പുനർ വിവാഹം: ഭാഗം 66

punarvivaham

എഴുത്തുകാരി: ആര്യ

ഒന്ന് നിർത്തുന്നുണ്ടോ ശ്രീ നി....... അവൻ അലറി........ ഇപ്പോൾ ഇവിടുന്നു ഇറങ്ങിക്കോളണം..... പുറകിൽ നിൽക്കുന്ന ശ്രീയോടായി ശിവ പറഞ്ഞു.... ശ്രീ വെളിയിലേക്കിറങ്ങിയതും ആ മുറിയുടെ വാതിലിൽ കൊട്ടിയടച്ചു..... മുന്നിലേക്ക്‌ നോക്കിയ ശ്രീ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന അർദ്ധവിനെ ആയിരുന്നു.... **************** ഗാർഡനിൽ...... മൂന്ന് മാസം ആയി .... എന്താടാ അവൻ ഇങ്ങനെ..... എരിയുന്ന സിഗരറ്റു ചുണ്ടിലേക്കടുപ്പിച്ചു കൊണ്ട് അർദ്ധവ് ചോദിച്ചു..... എനിക്കൊന്നും അറിയില്ല.. അവന്റെ ഈ കോലം എനിക്ക് താങ്ങാൻ പറ്റുന്നില്ലടാ.... പാറുവിനെ അവൻ സ്നേഹിക്കുന്നുണ്ടോ അതോ അവൻ കാരണം ആണ് പാറു പോയത് എന്നുള്ള കുറ്റബോധം ആണോ......ഒന്നും അങ്ങോട്ട്‌ മനസിലാവുന്നില്ല....മുഖത്തിരുന്ന കണ്ണട ഊരി മാറ്റി ഒഴുകി വന്ന കണ്ണുനീർ അവൻ തുടച്ചു.... അർദ്ധവ് വന്നവനെ ചേർത്ത് പിടിച്ചു... ഏയ് എന്താടാ....

ഇതിനൊക്കെ ഇങ്ങനെ വിഷമിച്ചാൽ എങ്ങനാ.... ലച്ചുവിനെ പോലും നി അല്ലെ സമാധാനിപ്പിക്കണ്ടത് ആ നി കൂടി ഇങ്ങനെ ആയാൽ എങ്ങനെയാ.... ( അർദ്ധവ് ) ഡാ.. അവൻ എന്നെ ഒന്ന് നോക്കിയത് കൂടെ ഇല്ല.. എനിക്ക് നേരെ തിരിഞ്ഞു നിന്നു ... ഒരുപക്ഷെ അവന്റെ ഈ അവസ്ഥക്ക് നമ്മളും കാരണക്കാർ അല്ലെ..... ( ശ്രീ ) അതിനു മറുപടി എന്നോണം അർദ്ധവ് ഒന്ന് മൂളി.... ആർത്തലച്ചു പെയ്യുന്ന മഴയിലേക്കിറങ്ങി അവൻ നടന്നു...... **************** തറയിലെ തണുപ്പ് ശരീരത്തിലേക്കു പടന്നതും ശിവ അവിടെ നിന്നും എണീറ്റു.....മഴയുടെ ശബ്ദം അവന്റെ കാതുകളിൽ തുളച്ചു കയറി...കൈ രണ്ടും കൊണ്ടവൻ ചെവി രണ്ടും പൊത്തി പിടിച്ചു.... റൂമിലെ ബാൽക്കണിയിലേക്ക് ശിവ പതിയെ ഇറങ്ങി..... വീശിയടിക്കുന്ന കാറ്റിൽ മഴയവനെ താലോടി.... ഇട്ടിരുന്ന ഷർട്ടിൽ മുഴുവൻ വെള്ളത്തുള്ളികൾ വന്നടിച്ചു.....

അലസമായി നീട്ടി വളർത്തിയ ചെമ്പൻ തലമുടി....മീശയും താടിയും ഒരുപാട് വളർന്നു.... വെള്ളത്തുള്ളിൽ വീഴും തോറും അവൻ മുഖം ഒന്ന് കൂടി വെളിയിലെക്ക് നീട്ടി.... മുഖത്തേക്ക് ശക്തിയായി വെള്ളം വീണുകൊണ്ടേ ഇരുന്നു ... നന്നേ ക്ഷീണിതൻ ആയിരുന്നവൻ... കണ്ണുകൾ കുഴിഞ്ഞു അവിടെ ഒക്കെ കറുപ്പ് വീണിരിക്കുന്നു.... ചുണ്ടുകൾക്കും കണ്ണുകൾക്കും ചോര മയം ഇല്ലാത്തതു പോലെ..... നെഞ്ചോടു ചേർന്ന സ്വർണ്ണ മാല അതിനറ്റത്തു ലോക്കറ്റിന് പകരം ഒരു രുദ്രാക്ഷവും... പതിയെ അവനതിൽ മുറുകെ പിടിച്ചു.......അതിലേക്കു നോക്കും തൊറും അവന്റെ കണ്ണുകൾ നിറഞ്ഞു........ അവിടെ തറയിലേക്കവൻ ഇരുന്നു.... ആ മഴ തോർന്നില്ല...... അവനെ കണ്ടു കരയുവാനെ അവയ്ക്കാകുമായിരുന്നുള്ളൂ...കോലം കേട്ടുപോയ ഒരു രൂപം മാത്രമായിരുന്നവൻ.... തണുപ്പിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ചു എല്ലാത്തിനോടുമുള്ള വാശി എന്നോണം ശിവ അവിടെ തന്നെ ഇരുന്നു....

എനിക്കും ജയിക്കണ്ടേ......പെയ്യ്തു ഒഴിയുന്ന മഴയെ നോക്കിയവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..... മഴ ഒന്ന് കുറഞ്ഞതും ശിവ അവിടെ നിന്നും എണീറ്റു റൂമിലേക്ക്‌ നടന്നു .. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അവന്റെ കല്യാണ ഫോട്ടോയുടെ മുന്നിലേക്ക്‌ ശിവ വന്നു നിന്നു .. ഒരുനിമിഷം അതിലേക്കു തന്നെ നോക്കി അവൻ നിന്നു... ചിരിച്ചു കൊണ്ട് തന്റെ അടുത്ത് നിൽക്കുന്ന പാറു.... മൂന്ന് മാസം ആയെടി.... മൂന്ന് മാസം.... എവിടെയൊക്കെ... ശിവക്ക് പറയുവാൻ വാക്കുകൾ കിട്ടാതെ പതറി... എവിടെയൊക്കെ തിരക്കിയെടി നിന്നെ... എവിടെ എങ്കിലും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഓരോ ദിവസം തള്ളി നീക്കുവാ.... ഇനി നിന്നെ എവിടെ വന്ന ഞാൻ കണ്ടു പിടിക്കുന്നെ... പോകാൻ പറ്റുന്നിടത്തെല്ലാം തിരഞ്ഞു.നിന്നെ അറിയാവുന്നതും നി അറിയാവുന്നതുമായ ഓരോരുത്തരുടെ അടുത്തും..... ആർക്കും അറിയില്ല....

അറിയാമെങ്കിലും ആരും പറയില്ല... ഞാൻ കൊള്ളാത്തവൻ അല്ലെ...... ഏഹ്ഹ്... നീയും അത് കൊണ്ടല്ലേ എന്റെ അടുത്ത് വരാതെ ഇങ്ങനെ മാറി നിക്കുന്നെ.... ഏഹ്ഹ്... നിന്നെ തെറ്റ് പറയാൻ പറ്റില്ല..... എന്നെ പോലെ ഒരുത്തനെ നി അല്ലാതെ അത്രയും നാളൊക്കെ ഒരുത്തിയും സഹിക്കില്ല.... പോരാത്തതിന് എന്നോട് സ്നേഹവും... എവിടെ ഉണ്ടേലും സന്തോഷത്തോടെ ഇരുന്ന മതി... അത്രേ ഉള്ളു..... ശിവ തിരിഞ്ഞു നടന്നു.... ബെഡിലേക്ക് ചെന്നു വീണു... കണ്ണുകൾ അടയുംപോളും ആ ഫോട്ടോയിലേക്ക് തന്നെയവൻ നോക്കി... **************** മൂന്ന് മാസമായി ശിവ ഇങ്ങനെ..... ആദ്യമൊക്കെ പാറുവിനെ തേടി അവൻ ഒരുപാടലഞ്ഞു.. എന്നാൽ ഒരു വിവരവും കിട്ടാതായതും തിരച്ചിൽ ഉപേക്ഷിച്ചു അവനാ മുറിയിലേക്ക് കയറി... ആരോടും മിണ്ടാറില്ല... ആരെയും കാണുന്നത് പോലും ഇഷ്ടല്ല..... ഇനിയും ഇങ്ങനെ പോയാൽ അവന്റെ സ്ഥിതി എന്താകും....

(പ്രവീൺ) പ്രവീൺ പറയുന്നത് കേട്ടു ഹരിയും ദിവ്യയും ശിവയെ കുറിച്ചോർത്തു സങ്കടപ്പെട്ടു.... പലപ്പോഴും ശിവയെ കാണാൻ പോകുവാൻ ഹരി ഇറങ്ങിയാലും അവന്റെ മുന്നിൽ ചെന്നു നിൽക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് പോകാറില്ല... ദിവ്യ ദിവസവും അവനെ വിളിക്കുമെങ്കിലും ഫോൺ സ്വിച്ച് ഓഫായിരിക്കും.... പ്രവീൺ അവിടെ ചെന്നാലും ശിവ ഡോർ തുറക്കാറില്ല.... പാറുവിനോട് എല്ലാം തുറന്നു പറയണം എന്ന് ഹരി ദിവ്യയോട് പറഞ്ഞെങ്കിലും അവൾ വരില്ലെന്ന് അവർ തീർത്തു വിശ്വസിച്ചിരുന്നു.... കുറച്ചു നേരം എന്തോ ആലോചിച്ചു കൊണ്ടിരുന്ന ഹരി പെട്ടെന്ന് എണീറ്റു.... പ്രവീണേ... നി വണ്ടി എടുക്ക്... അവനെ പോയി ഒന്ന് കാണാം...(.. ഹരി ) പക്ഷെ അച്ഛാ ചെന്നാലും അവൻ... ( പ്രവീൺ ) ഞാൻ വിളിച്ചാൽ അവൻ മുറിയിൽ നിന്നു ഇറങ്ങി വരാതെ ഇരിക്കില്ല പ്രവീണേ....( ഹരി )

പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ പ്രവീൺ വെളിയിലേക്കിറങ്ങി..... ഏട്ടാ...... (ദിവ്യ ) പാറു എവിടാണെന്ന് നമ്മൾക്കറിയില്ല... പക്ഷെ അവൾക്കു ഒന്നും ഇല്ല സന്തോഷത്തോടെ ഉണ്ടന്ന് അവൻ അറിയണം... ഹരി അത്രയും പറഞ്ഞു കൊണ്ട് വെളിയിലേക്കിറങ്ങി...പ്രവീൺ ബൈക്കിൽ സ്റ്റാർട്ട്‌ ചെയ്യ്തതും ഹരി കയറിയിരുന്നു... ബൈക്ക് കുറച്ചു ദൂരം പിന്നിട്ടതും ശിവയുടെ വീട് എത്തിയിരുന്നു...... വെളിയിലേക്കിറങ്ങി... കാളിങ് ബെൽ അടിച്ചു... കുറച്ചു കഴിഞ്ഞതും അർദ്ധവ് ഇറങ്ങി വന്നു ....പ്രവീണിനെ കണ്ട അർദ്ധവ് ഒന്ന് ചിരിക്കാൻ ശ്രെമിച്ചു... അവർ രണ്ടാളും അകത്തേക്ക് കയറി.... ശിവ... ( പ്രവീൺ ) റൂമിൽ തന്ന എപ്പോഴും..... കുറച്ചു മുന്നേ ശ്രീ വന്നിരുന്നു പക്ഷെ...... അർദ്ധർവ് പറയുവാൻ വന്നത് പാതിക്ക് വെച്ച് നിർത്തി..... ഹരി അവരെയും കൂട്ടി ശിവയുടെ റൂമിനടുത്തേക്ക് വന്നു..... ശിവ.... അയാൾ അവനെ വിളിക്കുവാൻ തുടങ്ങി..... ആരോ തന്നെ വിളിക്കുന്നത്‌ കെട്ടവൻ കണ്ണുകൾ വലിച്ചു തുറന്നു.....

ഹരിയുടെ ശബ്ദം ആണെന്ന് മനസിലായ ശിവ ബെഡിലേക്ക് എണീറ്റിരുന്നു... മോനെ ശിവ... നി ഡോർ തുറക്ക്..... ( ഹരി ) കുറെ വിളിച്ചതും ശിവ ഡോറിനടുത്തേക്ക് വന്നിരുന്നു.. പതിയെ അവനാ ഡോർ തുറന്നു.... ഡോർ തുറന്നു ശിവ വെളിയിലേക്ക് വന്നതും അവർ മൂന്നാലും ഒരുപോലെ ഞെട്ടിയിരുന്നു... മഴ നനഞ്ഞു ആകെ വല്ലാതായിരുന്നു അവൻ... എന്നാൽ അതിനുപരി അവന്റെ ക്ഷീണിച്ച മുഖമാണ് ഹരിയിൽ വേദന പടർത്തിയത്... എന്ത് കൊലമാടാ ഇത്..(..പ്രവീൺ ) അതിനവനൊന്നു ചിരിച്ചു.... റൂമിനുള്ളിലേക്ക് കയറിയ പ്രവീൺ ടവൽ എടുത്തു കൊണ്ട് വന്നു ശിവയുടെ തല തുവർത്തി.... മുറിയിൽ അങ്ങിങ്ങായി കിടക്കുന്ന ഒന്ന് രണ്ട് ബിയർ ബോട്ടിലുകൾ മാത്രം.... ശിവ അതികം മദ്യപിച്ചിട്ടില്ല എന്ന് പ്രവീണിന് ഉറപ്പായി.... പക്ഷെ ഈ കോലം...... ഹരി ശിവയുടെ കൂടെ മുറിയിലേക്ക് കയറി.. ബെഡിലേക്ക് അവനെയും കൊണ്ടിരുന്നു....

മോനെ.... ഇനിയും ഞാൻ ഒന്നും മറച്ചു വെക്കുന്നില്ല.... നിന്റെ ഈ അവസ്ഥ എനിക്ക് കാണാൻ വയ്യ... (ഹരി വേദനയോടെ പറഞ്ഞു നിർത്തി..) മറച്ചു വെക്കാനോ... അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്.... ( പ്രവീൺ ഹരിയെ നോക്കി ചോദിച്ചു ) ശിവ മുഖമുയർത്തി ഹരിയെ നോക്കി.... അച്ഛൻ പറയാൻ പോകുന്നത് എന്താണെന്നു എനിക്ക് വെക്തമായി അറിയാം.... ശിവ പറഞ്ഞതും ഹരി അവനെ നോക്കി.... ഇനി അതിനു പ്രസക്തി ഇല്ല അച്ഛാ.... സ്വന്തം മകളെ കാണാതായാൽ ഏതൊരു അച്ഛനും അമ്മക്കും ദുഃഖം താങ്ങാൻ ആവുന്നതിലും അപ്പുറമാണ്.... നിങ്ങളുടെ മുഖത്തു ഞാൻ കണ്ട വിഷമം വെറും മൂന്ന് ദിവസം മാത്രമായിരുന്നു.... അവളെ തേടിയേട്ടും കണ്ടു കിട്ടി ഇല്ല എന്നറിഞ്ഞ പ്രവീൺ കംപ്ലയിന്റ് കൊടുക്കാമെന്നു പറഞ്ഞപ്പോൾ ആദ്യം എതിർത്തതും അച്ഛനും അമ്മയുമാ... എന്താ ശിവ നി പറയുന്നേ.....

പ്രവീൺ ചോദിച്ചതും ശിവ ഹരിയെ നോക്കി... നിറഞ്ഞ കണ്ണുകൾ തുടക്കുന്ന ഹരിയെ കണ്ടതും ശിവ പ്രവീണിനെ നോക്കി ചിരിച്ചു.... ഇനിയും നിനക്ക് മനസിലായില്ലേ പ്രവീണേ.... പാറു എവിടെ ഉണ്ടെന്നു മുന്നേ തന്നെ ഇവർ അറിഞ്ഞതാ... പക്ഷെ സ്വന്തം മകളുടെ സന്തോഷത്തിനു വേണ്ടി അവർ മറച്ചു പിടിച്ചു..പാറു പറഞ്ഞിട്ടാവും ഇല്ലേ അച്ഛാ....ശിവയുടെ തൊണ്ട ഇടറിയിരുന്നു..... മോനെ... അവൾ എവിടെ ഉണ്ടന്ന് അറിയില്ല ഞങ്ങൾക്ക്.. പക്ഷെ എന്നും രാത്രിയിൽ അവളുടെ ഒരു കാൾ.. അത് മാത്രമേ ഞങ്ങൾക്ക് ആകെ സന്തോഷിക്കുവാൻ ഉള്ളു... മോനോടു ഞങ്ങളിത് പറഞ്ഞാൽ അവൾ വേറെ എവിടെ എങ്കിലും മാറുമോ എന്നൊക്കെ ഞങ്ങളും പേടിച്ചു... അവളത് പറയുകയും ചെയ്യ്തു... മറ്റുവഴികളൊന്നും ഞങ്ങൾക്ക് മുന്നിൽ ഇല്ലായിരുന്നു... പക്ഷെ.... നിന്നെ ഞാൻ എന്റെ മരുമകൻ ആയിട്ടല്ല മോൻ ആയിട്ടാ കണ്ടത്...

നി ഇങ്ങനെ നടക്കുന്നത് ഈ അച്ഛന് സഹിക്കാൻ പറ്റില്ല...( ഹരി ) അച്ഛൻ വിഷമിക്കണ്ട..... സംശയം തോന്നിട്ടും ഇതൊന്നും നിങ്ങളോട് ചോദിക്കാഞ്ഞത് പാറുവിനെ എവിടെ ആണെങ്കിലും കണ്ടു പിടിക്കണം എന്നുള്ള വാശി കൊണ്ട് മാത്രമാ... അച്ഛൻ ഇവിടെ വന്നതോ.. എന്നോടിത് പറഞ്ഞതോ അവൾ അറിയരുത് ... ( ശിവ ) പിന്നീട് കുറച്ചു നേരം കൂടി ശിവയുടെ അടുത്ത് തന്നെ ഹരി നിന്നു... നേരം ഇരുട്ടിയതും അവർ അവിടെ നിന്നും എണീറ്റു... വീട്ടിലേക്കു പോകുവാൻ ഇറങ്ങുമ്പോളും പല ആവർത്തി ഹരി ശിവയോട് ഇങ്ങനെ ആവാതിരിക്കാൻ പറഞ്ഞു... എല്ലാത്തിനുംമെന്നോണം ഒരു മൂളലിൽ അവൻ സമ്മതമറിയിച്ചു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story