പുനർ വിവാഹം: ഭാഗം 6

punarvivaham

എഴുത്തുകാരി: ആര്യ

 അന്ന് രാത്രി അവൾക്കു ഉറക്കമില്ലായിരുന്നു ചുറ്റും കണ്ണോടിച്ചവൾ അങ്ങനെ കിടന്നു.... പെട്ടെന്നവൾ എന്തോ ഓർത്തത്‌ പോലെ ഫോൺ കയ്യിലെടുത്തു മീനുവിനെ വിളിച്ചു... ഹലോ.. ഡി നീ ഉറങ്ങിയോ.... ഉറങ്ങനോ.. ഈ ഏഴുമണിക്കോ.....🙄. ( മീനു ) ഓ സോറി ഞാൻ ഇവിടുത്തെ കാര്യം വെച്ചു അങ്ങ് ചോയിച്ചു പോയതാ... എന്താടി വിളിച്ചേ... മീനു നാളെ നമുക്ക് ഒരു സ്ഥലം വരെ പോയാലോ... എങ്ങോട്ടേക്കാടി.... ശ്രീനിലയത്തേക്ക്.......😜 അതെവിടാടി... നിന്റെ ഫ്രെണ്ട്സ് വല്ലതും ഉണ്ടോ അവിടെ.... ഫ്രണ്ട്സ് അല്ല മോളെ.. ശത്രു.. എടി പൊട്ടി അയാളുടെ വീടാ... ആരോടേലും തിരക്കി പോകാം... നീ എന്തുവാ പറയുന്നേ.... ( meenu) എന്റെ മീനുട്ടി... അന്ന് ലാബിൽ വെച്ചു മേഡം പറഞ്ഞാരുന്നു. ശ്രീനിലയത്തെ പ്രസധേട്ടൻ..... അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നൊക്കെ... ഡീ... ഈ കണ്ടാമൃകം മാത്രേ കാണു ഇങ്ങനെ... ഒരു പക്ഷെ ആ സാർ പറഞ്ഞാൽ ഇയാൾ എന്റെ പുറകെ ഉള്ള ഈ നടത്തം നിർത്തുവായിരിക്കും..... നാളെ നമുക്ക് ഒന്ന് പോയി സംസാരിച്ചാലോ..അതിനു മുന്നേ അടുത്തുള്ള ഏതേലും കടയിലോ മറ്റോ ചോദിക്കാം അവർ എങ്ങനുള്ളവരാണ് എന്നൊക്കെ എന്നിട്ട് അങ്ങോട്ട്‌ പോയ മതി.. ഒന്നാമത് അറിയാത്ത ആളുകൾ അല്ലെ.. നീ പറഞ്ഞത് ശെരിയാ നാളെ തന്നെ പോകാം.... പിറ്റേന്ന് രാവിലെ തന്നെ അവർ ഇറങ്ങി.... അവരെ പറ്റി തിരക്കിയതും എല്ലാവർക്കും നൂറു നാവായിരുന്നു പറയാൻ...

അത് കേട്ടതും അവർക്കു പൂർണവിശ്വാസം വന്നിരുന്നു... അവിടേക്കു ധൈര്യത്തോടെ പോകാമെന്നു... വീടിന്റെ ഗേറ്റ് കടന്നു അങ്ങോട്ട്‌ ചെന്ന അവർ കാളിങ് ബെല്ലടിച്ചട്ടും ആരെയും കാണാതെ ആയപ്പോൾ അവിടെക്കു വന്ന ഒരാളോട് ചോദിച്ചപ്പോൾ സാറും മേടവും അവിടെ ഇല്ലന്നും ഇനി ഇപ്പോൾ വരുമെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നും ഇടയ്ക്കു ഇങ്ങനെ പോകാറുള്ളതാണെന്നും അറിയാൻ കഴിഞ്ഞു... തിരിഞ്ഞു വണ്ടി എടുത്തു കൊണ്ട് പോകാൻ ഇറങ്ങിയപ്പോൾ മീനു അവളുടെ കയ്യിൽ പിടിച്ചു.. എന്താടി കേറൂ... കണ്ടില്ലേ ഞാൻ എവിടെ ചെന്നാലും ഇതാ അവസ്ഥ ഒരു കാര്യോം നടക്കില്ല....(പാറു ) മീനു അനങ്ങാതെ അങ്ങനെ നിക്കുന്നത് കണ്ട് വീണ്ടും അവൾ ചോദിച്ചു. മറുപടി ഇല്ലാഞ്ഞത് കൊണ്ട് പാറു അവളെ നോക്കി.. അവൾ മറ്റെങ്ങോട്ടോ നോക്കി നിക്കുന്നതാണവൾ കണ്ടത്. അങ്ങോട്ടേക്ക് നോക്കിയതും തന്നെ നോക്കി പേടിപ്പിക്കുന്ന ശിവനെയാണ് കണ്ടത്.... മീനു ni കേറൂ. ഡി നിന്നോട് കേറാനല്ലേ പറഞ്ഞെ... പെട്ടെന്നു മീനു ചാടി കയറി.. വണ്ടിയുമെടുത്തു സ്പീഡിൽ അവളാ ഗേറ്റ് കടന്നു പോയി.. ഡി അങ്ങേർക്കു നിന്നോട് നല്ല പകയാ... പിന്നെ നിന്നോട് ഞാൻ ഒരു കാര്യം പറയട്ടെ... നീ ഇന്നലെ പറഞ്ഞതൊക്കെ വെച്ചു ചെറിയച്ഛന്റെ മോനെ കൊണ്ട് ഞാൻ ഒരു അന്നേക്ഷണം നടത്തിയിരുന്നു...ഇത് വരെ ഞാൻ ഒന്നും പറയാഞ്ഞത് നിനക്ക് പേടി ആകുമെന്ന് കരുതിയ.. ആളെ പറ്റി തെറ്റായി ഒന്നും കേൾക്കാനില്ല പുറത്ത്....

പിന്നെ പെണ്ണെന്ന വർഗത്തേയെ പുള്ളിക്കിഷ്ടല്ല.. അതിനു കാരണം എന്താണെന്നു അറിയില്ല...അവർക്കു ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്... ഷോപ്പുകളും അങ്ങനെ പലതും എല്ലാം നോക്കുന്നത് ഈ പുള്ളിയാ.... പക്ഷെ അവിടെ ജോലിക്ക് അതികം ആരും അങ്ങനെ നിക്കാറില്ല പുള്ളി തന്നെ പിരിച്ചു വിടും... അതോണ്ട് അവിടെ ജോലിക്ക് കേറുന്നവർ എന്നും നിക്കാൻ പറ്റും എന്ന മോഹോം കൊണ്ടൊന്നും കേറാറില്ലടി.... പക്കാ ചൂടനാ.. നാട്ടിലൊള്ള പിള്ളേരുടെ അടി ഇടി പ്രേശ്നങ്ങൾക്കൊക്കെ കൂടെ നിക്കും.... ഫ്രെണ്ട്സ് എന്ന് പറയാൻ പുള്ളിക്ക് അതികം ആരുമില്ല എന്ന ചേട്ടൻ പറഞ്ഞെ.. അല്ലേലും ഇങ്ങനെ ഇത്രയും വലിയ ഉയരത്തിൽ ഒക്കെ നിൽക്കുന്നവർക്ക് അതികം ഫ്രണ്ട്സ് ഒന്നും ഉണ്ടാകാറും ഇല്ലല്ലോ.... വണ്ടി മുന്നോട്ടു നീങ്ങിയിരുന്നു...... ***************** പതിയെ അവളാ പ്രേശ്നങ്ങൾ എല്ലം മനസ്സിൽ നിന്നും തള്ളി നീക്കുവാൻ തുടങ്ങിയിരുന്നു.... മീനുട്ടിയെ... നീ വരാറായില്ലേ പെണ്ണെ....... ദേ എത്രയടി.. ഒരു അഞ്ചു മിനിറ്റ്.. പെട്ടെന്ന് അങ്ങ് എത്തും...... ഫോൺ വെച്ചതും അവൾ സന്തോഷത്തോടെ ഏട്ടന്റെ അടുത്തേക്കൊടി...... ഏട്ടാ....... എങ്ങനുണ്ട്... അവൾ അവന്റെ മുന്നിലേക്ക്‌ ചെന്നു തന്റെ ഡ്രസ്സ്‌ കാണിച്ചു കൊണ്ട് ചോദിച്ചു.... എന്റെ മോളു അല്ലേലും സുന്ദരി അല്ലെ..... അല്ല മീനു എത്തിയില്ലേ..... ഇങ്ങെത്തി എന്ന് പറഞ്ഞ ഫോൺ വെച്ചത്... പറഞ്ഞു തീർന്നതും അവളിങ്ങെത്തിയിരുന്നു.... അഹ്.. നിന്റെ ഫ്രണ്ട് ഇങ്ങെത്തിയല്ലോ.....

മീനുട്ടി.. പാറു അവളുടെ അടുത്തേക്ക് ഓടി...പാറു മീനുന്റെ കയ്യിലിരുന്ന ബാഗ് അമ്മയെ ഏൽപ്പിച്ചു... അമ്മേ ഞങ്ങളിറങ്ങുവാണെ.... രണ്ടൂടെ ഉച്ചയാകുമ്പോ ഇങ്ങു കഴിക്കാൻ എങ്കിലും എത്തിയേക്കണേ... എന്റെ അമ്മേ ഞങ്ങളിങ്ങു എത്തിയേക്കും അമ്മ ഞങ്ങൾക്ക് കാര്യമായിട്ട് എന്തേലും ഉണ്ടാക്കി വെച്ച മതി.. ( മീനു ) അതൊക്കെ ഞാൻ ഉണ്ടാക്കി വെച്ചോളാം... രണ്ടാളും സൂക്ഷിച്ചു പോണേ... പ്രവീണേ... നിനക്കും കൂടെ പൊക്കൂടെടാ അവളുമാരുടെ കൂടെ... എന്തിനു.. എന്നിട്ട് വേണം എന്റെ പോക്കറ്റ് കാലി ആവാൻ.. അമ്മ ഒന്ന് പോയെ.... അല്ലേലും ഏട്ടന് എന്നോടൊരു സ്നേഹോം ഇല്ല കണ്ടില്ലേ.. പയിസക്കു കണക്കു പറയുന്നേ.. ദേ പെണ്ണെ... എന്റന് നല്ല തല്ലു വാങ്ങല്ലു നീ.. നിങ്ങള് രണ്ടാളും അടിച്ചു പൊളിച്ചു പൊക്കോട്ടെന്ന് കരുതി പറഞ്ഞേയ.. വായികിട്ടു നമ്മളെല്ലാരും ഒരുമിച്ചല്ലേ പോകുന്നെ അപ്പൊ നിനക്കൊക്കെ വേണ്ടത് വാങ്ങി തരാം... പിന്നെ ഇപ്പൊ എന്തേലും വേണേ മേടിക്കാൻ പയിസ തരാം.. അവനത്തും പറഞ്ഞു പയിസ എടുത്തതും മീനു തടഞ്ഞു.. എന്റെ ഏട്ടാ ഇവൾക്ക് പ്രാന്ത ഞങ്ങളുടെല് പയിസ ഒക്കെ ഉണ്ട്.. ഏട്ടനെ വയികിട്ടു മുടിപ്പിച്ചോളാം...അതും പറഞ്ഞു അവരവിടെ നിന്നും ഇറങ്ങി... രണ്ടും കൂടെ അമ്പലത്തിലേക്ക... ഇപ്പൊ നിങ്ങള് കരുതും ഭക്തി കൂടിയതാണ് എന്ന് അല്ലാട്ടോ... ഇന്ന് ഉത്സവം തുടങ്ങുവാ ... പാറു ഇങ്ങോട്ട് വന്നേ പിന്നെ മീനു കൂടെ ഉണ്ടങ്കിൽ അവൾക്കിതൊക്കെ ഇഷ്ടമാ...

രണ്ടാളും വാ തോരാതെ സംസാരിച്ചു കൊണ്ട് മുന്നിലേക്ക്‌ നടന്നു....ആൽത്തറയിൽ ഇരിക്കുന്ന ചെക്കന്മാരെ കണ്ടതും മീനുട്ടി കുഞ്ഞി കോഴിത്തല പുറത്തെടുത്തിട്ടു.. ഇത് കണ്ട പാറു അവളുടെ കൈ പിടിച്ചു ഞെരിച്ചതും അവളൊന്നടങ്ങി.... അമ്പലത്തിൽ കേറി തൊഴുതു നിന്നു.. എത്ര നേരം അങ്ങനെ നിന്നന്ന്‌ അവൾക്കറിയില്ല....തൊഴുതു കഴിഞ്ഞു നോക്കിയതും മുന്നിൽ വിഷ്ണു.. നിറ പുഞ്ചിരിയോടെ അവനവളെ അങ്ങനെ നോക്കി നിന്നു..... എടൊ തനിന്നു സുന്ദരി ആയട്ടുണ്ടല്ലോ.... തനിക്കെന്നും ഇങ്ങനെ ഒരുങ്ങിക്കൂടെ.... വിഷ്ണു ചേട്ടാ.. എന്നും ഞാൻ ഒരുങ്ങുന്ന പോലെ തന്ന ഇന്നും ഒരുങ്ങിയേക്കുന്നെ പിന്നെ ദവണി ഉടുത്തു അതെ ഉള്ളു വ്യത്യാസം.. ചേട്ടൻ ഇങ്ങനെ പുകഴ്ത്താതെ....അവളൊരു കളിയാക്കലോടെ പറഞ്ഞു... മീനുവിന്റെ കയ്യും പിടിച്ചവൾ മുന്നോട്ടു നടന്നു.. ഇവളെന്താ ഇങ്ങനെ...🙄... ഈ പെണ്ണിനെ വളച്ചെടുക്കാൻ കുറച്ചു പാട് പേടുവലോ ഈശോര... #📙 നോവൽ അയ്യോ പോയോ.. പാറു നിക്കടി.. ഞാൻ ഒന്ന് പറയട്ടെ... ഓ വേണ്ട. വിഷ്ണു ചേട്ടാ... അവൾ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു.. പാറു വിഷ്ണു ചേട്ടനെ കാണാനൊക്കെ കൊള്ളാം.. എന്നാലും ശിവേട്ടനല്ലേ പൊളി..😜 ഈശോര.. ഇവളിത് എന്ത് ഭവിച്ച.. എന്റെ മീനുട്ടിയെ ഈ ഗ്ലാമറിൽ ഒന്നും കാര്യം ഇല്ല.. നീ ശ്രെദ്ധിച്ചില്ലേ വിഷ്ണു ചേട്ടന് നീ പറഞ്ഞ ഈ വല്യ ഗ്ലാമർ ഒന്നും അല്ല.. എന്നാലും പുള്ളിടെ സ്വഭാവം നല്ലതാ അത് പോലെ ആണോ ആ മരങ്ങോടന്റെ...

ഓ വിഷ്ണു ചേട്ടനെ പറഞ്ഞത് അവൾക്കു പിടിച്ചില്ല... ദേ പെണ്ണെ നീ വായടച്ചു വെക്കുന്നുണ്ടോ... എനിക്കങ്ങേരോട് ഒന്നും ഇല്ല... നല്ലതിനെ കണ്ട നല്ലതെന്നു പറയും കൊള്ളാത്തതിനെ കണ്ട കൊള്ളില്ലന്നും..... ഓരോ ഭാഗത്തും തൊഴുത്തവൾ മുന്നോട്ടു നീങ്ങി.... പെട്ടെന്ന് ആണുങ്ങൾ എല്ലം എന്തോ കണ്ടത് പോലെ മുന്നോട്ടോടി... പാറു.. നീ വന്നേ എന്താണെന്ന് നോക്കാം... മീനു അവളേം കൊണ്ട് വെളിയിലേക്കോടി... വെളിയിൽ ചെന്നതും ഒരു ആൾക്കൂട്ടം ആയിരുന്നു.. അവിടെ നിന്ന ഒരു സ്ത്രിയോട് അവൾ കാര്യം തിരക്കി... എന്റെ മോളെ ഇവിടെ കുറെ പിള്ളേരൊണ്ട്... ഇവന്മാർ രണ്ട് ഗ്രൂപ്പ്‌ ആ.. രണ്ടും കണ്ണിൽ കണ്ട തല്ല.. അതിന്റെയ ഈ അടി.. നിങ്ങള് പോലീസിനെ വിളിച്ചില്ലേ അല്ല ആരും എന്താ പിടിച്ചു മാറ്റാതെ......( paaru) അവളതു പറഞ്ഞു തീർന്നതും ഒരു ബുള്ളറ്റ് കടന്നു വന്നിരുന്നു അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. ശിവസിദ്ധി....... മീനൂനെ അവളൊന്ന്‌ നോക്കി അവളുടെ കണ്ണുകൾ ഇപ്പൊ വെളിയിൽ ചാടും എന്ന അവസ്ഥയിലായിരിന്നു...... പാറു.. ശിവേട്ടൻ എന്താടി ഇവിടെ..... ശിവേട്ടനോ... ഡ്രാക്കുള, കണ്ടാമൃകം, അങ്ങനൊക്കെ അല്ലെ ഞാൻ അയാളെ വിളിക്കുന്നെ.. ഇന്നലെ വരെ കുറ്റം കണ്ടു പിടിച്ചു നടന്ന ഇവളൊ വിളിക്കുന്നത് കേട്ടില്ലേ.. ശിവേട്ടാന്ന്....😡.. ദുഷ്ട....

അവളുടെ കണ്ണുകൾ വിടരുന്നതിനനുസരിച് അവളിന് ഉള്ള നോട്ടം അയാളിലേക്ക് മാറ്റി.. വണ്ടിയിൽ നിന്ന് അയാൾ ഇറങ്ങിയതും അവന്മാർ രണ്ടു ഗ്രൂപ്പും രണ്ടു ദിശയിലായി.. ചുളുങ്ങിയാ ഷർട്ട്‌ ഒക്കെ നേരെ പിടിച്ചു ഇടുന്നുണ്ട്... എന്താടാ.. എന്താ കാര്യം.... നീ ഒക്കെ ഇടി കൊണ്ട് ചവനാണോടാ ഇങ്ങോട്ട് കെട്ടിയെടുത്തെ... ശിവേട്ട..... ഇവന്മാരാ ഇങ്ങോട്ട് അടി ഇടാൻ വന്നേ.. അല്ലാതെ ഞങ്ങളല്ല.... ടാ ഉത്സവം.. നാട്ടിൽ ഉള്ള എല്ലാവർക്കും കൂടാന അല്ലാതെ നിനക്കും നിന്റെ കൂടെ ഉള്ളവന്മാർക്ക്കും വന്നു പോകാൻ ഉള്ളതല്ല... എന്റെ പിള്ളേരെ തോട്ടാ ഞാൻ വെറുതെ ഇരിക്കുമെന്ന് നീ കരുതണ്ട കേട്ടോടാ... ഇയാൾ ഇത് ആരെ നോക്കിയ വിരൽ ചൂണ്ടുന്നേ.... ഓ ഇവരുടെ ഒക്കെ തല ഒന്ന് മാറ്റി നിർത്തിക്കൂടെ. എന്ത് കഷ്ട... നുഴഞ്ഞു കേറിയാലോ.... അതെ ശ്രെമം തന്നെ നടത്തി നുഴഞ്ഞു കേറീ അങ്ങ്... ചെന്നു നോക്കിയതും ഇത്രയും നേരം അങ്ങേരു ഡയലോഗ് അടിച്ചത് വേറെ ആരോടും അല്ല നമ്മുടെ വിഷ്ണു ചേട്ടനോട്.. അപ്പൊ ആ ടീംമിന്റെ ആള് വിഷ്ണു ചേട്ടൻ ആണോ...🙄... കൊള്ളാം ഒരുത്തൻ പ്രേമിക്കാൻ നടക്കുന്നു ഒരുത്തൻ പ്രീതികാരം തീർക്കാൻ നടക്കുന്ന്‌.... മീനു ഇതെല്ലാം കണ്ട് കിളി പോയ അവസ്ഥയാ...വീണ്ടും എന്തക്കയോ വെല്ലുവിളികൾ നടത്തിയട്ടു അയാൾ അവരേം കൊണ്ട് അവിടുന്ന് മാറി ആലിന്റെ ചോട്ടിൽ പോയിരുന്നു.... ആളുകൾ എല്ലാം പിരിഞ്ഞു പോയിട്ടും ഞാനും മീനും അവിടെ തന്നെ നിന്നു പാറു....

നീ എന്താ ഇവിടെ... വിഷ്ണു വന്നു ഉറക്കെ ചോദിച്ചതും ഞാൻ പെട്ടെന്ന് അയാളെ നോക്കി.. വിഷ്ണു ചേട്ടന്റെ സൗണ്ട് കേട്ടതും അയാൾ ഞങ്ങളെ നോക്കി..എന്നെ കാണാതിരുന്ന്‌ കണ്ടതും അയാളുടെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി... കണ്ണുകളിളിപ്പോ പക മാത്രം.. വിഷ്ണു നെ കാട്ടിലും അയാൾക്ക്‌ എന്നോട് ദേഷ്യം ഉള്ളത് പോലെ... പാറു നീ എന്തിനാ അങ്ങോട്ട്‌ നോക്കി നിക്കുന്നെ .. അമ്പലത്തിൽ വന്നതല്ലേ നിനക്ക് അമ്പലത്തിൽ കേറി ഇരുന്ന പോരെ... ഇവിടെ വന്നു എന്തിനാ ഇങ്ങനെ നിക്കുന്നെ... ഇയാളെ ഇന്ന് ഞാൻ... ഇങ്ങേരെന്തിനാ എന്റെ കാര്യത്തിൽ ഇത്ര ശ്രെദ്ധ... എന്റെ വായിന് നല്ലത് വല്ലതും കേൾക്കല്ല്.... പിന്നെ ആ ശിവനെ നോക്കിയതും ഒന്നും തത്കാലം പറയണ്ട എന്ന് തോന്നി... അയാൾ വഴക്കിനു വല്ലതും വന്ന വിഷ്ണു ചേട്ടൻ കൂടെ ഉണ്ടങ്കിൽ ഒരു സമാധാനം ആണല്ലോ... അത് കൊണ്ട് ഇങ്ങേരെ ഒന്നും പറയാനും പറ്റില്ല.. ( ആത്മ ) പാറു നീ എന്ത് ആലോചിച്ചു നിക്കുവാ പെണ്ണെ... വിഷ്ണു അവളുടെ കയ്യിൽ പിടിച്ചു മോളിലേക്ക് കൊണ്ട് പോയി... അവൾ കൈ വീടിക്കാൻ നോക്കിയട്ടും പറ്റുന്നില്ലാരുന്നു... ശിവനെ നോക്കിയപ്പോൾ അവന്റെ കണ്ണുകളിൽ ഒന്നുകൂടെ ദേഷ്യം വരുന്നത് പോലെ... എന്നാൽ വേഗം തന്നെ അവിടുന്ന് മാറണമെന്ന്‌ അവൾക്കും തോന്നി... അവൻ അവളെയും കൊണ്ട് ഒരു ഒഴിഞ്ഞ കോണിലേക്ക് പോയി... നിങ്ങള് രണ്ടാളും ഇവിടെ ഇരുന്ന മതി... പിന്നെ ഇതാരാ പാറു കൂട്ടുകാരി ആണോ...

ചിരിച്ചു കൊണ്ടാണവൻ ചോദിച്ചത് എന്നാൽ പാറുവിന്റെ മുഖം മാറുന്നത് കണ്ട് അവന്റെ മുഖത്തെ ചിരി മാഞ്ഞു... പാറു എന്താ തനിക്കു ദേഷ്യയോ ഞാൻ അവിടുന്ന് കൊണ്ട് വന്നതോണ്ട്... അഹ് ദേഷ്യായി.... ചേട്ടനോട് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.. എന്റെ കയ്യിൽ കേറി പിടിക്കനോ അല്ലങ്കിൽ എന്നോട് ആക്ഞാപിക്കാനോ ഞാൻ ആർക്കും സാതന്ത്ര്യം കൊടുത്തിട്ടില്ല... ഇനി ഇങ്ങനൊന്നും ചെയ്തേക്കല്ല്.. എനിക്കിഷ്ടല്ല... പാറു ഞാൻ.. അപ്പോളത്തെ സോറി മോളെ...... അവന്റെ കണ്ണുകൾ കലങ്ങി ഇരുന്നു.... അവൻ വേഗം തന്നെ അവിടുന്ന് പോയി.... പാറു.. നീ എന്തിനാ അങ്ങനൊക്കെ പറയാൻ പോയെ... അവളെന്തോ പറയാൻ വന്നതും.. ഓ നീ ഇവിടെ നിക്കുവരുന്നോ... ഞാൻ എവിടെ ഒക്കെ തിരക്കിയടി നിന്നെ.... പുറകിൽ നിന്നും വന്ന ശബ്ദം കേട്ടതും അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടി എന്നാൽ അവൾ അത് പുറമെ കാണിച്ചില്ല.... പാറു.. നിനക്കെന്താടി പേടി ഇല്ലാതെ...( മീനു ) ഇങ്ങേരെ കണ്ടോണ്ട് ഞാൻ എന്തിനു പേടിക്കണം... കൊല്ലതൊന്നും ഇല്ലല്ലോ... കൊല്ലാനോ..🤣.... നിന്നെയോ...ഒള്ള പുണ്യം ഒക്കെ മതിയടി ഇനി നിന്നെ കൊന്നൊള്ള പുണ്യം ഈ സിദ്ധിക്കു വേണ്ട... അവൾ അങ്ങനെ തിരിഞ്ഞു നിക്കുന്നത് കണ്ട് അവനു നല്ല ദേഷ്യം വന്നു.. അവളുടെ കയ്യിൽ പിടിച്ചു അവനവളെ നേരെ നിർത്തി പെട്ടെന്നായതു കൊണ്ട് അവളുടെ കൈ വേദനിച്ചു... ആാാ...... എന്താടോ താൻ കാണിച്ചേ.. എന്റെ കൈ പിടിച്ചു ഒടിക്കാൻ നോക്കുന്നോ.....

കൈ കുടഞ്ഞ് കൊണ്ട് അവൾ അവനു നേരെ ദേഷ്യത്തിൽ പറഞ്ഞു.... ഓ ഞാൻ കൈ പിടിച്ചു തിരിച്ചപ്പോ നൊന്തോ.. അതെന്താടി ആ നാറി പിടിച്ചപ്പോ നൊന്തില്ലേ... എടൊ താൻ ഇനി വല്ലതും പറഞ്ഞ ഒണ്ടല്ലോ എന്റെ കൈ ഇനിം തന്റെ കരണത്തു വീഴും... വീഴ്ത്തടി.... അന്ന് നിന്റെ കൈ വന്നു വീണതും അതിനു മുന്നെ നീ വന്നു നിക്കുന്നത് ഞാൻ കാണാത്തോണ്ട് മാത്ര... ഇന്ന് നീ ഒന്ന് തല്ലി നോക്ക്.. അപ്പൊ അറിയാം ഈ ശിവസിദ്ധി ആരാണെന്നു.... താൻ എന്തിനാടോ എപ്പോളും ഈ പേര് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നെ... ഡീ...😡.... അയ്യോ ചേട്ടാ ഒന്ന് നിർത്തു plz... എന്തിനാ ഇങ്ങനെ അടി ഇടുന്നെ.. കണ്ട നാളു മുതൽ ഈ അടി അല്ലെ.. പിന്നെ vishnu ചേട്ടൻ ഇവളുടെ കയ്യില് പിടിച്ചത കാര്യം എങ്കിൽ ആ ചേട്ടന് ഇവളെ ഇഷ്ട.. മിക്കവാറും ഇവര് കേട്ടുവെമ് ചെയ്യും പെട്ടെന്ന് ഇവളെ അവിടെ കണ്ടപ്പോ ഒരു കുശുമ്പ് വന്നു അതോണ്ടാ കയ്യില് പിടിച്ചു വലിച്ചോണ്ട് വന്നത്.. അല്ലാതെ വേറെ ഒന്നും കൊണ്ടല്ല.. ചേട്ടൻ ഇങ്ങനെ വഴക്കിടാതെ... മീനുനെ ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.... ഇവളെന്തിനാ ഇതൊക്കെ ഇയാളോട് വിളിച്ചു കൂവിയെ.... ഒന്നതെ അങ്ങേർക്കു എന്നെ ഇഷ്ടല്ല ഇനി വിഷ്ണുന്റെ കാര്യം കൂടെ അറിഞ്ഞ....ഞാൻ അയാളെ ദയനീയമായി ഒന്ന് നോക്കി.... ഓ.. അപ്പോ അതാണ് കാര്യം.... വേറെ നാട്ടിൽ ആണുങ്ങളില്ലാഞ്ഞോണ്ടാണോടി ആ നാറിയെ കെട്ടാൻ പോകുന്നെ... ദേ... മനുഷ്യന്റെ ക്ഷേമയെ പരീക്ഷിച്ച ഒണ്ടല്ലോ.. കൊറേ ആയി ക്ഷമിക്കുന്നു..

താൻ കണ്ടോ ഞാൻ അയാളെ കല്യാണം. കഴിക്കാൻ പോകുന്നെന്ന്.. അല്ലെ തന്നെ ഞാൻ അയാളെ കെട്ടിയ തനിക്കെന്താ.. ഒന്നോർത്ത തന്നെ കാളും നല്ലവനാ എന്ത് കൊണ്ടും... വേണോന് വെച്ച ഞാൻ അങ്ങേരെ കേട്ടുവേം ചെയ്യും തനിക്കെന്തേലും പ്രശ്നം ഉണ്ടോ.. അവൾ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു.... എനിക്കോ.. എനിക്കെന്ത് പ്രേശ്നമാടി.... നീ അവന്റെ കൂടെ തന്നെ ജീവിക്കണം തനി തങ്കമമാ അവൻ... മോളെ.. ചേച്ചിക്ക് ആ ചേട്ടൻ നന്നായി ചേരും മോളുടെ സമ്മതിപ്പിക്കണം ചേച്ചിയെ കൊണ്ട്. മീനുനെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു.. പിന്നെ എനിക്കിപ്പോ നിന്നോട് അടി ഇടാൻ ടൈം ഇല്ല.. ഇപ്പൊ ഞാൻ പോകുവ.. പിന്നെ കാണാം. എന്തായാലും നടക്കട്ടെ... അതും പറഞ്ഞവൻ പോയി.... ദേ പെണ്ണെ ഇനി ഉള്ള ദിവസങ്ങളിൽ ഞാൻ ഇങ്ങോട്ട് വരുന്നില്ല... പത്താം ഉത്സവത്തിന് നിന്നെ വേണേ കൊണ്ട് കാണിക്കാൻ ഏട്ടനോട് പറയാമ്... പാറു നീ എന്തൊക്കെയാടി പറയുന്നേ.. നിന്റെ കൂടെ കറങ്ങണം അടിച്ചു പൊലൈക്കണം എന്നൊക്കെ കരുതിയ വീട്ടിനു പത്തു ദിവസത്തേക്ക് എന്നെ ഇങ്ങോട്ട് വിട്ടേക്കുന്നത് തന്നെ... ഉള്ള ജോലി യും കളഞ്ഞേച്.... നീ ഇനി വീട്ടിൽ തന്നെ ഇരിക്കാനാണെ ഞാൻ ഇന്ന് തന്നെ പോകും കേട്ടോ...

മീനു മുഖം വീർപ്പിച്ചു മാറി ഇരുന്നു.... ഇന്ന് കോടിയേറ്റ് ആരുന്നു.. ഇവളുടെ നിർബന്ധം കാരണ എല്ലാം.. കറങ്ങണം എന്നൊക്കെ പറഞ്ഞു പെണ്ണ് രാവിലെ വന്നതാ.. ഇന്നത്തെ സംഭവം കാരണം ഉള്ള സന്തോഷം പോയി.... ഞാൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു... അതെ മീനുട്ടിയെ ഇവിടെ തന്നെ അങ്ങ് ഇരുന്ന മതിയോ ഇവിടൊക്കെ കറങ്ങേണ്ട നിനക്ക്... അത് പറഞ്ഞപ്പോ അവളുടെ മുഖം ഒന്ന് തെളിഞ്ഞു... ഹാവു.. ഇപ്പോള സമാധാനം ആയത്.. അവളുടെ കയ്യും പിടിച്ചു ആ നാട്ടു വഴികളിലൂടെ നടന്നു.. ഇങ്ങോട്ടേക്കു മാറുമ്പോൾ അച്ഛനോടും ഏട്ടനോടും ഒന്നേ പറഞ്ഞുള്ളു നാട്ടിൻ പുറം ആയിരിക്കണമെന്ന്‌... അവര് അത് കേൾക്കുവേം ചെയ്യ്തു..... വിഷ്ണു ചേട്ടനെ വഴിയിൽ വെച്ചു പല തവണ കണ്ടെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല.. അതിന്റെ ഒരു വെഷമം പുള്ളിടെ മുഖതും ഉണ്ട്....

എങ്ങു നിന്നോ വീണ്ടും ആ ബുള്ളറ്റിന്റെ ശബ്ദം കാതുകളിൽ വന്നടിച്ചു... ഇങ്ങേർക്ക് ഇത് എത്ര വണ്ടിയ... പലപ്പോഴും വേറെ വേറെ വണ്ടി.... ( മീനു വിരലിൽ ഓരോന്നും കൂട്ടുന്നത് കണ്ട് അവൾക്കു ചിരി വന്നു ) എന്റെ മീനു നീ അല്ലെ പറഞ്ഞെ അവരൊക്കെ വല്യ ആളുകളാണ് എന്നൊക്കെ... അപ്പൊ ഡ്രസ്സ്‌ മാറുന്ന പോലെ വണ്ടികളും കാണില്ലേ മണ്ടി... ഹ.. ശെരിയാ.... എന്നാലും ശിവേട്ടൻ അതിലൊക്കെ വരുന്നത് കാണാൻ ഒരു പ്രേത്യേക രസ..... ഞാൻ അവളെ സൂക്ഷിച്ചൊന്നു നോക്കി.... നിന്റെ അച്ഛനോട് പറ.. പുള്ളിനെ നിനക്ക് കെട്ടിച് തരാൻ.. അപ്പൊ നിനക്കും പോകാല്ലോ... അയ്യോ വേണ്ടായേ എനിക്ക് അങ്ങേർടെ കലിപ്പ് പറ്റില്ല.. നമുക്ക് വല്ല സ്നേഹിക്കാൻ അറിയാവുന്ന ചേട്ടനെ മതിയേ..😁 എന്ന എന്റെ മോളു വായടച്ചു ഇരി... അവളുടെ ചിരി പെട്ടന്ന് മാഞ്ഞു..... മുന്നിൽ അവരെയും നോക്കി സിദ്ധി.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story