പുനർ വിവാഹം: ഭാഗം 62

punarvivaham

എഴുത്തുകാരി: ആര്യ

ഡാ............ മുഖത്തേക്ക് വെള്ളം വന്നു വീണതും ശിവ കണ്ണ് തുറന്നു... തല നേരെ നിൽക്കാത്തത് പോലെ ശിവക്ക് തോന്നി.... വല്ലാത്ത ഭാരം.... കയ്യൊക്കെ തളരുന്നത് പോലെ..... എന്താ ഇത്.... പതിയെ തലേ ദിവസത്തെ കാര്യങ്ങൾ അവൻ ഓർത്തെടുത്തു.... ഡാ ശിവേ..... 😠.. ശ്രീയുടെ ദേഷ്യത്തോടെ ഉള്ള വിളി കേട്ടതും ശിവ അവനെ നോക്കി.... എന്താടാ..... ( ശിവ..) ഡാ..... 🤬🤬🤬🤬🤬 പ്രാന്താണോടാ നിനക്ക് ഏഹ്ഹ്.... ചാവാൻ നടക്കുന്നു..... അത്രക് മോഹം ഉണ്ടെ ഏതേലും പാളത്തിൽ പോയി തല വെക്കടാ....... ( ശ്രീ ക്ക് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല ) എന്താടാ..... തലയിൽ കൈ വേച്ചു കൊണ്ട് ശിവ ചോദിച്ചു..... കണ്ണ് തുറന്നു താഴേക്കു നോക്കടാ..... ശിവ തറയിലേക്ക് നോക്കിയതും കയ്യിൽ നിന്നും വീണ രക്ത കറ ചുമന്ന പൊട്ടു പോലെ അവിടെ ഇല്ലാം വീണു കിടക്കുന്നു.... കയ്യിൽ ബാക്കി അവശേഷിച്ച കുപ്പിച്ചില്ലും ഉണ്ടായിരുന്നു.. സ്വന്തം ശരീരം കീറി മുറിക്കാനും തുടങ്ങിയോടാ നീ...

കുടിക്കുമ്പോൾ ഈ പ്രാന്ത് മാത്രേ ഇല്ലാതുള്ളായിരുന്നു...( ശ്രീ ) ടാ ഞാൻ ഇന്നലെ... പാറുനെ പറ്റി ഓർത്തപ്പോ .. സഹിച്ചില്ലടാ.... ഞാൻ കാരണം അല്ലെ അവള് പോയെ.... ( ശിവ ) മീനു ഇന്നലെയാ എന്നോട് പറയുന്നത്..എല്ലാം പ്രവീണിനെ വിളിച്ചപ്പോൾ അറിഞ്ഞതാ.... അന്നേരം മുതലേ നിന്നെ വിളിക്കുവാ... ഫോൺ സ്വിച്ച് ഓഫ്‌... അതാ രാവിലെ തന്നെ ഇങ്ങു പോനെ....( ശ്രീ ) വാ... ഹോസ്പിറ്റലിൽ പോകാം.... ( ശ്രീ ) ശിവ കൈ തന്റെ മുഖത്തിനു നേരെ കൊണ്ട് വന്നു..... ഏയ്യ്.. വേണ്ടടാ ഇത് ഇങ്ങനെ ഇരുന്നോട്ടെ... ( ശിവ ) നിനക്ക് പ്രാന്താണോ ശിവേ...... വന്നേ നീ മരുന്ന് വെക്കാം..... ശ്രീ വിളിച്ചിട്ടും ശിവ എണീറ്റില്ല.... ടാ ശ്രീ... ഈ കൈ കൊണ്ടല്ലെടാ ഞാൻ അവളെ തല്ലിയത്....( ശിവ പറഞ്ഞതും ശ്രീ ഒന്ന് ചിരിച്ചു ) ശിവയുടെ അടുത്തേക്കവൻ വന്നിരുന്നു.... ടാ..... അന്ന് നിന്റെ ബർത്ത്ഡേ പാർട്ടി നടന്ന ദിവസം നീ ഓർക്കുന്നോ... പാറു അന്ന് ഒരുപാട് ഹാപ്പി ആരുന്നടാ...

ഞങ്ങൾ എല്ലാവരും അവളെ തന്നെയാ ശ്രെദ്ധിച്ചേ... അവളുടെ കണ്ണുകൾ എപ്പോളും നിന്നെ തേടികൊണ്ടേ ഇരിക്കുവായിരുന്നു... നീ എവിടെ ഒക്കെ ഉണ്ടോ അവിടെല്ലാം അവളെ ഞാൻ കണ്ടു.... അവളുടെ ഉള്ളിൽ മുഴവൻ നീ എന്ന പ്രാന്ത് ആട.... പക്ഷെ അതിലും കൂടുതൽ എന്നെ സംശയത്തിൽ ആഴ്ത്തിയത് മറ്റൊന്നാ... എന്താന്നോ.... ശ്രീ ശിവക്കടുത്തേക്ക് ചാഞ്ഞു ഇരുന്നു..... നീ ആണ് ശിവേ....... ഞാനോ.... ഞാൻ എന്തെടുത്തു... ( ശിവ ) നിന്റെ കണ്ണുകൾ നീ അറിയാതെ തന്നെ അവളെ തേടി ചെല്ലുന്നുണ്ടായിരുന്നു.... അവളെ കാണാതാകുമ്പോൾ നിന്റെ മുഖത്തെ നിരാശയും വീണ്ടുമവളെ കാണുമ്പോൾ നിന്റെ മുഖത്തുണ്ടാകുന്ന സന്തോഷവും ഞങ്ങള് ശ്രെദ്ധിച്ചതാ.... പിന്നീട് നിനക്ക് പാളി പോയത് അവളോട്‌ ഉള്ളിന്റെ ഉള്ളിൽ സ്നേഹം തോന്നിയപ്പോഴേക്കും അനന്യ പറഞ്ഞ കള്ളങ്ങൾ നമ്മൾ വിശ്വസിച്ചു..... ഇഷ്ടം തോന്നിയ ആൾ തന്നെ ചതിച്ചന്നു തോന്നിയപ്പോൾ നിന്റെ ഉള്ളിൽ ഉണ്ടായ ദേഷ്യം...

അതാ നീ അവളോട് തീർത്തത്... പക്ഷെ ശിവ നീ ഒന്ന് ഓർക്കണം നിനക്ക് അന്ന് അവളോട്‌ തോന്നിയത് വെറുമൊരു സ്നേഹം മാത്രമാ... അല്ലായിരുന്നെങ്കിൽ അനന്യ പറഞ്ഞ കള്ളങ്ങൾ അതെ പടി നീ വിശ്വസിക്കില്ലായിരുന്നു....ഇനി പറഞ്ഞിട്ട് കാര്യമില്ല... അവളെ കണ്ടു പിടിക്കണം...അതെ നമുക്ക് ചെയ്യാൻ പറ്റു ..... ശ്രീ... ആ ലെറ്റർ....... അവൾ ആരുടെയോ കയ്യിൽ എത്തി പെട്ടതിനു ശേഷം വന്നതാകുവാൻ ആണ് കൂടുതൽ ചാൻസ്.... കാരണം ഇതിലെ വരികൾ... പോക്കറ്റിൽ നിന്നും ലെറ്റർ എടുത്തു ശ്രീയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ശിവ പറഞ്ഞു... ശ്രീ ആ ലെറ്റർ വായിച്ചു.... മ്മ്... നീ പറയുന്നത് ശെരി ആവാം... അങ്ങനെ എങ്കിൽ അവളെവിടെ ആയിരിക്കും...( ശ്രീ) അറിയില്ല.... അവൻ എവിടെ ആണെന്ന് അറിഞ്ഞ മതി.... പിന്നെ അവളെ തൂക്കി എടുത്തു ആണേലും ഞാൻ കൊണ്ട് വന്നിരിക്കും...

( ശിവ ) പ്രേമം തുടങ്ങിയ ഇങ്ങനെയും പറ്റുമോ.... ( ശ്രീ ) എനിക്ക് അവളോട് പ്രേമം ഒന്നും ഇല്ല..... കാണാതായപ്പോ എന്തോ ഒരു..... ബാക്കി പറയാൻ വന്ന ശിവ പാതിക്കു വെച്ച് നിർത്തി ... അത് കണ്ട് ശ്രീ വീണ്ടും ചിരിച്ചു... ശിവ....അവളുടെ നാട് എവിടെ ആണെന്ന നീ പറഞ്ഞെ.... ഋഷിയുടെ വീടും അവിടല്ലേ... ഇനി ചിലപ്പോൾ അവിടെ എങ്ങാനം...... ( ശ്രീ ) ചിലപ്പോൾ ആയിരിക്കാം...... പാറുന് മീനു അല്ലാതെ മറ്റൊരു കൂട്ടൊന്നും ഇല്ല...... അത് കൊണ്ട് അതിനും ചാൻസ് ഇല്ലടാ.... എത്രയും വേഗം അവളെ കണ്ടു പിടിച്ചേ പറ്റു...... ( ശിവ ) അതൊക്കെ പോട്ടെ ഇപ്പോൾ നീ എന്റെ കൂടെ വന്നേ പറ്റു.... ഈ കയ്യും മുറിച്ചു വെച്ച് പാറുന്റെ അടുത്ത് ചെന്ന അവൾക്കു വിഷമം ആകും നീ വന്നേ.... ശ്രീ ശിവയെ കുറെ നിർബന്ധിച്ചതും ശിവ ഹോസ്പിറ്റലിൽ വരാൻ സമ്മതിച്ചു.... വല്യ മുറിവ് അല്ലാത്തത് കൊണ്ട് തന്നെ മരുന്ന് വെച്ച് വിട്ടു ... **************** ബെഡിൽ നിന്നും എന്നത്തേയും പോലെ അവൾ എണീറ്റു....

മുഖം കഴുകി ലക്ഷ്മിയുടെ അടുത്തേക്കവൾ പോകാൻ ഇറങ്ങി.... അടുക്കളയിൽ രാവിലെ തന്നെ കാര്യമായ ജോലിയിൽ ആയിരുന്നവർ.... അമ്മേ... ( പാറു) ആഹാ ഇന്നും രാവിലെ എണീറ്റോ..... പാറു അകത്തേക്ക് കയറാൻ പാവിച്ചതും ഡീ....... അവൾ തിരിഞ്ഞു നോക്കിയതും പിറകിൽ ചിരിച്ചു കൊണ്ട് മിഥുൻ... കാലത്തെ തന്നെ എങ്ങോട്ടാ.... ( മിഥുൻ ) കണ്ടില്ലേ... അമ്മേടെ അടുത്തേക്ക്.... അമ്മേ സഹായിക്കാൻ.... 😒😒😒😒( പാറു ) അമ്മേ സഹായിക്കാൻ അവിടെ ജോലിക്കാരൊണ്ട്..... നീ ഇങ്ങു വന്നേ പാറു.... ( മിഥുൻ വിളിച്ചതും അവനടുത്തേക്കവൾ ചെന്നു...) എന്താ... ( പാറു ) നിന്നോട് ഇന്നലെ ഞാൻ ഒരു കാര്യം പറഞ്ഞായിരുന്നോ.... ( മിഥുൻ ) എന്ത്.... (പാറു ) ഓ അപ്പൊ എല്ലാം മറന്നോ നീ.... ( മിഥുൻ ) എന്ത് കാര്യമാ.... ( പാറു ) ഡി... ഇന്നലെ ഞാൻ നിന്നോട് പറഞ്ഞതാണോ...

ഇന്ന് മുതൽ എന്റെ കൂടെ വരണമെന്ന് കമ്പനിയിൽ.... എന്റെ കൃഷ്ണ പണി പാളിലോ.... 😁😁😁😁(പാറു ) എന്താടി ആലോചിക്കുന്നെ... നേരം ഇത്രേം ആയില്ലേ..... പോയി റെഡി ആവുന്നില്ലേ നീ..... (മിഥുൻ ) അയ്യോ.... പാറു നെറ്റിയിൽ കയ്യ് വെച്ചു... മിഥുൻ രണ്ട് കയ്യും കെട്ടി അവളെ നോക്കി നിന്നു... അയ്യോ മിഥുനെട്ടെ.... എനിക്ക് നല്ല തല വേദന.... നാളെ മുതൽ വരാം... ഇന്ന് ഏട്ടൻ പൊക്കോ... ( പാറു ) പാറു... 😠(മിഥുൻ ) 😁... കണ്ട് പിടിച്ചല്ലേ..... അത് പിന്നെ... മിഥുനേട്ടാ എനിക്ക് എന്തോ ഭയങ്കര പേടി....... ( പാറു ) പാറു നിന്നെ അവിടെ ആരും പിടിച്ചു വിഴുങ്ങില്ല.... എന്ത് സംശയം ഉണ്ടേലും നിനക്ക് ഞങ്ങളൊക്കെ ഉണ്ട് ചോദിക്കാം.... പിന്നെ രണ്ട് ദിവസത്തേക്ക് നിത്യ... അതായതു ഞങ്ങളിൽ നാലാമൻ കിഷോറിന്റെ അനിയത്തി... അവൾ നിനക്കെല്ലാം പറഞ്ഞു തരും.... നീ പേടിക്കണ്ട..... ഇനിം പേടി ആണെന്ന് പറഞ്ഞാൽ നിന്നെ ഞാൻ ശിവേടെ മുന്നിൽ കൊണ്ട് ഇട്ടു കൊടുക്കും...

അവൻ ജീവിത കാലം മുഴുവൻ പട്ടിയെ തട്ടുന്നതു പോലെ ഇട്ടു തട്ടിക്കോളും... എന്താ അത് മതിയോ......( മിഥുൻ) മിഥുൻ അങ്ങനെ പറഞ്ഞത് പാറുന് ശെരിക്കും വിഷമം ആയി.... ആദ്യത്തെ ദിവസം തന്നെ നീ അതിനെ കരയിച്ചേ കൊണ്ട് പൊകുള്ളോ മിഥുനെ... ( ലക്ഷ്മി ) കരയാൻ മാത്രം ഞാൻ ഇവളെ ഒന്നും പറഞ്ഞില്ലല്ലോ... സത്യമല്ലേ പറഞ്ഞെ.... പിന്നെ ഡി ഇങ്ങോട്ട് നോക്ക്... ( മിഥുൻ ) പാറു കണ്ണുനിറച്ചു കൊണ്ട് തല താഴ്ത്തി നിക്കുവായിരുന്നു..... പാറു.... മിഥുൻ വീണ്ടും വിളിച്ചതുമവൾ തല ഉയർത്തി.... അവളുടെ നിറഞ്ഞ മിഴികൾ കണ്ടതും മിഥുൻ വല്ലാണ്ടായി..... പാറു.... നീ കരയാൻ വേണ്ടി പറഞ്ഞതല്ല.... അപ്പൊ നീ പോയി റെഡി ആവു... ഞാൻ അവിടെ ഉണ്ടെന്നു കരുതി ടൈം ഒന്നും നിനക്ക് വേണ്ടി ചേഞ്ച്‌ ചെയ്യ്തു തരില്ല... കറക്ട് 9 മണിക്ക് അവിടെ കയറിയിരിക്കണം.... എന്താ മനസ്സിലായോ....

അതിനവൾ ഒന്ന് തലയാട്ടി.... എന്നാ പൊക്കോ.... മിഥുൻ പറഞ്ഞതും പാറു റൂമിലേക്ക്‌ നടന്നു... ഡി ......ഗായുന്റെ കയ്യിൽ ഞാൻ ഒന്ന് കൊടുത്തിട്ടുണ്ട് പോകുമ്പോൾ അതൂടെ വാങ്ങിക്കോ..... പാറു പോയ വഴി മിഥുൻ വിളിച്ചു പറഞ്ഞു.... എനിക്ക് എങ്ങും വേണ്ട.... മുഖത്തു നിറയെ പുച്ഛം വാരി വാരിക്കൊണ്ടവൾ മുറിയിലേക്ക് കയറി... എന്തിനാടാ അവളെ വിഷമിപ്പിച്ചേ ..... ( ലക്ഷ്മി ) അവളുടെ പേടി മാറണ്ടേ അമ്മേ...... സ്നേഹത്തോടെ പറഞ്ഞ അവൾ കേൾക്കില്ല... ഇത്തിരി കടുപ്പിച്ചു പറഞ്ഞപ്പോ കണ്ടില്ലേ ഓടി പോയെ.... അത്രേ ഉള്ളു.. പിന്നെ അവളുടെ പിണക്കം അതൊക്കെ മാറിക്കോളും.... ( മിഥുൻ അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി ).........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story