പുനർ വിവാഹം: ഭാഗം 68

punarvivaham

എഴുത്തുകാരി: ആര്യ

പാറു ഇന്ന് വളരെ അതികം സന്തോഷത്തിൽ ആയിരുന്നു.....തറവാട്ടിലെ എല്ലാവരും അതെ സന്തോഷത്തിൽ തന്നെ...ബന്ധുക്കളൊക്കെയും തലേന്ന് തന്നെ അവിടെക്ക് വന്നു....പലരുടെയും ചോദ്യം പാറു ആരാണെന്നുള്ളതായിരുന്നു....... എന്നാൽ മിഥുൻ അവളെ അടുത്ത് ചേർത്ത് നിർത്തി...അവരുടെ കൂടെ സന്തോഷത്തോടെ ഉള്ള ഓരോ നിമിഷവും പാറുവിനു വലുതായിരുന്നു... ഇന്നാണ് അധിയുടെയും ഗായത്രിയുടെയും കുഞ്ഞിന്റെ നൂല് കെട്ട്... മിഥുൻ അന്ന് പാറുവിനു വേണ്ടി പുതിയ ഡ്രെസ്സ് ഒക്കെ വാങ്ങി കൊടുത്തു.....അരുണും മിഥുനും ഒക്കെ ഷർട്ടും മുണ്ടുമായിരുന്നു വേഷം.... ദേവൂവും മനുവും ഓഫീസിലെ കുറച്ചാളുകളും ഉണ്ടായിരുന്നു... കിഷോറും ഭാര്യ അച്ചുവും നിത്യയും അവരുടെ ഫാമിലിയും.... അരുണിന്റെ വീട്ടിൽ നിന്നും എല്ലാവരും... ഗായുവിന്റെ ഏട്ടനും ഭാര്യയും അച്ഛനും അമ്മയും അങ്ങനെ ആ വലിയ വീട് നിറയെ ആളുകളായിരുന്നു....നൂലു കേട്ടു സമയം ആയതും പാറുവും ദേവൂവും ഓടി അങ്ങോട്ടേക്കെത്തി... എന്നാൽ ആൾക്കൂട്ടത്തിൽ കാണാൻ കൂടി കഴിഞ്ഞില്ല അവർക്ക്..പാറുവിനെ അവിടെ കാണാഞ്ഞതിനു മിഥുന്റെ വായിൽ നിന്നും നല്ല വഴക്കും അവള് കേട്ടു.... അതിനു വിഷമിച്ചു മിഥുനോട് മിണ്ടാതെ നടക്കുവാ പാറു....സദ്യയും മറ്റും നല്ലതായി തന്നെ നടത്തി.....വന്നവരുടെയും അവിടെ ഉള്ളവരുടെയും മുഖത്തു സന്തോഷം തന്നെയായിരുന്നു.... മുറിക്കുള്ളിലേക്ക് അന്ന് കയറി കുഞ്ഞിനെ കാണുവാൻ പോലും പാറുന് പറ്റി ഇല്ല...അവിടെ ഉള്ള സ്ത്രീകൾ ഒക്കെയും ഗായുവിന്റെ റൂമിൽ ആയിരുന്നു.... ദേവുവിനെ അവള് പോലും അറിയാതെ നോക്കി നടക്കുകയായിരുന്നു അരുൺ....

അരുൺ അവളെ നോക്കുന്നത് കാണുമ്പോൾ പാറു പിരികം ഉയർത്തി അവനെ നോക്കും.... ദേവു തന്റെ അടുത്ത് നിന്നും ഒന്ന് മാറി എന്ന് കണ്ടപ്പോൾ പാറു അരുണിന്റെ അടുത്തേക്ക് ചെന്നു.... അവളെ കണ്ടതും ചിരിച്ചു കൊണ്ടവൻ അവിടെ നിന്നും മാറുവാൻ തുടങ്ങി... അരുണേട്ടൻ ഒന്ന് നിന്നെ..... ഗായു പറഞ്ഞതും അരുൺ അവിടെ നിന്നു.... എന്താടി..... ( അരുൺ ) ദേ അരുണേട്ടാ... ഒരു മാതിരി കോഴി പിള്ളേരെ പൊലെ അവല്ല് കേട്ടല്ലോ...... (പാറു..) അതിനു ഞാൻ എന്തെടുത്തേടി... ( അരുൺ) ഒന്നും എടുക്കാഞ്ഞിട്ടാണോ.. ഞാൻ പല വെട്ടം പറഞ്ഞിട്ടുണ്ട്.. അവളെ വായിനോക്കി നടക്കാതെ ഇഷ്ടം തുറന്നു പറയാൻ..... ( പാറു ) ഡി... അവൾക്ക് ഇഷ്ടമില്ലെങ്കിൽ... ( അരുൺ ) അവൾക്കു ഇഷ്ടാണോ അല്ലിയോ എന്നൊക്കെ ചോദിച്ചാൽ അല്ലെ അറിയൂ... ( പാറു ) പാറു അത് പറഞ്ഞതും അരുണിന്റെ മുഖം വാടിയിരുന്നു... പാറു രണ്ടു കയ്യും കെട്ടി അവനെ തന്നെ നോക്കി നിന്നു.... പാറു............ ദേവു അവളെ വിളിച്ചതും വിളി വന്ന ഭാഗത്തേക്ക് അവൾ നോക്കി..... ദേ... വരുന്നു....... പാറു ഉറക്കെ വിളിച്ചു പറഞ്ഞു.... ദേ അരുണേട്ടാ.... വൈകാതെ ഞാൻ പറയുന്ന സ്ഥലത്ത് വന്നിരിക്കണം.... ഞാൻ അവളെയും കൂട്ടി വരാം...... ഇങ്ങനെ ഇഷ്ടം ഉള്ളിൽ കൊണ്ട് നടന്നാൽ അവളെ ആരേലും കെട്ടി കൊണ്ട് പോകും... അത്രയും പറഞ്ഞു കൊണ്ട് പാറു ദേവൂന്റെ അടുത്തേക്ക് നടന്നു... **************** ശിവ പാറുവിനെയും തേടി ഇറങ്ങി.....അവളെ കണ്ടെന്നു പറഞ്ഞ മാളിലേക്കായിരുന്നു ആദ്യം ചെന്നത്...

അവിടെ കണ്ട സെക്യൂരിറ്റിക്കാരനോട് അവളുടെ ഫോട്ടോ കാണിച്ചെങ്കിലെങ്കിലും ദിവസവും പല മുഖങ്ങൾ കാണുന്ന അയാൾക്ക്‌ അവളെ അറിയില്ലായിരുന്നു.... അവളെവിടെ ആണെന്ന് കണ്ടു പിടിച്ചേ പറ്റു ശിവ....ശിവ സ്വയമേ പറഞ്ഞു കൊണ്ടിരുന്നു .. അന്ന് തന്നെ സ്വാതിയുടെ കാൾ ശിവയെ തേടി വന്നിരുന്നു..... ഫോൺ എടുത്തു പാലക്കാട് താൻ ഉണ്ടന്ന് പറഞ്ഞതും സ്വാതിക്കു വളരെ അതികം സന്തോഷം ആയി.... തന്റെ ചേച്ചിയെയുടെ എൻഗേജ്മെന്റിന് വരണമെന്നും അവൾ പറഞ്ഞു.... എന്നാൽ ശിവ വേണ്ടന്ന് പറഞ്ഞെങ്കിലും സ്വാതി നിർബന്ധിച്ചത് കൊണ്ടവൻ വരാമെന്നേറ്റു.... പാറുവിനെ ഇന്ന് കണ്ടു പിടിക്കാൻ തനിക്കയില്ല എന്ന നിരാശയോടെ അവൻ വീട്ടിലേക്കു മടങ്ങി..... അവനെയും കാത്ത് ചിരിച്ച മുഖത്തോടെ രാമൻ വെളിയിൽ തന്നെ ഉണ്ടായിരുന്നു.... എന്നാൽ കാറിൽ നിന്നും ഇറങ്ങി വന്ന ശിവയുടെ മുഖത്തെ നിരാശ രാമന് മനസിലായി.... അയാളെ നോക്കി ചിരിച്ചു കൊണ്ടവൻ അകത്തേക്ക് കയറി..... കുഞ്ഞേ..... ശിവ പോയ വഴി നോക്കി അയാൾ വിളിച്ചു.... ശിവ അവിടെ നിന്നതും അയാൾ അവനടുത്തേക്ക് ചെന്നു....... കുഞ്ഞേ... എന്തെങ്കിലും പ്രശ്നം ഉണ്ടോ.... ഇത് വരെ നിന്നെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല.... ( രാമൻ ) ഏയ് അതൊക്കെ രാമേട്ടന് തോന്നുന്നതാ.....

ശിവ അയാളുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു...... അയാൾക്കെന്തോ അവൻ പറഞ്ഞത് വിശ്വാസം ആയില്ലായിരുന്നു... കുഞ്ഞേ.. പിന്നെ ഞാൻ നാളെ രാവിലെ വീട്ടിലേക്കു പോകുവാ... നാളെ തന്നെ തിരിച്ചു വരാൻ നോക്കാം... മക്കള് വിളിക്കുവാ കാണാണോന്നു പറഞ്ഞു..അയാൾ പറഞ്ഞു നിർത്തി... രാമേട്ടന്റെ വീട്ടിലേക്കു ഇവിടുന്ന് ഒരുപാട് ദൂരം ഉണ്ടോ... (ശിവ ) ഇല്ല കുഞ്ഞേ.... ഇവിടുന്നു കുറച്ചു പോയ മതി... വീട്ടിൽ ഞാൻ അങ്ങനെ പോകാറില്ലല്ലോ... ശിവ അയാളോട് സ്ഥലം ചോദിച്ചു.... സ്വാതിയുടെ വീടിനടുത്തു തന്നെയായിരുന്നു... രാമേട്ടാ... ഞാനും നാളെ വരട്ടെ.... കൂടെ... രണ്ട് ദിവസം രാമേട്ടന്റെ വീട്ടിൽ നിന്നു അടിച്ചു പൊളിച്ചിട്ടു തിരികെ വരാം.....( ശിവ ) അയ്യോ കുഞ്ഞേ..... എപ്പോ വേണേലും കുഞ്ഞിന് വരരുതോ.. ഞങ്ങൾക്ക് സന്തോഷമേ ഉള്ളു...ആ വീട് പൊലും മോൻ തന്ന പയിസക്കു ഉണ്ടാക്കിയതല്ലേ... അയാളുടെ കണ്ണ് കലങ്ങി.. ഏയ് എന്താ ഇത്..... ശിവ അയാളെ ചേർത്ത് പിടിച്ചു.... രാമേട്ടൻ ഞാൻ വരുമ്പോളൊക്കെ പറയാറില്ലേ നാടും വീടിനെ ഒക്കെ പറ്റി..... എന്തോ അതൊക്കെ കാണുവാൻ തോനുന്നു... അപ്പൊ എങ്ങനാ നാളെ തന്നെ പോകാം.... ( ശിവ ) കണ്ണുകൾ തുടച്ചു കൊണ്ടയാൾ തലയാട്ടി.... അന്നും ശിവ പാറുവിനെ കുറിച്ചോർത്തു.... അവളെ തിരയാൻ പറ്റുന്നിടതല്ലാം തിരയണം.. എന്നെ കാണുമ്പോൾ അവള്ക്ക് സന്തോഷം ആകുവോ... എന്റെ കൂടെ അവള് വരുമോ... കുറെ നേരം അവൻ പലതും ആലോചിച്ചു കിടന്നു..... ഇടക്കെപ്പോളോ ഉറക്കത്തിലേക്കു വീണു.. *****************

രാമേട്ടാ........... കയ്യിൽ വാച്ചും കെട്ടിക്കൊണ്ടവൻ വെളിയിലേക്കിറങ്ങി വന്നു... രാമേട്ടാ......... ശിവ വീണ്ടും വിളിച്ചതും കയ്യിൽ ഒരു കൊച്ചു കവറുമായി അയാൾ ഓടി വന്നു..... ശിവ ആ കവറിലേക്ക് ഒന്ന് നോക്കി.. പിന്നെ അയാളുടെ മുഖത്തേക്കും... പോകാം എന്നാൽ.... ( ശിവ ) അയാൾ മറുപടി എന്നോണം തലയാട്ടി... ശിവയുടെ ഒപ്പം അയാൾ കാറിലേക്ക് കയറി.... എന്താ രാമേട്ടാ ഇത്... ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് കാറിന്റെ പിറകിൽ കേറണ്ടാന്ന്... എന്നോടൊപ്പം ഇവിടെ ഇരുന്നാലെന്താ.... ( ശിവ) കുഞ്ഞേ അത്...( രാമൻ ) പോകേണ്ട വഴി രാമേട്ടനല്ലേ അറിയൂ... വന്നേ ഫ്രണ്ടിൽ ഇരുന്ന മതി..... ശിവ പറഞ്ഞതും മടിയോടെ അയാൾ കാറിൽ കയറി..... കാർ കുറച്ചു മുന്നോട്ടു പോയതും ശിവ ഒരു കടയുടെ മുന്നിൽ കാർ ചേർത്ത് നിർത്തി.. അയാൾ ആ കടയിലേക്ക് സൂക്ഷിച്ചു നോക്കി... ഡ്രെസ്സും മറ്റും ഇട്ടിരിക്കുന്നു....... എന്താ കുഞ്ഞേ വണ്ടി നിർത്തിയെ... ആദ്യം ഇറങ്ങു എന്നിട്ട് പറയാം... ശിവ ഇറങ്ങിയതും അയാളും കൂടെ ഇറങ്ങി... ശിവ ഷോപ്പിലേക്ക് കയറിയതും അയാൾ ശിവയെ ഒന്ന് സൂക്ഷിച്ചു നോക്കി... ഇങ്ങനെ നോക്കണ്ട... അതും പറഞ്ഞു ചിരിച്ചു കൊണ്ടവൻ കടയിലേക്ക് കയറി.. കുട്ടികൾക്ക് വേണ്ട ഡ്രെസ്സും മറ്റും അവൻ വാങ്ങി തിരികെ ഇറങ്ങി... വീട്ടിൽ ചെന്നട്ടില്ലെങ്കിലും കുട്ടികളെ ഒക്കെ അവനറിയാമായിരുന്നു...

പലപ്പോഴും അവർ ശിവയുടെ വീട്ടിൽ രാമനൊപ്പം വന്നു നിന്നിട്ടുണ്ട്.. ശിവക്ക് അവരെന്നു വെച്ചാൽ വല്യ കാര്യമായിരുന്നു.... കുട്ടികളുടെ പഠിപ്പും അവനായിയുന്നു നോക്കുന്നത്.... ശിവ ഓരോന്നും ആലോചിച്ചു കാർ ഓടിച്ചു കൊണ്ടേ ഇരുന്നു....പുഴയും തോടുകളും കടന്നു പോയിക്കൊണ്ടേ ഇരുന്നു... പെട്ടെന്ന് കാർ ശിവ നിർത്തി... റോഡിൽ കുറേ കാറുകൾ നിരനിരയായി ഇട്ടിരിക്കുന്നത് കണ്ട് ശിവ സംശയത്തോടെ രാമനെ നോക്കി... ജാനകി ഇന്നലെ വിളിച്ചപ്പോഴാ പറഞ്ഞെ ഇവിടുത്തെ കൊച്ചിന് കുഞ്ഞുണ്ടായി അതിന്റെ നൂല് കെട്ടോ മറ്റോ ആണെന്ന്... രാമൻ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു... ശിവ ആ വീട്ടിലേക്കു ഒന്ന് നോക്കി.... ശ്രെധിച്ചു കാർ മുന്നോട്ടേക്കെടുത്തു..... കുറച്ചു ദൂരം മുന്നോട്ടേക്ക് ചെന്നതും രാമന്റെ വീട് എത്തിയിരുന്നു... കാറിൽ നിന്നും ഇറങ്ങുന്ന ശിവയെ കണ്ടു അപ്പു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു..... അമ്മേ..... ശിവേട്ടൻ വന്നു.......... ന്ന്........... അവനെ കണ്ടു ചിരിച്ചതും വീടിനുള്ളിൽ നിന്നും അപ്പു ഓടി ശിവയുടെ അടുത്തേക്ക് വന്നു..... അപ്പു ഓടി വന്നവനെ കെട്ടി പിടിച്ചു.... ശിവേട്ട...... ശിവ അവനെ ചേർത്ത് പിടിച്ചു... എന്താ കുട്ടിയെ ഇത്... വന്നു കേറിയ ഉടനെ ഓടി വന്നു കെട്ടിപിടിച്ചോ.... രാമൻ ചെറു ദേഷ്യത്തോടെ പറഞ്ഞു നിർത്തി... അപ്പു അത് കേട്ടതും ശിവയിലെ പിടി അയഞ്ഞു... ഏയ് എന്താ രാമേട്ടാ ഇത് .. അവനു സന്തോഷം കൊണ്ടല്ലേ ഓടി വന്നേ.... ( ശിവ ) എന്നാലും കുഞ്ഞേ.... ( അയാൾ ) ഒരു എന്നാലും ഇല്ല.. രാമേട്ടൻ ചെന്നെ...

ഞങ്ങളു സംസാരിക്കട്ടെ.... ( ശിവ പറഞ്ഞതും അയാൾ തലയാട്ടി കൊണ്ട് അകത്തേക്ക് കയറി...) അല്ല.. പുത്തൻ ഉടുപ്പ് ഒക്കെ എവിടെ പോയതാ...ഇന്ന് മരം കേറാൻ എങ്ങും പോയില്ലേ..... നിന്റെ ഗായത്രി ഏച്ചി വന്നില്ലേ..... ( ശിവ ) ഓ.... ശിവേട്ട...... ഗായുവച്ചിടെ കല്യാണം ഒക്കെ എന്നെ കഴിഞ്ഞു.... ഇപ്പോൾ രണ്ടു മക്കളും ആയി..... അതും പറഞ്ഞു അപ്പു കയ്യും കെട്ടി നിന്നു..അല്ല ശിവേട്ടനോടു ഗായു ചേച്ചിയെ പറ്റി ഞാൻ എപ്പോ പറഞ്ഞു.... അവൻ തടിയിൽ കൈ വെച്ച് കൊണ്ട് ആലോചിച്ചു... ആഹാ.. മറന്നോ നി... മൂന്നാലു കൊല്ലത്തിനു മുന്നേ വീട്ടിൽ നി വന്നപ്പോൾ വാ തോരാതെ നിന്റെ കൂട്ടുകാരുടെ കാര്യം പറഞ്ഞില്ലേ... കൂട്ടത്തിൽ നിങ്ങളുടെ ഗ്രൂപ്പിലെ ലീഡർ ആണ് ഗായു ചേച്ചി എന്ന് പറഞ്ഞില്ലേ... അപ്പൊ ഈ ഗായു ആരാന്ന് ചോദിച്ചപ്പോൾ അപ്പുന്റെ അമ്മ അല്ലെ പറഞ്ഞെ ഗായത്രി മോളു ഇവരുടെ കൂട്ടുകാരി ആണ് എന്നൊക്കെ.. മറന്നോ നി എല്ലാം...( ശിവ ) ഓ ഇപ്പോൾ പിടി കിട്ടി.....ചേച്ചിടെ കല്യാണം കഴിഞ്ഞു കുറച്ചു നാളുടെ പഴേ പോലെ ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഉണ്ടായിരുന്നു.. പിന്നെ കുഞ്ഞു വന്നു അവന്റെ കാര്യം നോക്കാൻ തന്നെ ചേച്ചിക്ക് സമയമില്ല...ഇപ്പോൾ അവനാ ഞങ്ങളുടെ കൂടെ... പക്ഷെ ഞങ്ങൾക്ക് വേറെ ഒരു ഫ്രണ്ടിനെ കൂടെ കിട്ടി.. ആള ഇപ്പോൾ ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്... ഗായു ഏച്ചിയെ പോലെ തന്നെയാ.... അതും പറഞ്ഞു അവൻ ചിരിച്ചു....കൂടുതൽ പറയാൻ വാ തുറന്നതും.... ശിവേട്ട........ വിളി വന്ന ഭാഗത്തേക്ക് ശിവ നോക്കി.....

തോളിൽ ഒരു ബാഗുമായി ഒരു കൊച്ചു പെൺകുട്ടി അങ്ങോട്ടേക്ക് വന്നു.... നിന്നോട് ഞാൻ പറഞ്ഞതല്ലേ ഉണ്ണിമോളേ ഒറ്റയ്ക്ക് ട്യൂഷൻ കഴിഞ്ഞു വരല്ലന്ന്...എത്ര പറഞ്ഞാലും കേൾക്കില്ല നിയ്... അപ്പു അവളോട്‌ ദേഷ്യത്തോടെ ചോദിച്ചു.... ഏട്ടൻ എന്തിനാ ചൂടാവുന്നെ.... ഞാൻ കൊറേ നോക്കി... ഇന്ന് നേരത്തെ ട്യൂഷൻ കഴിഞ്ഞു.. പിന്നെ ഞാൻ ഇങ്ങു പൊന്നു... അവൾ അവരുടെ അടുത്തേക്ക് വന്നു... ഇവൾ അഭിരാമി അപ്പുവിന്റെ കുഞ്ഞി അനിയത്തി ഇപ്പോൾ 5 ഇൽ പഠിക്കുന്നു... ഇവൻ അപ്പു... ആകാശ്.....അച്ചു ഗായത്രി എന്ന നോവലിൽ ഉള്ള കൊച്ചു കഥാപാത്രം ആയിരുന്നു ആ കൊച്ചു ചെക്കൻ വളർന്നു ഇപ്പോൾ പത്തിൽ പഠിക്കുന്നു...ഗായുവിന്റെ കുട്ടി പട്ടാളം ഗ്രൂപ്പിലെ മുഖ്യ കണ്ണി അപ്പു ആയിരുന്നു... അവൾ ഓടി വന്നു ശിവയുടെ കയ്യിൽ പിടിച്ചു.... എത്ര നാളായി കണ്ടിട്ട് ശിവേട്ടനെ.... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... അതിനു നിങ്ങളും അങ്ങോട്ടേക്ക് വരില്ലല്ലോ.... ഇനിയും പോകുമ്പോൾ നമ്പർ തന്നിട്ട് പോകാം... സമയം കിട്ടുമ്പോളൊക്കെ ശിവേട്ടൻ നിങ്ങളെ വിളിക്കാട്ടോ... ശിവ പറഞ്ഞതും അവൾ തലയാട്ടി..... കാറിൽ നിന്നും അവർക്കു വാങ്ങിയതൊക്കെ ശിവ അവരുടെ കയ്യിലെക്കെടുത്തു വെച്ച് കൊടുത്തു.... രണ്ടു കയ്യും നീട്ടി അവർ അത് വാങ്ങി.... കവറിൽ നിന്നും ഒരു മിട്ടായി എടുത്തവൾ കയ്യിലേക്ക് വെച്ച് കൊണ്ട് ശിവയെ നോക്കി ചിരിച്ചു.... ശിവേട്ട വാ... അകത്തേക്ക് പോകാം...... അപ്പു വിളിച്ചതും കാറിൽ നിന്നും ബാഗും എടുത്തു ശിവ അകത്തേക്ക് ചെന്നു... ഉള്ളതിൽ ഏറ്റവും വല്യ റൂം ശിവക്ക് വേണ്ടി ജാനകി വൃത്തി ആക്കി ഇട്ടിരുന്നു.... അപ്പു അവനെയും കൂട്ടി മുറിയിലേക്ക് ചെന്നു..... മുറി മുഴുവൻ കണ്ണോടിച്ചു നോക്കിയവൻ... ശിവേട്ടന്റെ വീട്ടിലെ വല്യ മുറികളുടെ അത്രേ ഒന്നും വലിപ്പം ഇല്ല...അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു....

എത്ര വല്യ മുറിയിൽ ഉറങ്ങിയാലും സമാധാനം ഇല്ലങ്കിൽ എന്ത് കാര്യമാ അപ്പു..ഇത് പോലെ ഉള്ള വീട്ടിൽ സമാധാനം കാണും.( ശിവ ) പാറു എപ്പോളും പറയുന്നത് എത്രയോ സത്യം ആണെന്ന് ആവാനാലോചിച്ചു .. ... ശിവയുടെ മുഖത്തെ ചിരിച്ചു മഞ്ഞിരുന്നു..( shiva ) അയ്യോ ശിവേട്ട ഞാൻ... ( അപ്പു ) ഏയ്... നി പറഞ്ഞത് കൊണ്ടല്ല... സത്യമാ ഞാൻ പറഞ്ഞെ... ( ശിവ ) ഇത്രേം നേരം ഡ്രൈവ് ചെയ്തതല്ലേ ക്ഷീണം കാണും കുറച്ചു നേരം കിടന്നോട്ടോ... അപ്പു അത്രയും പറഞ്ഞു കൊണ്ട് വെളിയിലേക്കിറങ്ങി...... റൂമിന്റെ ഡോർ ചാരി അവൻ ഇറങ്ങി... അമ്മയുടെയും അച്ഛന്റെയും സംസാരം കേട്ടാണ് അപ്പു അങ്ങോട്ടേക്ക് ശ്രെദ്ധിക്കുന്നത് ... എന്താ ആ കൊച്ചിന്റെ ഉള്ളിൽ എന്നറിയില്ലെടോ... വന്നപ്പോ മുതലേ രാവിലെ പോകും വയികിട്ടു വരും... പോകുമ്പോ ഉള്ള മുഖമല്ല വരുമ്പോൾ വിഷമം മാത്രം.... അതിനെ ഇങ്ങനെ കാണാൻ വയ്യ... അയാൾ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു... എന്നിട്ടും ഏട്ടൻ ചോദിച്ചില്ലേ... ( ജാനകി ) ചോദിച്ചു പക്ഷെ പറയണ്ടേ...അല്ലേലും പണ്ടേ ആ കൊച്ചു ഇങ്ങനെയാ ഉള്ളിൽ എത്ര വിഷമം ഉണ്ടങ്കിലും ആരോടും ഒന്നും പറയില്ല... ശിവേട്ടന് എന്താ ഇത്ര വിഷമം.... അപ്പു അതും ആലോചിച്ചു കൊണ്ട് വെളിയിലേക്കിറങ്ങി...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story