പുനർ വിവാഹം: ഭാഗം 69

punarvivaham

എഴുത്തുകാരി: ആര്യ

ദേ അരുണേട്ടാ....... മര്യാദക്ക് വന്നോ.... ഇല്ലങ്കിൽ ഞാൻ പിണങ്ങുവേ..... പാറു മുഖവും വീർപ്പിച്ചു കയ്യും കെട്ടി തിരിഞ്ഞു നിന്നു.... എടി... നി പിണങ്ങാതെ.... പേടി ആയിട്ടല്ലെടി..... അരുൺ പാറുവിന്റെ മുന്നിലേക്ക്‌ വന്നു നിന്നു.... എന്നാ അവളെ അങ്ങ് മറന്നേക്ക്... ( പാറു ) ഡി.. അത് മാത്രം നി പറയരുത്...... എനിക്കത് പറ്റില്ല... ( arun) എങ്കിൽ അവളോട്‌ ഇഷ്ടാണ് എന്ന് പറ... നാളെ രാവിലെ ഞാൻ അവളെയും കൂട്ടി ഓഫീസിനു അടുത്തുള്ള കോഫി ഷോപ്പിൽ വരും... അരുണേട്ടൻ അവിടെ കാണണം... കേട്ടല്ലോ..... പാറു പറഞ്ഞതും അരുൺ തലയാട്ടി.... പാറു തിരിഞ്ഞു നടന്നതും അരുൺ ചിരിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി ഇരുന്നു... നിത്യ ആധിയുടെ വീട്ടിൽ ആയിരുന്നത് കൊണ്ട് ദേവൂനെയും പാറു ഫ്ലാറ്റിലേക്ക് വിട്ടില്ല.... ദേവു ഉള്ളത് കൊണ്ട് അരുൺ അവന്റെ വീട്ടിലേക്കും പോയി..... ആളുകൾ ഓരോരുത്തരും പോയിരുന്നു...

അടുത്ത ബന്ധുക്കൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.... ദേവൂനെയും കൂട്ടി പാറു അവളുടെ റൂമിലേക്ക് പോയി....നിത്യയും അവരുടെ കൂടെ കൂടി.... നേരം ഒരുപാടിരുട്ടി ആയിരുന്നു അവരന്നു കിടന്നത്... **************** അപ്പുവിന്റെയും ഉണ്ണിമോളുടെയും തമാശകൾ കേട്ടു ശിവ അന്ന് രാത്രി നേരം വെളുപ്പിച്ചു.... ശിവേട്ട..... ഞാൻ ഒന്ന് പറയട്ടെ.... ( അപ്പു ) ഇവിടെ അടുത്തൊരു ശിവ ക്ഷേത്രം ഉണ്ടേ.... അവിടെ പോയി പ്രാർത്ഥിച്ച ഇപ്പോൾ ഉള്ള ശിവേട്ടന്റെ വിഷമങ്ങൾ ഒക്കെ മാറും.... സത്യാണോ ... ( ശിവ ) ആണെന്നെ... ശിവേട്ടൻ എപ്പോ വേണമെന്ന് പറഞ്ഞാൽ മതി.. ഞാൻ കൊണ്ട് പോകാം എന്തെ...( അപ്പു..) മ്മ്... ശെരി........ ( ശിവ ) **************** പിറ്റേന്ന് സ്വാതിയുടെ ചേച്ചിയുടെ എൻഗേജ്മെന്റ് ഫങ്ക്ഷന് പോകുവാൻ ശിവ റെഡി ആയി... അപ്പുവിനെയും കൂടെ കൂട്ടി അവൻ.... ഫോൺ വിളിച്ചു സ്വാതിയുടെ വീട് എവിടാണെന്നും മറ്റും ശിവ ചോദിച്ചറിഞ്ഞു....

നേരെ അങ്ങോട്ടേക്ക് തിരിച്ചു....അവരവിടെ ചെന്നതും വീടിനു മുന്നിൽ ചെറിയൊരു പന്തലിട്ടിരിക്കുന്നത് കണ്ടു.... സ്വാതിയെ വീണ്ടുമവൻ വിളിച്ചതും അവൾ വീടിനു വെളിയിലേക്കിറങ്ങി വന്നു... ശിവയെ കണ്ടതും സന്തോഷത്തിൽ അങ്ങോട്ടേക്കവൾ ഓടി വന്നു... സാർ...വാ ഇറങ്ങുന്നില്ലേ.. കാറിൽ തന്നെ ഇരിക്കുവാണോ... അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.... അപ്പോഴേക്കും ശിവ കാറിൽ നിന്നും ഇറങ്ങി... അപ്പുവിനെ നോക്കി അവൾ ചിരിച്ചു... ഇതാരാ സാർ കൂടെ ഉള്ളത്...( സ്വാതി ) അഹ് പറയാൻ മറന്നു... ഞാൻ രണ്ട് ദിവസത്തേക്ക് ദേ ഇവന്റെ വീട്ടിലേക്കു വന്നതാ... ഇത് പാലക്കാട് ഞാൻ വരുമ്പോൾ താമസിക്കുന്ന വീട് നോക്കുന്ന രാമേട്ടന്റെ മകനാ.. അവനെ ചേർത്ത് നിർത്തികൊണ്ട് ശിവ പറഞ്ഞു... സ്വാതിയുടെ കൂടെ ശിവ വീട്ടുമുറ്റത്തേക്ക് ചെന്നു...

അവളുടെ അമ്മയും ചേച്ചിയും വെളിയിലേക്കിറങ്ങി വന്നു... ശിവയെ കണ്ടതും ബഹുമാനത്തോടെ അവർ കൈ കൂപ്പി... ശിവ തിരിച്ചും..... പന്തലിനുള്ളിൽ കുറച്ചാളുകൾ ഇരിക്കുന്നതവൻ കണ്ടു... സ്വാതിയുടെ ബന്ധുക്കൾ ആയിരുന്നു അവർ ഓരോരുത്തരും .. പലരും ശിവയെ കണ്ടു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു... സ്വാതി അവർക്കൊക്കെ ശിവയെ പരിജയ പെടുത്തി കൊടുത്തു...ശിവയെയും അപ്പുനെയും ഏറ്റവും മുന്നിൽ ഉള്ള ചെയറിൽ സ്വാതി കൊണ്ടിരുത്തി ... കുടിക്കാനും മറ്റുമവൾ എടുത്തു കൊടുക്കുവാനും മറന്നില്ല.... ശിവ ഇരുന്ന ചെയറിനു പിന്നിൽ ഇരിക്കുന്നവർ സംസാരിക്കുന്നത് അപ്പോഴാണവൻ കേട്ടത്.... ഡി... മൂത്തത് നല്ല കാശുകാരൻ ചെറുക്കനെ തന്നെ കെട്ടാൻ പോകുന്നു.. ഇളയതും കണ്ടില്ലേ.... അവർ അടക്കം പറഞ്ഞു ചിരിച്ചു..

എന്നാൽ അപ്പുവും ഇത് കേട്ടിരുന്നു... അപ്പു തിരിഞ്ഞവരെ ദേഷ്യത്തോടെ നോക്കി.... എല്ലാം കേട്ടന്ന് മനസിലായ അവർ തലയും താഴ്ത്തി ഇരുന്നു.... കുറച്ചു കഴിഞ്ഞതും ചെക്കന്റെ വീട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു.... ചെറുക്കനെയും പെണ്ണിനേയും അവർ കൊണ്ട് വന്നു നിർത്തി ... അപ്പോഴാണ് ശിവയെ അയാൾ കാണുന്നത്... സന്ധ്യയോട് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ആളുകൾ കൂടിയിരുന്നതിനാൽ അയാൾ അതിനു മുതിർന്നില്ല .. കുറച്ചു കഴിഞ്ഞതും അവർ രണ്ടാളും മോതിരം മാറി... ഫോട്ടോ എടുപ്പും മറ്റും കഴിഞ്ഞതും സ്വാതിയുടെ തിരക്കുകൾ കുറഞ്ഞു... അവളോടി ശിവയുടെ അടുത്തേക്ക് വന്നു..... സോറി സാർ... ഞാൻ.. ഞാൻ ഇത്തിരി തിരക്കിൽ ആയി പോയി... ( സ്വാതി ) ഏയ് അതൊന്നും സാരമില്ലടോ... എന്നാ ഞങ്ങൾ ഇറങ്ങുവാ.... ( ശിവ ) ഇത്ര പെട്ടെന്നൊ.... ( സ്വാതി ) കൊള്ളാം.. സമയം ഇത്രെയും ആയില്ലേ....

അവർ സംസാരിച്ചു കൊണ്ട് നിന്നതും സന്ധ്യയെ കല്യാണം കഴിക്കുവാൻ പോകുന്ന ആൾ അങ്ങോട്ടേക്ക് വന്നു... അഹ്.... സാർ.... ഇതാണ് ചേച്ചിടെ... സ്വാതി ശിവക്ക് പരിജയപെടുത്തി കൊടുത്തു.... ശിവ അയാൾക്ക്‌ നേരെ കൈ നീട്ടി..... സാർ... ശിവസിദ്ധി അല്ലെ... ശ്രീനിലയം ഗ്രൂപ്പിന്റെ... മാധവ് പറഞ്ഞു നിർത്തി... അതെ... അറിയാമോ എന്നെ.... (ശിവ ) എന്ത് ചോദ്യമാണ് സാർ... അറിയാമോന്നോ... ഒരിക്കൽ ഞാൻ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തായിരുന്നു.....പക്ഷെ അപ്പോളേക്കും എനിക്ക് ഗവണ്മെന്റ് സ്കൂളിലേക്ക് ജോബ് കിട്ടി.. അവിടെ ജോലിക്ക് വരാൻ സാധിച്ചില്ല... എന്തായാലും സാറിനെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം അയാൾ പറഞ്ഞു നിർത്തി.... എന്നാ ശെരി ഞങ്ങൾ ഇറങ്ങുവാ..... സ്വാതി അപ്പോളേക്കും അമ്മയെയും ചേച്ചിയെയും വിളിച്ചിരുന്നു... അവരും അങ്ങോട്ടേക്കെത്തിയിരുന്നു....

എല്ലാവരോടും യാത്ര പറഞ്ഞു ശിവയും അപ്പുവും ഇറങ്ങി.... **************** ഡീ.... ഡി... ഒരു പത്ത് മിനിറ്റ്.. പ്ലീസ്.. ഡീ.....( പാറു ) ഡി ഉച്ചക്ക് പോകാം.. ഇപ്പോൾ വേണ്ടടി....മിഥുൻ സാർ അറിഞ്ഞാൽ അത് മതി... കോഫി ഷോപ്പിൽ ഒക്കെ പോയ ലേറ്റ് ആവും... അത് കൊണ്ടല്ലേ... പാറുവിന്റെ കവിളിൽ പിടിച്ചു കൊണ്ട് ദേവു പറഞ്ഞു.... എന്നാൽ പാറു മുഖവും വീർപ്പിച്ചു മാറി നിന്നു... ഓ ഇനി പിണങ്ങണ്ട...പെട്ടെന്ന് പോയിട്ട് വരാമെന്നു ഉറപ്പാണെങ്കിൽ പോകാം.... ( ദേവു ) സമ്മതിച്ചു... നി വാ.... പാറു ദേവുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വെളിയിലേക്കിറങ്ങി.... അരുണേട്ടൻ അവിടെ കാണുമോ... കണ്ട മതിയായിരിന്നു....... റോഡ് മുറിച്ചു കടന്നു അവർ അപ്പുറത്തെത്തി... ഡോർ തുറന്നവൾ അകത്തു കയറിയതും കണ്ണുകൾ കൊണ്ട് ആ ഷോപ്പ് മുഴുവൻ തിരഞ്ഞു.....നിരാശയോടെ തല തിരിച്ചതും പെട്ടെന്നവൾ വീണ്ടും അങ്ങോട്ടേക്ക് നോക്കി.... മുഖത്തിന് നേരെ ഫോണും പിടിച്ചു കൊണ്ട് ഒളിച്ചിരിക്കുവാ ഇല്ലേ... ഇപ്പോൾ ശെരി ആക്കി തരാം......

ദേവൂന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ടവൾ അരുൺ ഇരുന്ന ചെയറിനു അടുത്തേക്ക് പാറു പോയി..... ഡി അരുൺ സാർ അല്ലെ.... ദേവു പാറുവിന്റെ ചെവിയുടെ അടുത്തേക്ക് വന്നു പതുക്കെ ചോദിച്ചു... എന്നാൽ പാറു അരുണിനെ തന്നെ നോക്കി നിന്നു... അരുണേട്ടാ.... ( പാറു ) അയ്യോ നിങ്ങളെപ്പോ വന്നു.... ഞാൻ കണ്ടത്തെ ഇല്ല... ഇരിക്കെ.... ( അരുൺ ) ദേവു..... പാറു ദേവൂന് നേരെ തിരിഞ്ഞു..... ദേവു അരുണേട്ടന് നിന്നോട് എന്തോ പറയാൻ ഉണ്ട്..... നിങ്ങള് സംസാരിച്ചിട്ട് അങ്ങോട്ടേക്ക് വന്ന മതി.... മിഥുനെട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു..... എന്നാ ശെരി നിങ്ങൾ സംസാരിക്കു ഞാൻ പോകുവാ... ( പാറു അതും പറഞ്ഞു തിരിഞ്ഞു.. ) എന്താണ് അവിടെ നടക്കുന്നതെന്നു പോലും ദേവൂന് മനസിലായില്ല.. അവൾ രണ്ടാളെയും മാറി മാറി നോക്കി.. പിന്നെ എന്തോ ഓർത്തത്‌ പോലെ മുന്നോട്ടു നടന്ന പാറുവിന്റെ കയ്യിൽ കയറി പിടിച്ചു.. ഡി.. ഞാനും വരുന്നു...

( ദേവു ) നി വരുന്നില്ല ദേവു. പാറു അത് പറഞ്ഞതും ദേവൂന്റെ മുഖം വാടി... ഡാ പ്ലീസ്...... അരുൺ ചേട്ടനോട് നിന്നോട് എന്തോ കാര്യം പറയാൻ ഉണ്ട്... എന്താണെന്നു അറിഞ്ഞിട്ടു നി അങ്ങോട്ടേക്ക് വാ... പാറു അവളുടെ കയ്യിലെ പിടി വിട്ടു കൊണ്ട് മുന്നോട്ടു നടന്നു... കോഫി ഷോപ്പിന് പുറത്തു ആദിയും മിഥുനും ഉണ്ടായിരുന്നു... ഡി.... എന്തായി... (മിഥുൻ ) അവളെ അടുത്തെത്തിച്ചു... ഇനി അരുണേട്ടന്റെ കയ്യില എല്ലാം.. ആ വാ തുറന്നു അവളെ ഇഷ്ടമാണെന്നു പറഞ്ഞാൽ മതിയായിരുന്നു... ( പാറു) അവൻ പറഞ്ഞാലും അവൾ എന്തുവാ പറയുന്നേ എന്നറിയില്ലല്ലോ....

എന്നാലും ഇവൻ ആള് കൊള്ളാമല്ലോ.. ഇത്രയും നാളും ഇതൊക്കെ ആരും അറിയാതെ മനസ്സിൽ കൊണ്ട് നടന്നല്ലോ... (ആധി ) അല്ല നമ്മളെന്തിനാ ഇവിടെ നിക്കുന്നെ.... നിനക്ക് ജോലി ഇല്ലെടി.... പോടീ... 😠( മിഥുൻ ) കൊള്ളാം...ഈ എന്നോട് തന്നെ ഇങ്ങനെ പറയണം... ഞാൻ ഇല്ലാരുന്നെങ്കിലേ അരുണേട്ടൻ വിരഹ ഗാനം പാടി നടന്നേനെ.... ( പാറു ) അതിനു അവളുടെ മറുപടി എന്താണെന്നു അറിഞ്ഞില്ലല്ലോ... ( മിഥുൻ ) പോസിറ്റീവ് ആയി ചിന്തിക്കു ചേട്ടാ.... അത്രയും പറഞ്ഞു കൊണ്ട് അവരേം കൂട്ടി അവൾ കമ്പനിയിലേക്ക് നടന്നു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story