പുനർ വിവാഹം: ഭാഗം 63

punarvivaham

എഴുത്തുകാരി: ആര്യ

റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും തേരാ പാര നടക്കുകയാണിപ്പോൾ നമ്മുടെ കഥനായിക.......... ഇന്ന് പോയില്ലങ്കിൽ എല്ലാവർക്കും എന്നോട് ദേഷ്യം ആവും.... കണ്ടില്ലേ രാവിലെ തന്നെ ഓരോന്നും പറഞ്ഞെ.... ഇനി P. A കൂടി അല്ലെ എന്നെ ഇട്ടു തട്ടി കളിക്കും...... അങ്ങനെ തട്ടിയാലേ ഈ പാറു അപ്പോൾ ജോലി മതി ആക്കി പോകും... എന്നോടാ കളി... 😒😒😒 ഓരോന്നും ആലോചിച്ചു മിഥുനെ കുറ്റം പറഞ്ഞു നിന്നതുമല്ല ഡോറിൽ ആരോ മുട്ടി ...... അവൾ ഞെട്ടി കതകിലേക്ക് നോക്കി..... പാറു കതകു തുറന്നു പാതി തല വെളിയിലെക്കിട്ടു..... പേടിക്കണ്ട.. മിഥുനേട്ടൻ അല്ല..... ഗായത്രി അത്രയും പറഞ്ഞു കൊണ്ട് ചിരിക്കുവാൻ തുടങ്ങി...... 😁😁😁😁😁.... ( പാറു ) മ്മ്... രണ്ടൂടെ രാവിലെ തന്നെ വഴക്കിട്ടു അല്ലെ.... (ഗായു ) പാറു ഡോർ മുഴുവനായി തുറന്നു വെളിയിലേക്കിറങ്ങി..... അത് പിന്നെ ഗായു.... നിന്റെ ചേട്ടന്റെ കയ്യിൽ നിന്നു ഇങ്ങനെ വഴക്ക് കേട്ടില്ലേ ഒരു രസമില്ലന്നെ....ഇപ്പോൾ എന്താ മനസിന്‌ സന്തോഷം എന്നറിയാമോ.....

😁( പാറു ) സന്തോഷിച്ചോ മോളെ.... ആധി ഏട്ടനെ കാളും കഷ്ടമാ മിഥുനേട്ടൻ ഇനി എന്തെല്ലാം പണി നിനക്ക് കിട്ടുമെന്ന് അവിടെ ചെന്നാലേ അറിയൂ.... ( ഗായു ) ഇനി എന്ത് പണി കൂടി പോയ രണ്ട് ചാട്ടം...( പാറു ) അഹ്... നീ അങ്ങനെ സമാധാനിച്ചോ.....പിന്നെ ഞാൻ വന്നത് ദേ ഇത് നിനക്ക് തരാനാ.. ഇന്നലെ നൈറ്റ് മിഥുനേട്ടൻ കൊണ്ട് തന്നതാ... പാറുവിന്റെ കയ്യിലേക്ക് ഒരു വല്യ കവർ നീട്ടികൊണ്ട് ഗായു പറഞ്ഞു.... ഇതെന്തു..... പാറു ആ കവർ കയ്യിലേക്ക് വാങ്ങി.. തുറന്നു നോക്കി.... ഡ്രെസ്സൊ...... ( പാറു ) അതെ പുതിയതാ.... ഇന്ന് ആദ്യ ദിവസം അല്ലെ ഇത് ഇട്ടോണ്ട് പോ... ( ഗായു ) പക്ഷെ ഗായു ഇത് തയ്ക്കണ്ടേ...( പാറു ) അതൊക്കെ അമ്മ ഇന്നലെ തയ്ച്ചു.... ഇപ്പോൾ നിന്റെ കറക്റ്റ് അളവാ.... ( ഗായു ) ഗായുവിനെ നോക്കി ചിരിച്ചു കൊണ്ടവൾ നിന്നു... അയ്യോ സമയം പോയി ഞാൻ പോയി റെഡി ആകട്ടെ അല്ലങ്കിൽ ഇന്ന് തന്നെ എന്റെ ജോലി തെറിക്കും.... മുറിയിലേക്ക് ഓടി കയറി അവൾ...

അവളുടെ വെപ്രാളം കണ്ടു ചിരിച്ചു കൊണ്ട് ഗായു തിരികെ പോയി.... ഫ്രഷ് ആയി അവൾ ഇറങ്ങിയതും കവറിൽ നിന്നും മിഥുൻ അവൾക്കു വാങ്ങിയ ഡ്രെസ്സ് വെളിയിലെക്കെടുത്തു..... ഒരു സിംപിൾ കുർത്തി ആയിരുന്നു അത്... അവൾ ആ ഡ്രെസ്സ് വേഗം എടുത്തിട്ടു......ബാഗിൽ നിന്നും കയ്യിൽ കിട്ടിയതൊക്കെ കഴുത്തിലും കാതിലുമായി അണിഞ്ഞു..... കണ്ണ് എഴുതി കുഞ്ഞി പൊട്ടും തോട്ടു....മുടി മെടഞ്ഞിട്ടു..... ഒരു കയ്യിൽ വാച്ചും മറുകയ്യിൽ ബ്രെസ്ലെറ്റണിഞ്ഞു.... കഴുത്തിലെ കുഞ്ഞി സ്വർണ്ണ മാല ഒന്നുകൂടി അഴക് കൂട്ടിയത് പോലെ.....താലി മാല ഊരി വെക്കുവാൻ അവൾക്കു മടി തോന്നി.. ഡ്രെസ്സിനുള്ളിലേക്ക് മാല എടുത്തു ഇട്ടു... മതി...... ഇതിലും കൂടുതൽ ഒരുങ്ങാൻ നിന്ന ഇനി വല്ല കല്യാണത്തിനും വരുവാണോടി..... എന്ന് ചോദിക്കും.... മിഥുനെ കുറിച്ചായിരുന്നു അവൾ പറഞ്ഞത്..... കണ്ണാടിയുടെ മുന്നിൽ നിന്നു വീണ്ടും വീണ്ടും നോക്കികൊണ്ടവൾ മുറിയിൽ നിന്നും വെളിയിലേക്കിറങ്ങി....

കയ്യിലെ വാച്ചിലേക്കു സമയം നോക്കി ഇരുന്നിടത്തു നിന്നും മിഥുൻ എണീറ്റു.... ആദിയും അരുണും മുന്നേ തന്നെ പോയിരുന്നു.... മിഥുൻ പാറുവിനെയും കൂട്ടികൊണ്ട് പോകുവാനായിരുന്നു നിന്നത്..... ഇടക്കെപ്പോഴോ അവന്റെ കണ്ണുകൾ സ്റ്റെപ് ഇറങ്ങി വരുന്ന പറുന്റെ മുഖത്തേക്ക് തിരിഞ്ഞു.... അതികം ഒരുക്കങ്ങളൊ ചമയങ്ങളോ ഇല്ലാതെ തന്നെ അവൾ ആ വേഷത്തിൽ സുന്ദരി ആയിരുന്നു.... മിഥുനെ കണ്ടതും തല വെട്ടിച്ചു കൊണ്ടവൾ താഴേക്കു ഇറങ്ങി വന്നു.... ഓ.... പിണക്കമാണ്..... മിഥുൻ പറഞ്ഞത് അടുത്ത് നിന്ന ഗായു കേട്ടിരുന്നു.... വാ.. പോകാം....... (മിഥുൻ ) അയ്യോ.. മോനെ അവളൊന്നും കഴിച്ചില്ല...... ലക്ഷ്മി അമ്മ എവിടെ നിന്നോ ഓടി വന്നിരുന്നു അപ്പോളേക്കും..... അങ്ങോട്ട്‌ പറഞ്ഞു കൊടുക്കമ്മേ.... ഈ ദുഷ്ടൻ എന്നെ പട്ടിണിക്കിട്ടു കൊല്ലാൻ ഉള്ള പുറപ്പാടാ... ( ആത്മ, പാറു ) ഒരു നേരം പട്ടിണിക്ക് കിടന്നെന്നു കരുതി ഇവൾക്കൊന്നും പറ്റൂല്ല.... മിഥുൻ പറഞ്ഞതും പാറു അവനെ കണ്ണുരുട്ടി കാണിച്ചു.....

അവളുടെ പ്രവർത്തികൾ കണ്ടു മിഥുനു ചിരി വന്നെങ്കിലും അവനത് മനപ്പൂർവം ഒളിച്ചു വെച്ചു...... ശെരി പത്തു മിനിറ്റ് തരും.. ഓടി പോയി കഴിച്ചിട്ട് വാ.... മിഥുൻ പറഞ്ഞതും അവനെ ഒന്ന് നോക്കിട്ടു പാറു ലക്ഷ്മിയുടെ കൂടെ പോയെ.... സമയം കടന്നു പോയി...... പാറു ഓടി പിടിച്ചു വന്നതും മിഥുൻ കാറിൽ അവളെയും നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നതാണവൾ കാണുന്നത്.... കാറിന്റെ ബാക്ക് ഡോർ അവൾ തുറന്നു.... ഞാൻ എന്താടി ഡ്രൈവറോ... 😠.. മുന്നിൽ വന്നു കേറൂ പാറു..... ( മിഥുൻ ) പാറു ഡോർ അടച്ചു കൊണ്ട് മുന്നിലേ സീറ്റിൽ വന്നിരുന്നു..... മിഥുൻ കാർ വെളിയിലെക്കെടുത്തു..... പുറത്തേക്കു നോക്കി ദേഷ്യത്തിൽ അവളിരുന്നു... നീ എന്താ പാറു ഒന്നും മിണ്ടാത്തെ.... (മിഥുൻ ) ഞാൻ ഇനി മിണ്ടുന്നില്ല... മിണ്ടിട്ട് അതിനും കുറ്റം കണ്ടു പിടിക്കാനല്ലേ.... ഫുഡ്‌ കഴിക്കാൻ ടൈം..... കാറിന്റെ ബാക്കിൽ കയറിയ കുറ്റം.... എല്ലാത്തിനും കുറ്റം...... ( പാറു ) ഡി... നിനക്കതൊക്കെ ഞാൻ പറഞ്ഞു തന്നതല്ലേ...

ഇന്ന് താമസിച്ചപ്പോ നാളെ നീ നേരത്തെ ഇറങ്ങി വന്നു ഫുഡ്‌ കഴിക്കില്ലേ... അതിനാ ഞാൻ വഴക്ക് പറഞ്ഞത്.... പതിയെ പതിയെ അവളുടെ ദേഷ്യം മാറിയിരുന്നു... കാർ വളരെ അതികം മുന്നോട്ടു നീങ്ങിയിരുന്നു... ഗ്രാമത്തിൽ നിന്നും സിറ്റിയിലെ തിരക്കുകളും മറ്റുമായി പല ഇടേണ്ടകളിലെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി കിടന്നു.. ഒടുവിൽ തങ്ങൾ എത്തണ്ട സ്ഥലം എത്താറായി എന്നവളോട് മിഥുൻ പറഞ്ഞതും പാറുന്നു ഇത്രയും നേരം ഉള്ളതിനേക്കാൾ പതിമടങ്ങു പേടി വന്നു തുടങ്ങി.... ആദ്യമായി ആയതു കൊണ്ട് തന്നെ പാറുനെ ആ പേടി ശെരിക്കും അലട്ടിയിരുന്നു.... ആദിത്യ ഗ്രൂപ് ഓഫ് കമ്പനി..... അവളുടെ കണ്ണിൽ ആ പേര് കണ്ടതും അതിലേക്ക് തന്നെ അവൾ നോക്കി ഇരുന്നു.... പാറു.... ഇറങ്ങുന്നില്ലേ നീ...... മിഥുന്റെ വിളിയിൽ അവൾ ഞെട്ടി അവനെ നോക്കി... പിന്നെ ഒരു ചെറു ചിരിയോടെ കാറിൽ നിന്നുമവൾ ഇറങ്ങി.... മിഥുന്റെ കൂടെ അകത്തേക്ക് ചെന്നു.....

മിഥുന്റെ ക്യാബിൻ ലക്ഷ്യമാക്കി അവൻ നടന്നു... പിറകെ പാറുവും.... ഗുഡ്മോർണിംഗ് സർ..... മിഥുൻ നടന്നു വരുന്നതിനു ഇരുവശവും ഇരുന്നവർ ഓരോരുത്തർ ആയി എണീറ്റു പറഞ്ഞു..... ആഹാ കൊള്ളാല്ലോ... സാധാരണ ഇതൊക്കെ സിനിമയിൽ മാത്രേ കണ്ടിട്ടുള്ളു... നേരിട്ടും കാണാൻ ഉള്ള ഭാഗ്യം കിട്ടി... 😁( ആത്മ, പാറു ) മിഥുൻ ക്യാബിനുള്ളിലേക്ക് കയറിയതും പാറുവും അവിടേക്കു ചെന്നു.. **************** ഡീ.... ആരാടി സർ ന്റെ കൂടെ ഉള്ള ആ പെണ്ണ്...... ദേവികയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് മനു ചോദിച്ചു....... ഓഫീസിൽ ജോലി ചെയ്യുന്നവർ ആയിരുന്നവർ.... മിഥുന്റെ കൂടെ പാറുവിനെ കണ്ടത് ദേവികക്ക് ഒട്ടും ഇഷ്ടമായില്ല.... ദേവികയുടെ മനസ്സറിയാവുന്നത് കൊണ്ട് തന്നെ മനു അവളെ ഓരോന്നും പറഞ്ഞു കളി ആക്കുവാൻ തുടങ്ങി.... ****************

മിഥുന്റെ മുന്നിൽ ഉള്ള ചെയറിൽ പാറു വന്നിരുന്നു...... മിഥുൻ ഫോൺ എടുത്തു ആരെയോ വിളിച്ചു.... ഉടനെ തന്നെ ഒരു പെൺകുട്ടി അവിടേക്കു വന്നു..... പാറുനെ കണ്ടതും അവളൊന്നു ചിരിച്ചു.... പിന്നെ അകത്തേക്ക് കയറി വന്നു..... പാറു... ഇത് നിത്യ....(.. അവരിൽ നാലാമൻ കിഷോറിന്റെ അനിയത്തി ) ഞങ്ങളുടെ മറ്റൊരു അനിയത്തികുട്ടി..... നീ പേടിക്കുന്ന പോലെ ഒന്നും ഇല്ല..... ഉവളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.... നിനക്ക് എന്ത് സംശയം ഉണ്ടെങ്കിലും നിത്യയോട് ചോദിക്കാം... രണ്ട് ദിവസത്തേക്ക് പാറുന് എല്ലാ കാര്യങ്ങളും നിത്യ പറഞ്ഞു തരും... പിന്നെ വീട്ടിലപ്പോലെ എന്നെ ബഹുമാനം ഇല്ലാതെ നടക്കല്ലെടി ഇവിടെ..... ഇവിടെ എല്ലാർക്കും എന്നെ നല്ല പേടിയാ നീ ആയി അത് കളയരുത്.... ( മിഥുൻ ) ആ ഞാൻ ഒന്ന് ആലോചിക്കട്ടെ... 😒( പാറു ) മിഥുൻ ടേബിളിനടിയിൽ നിന്നും കുറച്ചു പേപ്പർ വെളിയിലെക്കെടുത്തു പാറുവിന്റെ മുന്നിലേക്ക്‌ വെച്ചു...

വന്നു കേറിതല്ലേ ഉള്ളു അപ്പോളേക്കും എല്ലാം എടുത്തു എന്റെ തലേ വെക്കുവാണോ.... (പാറു ) ദേ ഈ പേപ്പറിൽ നീ സൈൻ ചെയ്തേ..... പാറു പെട്ടെന്ന് തന്നെ മിഥുൻ കാണിച്ചിടത്തു വായിച്ചു നോക്കാതെ പോലും സൈൻ ചെയ്യ്തു... ഇത്രേ ഉള്ളോ.... ഇനിം ഉണ്ടോ..... (പാറു ) പാറുന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടതും അവന് ചിരി വന്നു.... എന്തിനാ ചിരിക്കൂന്നേ.... (പാറു ) നീ ഇപ്പോൾ ഒപ്പിട്ടത് എന്താണെന്നു അറിയുമോ... (മിഥുൻ ) ഇല്ല...... ( പാറു ) കൊള്ളാം.... ഇത് ഒരു എഗ്രിമെന്റ് ആ..... ( മിഥുൻ ) എന്തിന്റെ... ( പാറു ) അതായത്... പാറു നീ രണ്ട് കൊല്ലത്തിനുള്ളിൽ എന്റെ P A ആയിട്ടുള്ള ജോലി മതിയാക്കി ഇവിടെ നിന്നും പോകുകയാണെങ്കിൽ നഷ്ടപരിഹാരം ആയി ഇങ്ങോട്ട് 2 ലക്ഷം രൂപ തന്നിട്ടേ പോകാൻ പറ്റു.... മിഥുൻ അവളെ നോക്കി തലയാട്ടി കൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നു.... ഇല്ല.... ഇത് മനപ്പൂർവം എനിക്ക് പണി തന്നതാ... ഇരുന്നിടത് നിന്നും എണീറ്റു കൊണ്ടവൾ പറഞ്ഞു....

( പാറു ) അഹ് അതെ... ഞാൻ ഇനി വഴക്ക് പറഞ്ഞിട്ട് നീ വേറെ ജോലി നോക്കി പോയാലോ... ( മിഥുൻ ) ഞാൻ രാവിലെ പറഞ്ഞത് ഈ ചേട്ടൻ എങ്ങനെ കേട്ടു... ചതി കൊടും ചതി... ( ആത്മ, പാറു ) എന്നാ നിത്യേ പാറുനെ കൊണ്ട് പോയി എല്ലാം ഒന്ന് പറഞ്ഞു കൊടുക്കേ.. ചിരിച്ചു കൊണ്ടവനത് പറഞ്ഞതും പാറു ചവിട്ടി തുള്ളി നിത്യേടെ കൂടെ വെളിയിലേക്ക് പോയി.... വെളിയിലേക്ക് ഇറങ്ങി വന്ന പാറുവിനെയും നോക്കി ദേവികയും മനുവും ഉണ്ടായിരുന്നു.... പാറു അവരെ നോക്കി ചിരിച്ചെങ്കിലും പുച്ഛത്തോടെ അവളെ നോക്കിയവർ മുഖം തിരിച്ചു.... പാറുന് ചെറിയൊരു വിഷമം ഉണ്ടാക്കി...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story