പുനർ വിവാഹം: ഭാഗം 58

punarvivaham

എഴുത്തുകാരി: ആര്യ

പിന്നീട് ശിവയെ പറ്റി യാതൊരു അറിവും ആധിക്കും കൂട്ടുകാർക്കും കിട്ടിയിരുന്നില്ല..... ഡാ....... മിഥുൻ വിളിച്ചതും അരുൺ ഞെട്ടി പിറകിലേക്ക് നോക്കി..... ഡാ മിഥുനെ..... ഇവള് ഇവന്റെ വായിലേക്കാണോ നമ്മളെ തള്ളി ഇട്ടേ.... ഒരു വാക്ക് പറഞ്ഞൂടാരുന്നോ... അവൻ ആണ് ഇവൻ എന്ന്.... ഫോട്ടോയിലേക്കും നോക്കി അരുൺ പറഞ്ഞു..... എടാ മണ്ട അതിനു അവൾക്കെങ്ങനെ അറിയാന ശിവയെ നമുക്കറിയാം എന്ന്... മിഥുൻ പറഞ്ഞു കൊണ്ട് നിന്നതും താഴെ കാറിന്റെ ശബ്ദം വന്നത് അവര് കേട്ടു...... അരുണിന്റെ മുട്ടുകൾ കൂട്ടി ഇടിക്കുവാൻ തുടങ്ങി.... ഡാ മിഥുനെ ശിവ ആണെന്ന് തോന്നുന്നട....... ( അരുൺ ) അവൻ ആണെങ്കിൽ പണി പാളുമല്ലോ.... മിഥുൻ പതിയെ ഡോർ തുറന്നു വെളിയിലേക്കിറങ്ങി.... അവരോടു അകത്തു തന്നെ നിന്നോളാൻ പറഞ്ഞു....

മിഥുൻ പതിയെ നടന്നു വന്നു മുകളിൽ നിന്നും താഴേക്കു നോക്കി.... ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവന്റെ നെഞ്ചോന്നു പിടച്ചു.... ആ ഡോർ തുറന്നു വന്നു അകത്തേക്കു അവൻ കാലെടുത്തു വെച്ചു... മിഥുൻ ശ്വാസം ആഞ്ഞെടുത്തു..... ശിവ അല്ലായിരുന്നു അത്... ഋഷി ആയിരുന്നു.... അർദ്ധവ്നെ കണ്ടതും മിഥുൻ ഞെഞ്ചിൽ കൈ വെച്ചു കൊണ്ട് റൂമിലേക്ക്‌ ചെന്ന് കയറി ... ഡാ... അവൻ ആണോ... ( അരുൺ ) അല്ലടാ.. മറ്റാരോ ആ... എനിക്ക് തോനുന്നു അതായിരിക്കും അർദ്ധവ് ..... അർദ്ധവ് മുകളിലേക്കു കയറി വരുന്ന ശബ്ദം കേട്ടതും മിഥുൻ അവരൊടു മിണ്ടരുതെന്നു പറഞ്ഞു..... അർദ്ധവിന്റെ ശബ്ദം അവരുടെ റൂമിനടുത്തു എത്തിയിരുന്നു.... അവിടെ നിന്നും അകന്നു പോകുന്നത് അവർ അറിഞ്ഞു...... ആ ശബ്ദം അകന്നു പോയതും മിഥുൻ പാറു പറഞ്ഞെടുത്തു അവളുടെ സർട്ടിഫിക്കറ്റ് നോക്കാൻ തുടങ്ങി....

ടേബിളിന് മുകളിൽ ബാഗ് ഉണ്ടായിരുന്നു അതിൽ ഒരു ഫയലിൽ അവൾ എല്ലാമെടുത്തു വെച്ചിട്ടുണ്ടായിരുന്നു..... അന്ന് ലെറ്റർ എഴുതുന്നതിനു മുന്നേ പാറു എല്ലാം എടുത്തു വെച്ചിരുന്നു..... ബെഡിൽ അവളുടെ മറ്റൊരു വല്യ ബാഗും ഉണ്ടായിരുന്നു... അതിൽ അവളുടെ ഡ്രെസ്സും മറ്റുമായിരുന്നു..അവൾ വീട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന ഡ്രെസ്സ് ആയിരുന്നു അതെല്ലാം.... മിഥുൻ അതെല്ലാം കയ്യിലെടുത്തു അരുണിന്റെ കയ്യിൽ കൊടുത്തു.... ഇതേ സമയം അർദ്ധവിനു ഉറക്കമില്ലാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി നടക്കുകയായിരുന്നു..... പാറുവിനെ കുറിച്ചോർക്കുമ്പോൾ അവന്റെ മനസ്സിൽ സങ്കടം കൂടി വന്നു.... തനിക്കു വേണ്ടി ഇന്ന് വരെ ആരും ..... അവളോട്‌ ഒരിക്കൽ പോലും സ്നേഹത്തോടെ താൻ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല..... ഇന്നും ആരും അറിയാതെ അവളെ തിരക്കി ഇറങ്ങി... പക്ഷെ എവിടാണെന്നും പറഞ്ഞ പോകുന്നെ.....

മിഥുൻ വെളിയിലേക്കിറങ്ങുവാൻ ഡോർ തുറന്നതും.... എതിരെ ഉള്ള റൂമിൽ നിന്നും അർദ്ധവ് ഇറങ്ങുന്നതാണവൻ കാണുന്നത്..... പെട്ടെന്ന് മിഥുൻ ഡോർ ചാരി.... ഡോറിനിടയിലൂടെ അവൻ അർദ്ധവിനെ നോക്കി..... ബാൽക്കണിയിലേക്കുള്ള ഡോർ ഓപ്പൺ ചെയ്യുകയായിരുന്നവൻ..... അവിടെ ചെന്ന് വെളിയിലേക്ക് നോക്കി നിന്നു ... ചുണ്ടിലേക്ക് സിഗരറ്റ് കത്തിച്ചു വെച്ചു കൊണ്ട് വെളിയിലെ ഇരുട്ടിലേക്കു നോക്കി അവൻ നിന്നു..... അവന്റെ മനസ് ശാന്തമായിരുന്നില്ല ........ ഡാ... അവൻ തിരിഞ്ഞു നിക്കുവാ..... ഇപ്പോൾ ഇറങ്ങാൻ പറ്റിയ ടൈം ആ... നമ്മൾ ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും അപകടമാണ്... ശിവ വന്നാൽ പാറു എവിടെ ആണെന്ന് അറിഞ്ഞെന്നു വരും.. അതുണ്ടാവാൻ പാടില്ല....... മിഥുൻ പറഞ്ഞത് ശെരി ആണെന്ന് അരുണിന് തോന്നി....

അവർ റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി സ്റ്റെപ് ഇറങ്ങി പതിയെ താഴേക്കു വന്നു...... മെയിൻ ഡോർ അർദ്ധവ് പൂട്ടിയിരുന്നു...മിഥുൻ ശബ്ദം ഉണ്ടാക്കാതെ അത് തുറന്നു വെളിയിൽ ഇറങ്ങി...... വന്ന വഴി തന്നെ അവർ തിരിച്ചിറങ്ങി....... കാറിനടുത്തേക്ക് വേഗത്തിൽ നടക്കുമ്പോൾ മിഥുൻ ഫോൺ കയ്യിലെടുത്തു... ആദിയെ വിളിച്ചു കാര്യം പറഞ്ഞു.... ഉററങ്ങാതെ അത്രയും നേരം ഇരുന്ന പാറുനോട് ആധി വന്നു അവരിങ്ങി എന്ന് പറയുമ്പോൾ അത്രയും നേരം വിളിച്ച ദൈവങ്ങളെ ഒക്കെ അവൾ വീണ്ടും മനസ്സിൽ നന്ദി പറഞ്ഞു.... അവരിറങ്ങി ഇല്ലേ മോളെ... ഇനി പോയി കിടക്കു .. നിറഞ്ഞു വന്നു കണ്ണുനീർ തുടച്ചു കൊണ്ടവൾ അവർക്കു നേരെ തലയാട്ടി.... **************** പിറ്റേന്ന് ഉച്ചയോടെ അടുത്തത്തതും മിഥുന്റെ കാർ ഗേറ്റ് കടന്നു വന്നിരുന്നു .. അവർ വന്നെന്നു ആദി ഉമ്മറത്ത് നിന്നും വിളിച്ചു പറഞ്ഞതും പയർ അരിഞ്ഞു കൊണ്ട് നിന്ന പാറു അതവിടെ വെച്ചിട്ട് അവരുടെ അടുത്തേക്കൊടി.....

അവളുടെ പോക്ക് കണ്ടു ലക്ഷ്മിയും ഗായുവും ചിരിച്ചു കൊണ്ട് അവളുടെ അവളുടെ പിറകെ ചെന്നു...... കാറിൽ നിന്നും മിഥുൻ ഇറങ്ങുന്നത് കണ്ടതും അവൾ ഓടി മിഥുന്റെ അടുത്തേക്ക് ചെന്നു..... എന്തിയെ... ( പാറു). എന്ത്.... ( മിഥുൻ ). എന്റെ സർട്ടിഫിക്കറ്റ്.... ( പാറു ) ഓ... അപ്പൊ മോളു അതിനാണല്ലേ ഓടി വന്നത്..... ഞങ്ങള് മൂന്നെണ്ണം പോയട്ടു എങ്ങനുണ്ടന്ന് പോലും നിനക്കറിയണ്ട അല്ലെ... മിഥുൻ കള്ള കെറുവോടെ അവളോട്‌ പറഞ്ഞു.. അത് കേട്ടതും പാറുവിന്റെ മുഖം വാടി ..... എന്റെ മിഥുനെട്ടെ അത് അവൾക്കങ്ങു കൊടുത്തേക്കു... ഇന്നലെ നിങ്ങളുടെ കാര്യം ഓർത്തു ആ പാവം ഉറങ്ങിട്ടു കൂടെ ഇല്ല ... ( ഗായു ) അത് പിന്നെ ഞങ്ങൾക്കറിയില്ലേ ഗായു... അതുകൊണ്ടല്ലേ ഇറങ്ങിയപ്പോളെ ആദിയെ വിളിച്ചു അറിയിച്ചേ....

മിഥുൻ വീണ്ടും കാറിന്റെ ഡോർ ഓപ്പൺ ചെയ്യ്തു അകത്തിരുന്ന ഫയലും കൂടെ അവളുടെ ഡ്രെസ്സ് അടങ്ങിയ ബാഗും അവളുടെ കയ്യിലെക്ക് എടുത്തു വെച്ചു കൊടുത്തു.... അത് കണ്ടതും അവളുടെ മുഖത്തു സന്തോഷം നിറഞ്ഞു.... മിഥുന്റെ കയ്യിൽ നിന്നും അവളത് വാങ്ങി.... നന്ദി എന്നോണം അരുണിനേം മിഥുനേം അവൾ നോക്കി.... സർ..... വിളി വന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതും വാസു ആയിരുന്നു .. അരുൺ പോക്കറ്റിൽ നിന്നും കുറച്ചു ക്യാഷ് എടുത്തു അയാളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു..... അയാൾ അതും വാങ്ങി അവിടെ നിന്നും പോയി..... വീടിനുള്ളിലേക്ക് എല്ലാവരും കയറി..... ആധി പാറുവിന്റെ കയ്യിൽ ഇരുന്ന സർട്ടിഫിക്കറ്റ് ഓരോന്നായി എടുത്തു നോക്കുന്നുണ്ടായിരുന്നു..... Bsc mlt പഠിച്ചിട്ടുണ്ടങ്കിലും അതിന്റെ കൂടെ അവൾ ഡിഗ്രി എക്സാം എഴുതി കംപ്ലീറ്റ് ചെയ്തിരുന്നു... അതിന്റെ സർട്ടിഫിക്കറ്റും മറ്റും കൂട്ടത്തിൽ ഉണ്ടായിരുന്നു .. പാറു.......

ഞങ്ങൾ ഒരു ഓപ്ഷൻ നിന്റെ മുന്നിലേക്ക്‌ വെക്കട്ടെ ..... ( ആധിയുടെ സംസാരം കേട്ടതും പാറു ആധി പറയുന്നത് ശ്രെദ്ധിച്ചു കേട്ടു ). എന്താ ആദി ഏട്ടാ... ( പാറു ) പാറു നിനക്ക് ഇവിടെ അറിയാവുന്ന ലാബ് ഒന്നും ഇല്ല...... ഞങ്ങൾക്കും വല്യ പരിജയം ഒന്നും ഇല്ല.. കേറിയാൽ തന്നെ നിനക്ക് പറ്റിയ സാലറി ഒന്നും കിട്ടില്ല.... അത് കൊണ്ട് കമ്പനിയിൽ ഒരു ഒഴിവു ഉണ്ട്.... മിഥുന്റെ P A ആയിരുന്ന കുട്ടി ഇപ്പോൾ ഇല്ല.... പാറുനെ ആ പോസ്റ്റിലേക്ക് ആക്കാം..... എന്തോന്നാ.... P A ഓ.... എനിക്ക് പേടിയാ... അതും അവിടൊക്കെ... ഞാൻ വല്ല ലാബിലും നിന്നോളം ചേട്ടാ... എനിക്ക് ശെരിക്കും പേടി ആയിട്ടാ... സത്യം അവിടെ വന്നു എന്താ ചെയ്യണ്ടത് എന്ന് പോലും എനിക്കറിയില്ല...

പാറു ഇപ്പോൾ കരയും എന്ന അവസ്ഥയിൽ എത്തിയിരുന്നു.... എന്റെ പാറു നിനക്ക് ശിവയുടെ മുന്നിൽ തോൽക്കാൻ വയ്യാന്നല്ലേ നീ പറഞ്ഞത്... ഇപ്പോൾ കിട്ടിയ ജോലി എന്തുകൊണ്ടും നല്ലത് തന്നെയാ... നീ ഒന്നും പേടിക്കണ്ട... നിനക്ക് എന്ത് സംശയം തോന്നിയാലും അത് മിഥുനോടോ എന്നോടോ പറയാം... പിന്നെ ആദ്യത്തെ രണ്ട് ദിവസം നിനക്ക് എല്ലാമോന്നു പറഞ്ഞു തരാൻ ആരേലും ചുമതല പെടുത്താടി നീ ഇങ്ങനെ പേടിക്കാതെ...( ആധി ) സമ്മതിക്കു പാറു.... ഗായു കൂടി പറഞ്ഞതും. പാറു ഒന്ന് ആലോചിച്ചിട്ടു അവർക്കു നേരെ തലയാട്ടി............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story