പുനർ വിവാഹം: ഭാഗം 65

punarvivaham

എഴുത്തുകാരി: ആര്യ

മിഥുനെ പേടിച്ചോടിയ പാറുവിനെ തേടി ദേവു അവളുടെ മുറിയിലേക്ക് വന്നു..... പാറു....... ( ദേവു ) മിഥുനെട്ടൻ പോയോടി...... കയ്യിൽ കിട്ടിയ എന്റെ കാര്യം പോക്കാ.... ( പാറു ) അത്രയ്ക്ക് പേടി ആണോ നിനക്ക് സാറിനെ.... ( ദേവു ) പിന്നെ പേടിക്കാതെ.... അല്ല നിങ്ങൾ രണ്ടാളും എന്താ പറയാതെ വന്നേ.... (പാറു ). എടി ഇന്ന് ചുമ്മാ ഒരു കറക്കം.... നീയും കൂടി ഉണ്ടങ്കിൽ ഒരു രസല്ലേ.. അതാ കയ്യോടെ വന്നു കൂട്ടികൊണ്ട് പോകാന്നു കരുതിയെ... ഇവിടെ വന്നപ്പോളല്ലേ അവസ്ഥ ഇതാണെന്നു മനസിലായത്.... ( ദേവു ) അതിനെന്താ.. ഇനിയും സമയം ഉണ്ടല്ലോ... ഞാൻ അമ്മയോട് ചോദിച്ചിട്ടു ദേ വരുന്നു... പാറു ലക്ഷ്മിയോട് ചോദിച്ചതും പൊക്കോളാൻ എന്ന് പറഞ്ഞു.... പെട്ടെന്ന് തന്നെ അവൾ റെഡി ആയി ഇറങ്ങി...... നാലാളും നേരെ പോയത് മാളിലേക്കായിരുന്നു.... സമയം കിട്ടുമ്പോളൊക്കെയും ഈ കറക്കം പതിവായിരുന്നു.....

നിത്യയുടെ കയ്യും പിടിച്ചു നടന്ന പാറു ഇടയ്ക്കു ദേവുവിനെയും കൂട്ടി എങ്ങോട്ടോ മാറി..... മനുവിന്റെ കൂടെ തന്നെ ആയിരുന്നു നിത്യ...ഫോണിൽ തോണ്ടി കൊണ്ട് മനു നിത്യേടെ കൂടെ മുന്നോട്ടു നടന്നു..... പെട്ടെന്നൊരു കാൾ വന്നത് കൊണ്ട് നിത്യ കാളിൽ ശ്രെധിച്ചു നടന്നു...തിരിച്ചിറങ്ങാൻ വെളിയിലെത്തിയതും ദേവു അവളെ വിളിച്ചു.... പെട്ടെന്നവൾ തിരിഞ്ഞതും എതിരെ വന്ന ആൾ അവളെ വന്നിടിച്ചു.... ഇടിയിൽ മനുവിന്റെ ഷർട്ടിൽ അവൾ കയറി പിടിച്ചു എന്നാൽ മനു ഇതറിയാഞ്ഞത് കൊണ്ട് തന്നെ നിത്യ വലിച്ചതും അവളെയും കൊണ്ട് താഴേക്ക് വീണിരുന്നു......സ്റ്റെപ്പിൽ നിന്നും അവർ ഒരുമിച്ചു ഉരുണ്ടു താഴേക്കു വീണിരുന്നു.... വീണതും നിത്യയുടെ മുകളിൽ ആയിരുന്നു മനു... വീഴ്ചയിൽ അവന്റെ ചുണ്ടുകൾ നിത്യയുടെ നെറ്റിയിൽ പതിഞ്ഞതും അവളൊന്നു ഞെട്ടി..... അവളുടെ കണ്ണുകളിലേക്ക് നോക്കി മനു അങ്ങനെ കിടന്നു....

. ഡി .... എന്താടി ഞാൻ കാണുന്നെ..... ( പാറു ) അവരോട് എണീക്കാൻ പറയടി.. ആളുകളൊക്കെ നോക്കുന്നു.... ( ദേവു ) നി പോയി പറ... ( പാറു.) എനിക്ക് വയ്യ.... ( ദേവു ) എന്നാ നമുക്കൊരുമിച്ചു പോകാം വാ.... പാറു ദേവിവിന്റെ കയ്യും പിടിച്ചു വെളിയിലെ സ്റ്റെപ് ഓടി ഇറങ്ങി..... മനു....... (പാറു....) ഡി ഇവര് കേൾക്കുന്നില്ലേ..... ( പാറു ) ഇത്രയും ഒച്ച കുറച്ചു വിളിച്ചാൽ അവരെങ്ങനെ കേൾക്കനാടി.... കുറച്ചു കൂടി ഉറക്കെ വിളിക്കെ... ( ദേവു ) മനു........ പാറുവിന്റെ വിളിയിൽ രണ്ടാളും ഞെട്ടി ... മനു എണീറ്റു ചുറ്റും നോക്കിയതും പലരും കളി ആക്കി ചിരിക്കുന്നു.... നിത്യ പെട്ടെന്ന് ചാടി എണീറ്റു... അവൾക്കു മനുന്റെ മുഖത്തേക്ക് നോക്കുവാൻ എന്തോ ചമ്മൽ തോന്നി.... പിന്നീട് അവർ അവിടെ നിന്നില്ല...... നേരെ ഫ്ലാറ്റിലേക്ക് പോയി..... മനു അവരുടെ കൂടെ വന്നെങ്കിലും അവനും നിത്യേടെ അവസ്ഥ തന്നെയായിരുന്നു......

മനുന് പുറത്ത് നല്ല ഫ്രണ്ട്സ് ഉണ്ടെങ്കിലും ഇത് പോലെ ഉള്ളപ്പോൾ അവൻ അവരുടെ കൂടെ ആയിരിക്കും.. ദേവു ഉള്ളത് കൊണ്ട്..... റൂമിൽ വന്നതും പാറുവും ദേവൂവും കിച്ചണിലേക്ക് കയറി... കൂടെ മനുവും.... പാറുവും ദേവൂവും നിത്യേടെയും മനുവിന്റെയും പരുങ്ങൽ കണ്ടു ചിരിച്ചു നടന്നു...... നേരം വയിക്കിയതും അരുൺ പാറുവിനെ വിളിക്കാൻ വന്നു...അപ്പോളേക്കും മനുവും ഇറങ്ങാൻ തുടങ്ങിയിരുന്നു... ചുറ്റി പറ്റി നടക്കുന്ന മനുനെ കണ്ടതും ദേവുവിന് സംശയം തോന്നി... പാറുവിനെയും കൂട്ടി അവൾ വെളിയിലേക്കിറങ്ങി.... എന്താ ദേവു നി കാര്യമായ ആലോചനയിൽ ആണല്ലോ...( പാറു ) എടി... ഇന്ന് അവർ രണ്ടാളും വീണില്ലേ.... അപ്പോൾ മുതൽ രണ്ടാളും മുഖത്തോട്ടു മുഖം നോക്കില്ല.... അടുത്ത് കണ്ടാൽ അപ്പോൾ ഓടി മാറും... ( ദേവു ) ഞാനും ശ്രെധിച്ചു... ഇതിനി രണ്ടൂടെ ഉമ്മിച്ചെന്റെ ചമ്മൽ ആവും....( പാറു )

ഇതേ സമയം ഹാളിൽ നിന്നും വെളിയിലേക്കിറങ്ങാൻ തുടങ്ങുവായിരുന്നു മനു.... അവിടേക്കു നിത്യ വന്നു...... മനു..... ഡാ..... സോറി..... ഞാൻ പെട്ടെന്നു ശ്രെദ്ധിച്ചില്ല..വീഴാൻ പോയപ്പോൾ പെട്ടെന്ന് നിന്റെ ഷർട്ട കിട്ടിയേ..... ( നിത്യ) ഏയ്... അതൊന്നും പ്രശ്നം അല്ലടി...പിന്നെ . നിന്നോടും സോറി....ഞാൻ അപ്പോൾ ശ്രെദ്ധിച്ചില്ല.... എന്നാ ശെരി ഞാൻ ഇറങ്ങുവാ.. അവനൊന്നു ചിരിച്ചു.. അവിടെ നിന്നും ഇറങ്ങി... ഫ്ലാറ്റിനു താഴെ അരുൺ പാറുവിനെയും കാത്തു നിൽപ്പുണ്ടായിരുന്നു.... ഇറങ്ങി വരുന്ന പാറുവിനെ കണ്ടതും അരുൺ കാർ സ്റ്റാർട്ട്‌ ചെയ്യ്തു..... നാളെ അവിടെ വെച്ചു കാണാം...പാറു ദേവുനോടായി പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി.... അരുൺ കാർ മുന്നോട്ടേക്കെടുത്തു..... കാർ മുന്നിലേക്ക്‌ നീങ്ങിയതും അരുൺ ഗ്ലാസ്സിലൂടെ പിറകിലേക്ക് നോക്കുന്നത് പാറു കണ്ടു. മതി അരുൺ ചേട്ടാ അവളെ വായിനോക്കിത്...

പാറു ഒരു കൂസലുമില്ലാതെ അവനോടു പറഞ്ഞു.... അഹ് ഇങ്ങനെ എങ്കിലും അവളെ കാണാൻ പറ്റുന്നുണ്ടല്ലോ...... അരുൺ ശ്വാസം എടുത്തു കൊണ്ട് പറഞ്ഞു... മൂന്ന് മാസം ആയി ഞാൻ ഇത് കണ്ടു പിടിച്ചിട്ടു.. എന്നിട്ടും ദേവൂന് മനസിലാവുന്നില്ലല്ലോ..... ( പാറു ) അതാണ് അരുണിന്റെ കഴിവ്... അവൾ അറിയാതെ അവളെ പ്രണയിക്കുന്നു...അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... ഓ പിന്നെ... ഒന്ന് പോയെ... പാറു മുഖം തിരിച്ചു.... പുറത്തേക്കു നോക്കി അവൾ ഇരുന്നു... സ്ഥിരമായി ദേവു കൂടെ ഉള്ളപ്പോൾ അരുൺ ഏട്ടൻ എന്നെ കൂട്ടാൻ വരുന്നതാ ഈ കാര്യത്തിൽ എനിക്ക് ആദ്യം സംശയം തോന്നിയത്...അരുൺ ചേട്ടനോട് ചോദിച്ചപ്പോൾ ആദ്യമൊക്കെ ഒഴിഞ്ഞു മാറി പക്ഷെ ഞാൻ വിട്ടില്ല... അപ്പോളല്ലേ പറയുന്നേ ദേവു അവിടെ ജോയിൻ ചെയ്ത നാളു തൊട്ടേ അവളെ ഇഷ്ടാണ് എന്നൊക്കെ..

.പക്ഷെ ഇതിലെ സത്യം എന്താണെന്നാൽ ദേവൂനെ ഇഷ്ടാണെന്നു അരുൺ ചേട്ടനല്ലാതെ വേറെ ഒരു കുഞ്ഞിന് പോലും അറിയില്ലെന്നുള്ളതാണ്..... അവളോട്‌ തുറന്നു പറയാൻ പറഞ്ഞിട്ടു കേൾക്കത്തും ഇല്ല.... പിന്നെ ഞാൻ ആയിട്ട് എന്തിനാ ഇതൊക്കെ പറയുന്നേ... അരുണേട്ടന്റെ മനസ്സിൽ ഉള്ളത് ചേട്ടൻ അല്ലെ പറയേണ്ടത്..... പാറു ഓർത്തു...... കാർ വീട്ടിലേക്കു വന്നതും മിഥുൻ വെളിയിൽ അവരെയും നോക്കി നിൽപ്പുണ്ടായിരുന്നു.... കാറിൽ നിന്നും ഇറങ്ങി അവനേയും ഒന്ന് തോണ്ടി അവൾ അകത്തേക്ക് കയറി..... *************** രാത്രി നേരം ഏറെ ഇരുട്ടിയിരുന്നു.... ആദിയും മകനും ഗായുവും ഉറക്കത്തിൽ ആയിരിന്നു... ഗായു ഇടയ്ക്കു തിരിഞ്ഞു കിടന്നു... അവൾക്കു എന്തോ അസ്വസ്ഥത തോന്നി....... കണ്ണ് തുറന്നു കൊണ്ടവൾ ബെഡിലേക്ക് എണീട്ടിരിന്നു..... കൈ വയറിലേക്ക് വെച്ചു.....

ഹോസ്പിറ്റലിലേക്ക് പോകണ്ട ഡേറ്റ് അടുത്ത മാസം ആണല്ലോ..ഇരിക്കും തോറും അവൾക്കു വയറിൽ വേദന തോന്നി തുടങ്ങി... ആധി ഏട്ടാ....... ഗായു കരഞ്ഞു കൊണ്ട് അവനെ വിളിച്ചു..... ഗായുവിന്റെ വിളി കേട്ടതും ആധി എണീറ്റിരുന്നു.... എന്താ ഗായു... ആധി അവളുടെ അടുത്തേക്ക് വന്നു.... ഗായു അവന്റെ കയ്യിൽ ഇറുകെ പിടിച്ചു... ആദി ഏട്ടാ..... എന്റെ കുഞ്ഞു........ വയറിൽ പിടിച്ചു കൊണ്ടവൾ ഏങ്ങി.... അരുണേ.......... ആധി അലറി വിളിച്ചു..... ഓടി പോയി ഡോർ തുറന്നു... തിരികെ വന്നു ഗായുവിനെ കയ്യിൽ കോരി എടുത്തു... മുറിക്കു വെളിയിലേക്ക് ഇറങ്ങി എല്ലാവരെയും അവൻ വിളിക്കുവാൻ തുടങ്ങി...... അരുൺ ആധിയുടെ വിളി കേട്ടു റൂമിൽ നിന്നും വെളിയിലേക്കിറങ്ങി വന്നു....അച്ഛനും അമ്മയും മുത്തശ്ശിയും വന്നു.... ഗായു.... അരുൺ ഓടി ആധിക്കരുകിൽ എത്തി..... വണ്ടി എടുക്കട.... ആധി കരഞ്ഞിരുന്നു....

അരുൺ ഷർട്ട്‌ ഇടാൻ ആയി മുറിയിലേക്ക് കയറി..... എല്ലാവരുടെയും ശബ്ദം കേട്ട് പാറു മുറി തുറന്നു വെളിയിലേക്കിറങ്ങി.....മിഥുനും അപ്പോഴേക്കും ഇറങ്ങിയിരുന്നു...... അവർ താഴേക്കു വന്നതും ആധി ഗായുവിനെയും കൊണ്ട് കാറിലേക്ക് കയറിയിരുന്നു...... ആധിയുടെ ഷർട്ടിലേക്കു മുഖം പൂഴ്ത്തി കരയുന്ന ഗായുവിനെ കണ്ടതും പറുന്റെ കണ്ണുകൾ കലങ്ങി.... മിഥുൻ കാർ എടുത്തു... പാറുവും പെട്ടെന്നു കാറിലേക്ക് കയറി... അച്ഛനും അരുണും ബൈക്കിൽ കാറിനു പിറകെ പോയി.മുത്തശ്ശി ഉള്ളത് കൊണ്ട് ലക്ഷ്മിക്കപ്പോൾ പോകുവാൻ കഴിയില്ലായിരുന്നു....അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ കാർ ചെന്നു നിന്നു..... ഗായുവിനെയും കൊണ്ടവർ ഹോസ്പിറ്റലിലേക്ക് കയറി....ഗായുവിനെ പെട്ടെന്ന് തന്നെ അവർ ഡെലിവറി റൂമിലേക്ക്‌ കയറ്റി......

റൂമിനു വെളിയിൽ ടെൻഷൻ അടിച്ചു നിൽക്കുന്ന ആധിയെ പാറു സമാധാനിപ്പിച്ചു.... നേഴ്സ് വന്നു ഓരോ ആവശ്യങ്ങൾ പറയുമ്പോളും ടെൻഷൻ അടിച്ചു ഓടുന്ന മിഥുനെയും അരുണിനെയും അവളവിടെ കണ്ടു.... പാറുവും പ്രാർത്തിക്കുകയായിരുന്നു ...വീട്ടിൽ നിന്നും ലക്ഷ്മി വിളിച്ചു കൊണ്ടേ ഇരുന്നു...... സമയം കടന്നു പോയി.... ഗായുവിനെ റൂമിലേക്ക്‌ കയറ്റിയിട്ടു ഏറെ നേരം ആയി... പിറ്റേന്ന് പുലർച്ചെ കയ്യിലൊരു കുഞ്ഞിനേയും കൊണ്ട് നേഴ്സ് വെളിയിലേക്ക് ഇറങ്ങി വന്നു ..... പാറു ആധിയെ വിളിച്ചു... മിഥുനും അരുണും അച്ഛനും അപ്പോഴേക്കും സന്തോഷത്തോടെ അങ്ങോട്ടേക്ക് വന്നു.... പെൺകുട്ടിയാട്ടോ..... അത്രയും പറഞ്ഞു കൊണ്ട് കുഞ്ഞിനെ ആദിയുടെ കയ്യിലേക്കവർ വെച്ച് കൊടുത്തു.....

അത്രയും നേരത്തെ ക്ഷീണവും ഗായുവിന്റെ കാര്യമോർത്തുള്ള ടെൻഷനും കുഞ്ഞിന്റെ മുഖം കണ്ടതോടു കൂടി മാറിയിരുന്നു...... ഗായത്രി..... ആധി നഴ്സിനെ നോക്കി ചോദിച്ചു...... സുഖയിട്ട് ഇരിക്കുന്നു.... കുറച്ചു കഴിഞ്ഞു റൂമിൽക്ക് മാറ്റും അപ്പോൾ കണ്ടോളു... അത്രയും പറഞ്ഞവർ കുഞ്ഞിനേയും വാങ്ങി തിരികെ പോയി.... എല്ലാവരുടെയും മുഖത്തു എന്താന്നില്ലാത്ത സന്തോഷം ആയിരുന്നു... പാറു അപ്പോൾ തന്നെ ലക്ഷ്മിയേ വിളിച്ചു കാര്യം പറഞ്ഞു... പെൺകുട്ടി ആണെന്നറിഞ്ഞതും അവർക്കു ഒന്ന് കൂടി സന്തോഷം ആയിരുന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story