പുനർ വിവാഹം: ഭാഗം 60

punarvivaham

എഴുത്തുകാരി: ആര്യ

സമയം പോകുംതോറും പാറുന് ആപത്താണ്...... അർദ്ധവ് പറഞ്ഞു നിർത്തിയതും ശിവ ശാന്തനായി......... എന്താ....... എന്താടാ നീ ഇങ്ങനെ പറയാൻ കാരണം..... ശിവയുടെ വാക്കുകൾ ഇടറിയിരുന്നു...... അത്...... പാറു....... അർദ്ധവ് ശിവയോടു അന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി പറയുവാൻ തുടങ്ങി....... പറഞ്ഞു തീർന്നതും പ്രവീൺ നിലത്തേക്ക് കൈ കുത്തി ഇരുന്നു.... ശിവക്ക് മുഴുവൻ കേൾക്കുവാൻ പോലും കഴിയുന്നില്ലായിരുന്നു.... അവന്റെ കണ്ണുകൾ അവൾക്കു വേണ്ടി നിറഞ്ഞൊഴുകി..... അവന്റെ ശരീരം വിയർത്തൊഴുകി.... എന്നിട്ടെന്താടാ നീ ഇതൊന്നും എന്നോട് പറയാഞ്ഞേ.... ഇത്രേം. ദിവസം കഴിഞ്ഞു.... പ്രവീൺ ചോദിച്ചതും അർദ്ധവ് അവനു നേരെ തിരിഞ്ഞു... അതിനു കാരണം എന്നോട് ചോദിക്കരുത്.( അർദ്ധവ് ) അർദ്ധവ് പറഞ്ഞില്ലെങ്കിലും അവർക്കറിയാമായിരുന്നു അതിനു പിന്നിൽ രേണുക ആണെന്ന്..... ശിവ എന്തോ ഓർത്തത്‌ പോലെ കാറിനടുത്തേക്ക് തിരിഞ്ഞു..... നീ... നീ എങ്ങോട്ടാ ശിവേ..... ( പ്രവീൺ )

ഇന്ന് അവളുടെ അന്ത്യം ഈ ശിവയുടെ കയ്യ് കൊണ്ടായിരിക്കും പ്രവീണേ..... പാറുന് എന്തെങ്കിലും സംഭവിച്ചാൽ ഒന്നിനേം ഞാൻ വെറുതെ വെക്കില്ല..... ശിവ ഉടനെ തന്നെ കാറിലേക്ക് കയറി..... ഡാ ഞാനും വരുന്നു...(പ്രവീൺ ) വേണ്ടടാ... നീ ഇവിടെ വേണം... ഇല്ലങ്കിൽ അമ്മയ്ക്കും അച്ഛനും സംശയം തോന്നും.... അത്രയും പറഞ്ഞു കൊണ്ട് ശിവ കാർ തിരിച്ചു... എങ്ങോട്ടെന്നില്ലാതെ അവന്റെ കാർ പായുകയായിരുന്നു.... അർദ്ധവ് പ്രവീണേ ഒന്ന് നോക്കിട്ടു അവിടെ നിന്നും ഇറങ്ങി... പ്രവീൺ എങ്ങനെ ഒക്കെയോ വീടിനുള്ളിലേക്ക് കയറി..... കരഞ്ഞു തളർന്നു ഇരിക്കുന്ന അവന്റെ അച്ഛനമ്മമാരോട് എന്ത് പറയണം എന്നവന് അറിയില്ലായിരുന്നു.... മുറിലേക്ക് കയറി കതകടച്ചവൻ.... ഇരുട്ട് മുറിയിൽ ഇരുന്നു അവളെ കുറിച്ചോർത്തു കരയുവാനെ പ്രവീണിന് അപ്പോൾ ആകുമായിരുന്നുള്ളു.... ശിവയുടെ കാർ ചെന്ന് നിന്നത് അനന്യെടെ വീടിനു മുന്നിൽ ആയിരുന്നു..... കാറിൽ നിന്നും ശിവ ദേഷ്യത്തിൽ വെളിയിലേക്കിറങ്ങി.....കണ്ണിൽ കണ്ട വല്യ ഒരു കമ്പി താഴെ നിന്നും അവൻ കയ്യിലെക്കെടുത്തു......

ചെടിചെട്ടികൾ ഒക്കെയും തല്ലി പൊട്ടിച്ചു കൊണ്ടവൻ അകത്തേക്ക് കയറി.... കാളിങ് ബെൽ അടിച്ചതും ഒരു സ്ത്രീ വന്നു അവനു മുന്നിലെ കതകു തുറന്നു.... അകത്തേക്ക് കയറിയ ശിവ ദേഷ്യത്തിൽ അവരുടെ ടീവി തന്നെ തല്ലി പൊട്ടിച്ചു... കണ്ണിൽ കണ്ടതൊക്കെയും ഒരു നിമിഷം കൊണ്ടവൻ നശിപ്പിച്ചു... അതിനിടയിൽ ഉച്ചത്തിൽ അലറി വിളിച്ചവൻ.... ഇറങ്ങി വാടി.......... നീയും നിന്റെ തള്ളേം കൂടി എവിടെ പോയി ഒളിച്ചിരിക്കുവാടി...... അത്രയും വിളിച്ചട്ടും അവരാരും ഇറങ്ങി വന്നില്ല.... ഭിത്തിയോട് ചേർന്നു കണ്ണുകൾ അടച്ചു ചെവി പൊത്തി പിടിച്ചു നിൽക്കുന്ന ആ സ്ത്രീയിലേക്ക് അവന്റെ കണ്ണുകൾ പതിച്ചു..... അവൻ അവരുടെ അടുത്തേക്ക് ചെന്നു..... എവിടെയാടി അവളുമാര്....... 😠( ശിവ ) എനിക്കറിയില്ല സാറേ..... കുറച്ചു മുന്നേ സാറും മേടവും ധിറുതി വെച്ചു ഇവിടുന്നു ഇറങ്ങി പോകുന്നത് കണ്ടു അല്ലാതെ എനിക്കൊന്നും അറിയില്ല....ശിവയുടെ ദേഷ്യം കണ്ടു അവർ പേടിച്ചിരുന്നു..

അവളും അവളുടെ മോളും കൂടി വരുമ്പോൾ പറഞ്ഞേക്ക് എന്റെ മുന്നിൽ വന്നു പെടാതിരിക്കാൻ പ്രാർത്ഥിക്കാൻ.... ഇന്ന് അവളെ ഞാൻ വെറുതെ വിടില്ലന്ന്...ഈ ശിവയ പറയുന്നേ... . അതെ കലിപ്പിൽ ശിവ അവിടെ നിന്നും ഇറങ്ങിയിരുന്നു.. ശിവ ഇറങ്ങിയതും പേടിച്ചവർ ഡോർ വന്നടച്ചു...... കാർ മുന്നോട്ടു പോയി... ശിവക്ക് എന്ത് ചെയ്യണമെന്നോ എവിടുന്നു തുടങ്ങണമെന്നോ അറിയില്ലായിയുന്നു.....മുന്നിലുള്ള റോഡ് കാണാൻ പറ്റാതായതും അവൻ കാർ സൈഡ് ചേർത്ത് ഒതുക്കി.... കണ്ണുകൾ അടച്ചു കൊണ്ടവൻ അതിലേക്ക് തല വെച്ചു കിടന്നു.... പെട്ടെന്നവൻ കണ്ണ് വലിച്ചു തുറന്നു... പാറുവിന്റെ കരയുന്ന മുഖമായിരുന്നു കണ്ണടക്കുമ്പോൾ അവന്റെ മുന്നിൽ തെളിഞ്ഞു വരുന്നത്.... രണ്ടു കൈകൊണ്ടും കണ്ണുകൾ തുടച്ചു കൊണ്ട് അവൻ കാർ സ്റ്റാർട്ട്‌ ചെയ്യ്തു.... വീണ്ടും എങ്ങോട്ടെന്നില്ലാതെ ആ കാർ പോക്കൊണ്ടെ ഇരുന്നു... എവിടെ അവളെ തിരയും...... രാത്രി ഏറെ ഇരുട്ടിയിരുന്നു...

ശിവ വീട്ടിലേക്കു തിരിച്ചു.... കാർ പോർച്ചിൽ കാർ ഇട്ടേച് അതിൽ തന്നെ അവൻ ഇരുന്നു.... പാറുവിന്റെ ഓർമ്മകൾ അവനെ അലട്ടുവാൻ തുടങ്ങി..... താൻ ഈ നേരം വരെ എങ്ങനെ പിടിച്ചു നിന്നു... ഒരിറ്റു ആഹാരമോ വെള്ളമോ ഉള്ളിൽ ചെന്നട്ടില്ല ...അവളെ കാണാത്തതു കൊണ്ട് ഒന്നും ഇറങ്ങില്ല...ഫോൺ ബെല്ലടിച്ചതും അവൻ കയ്യിലെടുത്തു നോക്കി.... ശ്രീജിത്ത്‌ എന്ന് കണ്ടതും കാൾ എടുത്തു..... ഹലോ... ശിവ... ഡാ നീ എവിടാ...... ഏഹ്.... ( sree) ശ്രീ ചോദിച്ചതും ശിവക്ക് പറയുവാൻ വാക്കുകളില്ലായിരുന്നു..... ഡാ നീ പെട്ടെന്നു വാട്സ്ആപ്പ് എടുത്തു നോക്ക്... ശ്രീ വെപ്രാളത്തോടെ പറഞ്ഞു നിർത്തി... എന്താടാ നീ കാര്യം പറ...( ശിവ ) എടാ.. നീ എടുത്തു നോക്ക്.... ശ്രീ വീണ്ടും പറഞ്ഞതും ശിവ ഡാറ്റാ ഓൺ ചെയ്യ്തു.... ശ്രീയുടെ കുറച്ചു മെസ്സേജ് കണ്ടതും അവൻ അതിൽ ക്ലിക്ക് ചെയ്യ്തു... ശ്രീ വീഡിയോ എന്തോ അയച്ചിരിക്കുന്നു... ശിവ അത് ഓപ്പൺ ചെയ്യ്തു... കാറിൽ നിന്നും ആരെയോ പുറത്തേക്കുവാൻ ശ്രെമിക്കുന്നു .... പിന്നീട് അങ്ങോട്ട്‌ നോക്കിയതും ശിവ മുഖം തിരിച്ചു.. ആ വീഡിയോ ബാക്ക് അടിച്ചു...

എന്നാൽ ശിവയുടെ മുഖം മാറാൻ തുടങ്ങി വീണ്ടും അവൻ തിടുക്കത്തിൽ ആ വീഡിയോ ഓൺ ചെയ്യ്തു...... കാറിൽ ഇരിക്കുന്ന ആളുടെ മുഖം പാതിയും പോയിരുന്നു.... എന്നാൽ തോട്ടടുത്ത് ബോധമാറ്റ് കിടക്കുന്ന അനന്യയുടെ മുഖവും ആ വീഡിയോയിൽ കാണാമായിരുന്നു...അവിടം കൊണ്ട് അത് തീർന്നു... അടുത്തത് ഒരു വാർത്ത ആയിരുന്നു ശിവ അത് ഓപ്പൺ ചെയ്തതും.... കാർ അപകടത്തിൽ ഒരാൾ മരിച്ചു....കൂടെ ഉണ്ടായിരുന്ന പെൺകുട്ടി ഗുരുതരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി എന്ന വാർത്ത ശിവയുടെ കാതുകളിൽ തുളച്ചു കയറി..... പാറു...... പാറു എവിടെയാ അപ്പോൾ.... (ശിവ ) ഈ ആക്‌സിഡന്റ് എങ്ങനെ ഉണ്ടായി..... സംശയങ്ങൾ ഏറെ ആയിരുന്നു ശിവയുടെ ഉള്ളിൽ... ശിവ ഉടനെ ശ്രീയെ വിളിച്ചു.... ഡാ..... ഇത്... ഇതെങ്ങനെ.... ( ശിവ ) അറിയില്ലടാ.... ലോറി വന്നു ഇടിച്ചതാണെന്ന അറിഞ്ഞത്..... കൂടെ ഉണ്ടായിരുന്ന പയ്യന്റെ പേര് ഋഷിനോ മറ്റോ ആണ് .

ആ പയ്യൻ അപ്പോഴേ മരിച്ചു..... ന്യൂസിൽ പറയുന്നത് കെട്ടാതാ... അനന്യയെ ഹോസ്പിറ്റലിലേക്ക് മാറ്റി..... ജീവൻ മാത്രേ ഉള്ളെന്ന കേട്ടത്... ഇവൾക്കൊക്കെ വീട്ടിൽ ഇരുന്നൂടെ..... ശ്രീ കാര്യം അറിയാതെ പുച്ഛത്തോടെ പറഞ്ഞു നിർത്തി ...... ശിവയുടെ ശബ്ദം കേൾക്കാത്തത് കൊണ്ട് ശ്രീ വീണ്ടും ശിവയെ പേരെടുത്തു വിളിച്ചു... അഹ്... ( ശിവ ) എന്താടാ ഒന്നും മിണ്ടാത്തെ... ( ശ്രീ ) ഡാ ഞാൻ നിന്നെ കുറച്ചു കഴിഞ്ഞു അങ്ങോട്ടേക്ക് വിളിക്കാം... എങ്ങനെ ഒക്കെയോ ശിവ പറഞ്ഞു നിർത്തി... ശിവയുടെ വാക്കുകൾ ഇടറിയിരുന്നു.. ശ്രീ അത് മനസിലാക്കി... ഫോൺ കട്ടാക്കി ശിവ കാറിൽ നിന്നും ഇറങ്ങി... പാറുവിനെ പറ്റി ഓർക്കും തോറും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.... വീടിനുള്ളിലേക്ക് കയറിയതും രേണുക ധിറുതിയിൽ വെളിയിലേക്ക് ഇറങ്ങി വരുന്നത് കണ്ടു.... രേണുകയെ കണ്ടിട്ടും ശിവ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു... രേണുക കാറിനടുത്തേക്കായിരുന്നു നടന്നത്.... എന്തോ ആലോചിച്ചത് പോലെ ശിവ അവിടെ നിന്നു....

നിങ്ങളവിടെ ഒന്ന് നിന്നെ .......രേണുകയുടെ മുഖത്തു പേടി വരാൻ തുടങ്ങിയിരുന്നു... ശിവ രേണുകയുടെ അടുത്തേക്ക് നടന്നു...... നിങ്ങള് ഈ രാത്രി എവിടെ പോകുവാ... ഏഹ്ഹ്... 😠(ശിവ ) അത്... അനന്യ മോളുടെ വീട്ടിലേക്ക്... ( രേണുക ) അതിനു അവരവിടെ ഇല്ലല്ലോ... അന്നേരം അന്നേരം ഉള്ള ന്യൂസ്‌ ചോർത്തുന്നവവരല്ലേ രണ്ടാളും അവര് പോകുമ്പോൾ നിങ്ങളോട് വിളിച്ചു പറഞ്ഞില്ലേ തള്ളെ..... ( ശിവ ) ഇല്ല.... ( രേണുകയുടെ മുഖത്തു കള്ളം പറയുന്നതിന്റെ എല്ലാ ഭാവങ്ങളും ഉണ്ടായിരുന്നു..) ച്ചി... നിർത്തടി.... ചാകാൻ കിടക്കുന്ന നിന്റെ അനന്യ മോളെ കാണാൻ പോകുന്നത് ആരും അറിയില്ലെന്ന് കരുതിയോ നീ... ( ശിവ ) അവള് ചെയ്യ്തതിന്റെ ശിക്ഷ ആണ് അവളിപ്പോ അനുഭവിക്കുന്നെ...... ദൈയിവത്തിന്റെ കോടതിയിൽ അവൾക്കുള്ള ശിക്ഷ കിട്ടി ...ഇതിൽ കൂട്ടുനിന്നവർക്ക് എല്ലാത്തിനും കിട്ടും....

ശിവ രേണുകയുടെ മനസ്സറിയുവാൻ തന്നെയായിരുന്നു അങ്ങനെ പറഞ്ഞത്... പേടിച്ചവർ നിൽക്കുന്നത് കണ്ടപ്പോഴേ ശിവക്ക് മനസിലായിരുന്നു പാറുനെ പറ്റി എന്തെങ്കിലും രേണുകക്ക് അറിയാമെന്നു..... ശിവ വീണ്ടും അവരുടെ അടുത്തേക്ക് നീങ്ങി... പറയടി.... പാറു എവിടെയാ..... (ശിവ ) എനിക്കെങ്ങനെ അറിയാന.. എനിക്കറിയില്ല.... (രേണുക ) നിങ്ങൾക്കറിയില്ലേ അവളെവിടെ ആണെന്ന്... ശിവ വീണ്ടും മുന്നിലേക്ക്‌ നടന്നു... എനിക്കറിയില്ല..... ( രേണുക ) അറിയില്ല അല്ലേടി... ശിവ അവരുടെ തലമുടിയിൽ ശക്തിയിൽ പിടിച്ചു... വേദന കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.... അറിയാല്ലോ എന്നെ.... നിന്നെ ഒക്കെ കൊന്നിട്ട് ജയിലിൽ പോകാനും ഈ ശിവക്ക് യാതൊരു മടിയും ഇല്ല.... നിനക്ക് അറിയാമെങ്കിൽ ഇപ്പോൾ പറഞ്ഞോ.... പിന്നീട് നീ ഇതിൽ ഉണ്ടന്ന് ഞാൻ അറിഞ്ഞാൽ...

ഒരുപക്ഷെ എനിക്ക് ക്ഷമിച്ചു തരാൻ പറ്റിന്നു വരില്ല...( ശിവ ) അയ്യോ എന്നെ ഒന്നും ചെയ്യല്ലേ... ഞാൻ പറയാം... ( രേണുക ) രേണുക ശിവയോട് എല്ലാം പറയുവാൻ തുടങ്ങി..... പാറു.. അന്ന് രാത്രിയിൽ തന്നെ അവരുടെ കയ്യിൽ നിന്നും ഓടി രക്ഷപെട്ടു.... ഇത് ഇന്നലെ അനന്യ മോളു വിളിച്ചപ്പോ പറഞ്ഞതാ... തിരിച്ചവർ ഇങ്ങോട്ടേക്കു മടങ്ങി.. പക്ഷെ.. എന്റെ കുഞ്ഞു ജീവൻ പോകാറായി കിടക്കുവാ... അവർ അത്രയും പറഞ്ഞു കരഞ്ഞതും ശിവ അവരുടെ തലയിലെ പിടി വിട്ടു..... തലയിലെ പിടി വിട്ടു നിൽക്കുന്ന ആശ്വാസത്തിൽ നിന്ന രേണുകയുടെ കവിളടക്കം ശിവ ഒന്ന് കൊടുത്തു.... ഇനി മേലാൽ എന്റെ പെണ്ണിനടുത്തു നിന്റെ കണ്ണ് എത്തരുത് അതിനാ.... ശിവ അത്രയും പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറി..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story