പുനർ വിവാഹം: ഭാഗം 61

punarvivaham

എഴുത്തുകാരി: ആര്യ

ഇതേ സമയം........ ഡയനിംഗ് ഹാളിലേ ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന ആഹാരത്തിനു മുന്നിൽ അക്ഷമയോടെ കാത്തിരിക്കുന്ന അരുണിനെ നോക്കി ആദിയും മിഥുനും കളി ആക്കി ചിരിച്ചു..... എന്താണ് രണ്ടും കൂടി ഇത്ര ചിരിക്കാൻ..... കയ്യിലെ പാത്രവുമായി പാറു അങ്ങോട്ടേക്ക് നടന്നു വന്നു.... അവളുടെ കൂടെ കുഞ്ഞിനേയും കൊണ്ട് ഗായത്രിയും..... പാറുവേ.... നാവിനു രുചി ആയിട്ട് വല്ലതും കഴിക്കണേ അവിടുന്ന് ഇങ്ങു വരണം... നീ ഇങ്ങനെ കറി മുഴുവൻ ആദ്യം കൊണ്ട് വെച്ചട്ടു ചോറ് അവസാനം കൊണ്ട് വന്നാൽ എങ്ങനാ.... ( അരുൺ ) അതെന്താ അരുൺ ചേട്ടനെ അവർ പട്ടിണിക്ക് ഇട്ടേക്കുവാണോ.... (പാറു ) പട്ടിണിക്കൊന്നും അല്ലടി... ലക്ഷ്മി അമ്മ വെക്കുന്ന ഫുഡ്‌ പോലെ വരില്ലല്ലോ..... സംസാരിച്ചോണ്ട് നിക്കാതെ താ പാറു... ( അരുൺ ) എന്നാലേ മോൻ ഇന്ന് തിന്നണ്ട... ഇത് ഞാൻ വെച്ചതാ..... ( പാറു ) ഓഹോ അതാ നല്ല മണം.... ( അരുൺ ) അത് കറിടെ അല്ലടാ.. നിന്റെ കുടല് കരിഞ്ഞെന്റെ മണവാ..... ( മിഥുൻ ) പോടാ... 😠( അരുൺ ) അഹ് ഇനി ആരും തമ്മിൽ തല്ലണ്ട....( പാറു )അരുണിന്റെ പ്ലേറ്റിൽ അവൾ ആഹാരം എടുത്തു കൊടുത്തു..... കഴിക്കാൻ തുടങ്ങിയതും ആധിയുടെ അച്ഛൻ ഉൾപ്പെടെ എല്ലാരും കൊള്ളാമെന്നു പറഞ്ഞു.... അല്ല... പാറു എന്ന് തൊട്ടാ ജോയിൻ ചെയ്യുന്നേ....

ആധിയുടെ അച്ഛൻ ചോദിച്ചതും അവൾ ഞെട്ടി മിഥുനെ നോക്കി....അവളുടെ മനസ്സറിയാവുന്നത് പോലെ അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.... പാറു വേണ്ടാനുള്ള രീതിയിൽ തലയാട്ടി.... നാളെ ജോയിൻ ചെയ്യും അച്ഛാ.... 😁( മിഥുൻ ) പട്ടി..... പണി തന്നല്ലേ.... ആരും കാണാത്തവൾ മിഥുന്റെ കാലിനിട്ടൊരു ചവിട്ടു കൊടുക്കാനും മറന്നില്ല.... ആ...... ( മിഥുൻ ) എന്താടാ.... ( ആധി ) അത്... തൊണ്ടേൽ ഒരു മീൻ മുള്ളു കുത്തിയതാ... പാറുവിനെ നോക്കിയായിരുന്നു അവനതു പറഞ്ഞത്... തൊണ്ടേൽ ആയിരിക്കില്ലല്ലോ.... നിന്റെ കാലിനിട്ടല്ലേ കുത്തിയത്.... ( അച്ഛൻ അത്രയും പറഞ്ഞു ചിരിച്ചു ) എന്താടാ അച്ഛൻ അങ്ങനെ പറഞ്ഞെ... ( ആധി ) മീൻ അല്ലടാ പാറുവാ അവന്റെ കാലിൽ ചവിട്ടിയെ... ( അരുൺ ) തീറ്റിയിൽ മാത്രം ശ്രെദ്ധിച്ചിരുന്ന നീ എങ്ങനെ കണ്ടു അവളെന്നെ ചവിട്ടുന്നെ.... ( മിഥുൻ ) എനിക്ക് തലയ്ക്കു ചുറ്റും കണ്ണാ... മുഖത്തു നിറയെ പുച്ഛം വാരി വിധറി ആയിരുന്നു അരുൺ അത് പറഞ്ഞത്.. പിന്നീട് പലതും സംസാരിച്ചു കൊണ്ടവർ കഴിച്ചിട്ട് എണീറ്റത്തും പാറുവും ഗായത്രിയുടെ കൂടെ ഇരുന്നു... മുത്തശ്ശി ടീവി ഓൺ ചെയ്യ്തു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു..... എന്റെ മുത്തശ്ശിയെ എപ്പോളും ഇങ്ങനെ ടീവി കണ്ടാൽ ആ കണ്ണടിച്ചു പോവും കേട്ടോ..... ( ഗായു ) ഒന്ന് പോടീ അവിടുന്ന്...

ഇത്രയും നാളും കണ്ണടിച്ചു പോയില്ലല്ലോ. ഇനിയും അങ്ങോട്ട്‌ പോകില്ല...( മുത്തശ്ശി ) മുത്തശ്ശിയുടെ സംസാരം കേട്ടുകൊണ്ട് ഇരുന്ന പാറു പെട്ടെന്ന് എന്തോ കേട്ടത് പോലെ ടീവി യിലേക്ക് നോക്കി... ഇരുന്നിടത്തു നിന്നും അവൾ എണീറ്റു..... ഋഷി....... മുത്തശ്ശിയുടെ കയ്യിൽ നിന്നവൾ റിമോട്ടും മേടിച്ചു ടീവി യുടെ അടുത്തേക്കൊടി.... ചാനൽ മാറ്റി ഓരോ ന്യൂസ്‌ ചാനലും വെക്കാൻ തുടങ്ങി.... ഈ കുട്ടിക്ക് ഇതെന്തുവാ പറ്റിയെ... ( മുത്തശ്ശി ) എന്താ പാറു എന്തുവാ പറ്റിയെ..... ( ഗായു ) എല്ലാവരുടെയും സംസാരം കേട്ടുകൊണ്ടാണ് ആദിയും മിഥുനും അങ്ങോട്ടേക്ക് വന്നത്... എന്താടി.... ( മിഥുൻ ) അറിയില്ല ഏട്ടാ.... അവൾ പെട്ടെന്നു എണീറ്റു പോയി...( ഗായു ) എന്താ പാറു..... മിഥുൻ അവളുടെ അടുത്തേക്ക് ചെന്നു.... പാറു തിരിഞ്ഞു മിഥുനെ നോക്കി.... എന്താടി..... ( മിഥുൻ ) അവൾ ടീവി യിലേക്ക് നോക്കിയതും അതിലെ വാർത്ത കണ്ടു മിഥുനു എന്തോ സംശയം തോന്നി.... പാറു... ഇത്... ( മിഥുൻ) ഋഷി മരിച്ചു.... അനന്യയെ ഹോസ്പിറ്റലിൽ ആക്കിന്ന്..... പാറു പറഞ്ഞു നിർത്തി.... പോട്ടെടി... നീ എന്തിനാ വിഷമിക്കുന്നെ... നിന്നെ ദ്രോഹിക്കാൻ നോക്കിയവളല്ലേ.... മിഥുൻ അവളെ ചേർത്ത് പിടിച്ചു.... അധിക്കും മറ്റുള്ളോർക്കും മിഥുൻ പറഞ്ഞപ്പോൾ കാര്യങ്ങൾ മനസിലായിരുന്നു..... സമയം കടന്നു പോയി... അവരുടെ കാര്യം പറുന്റെ മനസിനെ അലട്ടുവാൻ തുടങ്ങി...

മുറിയിലൂടെ ഉറക്കം വരാതെ നടക്കുന്ന പാറുവിനെ കണ്ടാണ് ലക്ഷ്മി അങ്ങോട്ടേക്ക് വന്നത്.... മോളെ.... ( ലക്ഷ്മി ) അവൾ ഒന്ന് ചിരിച്ചു.... എന്ത് പറ്റി..... (ലക്ഷ്മി ) എന്തോ മനസിന്‌ ഭയങ്കര വിഷമം അമ്മേ... വീട്ടിൽ അച്ഛന്റേം അമ്മേടേം കാര്യം ഓർക്കുമ്പോളാ.... അവർ എന്നെ കാണാനില്ലന്ന് അറിഞ്ഞിട്ടുണ്ടാകുമോ..... അറിഞ്ഞാൽ അവരത് എങ്ങനെ എടുക്കും....( പാറു) ഞാൻ മോളോട് ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ.... ( ലക്ഷ്മി) മോൾക്ക്‌ അവരെ വിളിക്കാൻ തോന്നുന്നില്ലേ ഇപ്പോൾ... എന്തായാലും ഇത്രേം ഒക്കെ ആയി..... മോൾക്ക്‌ സ്വന്തം കാലിൽ നിക്കണം എന്നുള്ള ചിന്ത വന്നു... പക്ഷെ അത് അവരെ വിഷമിപ്പിച്ചിട്ടാകരുത്.... ഒരു കാര്യം ചെയ്യ്... അമ്മയോടും അച്ഛനോടും വിളിച്ചു പറ.. എവിടെ ഉണ്ട് എന്നൊന്നും പറയണ്ട..... മക്കള് എത്ര വലുതായാലും അവരെ കാണുന്നില്ലന്ന് അറിഞ്ഞാൽ അവര് താങ്ങില്ല..... മോളു വിളിക്ക്... (ലക്ഷ്മി അവളുടെ തലയിൽ തടവികൊണ്ട് പറഞ്ഞു...) ഗായത്രിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അതിലേക്കു നമ്പർ ഡയൽ ചെയ്യുമ്പോൾ അവളുടെ കയ്യ് വിറച്ചു..... ചെവിയോട് ചേർത്ത് അവരുടെ ശബ്ദം കേൾക്കുവാൻ അവൾ കാതോർത്തു...... രണ്ടു മൂന്ന് ബെല്ലിന് ശേഷം ആ കാൾ മറു വശത്തു എടുത്തിരുന്നു... ഹലോ ആരാ...... അമ്മയുടെ ശബ്ദം കേട്ടതും അവൾ ശബ്ദം ഉണ്ടാക്കാതെ കരഞ്ഞു.....

ആരാ ദിവ്യയെ..... മറുവശത്തു നിന്നും ഹരിയുടെ ശബ്ദവും അവൾ കേട്ടു.... അറിയില്ല ഏട്ടാ.... ഒന്നും മിണ്ടുന്നില്ല.... ( അമ്മ ) ഹലോ... ആരാ ഇത്.... വീണ്ടുമവർ ചോദിച്ചു.... അമ്മേ...... ഞാനാ പാറുവാ... ( പാറു ) മോളെ..... എവിടാ നീ..... ( അമ്മ ) അമ്മേ കരയല്ലേ... ശബ്ദം ഉണ്ടാക്കല്ലേ ഏട്ടൻ കേൾക്കും.... ( പാറു ) അപ്പോളേക്കും ഹരി ഫോൺ മേടിച്ചിരുന്നു... എവിടാ പാറു നീ.... ഇന്ന് ശിവ ഇവിടെ വന്നിരുന്നു.. അവനാ പറഞ്ഞെ നീ ഇറങ്ങി പോയെന്നു... തിരിച്ചു വാ മോളെ... ആർക്കും വേണ്ടേലും നിന്നെ ഞങ്ങൾക്ക് വേണം...( അച്ഛൻ ) അച്ഛാ.... എനിക്കൊന്നുല്ല.... ഞാൻ ഇവിടെ സേഫ് ആ.... ഇനി അങ്ങോട്ട്‌ ഞാൻ വരുന്നില്ല... പാറു അവിടെ വന്നു പെട്ടത് മുതൽ ഉള്ള കാര്യങ്ങൾ ഓരോന്നും പറയുവാൻ തുടങ്ങി... എല്ലാം കേട്ടപ്പോൾ ഹരിക്കു അനന്യേ കൊല്ലാനാ തോന്നിയെ.... ഒരു പെണ്ണിന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ... ( അമ്മ ) അതിനവൾ ഒന്ന് ചിരിച്ചു... അമ്മയ്ക്കും അച്ഛനും എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം... പക്ഷെ ഞാൻ എവിടെ ഉണ്ടന്ന് ചോദിക്കരുത് ഞാൻ പറയില്ല.... എനിക്കിപ്പോ നല്ല ഒരു ജോലി കിട്ടി... പിന്നെ പ്രവീണേട്ടനെ പോലെ തന്നെ എന്നെ സ്നേഹിക്കുന്ന മൂന്നാലു ഏട്ടൻ മാരെ കിട്ടി... ഒരു സഹോദരിയെ അമ്മയെ മുത്തശ്ശിയെ അങ്ങനെ എല്ലാവരെയും.... ഇഷ്ടമില്ലാത്തവരുടെ അടുത്തേക്ക് എന്തിനാ അച്ഛാ ഞാൻ വീണ്ടും വന്നു നാണം കെടുന്നെ.... ശിവേട്ടൻ ഒരിക്കലും എന്നെ സ്നേഹിക്കാൻ പോകുന്നില്ല.... ഞാൻ നിങ്ങളെ വിളിച്ചത് മറ്റാരും അറിയാൻ പാടില്ല...

പ്രവീണേട്ടൻ പോലും... എന്താ പാറു ഇത്... എന്നും നീ മറ്റൊരാളുടെ വീട്ടിൽ നിക്കാൻ പറ്റുമോ... ഇപ്പോൾ അവർ ഒന്നും പറയില്ല.. പക്ഷെ അവർക്കും ബുദ്ധിമുട്ട് ആകും... ( അച്ഛൻ ) അറിയാം അച്ഛാ.... ഉടനെ ഞാൻ ഇവിടുന്നു ഹോസ്റ്റലിലേക്ക് മാറും.... ഇനി ഋഷിയെ പേടിക്കണ്ടല്ലോ.....( പാറു ) പിന്നീട് അവർ കുറച്ചു നേരം കൂടി സംസാരിച്ചു... അച്ഛാ.. ഞാൻ ഫോൺ വെക്കുവാ...പിന്നെ വിളിക്കാട്ടോ.... ഒന്ന് കൊണ്ടും പേടിക്കണ്ട... എനിക്കൊന്നും ഇല്ല... അത്രയും പറഞ്ഞു കൊണ്ടവളാ ഫോൺ വെച്ചു... **************** റൂമിലേക്ക്‌ കയറി വന്ന ശിവക്ക് അവിടെ നിക്കും തോറും ഒരു ഒറ്റ പെടൽ പോലെ തോന്നി..... ആ മുറിയിൽ നിറയെ അവളുടെ മണം.... കണ്ണുകളച്ചു അങ്ങനെ നിന്നവൻ..... എവിടേയാ പാറു നീ..... ഞാൻ കാരണം അല്ലെ അവള് ....അപ്പോളത്തെ എന്റെ ദേഷ്യം കാരണം.... ഒന്നും വേണ്ടി ഇരുന്നില്ല...... അതിനിടയിൽ വെപ്രാളത്തോടെ പ്രവീൺ ശിവയെ വിളിച്ചു... ഋഷി മരിച്ചതും അനന്യ ഹോസ്പിറ്റലിൽ ആയതും പാറു രക്ഷപെട്ടതും ശിവ പ്രവീണിനിനോട് പറഞ്ഞു... നേരം കടന്നു പോയി ശിവക്ക് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി....... ഒരു ഭ്രാന്തനെ പോലെ അവൻ വെളിയിലേക്കിറങ്ങി.... ബൈക്കും എടുത്തു സ്പീഡിൽ വെളിയിലേക്ക് പോയി..... കുറച്ചു ദൂരം ചെന്നതും... താൻ ആഗ്രഹിച്ചതെന്തോ കിട്ടിയത് പോലെ വണ്ടിയിൽ നിന്നിറങ്ങി മുന്നോട്ടു നടന്നു...... കിട്ടിയതൊക്കെയും വാങ്ങി കൂട്ടി തിരികെ വീട്ടിലേക്കു വന്നു.....

റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്ന അർദ്ധവ് ശിവയെ കണ്ടതും അവിടെ തന്നെ നിന്നു.... ഇവനെന്താ പറ്റിയെ....അർദ്ധവ് ശിവയുടെ അടുത്തേക്ക് ചെന്നു.... ഡാ..... നീ... നീ എന്തിനുള്ള പുറപ്പാടാ.. നശിക്കാൻ തന്നെ തീരുമാനിച്ചോ.... ( അർദ്ധവ് ) അർദ്ധവ് അടുത്തേക്ക് വന്നതും ശിവ അവിടെ നിന്നു... കയ്യിലെ കവർ പിറകിലേക്ക് നീക്കി പിടിച്ചു... ഇത്രയും നാളും ഇല്ലാത്ത സ്നേഹം ഒക്കെ ഇപ്പോൾ എവിടുന്നു വന്നഡാ. ഇത്ര വേഗം അങ്ങ് നന്നായോ നീ.....😠( ശിവ ) അതിനു എനിക്ക് നിന്നോട് സ്നേഹം. ആണെന്ന് ആര് പറഞ്ഞു...... പിന്നെ ഒരു മനുഷ്യന് നന്നാവാനും കൊള്ളാത്തവൻ ആകാനും ഒരു നിമിഷം. മതിയട...... ആ പാവം പിടിച്ച പെണ്ണിനെ ഒരു നിമിഷമെങ്കിലും അവള് പറയുന്നത് നീ കെട്ടിരുന്നങ്കിൽ ഇന്ന് നിന്റെ കൂടെ അവള് കണ്ടനേം.... എവിടെ ആണെന്നോ എന്താണെന്നോ അറിയില്ല.... അവളെ തിരക്കി പോകാൻ ഉള്ളതിന് ആരും അറിയാതെ കുപ്പിയും മേടിച്ചോണ്ട് വന്ന മതിയല്ലോ..... കുടിച്ചു നശിക്കട നീ... അങ്ങനെയും കൂടി അവളുടെ കണ്ണിരു കണ്ട് സന്തോഷിക്കു.... അർദ്ധവ് പറഞ്ഞതൊക്കെ ശിവയുടെ മുഖത്തടിച്ചത് പോലെ അവനു തോന്നി... ശിവയെ ഒന്ന് നോക്കിയിട്ട് അർദ്ധവ് മുറിയിലേക്ക് തിരികെ കയറി പോയി... ഇത്രയും നാളും തന്റെ പുറകിൽ നിന്നും ചവിട്ടുന്നതല്ലാതെ മുന്നിൽ വന്നു നിന്നു തന്റേടത്തോടെ സംസാരിക്കുവാൻ അവൻ മുതിർന്നട്ടില്ല..... അവള് കാരണം ഇന്ന് അതും ഉണ്ടായി.... കലി അടങ്ങാതെ ഡോർ ചവിട്ടി തുറന്നു കൊണ്ട് ശിവ റൂമിനുള്ളിലേക്ക് കയറി.....

അടച്ചിട്ട മുറിയിൽ അവനു എവിടേക്ക് നോക്കുമ്പോളും പാറുവിനെ കാണുന്നത് പോലെ തോന്നി.... അന്ന് അവളെ അവര് കൊണ്ട് പോകുമ്പോൾ എന്നെ വിളിച്ചു കരഞ്ഞിട്ടുണ്ടാകുമോ....ഞാൻ വന്നു രക്ഷിക്കുമെന്ന് ഒരിക്കലെങ്കിലും അവൾ കരുതി കാണില്ലേ..... അവളെ ഒറ്റക്കാക്കി പോയ നിമിഷത്തെ ഓർത്തു ശിവ അലറി കരഞ്ഞു.... ചെവിക്കു ചുറ്റും അവളുടെ കരച്ചില് കേൾക്കുന്നത് പോലെ അവന് തോന്നി.... എങ്ങോട്ടാ ഞാൻ അവളെ തേടി പോകുന്നെ... അവളെ എവിടെ പോയി ഞാൻ കണ്ടു പിടിക്കും.. ബോധം പോകുന്നത് വരെ ശിവ കുടിക്കുവാൻ തുടങ്ങി...... കയ്യിലിരുന്ന ഗ്ലാസ്സിലേക്ക് നോക്കിയതും ടേബിളിലേക്ക് അടിച്ചു ആ ഗ്ലാസ്സ് അവൻ പൊട്ടിച്ചു... കയ്യിൽ കുപ്പിച്ചില്ല് കൊണ്ട് കയറി.... കയ്യിൽ നിന്നും ചോര വരുവാൻ തുടങ്ങി...... ഈ കൈ കൊണ്ടല്ലേ ഞാൻ അവളെ തല്ലിയെ... വീണ്ടും അവനാ ഗ്ലാസ്സ് മുറിയിൽ അമർത്തുവാൻ തുടങ്ങിയതും അവന്റെ കയ്യിലെ മുറിവിന്റെ ആഴവും കൂടിയിരുന്നു... വെള്ള ടൈലുകളിലേക്ക് അവന്റെ കയ്യിൽ നിന്നും ഇറ്റിറ്റ് ചോര തുള്ളികൾ വീണു കൊണ്ടേ ഇരുന്നു.... മറുകയ്യാൽ വായിലേക്ക് കുപ്പി കമഴ്ത്തി..... ബോധം മറയുന്നത് പോലെ അവനു തോന്നി.... കയ്യിൽ നിന്നും കുപ്പി താഴേക്കു വീണിരുന്നു...... ശിവ ബോധം ഇല്ലാതെ ആ മുറിയിൽ കിടന്നു.... ശിവേട്ട.......... പാറു ഞെട്ടി എണീറ്റു .. അവളുടെ തൊണ്ട വരണ്ടത് പോലെ തോന്നി അവൾക്കു..... കുപ്പിയിൽ കരുതിയ വെള്ളം എടുത്തവൾ കുടിച്ചു..... എന്താ ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്നം ഇനി ശിവേട്ടന് എന്തെങ്കിലും.... എന്റെ കൃഷ്ണ ഒരു ആപത്തും വരുത്തരുതേ..... ഓർക്കെരുതെന്നു കരുതിയാലും സ്വപ്നത്തിൽ പോലും നിങ്ങളാണല്ലോ ഏട്ടാ.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story