പുനർ വിവാഹം: ഭാഗം 55

punarvivaham

എഴുത്തുകാരി: ആര്യ

ശിവ പാറുന്റെ അടുത്ത് നിന്നും അവന്റെ റൂമിലേക്ക്‌ നടന്നു.... ശിവ പോയതും നോക്കി പാറു അവിടെ ഇരുന്നു......... ശിവ പോയത് കണ്ടതും അനന്യ കൈ കൊട്ടി ചിരിക്കുവാൻ തുടങ്ങി..... പാറു അവളുടെ മുഖത്തേക്ക് നോക്കി.......അനന്യ പാറുവിന്റെ അടുത്തേക്ക് നടന്നു വന്നു.... എങ്ങനുണ്ട് പാറു എന്റെ ഗിഫ്റ്റ്..... നിന്റെ സന്തോഷം സമാധാനം എല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ ഞാൻ..... അല്ല നി എന്താ പറഞ്ഞത്... ശിവേട്ടൻ എന്നെ ഒരിക്കലും സ്നേഹിക്കാൻ പോകുന്നില്ലന്നോ.... സ്നേഹിക്കും..... നി നോക്കിക്കോ... ശിവേട്ടൻ എന്റേത് മാത്രം ആകും.... പിന്നെ ഇത് വെറും ചെറിയ കാര്യം ഇത് കൊണ്ട് ഒന്നും നിങ്ങൾ പിരിയില്ലെന്ന് അറിയാം ... ചെറിയ കാര്യം ആണെങ്കിലും എന്റെ മനസ്സിൽ ഇതൊരു വല്യ കാര്യമാ.... ഇങ്ങനെ പതുക്കെ പതുകെ ഞാൻ ശിവേട്ടന്റെ മനസ്സിൽ കയറി കൂടും... നി ഒരു കള്ളി ആണെന്ന് ശിവേട്ടന്റെ മനസ്സിൽ ഞാൻ തോന്നിപ്പിക്കും... ( അനന്യ സംസാരിച്ചു കൊണ്ട് നിന്നതും പാറുവിന്റെ കണ്ണ് റൂമിൽ നിന്നും വെളിയിൽ ഇറങ്ങി വന്ന ശിവയിലേക്ക് നീണ്ടു.... അവളുടെ കണ്ണുകൾ വിടർന്നു വന്നു.... ഇരുന്നിടത്തു നിന്നും അവൾ അവനടുത്തേക്ക് ഓടി......) ഏട്ടാ..... എവിടെ പോകുവാ..... (പാറു ) മാറടി .... 😠( ശിവ )

ഇല്ല ... ഈ ബാഗ് ഒക്കെ എന്തിനാ..... ഏട്ടൻ എവിടെയോ പോകുവാ.......ഞാൻ പോകാൻ സമ്മതിക്കില്ല... പ്ലീസ് ശിവേട്ട എന്നെ വിട്ടേച്ചു എങ്ങും പോകല്ലേ..... (പാറു) ശിവയുടെ കയ്യിൽ ബാഗും മറ്റും ആയിരുന്നു.... അവൻ റെഡി ആയി താഴേക്കു വന്നിരുന്നു..... ശിവക്ക് തന്റെ ദേഷ്യം കടിച്ചമർത്തുവാൻ ആയില്ല.... പാറു അവന്റെ കയ്യിൽ കരഞ്ഞു കൊണ്ട് പിടിച്ചതും അവളെ തെള്ളി മാറ്റിയവൻ..... പാറു വീണെടുത്തു നിന്നും എണീറ്റു... പെട്ടെന്നവൾ ശിവയെ പോകാതിരിക്കാൻ കെട്ടി പിടിച്ചു നിന്നു.... . പാറു മാറുന്നുണ്ടോ... നി...... ( ശിവ ) ഇല്ല ഞാൻ മാറില്ല.... എന്നെ ഇട്ടേച് ഏട്ടൻ എങ്ങും പോകണ്ട... ശിവ അവളെ നേരെ വലിച്ചു പിടിച്ചു നിർത്തി... കവിളിലേക്ക് ശക്തി ആയി അടിച്ചതും കവിളിൽ കൈ വെച്ചു കൊണ്ടവൾ ശിവയെ നോക്കി..... ഇത്ര ഒക്കെ മറച്ചു പിടിച്ചിട്ടു നിനക്ക് നാണമില്ലെടി എന്നോട് സ്നേഹം ആണെന്ന് പറയാൻ... നിന്റെ കൂടെ ജീവിക്കാൻ ശിവക്ക് പറ്റില്ല.... ഇനി എന്തൊക്കെ മറച്ചു വെച്ചട്ടുണ്ടടി..... 😠..ഒരിക്കലും നിന്നെ ഞാൻ സ്നേഹിക്കാൻ പോകുന്നില്ല.... എനിക്ക് ഇഷ്ടമല്ലടി നിന്നെ... ഞാൻ തിരിച്ചു വരുമ്പോ നിന്നെ ഇവിടെ കണ്ടു പോയേക്കരുത് ..... അത്രയും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും വണ്ടി എടുത്തു ഇറങ്ങി ഇരുന്നു.... ശിവ പോയത് കണ്ടതും രേണുകയും അർദ്ധവും വീടിനുള്ളിലേക്ക് കയറി വന്നു....

പറുന്റെ കോലം കണ്ടതും അർദ്ധവിന്റെ ഉള്ളിൽ അതൊരു വിങ്ങലായി..... അവൻ അവളുടെ അടുത്തേക്ക് പോകുവാൻ പവിച്ചതും രേണുക കയ്യിൽ പിടിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു ..... പാറു പതിയെ എണീറ്റു റൂമിലേക്ക്‌ നടന്നു.... മുറിയിൽ ചെന്നതും ചുറ്റിനും അവൾ നോക്കി... ശിവയുടെ മണമായിരുന്നു ആ മുറി നിറയെ..... എനിക്ക് നിന്നെ ഇഷ്ടല്ലടി എന്ന് പല വെട്ടം മുഖത്തു നോക്കി പറയുമ്പോളും ഒരിക്കലെങ്കിലും നിങ്ങൾ എന്റെ ആകുമെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു...ഇന്നോട് കൂടി അതൊക്കെ ഇല്ലാതായല്ലോ....അനന്യക്കു ഇതൊരു ചെറിയ കാര്യം ആയിരിക്കാം പക്ഷെ ബാക്കി ഉള്ളവർക്ക് ... 😢 ബെഡിലേക്ക് ഇരുന്നു കൊണ്ടവൾ കുറെ കരഞ്ഞു..... **************** ശിവ പാതി ദൂരം എത്തിയിരുന്നു ..... ഇടക്കെപ്പോളോ വണ്ടി സൈഡ് ആക്കി നിർത്തി..... കൈ എടുത്തു അവന്റെ മുഖത്തിന് നേരെ പിടിച്ചു...... പിന്നെ ആ കൈ കൊണ്ട് വണ്ടിയിലേക്കാഞ്ഞടിച്ചു.... അവളെ തല്ലിയത്തോർക്കും തോറും അവന്റെ കണ്ണുകകൾ നിറഞ്ഞു ...

എന്നാൽ എത്ര ഒക്കെ ആണെങ്കിലും അവന്റെ ഉള്ളിലെ വിഷമം മാറുന്നില്ലായിരുന്നു.... ഒരിക്കലെങ്കിലും അവൾക്കെന്നോട് പറയാമായിരുന്നു...... എങ്കിൽ ഇത്രയും ദേഷ്യം എനിക്കുണ്ടാവില്ലായിരുന്നു.... കുറച്ചു ദിവസം മാറി നിക്കണം... ഇനി ഒരിക്കലും അവളിങ്ങനെ ചെയ്യരുത്.. പുതുതായി ഷോപ്പ് നിർമ്മിക്കാൻ വാങ്ങിയ സ്ഥലം അർദ്ധവ് ഇല്ലാതാക്കിയപ്പോൾ സഹിച്ചില്ല.... ആ ദേഷ്യത്തിന അവനെ പോയി തല്ലിയത് ....... പക്ഷെ അതിനൊക്കെ ഉപരി വിഷമം ആയത് എല്ലാം അറിഞ്ഞിട്ടും അവളെന്നോട് ഒന്നും പറഞ്ഞില്ല.... നാളെ പോകണ്ട മീറ്റിങ്ങിനു വേണ്ടി ഇന്നേ ഇറങ്ങണ്ടി വന്നു... ഓരോന്നും ആലോചിച്ചു കൊണ്ട് ശിവ കാർ വീണ്ടും എടുത്തു..... ഏറെ നേരെത്തെ യാത്രക്ക് ശേഷം ശിവ പാലക്കാട് എത്തിയിരുന്നു.... അവിടെ വരുമ്പോളൊക്കെ ശിവ താമസിക്കുന്ന വീട്ടിലേക്കായിരുന്നു അവൻ പോയത്.... അവിടെ എത്തിയതും ശ്രീക്കു ശിവ മെസ്സേജ് അയച്ചു..... പിന്നെ ഫോൺ സ്വിച്ച് ഓഫാക്കി വെച്ചു... അന്ന് രാത്രിയിൽ അവൾക്കു ഉറക്കമില്ലായിരുന്നു..... ഇതിനിടയിൽ പലവെട്ടം പാറു ശിവയെ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു...... ശിവയില്ലാത്ത ആ വീട്ടിൽ അവൾക്കു നിൽക്കുവാൻ തോന്നി ഇല്ല....... എപ്പോഴും ചെയ്യുന്നത് പോലെ അവൾ പേപ്പർ കയ്യിലെടുത്തു......

ശിവേട്ടൻ പറഞ്ഞത് പോലെ ഞാൻ ഇനി ഇവിടെ നിക്കുന്നില്ല..... ഏട്ടൻ ഇല്ലാത്ത ഈ വീട്ടിൽ തനിക്ക് നിക്കുവാൻ തോന്നുന്നില്ല..... ബാക്കി എഴുതുവാൻ തുടങ്ങിയതും ഡോറിൽ ഉള്ള തട്ട് കെട്ടവൾ അങ്ങോട്ടേക്ക് ചെന്നു.... ഡോർ തുറന്നതും മുന്നിൽ നിക്കുന്ന അനന്യേ ആയിരുന്നവൾ കണ്ടത്..... അനന്യേ നോക്കി നിന്നതും മുന്നിലേക്ക്‌ കയറി വന്ന ഋഷിയെയും ആയിരുന്നവൾ കണ്ടത്.... ഞെട്ടി അവൾ പിറകിലേക്ക് നീങ്ങി ..... ഡോർ അടക്കുവാൻ പാവിച്ചതും ഋഷി തള്ളി മാറ്റി അകത്തേക്ക് കയറി ഇരുന്നു....... അവൾ എങ്ങോട്ടെന്നില്ലാതെ മുറിയിലൂടെ ഓടി... ഋഷി പിറകെയും...... ഒടുവിൽ അവളുടെ പിറകിലൂടെ അവളെ ചുറ്റി പിടിച്ചവൻ കയ്യിലിരുന്ന തുണി അവളുടെ മുഖത്തേക്ക് പിടിപ്പിച്ചു.... കയ്യി കാലു ഇട്ടടിച്ചു കൊണ്ട് കുതറി മാറുവാൻ നോക്കിയെങ്കിലും പതിയെ അവളുടെ ബോധം മറഞ്ഞിരുന്നു........ കഴിഞ്ഞോ..... മുറിക്കുള്ളിലേക്ക് അനന്യ കയറി വന്നു..... ഋഷിയുടെ കയ്യിൽ ബോധം കേട്ടുകിടക്കുന്ന അവളുടെ അടുത്തേക്ക് വന്നു... മയങ്ങി കിടക്കുന്ന പാറുവിനെ കണ്ടതും അനന്യക്കു സന്തോഷമായി..... അപ്പോളാണ് ടേബിളിൽ ഇരിക്കുന്ന ലെറ്റർ കാണുന്നത് അവളത് കയ്യിലെക്കെടുത്തു ... അതിൽ എഴുതിയിരിക്കുന്നത് കണ്ടതും അനന്യ ഋഷിയുടെ അടുത്തേക്ക് നീങ്ങി നിന്നു....

ഇത് കണ്ടോ... ഇവളെഴുതിയതാ .. ശിവേട്ടൻ തിരികെ വരുമ്പോൾ ഇത് കണ്ടോളും... പിന്നീട് ഇവൾ സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോയി എന്ന് വരുത്തി തീർക്കും ഞാൻ... ആ ലെറ്റർ ഇരുന്നിടത്തു തന്നെ അവൾ വെച്ചു.... ഋഷി പാറുവിനെ എടുത്തു തോളിലേക്ക് ഇട്ടു..... വീടിനു വെളിയിലേക്ക് വന്നു ...മുന്നിൽ കണ്ട കാറിലെക്കു അവളെ എടുത്തു കിടത്തി ..... കാറിലേക്ക് അനന്യയും കൂടെ കയറിയിരുന്നു....ഋഷി കയറുവാൻ വന്നതും അർദ്ധവ് ബൈക്കിൽ അങ്ങോട്ടേക്ക് വന്നു .... തനിക്കറിയാത്ത ഒരാൾ അവിടെ നിൽക്കുന്നത് കണ്ട അർദ്ധവ് സംശയത്തോടെ ഋഷിയുടെ അടുത്തേക്ക് വന്നു.... ആരാ...... ( അർദ്ധവ് ) എന്നാൽ ഋഷി മിണ്ടുന്നില്ലായിരുന്നു.... കാറിനടുത്തു എത്തിയതും കാറിനുള്ളിൽ ഇരിക്കുന്ന അനന്യേ കണ്ടതും അവൻ അങ്ങോട്ടേക്ക് നീങ്ങി ... നി... നി ഈ രാത്രിയിൽ എവിടെ പോകുവാ... ഇവൻ ഏതാ... ( അർദ്ധവ് ) അനന്യയുടെ മുഖത്തെ പരിഭ്രമം അർദ്ധവിനു സംശയം തോന്നിപ്പിച്ചു.... പെട്ടെന്നാണവൻ കാറിന്റെ പിറകിൽ കിടക്കുന്ന പാറുവിനെ കാണുന്നത്... പാറു..... അനന്യേ... നി ഇവളെ എവിടെ കൊണ്ട് പോകുവാ..... 😠അവൻ കാർ തുറക്കാൻ ആഞ്ഞതും ഋഷി അവനെ പിടിച്ചു മാറ്റി ചവിട്ടിയിരുന്നു... തെറിച്ചു വീണ അർദ്ധവ് എണീറ്റു വരുന്നതിനു മുന്നേ ഋഷി കാറിൽ കയറിയിരുന്നു....

അർദ്ധവ് കാറിന്റെ ഗ്ലാസിൽ തട്ടി.....പക്ഷെ കാർ മുന്നോട്ടു നീങ്ങിയിരുന്നു.... അർദ്ധവ് കാറിനു പിറകെ ഓടിയെങ്കിലും കര്യമില്ലയിരുന്നു... തിരികെ വീട്ടിലേക്കു ഓടി കയറിയ അർദ്ധവ് രേണുകയെയാണ് കാണുന്നത് ... അമ്മേ... പാറുനെ... അവൻ കൊണ്ട് പോയി... ആരാ അവൻ... ( അർദ്ധവ് ) എനിക്കറിയില്ല മോനെ... അനന്യ മോളു പറഞ്ഞു ആ കൊച്ചനു പാറുനെ വേണമെന്ന്... അതാ.... കൊണ്ട് പൊക്കോട്ടെ... ശിവക്കും അവളെ ഇഷ്ടമല്ലല്ലോ... ( രേണുക) ഇല്ല... ഞാൻ ഇത് ശിവയെ വിളിച്ചു അറിയിക്കും.. അർദ്ധവ് ഫോൺ കയ്യിലെടുത്തു... ഇല്ല മോനെ നി പറയില്ല..... രേണുക കയ്യിൽ പിടിച്ചു..... അവനിതറിഞ്ഞാൽ നി ആണ് കാരണകാരൻ എന്ന് വരും അവൻ നിന്നെ സംശയിക്കും. എന്നിട്ടും അർദ്ധവ് കേട്ടില്ല.... ഇത് മനസിലായ രേണുക... .. നി ഇത് വിളിച്ചു പറഞ്ഞാൽ ഈ അമ്മ ജീവനോടെ ഇരിക്കില്ല... രേണുക അത്രയും പറഞ്ഞതും അർദ്ധവ് ഫോൺ മാറ്റി.... അവരെ ഒന്നു നോക്കിയിട്ടു അവൻ അവിടെ നിന്നും റൂമിലേക്ക്‌ നടന്നു..... റൂമിൽ എത്തിയതും.... ഈശോര.... അവൾക്കൊന്നും വരുത്തല്ലേ...... ( അർദ്ധവ് ) **************** പാറു....... ശിവ ഞെട്ടി ഉണർന്നു..... ശിവയുടെ തൊണ്ട വരണ്ടു..... അടുത്തിരുന്ന വെള്ളം എടുത്തു കുടിച്ചു....... ഈശോര... അവൾക്കെന്തേലും.....

ശിവ കയ്യിലേക്ക് ഫോൺ എടുത്തു.... പിന്നീട് എന്തോ ആലോചിച്ചത് പോലെ അവനാ ഫോൺ തിരികെ വെച്ചു.... അന്ന് രാത്രിയിൽ ശിവ ഉറങ്ങിയില്ല... റൂമിലൂടെ എണീറ്റു നടന്നു.... ഓരോ നിമിഷം പോകും തോറും അവന്റെ സമാധാനം നഷ്ടപ്പെട്ടു .. എന്നാൽ പാറൂനോടുള്ള ദേഷ്യത്തിൽ അവൻ അവളെ വിളിക്കുവാൻ തയാറല്ലായിരുന്നു.... **************** സമയം കടന്നു പോയി..... കാറിൽ ഇരുന്ന അനന്യ ഇടക്കിടക്ക് പിറകിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... സമയം കടന്നു പോയി .. ഇരുളിനെ കീറി മുറിച്ചു കൊണ്ട് സൂര്യ പ്രകാശ്യം പരന്നു..... കാർ വളരെ വേഗം തന്നെ മുന്നോട്ടു പോയിരുന്നു...... ഇതിനിടയിൽ പാറു ഉണർന്നതും വീണ്ടും അനന്യ അവളെ മയക്കി.... വയികിട്ടോടു കൂടി പാറുവിനെ ഒരു വീട്ടിൽ എത്തിച്ചിരുന്നു.....പാറുവിനെ റൂമിൽ കൊണ്ടാക്കിയട്ടു അനന്യ തിരികെ ഋഷിയുടെ അടുത്തേക്ക് വന്നിരുന്നു .. നേരം വീണ്ടും പോക്കൊണ്ടെ ഇരുന്നു...... പാറു കണ്ണ് തുറന്നു നോക്കിയതും പരിജയം ഇല്ലാത്ത സ്ഥലം അവൾ ഞെട്ടി എണീറ്റു... ചുറ്റിനും നോക്കി..... ഡോർ തുറന്നു അനന്യ അകത്തേക്ക് വന്നു.... ഓ... നി എണീറ്റൊ ഞാൻ കരുതി ചത്തെന്നു...... അതാ ഒന്ന് നോക്കാമെന്നു കരുതി വന്നത്.... ഇന്നാ നിനക്ക് തിന്നാൻ ഉള്ളതാ...... അവളുടെ മുന്നിലേക്ക്‌ അവർ കഴിച്ചതിന്റെ ബാക്കി വെച്ചു കൊണ്ട് അനന്യ അവിടെ നിന്നും വെളിയിലേക്കിറങ്ങി... പാറു ആ ആഹാരം കൈകൊണ്ട് തട്ടി താഴേക്കു ഇട്ടിരുന്നു... അന്നവൾക്ക് ഇരുന്നു കരായനെ കഴിഞ്ഞുള്ളു...

ഇവിടെ ഇരിക്കുന്ന ഓരോ നിമിഷവും ഋഷിയിൽ നിന്നും താൻ ഒരുപാട് സൂക്ഷിക്കണം എന്നവൾക്ക് അറിയാമായിരുന്നു... ഇതേ സമയം അനന്യക്കു പാറുനോടുള്ള ഇത്രയും നാളത്തെ പക തീർക്കാൻ കിട്ടിയ അവസരം ആയി തോന്നി.... ഋഷിക്കവൾ മദ്യം നൽകി.... അത് കഴിച്ചതും പാതി ബോധം നശിച്ചിരുന്നു ഋഷിയുടെ... അനന്യ അവിടെ നിന്നും പാറുവിന്റെ റൂമിലേക്ക്‌ നടന്നു... അടച്ച മുറി അവൾ തുറന്നു .... എന്നാൽ പാറുനെ അവൾ അവിടെ കണ്ടില്ല.... അവൾ മുറിക്കുള്ളിലേക്ക് കയറിയതും കതകിനു മറവിൽ നിന്ന പാറു കയ്യിൽ ഇരുന്ന വടി കൊണ്ട് അനന്യയുടെ നെറ്റിയിൽ അടിച്ചു..... അനന്യ നെറ്റി പൊത്തി പിടിച്ചു തറയിലേക്കിരുന്നതും പാറു വെളിയിലേക്കിറങ്ങി ഡോർ പൂട്ടി ... ആ വീടിന്റെ വാതിലിൽ എവിടെ ആണെന്ന് പാറുവിന് അറിയില്ലായിരുന്നു അവൾ നോക്കി നോക്കി വന്നപ്പോൾ ഋഷി ഇരിക്കുന്നതിന്റെ പിറകിൽ ആണ് വാതിലിൽ എന്നവൾ കണ്ടു... അവൾക്കങ്ങോട്ട് പോകുവാൻ പേടി തോന്നി... പേടിച്ചു നിന്നാൽ അനന്യ പുറത്തു വരും എന്നവൾക്കറിയാമായിരുന്നു.... പാറു നോക്കിയപ്പോൾ ഋഷിയുടെ മുന്നിൽ ഇരിക്കുന്ന കുപ്പി കണ്ടു... അവനു ബോധം ഇല്ലന്ന് അവൾക്കു മനസിലായി... പാറു പതിയെ അവനടുത്തേക്ക് നടന്നു.... ഡോറിനടുത്തു എത്തിയതും പാറുന്റെ കൈ തട്ടി അവിടെ ഇരുന്ന പ്രീതിമ തറയിൽ വീണു പൊട്ടി..... പാറു ഞെട്ടി ഋഷിയെ നോക്കി ... കണ്ണ് തുറന്നു അവൻ വാതിലിലേക്കു നോക്കി... വാ പൊത്തി പിടിച്ചു നിക്കുന്ന പാറുവിനെ അവൻ കണ്ടു ..

മദ്യം ഉള്ളിൽ ചെന്നത് കൊണ്ട് അവനു ശെരിക്കും ബോധം ഇല്ലായിരുന്നു... ഡി.... കുഴഞ്ഞു കൊണ്ടവൻ വിളിച്ചു ... ഇരുന്നിടത്തു നിന്നും എണീറ്റത്തും പാറു വെളിയിലേക്ക് ഇറങ്ങി ഓടിയിരുന്നു..... അറിയാത്ത വഴികളിലൂടെ ഒക്കെയും... പിറകെ ഋഷി ഉണ്ടായിരുന്നു... എന്നാൽ അവനു വേഗത്തിൽ ഓടുവാൻ കഴിയില്ലായിരുന്നു..ഓടി അവൾ എത്തിയത് ഒരു മെയിൻ റോഡിൽ ആയിരുന്നു... ആദ്യം കണ്ട വണ്ടിയുടെ മുന്നിലേക്കാവൾ ഓടി ചെന്നു... ആ വണ്ടി തന്നെ ഇടിക്കുന്നതിനു മുന്നേ നിർത്തിയിരുന്നു... എന്നാൽ... പെട്ടെന്നുള്ള പേടിയിൽ അവളുടെ ബോധം പോയിരുന്നു... ആ കാറിൽ നിന്നും ആധി ഓടി ഇറങ്ങി..... പാറുവിനെ കണ്ടതും അവൻ ഞെട്ടി..... പുറകെ ഗായുവും...... എന്താ ഏട്ടാ.... ( ഗായു ) അറിയില്ല ഗായു... ആരോ വണ്ടിടെ മുന്നിൽ ചാടിയതാ....... ആധി പാറുവിനെ തിരിച്ചു കിടത്തി.... അവളെ കണ്ടതും ഗായു ഞെട്ടി.... ഏട്ടാ..( ഗായു ) ബോധം... ഉണ്ട് ഗായു.... ( ആധി ) ഏട്ടാ.... കാറിലേക്ക് കയറ്റു..... ഇവിടെ ഇട്ടിട്ടു പോകണ്ട..... ( ഗായു പറഞ്ഞതും ആദി അവളെ കാറിലേക്ക് കയറ്റി ) ആ കാർ അവിടെ നിന്നും പോയിരുന്നു ... ഋഷി ഓടി വന്നെങ്കിലും അവളെ അവിടെ ഒന്നും കണ്ടില്ലായിരുന്നു.... ഋഷി ആ റോഡിൽ നിന്നും അലറി................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story