പുനർ വിവാഹം: ഭാഗം 64

punarvivaham

എഴുത്തുകാരി: ആര്യ

ദേവുവിന്റെ മുഖം കണ്ടു പാറു അവളെ തന്നെ നോക്കി...... പതിയെ അവളുടെ ചുണ്ടിൽ ചിരി വിടർന്നു....ദേവിക മനുവിന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് പാറുവിനടുത്തേക്ക് വന്നു..... എന്താ പേടിച്ചു പോയോ..... ( പാറു സംശയത്തോടെ അവരെ നോക്കി...) നിത്യ പാറുവിന് നേരെ തിരിഞ്ഞു.... പാറു... ഇത് ദേവിക പിന്നെ ഇത് മനു...... എന്റെ ഇവിടെ വന്നുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കൾ ..... നീ വരുന്ന കാര്യം ഞാൻ ഇന്നലെ ഇവരോട് പറഞ്ഞു..... അപ്പൊ ദേ ഇവനാ പറഞ്ഞത് പാറുനെ ഒന്ന് പേടിപ്പിക്കാമെന്നു..... ചിരിച്ചു കൊണ്ട് ദേവു അവളുടെ കയ്യിൽ വന്നു പിടിച്ചു.... ഡി...ഇപ്പോൾ സംസാരിച്ചോണ്ട് നിക്കാൻ ടൈം ഇല്ല... മിഥുനേട്ടൻ കണ്ടാൽ തീർന്നു.... ഉച്ചക്ക് ക്യാന്റീനിൽ വെച്ചു കാണാം.... ദേവൂനോടായി നിത്യ പറഞ്ഞു....... പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നിത്യ അവിടുന്നോടി..... എടാ... ആധി ഏട്ടനും മറ്റുള്ളവരും ഒക്കെ എവിടെയാ.....

ചുറ്റിനും നോക്കി പാറു ചോദിച്ചു..... പാറു ഇവിടെ മൂന്നാലു സെക്ഷൻ ഉണ്ട്.... ഓരോരുത്തരും ഓരോ സെക്ഷനിൽ ആണ്... നിനക്കും എനിക്കും മിഥുൻ ചേട്ടന്റെ കൂടെയ.... പക്ഷെ മീറ്റിംഗ് വരുമ്പോൾ എല്ലാവരും ഒരുമിച്ച് കാണും.... അപ്പോൾ അധിയേട്ടന്റെ അച്ഛനും കാണും.. മീറ്റിംഗ് ഒക്കെ മിഥുൻ ഏട്ടന് കറക്ട് ടൈം അവിടെ എല്ലാരും എത്തിയിരിക്കണം....ഒരിക്കൽ ഞാനൊന്നു താമസിച്ചു.... അത്രേം പേരുടെ മുന്നിൽ വെച്ച് നല്ല വഴക്കും കേട്ടു..... ആദി ഏട്ടൻ പിന്നെ പാവമാ.. ഗായുനോട് മാത്രേ ഉണ്ടായിരുന്നുള്ളു ചാട്ടമൊക്കെ...ഇപ്പോൾ അവര് സെറ്റ് ആയി.... നിത്യ അത് പറഞ്ഞതും പാറു ശിവയെ ഓർത്തു..... നിത്യേടെ കൂടെ നടക്കുമ്പോൾ വാ തോരാതെ അവൾ ഓരോന്നും സംസാരിക്കുന്നുണ്ടായിരുന്നു... കമ്പനിയെ പറ്റിയും മിഥുനെട്ടനെ പറ്റിയും ഒക്കെ... മിഥുനേട്ടന്റെ ക്യാബിനോട് ചേർന്നു തന്നെയായിരുന്നു പാറുവിന്റെ ക്യാബിനും നിത്യ അവളെ അവിടെ കൊണ്ടാക്കി....

പാറു ഇരുന്നതിന് അടുത്ത് തന്നെ നിത്യയും ഉണ്ടായിരുന്നു..... ആദ്യമൊക്കെ പാറുവിന് ഒന്നും മനസിലായില്ലെങ്കിലും പതിയെ പതിയെ ഓരോന്നും അവൾ മനസിലാക്കി എടുത്തു.... അവിടെ ഇരിക്കുന്നവർ ആരും സംസാരിക്കുന്നത് പോലും ഇല്ല... മിഥുനേട്ടൻ അത്രക്കും ഭീകരൻ ആണോ..... പാറു ചിന്തിച്ചു... ബ്രേക്ക് ടൈം ആയതും നിത്യ അവളെ വന്നു കൂട്ടികൊണ്ട് പോയി.... എങ്ങോട്ടാ നമ്മള് പോണേ...... ( പാറു ) അതൊക്കെ ഉണ്ട് നീ വാ.... നിത്യ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ക്യാന്റീനിലേക്ക് നടന്നു.... അവിടെ അവരെയും കാത്തു ദേവൂവും മനുവും ഉണ്ടായിരുന്നു.... ദേ ഇതാണ് ഞങ്ങളുടെ സ്ഥിരം സ്ഥലം... ഇവിടെ ഇരുന്നാണ് ഞങ്ങൾ ഓരോന്നും പറയുന്നത്.. അകത്തേക്ക് കയറിയ മിണ്ടാൻ പറ്റൂല്ല... അപ്പോളെ മിഥുനേട്ടൻ അവിടെ എത്തും..... നിത്യയും പാറുവും അവരുടെ അടുത്തേക്ക് വന്നിരുന്നു.... ദേവുവിന്റെ ചുണ്ടിൽ അപ്പോഴും മായാതെ ആ ചിരി ഉണ്ടായിരുന്നു...( നിത്യ ) ആ പാറു....

ഞാൻ പറഞ്ഞില്ലേ ദേവികയും മനുവും... ഇവർ രണ്ടാളും ചെറുപ്പം മുതലേ ഉള്ള കൂട്ട.... മനുനെ നോക്കി ആയിരുന്നു അവൾ പറഞ്ഞത്... ഞാനും ദേവൂവും ഒരുമിച്ച് ഇവിടെ അടുത്തൊരു ഫ്ലാറ്റ് എടുത്തു ഇട്ടിട്ടുണ്ട് അവിടെയാ... മനു പിന്നെ അമ്മയെയും കൂട്ടി ഇവിടെ അടുത്തൊരു വീട്ടിൽ വാടകക്ക് താമസിക്കുവാ.........(നിത്യ ) ഡി എല്ലാം നീ അങ്ങ് പറഞ്ഞ മതിയോ ഞങ്ങൾക്കൂടി ഇത്തിരി ടൈം താടി..... ( മനു ) അതെങ്ങനാ ഇവളുടെ വാ തുറന്ന നിർത്തില്ലല്ലോ...... ( ദേവു ) ശെരി... ഞാൻ ഇനി മിണ്ടുന്നില്ല.. നിങ്ങൾ തന്നെ എന്താന്ന് വെച്ച ചോദിച്ചോ.....( നിത്യ ) അത് പിന്നെ കുട്ടിക്ക് ലവർ ഉണ്ടോ..... 😍( മനു ) ഓ...... എന്തുവാടേ........ നിത്യ അതും പറഞ്ഞു തലയ്ക്കു കൈ കൊടുത്തു..... നീ മിണ്ടാതിരി.... പാറു ഇനി ആധി സർ ന്റെ വീട്ടിലാണോ താമസിക്കുന്നെ..... ( ദേവു) ഏയ് അല്ല.... അവിടുന്ന് മാറണം... എവിടേലും ഹോസ്റ്റൽ ഉണ്ടേ അങ്ങോട്ടേക്ക് മാറണം.... ( പാറു) ഹോസ്റ്റലിലേക്ക് എന്തിനാ മാറുന്നെ....

ഫ്ലാറ്റിൽ ഇവര് രണ്ടാളെ ഉള്ളു.... പാറുന് അവിടെ താമസിക്കലോ....( മനു ) ഏയ് അതൊന്നും വേണ്ട... ( പാറു ) മനു പറഞ്ഞത് ശെരിയാ... ഞാനും ഇവളും മാത്രേ ഉള്ളു നീയും വാ.... ഹോസ്റ്റലിനേക്കാളും ഞങ്ങളുടെ കൂടെ നിക്കുന്നതല്ലേ പാറു നല്ലത്.... ( നിത്യ ) അഹ് അത് മതി.. നീ സർ നോട് പറ... അങ്ങോട്ടേക്ക് മാറിക്കോട്ടെന്ന്...( ദേവു ) വീണ്ടും അവർ നിർബന്ധിച്ചതും മിഥുനോടും ആദിയോടും ചോദിക്കാമെന്നവൾ സമ്മതിച്ചു...... പാറു തിരികെ വന്നതും മിഥുൻ അവളെ ക്യാബിനിലേക്കു വിളിപ്പിച്ചു... പാറു മിഥുനോട് ചോദിച്ചിട്ട് അങ്ങോട്ടേക്ക് ചെന്നു... അവൻ കാര്യമായ വർക്കിൽ ആയിരുന്നു.... സാർ...... പാറു വിളിച്ചതും മിഥുൻ തല ഉയർത്തി നോക്കി.... ഇരിക്ക്...... മുന്നിലുള്ള ചെയറിൽ നോക്കി അവൻ പറഞ്ഞു... പാറു അവിടെക്കിരുന്നു.... നിത്യ പറയുന്നതൊക്കെ മനസിലാവുന്നുണ്ടോ... ( മിഥുൻ ) ഉണ്ടെന്നവൾ തലയാട്ടി.... ആദ്യമൊക്കെ ഇത്തിരി ബുദ്ധിമുട്ടു കാണും പിന്നെ ഓക്കേ ആവും...

അവൾക്ക് നേരെ മിഥുൻ ഒരു ഫയൽ എടുത്തു കൊടുത്തു.... പാറു ഇത് ഇന്നയ്ക്കണ്ട മെയിൽ ആണ്.... സംശയം ഉണ്ടേൽ നിത്യയോട് പറയണം.... മിഥുന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങി അവൾ കയ്യിലേക്ക് വെച്ചു.... പോയിക്കോട്ടെ... സാർ... ( പാറു ) ഹ്മ്മ്.. പൊക്കോ.... പാറു എണീറ്റത്തും വീണ്ടുമവൾ അവിടെ നിന്നു... എന്താടി.... എന്തേലും പറയാൻ ഉണ്ടോ നിനക്ക്... കമ്പ്യൂട്ടറിൽ നോക്കി ആയിരുന്നു അവനതു ചോദിച്ചത്... അത്..... ഞാൻ.,.. ഞാൻ നിത്യേടേം ദേവൂന്റെയും കൂടെ ഫ്ലാറ്റിലേക്ക് മാറിക്കോട്ടെ.... (പാറു..) വന്നട്ടു ഒരു ഡേ പോലും ആയില്ല അപ്പോളേക്കും മാറാൻ തീരുമാനിച്ചോ....അവളുമാര് കൊള്ളാല്ലോ ഇത്ര വേഗം നിന്നോട് പറഞ്ഞു തന്നോ.... നി പോയിട്ട് അവരെ ഞാൻ വിളിക്കുന്നെന്നു പറ... മിഥുന്റെ മുഖത്തു ദേഷ്യം കാണാമായിരുന്നു.... പ്ലീസ് മിഥുനേട്ടാ... ചോദിക്കല്ലേ... ഞാൻ പറഞ്ഞതല്ലേ ഹോസ്റ്റലിലേക്ക് മാറാമെന്നു.... ഇതിപ്പോ അവരൊക്കെ ഉണ്ടല്ലോ അതോണ്ടാ പറഞ്ഞെ...

ഇനി ഇത് അവരോട് പോയി ചോദിച്ചു എന്നെ നാണം കെടുത്തല്ലേ മിഥുനേട്ടാ... അതിനവൻ ഒന്ന് തലയാട്ടി... പാറു അവിടെ നിന്നും വെളിയിലേക്കിറങ്ങി.... പാറു വെളിയിലേക്കിറങ്ങിയതും ദേവും മനുവും നിത്യയും തല ഉയർത്തി അവളെ നോക്കി.... പാറു ഇല്ലന്നുള്ള രീതിയിൽ തലയാട്ടി... അപ്പോളേക്കും അവരുടെ മുഖം വാടി ഇരുന്നു... ഓ ഓന്ത്‌ തല വെളിയിലേക്ക് നീട്ടുന്ന പോലാണല്ലോ ഇവള് മാര്...മിഥുന്റെ മുന്നിൽ ഇരുന്ന മറ്റൊരു കമ്പ്യൂട്ടറിൽ നോക്കി ആയിരുന്നു അവനതു പറഞ്ഞത്... മിഥുൻ തന്നു വിട്ട ഫയൽ ചെക്ക് ചെയ്ത് അന്ന് ഉച്ചയോടെ അവൾ അയച്ചിരുന്നു.... കുറച്ചു സമയം കൊണ്ട് തന്നെ അവർ നാല് പേരും നല്ല കൂട്ടായി... അവളുടെ കളിയും ചിരിയും കാമറയിലൂടെ മിഥുൻ കാണുന്നുണ്ടായിരുന്നു....ഉച്ചക്ക് ആഹാരം എടുത്തപ്പോൾ പത്രം എടുത്തോണ്ട് ഓടുന്ന മനുനെ നോക്കി ദേവു മുഖം വീർപ്പിച്ചു.... ഇന്നെങ്കിലും ഞാൻ ഒന്ന് കഴിച്ചോട്ടെടി.... കേട്ടോ പാറു എന്നും അമ്മ ആഹാരം തന്നു വിടും അത് കഴിക്കുന്നത് ഇവൾ... എന്നിട്ട് ഇവള്ടെ പത്രം എനിക്ക്...

അതിൽ ആണേ ഒരു അച്ചാറും മുട്ട വറത്തതും... എന്നിട്ട് കറി പോലും തരതെ ഇവൾ ഒറ്റയ്ക്ക് തിന്നും.... മനു പറയുന്നത് കേട്ടു പാറു ചിരിച്ചു... ദേവു മുഖം വീർപ്പിച്ചു ഇരുന്നു ......മനു അവളെ ഒന്ന് നോക്കിയട്ടു ആ പത്രം അവളിലേക്ക് നീട്ടി.... ദേവു തട്ടി എടുത്തു..... കണ്ടോ.... ഇത്രേം ഉള്ളു... രണ്ടാളും എന്നും അടി ഇടുന്നതും കാണാം ഫുഡ്‌ മാറ്റുന്നതും കാണാം... ഇതൊക്കെ എന്തെന്നുള്ള ഭാവം ആയിരുന്നു നിത്യക്കു... കളിയും ചിരിയും വർക്കുമായി ആ ഒരു ദിവസം പോയതേ പാറു അറിഞ്ഞില്ല.... അവളിലെ പേടി പോലും ആ ഒരു ദിവസം കൊണ്ട് അവർ മാറ്റിയിരുന്നു..... പോകെ പോകെ ദിവസങ്ങൾ കടന്നു പോകുവാൻ തുടങ്ങി.... പാറുവിന് അവർ മൂന്ന് പേരും അവളുടെ ഉറ്റ സുഹൃത്തുക്കളായി... അവളുടെ മാറ്റം എല്ലാവരെയും ഞെട്ടിച്ചു..... പഴയതൊന്നും അവൾ ഓർക്കാറേ ഇല്ല... ഓർക്കുവാൻ ആരും സമയം കൊടുക്കാറില്ല.....

അച്ഛനും അമ്മയും എന്നും രാത്രി ആരും അറിയാതെ അവളെ ഫോൺ വിളിച്ചു അവളുടെ കാര്യങ്ങൾ തിരക്കാറുണ്ട്...അവൾ സന്തോഷത്തോടെ ആണെന്ന് മാത്രം അവർക്കറിഞ്ഞാൽ മതിയായിരുന്നു..... ശിവയെ കുറിച്ചു അവൾ ഒന്നും ചോദിക്കാറില്ല... ഒരു വിധത്തിൽ പറഞ്ഞാൽ അവനെ മറക്കാൻ ശ്രെമിക്കുകയാണവൾ... കമ്പനിയിലെ എല്ലാവർക്കും അവളെ വല്യ കാര്യമാണ്... എല്ലാ കാര്യങ്ങളും അതിന്റെ ലെവലിൽ ബെസ്റ്റ് ആക്കാൻ അവൾ ശ്രെമിക്കാറുണ്ട്...... ഒരു വിധത്തിൽ അവൾ എല്ലാകാര്യങ്ങളും മനസിലാക്കി എടുത്തു.... ലക്ഷ്മിയും ആധിയുടെ അച്ഛനും അവളെ സ്വന്തം മകളായി തന്നെ എടുത്തു.... അവരിൽ ഒരാളായി മാറുവാൻ പാറുവിന് അതികം സമയം വേണ്ടായിരുന്നു.... ഗായുവിന് അവൾ ഒരു കൂടപ്പിറപ്പായിരുന്നു.... മിഥുനും ആധിക്കും അരുണിനും ഒക്കെ അവൾ അനിയത്തി ആയിരുന്നു.. അതിന്റെ സ്നേഹവും അവർ അവൾക്കു കൊടുക്കുന്നുണ്ടായിരുന്നു....

അവളുടേതായ ലോകത്തു സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ ആളുകളുടെ കൂടെ പാറി പറന്നു നടക്കുകയായിരുന്നു പാറു..... ഇതിനിടയിൽ മറ്റൊന്നുമവൾ ഓർക്കാറില്ല.... **************** 3 മാസങ്ങക്ക് ശേഷം..................... അമ്മേ.................. പ്രേതം..................... കട്ടിലിൽ നിന്നും മിഥുൻ ചാടി തറയിലേക്ക് വീണു............ തന്റെ മുന്നിൽ നിക്കുന്ന വെളുത്ത രൂപത്തെ കണ്ടു.. അവൻ പേടിച്ചു അലറി.......... അയ്യോ..... വീണേ....... മിഥുൻ കണ്ണ് തിരിമ്മി നോക്കിയതും പിറകിൽ നിന്നും കൈ കൊട്ടി ചിരിക്കുന്ന ആധിയുടെ മകനെയും നാട്ടിൽ ഉള്ള കുട്ടി പിള്ളേരെയുമാണ്...... ഡീ......... മിഥുൻ അലറിയതും മുഖത്തിരുന്ന ഡ്രാക്കുളയുടെ മാസ്ക് വലിച്ചൂരി പാറു വെളിയിലേക്കോടി പിറകെ അവളെ പിടിക്കുവാനായി മിഥുനും.... അവരുടെ ഓട്ടം കണ്ടു ചിരിക്കുവാനേ മറ്റുള്ളവർക്ക് കഴിമായിരുന്നുള്ളു..... എന്റെ ഉറക്കം കളഞ്ഞു അല്ലേടി..... ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി മിഥുൻ അവളെ പിടിക്കാൻ ആഞ്ഞു...

എന്നാൽ പാറു ആദിയുടെ പിറകിൽ പോയി ഒളിച്ചു... പിടിക്കട അവളെ... മിഥുൻ അലറി..... ഇല്ല... കഴിഞ്ഞ ദിവസം അവൾ ഇത് പോലെ ഒരു പണി എനിക്ക് തന്നപ്പോൾ നിന്നോട് ഞാൻ പറഞ്ഞിട്ട് നി കേട്ടോ... കൊച്ചു കൊച്ചല്ലെടാ... അവൾ ഓടിക്കോട്ടെ എന്ന് പറഞ്ഞു നി പോയില്ലേടാ... ( ആധി ഒരു പുച്ഛത്തോടെ പറഞ്ഞു..) പോടാ... 😠(മിഥുൻ ) ടി... നി നിന്നോ... ഞാൻ ആയിട്ട് നിന്നെ പിടിച്ച നിന്റെ കാര്യം കഷ്ടമാ.... ( മിഥുൻ ) ഇല്ല ഞാൻ നിക്കൂല..... എന്നിട്ട് എന്റെ മേത്തു വെള്ളം കലക്കി ഒഴിക്കാൻ അല്ലെ... ഞാൻ നിക്കൂല... ( പാറു ഓടി ) പാറു.........മിഥുൻ അവളുടെ പിറകെ ഓടി... അവൾ ഓടി ചെന്നു അച്ഛന്റെ അടുത്തിരുന്നു.... അച്ഛാ..... നോക്ക് അച്ചാ.. എന്നെ ഓടിക്കുവ... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു ഉള്ളത് പോലെ അവൾ കാണിച്ചു കൊണ്ട് മിഥുനെ നോക്കി.... അച്ഛന്റെ അടുത്ത് അവളെ കണ്ടതും മിഥുൻ അവരുടെ അടുത്തേക്ക് വന്നു നിന്നു.... ഡാ.... നി കൊച്ചിനെ എന്തിനാ ഓടിക്കുന്നെ...

എന്ന് ഞാൻ ചോദിക്കുമെന്നെ പാറു മോളു കരുതണ്ട... നി അവനെ എന്തെങ്കിലും പണി ഒപ്പിച്ചെന്നു അച്ഛനറിയാം.... രണ്ടൂടെ അങ്ങ് തീർത്തോ.. നമ്മളെ വിട്ടേക്കോ.. നി വേണേ നാളെ എനിക്കും പണി തരും... അച്ഛൻ പതിയെ അവിടുന്ന് എണീറ്റു... അച്ഛാ.... ( പാറു ) അതിനായാൾ ചിരിച്ചു കൊണ്ട് അവിടെ നിന്നും എണീറ്റു.... മിഥുൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു...... വരരുത്..... പാറു പതിയെ അവിടെ നിന്നും എണീറ്റു.... മിഥുൻ അവളുടെ അടുത്തേക്ക് വന്നതും അവൾ പുറത്തെ വാതിലിൽ ലക്ഷ്യമാക്കി ഓടി..... എന്നാൽ അവൾ വരുന്നത് അറിയാതെ വെളിയിൽ നിന്നു അരുൺ കയറി വന്നു..... മാറ് അരുണേട്ടാ.........(. അവൾ) ഡാ പിടിക്കട അവളെ....... ( മിഥുൻ പറഞ്ഞതും കാര്യം എന്താണെന്നു പോലും അറിയാതെ അരുൺ പാറുവിനെ പിടിച്ചു നിർത്തി ....

മിഥുൻ അവളുടെ അടുത്തേക്ക് ഓടി വന്നു.... അവളുടെ കയ്യ് പിറകേക്ക് പിടിച്ചു വെച്ചു ലോക്ക് ചെയ്യ്തു.... അവൾ കയ്യ് കാലിട്ട് അടിക്കുന്നുണ്ടങ്കിലും അവർ വിട്ടില്ല.... ഡാ അരുണേ നി പോയി എന്തേലും ഒന്ന് എടുത്തിട്ട് വാ ഇവളുടെ കയ്യ് കെട്ടാൻ..... മിഥുൻ പറഞ്ഞതും അരുൺ ഓടി..... അരുണേട്ടാ വേണ്ട....... ( പാറു ) വേണം കഴിഞ്ഞ ആഴ്ച നി എനിക്കും ഒരു പണി തന്നതാ .... ( അരുൺ പോകുന്ന വഴിക്കു വിളിച്ചു കൂവി ) മിഥുൻ അവളെ മുറ്റത്തേക്ക് കൂട്ടികൊണ്ട് പോയി... ഒരു കൊച്ചു മരത്തിടുത്തേക്ക്... അപ്പോളേക്കും അരുണും വന്നിരുന്നു... അവന്റെ കയ്യിൽ കയറും ഉണ്ടായിരുന്നു.... മിഥുൻ അവളുടെ കൈ മരത്തിൽ പിടിച്ചു കെട്ടി... ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചു വിടോ..... ( പാറു ) പാറു പറഞ്ഞിട്ടും കാര്യം ഇല്ലായിരുന്നു... ഇതിനിടയിൽ മിഥുൻ അരുണിനെ അവിടെ നിർത്തിയിട്ടു വീടിനുള്ളിലേക്ക് കയറി പോയി.... പാറു തല എത്തി വീടിനകത്തേക്ക് നോക്കി.... പത്തു മിനിറ്റ് കഴിഞ്ഞഞ്ഞാപ്പോൾ കയ്യിൽ വലിയ ഒരു പത്രവുമായി മിഥുൻ ഇറങ്ങി വന്നു.... വേണ്ട മിഥുനേട്ടാ..... അഴിച്ചു വിട്.. പ്ലീച്.........

( പാറു ) മോളു പേടിക്കണ്ട... ഇന്ന് ചേട്ടൻ കളർ വെള്ളം മാത്രല്ല എടുത്തേ... മൂന്നാലു പച്ച മുട്ടയും ആഡ് ചെയ്തിട്ടുണ്ട്....പിന്നെ അപ്പുറത്തെ ചേച്ചിടെ വീട്ടിൽ കൊടുക്കാൻ അമ്മ എടുത്തു വെച്ച ശുദ്ധമായ കാടി വെള്ളം.....എല്ലാം കൂടി ഏട്ടൻ മിക്സ്‌ ചെയ്യ്തു കൊണ്ട് വന്നിട്ടുണ്ട്.... പത്രം പാറുന് അടുത്തേക്കവൻ കൊണ്ട് വന്നു... മിഥുനേട്ടാ വേണ്ട.... ഹ്മ്മ്... എന്ത് വൃത്തികെട്ട സ്മെൽ..... ( പാറു മുഖം തിരിച്ചു...) പിടിക്കട അരുണേ അവളെ... മിഥുൻ പറഞ്ഞതും അരുൺ കയ്യിൽ പിടിച്ചു... മിഥുൻ അവളുടെ തല വഴി ഒഴിച്ച്.... കണ്ണും വായും അടച്ചു പിടിച്ചവൾ നിന്നു..... മിഥുനും അരുണും നിന്നു ചിരിക്കുവാൻ തുടങ്ങി.... വെളിയിൽ നിന്നും കയറി വന്ന മനുവും ദേവികയും അവരെ നോക്കി നിന്നു... ഡി... ദേവു നി എന്നെ ഒന്ന് നുള്ളിക്കെ..... ( മനു ) എന്തിനാടാ.... ( ദേവു ) അല്ല ആ നിക്കുന്നത് നമ്മുടെ സാറ് തന്നെ ആണോന്ന് നോക്കാനാ... ( മനു ) എനിക്കും അത് തന്നെയാ സംശയം....

ദേവു. പറഞ്ഞത് ഇത്തിരി ഉറക്കെ ആയി പോയി... തല തിരിച്ചു നോക്കിയ പാറു കാണുന്നത് അവരെ നോക്കി നിക്കുന്ന മനുനേം ദേവികയേയും ആയിരുന്നു... പാറു നോക്കിയടുത്തേക്ക് നോക്കിയ മിഥുനും അരുണും അവരെ കണ്ടു ഞെട്ടി.... പാറുനെ അവിടെ ഇട്ടേച് അവർ ഉള്ളിലേക്ക് കയറി പോയി... പാറുന് അടുത്തേക്കവർ നടന്നു വന്നു... എന്ത് കോലാടി ഇത്.... ( ദേവു ) ഹോ... കോലം ഇങ്ങനേം സഹിക്കാം... എന്ത് നാറ്റ..... മനു മൂക്ക് പൊത്തികൊണ്ട് പറഞ്ഞു... പാറു അവനെ നോക്കി കണ്ണുരുട്ടി... തിരിഞ്ഞു നോക്കിയപ്പോൾ മിഥുനും അരുണും മുങ്ങിനു അവൾക്കു മനസിയി.... നിന്നു വാചകം അടിക്കാതെ അഴിച്ചു വിടാടാ.... ( പാറു ) ഞാനോ.... ( മനു) പിന്നെ... അപ്പുറത് വെള്ളം ഉണ്ട് പോയി കഴുകിയ മതി... അഴിക്കാൻ... പാറു പറഞ്ഞതും അവൻ കയറഴിച്ചു...ദേവുന് ചിരി കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ലായിരുന്നു.... നിങ്ങൾ അകത്തേക്ക് ചെല്ല്... ഞാൻ ഇത് കൊണ്ട് കഴുകിട്ടു വരാം....പാറു അവിടെ നിന്നും വീടിനു പുറകിലേക്കോടി...

അയയിൽ വിരിച്ചിരുന്ന തുണിയും എടുത്തു കൊണ്ടവൾ കുളത്തിലേക്കോടി......... പെട്ടെന്നു കുളിച്ചിട്ടു വീട്ടിലേക്കു വന്നു.... ദേവും മനുവും ഗായുവിനോട് സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു.... അവർക്കുള്ള ചായയുമായി ലക്ഷ്മി അങ്ങോട്ടേക്കെത്തി..... വെളിയിൽ നിന്നും കയറി വന്ന പാറുവിനെ കണ്ട ലക്ഷ്മി യും ഗായുവും ചിരിക്കാൻ തുടങ്ങി.... കേട്ടോ ദേവികേ ഇവിടെ മിക്കവാറും ഇത് തന്നെയാ... ഇവൾ ആർക്കേലും പണി കൊടുക്കും അവളുടെ കയ്യിൽ ഇവളെ കിട്ടും പിന്നെ നിങ്ങള് വന്നപ്പോൾ കണ്ട അവസ്ഥ ആയിരിക്കും... പക്ഷെ ഇന്ന് മിഥുണേട്ടന്റെ കയ്യില കിട്ടിയേ... അതാ ഇത്തിരി കൂടി പോയത്.. അല്ലെ പാറു... ( ഗായു ) നോക്കിക്കോ അങ്ങേർക്കിട്ടു ഞാൻ ഇതിലും വല്യ പണി കൊടുക്കും.... പാറു പുച്ഛത്തോടെ മുഖം തിരിച്ചതും അവളുടെ വലതു സൈഡിൽ റൂമിനുള്ളിൽ നിക്കുന്ന മിഥുനെ ആയിരുന്നു അവൾ കണ്ടത്..... ചുമ്മാ..... 😁😁😁😁😁😁😁( പാറു നേരെ റൂമിലേക്കോടി.......) .........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

.

Share this story