പുനർ വിവാഹം: ഭാഗം 59

punarvivaham

എഴുത്തുകാരി: ആര്യ

പാലക്കാട് ഉള്ള തന്റെ ഗെസ്റ്റ് ഹൗസിൽ നിന്നും ശിവ തന്റെ ബാഗുമായി വെളിയിലേക്കിറങ്ങി........ ഗേറ്റിനടുത്തു നിന്നും ആ വീടിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന രാമൻ ശിവയെ കണ്ടതും ഓടി ശിവയുടെ കാറിനടുത്തേക്ക് വന്നു ... അയ്യോ സാറേ..... പോകുവാണോ.... ഞാൻ കാവലെല് വരെ പോയതാ.....ചായ ഇപ്പോൾ ഇട്ടോണ്ട് വരാം സാറെ..... കഴുത്തിൽ കിടന്ന തോർത്ത്‌ ഒന്ന് കൂടി തട്ടി ഇട്ടുകൊണ്ട് അയാൾ അകത്തേക്ക് കയറുവാൻ പാവിച്ചു.... രാമേട്ടാ....... ശിവ വിളിച്ചതും അയാൾ അവിടെ നിന്നു..... എന്താ കുഞ്ഞേ.... ( രാമൻ ) ഞാൻ വീട്ടിലേക്ക് പോകുവാ രാമേട്ടാ..... ചായ ഒന്നും ഇപ്പോൾ ഇടേണ്ട.... ശിവ പോക്കറ്റിൽ നിന്നും കുറച്ചു പയിസ എടുത്തു അയാളുടെ കയ്യിൽ വെച്ചു കൊടുത്തു... ശിവ വന്നു പോകുമ്പോൾ ഇത് പോലെ എന്തെങ്കിലും രാമന് കൊടുത്തിട്ടേ പോകാറുള്ളു ...

ശിവ പോകുവാനായി കാറിലേക്ക് കയറി ..... അയാളെ നോക്കി ചിരിച്ചു കൊണ്ട് കാർ വെളിയിലെക്കെടുത്തു........ ആ വലിയ വീടിന്റെ ഗേറ്റ് കടന്നു ശിവയുടെ കാർ തിരിച്ചു..... കുറച്ചു മണിക്കൂർത്തെ യാത്രക്ക് ശേഷം ശിവ തന്റെ വീടിന്റെ ഗേറ്റ് കടന്നു വന്നിരുന്നു ..... പാറുവിനോട് ദേഷ്യം ഉള്ളിൽ ഉണ്ടെങ്കിലും അവളെ കാണാൻ കഴിയാത്തത് അവനിൽ ചെറിയൊരു നോവ് പടർത്തിയിരുന്നു....... കാർപോർചിലേക്ക് കാർ കൊണ്ട് നിർത്തി അവൻ അതിൽ നിന്നും വെളിയിലേക്കിറങ്ങി ....... സ്റ്റെപ് കയറി അകത്തേക്ക് ചെന്ന്... വെളിയിൽ ഉള്ള കാളിങ് ബെൽ നീട്ടി അടിച്ചു....കുറച്ചു കഴിഞ്ഞതും അവനു മുന്നിൽ കതകു തുറക്കപ്പെട്ടു..... മുന്നിൽ നിൽക്കുന്ന അർദ്ധവിനെ കണ്ടതും ശിവയുടെ മുഖം വലിഞ്ഞു മുറുകി..... ശിവ വീടിനുള്ളിലേക്ക് കയറിയതും അവന്റെ റൂം ലക്ഷ്യമാക്കി നടന്നു...

അർദ്ധവ് ശിവയോട് സത്യങ്ങൾ പറയുവാനായി ശിവയുടെ പിറകെ നടക്കാൻ പാവിച്ചതും... അർദ്ധവ്..... റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്ന രേണുകയുടെ വിളി ആയിരുന്നു .... ശിവ അവരെ ഒന്ന് നോക്കിയ ശേഷം അവന്റെ മുറിക്കടുത്തേക്ക് ചെന്നു.... ആ ഡോർ തുറക്കുമ്പോൾ എന്തുകൊണ്ടോ അവന്റെ ഉള്ളം തുടിച്ചിരുന്നു പാറുവിനെ ഒന്ന് കാണുവാൻ...... മുറിക്കത്തേക്ക് ശിവ കയറി .... ആ മുറി ആകെ ശിവ കണ്ണോടിച്ചു.... പാറുവിനായി....എന്നാൽ അവന്റെ കണ്ണുകളിൽ നിരാശ ആയിരുന്നു ഫലം...... ശിവ മുറിക്കുള്ളിലേക്ക് കയറി ....... മുറിയാകെ വൃത്തിയിൽ തന്നെ രേണുക ജോലിക്കാരെ കൊണ്ട് ഇടിപ്പിച്ചിരുന്നു...... ശിവ ഉള്ളിലേക്ക് കയറി ഓരോ ഭാഗവും നോക്കുവാൻ തുടങ്ങി.... പാറുവിനെ അവിടെ എങ്ങും കാണുന്നില്ലായിരുന്നു..... തിരിഞ്ഞു നടന്ന ശിവയുടെ കണ്ണിലേക്കു മേശയുടെ മുകളിൽ ഇരിക്കുന്ന ലെറ്ററിലേക്കായിരുന്നു..... ആ ലെറ്റർ അവൻ കയ്യിലെക്കെടുത്തു...

കവർ പൊട്ടിച്ചു കൊണ്ട് ഉള്ളിൽ ഇരുന്ന പേപ്പർ വലിച്ചു പുറത്തേക്കെടുത്തു..... ആ പേപ്പർ നിവർത്തുമ്പോൾ അവന്റെ ഹൃദയം എന്തെന്നില്ലാതെ ഇടിക്കുവാൻ തുടങ്ങി..... പാറുവിന്റെ കയ്യക്ഷരം തെളിഞ്ഞു വരാൻ തുടങ്ങി....... അതിലെ ഓരോ വാക്കുകൾ ആയി ശിവ വായിക്കുവാൻ തുടങ്ങി അവന്റെ ചുണ്ടുകൾ വിറച്ചു..... കൈകൾ വിറച്ചു... പിറകിലേക്ക് വേച്ചു പോയ ശിവ ആശ്രയതിനെന്നോണം ടേബിളിലേക്ക് കൈ കുത്തി നിന്നു....... ആ പേപ്പർ അവൻ നെഞ്ചോടു ചേർത്ത് പിടിച്ചു....... ശിവേട്ടന്................. അങ്ങനെ വിളിക്കാമോ... എന്നറിയില്ല........ ഇഷ്ടായിരുന്നു......... ഒരുപാട്........... ഒരുപാട് സ്നേഹിച്ചു പോയി........... നഷ്ടപ്പെടേരുതെന്നു ഉള്ളാലെ ആശിച്ചു............ നഷ്ടപ്പെടുത്തി കളയാൻ മനസ് വന്നില്ല ഏട്ടാ......... ഏട്ടനൊരു തണലായി നില്കാൻ തോന്നി..... എല്ലാം തെറ്റായി പോയി എന്ന് ഏട്ടൻ എനിക്ക് ബോധ്യപെടുത്തി തന്നു.......... ഒരിക്കലും ആ ഹൃദയത്തിൽ പാറുന് സ്ഥാനം ഇല്ലന്ന് അറിയാം..........

നമ്മൾ പറയാറില്ലേ ഏട്ടാ ഇഷ്ടമല്ലാത്തവരുടെ മനസിലേക്ക് എത്ര ഇടിച്ചു കയറാൻ നോക്കിയട്ടും കാര്യം ഇല്ലന്ന് ........... എന്റെ ജീവിതത്തിൽ അത് സംഭവിച്ചു....... ഇഷ്ടമില്ലാത്ത ഏട്ടന്റെ ഹൃദയത്തിലേക്കു ഞാൻ ഇടിച്ചു കയറുവാൻ നോക്കുവായിരുന്നു .... ഇനി അത് ഉണ്ടാവില്ല ശിവേട്ട....... ഞാൻ ഒരു പെണ്ണാ എനിക്കും ഉണ്ട് ഏട്ടാ ഒരു മനസ്..... മറ്റുള്ളവരുടെ മുന്നിൽ ഞാൻ തെറ്റുകാരി ആയി.... എല്ലാവർക്കും എന്നെ വേണ്ടാതായി........ ഇനി മുതൽ പാറു ഒറ്റയ്ക്ക് ജീവിച്ചോളാം...... ആരുടേയും ശല്യം ആയി പാറു വരില്ല.... എനിക്ക് ഒരു ഒറ്റ അപേക്ഷയെ നിങ്ങളോടൊക്കെ ഉള്ളു..... എന്നെ തിരക്കി വരുരുത്........ പിന്നെ അച്ഛനോടും അമ്മയോടും ഏട്ടനോടും.......... ഞാൻ തെറ്റുകാരി അല്ല..... ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെണ്ണിനു ഇങ്ങനെ ചെയ്യാനെ പറ്റു.......

എന്നെ തിരക്കി ഒരിക്കൽ പോലും നിങ്ങളാരും വരരുത്.... ആരോടും എനിക്ക് ദേഷ്യമില്ല ... സങ്കടവും ഇല്ല..... പ്രവീണേട്ടൻ ഇത്രയും നാളും എനിക്ക് വേണ്ടി ജീവിച്ചു ജീവിതം മാറ്റി വെച്ചു....ഇനി അത് വേണ്ട... മീനുനെ ഏട്ടനിന്നു അകറ്റാൻ ഞാൻ നോക്കിയിട്ടില്ല ഏട്ടാ ....നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം... എനിക്ക് ഇവിടെ സുഖമാണ്.... ഞാൻ ഇവിടെ എത്തിപ്പെട്ടിട്ടാണ് നിങ്ങള്ക്ക് ഈ കത്ത് പോലും കിട്ടുന്നത്... എങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല.... ഞാൻ സേഫ് ആണ്... എന്നെ തിരക്കി ആരും ഇനിയും വരണ്ടതില്ല..... ആ കത്ത് അവിടെ അവസാനിച്ചു.... ശിവ റൂമിൽ നിന്നും ഇറങ്ങി വെളിയിക്ക് ഓടുകയാരുന്നു.ശിവ ധിറുതിയിൽ ഇറങ്ങി ഓടുന്നത് .. അർദ്ധവും രേണുകയും കണ്ടിരുന്നു.... ഊറി ചിരിച്ചു കൊണ്ട് രേണുക ശിവ പോയ വഴിയേ നോക്കി നിന്നു..... ശിവ കാറും എടുത്തു കൊണ്ട് പാറുവിന്റെ വീട്ടിലേക്കു പോയി......കാറിന്റെ സ്പീഡ് കൂടിയിരുന്നു....

എതിരെ വന്ന വണ്ടിക്കാർ പലരും ഉച്ചച്ചതിൽ പലതും വിളിച്ചു പറയുന്നുണ്ടായിരുന്നു.... ഒന്നും കേൾക്കുവാനുള്ള മാനസിക അവസ്ഥ അല്ലായിരുന്നു അവനു....... പാറുവിന്റെ വീടിനു മുന്നിലേക്ക്‌ കാർ പാഞ്ഞു വന്നു നിന്നു... പത്രത്തിൽ കണ്ണും നട്ടു കയ്യിലെ ചായ ക്ലാസ്സ്‌ വായിലേക്ക് വെക്കാൻ പാവിച്ച പ്രവീൺ ഞെട്ടി എണീറ്റത്തും കയ്യിൽ ഇരുന്ന ചായ അവന്റെ ദേഹത്തേക്ക് വീണിരുന്നു.... പെട്ടെന്ന് ചാടി അവൻ എണീറ്റു..... കാറിൽ നിന്നും ഇറങ്ങി വരുന്ന ശിവയെ കണ്ടതും അവൻ ഒന്ന് ചിരിക്കുവാൻ പാവിച്ചു.... അകത്തേക്ക് കയറി വന്ന ശിവ പ്രവീണിന്റെ കരണത്തു നോക്കി ഒന്ന് പൊട്ടിച്ചു...അടിയുടെ ശബ്ദം കേട്ടു കൊണ്ട് അകത്തു നിന്നും എല്ലാവരും ഇറങ്ങി വന്നിരുന്നു..... കരണത്തു കയ്യും വെച്ചു കാര്യം എന്താണെന്നു അറിയാതെ നിക്കുന്ന പ്രവീണിനടുത്തേക്ക് അവർ വന്നു..... എന്താ മോനെ നീ എന്തിനാ അവനെ താല്ലിയത്... ( ഹരി ) ശിവക്ക് പറയുവാൻ വാക്കുകൾ ഇല്ലായിരുന്നു....

പകരം പാറു എഴുതിയ കത്ത് അവർക്കു നേരെ ശിവ കൊടുത്തു.... സംശയത്തോടെ അവർ ആ കത്ത് അവന്റെ കയ്യിൽ നിന്നും വാങ്ങി...... പ്രവീൺ അപ്പോളും അതെ നിൽപ്പ് തുടരുവായിരുന്നു.. പ്രവീണിനെ ദേഷ്യത്തിൽ ഒന്ന് നോക്കി കൊണ്ട് ശിവ അവിടെ ഉള്ള കസേരയിലേക്ക് ഇരുന്നു.... തലയിൽ കയ്യും താങ്ങി......... ചതിച്ചല്ലോ മോനെ...... അയാളുടെ കണ്ണുകൾ നിറഞ്ഞു..... പ്രവീണിനും ദിവ്യയും കൂടി ലെറ്റർ വാങ്ങി വായിച്ചു.... മോളെ....... ദിവ്യ കരഞ്ഞു കൊണ്ട് ഹരിയുടെ നെഞ്ചിലേക്ക് വീണു...... അയാൾ അവരെ താങ്ങി പിടിച്ചു വീടിനുള്ളിലേക്ക് തിരിഞ്ഞു..... അച്ഛാ.... പ്രവീൺ വിളിച്ചതും ഹരി അവിടെ നിന്നു..... എന്റെ മോളു കരഞ്ഞോണ്ട് പറഞ്ഞതല്ലേ പ്രവീണേ.... ആരേലും എന്റെ കുഞ്ഞിന്റെ മനസ് കാണുവാൻ ശ്രെമിച്ചോ..... അവൾ പറയുന്നത് എന്താണെന്നു പോലും നിങ്ങള് കേൾക്കുവാൻ തയാറായോ..... അന്ന് നിങ്ങളവളെ കെട്ടിരുന്നെങ്കിൽ ഇന്നെന്റെ കുഞ്ഞു ഇവിടെ കണ്ടേനെ......

കുറച്ചു വർഷം കൊണ്ട് സന്തോഷം എന്താണെന്നു എന്റെ മോളു അറിയുന്നില്ല.........ബാക്കി പറയുവാൻ പറ്റാതെ അയാൾ അകത്തേക്ക് കയറി പോയി ...കരഞ്ഞു തളർന്നു ദിവ്യയും....... **************** മുറ്റത്തേക്കിറങ്ങി നിൽക്കുകയായിരുന്നു ശിവ.... പ്രവീൻ ശിവയുടെ അടുത്തേക്ക് നടന്നു... ശിവയുടെ തോളിലേക്ക് പ്രവീണിന്റെ കൈ വന്നു പതിഞ്ഞതും ശിവ തിരിഞ്ഞു നോക്കി.... ഡാ അവളോടുള്ള അപ്പോളത്തെ ദേഷ്യത്തിൽ പറ്റി പോയതാടാ.... ഇന്നി നിമിഷം വരെ അവളെ ഒന്ന് വിളിച്ചു ചോദിക്കുവാൻ പോലും എന്റെ മനസ് അനുവദിച്ചില്ല.... പ്രവീൺ കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു..... ശിവ പ്രവീണിനെ പിടിച്ചു എണീപ്പിച്ചു..... നിന്റെ ഭാഗത്തു ഉണ്ടായ തെറ്റ് തന്നെയാ എനിക്കും സംഭവിച്ചേ.... നീ വിളിച്ചു തിരക്കുമെന്ന് കരുതിയ ഞാൻ പാലക്കാട്ടേക്ക് പോയത്...

പക്ഷെ നമ്മൾ രണ്ടാളും ചിന്തിച്ചത് തിരിഞ്ഞാണ്..... പാറു ഇവിടുണ്ടന്ന് കണ്ടു പിടിക്കണം പ്രവീണേ..... അച്ഛന്റേം അമ്മേടേം കണ്ണുനീരിൽ ഞാൻ കൂടി കാരണകാരനായി.... ( ശിവ ) പക്ഷെ അവളെ എവിടെ തിരക്കും.... ഈ ഒരു ലെറ്റർ മാത്രം..... എന്നാലും ഇതിനവസാനം അവളെന്താ ഇങ്ങനെ എഴുതിയത്.... ( പ്രവീൺ ) കാരണം അവൾ ആരുടെയോ കയ്യിൽ എത്തി പെട്ടതിനു ശേഷമാണ് ആ ലെറ്റർ അവിടെ എത്തിയത്... ആരായിരിക്കും അവിടെ ആ ലെറ്റർ കൊണ്ട് വന്നത്... ഇനി അവള് തന്നെയാണോ..... ശിവയുടെ സംശയങ്ങൾ കാട് കയറി...... പക്ഷെ ശിവ..... അവൾക്കു ഫ്രണ്ട്സ് എന്ന് പറയുവാൻ ആരുമില്ല......മീനു മാത്ര അവളുടെ ഒരേ ഒരു കൂട്ട്... അവളുടെ അടുത്തേക്ക് ഒരിക്കലും പാറു ചെന്നട്ടില്ല....പിന്നെ എവിടേക്ക്.... ( പ്രവീൺ ) അറിയില്ലെടാ..... പക്ഷെ ഒന്ന് ഉറപ്പിക്കാം അവൾ സേഫ് ആണ്...... അവർ സംസാരിച്ചു കൊണ്ട് നിന്നതും ആ മുറ്റത്തേക്ക് മറ്റൊരു കാർ വന്നു നിന്നു....

കാറിന്റെ ശബ്ദം കേട്ടതും ശിവയും പ്രവീണും അങ്ങോട്ടേക്ക് നോക്കി.... കാർ കണ്ടതും ശിവയുടെ മുഖം വലിഞ്ഞു മുറുകി...... എന്നാൽ അതിനു ഉപരി അവരുടെ മുഖത്തു സംശയം ആയിരുന്നു.... കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും ശിവയുടെ മുഖം വലിഞ്ഞു മുറുകി... കൈ പത്തി ചുരുട്ടി പിടിച്ചു കൊണ്ട് അവൻ മുന്നിലേക്ക്‌ ആഞ്ഞതും പ്രവീൺ ശിവയുടെ കയ്യിൽ പിടിച്ചു... തിരിഞ്ഞു നോക്കിയ ശിവയെ പ്രവീൺ വേണ്ടാന്നുള്ള രീതിയിൽ കണ്ണടച്ച് കാണിച്ചു... കാറിൽ നിന്നും ഇറങ്ങിയ അർദ്ധവ് അവരുടെ അടുത്തേക്ക് നടന്നു വന്നു.... ശിവയുടെ മുന്നിൽ വന്നതും അവന്റെ തല താനു... ശിവ ഞാൻ വന്നത് ഒരു കാര്യം.....

അർദ്ധവ് പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപേ ശിവ അർദ്ധവിന്റെ ഷിർട്ടിൽ കയറി പിടിച്ചു.... ഇനി എന്തുവാഡാ നിനക്ക് പറയുവാനുള്ളത് ... ഏഹ്ഹ്.... നീ ഒറ്റ ഒരുത്തൻ കാരണമാട അവളെ ഞങ്ങൾക്ക് നഷ്ടയത്..... ഇനി നീ അടുത്ത കള്ളം പറയാൻ ആണോ വന്നേ.... ശിവയുടെ കണ്ണുകൾ ചുവന്നിരുന്നു...... ശിവയുടെ കൈ ബാലമായി അർദ്ധവ് വിടിപ്പിച്ചു... ശിവ ഞാൻ പറയുന്നത് നിങ്ങൾ ആദ്യമേ കേൾക്കു.... സമയം പോകും തൊറും പാറുവിന് ആപത്താണ്.... അർദ്ധവ് പറഞ്ഞു നിർത്തിയതും ശിവ ശാന്തനായി..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story