പുനർ വിവാഹം: ഭാഗം 67

punarvivaham

എഴുത്തുകാരി: ആര്യ

പിറ്റേന്ന് രാവിലെ...... വെളിച്ചം ഉള്ളിലേക്ക് അടിച്ചതും ശിവ ബെഡിൽ നിന്നും എണീറ്റു.... ഫ്രഷ് ആകുവാനായി ബാത്‌റൂമിനടുത്തേക്ക് നടന്നു.... കണ്ണാടിയുടെ മുന്നിൽ ചെന്നവൻ നിന്നു..... തന്റെ മുഖമാകെ അവൻ കണ്ണോടിച്ചു.... പിന്നെ ഒന്ന് ചിരിച്ചു കൊണ്ട് താടിയിൽ പിടിച്ചു.... തലമുടിയും താടിയും കളയുവാൻ അവനു തോന്നിയില്ല... ഇത് ഇങ്ങനെ നിന്നോട്ടെ ....ഫ്രഷ് ആയി തിരികെ ഇറങ്ങി..... കയ്യിൽ കിട്ടിയ ഷർട്ടും പാന്റും എടുത്തിട്ട്.... ടേബിളിനു മുകളിൽ ഇരുന്ന വാച്ചും ഫോണും കയ്യിലെക്കെടുത്തു..... ഡോർ തുറന്നു വെളിയിലേക്കിറങ്ങി.....സ്റ്റെപ് ഇറങ്ങി താഴേക്കു വരുന്ന ശിവയെ അർദ്ധവ് നോക്കിനിന്നു..... അർദ്ധവ് കണ്ടെന്നു മനസിലായ ശിവ അവനു അടുത്തേക്ക് വന്നു നിന്നു... ഞാൻ ഷോപ്പിലേക്ക് പോകുവാ....

അർദ്ധവിന്റെ മുഖത്തു നോക്കാതെ ശിവ പറഞ്ഞു കൊണ്ട് വെളിയിലേക്ക് നടന്നു... ഡാ.. പിറകിൽ നിന്നും അർദ്ധവ് വിളിച്ചതും ശിവ അവിടെ നിന്നു... പോകുമ്പോ ആ താടിയും മുടിയും കൂടി വെട്ടി കളഞ്ഞേക്ക്.... അർദ്ധവ് പറഞ്ഞതും ശിവ ഒന്ന് ചിരിച്ചു കൊണ്ട് ബൈക്ക് എടുത്ത് വെളിയിലേക്കിറങ്ങി.... മൂന്ന് മാസങ്ങൾക്കു ശേഷം താൻ പുറം ലോകം കാണുന്നു.... അവന്റെ ചുണ്ടിലപ്പോഴും പുച്ഛം നിറയുകയായിരുന്നു.. അവനെ കുറിച്ച് ഓർത്തുള്ള പുച്ഛം... ഷോപ്പിന് മുന്നിലേക്ക്‌ വന്നു നിക്കുമ്പോൾ എന്തോ അവിടേക്കു കയറി ചെല്ലുവാൻ അവനു മടി തോന്നി.... താൻ ഇല്ലാത്തതു കൊണ്ട് ഇത്രയും നാളും ശ്രീ ഒറ്റക്കാണ് എല്ലാം ചെയ്യ്തത്..... ബൈക്കിക്കിൽ നിന്നും ഇറങ്ങി അവൻ ഷോപ്പിനടുത്തേക്ക് നടന്നു..... ശിവ ഷോപ്പിനു അകത്തേക്കു ചെല്ലാൻ തുടങ്ങി.. കടയുടെ വാതിക്കൽ ഇരിക്കുന്ന സെക്യൂരിറ്റി അവനെ ഒന്ന് നോക്കിയതിനു ശേഷം അവിടെ തന്നെ ഇരുന്നു....

. ശിവ അയാളുടെ മുന്നിലേക്ക്‌ ചെന്നു നിന്നു... എന്താ ചേട്ടാ പഴേ ശീലങ്ങൾ ഒക്കെ മാറിയോ.... അല്ല എന്നും കയറി വരുമ്പോൾ എണീറ്റു നിന്നു ഒരു ഗുഡ് മോർണിംഗ് ഒക്കെ പറയുമായിരുന്നു... ചിരിച്ചു കൊണ്ടവൻ പറഞ്ഞു.... അത്രയും കേട്ടതും അയാൾ ശിവയെ സൂക്ഷിച്ചു നോക്കി... പിന്നെ എന്തോ ഓർമ്മ വന്നത് പോലെ അയാൾ ചാടി എണീറ്റു.... അയ്യോ സാറേ... കണ്ടിട്ട് മനസിലായില്ല..... അതെന്താ ചേട്ടാ... മൂന്ന് മാസം കൊണ്ട് നിങ്ങളൊക്കെ എന്നെ അങ്ങ് മറന്നോ.... (ശിവ ) അതിനയാൾ ഒന്നും മിണ്ടാതെ നിന്നു.... ഞാൻ ചുമ്മാ പറഞ്ഞേയ.. ഇരുന്നോ... അത്രയും. പറഞ്ഞു കൊണ്ടവൻ അകത്തേക്ക് കയറി..... പോകുന്ന വഴിയിൽ പലരുമവനെ നോക്കി നിന്നു പോയി... സ്വാതി അവനെ തന്നെ നോക്കി നിക്കുന്നത് കണ്ടവൻ ചോദിക്കാനും മറന്നില്ല... ക്യാബിനിലേക്ക് ചെന്നു ചെയറിലേക്ക് ഇരുന്നു... കണ്ണുകൾ അടച്ചു.....പാറുവിന്റെ മുഖം തന്നെയായിരുന്നു ഉള്ളിൽ......

ഇടക്കെപ്പോഴോ ഡോറിൽ മുട്ടി വിളിക്കുന്നത് കെട്ടാണവൻ കണ്ണ് തുറന്നത്... നോക്കുമ്പോൾ സ്വാതി ആയിരുന്നു.... അവളോടവൻ അകത്തേക്ക് കയറി വരുവാനായി പറഞ്ഞു.... എവിടെ ആയിരുന്നു.... ഇത്രയും ദിവസം.... ( സ്വാതി... ) അവൾ ചോദിച്ചതിന് ഉത്തരമെന്നൊണം അവനോന്നു ചിരിച്ചു.... ഇതെന്തു കോലമാണ് സാർ.... ഞാൻ ഒരു കാര്യം ചോദിച്ചാൽ തെറ്റായി തോന്നുമോ... ( അവൾ ) ചോദിക്ക്... എന്നിട്ട് പറയാം തെറ്റായി തോന്നണോ എന്ന്... ( ശിവ ) അത്... സാറിന്റെ വൈഫിനെ കാണാനില്ല എന്നൊക്കെ ഇവിടെ പൊതുവായ ഒരു സംസാരം ഉണ്ട്.... അത് സത്യമാണോ.... അവൻ പറയുന്നത് കേൾക്കുവാനായി അവൾ ആകാംഷയോടെ ഇരുന്നു... ഒന്നും മിണ്ടാതെ ഇരിക്കുന്ന ശിവയെ തന്നെ സ്വാതി നോക്കി....സാറിന് ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട.... ഇത് അറിഞ്ഞെന്നു കരുതി ഞാൻ എല്ലാവരോടും പറഞ്ഞൊന്നും നടക്കില്ല....

സ്വാതിയുടെ മുഖം മാറിയിരുന്നു.... ഏയ്... അതുകൊണ്ടല്ലടോ.... അവള് .. അവള് മൂന്ന് മാസമായി എവിടെ ആണെന്ന് അറിയില്ല... എന്നോടുള്ള വാശിക്ക് മാറി നിക്കുവാ.... ശിവയുടെ കണ്ണ് കലങ്ങിയത് സ്വാതി കണ്ടു.... ഏയ് എന്താ സാർ ഇത്.... പാറു അല്ല മാഡം വരും.. എവിടെ ആണെങ്കിലും.....എന്നാ ഞാൻ പോകുവാ... പിന്നെ ഞാൻ ഇപ്പോൾ വന്നത്... നാല് ദിവസത്തേക്ക് ഞാൻ ലീവ് ആയിരിക്കും സാർ.... ചേച്ചിടെ എൻഗേജ്മെന്റ്... ആഹാ.. എന്നിട്ട് താൻ ഇതൊന്നും പറഞ്ഞതെ ഇല്ലല്ലോ.( ശിവ ) അതിനു വല്ലപ്പോഴും ഇങ്ങോട്ട് ഒക്കെ വരണം... അവൾ കളിയാക്കി പറഞ്ഞു... ആരെയും വിളിച്ചില്ല... ചെറുക്കന്റെ വീട്ടിൽ നിന്നും കുറച്ചു പേര്... പെണ്ണിന്റെ വീട്ടിൽ നിന്നും അടുത്ത ബന്ധുക്കൾ അത്രേ ഉള്ളു... കല്യാണം എല്ലാവരെയും വിളിച്ചു ആർഭാടം ആയി അങ്ങ് നടത്താം എന്തെ... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.....

ഇതെങ്കിലും നല്ല രീതിക്കു നടത്താൻ വേണ്ടിയാ ഇവിടെ ഞാൻ ജോലിക്ക് വന്നത് പോലും.. ഇത്രയെങ്കിലും നന്നായിട്ട് നടക്കാൻ പോകുന്നല്ലോ അത് തന്നെ വല്യ കാര്യം... ( സ്വാതി ) അതെന്താ വീട്ടിൽ അച്ഛൻ ഇല്ലേ... ( ശിവ ) അച്ഛൻ മരിച്ചിട്ടു മൂന്ന് കൊല്ലായി... ചേച്ചി വീടിനടുത്തുള്ള ഒരു മാഷും ആയി ഇഷ്ടമായിരുന്നു...ആദ്യമൊക്കെ തമാശ ആയി കരുതി ഇപ്പോള ഇത്രയും സീരിയസ് ആണെന്ന് അറിഞ്ഞത്...( സ്വാതി ) അഹ്.. അത് നല്ല കാര്യം അല്ലെ.സ്നേഹിച്ചിട്ട് വേണ്ടാന്നു വെച്ച് പോയില്ലല്ലോ പിന്നെ എന്താ... ( ആധി ) അതല്ല സാർ... അവരൊക്കെ വല്യ ആളുകളാണ്.... പണത്തിനും പ്രതാപത്തിനും വല്യ തറവാട്ടുകാർ.... വീട്ടിൽ വന്നു ചേച്ചിയെ കല്യാണം കഴിച്ചു തരുമോന്നു ചോദിച്ചു.. സ്ത്രീധനം ആയി ഒന്നും വേണ്ടാന്ന് പറഞ്ഞു..

ചേച്ചിടെ ഇഷ്ടത്തിന് അമ്മ സമ്മതിക്കുവേം ചെയ്യ്തു... എന്നാൽ വെറും കയ്യോടെ ഇറക്കി വിടുന്നത് എങ്ങനെയാ... അമ്മക്ക് എന്നും വിഷമം ആയിരുന്നു... പിന്നെ വേറെ ജോലിക്കൊന്നും നോക്കാതെ ഞാൻ ഇവിടെ ജോലിക്ക് വന്നു ചെറിയച്ഛന്റെ വീട് അടുത്തണേ.. അങ്ങനെ ഇവിടെ എത്തിപ്പെട്ടു .ഒരു തരി പോന്നെങ്കിലും ചേച്ചിക്ക് കൊടുത്തു വിടണം... അവള് പറഞ്ഞു നിർത്തി..... എന്നിട്ട് കല്യാണം എന്നത്തേക്കാ..... ( ശിവ ) ഡേറ്റ് തീരുമാനിച്ചില്ല... പക്ഷെ ഉടനെ തന്നെ ഉണ്ടാവും.... ( സ്വാതി ) എന്നാ ഞാൻ പോട്ടെ.... സ്വാതി ചോദിച്ചതും ശിവ തലയാട്ടി.... അവൾ വെളിയിലേക്ക് ഇറങ്ങി... ശിവ തന്റെ ഫോൺ കയ്യിലെക്കെടുത്തു.. ഓപ്പൺ ചെയ്യ്തു... പാറുവിന്റെയും ശിവയുടെയും കല്യാണ ഫോട്ടോ എടുത്തവൻ അതിലേക്കു നോക്കി ഇരുന്നു..... ഫോട്ടോ സൂം ചെയ്യ്തു... അവളുടെ വലതു കവിളിൽ ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു......

പലപ്പോഴും അവളെറിയാതെ എത്രയോ വെട്ടം താൻ അത് ശ്രെദ്ധിച്ചിരുന്നു.... എന്നും വാശിയായിരുന്നു... സ്നേഹിക്കാൻ അറിയാത്തവനാ താൻ.. പിന്നെ എന്തിനാ പെണ്ണെ എന്നെ നി സ്നേഹിച്ചേ... പാറുവിന്റെ ഫോട്ടോ വേറെ ഒന്നും തന്നെ അവന്റെ കയ്യിൽ ഇല്ലായിരുന്നു.. ശിവക്ക് അവനോടു തന്നെ പുച്ഛം തോന്നി..... വീണ്ടും കണ്ണുകളടച്ചു അവൻ അതെ ഇരുപ്പു ഇരുന്നു... **************** ആധിയുടെ വീടിനു മുന്നിലേക്ക്‌ രണ്ടു കാർ വന്നു നിന്നു..... അതിൽ ഒന്നിന്റെ ഡ്രൈവിങ് സീറ്റിൽ ആദിയും മറ്റേതിൽ മിഥുനുമായിരുന്നു...ദിവസങ്ങൾക്കു ശേഷം ഗായുവിനെ വീട്ടിലേക്കു കൊണ്ട് വന്നിരിക്കുന്നു...... ഗായു വന്നതറിഞ്ഞു പാറു സച്ചൂട്ടനെയും .( ആധിയുടെ മകൻ ) യും കൊണ്ട് വീടിനു വെളിയിലേക്ക് വന്നു .... പാറു ആയി സച്ചൂട്ടൻ വല്യ കൂട്ടായിരുന്നു... അവളുടെ കയ്യിലിരുന്നവൻ കുറുമ്പുകൾ കാട്ടി.. സച്ചൂട്ടാ.. ദേ മോന്റെ അമ്മ വന്നു...

( പാറു ) പാറു അത് പറഞ്ഞതും അവന്റെ കുഞ്ഞി തല തിരിച്ചു കൊണ്ട് അവൻ കാറിനടുത്തേക്ക് നോക്കി.... കാറിൽ നിന്നും ആധി ഇറങ്ങിയതും കുഞ്ഞു അങ്ങോട്ടേക്ക് പോകുവാൻ ബഹളം വെച്ചു... ആധി വന്നു പാറുവിന്റെ കയ്യിൽ നിന്നും സച്ചൂട്ടനെ വാങ്ങി... ലക്ഷ്മിയുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞു കുഞ്ഞും പിറകെ ഗായത്രിയും ഇറങ്ങിയിരുന്നു...ഗായുവിനെ കണ്ടതും പാറു അവളുടെ അടുത്തേക്ക് ഓടി ചെന്നു... കുഞ്ഞിനേയും കൊണ്ടവർ അകത്തേക്ക് കയറി..... ദിവസങ്ങൾ കടന്നു പോയി... പാറു മുടങ്ങാതെ കമ്പനിയിൽ പോകാൻ തുടങ്ങി... അന്നൊരു ബുധനാഴ്ച ആയിരുന്നു... പാറുനെയും കൂട്ടി നിത്യ ചെറിയ ഷോപ്പിങ് പോകുവാൻ തീരുമാനിച്ചു... രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കുഞ്ഞിന്റെ നൂല് കെട്ടായിരുന്നു... ഓഫീസിൽ നിന്നും ഇറങ്ങി അവർ നേരെ മാളിലേക്ക് പോയി.... ആവശ്യമുള്ളതെല്ലാം വാങ്ങി ....

ഇതേ സമയം സ്വാതി തന്റെ ചേച്ചിയെയും കൂട്ടി അങ്ങോട്ടേക്ക് വന്നതായിരുന്നു..... ഇടക്കെപ്പോഴോ പരിജയം ഉള്ള ഒരു മുഖമവൾ ആൾക്കൂട്ടത്തിനിടയിൽ കണ്ടു.... പാറു അല്ലെ അത്..... സ്വാതി ഞെട്ടി അവളെ തന്നെ നോക്കി... സ്വാതി നി ഇത് എന്ത് നോക്കുവാ... ദേ ഈ ഡ്രെസ്സ് നോക്കിയേ ഇത് മതി അല്ലെ...( ചേച്ചി ) ഏഹ്ഹ്.... എന്താ..... ( സ്വാതി ) നി എന്താ ആലോചിച്ചു നിക്കുന്നെ... ഈ ഡ്രെസ്സ് പോരെന്നു....(ചേച്ചി ) അഹ്. മതി.... അത്രയും പറഞ്ഞു കൊണ്ടവൾ വീണ്ടും പാറു നിന്നടുത്തേക്കു നോക്കി...... പക്ഷെ അവൾ അവിടെ ഇല്ലായിരുന്നു... ഇനി തനിക്കു തോന്നിയതാണോ..... സ്വാതി അവിടെ എല്ലാം അവളെ നോക്കി എന്നാൽ കാണാൻ പറ്റി ഇല്ല... സ്വാതി ഓടി വന്നു മുകളിൽ നിന്നും താഴേക്കു നോക്കി.... ആൾക്കൂട്ടത്തിൽ അവളെ എന്നാൽ സ്വാതിക്കു കാണാൻ കഴിഞ്ഞില്ല...... അവൾക്കു തോന്നിയതാണെന്നും കരുതി അവൾ തിരിഞ്ഞതും താഴത്തെ നിലയിൽ നിന്നും വെളിയിലേക്ക് നടക്കുന്ന പാറുവിനെ അവൾ വീണ്ടും കണ്ടു.....

സ്വാതി വേഗം തന്നെ ഓടി ഇറങ്ങി.... രണ്ടാമത്തെ നിലയിൽ നിന്നും താഴേക്കു വന്നെങ്കിലും പാറു കാറിൽ കയറുന്നതാണവൾ കാണുന്നത്... പാറു...... അവൾ കാറിനു പിറകെ ഓടി... എന്നാൽ പിറകെ ഓടി വരുന്ന സ്വാതിയെ അരുൺ കണ്ടിരുന്നില്ല...കാർ പോയെന്നു കണ്ടെത്തും അവളവിടെ നിന്നു... തിരികെ മാളിലേക്ക് നടന്നു .. നി ഇത് എവിടെ ഓടിയതാ സ്വാതി... ദേഷ്യപ്പെട്ടു കൊണ്ട് അവളുടെ ചേച്ചി ചോദിച്ചു... ചേച്ചി ഫോൺ തന്നെ.... സന്ധ്യയുടെ കയ്യിൽ നിന്നും ഫോൺ വെപ്രാളപെട്ടു മേടിച്ചു കൊണ്ട് സ്വാതി അവിടെ നിന്നും നീങ്ങി നിന്നു... എന്താടി.. എന്താ കാര്യം.. നി എന്തിനാ ഇപ്പോൾ ഇവിടുന്നു പോയത്....(സന്ധ്യ) അതൊക്കെ പറയാം ചേച്ചി ചെന്നു ഡ്രെസ്സ് നോക്ക്..... ഫോണിൽ ശിവയുടെ നമ്പറിലേക്ക് കാൾ കൊടുത്ത് കൊണ്ട് സ്വാതി പറഞ്ഞു... സ്വാതിയുടെ പെരുമാറ്റം കണ്ടു കൂടുതൽ ചോദിക്കേണ്ടന്നും കരുതി സന്ധ്യ അവിടെ നിന്നും മാറി.....

കാൾ എടുക്കു സാർ..... സ്വാതി പറഞ്ഞു കൊണ്ടെ ഇരുന്നു... കാൾ പോകുന്നുണ്ടങ്കിലും ശിവ എടുക്കുന്നില്ലായിരുന്നു.... ഷോപ്പിലെ തിരക്കുകളിലും മറ്റുമായിരുന്നു ശിവ...... സ്വാതി വാ പോകാം..... സന്ധ്യ വന്നു അവളെ വിളിച്ചതും നിരാശയോടെ അവളാ കാൾ കട്ടാക്കി... ഇത്രയും വെട്ടം താൻ വിളിച്ചിട്ടും സാറെന്താ ഫോൺ എടുക്കത്തെ... മാളിൽ നിന്നു ഇറങ്ങി പുറത്തേക്കു നടക്കുമ്പോളും സ്വാതിയുടെ മുഖത്തു ടെൻഷൻ ആയിരുന്നു... സ്വാതി എന്താ നിനക്ക് പറ്റിയെ.... ( സന്ധ്യ ) ചേച്ചി ഞാൻ പറഞ്ഞിട്ടില്ലേ ശിവസിദ്ധി.... ഞാൻ ജോലി ചെയ്യുന്ന ഷോപ്പിലെ.... ( സ്വാതി ) അഹ് ഉണ്ട്.... ഇപ്പോ എന്താടി കാര്യം... ( സന്ധ്യ ) സാറിന്റെ ഭാര്യയെ കാണാൻ ഇല്ല.... പക്ഷെ ഞാൻ ഇപ്പോൾ കണ്ടു.... അതാ ഞാൻ പെട്ടെന്ന് ഓടി വന്നേ.

. പക്ഷെ ഞാൻ വന്നപ്പോഴേക്കും ആള് കാറിൽ കയറി പോയി... ( സ്വാതി നിരാശയോടെ പറഞ്ഞു നിർത്തി ) എന്നിട്ട്.. നി ആ കാറിന്റെ നമ്പർ എങ്കിലും നോക്കാൻ വയ്യാരുന്നോ... കണ്ടു പിടിക്കരുന്നല്ലോ... (സന്ധ്യ പറഞ്ഞപ്പോഴാണ് സ്വാതി അതിനെ പറ്റി ഓർത്തത്...) വെപ്രാളത്തിൽ ഞാൻ ഓർത്തില്ല ചേച്ചി.... ( സ്വാതി ) ഇനി ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല.. നി വാ... സന്ധ്യ അവളെയും കൂട്ടി വീട്ടിലേക്കു പോകുവാൻ ഓട്ടോ വിളിച്ചു.... ഇതേ സമയം....ഷോപ്പിലെ തിരക്കുകളും മറ്റും കഴിഞ്ഞു വീട്ടിലേക്കു പോകുവാനായി ശിവ ഷോപ്പിൽ നിന്നും വെളിയിലേക്കിറങ്ങുവാൻ തുടങ്ങി... അപ്പോഴാണ് ഫോൺ താൻ ക്യാബിനിൽ മറന്നു വെച്ചത് ഓർത്തത്‌.... ശിവ തിരികെ വന്നു ഫോൺ കയ്യിലെടുത്തു... ഓൺ ആക്കിയതും അറിയാത്ത നമ്പറിൽ നിന്നും കുറെ മിസ്സ്‌ കാൾ... ആരാ ഇത്രയും വിളിച്ചേക്കുന്നത്.... ശിവ ആ നമ്പർ ശ്രെദ്ധിക്കാതെ ഷോപ്പിൽ നിന്നും വെളിയിലേക്കിറങ്ങി...

അവൻ എങ്ങും നിക്കാതെ വീട്ടിലേക്കു തിരിച്ചു..... വീട്ടിൽ വന്ന ശിവ ആ കാളിനെ പറ്റി ചിന്തിച്ചതെ ഇല്ല..... സമയം കടന്നു പോയി... സ്വാതി വീണ്ടുമവനെ വിളിച്ചു.... ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുന്നത് കണ്ടവൻ ഫോൺ കയ്യിലെടുത്തു... കുറച്ചു മുന്നേ വന്ന കാൾ ആണല്ലോ... ശിവ കാൾ എടുത്തു... ഹലോ... ഹലോ... സാർ... ഇതെവിടായിരുന്നു... എത്ര പ്രാവശ്യം ഞാൻ വിളിച്ചു . ഫോൺ എന്താ എടുക്കാഞ്ഞേ..... ( സ്വാതി എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി...) സോറി.. എനിക്ക് ആളെ മനസിലായില്ല... ഇത് ആരെണെന്നു ഒന്ന് പറയാമോ.... (ശിവ ) അയ്യോ സാർ ഇത് ഞാനാ സ്വാതി..... ഓ.. താനാരുന്നോ... അവിടെ ജോലി ചെയ്യുന്ന ആരും ഫോണിൽ വിളിക്കില്ലല്ലോ... പെട്ടെന്നു മനസിലായില്ല... അല്ല എന്താ വിളിച്ചേ.. ചേച്ചിടെ എൻഗേജ്മെന്റ് ഒരുക്കങ്ങൾ ഒക്കെ എവിടെ വരെ ആയി.... ( ശിവ ) എല്ലാം നല്ല രീതിക്കു മുന്നോട്ടു പോകുന്നു...

പിന്നെ ഞാൻ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാ.... (സ്വാതി ) എന്താ സ്വാതി... (ശിവ ) സാർ ഞാൻ ഇന്ന് ഇവിടെ അടുത്തൊരു മാളിൽ വെച്ചു.. പറുനെ കണ്ടു..... ( സ്വാതി ) എന്താ.... ( ശിവ ) അതെ സാർ..ഞാൻ ശെരിക്കും കണ്ടതാ ഓടി ചെന്നപ്പോഴേക്കും ആള് പോയിരുന്നു.... ഇവിടെ അടുത്ത് എവിടെയോ പാറു ഉണ്ട് സാർ... എല്ലായെടുത്തും തിരക്കി എന്നല്ലേ പറഞ്ഞത് ഇവിടെ കൂടെ തിരക്കികൂടെ... ചിലപ്പോ കണ്ടു കിട്ടിയാലോ.... സ്വാതി പറയുന്നതൊക്കെ കേട്ടു ഞെട്ടി ഇരിക്കുകയായിരുന്നു ശിവ..... സ്വാതിയുടെ സ്ഥലം എവിടെയാ... (ശിവ ) പാലക്കാട്‌...... അവൾ പറഞ്ഞു നിർത്തി.... പാലക്കാട്‌....... ശിവ വീണ്ടും പറഞ്ഞു... അന്ന് അനന്യേയും ഋഷിക്കും ആക്‌സിഡന്റ് ഉണ്ടായതു തൃശ്ശൂർ വെച്ചിട്ടല്ലേ അവൻ ഓർത്തു ..... ഛെ.... ശിവ ബെഡിൽ ആഞ്ഞടിച്ചു.... സാർ.... എന്താ......( സ്വാതി ) ഏയ് ഒന്നുല്ല...... താങ്ക്സ് സ്വാതി...( ശിവ )

ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ല സാർ..... എന്നാ ശെരി ഞാൻ ഫോൺ വെക്കുവാ... എന്തേലും പാർവ്വതിയെ പറ്റി അറിയുകയാണെൽ തീർച്ചയായും ഞാൻ വിളിച്ചു പറയാം.... അതിനവനൊന്നു മൂളി... ആ കാൾ കട്ടായി.... തിരയേണ്ടടുത്തു ഒക്കെ തിരഞ്ഞു.... ഞാൻ ഉള്ളടുത്തേക്കായിരുന്നോ അപ്പൊ അവളെയും കൊണ്ട് വന്നത്.... പിന്നീട് ഒരു നിമിഷം പോലും ശിവക്ക് പാഴാക്കുവാൻ തോന്നി ഇല്ല. ആവശ്യമുള്ള ഡ്രെസും മറ്റും പിന്നെ .... കാറിന്റെ ചാവിയുമെടുത്തു ശിവ വെളിയിലേക്കിറങ്ങി..... ഇറങ്ങുന്ന വഴിക്കു ശ്രീയെയും പ്രവീണിനെയും വിളിച്ചു കാര്യങ്ങൾ അറിയിച്ചു... എന്നാൽ അച്ഛനും അമ്മയും ഒരിക്കലും അറിയരുത് എന്നും ശിവ അവരോടായി പറഞ്ഞു..... കാർ സ്റ്റാർട്ട്‌ ചെയ്യ്തു വെളിയിലേക്കിറങ്ങി....

മണിക്കൂറുകൾ കഴിഞ്ഞതും അവൻ പാലക്കാട്‌ ഉള്ള തന്റെ വീട്ടിൽ എത്തിയിരുന്നു.... കാറിന്റെ നിർത്തതേയുള്ള ഹോൺ കേട്ടതും രാമൻ വീടിനു വെളിയിലേക്കിറങ്ങി.... ശിവ ആണെന്ന് കണ്ടതും അയാൾ ഗേറ്റിനടുത്തേക്ക് ഓടി വന്നു....പെട്ടെന്ന് തന്നെ ഗേറ്റ് തുറന്നു...ശിവയുടെ കാർ ഉള്ളിലേക്ക് കടന്നു..... ഇതെന്താ കുഞ്ഞേ... പതിവില്ലാതെ പറയാതെ വന്നേ.. ( രാമൻ ) അത്യാവശ്യം ഉണ്ട് രാമേട്ടാ.... (ശിവ ) അയാൾ അവനു മുന്നിലേക്ക്‌ ഒന്ന് നീങ്ങി നിന്നു... ഈ താടിയും മുടിയും. ഒന്നും വെട്ടാറില്ലേ കുഞ്ഞേ... ഇവിടുന്നു പോയതിലും കോലം കേട്ടല്ലോ.. (രാമൻ ) ആണോ.... എന്നാ ഇനി രാമേട്ടന്റെ വക സ്പെഷ്യൽ ഫുഡ്‌ ഒക്കെ ഉണ്ടാക്കി തന്ന മതി.... പഴേതിലും ഗ്ലാമർ ആവും.... ശിവ ചിരിച്ചു കൊണ്ട് പറഞ്ഞു...

എന്താ വേണ്ടതെന്നു കുഞ്ഞു പറഞ്ഞ മാത്രം മതി... ഉണ്ടാക്കി തരുന്ന കാര്യം ഞാൻ ഏറ്റു.... ( രാമൻ) ഈ പാതിരാത്രിയിൽ എന്തായാലും ഒന്നും വേണ്ട... നാളെ നമുക്കലോചിക്കാം.. രാമേട്ടൻ വന്നേ... അയാളുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് ശിവ വീട്ടിലേക്കു കയറി... നേരം അത്രെയും ആയിട്ട് പോലും ശിവക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല... ഇവിടെ അടുത്ത് എവിടെയോ അവൾ ഉണ്ട്...എവിടെ ആയിരിക്കും.... എത്ര ദൂരത്താണേലും ഇനി ഞാൻ കണ്ടു പിടിക്കും പാറു നിന്നെ.... അവന്റെ ഉള്ളിൽ സന്തോഷം വന്നു നിറയുന്നത് അവൻ പോലും അറിയാതെ ആസ്വദിക്കുകയായിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story