പുനർ വിവാഹം: ഭാഗം 54

punarvivaham

എഴുത്തുകാരി: ആര്യ

പാറുന്റെ ഉള്ളിലെ ദേഷ്യം പുറത്തു വരാൻ അധിക സമയം വേണ്ടി വന്നില്ല.... ഡോ..... നിർത്തു മതി...... 😠 ഞാൻ വിചാരിച്ചാൽ തന്നെ ഇപ്പൊ തന്നെ ആ മനുഷ്യൻ ഇല്ലാതെ ആക്കും.... എന്താണോ....സത്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും ഞാൻ അതൊന്നും ശിവേട്ടനോട് ഇത് വരെ പറഞ്ഞിട്ടില്ല....(പാറു ) എന്ത് സത്യമാടി... ഏഹ്ഹ്.. ( അർദ്ധവ് ) നിങ്ങളാണ് ശിവേട്ടന്റെ അച്ഛൻ മരിക്കാൻ കാരണകാരൻ എന്ന്..... മീനുനെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയത് നിങ്ങളാണെന്നു.... അങ്ങനെ ഓരോന്നും ഉണ്ട്..അതൊക്കെ ഞാൻ എന്താ പറയാത്തത് എന്നറിയാമോ.. എനിക്ക് എന്റെ ഭർത്താവിനെ വേണം... നിങ്ങളെ കൊന്നിട്ട് ജയിലിൽ പോകാൻ ഉള്ളതല്ല ആ മനുഷ്യൻ..... എന്റെ താങ്ങും തണലുമായി ജീവിത അവസാനം വരെ എന്റെ കൂടെ വേണം എനിക്ക്...എന്റെ സ്വാർത്ഥത ആണെന്ന് കൂട്ടിക്കോ.... അർദ്ധവ് എല്ലാം കേട്ടു ഞെട്ടി നിക്കുവായിരുന്നു....... ഞെട്ടണ്ട..... എല്ലാം അറിഞ്ഞിട്ടു തന്നെയാ ഞാൻ ഇത്രയും നാൾ ആരുമറിയാതെ എല്ലാം മറച്ചു പിടിച്ചത്....... ഇനിയും അങ്ങോട്ടും ഇത് ആരും അറിയാൻ പോണില്ല..... അറിയാൻ ഞാൻ സമ്മതിക്കില്ല... പക്ഷെ ശിവേട്ടനെ വീണ്ടും ഉപദ്രവിക്കാൻ ആണ് ഉദ്ദേശം എങ്കിൽ പിന്നെ ഞാൻ വെറുതെ ഇരിക്കില്ല.... . നിങ്ങള് ഇവിടുത്തെ അല്ലഞ്ഞിട്ടു കൂടി ആ മനുഷ്യൻ സ്വന്തം കൂടപ്പിറപ്പായി തന്നെയാ നിങ്ങളെ കാണുന്നത് ... അത് കൊണ്ട് മാത്രമാ ഇത്ര ഒക്കെ ദ്രോഹം ആ മനുഷ്യനോട് നിങ്ങള് ചെയ്തിട്ടും ഓരോ വെട്ടവും ശിവേട്ടൻ നിങ്ങളെ വെറുതെ വിടുന്നത് ...

ആ മനസാക്ഷി എങ്കിലും നിങ്ങള് കാണിക്ക്.... ( പാറു) എങ്ങനെ തോന്നിയടോ മീനുനെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ...... ( പാറു ) ഞാൻ സ്നേഹിച്ച പെണ്ണിനെ നിന്റെ ചേട്ടൻ സ്നേഹിച്ചന്നറിഞ്ഞ പിന്നെ ഞാൻ എന്താഡി വേണ്ടത്.... ( അർദ്ധവ് ) ലച്ചൂന്റെ വായിൽ നിന്നു മീനു പ്രവീണിനെ സ്നേഹിക്കുന്നുണ്ടന്ന് അറിഞ്ഞപ്പോൾ സഹിച്ചില്ല... അപ്പോള അവള് മുന്നിൽ വന്നു പെട്ടത്....( അർദ്ധവ് ) അതിനു.... സ്നേഹിക്കുന്ന പെണ്ണിനെ ദ്രോഹിച്ചട്ടു വേണോ... ( പാറു ) നിങ്ങൾക്ക് ഇഷ്ടമായിരിക്കാം... പക്ഷെ ഇന്ന് വരെ നിങ്ങള് അത് അവളെ അറിയിച്ചട്ടുണ്ടോ... നിങ്ങള്ക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടന്ന് പോലും അവൾക്കറിയില്ല.... പിന്നെ സ്നേഹിക്കണ്ടവർ തമ്മിലാ ഒന്നാവേണ്ടത്...അല്ലാതെ.... ഒരിക്കലും മീനു നിങ്ങളെ സ്നേഹിക്കാൻ പോകുന്നില്ല... എങ്കിൽ പിന്നെ അവര് ജീവിക്കുന്നതല്ലേ നല്ലത്..... ആലോചിക്കു.,..... ( പാറു ) പിന്നെ.... വീണ്ടും ഞാൻ പറയുവാ... ശിവേട്ടന്റെ പുറകെ വരാതെ.... സത്യങ്ങൾ ഒന്നും ആരും അറിയാൻ പോകുന്നില്ല.... ശിവേട്ടന്റെ അച്ഛൻ നിങ്ങള് കാരണമാ മരിച്ചതെന്നറിഞ്ഞാൽ.... എനിക്ക് എന്റെ ശിവേട്ടനെ നഷ്ടമാകും... അത് കൊണ്ട് മാത്രം... പാറു അവിടെ നിന്നും വെളിയിലേക്കിറങ്ങി പോയി ... നേരം വയികി.... ശിവയെയും കൂട്ടി അവർ വീടിന്റെ പിറകിലേക്ക് പോയി ..

അവിടെ ഉള്ളതൊക്കെ കണ്ടപ്പോ ശിവയുടെ മുഖത്തെ ദേഷ്യം മാറിയിരുന്നു... എല്ലാവരുടെയും സന്തോഷത്തിൽ അവനും പങ്കു ചേർന്നു... പ്രവീണും ശ്രീയും വന്നു ശിവയെ പറ്റി പറയാനും മറന്നില്ല.... പാറുവിലേക്കു ശിവയുടെ നോട്ടം കൂടി കൂടി വന്നു...കേക്ക് മുറിക്കാൻ നിന്നപ്പോൾ പ്രവീൺ പാറുനെ പിടിച്ചു ശിവയുടെ അടുക്കൽ നിർത്തി...എല്ലാരുടെയും മുന്നിൽ വെച്ചു അവൻ കേക്ക് പാറുവിനായി നീട്ടി.... സന്തോഷത്തോടെ അവളത് കയ്യിലേക്ക് വാങ്ങി.... ശിവക്ക് നീട്ടിയതും അവനതു കഴിച്ചു... പിന്നീട് ഓരോരുത്തർ ആയി വന്നു......കേക്ക് വായിൽ വെച്ചു കൊടുത്തതും അവന്റെ കണ്ണുകൾ നിറഞ്ഞു.... ദൂരെ മാറി നിന്നിരുന്ന അനന്യ അവരുടെ അടുത്തേക്ക് വന്നു.... അനന്യ ശിവാക്കായി നീട്ടിയ ഗിഫ്റ്റ് അവൻ കയ്യിലേക്ക് വാങ്ങിയതും പാറുവിന്റെ മുഖം ചുവന്നു.... അവൾക്കതു ഒട്ടും ഇഷ്ടമായില്ല.... ടാ നിന്റെ പെങ്ങളുടെ മുഖം നോക്ക്... ശിവ പ്രവീണിനോട് പറഞ്ഞതും അവളെ നോക്കി എല്ലാവരും ചിരിക്കാൻ തുടങ്ങി... പാട്ടും ഡാൻസും ഒക്കെയായി അവിടെ..... മീനു പ്രവീണിന്റെ കൂടെ ചേർന്നു... ശിവേട്ട ഇനി എന്റെ വക ചെറിയ ഒരു സമ്മാനം കൂടി ഉണ്ട്...അതൂടെ കഴിഞ്ഞിട്ട് പോകാം എല്ലാവർക്കും......... അനന്യ വീണ്ടും പറഞ്ഞു... ഇനിയും ഗിഫ്‌റ്റോ.....

( ശ്രീ ) അതെ ശ്രീ ഒരു വല്യ ഗിഫ്റ്റ് ........ ഒരു പക്ഷെ ശിവ ആഗ്രഹിച്ചതും ഇങ്ങനെ ഒരു ഗിഫ്റ്റായിരിക്കാം......പക്ഷെ അത് ഇവിടെ വെച്ചു വേണ്ട.. വീടിനകത്തേക്ക് പോകാം..... അനന്യ പറഞ്ഞതും എല്ലാവരും മുഖത്തോട് മുഖം നോക്കി ..... പിന്നെ അനന്യയുടെ കൂടെ അകത്തേക്ക് ചെന്ന്.... മുകളിൽ നിന്നും അർദ്ധവ് ഇറങ്ങി വരുന്നുണ്ടായിരുന്നു.... അവരെല്ലാവരും അകത്തേക്ക് വന്നതും അവൻ വെളിയിലേക്ക് പോകുവാൻ ഇറങ്ങി .. അർദ്ധവ്.... ഒന്ന് നിക്കുമോ... അനന്യ പറഞ്ഞതും അവൻ എന്തെന്നുള്ള ഭാവത്തിൽ അവിടെ നിന്നു........ അനന്യ മുന്നിലേക്ക്‌ നടന്നു... ഹാളിൽ ഇരിക്കുന്ന ടിവിയുടെ അടുത്തേക്കു ചെന്നു നിന്നു..... ഞാൻ ഈ ഗിഫ്റ്റ് തരുമ്പോൾ നിങ്ങൾ എല്ലാവരും ഇവിടെ വേണം എന്ന് തോന്നി... ശിവേട്ടന്റെ ജീവിതത്തിലെ നല്ലൊരു ഗിഫ്റ്റ്.... അനന്യ കയ്യിലിരുന്ന പെൻഡ്രൈവ് കണക്ട് ചെയ്യ്തു.....എല്ലാവരും അതിൽ എന്താണെന്നറിയാൻ ഉള്ള ആകാംഷയിൽ നിന്നു... എന്നാൽ പാറുവിനും ശിവക്കും അർദ്ധവിനും സംശയം ആയിരുന്നു.... കുറച്ചു നേരം കഴിഞ്ഞതും അവരുടെ കണ്ണുകകൾ വിടർന്നു വന്നു... പാറു പെട്ടെന്ന് അനന്യേ നോക്കി അവളുടെ മുഖത്തു പുച്ഛം കലർന്ന ചിരി ആയിരുന്നു..... പാറു അർദ്ധവിനെ നോക്കി.. അവനും ഞെട്ടി നിൽക്കുവായിരുന്നു....

അർദ്ധവിന്റെ റൂംമിൽ ചെന്ന് പാറു പറയുന്ന കാര്യങ്ങൾ ആയിരുന്നു അതിൽ.... എന്നാൽ ആ വീഡിയോ മുഴുവനായും ഇല്ലായിരുന്നു...പലതും കട്ട്‌ ചെയ്യ്തു കളഞ്ഞിരുന്നു .. മുഴുവൻ തീർന്നതും ശിവ ദേഷ്യത്തിൽ പാറുവിനെ നോക്കി ...... പിന്നെ അർദ്ധവിലേക്കും...... ശിവ ഓടി അർദ്ധവിന്റെ അടുത്തേക്ക് ചെന്നതും പാറു അർദ്ധവിന്റെ മുന്നിൽ കയറി നിന്നു..... മാറടി മുന്നിനു....... 😠( ശിവ ) പാറു അവന്റെ മുന്നിൽ കൈ കൂപ്പി.... അർദ്ധവ് പാറുവിനെ നോക്കി..... വേണ്ട ശിവേട്ട...... ഒന്നും ചെയ്യല്ലേ... അവൾ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു ........ മാറടി ....... ശിവ പാറുവിനെ പിടിച്ചു തെള്ളിയതും അവൾ വീഴാൻ പോയി...... ടാ.... ശിവ അർദ്ധവിന്റെ കഴുത്തിൽ കൈ വെച്ചു കൊണ്ട് അവനെ പിറകിലേക്ക് തെള്ളി .... പാറു വീണെടുത്തു നിന്നും എണീറ്റു ശിവക്കരികിലേക്ക് ചെന്നു..... വേണ്ട ശിവേട്ട..... അവൾ ശിവയുടെ കാലിൽ വീണു.... അപ്പോളേക്കും രേണുക ഓടി വന്നിരുന്നു... തന്റെ മകനെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞവർ കരഞ്ഞു.... ഇവനെ ഞാൻ ഒന്നും ചെയ്യാതിരിക്കില്ല... പക്ഷെ ഇപ്പൊ അല്ല... ഇപ്പൊ ഇതിനുള്ളത് അനുഭവിക്കാൻ പോകുന്നത് ഇവളാ .. ശിവ പാറുവിന്റെ മേൽ കൈ ചൂണ്ടി..... ഈ സമയമെല്ലാം അർദ്ധവ് പാറുനെ തന്നെ നോക്കുകയായിരുന്നു.... തനിക്ക് വേണ്ടി അവൾ.....

രേണുക അർദ്ധവിനെയും കൊണ്ട് അവിടെ നിന്നും മാറി....... വീടിനു വെളിയിലേക്ക് അവനെ കൊണ്ട് പോയി... വിട് അമ്മേ..... അവളെ അവൻ എന്തേലും ചെയ്യും..... ( അർദ്ധവ് ) അവളെ കൊല്ലുവോ എന്താന്ന് വെച്ച ചെയ്യട്ടെ... ശല്യം തീരും... എനിക്ക് നിയെ ഉള്ളു.... അവർ അവന്റെ കവിളിൽ തലോടി... ശിവേട്ട.... എന്നോട് ക്ഷമിക്ക് ഞാൻ വേണോന്നു വെച്ചിട്ടല്ല..... എനിക്ക് ഏട്ടനെ .. ( പാറു ) ച്ചി..മതിയടി നിന്റെ അഭിനയം......... ( shiva) പാറുനു എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു... അവൾ പ്രവീണിന് അടുത്തേക്കൊടി....... ഏട്ടാ ഒന്നു പറ ശിവേട്ടനോട്..... ഇങ്ങനൊന്നും അല്ല കാര്യങ്ങൾ.. ഇനി എന്തുവാ പാറു ഞങ്ങൾ അറിയണ്ടേ.... നിനക്ക് വേണ്ടി അല്ലേടി ഇത്രയും നാളും എന്റെ ജീവിതം പോലും ഓർക്കാതെ നിന്റെ കൂടെ നടന്നത്.... ഒടുവിൽ ദോ അവളെ കിട്ടിയപ്പോൾ.....എന്റെ പെണ്ണിനെ ഇല്ലാതാക്കാൻ നോക്കുന്നവനെ തന്നെ രക്ഷിക്കാൻ നോക്കണം അല്ലെ.... ഒരിക്കലെങ്കിലും നിനക്ക് എന്നോട് എങ്കിലും ഇതൊക്കെ പറയാമായിരുന്നു....പ്രവീൺ അത്രയും പറഞ്ഞു മുഖം തിരിച്ചു..... പാറു ഞെട്ടി..... തന്റെ ജീവനായി കാണുന്ന ഏട്ടനും തന്നെ മനസിലാക്കുന്നില്ല എന്നോർത്ത്..... ഏട്ടാ .. ഞാൻ ഒന്ന് പറയുന്ന കേൾക്കു...

അച്ഛാ... അമ്മേ .. ഒന്ന് പറ ഇവരോട്... നിനക്ക് സത്യം ശിവയോട് പറഞ്ഞൂടാരുന്നോ മോളെ... ( അവളുടെ അച്ഛനും അത്രയും മാത്രേ പറയാൻ ഉണ്ടായിരുന്നുള്ളു....) ശിവേ ഞങ്ങൾ ഇറങ്ങുവാ..... ഇവിടെ വെച്ചു ഒരു പ്രശ്നം വേണ്ട ... ( പ്രവീൺ ) ഏട്ടാ.... പോകാതെ... ഞാൻ പറയുന്നതൊക്കെ ഒന്ന് കേൾക്കു.... ( പാറു അവനു പിറകെ ചെന്ന് പറഞ്ഞു... എന്നാൽ പ്രവീൺ തല താഴ്ത്തി നിൽക്കാനേ കഴിഞ്ഞുള്ളു...) അവൾ പറയുന്നത് കേൾക്കാതെ അവർ അവിടെ നിന്നും ഇറങ്ങി പോയിരുന്നു .... കരഞ്ഞു കൊണ്ടവൾ ശ്രീയെയും ലച്ചുവിനെയും മീനുവിനെയും നോക്കി... എന്നാൽ അവളോട്‌ ഒരക്ഷരം പോലും മിണ്ടാതെ അവരും അവിടെ നിന്നും ഇറങ്ങി.... അവളാകെ തകർന്നിരുന്നു.... തറയിലേക്ക് ഊർന്നിരുന്നവൾ....... ശിവ നിക്കുന്നിടത്തേക്ക് കണ്ണുകൾ പാഞ്ഞു....... അവൻ അതെ ദേഷ്യത്തിൽ തന്നെ നോക്കി നിക്കുന്നത് അവളിൽ വേദന പടർത്തി... ശിവേട്ട....

അവൾ എണീറ്റു അവനടുത്തേക്ക് നടന്നു.... ശിവേട്ട.... എന്നെ ഒന്ന് മനസിലാക്കാൻ നോക്ക്.... എനിക്ക് നിങ്ങളെ നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ട് മാത്ര ഞാൻ എല്ലാം മറച്ചു വെച്ചത്...... എന്നോട് ക്ഷമിക്ക്...... (പാറു ) ഇനി ഒരു അക്ഷരം നി മിണ്ടിപ്പോകരുത്..... ഉള്ളിൽ ഇത്ര ഒക്കെ മറച്ചു പിടിച്ചിട്ടാണല്ലോടി..... എന്നോട് സ്നേഹം കാണിച്ചേ......ഇത് സ്നേഹം അല്ലടി സ്വാർത്ഥത ആണെടി .... അന്ന് ആ ആക്‌സിഡന്റിൽ അവൾക്കു എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.... പോട്ടെ.... നി ഈ മറച്ചു പിടിച്ചത് കാരണം അവൻ ഇനിയും അവളെ ഉപദ്രവിക്കില്ലായിരുന്നോ... അപ്പോളും നി മറച്ചു പിടിക്കുമോ എല്ലാം.. നിന്നെ പോലൊരു കള്ളിയെ ആണല്ലോടി ഞാൻ സ്നേഹിക്കാൻ നോക്കിയത് ...... ശിവ അത് പറഞ്ഞതും പാറു ഞെട്ടി... കണ്ണുകളിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകി................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story