പുനർ വിവാഹം: ഭാഗം 56

punarvivaham

എഴുത്തുകാരി: ആര്യ

(പാറുനെ അവരുടെ കയ്യിൽ കിട്ടി... അവളെ അവർ അവരുടെ വീട്ടിലേക്കു കൊണ്ട് പോയി.... സത്യങ്ങൾ ഒക്കെയും പാറു മിഥുനോട് പറയുകയും എല്ലാവരും അറിയുകയും ചെയ്യ്തു....) ശിവ മീറ്റിങ്ങിൽ പങ്കെടുക്കുവായി പോയി... എന്നാൽ അവിടെ വെച്ചും അവന്റെ മനസ് ശാന്തമായിരുന്നില്ല പാറുവിന്റെ ഓർമ്മകൾ അവനെ അലട്ടുകയായിരുന്നു..... മീറ്റിംഗ് പാതി ആക്കി അവിടെ നിന്നും ശിവ വെളിയിലേക്കിറങ്ങി....... വെളിയിൽ എത്തിയ ശിവ പ്രവീണിനെ കാൾ ചെയ്യനായി ഫോൺ കയ്യിലെടുത്തു... എന്നാൽ ശിവ വീണ്ടും ആ ഫോൺ തിരികെ വെച്ചു....... മുന്നിൽ കണ്ട ഗ്ലാസ്സിലേക്കവൻ ശക്തിയായി അടിച്ചു .. ശിവ.... നീ തോറ്റു പോകുകയാ .. ഒരു പെണ്ണിന് വേണ്ടി.... അവന്റെ മനസ്സിൽ ഇരുന്നു വീണ്ടും വീണ്ടും ആരോ പറയുന്നത് പോലെ അവനു തോന്നി..... ഞാൻ ഉണ്ടാക്കി എടുത്തതാ ഇതൊക്കെ... എന്റെ ചെറിയ തെറ്റ് പോലും ഇതൊക്കെ പഴേ സ്ഥിതിയിലേക്കാകും....ഇല്ല കുറച്ചു നാളത്തേക്ക് അവളുടെ ഓർമ്മകൾ പോലും എന്നിൽ ഉണ്ടാവാൻ പാടില്ല..... ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല.... തിരികെ ബാക്കി വെച്ച മീറ്റിംഗ് പൂർത്തിയാകുമ്പോൾ അവൻ പഴേ ശിവ ആയിരുന്നില്ല..... മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ കാര്യങ്ങൾ വെക്തമായി മറ്റുള്ളവർക്ക് അവൻ പറഞ്ഞു കൊടുത്തു....

ഓഫീസ് കാര്യത്തിനായി ശിവ ആളെ നിയമിച്ചിട്ടുണ്ടായിരുന്നു... അതിനാൽ ശിവ കാര്യമായ കാര്യങ്ങൾക്കു മാത്രമേ അങ്ങോട്ടേക്ക് എത്താറുള്ളായിരുന്നു....വീണ്ടും മറ്റു കമ്പനിയുമായുള്ള ഡീൽ കാരണമാണ് ശിവ പാലക്കാട് എത്തിയത്.... ****-******---**** പാറു ആ മുറി വിട്ടു ഇറങ്ങാറില്ലായിരുന്നു.... ആഹാരം പോലും അതികം കഴിക്കാറില്ല... മിഥുൻ വഴക്ക് പറയുമ്പോൾ മാത്രം ഇത്തിരി കഴിക്കും....മിഥുൻ ഗായുവിനെ പോലെ തന്നെ പാറുവിനെയും കണ്ടു..... ഇടക്കെപ്പോളോ ശിവയുടെ ഓർമ്മകൾ വരുമ്പോൾ ഞെട്ടി അവളെണീക്കും....... ചിലപ്പോൾ മുന്നിൽ ശിവ ഉള്ളത് പോലെ അവൾക്കു തോന്നും.... തന്റെ സ്നേഹം മനസിലാക്കാത്ത ശിവയോട് അവൾക്കും വാശി തോന്നി..... കൊല്ലാൻ പോലും മടി ഇല്ലാത്തവർ ആണ് ആ വീട്ടിൽ ഉള്ളതെന്ന് അറിഞ്ഞിട്ടു പോലും അനന്യയുടെ മുന്നിൽ തന്നെ ഇട്ടു കൊടുത്തിട്ടു പോയി.... ഒരിക്കൽ പോലും പ്രവീണേട്ടൻ പോലും എന്നെ മനസിലാക്കിയില്ല.... എല്ലാവരോടും അവൾക്കു ദേഷ്യം തോന്നി.... ഇനി ആർക്കും ശല്യം ആയി മാറാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.....ഇനി ആർക്കും ഇട്ടു തട്ടി കളിക്കുവാൻ ഉള്ള പാവ ആയി ഞാൻ മാറില്ല.....അവൾ ഉറച്ച തീരുമാനം എടുത്തിരുന്നു..... *****************അന്ന് നേരം വെളുത്തതും.. ഉറങ്ങി കിടന്ന പാറുവിന്റെ നെറ്റിയിൽ സ്നേഹത്തോടെ ആരോ തലോടുന്നത് അറിഞ്ഞവൾ പതിയെ കണ്ണുകൾ തുറന്നു.... മുന്നിൽ ചിരിച്ചു കൊണ്ട് ആധിയുടെ മുത്തശ്ശി....

മുത്തശ്ശിയെ കണ്ടതും അവൾ എണീറ്റിരുന്നു..... മോൾക്ക്‌ ഇപ്പൊ എങ്ങനുണ്ട്...... ( മുത്തശ്ശി ) അതിനവൾ തല താഴ്ത്തി ഇരുന്നു... അറിയാം മോളെ... ഉള്ളിൽ നിറയെ വിഷമം ഉണ്ടന്ന്... ആട്ടെ ആ മോന്റെ പേരെന്തുവാ..... (മുത്തശ്ശിയുടെ ചോദ്യം കേട്ടതുമവൾ അന്തിച്ചു മുത്തശ്ശിയെ നോക്കി ) പറ മോളെ... ഈ മുത്തശ്ശി എല്ലാം അറിഞ്ഞു..... ( മോണകാട്ടിയവർ ചിരിച്ചു...) ശിവ.... ശിവസിദ്ധി.... അവൾ പറഞ്ഞു......(പാറു ) ഓ... അപ്പൊ ശിവനാണല്ലേ......അവർ ചിരിക്കുവാൻ തുടങ്ങി...... മുത്തശ്ശിയുടെ ചിരി കണ്ടതും പാറുവിന്റെ മുഖത്തും ചിരി വന്നു.... ഒരു ചെറു ചിരി അവൾ അവർക്കായി നൽകി .... ദേഷ്യം ആണോ...ഭാവം...ശിവ യുടെ .. (മുത്തശ്ശി ) ഇയ്യോ കണ്ടാമൃകമാ മുത്തശ്ശി ...... എന്നോട് ചീറ്റപ്പുലി കണക്കാ ചാടി വരുന്നത് ..... കടുവ.... പാറു അത്രയും പറഞ്ഞു ചിരിക്കുവാൻ തുടങ്ങി .... കൂടെ മുത്തശ്ശിയും........ മോളെ......പേര് പോലെ തന്നെ അവൻ ഒരു ശിവനാ ... മോളു പാർവ്വതിയും .... വിട്ടു കളയാൻ പാടില്ല... സ്വന്തം ആക്കണം.....ഒരു ആ തൃക്കണ്ണ് തുറന്നു നിന്നെ ഭസ്മമാക്കും വരെയും നിന്റേതാക്കുവാൻ നീ പോരാടണം..... ( മുത്തശ്ശി ) ആ ഇതൊക്കെ പറയാൻ എളുപ്പവാ....ഭാഗവനേം തൊഴുതു അങ്ങോട്ട്‌ ചെന്നാൽ മതി.... .. ഒരു പക്ഷെ ഈ ലോകത്തു ഇത്രയും ദേഷ്യം ഉള്ള ഒരു മനുഷ്യനെ ഞാൻ ആദ്യായിട്ട കാണുന്നെ.....

പിന്നെ ഇനി..... ഇനി ശിവേട്ടൻ എന്നെ സ്നേഹിക്കാനൊന്നും പോണില്ല.... അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറിയിരുന്നു.....( പാറു ) മോളെ.... നീ ഗായത്രി മോളെ കണ്ടോ...... ഒരു പാട് ആ കുഞ്ഞു സഹിച്ചു.... അതും ആധിമോന് വേണ്ടി... രണ്ടും കണ്ണിൽ കണ്ടാൽ കീരിയും പാമ്പുമായിരുന്നു..... എന്നിട്ടോ.... കണ്ടില്ലേ....... അത് പോലെ മോൾക്കും ഉണ്ടാവും.... ശിവ മോൻ മോളെ സ്നേഹിക്കും... നോക്കിക്കോ മുത്തശ്ശിയ പറയുന്നത് . അവളുടെ വിഷമം മാറുവാനായി അവർ പറഞ്ഞതാണെന്ന് അവൾക്കു ഊഹിക്കാവുന്നതേ ഉള്ളായിരുന്നു...... കഴിഞ്ഞോ.... എനിക്കങ്ങോട്ടേക്ക് വരാമോ .. വെളിയിൽ നിന്നും മിഥുന്റെ ശബ്ദം കേട്ടതും പാറു അങ്ങോട്ടേക്ക് നോക്കി.... മിഥുൻ അകത്തേക്ക് കയറി വന്നു ... ആഹാ.... എന്ത് നല്ല കാഴ്ച്ച... നീ ഇവിടെ വന്നേ പിന്നെ ഇന്നാ ചിരിക്കുന്നത് കാണുന്നത്.... കൊള്ളാം നല്ല ഭംഗി ഉണ്ട്.... ( മിഥുൻ ) ദേ പെണ്ണെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇവിടുത്തെ പുരാവസ്തു ആ ഇരിക്കുന്നത്.... അതിനെ കൊണ്ട് കോമഡി പറഞ്ഞു ചിരിപ്പിച്ചട്ടു തട്ടി പോയ ഞങ്ങൾക്ക് ഈ പുരാവസ്തുനെ വീണ്ടും കിട്ടില്ല പറഞ്ഞേക്കാം..... ( മിഥുൻ ചിരിച്ചും കൊണ്ട് പറഞ്ഞതും മുത്തശ്ശി കയ്യിൽ ഇരുന്ന കമ്പെടുത്തു മിഥുന്റെ കാലിനെറിഞ്ഞു....) അയ്യോ..... (മിഥുൻ ) ആരാടാ പുരാവസ്തു.... ഈ ഞാനോ..... നോക്കടാ....

എന്നെ കണ്ടാൽ ഇപ്പോളും പതിനെട്ടേ പറയു....... ബെഡിൽ നിന്നും എണീറ്റു നിന്നു കൊണ്ട് മുത്തശ്ശി പറഞ്ഞു.... പതിനെട്ടെല്ലാരിക്കും ആ എട്ടു അങ്ങ് വെട്ടി കളഞ്ഞ മതി അപ്പൊ കറക്ട് ആയി കൊള്ളും... പിള്ളേരുടെ വായിലും നിങ്ങളുടെ വായിലും അല്ലെ പല്ല് ഇല്ലാതായി ഉള്ളു .... മിഥുൻ ചിരിച്ചതും പാറു കൂടെ ചിരിച്ചു..... മുത്തശി തിരിഞ്ഞു അവളെ നോക്കിയതും പാറു ചിരി നിർത്തി.... പെട്ടെന്ന് മുത്തശ്ശിയും ചിരിക്കാൻ തുടങ്ങി..... മിഥുൻ മുത്തശ്ശിയുടെ അടുത്ത് വന്നവരെ ചേർത്ത് പിടിച്ചു.... ഇനി 70 അല്ല 100 ആയാലും ഞങ്ങളുടെ മുത്തശ്ശി കൊച്ചു സുന്ദരി പെണ്ണല്ലേ..... ( മിഥുൻ ) ഒന്ന് പോടാ.. ( മുത്തശ്ശി ) അഹ് വന്നേ രണ്ടാളും.... ( മിഥുൻ ) മിഥുൻ പാറുവിനെയും മുത്തശ്ശിയെയും വിളിച്ചു താഴേക്കു ചെന്നു... അവിടെ ഗായുവും ആദിയും ഉണ്ടായിരുന്നു...... അവരുടെ അടുത്തേക്കവർ ചെന്നു.... മിഥുനെ ഞാൻ അപ്പോളെ നിന്നോട് പറഞ്ഞതല്ലേ പാറുനെ വെളിയിൽ കൊണ്ട് വരണേ നമ്മുടെ അമ്മാളുട്ടിയെ കൊണ്ടേ പറ്റത്തൊള്ളൂ എന്ന്.... ആധി ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.... നിനക്ക് ഇവിടൊക്കെ വന്നിരുന്നൂടെ പാറു... എന്തിനാ എപ്പോഴും ആ ഇരുട്ട് മുറിയിൽ തന്നെ അടച്ചിരിക്കുന്നത്.... ഗായു എത്ര വെട്ടം നിന്നെ വന്നു വിളിച്ചു..... കഴിഞ്ഞതൊക്കെ കഴിഞ്ഞു ..

ഇനി അതെ കുറിച്ച് തന്നെ ആലോചിച്ചു ഇരുന്നു എന്തിനാ വിഷമിക്കുന്നെ .....( ആധി ) ഇനി ഞാൻ വിഷമിച്ചിരിക്കില്ല... പക്ഷെ എന്റെ മുന്നിൽ ഇനി ചില കാര്യങ്ങൾ കൂടി ഉണ്ട്.... ( പാറു ) അഹ് അത് പോട്ടെ........പാറു നിന്നെ ഞങ്ങളു കൊണ്ട് വന്നത്.... മറ്റൊരു കാര്യം പറയാനാ.... നീ ഇവിടെ വന്നിട്ട് രണ്ട് ദിവസം ആയി ഇതുവരെ ആരും നിന്നെ കുറിച്ച് അന്വേഷണം പോലും നടത്തുന്നില്ലേ...... ഒന്നും അറിയാൻ പറ്റുന്നില്ല ..... നിന്നെ ആർക്കും വേണ്ടേ പാറു ..... ( ആദി ) കുറച്ചു ദിവസത്തേക്ക് എന്നെ ആരും ഓർക്കത്തു പോലും ഉണ്ടാവില്ല.... അത്രക്കും നല്ല കാര്യങ്ങൾ അല്ലെ ഞാൻ ചെയ്തത് ...... അച്ഛനും അമ്മയും വിളിക്കുമായിരിക്കും... പക്ഷെ എനിക്ക് ദേഷ്യം വന്നാൽ ഫോൺ എടുക്കില്ലന്ന് അവർക്കറിയാം...എന്നെ വിളിക്കുന്നതിന്‌ ഏട്ടൻ വഴക്കും പറഞ്ഞു കാണും... ഏട്ടന്റേം മീനുന്റേം ഒക്കെ മനസ്സിൽ ഞാൻ ഇപ്പോളും ശ്രീനിലയത് ഉണ്ടെന്ന ... ശിവേട്ടൻ പോയതൊന്നും അവരറിഞ്ഞിട്ടുണ്ടാവില്ല..... ഇനി അറിഞ്ഞാലും വിളിക്കില്ല എന്നെ..... ഇനി എന്ന് ശിവേട്ടൻ മടങ്ങി വരുന്നോ അന്നേ അവർ അറിയൂ ഒരുപക്ഷെ എന്നെ കാണാനില്ലന്ന്.... അന്ന് അറിഞ്ഞാലും ഞാൻ അവരുടെ അടുത്തേക്ക് പോകില്ല .... അത്രക്കും ഞാൻ നാണം കേട്ടു തല താഴ്ത്തിയ അന്ന് നിന്നത്....

ശിവേട്ടന്റെ മനസ്സിൽ ഒരിത്തിരി എങ്കിലും എനിക്ക് സ്ഥാനം ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും ഏട്ടൻ എന്നെ മനസിലാക്കിയേനെ..... മതിയായി... എനിക്ക് ജീവിക്കണം.... ആരും തുണ ഇല്ലങ്കിലും,... ഇഷ്ടമില്ലാത്ത ഒരാൾക്കു ഭാരം ആകാൻ വയ്യ..... പാറു അവരുടെ മുന്നിൽ കൈ കൂപ്പി.... നിങ്ങള്ക്ക് ഞാൻ ഒരു ഭാരം ആകുന്നുണ്ടന്നു അറിയാം.... ( പാറു ) എന്തിനാടി ഇങ്ങനെ പറയുന്നേ.... ഭാരം ആണെന്ന് തോന്നിയിരുന്നെങ്കിൽ നിന്നെ അന്ന് അവിടെ വെച്ചേ കളഞ്ഞിട്ടു പോരില്ലായിരുന്നോ.... നിനക്ക് എത്ര നാൾ വേണമെങ്കിലും ഇവിടെ നിൽക്കാം.... ഞങ്ങൾ എതിര് പറയില്ല.... ( ആദി ) അറിയാം.... ഇപ്പൊ പറയുന്ന ഓരോ വാക്കും നിങ്ങളുടെ മനസിന്റെ നന്മയാ... പക്ഷെ ഇങ്ങനെ ഒന്നും വേണ്ട..... എനിക്ക്... എനിക്കൊരു ജോലി വേണം പിന്നെ നിക്കാൻ ഒരു ഹോസ്റ്റൽ..... അത്രേ വേണ്ടു...... പക്ഷെ എന്റെ സർട്ടിഫിക്കറ്റ് എല്ലാം ശിവേട്ടന്റെ വീട്ടില..... എനിക്കതു വേണം...... തിരികെ ആ വീട്ടിലേക്കു കയറി ചെല്ലനുള്ള ധൈര്യം എനിക്കില്ല .... പാറു അവരോടുള്ള വാശിക്ക് എടുത്തു ചാടി ഓരോന്നും തീരുമാനിക്കണ്ട... ഒരു പക്ഷെ നിന്റെ വീട്ടുകാർ നിന്നെ കാത്തിരിക്കുമെങ്കിലോ... അവരുടെ ഉള്ളു നീറില്ലേ...നീ എവിടെ ഉണ്ടന്ന് അറിയാതെ....( മിഥുൻ ) ഇല്ല.....

തിരികെ ഞാൻ അങ്ങോട്ടേക്ക് പോകുന്നില്ല.... ( പാറു ) പാറു പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് ആദിക്കും മനസിലായിരുന്നു..... പാറു..... ഹോസ്റ്റലിലക്കൊക്കെ മാറുന്ന കാര്യം നമുക്കലോചിക്കാം.... ഋഷിയെയും അനന്യയെയും സൂക്ഷിച്ചേ പറ്റു ..... പിന്നെ നിന്റെ തീരുമാനത്തിൽ നീ ഉറച്ചു നിൽക്കുവാണെങ്കിൽ ഞാൻ ഉണ്ടാവും കൂടെ..... ശിവ നിന്റെ വാല്യൂ മനസിലാക്കി തിരികെ വരുന്നെങ്കിൽ വരട്ടെ.... ( മിഥുൻ) സർട്ടിഫിക്കറ്റ് ഒക്കെ...... ( ആധി) അടിച്ചു മാറ്റണം.... ( മിഥുൻ ) അടിച്ചു മാറ്റാനോ അതും അത്രയും ദൂരം പോയി . ( ഗായു ) അത് ഞങ്ങളേറ്റു....... എല്ലാം എവിടെയാ ഇരിക്കുന്നതെന്നു മാത്രം പാറു പറഞ്ഞു തന്നാൽ മതി..... അതിനവൾ തലയാട്ടി .......പാറുവിന്റെ മനസ്സിൽ ഓരോന്നും അവൾ കണക്കു കൂട്ടുന്നുണ്ടായിരുന്നു .... മാറി ഇരുന്നവൾ ഓരോന്നും ആലോചിച്ചു കൂട്ടി .... മുറ്റത്തു വന്നു നിന്ന കാറിൽ നിന്നും അരുൺ വെളിയിലേക്കിറങ്ങി.... പാറുവിനെ കണ്ടതും അവളുടെ അടുത്തേക്കവൻ വന്നു.... ഹായ് പാറു... എന്താക്കയുണ്ട് വിശേഷം സുഖമല്ലേ.... മുപ്പത്തിരണ്ടു പല്ലും കാണിച്ചവൻ ചിരിച്ചു കൊണ്ട് അവൾക്കു നേരെ കൈ നീട്ടി..... പാറു കൈ കൂപ്പി അപ്പോളേക്കും.... ഇതും കണ്ടു ചിരിച്ചു കൊണ്ടാണ് മിഥുൻ വീട്ടിൽ നിന്നും ഇറങ്ങി വന്നത്.... പേടിക്കണ്ട പാറു..... അന്ന് ഹോസ്പിറ്റലിൽ ഇവനും ഉണ്ടായിരുന്നു... പാറുന് ഓർമ്മ ഇല്ലേ.... മിഥുൻ ചോദിച്ചതും അവൾ ഇല്ലെന്നു തലയാട്ടി... പാറു ഞങ്ങൾ ഇപ്പൊ തന്നെ ഇറങ്ങുവാ... നൈറ്റ് ആകുംപോളെക്കും ശിവയുടെ വീട്ടിൽ എത്തും...

പിന്നെ പോകുന്ന വഴിയിൽ നിന്നെ ഞാൻ വിളിക്കും വീടിനെ കുറിച്ചുള്ള മുഴവൻ പ്ലാനും നീ എനിക്ക് പറഞ്ഞു തരണം.... പാറു ഞെട്ടി നിൽക്കുവായിരുന്നു.... ഇപ്പൊ നിങ്ങളു പോകുവാണോ.... (പാറു ) അതെ..... നിന്റെ ശിവേട്ടൻ ഉണ്ടോ ഇല്ലിയോ എന്നൊക്കെ അറിഞ്ഞിട്ടു വേണം അതിൽ കയറാൻ. .. ഈ തടി ഉണ്ടന്ന് ഉള്ളു കൊച്ചേ മൂന്നാലു കൊല്ലം കോമയിൽ കിടന്ന ശരീരം ആ.... അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞതും മിഥുൻ അവനെ നോക്കി കണ്ണുരുട്ടി..... മൂന്നാലു കൊല്ലം കോമയിലോ..... ( പാറു ) അതെ പാറു ആക്‌സിഡന്റ് ആരുന്നു..... എന്നാൽ ഞങ്ങൾ ഇറങ്ങുവാ... ഗായുന്റെ ഫോണിൽ വിളിക്കാം നീ ഫോൺ എടുത്താൽ മതി.....(മിഥുൻ ) അല്ല മിഥുൻ ചേട്ടാ.... അവിടെ ചെന്ന് ലോക്ക് ഒക്കെ എങ്ങനെ ഓപ്പൺ ചെയ്യും.... ( പാറു ) അതിനാണോ പാട്.... നീ ആ കാറിലേക്ക് നോക്കിക്കേ....(അരുൺ ) പാറു കാറിലേക്ക് നോക്കിയതും ആ കാറിൽ മറ്റൊരാൾ ഉള്ളത് അവൾ കണ്ടു.... അതാരാ നിങ്ങളുടെ ഫ്രണ്ട് ആണോ .... (പാറു ) പാറു ചോദിച്ചതും അവരുടെ രണ്ടാളുടെയും മുഖം വാടി.... അയ്യോ എന്താ പറ്റിയെ...

. (പാറു) ആ മനുഷ്യനെ നീ ഇങ്ങനെ പുച്ഛിക്കല്ല്.... തുരപ്പൻ കൊച്ചുണ്ണിയുടെ പിൻഗാമി തുരപ്പൻ വാസു...... അതാണ് ആ കാറിൽ ഇരിക്കുന്നത്.... ( അരുൺ ) ഈശോര കള്ളനോ.... കള്ളനേം കൂട്ടി ആണോ സർട്ടിഫിക്കറ്റ് എടുക്കാൻ പോണേ..... 🙄( പാറു ) കള്ളനാണേലും ആളൊരു പാവമാ.... തങ്കകുടം പോലത്തെ മനസാ...... അതുകൊണ്ട് ഒന്നും മോക്ഷണം പോകില്ല.....ഡോർ തുറന്നു തരുന്നത് മാത്രമല്ലേ ആളുടെ പണി.... എടുക്കുന്നത് ഞങ്ങൾ അല്ലെ .... 😁( അരുൺ പറഞ്ഞതും പാറു തലയാട്ടി.....) അവർ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി......പോകുന്നതിനു മുന്നേ പാറു ഒരു കത്ത് മിഥുന്റെ കയ്യിൽ കൊടുത്തു.... ശിവയുടെ മുറിയിൽ വെക്കണം എന്നും പറഞ്ഞു ഏൽപ്പിച്ചു... ആ കാർ അവിടെ നിന്നും വെളിയിലേക്കിറങ്ങി... പോക്ക് കണ്ടാൽ തോന്നും വല്ല പുണ്യസ്ഥലത്തേക്കും പോകുവാന്നു.... മോഷ്ടിക്കാൻ പോകുവാന്നു ആരേലും പറയുവോ..... ആദി ഗായത്രിയോടായി പറഞ്ഞു ചിരിച്ചു... എന്നാൽ പാറുവിന് ചിരി വന്നില്ല... മറിച്ചു പേടി ആയിരുന്നു.... ശിവ അവിടെ ഉണ്ടാവുമോ എന്നുള്ള പേടി.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story