പുനർ വിവാഹം: ഭാഗം 57

punarvivaham

എഴുത്തുകാരി: ആര്യ

നേരം കടന്നു പോയി മിഥുനും അരുണും ശിവയുടെ വീടിനടുത്തു എത്താറായിരുന്നു... പലരോടും സ്ഥലം ചോദിച്ചും പാറുവിനോട് വിളിച്ചു ചോദിച്ചും ആയിരുന്നു വഴി അവർ കണ്ടുപിടിച്ചത്... വീടിനോട് കുറച്ചു മാറിയവർ വണ്ടി നിർത്തി...... സമയം 9.30 പാറു ടെൻഷൻ അടിച്ചു അവൾക്കു ഉറക്കം പോലും വരുന്നില്ലായിരുന്നു.... എല്ലാവരും ഹാളിൽ വന്നിരുന്നു...... ആധി കുഞ്ഞിനെ തോളിലിട്ട് ഉറക്കുകയിരുന്നു.... ഗായത്രിയും പാറുവിനടുത്തായി വന്നിരുന്നു.... ഗായു.... മോളു പോയി കിടക്കു.... ഈ നേരത്തു ഇങ്ങനെ ഉറക്കം നിക്കണ്ട ....( ആധിയുടെ അമ്മ ) ഇവളിങ്ങനെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ എനിക്കെങ്ങനെയാമ്മേ ഉറക്കം വരുന്നത്... ( ഗായു ) അമ്മ പറയുന്നത് കേൾക്കു ഗായു... ചെല്ല് പോയി ഉറങ്ങു..... പാറു വീണ്ടും പറഞ്ഞതും ഗായു എണീറ്റു റൂമിലേക്ക്‌ നടന്നു..... മോളും പോയി ഉറങ്ങിക്കോ..... ഇങ്ങനെ ഇരിക്കേണ്ട.. എപ്പോളാ അവര് കയറുന്നത് എന്നറിയില്ലല്ലോ.... ( അമ്മ ) എനിക്ക് ഉറക്കം വരുന്നില്ല അമ്മേ..... ശിവേട്ടൻ അവിടെ ഉണ്ടാവുമോ എന്നാ പേടിയാ.... ഉണ്ടാവല്ലെന്നാ പ്രാർത്ഥിക്കുന്നത്.... അവർ തിരിച്ചിറങ്ങാതെ എനിക്ക് ഉറക്കം വരില്ല...... നീ പേടിക്കാതെ പാറു.... അവര് അതെടുത്തോണ്ട് വരും ഉറപ്പ്......(ആധി ) അമ്മ പാറുവിനടുത്തായി വന്നിരുന്നു.... ആധി.... മോൻ ഉറങ്ങി നീ കൊണ്ട് കിടത്തു.... ലക്ഷ്മി അത് പറഞ്ഞതും ആധി കുഞ്ഞിനെ മുറിയിലേക്ക് കൊണ്ടു പോയി.... ലക്ഷ്മി പാറുവിനോടായി സംസാരിച്ചു കൊണ്ടിരുന്നു.... വീട്ടിലെ കാര്യങ്ങളും മറ്റും.....

ക്ലോക്കിലെ ഓരോ സൂചി നീങ്ങുന്നതും നോക്കി അവൾ ഇരുന്നു..... സമയം 12..00 പാറു.... ആധി അവളുടെ അടുത്തേക്ക് ഓടി വന്നു ഫോൺ അവൾക്കു നേരെ നീട്ടി.... പാറു പെട്ടെന്ന് എണീറ്റു ഫോൺ വാങ്ങി ചെവിയിലേക്ക് വെച്ചു.... ഹലോ .... പാറു.... മിഥുൻ ചേട്ടാ... നിങ്ങൾക്കു പ്രേശ്നം ഒന്നുമില്ലല്ലോ അല്ലെ...... ഏഹ്ഹ്.... ( പാറു ) എന്റെ പാറുവേ നീ ഇങ്ങനെ പേടിച്ച എങ്ങനാ.... ഞങ്ങൾ ഇപ്പൊ വെളിയിലെ ഗാർഡനു അടുത്ത് നിക്കുവാ.... ഇവുടുന്നു എങ്ങോട്ടാണ് എന്നൊക്കെ നീ പറഞ്ഞ ഒരു ഊഹമേ ഉള്ളു എന്നാലും ഒന്നൂടെ പറ.... പാറു ഓരോന്നും വെക്തമായി മിഥുനു പറഞ്ഞു കൊടുത്തു.... മോളിൽ ചെന്നിട്ടു ആദ്യം കാണുന്ന റൂം അല്ലെ... ഓക്കേ.... ഇനി അവിടെ ചെന്നിട്ടു വിളിക്കാട്ടോ.... മിഥുൻ ഫോൺ കട്ടാക്കി.... പാറുവിന്റെ കൈ വിറക്കുവാൻ തുടങ്ങി... ലക്ഷ്മി അവളെ പിടിച്ചു അടുക്കലിരുത്തി.... അവളുടെ കൈ വിറക്കുന്നത് കണ്ടവർ ആ കൈ ചേർത്ത് പിടിച്ചിരുന്നു... അവൾ അവരുടെ തോളിലേക്ക് ചാഞ്ഞിരുന്നു..... ടാ മിഥുനെ ഞാൻ ഇവിടെ നിന്ന പോരെ.... ആരേലും വരുവണേൽ ഞാൻ നിങ്ങളെ അറിയിക്കാം.... ( അരുൺ ) മിണ്ടാതെ വരുന്നുണ്ടോ നിയ്..... ( മിഥുൻ ) വാസു അണ്ണാ നിങ്ങളെന്താ വീട് മൊത്തം നോക്കുന്നെ..... ( അരുൺ ) ആദ്യമായിട്ട സാറേ ഇത്രയും വല്യ വീട് കാണുന്നത്.... ഞങ്ങളുടെ കള്ളന്മാരുടെ വാട്സ്ആപ്പ് ഗ്രുപ്പ് ഉണ്ട്... ഇറങ്ങുമ്പോ ഒരു ഫോട്ടോ എടുത്തു ഇട്ടേക്കണം....( വാസു ) ഡെയ്... ഇവിടെ എങ്ങും കയറി മോഷ്ടിച്ചേക്കല്ലേടാ...... ഗായു പറഞ്ഞത് വെച്ചു നിന്റെ പോടി പോലും പിന്നെ കിട്ടീന്ന് വരില്ല... (അരുൺ )

അയ്യോ മോഷ്ടിക്കാൻ അല്ല സാറേ.... കൂട്ടത്തിൽ ഞാനാണ് ഏറ്റവും വല്യ വീട്ടിൽ കയറിയത് എന്ന് അവരറിയുന്നത് എനിക്കൊരു അംഗീകാരം ആണ് സാറേ..... ( വാസു ) ഇതെന്താടാ ഓസ്കാറോ.... ( അരുൺ ) രണ്ടും ഒന്ന് മിണ്ടാതെ വരുന്നുണ്ടോ... മിഥുൻ നോക്കി കണ്ണുരുട്ടിയതും അരുൺ വാ പൊത്തി.... മെയിൻ ഡോറിന് അടുത്തെത്തിയതും.. തുറക്ക്..... മിഥുൻ പറഞ്ഞതും വാസു അങ്ങോട്ടേക്ക് നീങ്ങി നിന്നു.... കയ്യിൽ കരുതിയ കീ എല്ലാം വെളിയിലെടുത്തു... ഓരോന്നായി നോക്കി... അവസാനം അയാൾ മറ്റെന്തോ എടുക്കുകയും പെട്ടെന്ന് കതക് തുറക്കുകയും ചെയ്യ്തു... കൊള്ളാം കള്ളനാണേലും നല്ല ഭാവി ഉണ്ട്..അരുൺ പറഞ്ഞു കൊണ്ട് നിന്നതും മിഥുൻ അവൻറെ ഷർട്ടിനു പിടിച്ചു ഉള്ളിലേക്ക് കയറ്റി... ആ വീട്ടിൽ ആരും തന്നെ ഇല്ലായിരുന്നു.... കതകു അടച്ചു കൊണ്ട് അവർ മുകളിലേക്കു നടന്നു.... ആദ്യം കണ്ട ശിവയുടെ റൂം തുറക്കുവാനായി മിഥുൻ കതകിൽ പിടിച്ചതും അത് തുറന്നിരുന്നു... അന്ന് പാറുവിനെ തട്ടിക്കൊണ്ടു പോകാൻ നേരം പൂട്ടാൻ അനന്യക്കായില്ല എന്ന് മിഥുനറിയാമായിരുന്നു... റൂമിനകത്തു കയറിയതും....അരുൺ ഡോർ ലോക്ക് ചെയ്യ്തു..... ഫോണിന്റെ ഫ്ലാഷ് ലൈറ്റ് മിഥുൻ ഓൺ ആക്കി ആ റൂം മുഴുവൻ നോക്കി.... പെട്ടെന്ന് ശിവയുടെ ഫോട്ടോ കണ്ണിൽ ഉടക്കിയതും മിഥുൻ ബെഡിലേക്ക് ഇരുന്നു.......... ടാ...... ഇവിടെ വന്നിട്ട് നീ വിശ്രമിക്കാൻ പോകുവാണോ... ആ വണ്ടിയെലു ഇരുന്നതല്ലേ നിയ്.... ഇനി ഇവിടേം വന്നു ഇരിക്കണോ.....( അരുൺ ) ടാ..... വായിട്ടാലക്കുന്നതിനു മുന്നേ നീ ആ ഭീത്തിയേലേക്കു ഒന്ന് നോക്കിയേ..... (മിഥുൻ പറഞ്ഞതും അരുൺ അങ്ങോട്ടേക്ക് നോക്കി...)

ഫോട്ടോ കണ്ടതും അരുണിന്റെ കണ്ണ് വെളിയിൽ ചാടുമെന്ന അവസ്ഥയിൽ എത്തിയിരുന്നു..... അരുൺ പെട്ടെന്ന് അവന്റെ കവിളിലേക്ക് കൈ വെച്ചു... അവന്റെ ഓർമ്മകൾ കുറച്ചു പിറകിലേക്ക് പോയിരുന്നു.... കോളേജ് കാലഘട്ടം അടിച്ചു പൊളിച്ചു നടന്ന സമയം...... പുതിയ പിള്ളേർ കോളേജിന്റെ ഗേറ്റ് കടന്നു വരുന്നതും നോക്കി ആദിയും കിഷോറും അരുണും മിഥുനും ഇരുന്നു... അവർ ഇപ്പൊ മൂന്നാം വർഷത്തിലേക്ക് കാലെടുത്തു വെച്ചതെ ഉള്ളു...... പെൺകുട്ടികൾ ഗേറ്റ് കടന്നു വരുമ്പോൾ വായിനോക്കൽ ഒഴിച്ചാൽ അവരെ റാഗിങ് ചെയ്യുന്ന പരിപാടിയോടു ഇവർക്ക് തീരെ താല്പര്യം ഇല്ലായിരുന്നു..... ഫുൾ വോൾട്ടിൽ ചിരിച്ചു കത്തുന്ന അരുണിന്റെ പല്ലുകൾ കാണിച്ചു കൊണ്ട് പല പെൺകുട്ടികളെയും നിമിഷങ്ങൾക്കുകിൽ അവൻ വീഴ്ത്തി..... എന്നാൽ കോളേജിലെ തന്നെ അവരുടെ എതിരാളികൾ ആയിരുന്നു ഹരിയും അവരുടെ ഗാങ്ങും.... അവർ അങ്ങോട്ടേക്ക് വന്നതും ആധിയുടെ മുഖം ചുവന്നിരുന്നു... എന്നാൽ അവന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യുവാൻ പരമാവധി കൂട്ടുകാർ നോക്കുന്നുണ്ടായിരുന്നു....പല പെൺകുട്ടികളെയും ഹരി കമന്റ്‌ അടിക്കുന്നത് കേട്ടു ആധി തന്റെ ദേഷ്യം നിയന്ത്രിക്കുവാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരുന്നു.... ഇനിയും അടി ഉണ്ടാക്കിയാൽ ആ കോളേജിൽ നിന്നും തന്നെ പുറത്താക്കുമെന്ന് അറിയാവുന്നതു കൊണ്ടാണ് കൂട്ടുകാർ പോലും അവനെ തടഞ്ഞത്.... ഗേറ്റ് കടന്നു രണ്ടു പെൺകുട്ടികൾ ഹരിയുടെ മുന്നിലൂടെ നടന്നു പോയതും ഹരി അവരെ വിളിച്ചു നിർത്തി.... ആദിയെ നോക്കി ഓരോ കാര്യങ്ങളും അവരോടവൻ ചോദിക്കാൻ തുടങ്ങി....

മനപ്പൂർവം അടി ഉണ്ടാക്കി ആദിയെ കോളേജിൽ നിന്നും പുറത്താക്കണം എന്നാ ഒറ്റ ഉദ്ദേശം മാത്രമേ ഹരിക്കു ഉണ്ടായിരുന്നുള്ളു.... ഹരി അടുത്ത് നിന്ന പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ചതും അവൾ അവന്റെ കാരണത്തു നോക്കി ഒന്ന് കൊടുത്തു.... എന്നാൽ ഹരി അവളുടെ തലമുടിയിൽ കുത്തി പിടിച്ചതും പ്രശ്നം കൂടുതൽ വഷളായിരുന്നു.... ആധി എന്തും വരട്ടെ എന്ന് കരുതി അരുണിന്റെ കൈ വിട്ടു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു...... പെട്ടെന്ന് ഹരിയുടെ കയ്യിൽ മാറ്റാരോ പിടിച്ചു..... ഹരി മുഖം തിരിച്ചതും മുന്നിൽ പരിജയം ഇല്ലാത്ത മുഖം..... ആധി നോക്കുമ്പോൾ ഹരിയുടെ മുഖം വേദന കൊണ്ട് ഭാവങ്ങൾ മാറി മറയുന്നു.... കൈയിൽ അവൻ നന്നായി വേദനിപ്പിക്കുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഹരി ആ പെൺകുട്ടിയുടെ മുടിയിലെ പിടി വിട്ടു.... കൈ വലിച്ചു കുടഞ്ഞു കൊണ്ട് ഹരി വളഞ്ഞു പോയിരുന്നു... ഹരിയുടെ കയ്യിൽ പിടിച്ചു വേദനിപ്പിച്ച ആ ആൾ അവൾക്കു മുന്നിലേക്ക്‌ കയറി നിന്നു.... ഡാ... ആരാടാ നീ.... ഹരി അലറി..... ആദിയും കൂട്ടുകാരും ഞെട്ടി നിക്കുകയായിരുന്നു...... ഞാൻ...... ശിവസിദ്ധി... പുതുതായി വന്നതാ...... അഹ് ഇതെന്റെ രണ്ടാമത്തെ കോളേജ് ആ... കൊള്ളാം... വന്ന ദിവസം തന്നെ ഇത് പോലെ ഉള്ള നല്ല കാഴ്ചകൾ കണ്ടാൽ പിന്നെ പ്രതികരിക്കണ്ടേ.....

അപ്പൊ പിന്നെ ഞാൻ ഇവരെ അങ്ങ് പറഞ്ഞു വിടുവാ കേട്ടോ....... ശിവ പറഞ്ഞതും ഹരി എണീറ്റു നേരെ നിന്നു.... എന്റെ സ്ഥലത്തു വന്നു എന്നെ തള്ളിയട്ടു അങ്ങനെ അങ്ങ് പോയാൽ എങ്ങനാ.... ( ഹരി ) ഓഹോ... അപ്പൊ ഇതാണോ നിന്റെ സ്ഥലം..... എന്നാ കുറച്ചു അങ്ങോട്ട്‌ മാറി നിന്നും സംസാരിക്കാം അല്ലെ.... ശിവ പുച്ഛത്തോടെ അവനോടു പറഞ്ഞു... ടാ....... ആധിയുടെ മുന്നിൽ തോറ്റോ എന്നുള്ള പേടിയിൽ ആയിരുന്നു ഹരി.... ഹരി അവനു മുന്നിലേക്ക്‌ നീങ്ങി ചെന്നു.... ഓ... ഇവൻ ഈ കോളേജിലും എന്നെ പൂർത്തിയാക്കുവാൻ സമ്മതിക്കില്ല അല്ലെ....ഹരി കൈ വീശിയത്തും ശിവ ആ കയ്യിൽ കയറി പിടിച്ചു കൊണ്ട് ഹരിയെ തിരിച്ചു നിർത്തി അവന്റെ വലതു കാലുകൊണ്ട് ഹരിയുടെ കാലി തട്ടിയതും ഹരി താഴേക്കു വീണിരുന്നു..... എന്ത് കണ്ടോണ്ടു നിൽക്കുവാടാ വന്നു ഇവനെ തല്ലു... കൂടെ നിന്നവരോട് ഹരി പറഞ്ഞതും... അവർ ഓരോരുത്തരായി ഓടി വന്നു ശിവയെ തല്ലാനായി പാവിച്ചു... എന്നാൽ വന്നവരെ ഒക്കെയും ശിവ തല്ലി താഴെ ഇട്ടിരുന്നു..... അവരൊക്കെ ശിവയുടെ അടിയും കൊണ്ട് പല വഴിക്കോടി..... എന്നാൽ ഹരി പുറകിൽ നിന്നും ശിവയെ ചവിട്ടുവാനായി വന്നതും ആധി അതിലേക്കു കയറിയിരുന്നു ഹരിയെ ആധി ചവിട്ടിരുന്നു..... അപ്പോളാണ് ശിവ ആദിയെ കാണുന്നത്.... തന്നെ പുറകിൽ നിന്നും ചവിട്ടി ഇടാൻ വന്ന ഹരിയെ വീണടുത്തേക്ക് ചെന്ന് ശിവ കൈ ചുരുട്ടി അവന്റെ വലതു കാവിളിലേക്ക് ശക്തിയിൽ ഇടിച്ചു... ആ ഇടി കണ്ടു പേടിച്ചു അരുൺ അവന്റെ മുഖത്തേക്ക് കൈ പൊത്തി പിടിച്ചു നിന്നു.....

ആ ഒരു ഒറ്റ ഇടിയിൽ ഹരിയുടെ ഒരു ഭാഗത്തെ മുഴുവൻ പല്ലും പോകുകയും പോകാത്ത പല്ലുകൾ ഇളകുകയും ചെയ്തിരുന്നു.... വായിൽ നിന്നും ചോരെയെടുത്തു കിടന്ന ഹരിയെ ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.... സാറുമാരും ടീച്ചർമാരും ഓടി വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.... വന്ന ദിവസം തന്നെ പ്രശ്നം ഉണ്ടാക്കിയതു കൊണ്ട് തന്നെ ശിവയെ ക്ലാസ്സിലേക്ക് വിടാൻ സാറുമാർ സമ്മതിച്ചില്ല.... ആദിയെ നോക്കി ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു ശിവ.... പ്രിൻസിയുടെ മുന്നിൽ തല ഉയർത്തി തന്നെ ശിവ നിന്നു..... നീ ഇപ്പൊ അടിച്ചത് ആരെ ആണെന്ന് അറിയാമോ..... സ്ഥലത്തെ പ്രധാന വ്യവസായുടെ മകനെയാ... അവന്റെ അപ്പ വന്നു അടുത്ത പ്രശ്നം ഉണ്ടാക്കും..... ഞാൻ എന്തിനാ സാർ പേടിക്കുന്നത്... അവരുടെ ഭാഗതല്ലേ തെറ്റ്...... ശിവ പറഞ്ഞെങ്കിലും അയാൾക്ക്‌ തിരിച്ചു പറയുവാൻ മറ്റൊന്നുമില്ലായിരുന്നു.... ശിവയെ കോളേജിൽ നിന്നും പുറത്താക്കുവാൻ തന്നെ എല്ലാവരും കൂടി തീരുമാനം എടുത്തിരുന്നു അതിനു..കാരണം ഹരിയുടെ അച്ഛൻ ആയിരുന്നു..... അതിനവന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ...വന്ന ദിവസം തന്നെ അവിടെ നിന്നും ശിവ ഇറങ്ങി.... എന്നാൽ ആ കോളേജിൽ ഉള്ള എല്ലാവരുടെയും മനസ്സിൽ അവനും ഒരു സ്ഥാനം ഉണ്ടായിരുന്നു..... ശിവയെ കാണുവാൻ ആദിയും ഫ്രണ്ട്സും ചെന്നു... അവരെ കണ്ടതും വീണ്ടുമാവാൻ ചിരിച്ചു.... അധിക്കും കൂട്ടുകാർക്കും കൈ കൊടുത്തു...... ഏയ് എല്ലാരും എന്താ ഇങ്ങനെ ഇതല്ലേ മറ്റൊരു കോളേജ് അത്രേ ഉള്ളു ഈ ശിവക്ക്... എന്നാ ശെരിയെടോ പോട്ടെ....... ശിവ പറഞ്ഞതും അവർ തലയാട്ടി..... ഗേറ്റ് കടന്നു ശിവ പോകുന്നതും നോക്കി അവർനിന്നു..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story