുടെ കൂടെ ശിവയെ അവൾ പിടിച്ചിരുത്തി... അവനായി ഓരോന്നും സന്തോഷത്തോടെ അവൾ വിളമ്പുമ്പോൾ ചുറ്റുമിരുന്നവരുടെ മുഖതും അതെ സന്തോഷം തന്നെയായിരുന്നു.....

ശിവ മതി എന്ന് പറഞ്ഞിട്ട് പോലും പാറു നിർത്തിയില്ല... എല്ലാം കഴിക്കണം എന്ന വാശി ആയിരുന്നു അവൾക്കു.... മോളും കൂടി ഇരിക്ക് ... ഞാൻ വിളമ്പി തരാം...... അവിടെ ജോലിക്ക് നിക്കുന്ന ചേച്ചിമാരിൽ ഒരാൾ അത് പറഞ്ഞതും..... വേണ്ട ചേച്ചി ഞാൻ പിന്നെ ഇരുന്നോളാം... ( പാറു ) അതെന്തു വാർത്തനമാ... ഭർത്താവിന്റെ പിറന്നാളായിട്ടു അടുത്ത് ഇരിക്കാതെ മാറി ഇരിക്കനോ... മോളു അങ്ങോട്ട്‌ ഇരുന്നേ.... അവർ ചെയർ നീക്കി കൊണ്ട് അവളോടായി പറഞ്ഞു.... ഇരിക്ക് പാറു... ലച്ചുവും കൂടി പറഞ്ഞതും പാറു ഇരുന്നു... ശിവയുടെ അടുത്ത് തന്നെ...... അവളും കഴിക്കുവാൻ തുടങ്ങി..... പാറുന്റെ അച്ഛനും അമ്മയും പ്രവീണും മീനുവും ഒക്കെ അവിടുന്ന് എണീട്ടു പോയത് കണ്ട ശ്രീ ശിവയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... ശിവേ ടാ.... അവൾക്കു വരി കൊടുക്കടാ .... ശ്രീ ശിവയോടായി കളി ആക്കി പറഞ്ഞതും ശിവ അവനെ കണ്ണ് ഉരുട്ടി കാണിച്ചു.... നീ കണ്ണുരുട്ടണ്ട ഞാൻ പറയാൻ ഉള്ളത് പറഞ്ഞന്നേ ഉള്ളു... ( ശ്രീ ) ശിവേട്ട പാറുന് കുറച്ചു വരി കൊടുക്ക്‌ ..... ഞങ്ങള് വേണേ മുഖം തിരിച്ചോളാം.... അല്ലെ ശ്രീയേട്ടാ.... ( ലച്ചു.) ശിവ എന്തോ ചിന്തിച്ചിരുന്നു...... പിന്നീട് ഒടുവിൽ ഇലയിൽ നിന്നും അവൻ ചോറെടുത്തു.... അവന്റെ കൈ വിറക്കുന്നുണ്ടായിരുന്നു...പാറുന്റെ മുഖത്തിനടുത്തേക്ക് അവന്റെ കൈ വന്നു.... മുഖംഉർത്തി നോക്കിയ അവൾ കാണുന്നത് തനിക്കു വേണ്ടി കയ്യിൽ ഒരു പിടി ചോറുമായി നീട്ടുന്ന ശിവയെയാ.... അവൾക്കു ഒട്ടും വിശ്വാസം വന്നില്ല....

വാ തുറക്ക്.....ദേഷ്യപ്പെടാതെ അവനതു പറഞ്ഞതും അവൾ വാ തുറന്നു... അവൾക്കായി നീട്ടിയ ചോറ് അവൻ വെച്ചു കൊടുത്തു .... വീണ്ടും എടുത്തു കൊടുത്തു ...... അവളുടെ കണ്ണുകൾ നിറഞ്ഞു...അടുത്ത വെട്ടവും കൊണ്ട് വന്നു കൊടുത്തതും അവന്റെ കയ്യിലേക്ക് അവളുടെ കണ്ണുനീർ വന്നു പതിച്ചു ... അവൾക്കു പിടിച്ചു നിൽക്കുവാൻ ആയില്ല കരഞ്ഞു കൊണ്ട് എണീറ്റോടുമ്പോൾ...... ശ്രീ ശിവയുടെ അടുത്തേക്ക് വന്നു....നീ വാരി കൊടുത്തത് കൊണ്ടല്ല അവള് കരഞ്ഞത് .. നീന്റെ സ്നേഹത്തോടെ ഉള്ള എന്തും അവൾക്കുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കുവാൻ പറ്റിയെന്നു വരില്ല... .നിന്റെ മുന്നിൽ പിടിച്ചിരിക്കുവാൻ അവൾക്കാവില്ല ശിവ.. അതാ അവൾ എണീറ്റോടിയത്...... ഒരിക്കൽ എങ്കിലും ഒരു നിമിഷം എങ്കിലും നീ അവളെ നിന്റേതാക്കി സ്നേഹത്തോടെ ചേർത്ത പിടിക്ക്... അത്രയും പറഞ്ഞു കൊണ്ട് ശ്രീ എണീറ്റു.... അവന്റെ കയ്യിലേക്ക് വീണ അവളുടെ കണ്ണുനീർ തുള്ളിയെ അവൻ നോക്കി...... അവളുടെ സ്നേഹത്തിന്റെ ആഴം അതിൽ ഉണ്ടായിരുന്നു..... ഇതിനിടയിൽ ഒക്കെയും അനന്യയുടെ ദേഷ്യം കലർന്ന കണ്ണുകൾ അവളെ തേടി നടക്കുന്നുണ്ടായിരുന്നു... പലപ്പോഴും പാറുവിനെ കൊല്ലുവാൻ ഉള്ള ദേഷ്യം അവൾക്കു തോന്നി .. എന്നാൽ ശിവയുടെ മനസ്സിൽ നിന്നും പാറുവിനെ പൂർണ്ണമായി മാറ്റിയാൽ മാത്രമേ തനിക്കും അവിടേക്കു ഒരു സ്ഥാനം കിട്ടു എന്നവൾ കരുതി...... നേരം കടന്നു പോയി.... ഇതിനിടയിൽ പാറു റൂമിലേക്ക്‌ പോയി തിരികെ വന്നതും മോളിൽ നിന്നും താഴത്തെ നിലയിലെക്കു നോക്കി നിക്കുന്ന അർദ്ധവിനെയാനവൾ കാണുന്നത്... അവന്റെ കണ്ണിൽ ഒരു തരം പ്രതികാരം ഉള്ളത് പൊലെ...

. പാറു സ്റ്റെപിനടുത്തു വന്നതും അർദ്ധവ് അവളെ കണ്ടു..... അവളെ നോക്കി മുഖം തിരിച്ചു കൊണ്ട് ദേഷ്യത്തിൽ അവൻ മുറിയിലേക്ക് നടന്നു...... അർദ്ധവ് നോക്കിയടുത്തേക്ക് പാറു നോക്കി.. ശിവ ആയിരുന്നു അവിടെ അവന്റെ ചിരിച്ച മുഖം കണ്ടത് അർദ്ധവിനു ഇഷ്ടമായില്ല അതായിരുന്നു അതിന്റെ കാരണം..... സമയം വീണ്ടും മുന്നോട്ടേക്ക് പോയി... ഇതിനിടയിൽ പാറു മീനുവിനെയും ലച്ചുവിനെയും കൂട്ടി വീടിന്റെ പിറകിലേക്കു പോയിരുന്നു... ശിവ അങ്ങോട്ടേക്ക് വരില്ലെന്ന് അവർക്കു ഉറപ്പുണ്ടായിരുന്നു.... അവിടെ ഗാർഡനോട് ചേർന്നുള്ള കുറച്ചു സ്ഥലത്തു പാർട്ടി വെക്കുവാൻ തീരുമാനിച്ചവൾ..ജോലിക്കാരെ നിർത്തി അവിടെ ഒരു കുഞ്ഞി പാർട്ടിക്ക് വേണ്ടി ഉള്ള എല്ലാം സെറ്റ് ചെയ്യ്തു...... എല്ലാം ശെരി ആയി ചെയ്തോ എന്നറിയാൻ ആയിരുന്നു വീണ്ടുമവർ ചെന്നത് ബലൂണുകൾ വീർപ്പിച്ചു കൊണ്ട് നിന്ന സമയം പ്രവീൺ അവളുടെ അടുത്തേക്ക് ഓടി വന്നു..... പാറു... നീ വന്നെ...... എന്താ പ്രവീണേട്ട..... ഡി ശിവക്കു കാൾ എന്തോ വന്നു.... പെട്ടെന്ന് ദേഷ്യപ്പെട്ടു അർദ്ധവിന്റെ റൂമിലേക്ക്‌ ഓടി കയറി.... ഞാനും ശ്രീയും വിളിച്ചിട്ട് റൂം തുറക്കുന്നില്ല..... നീ ഒന്ന് വാ... പിന്നെ ഇതൊന്നും ആരും അറിഞ്ഞിട്ടില്ല... നീ അവളുമാരോട് പറയണ്ട.... പാറു കേട്ടത് വിശ്വസിക്കുവാൻ ആകാതെ മീനുനോട് പെട്ടെന്ന് വരാമെന്നു പറഞ്ഞു പ്രവീണിന്റെ കൂടെ അർദ്ധവിന്റെ റൂമിലേക്ക്‌ പോയി... മുകളിൽ ചെന്നതും വെളിയിൽ ടെൻഷൻ അടിച്ചു ശ്രീ പുറത്തുണ്ട്... അഹ് പാറു... നീ ഒന്ന് വിളിക്ക്.....

ഇല്ലേ അവൻ ദേഷ്യത്തിൽ അർദ്ധവിനെ ഇടിച്ചു കൂട്ടും.... പാറു ഓടി ചെന്ന് ഡോറിൽ മുട്ടി... ശിവേട്ട.... കതകു തുറക്കു പ്ലീസ്...... ബഹളം വെക്കാത്തവൾ പറഞ്ഞു.... കുറച്ചു നേരം വിളിച്ചതും ശിവ ഡോർ തുറന്നു.... പാറു കരഞ്ഞിരുന്നു.... ശിവയെ കണ്ടതും അവനെ പെട്ടെന്നവൾ കെട്ടിപിടിച്ചു.... എന്നെ ഇങ്ങനെ പേടിപ്പിക്കാതെ ശിവേട്ടാ.... അവൾ തല മാറ്റി റൂമിലേക്ക്‌ നോക്കിയതും ചുണ്ടിലും നെറ്റിയിലും ചോര തുള്ളികളുമായി അർദ്ധവിനെ ആയിരുന്നു..... എന്തിനാ പേടിക്കുന്നെ.... സന്തോഷം കെടുത്താൻ എന്തെങ്കിലും വേണ്ടേ അത്രേ ഉള്ളു.... പാറുനെ നോക്കി കൊണ്ട് ശിവ അത്രയും പറഞ്ഞു കൊണ്ട് അവരെയും കൂട്ടി അവിടെ നിന്നും മാറി...... എന്നാൽ പാറു അവിടെ നിന്നു അവളുടെ റൂമിലേക്ക്‌ പോയി... ശിവ പോയി എന്ന് ഉറപ്പായതും അർദ്ധവിന്റെ അടുത്തേക്ക് ചെന്നു.....ബെഡിൽ ദേഷ്യത്തിൽ ഇരിക്കുന്ന അവനടുത്തേക്കവൾ എത്തി......കണ്ണിൽ പകയുമായി..... അർദ്ധവ് മുഖമുയർത്തി അവളെ നോക്കി..... ഡോ ........ ഈ ദിവസം മനപ്പൂർവം നീ ഇവിടെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കിയതാണെന്നു മനസിലാവും..... നാണമുണ്ടോടോ..... പണത്തിനു വേണ്ടി ഇത്രയും വൃത്തികെട്ട കളികൾ കളിക്കാൻ...... കോലവും ഇരുപ്പും കണ്ടിട്ട് ശിവേട്ടന്റെ കയ്യിൽ നിന്നും കുറെ കിട്ടിയ ലക്ഷണം ഉണ്ടല്ലോ.....

.( പാറു ) അർദ്ധവിന്റെ മുന്നിലേക്കവൾ ചെന്നു..അവന്റെ മുന്നിൽ ചെന്നവൾ കൈ കൂപ്പി..... വെറുതെ വിട്... ഞങ്ങളെ ജീവിക്കാൻ അനുവദിക്കു....... ഒരുപാട് അനുഭവിച്ചു.... ഇനിയും വയ്യ......അടിയും കൊല്ലും തള്ളുമായി ജീവിക്കാൻ വയ്യ.... എന്റെ മൂത്ത ഏട്ടന്റെ സ്ഥാനത്ത ഞാൻ നിങ്ങളെ കാണുന്നെ..... ഇപ്പോളും ആ ഒരു സ്നേഹം വെച്ചിട്ട് പറയുവാ... വിട്ടേക്ക്... എന്നിട്ട് ജീവിക്കാൻ നോക്ക്.... പാറു അത്രയും പറയുമ്പോളും അർദ്ധവിന്റെ മുഖത്തു പുച്ഛം മാത്രമായിരുന്നു..... അത്രയും പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു... ഒന്ന് നിന്നെടി...... ( അർദ്ധവ് പറഞ്ഞതും പാറു അവിടെ നിന്നു.....) അവന്റെ മുന്നിലേക്ക്‌ തിരിഞ്ഞു.... എന്താടി നീ കരുതിയെ.... രണ്ട് മൂന്ന് ഡയലോഗ് അടിച്ച ഈ അർദ്ധവ് അങ്ങ് നന്നാവുമെന്നോ . ഇവിടുത്തെ മരിച്ചു പോയ പ്രസാദ് എന്ന മഹാന് ഉണ്ടായ ശിവ അല്ല ഞാൻ അർദ്ധവാ.... (അവൻ പറഞ്ഞു നിർത്തി ) അറിയാം... ചതിയും വഞ്ചനയിലൂടെയും മാത്രം നടന്നിരുന്ന ഒരു മനുഷ്യന്റെ മകൻ ആയിരുന്നന്നു...... ( പാറു ) ഓ അപ്പൊ എല്ലാം അറിയാല്ലോ.... നീ ഓർത്തോടി നിന്റെ ശിവ കെട്ടി പൊക്കിയാതൊക്കെ ഈ ഞാൻ ഇല്ലാതാകും..... അതൊക്കെ എന്റെ കയ്യിൽ എത്തിക്കും.... അവൻ അലറി ചിരിക്കുവാൻ തുടങ്ങി................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story