പുനർ വിവാഹം: ഭാഗം 7

punarvivaham

എഴുത്തുകാരി: ആര്യ

ഡി.. ദേ ശിവേട്ടൻ.... ( meenu) ദേ പെണ്ണെ ഒന്ന് മിണ്ടാതെ നടക്കുന്നുണ്ടോ.. ഒന്നതെ മനുഷ്യൻ പേടിച്ച നടക്കുന്നെ... പേടിയോ.. അതും പറഞ്ഞവൾ ചിരിക്കാൻ തുടങ്ങി... എന്താടി ഇത്ര ചിരിക്കാൻ... ( പാറു) അല്ല നീ വല്യ വീരവാതം ഒക്കെ മുഴക്കിയപ്പോ ഞാൻ കരുതിയില്ല.. അങ്ങേരെ ഇത്രേം പേടി ആണെന്ന്... പോടീ... അവൾ മുഖം വീർപ്പിച്ചു മുന്നോട്ടു നടന്നു.. മീനു ഓടിവന്നവളുടെ കയ്യിൽ പിടിച്ചു... അഹ് തൊടങ്ങി ചെണ്ടമേളം കൊട്ടാൻ... ഇങ്ങേരെ കാണുമ്പോ മാത്രം എന്റെ ഹൃദയത്തിന് ഒരു അടക്കം ഇല്ലല്ലോ.... അയാളുടെ അടുത്തെത്തിയതും അവരെ കണ്ട ശിവൻ അവരുടെ അടുത്തേക്ക് ചെന്നു .... എന്താടി നേരത്തെ ഇറങ്ങിയോ അമ്പലത്തിനു.. ( പാറു ) ആണെങ്കിൽ തനിക്കെന്താ.... അയ്യോ എനിക്കെന്ത്‌ അല്ല വിഷ്ണു ചേട്ടൻ ഒറ്റക്കാവില്ലേ... ചുമ്മാ കഥ ഒക്കെ പറഞ്ഞു രണ്ടിനും അവിടിക്കാൻ വയ്യാരുന്നോ ഏഹ്ഹ്....അവൻ മുഖം അവളിലെക്കടിപ്പിച്ചു... ഒരു കണ്ണടച്ച് കാണിച്ചു... ഛെ.... പാറു അറപ്പോടെ മുഖം തിരിച്ചു... ഇത് കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... എന്താടി.. ഏഹ്... നിനക്കെന്താ ഞാൻ അടുത്ത് വന്നപ്പോ ഇത്രയ്ക്കു പുച്ഛം.... അഹ് പുച്ഛവാ.. എന്തെ...

നാട്ടിലുള്ള പെൺപിള്ളേരെ ഒക്കെ തനിക്കു പുച്ഛവല്ലേ.. അപ്പൊ തന്നെ ആരേലും പുച്ഛിക്കണ്ടേ... ഏഹ്ഹ്.. അവൾ ഒരു പുരികം പൊക്കി ദേഷ്യം. കലർന്ന രീതിയിൽ ചോദിച്ചു... പെട്ടെന്നവൻ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി... അവളൊന്നു പേടിച്ചെങ്കിലും പിറകിലേക്കു രണ്ട് ചെവിട് നീങ്ങി...... ശിവൻ തന്റെ ഇടതു കയ്യെടുത്ത അവളുടെ ഇടുപ്പിന് ചുറ്റും വെച്ചു അവളെ അവനിലേക്ക് ചേർത്ത് നിർത്തി.... പെട്ടെന്ന് ഉള്ള പ്രവർത്തിയിൽ അവളൊന്നും പേടിച്ചു... മീനുന്റെ തലയിൽ നിന്നും കിളികൾ കൂട്ടത്തോടെ പറന്നു പോയി... ഇതെന്താ നടുറോഡിൽ റൊമാൻസൊ... എന്റെ ഈശോര ഇനി എന്തൊക്കെ കാണണം 🙄🙄 അവളുടെ ശ്വാസം ഗതി കൂടി വന്നു... അവന്റെ കണ്ണിലേക്കു നോക്കും തോറും അവളുടെ ശരീരം തളരുന്നത് പോലെ ആ കണ്ണുകളിലെ തിളക്കം കൂടി വരുന്നത് അവളറിഞ്ഞു ... തന്നെ വിരിഞ്ഞു മുറുക്കിയ കൈകൾ തനിക്കു സുരക്ഷിതത്വം നൽകുന്നത് പോലെ...ഛെ നീ എന്തൊക്കെയാ പാറു ഈ ആലോചിച്ചു കൂട്ടുന്നെ.... കണ്ടാലും മതി കണ്ടാമൃകം....( ആത്മ ) ഡോ... താൻ എന്താടോ കാണിക്കുന്നേ.. മാറടോ അങ്ങോട്ട്‌... അവൾ അവനെ തെള്ളി മാറ്റാൻ ഒരു ശ്രെമം നടത്തി എന്നാൽ അവൻ ഒരു ചെവിടുപോലും നീങ്ങിയിരുന്നില്ല... ആ കൈകൾ അപ്പോളും അവളെ ചേർത്ത് പിടിച്ചിരുന്നു... അതെ.. എന്താ ഇവിടെ നടക്കുന്നെ..പാറുവിന്റെ അവസ്ഥ കണ്ടു മീനു ഇടപെട്ടു....

ശിവേട്ട... ചേട്ടൻ എന്തുവാ നടുറോഡിൽ വെച്ചാണോ ഒരു പെണ്ണിനോട് ഇങ്ങനൊക്കെ കാണിക്കുന്നേ.. ഏഹ്ഹ്.... അതിനു ഞാൻ എന്ത് കാണിച്ചെന്നാ.. കാണിക്കാൻ പോകുന്നതല്ലേ ഉള്ളു...അവൻ ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അവളോടായി പറഞ്ഞു.. ശിവൻ അത് പറഞ്ഞതും പാറു മീനുനെ നോക്കി.. പാറുവിന്റെ കണ്ണുകൾ കലങ്ങിയിരുന്നു.... ഇനി എന്ത്... ഇയാളെ തള്ളി മാറ്റി ഓടണം എന്നുണ്ടായിരുന്നു പക്ഷെ ഞാൻ തള്ളുന്നതല്ലാതെ ഇയാൾ നിങ്ങുന്നില്ലല്ലോ... എന്റെ കൃഷ്ണ എന്തേലും ഒരു വഴി മനസ്സിൽ തെളിച്ചു താ നീ.... ഡോ.. താൻ മാറുന്നുണ്ടോ... ഇല്ലങ്കിൽ ഇന്ന് നടന്നതുൾപ്പെടെ ഞാൻ അച്ഛനോടും ഏട്ടനോടും പറഞ്ഞു കൊടുക്കും.. മാറിക്കെ താൻ... വീണ്ടുമവൾ അവനെ ശക്തിയിൽ തെള്ളി കൊണ്ട് പറഞ്ഞു... ഇവളുടെ അഹങ്കാരം കൊറയുന്നില്ലല്ലോടാ... എന്ന നീ ഇതൂടെ പറഞ്ഞു കൊടുക്കടി.... ശിവൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി.. പാറു എന്തോ പറയാൻ വന്നതും അവൻ പെട്ടെന്ന് തന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകളിലേക്ക് കോർത്തു.... പെട്ടെന്നായതു കൊണ്ട് അവൾക്കു ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല... ഇത് കണ്ട മീനു തന്റെ കണ്ണുകൾ ഇറുക്കി അടച്ചു.... പാറു അവനിൽ നിന്നും രക്ഷ പെടാൻ അവന്റെ ഷർട്ടിൽ പിടിച്ചു ശക്തിയിൽ വലിച്ചു... അതിന്റെ ബട്ടൻ ഓരോന്നായി പൊട്ടി മാറാൻ തുടങ്ങി... അവന്റെ നെഞ്ചിൽ നഖം കൊണ്ട് മുറിവുകൾ ഉണ്ടാക്കി.. അവൾ അവനിൽ വേദന ഉണ്ടാക്കുന്നതിനനുസരിച് ശിവ അവളെ ചേർത്ത് പിടിച്ചു കൊണ്ടേ ഇരുന്നു...

അവളുടെ കണ്ണിൽ നിന്നു കണ്ണീർ ഒഴുകി ഇറങ്ങി അവന്റെ താടിയിലും മുഖതും പതിച്ചെങ്കിലും ആ ചുണ്ടുകളെ അവൻ മോചിപ്പിച്ചില്ല.... ശ്വാസം കിട്ടാതെ ആയട്ടു പോലും അവനിൽ ദയ ഉണ്ടായില്ല.... ഒടുക്കം അവൻ തന്നെ അവളെ മോചിപ്പിച്ചു..... ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് അവൾ പിറകിലേക്ക് വീഴാൻ പോയതും ശിവ അവളെ താങ്ങി നെഞ്ചോട് ചേർത്ത് നിർത്തിയിരുന്നു.... അവന്റെ മുഖത്തിപ്പോൾ പുച്ഛം കലർന്ന ഒരു ചിരി മാത്രം ആയിരുന്നു.... അവന്റെ നെഞ്ചിൽ ചാരി നിക്കുന്ന അവളെ അവൻ വിളിച്ചു.... ഈ ശിവൻ ഒരു ഉമ്മ തന്നപ്പോളെ ചത്തോടി നീ.... ചെവിയിൽ വന്നത് പതിച്ചെങ്കിലും അവൾക്കു പ്രീതികരിക്കുവാൻ ഉള്ള ശക്തി ഇല്ലായിരുന്നു..... ഡി.. നിന്നോടാ..😡😡 പെട്ടെന്ന് മീനു കണ്ണുകൾ വലിച്ചു തുറന്നു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു... അവന്റെ നെഞ്ചോടു തളർന്ന്‌ നിക്കുന്ന അവളെ കണ്ടതും അവൾ ഓടിച്ചെന്നു പിടിച്ചു.... അവളെ പിടിച്ചു കൊണ്ട് വന്നു ഒരു മരത്തിനടുത്തു ഇരുത്തി...

ശിവന്റടുത്തേക്കവൾ ചെന്നു... അവളെ ഉപദ്രവിച്ചു മതിയാകതോണ്ടാണോ ശിവേട്ട. ഇത് കൂടെ.. ഏഹ്ഹ്... പാവല്ലേ അവള്.. എന്തിനാ അവളെ ഇങ്ങനെ... ചേട്ടൻ ആരാണെന്നും എന്താണെന്നും അറിയാണ്ട് അവള് തല്ലി... അതിന് ഒരു പാട് ചേട്ടൻ ഉപദ്രവിച്ചില്ലേ അവളെ.... ഇങ്ങനേം കൂടെ എന്തിനാ.. നിങ്ങളെ പറ്റി തെറ്റായ ഒന്നും കേൾക്കാത്തൊണ്ടു മാത്ര ഇത്ര ദയിര്യത്തോടെ അവൾ നിങ്ങള്ക്ക് മുന്നിൽ വന്നു നിന്നത്.. പക്ഷെ ഇത്രേം വേണ്ടാരുന്ന്‌... കരഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു...അതും പറഞ്ഞു മീനു തിരിഞ്ഞു.. താൻ ഒന്ന് നിന്നെ.... നീ പറഞ്ഞത് സത്യം തന്നെയാ ഈ ശിവസിദ്ധി ഒരുത്തിടേം പിറകെ പോയട്ടില്ല... പെണ്ണെന്ന വർഗമേ എനിക്കിഷ്ടല്ല... പിന്നെ ഇവള് ഇവൾക്ക് ആദ്യം മുതലേ എന്നെ പുച്ഛം.... പോരാത്തേന് വായിൽ വരുന്നത് വിളിച്ചു അങ്ങ് കൂവലും... വെറുതെ വിടുവോ.. ഏഹ്ഹ്.. അന്ന് മുതലേ ഇവളുടെ പിറകെ ഉണ്ട് ഞാൻ... അദ്യം ജോലി.. അങ്ങനെ ഓരോന്നും.. ഇപ്പൊ കളഞ്ഞത് ഇവളുടെ മനസമാധാനം ആ.. ഞാൻ ഇപ്പൊ കൊടുത്തത് എന്നും ഒരു കരടായി ഇവളുടെ ഉള്ളിൽ കിടന്നോളും... മീനു ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.. അവളെ കാണുന്നതിനനുസരിച്ചു മീനുവിന് വെഷമം കൂടി വന്നു...

പാറു.. എണീക്കടി വീട്ടിൽ പോകാം... പാറുവിനു ദാഹിക്കുന്നുണ്ടന്ന് അവൾക്കു മനസിലായി.. വെള്ളം അവൾ തിരിഞ്ഞതും അവരുടെ മുന്നിലേക്ക്‌ ശിവ വെള്ളകുപ്പി നീട്ടി.. മീനു മറ്റൊന്നും നോക്കാതെ അത് മേടിച് അവളുടെ ചുണ്ടിലേക്കടിപ്പിച്ചു... അവൾ ആർത്തിയോടെ ആ വെള്ളം കുടിച്ചു കൊണ്ടേ ഇരുന്നു... പാറു ഒന്ന് ഓക്കേ ആയി എന്നറിഞ്ഞപ്പോൾ മീനു അവളെ പിടിച്ചെണീപ്പിച്ചു.. അപ്പോളേക്കും മീനുവിന്റെ നെഞ്ചിലേക്ക് വീണവൾ കരഞ്ഞിരുന്നു.... ഇത് കണ്ട് ശിവൻ രണ്ടും കയ്യും കെട്ടിക്കൊണ്ട് ബൈക്കിനടുത്തു തന്നെ ഉണ്ടായിരുന്നു... കരച്ചിലിലെപ്പോഴോ അവൾ അവനെ കണ്ടു.... മീനൂനെ തള്ളി മാറ്റി അവൾ എണീക്കാൻ തുടങ്ങിയതും മീനു അവളെ തടഞ്ഞു എന്നാൽ അതൊന്നും വക വെക്കാതെ അവൾ അവനു നേരെ നടന്നടുത്തു.... അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരുന്നു.... അവനടുത്തു ചെന്നു പൊട്ടി കിടന്ന ആ ഷർട്ടിൽ പിടിച്ചു വലിച്ചു... ഞാൻ എന്ത് തെറ്റാടോ തന്നോട് ചെയ്തേ... അവളുടെ ശബ്ദം നേർത്തിരുന്നു... സൗണ്ട് വെളിയിലേക്ക് വരാതെ പിടിച്ചു നിൽക്കുന്നത് പോലെ..... അവളെങ്ങി കരഞ്ഞു...നോക്കിക്കോ നിന്നെ ഞാൻ വെറുതെ വിടില്ല... ഇതിനുള്ളത് നീ അനുഭവിക്കും...

നോക്കിക്കോ പാറുവാ പറയുന്നേ.. . അവന്റെ മുഖത്തെ ചിരി മാഞ്ഞു.... തന്റെ ഷർട്ടിൽ പിടിച്ചിരുന്ന അവളുടെ കൈ അവൻ പിടിച്ചു മാറ്റി... പ്രതികാരം അതെനിക്കിഷ്ടാ.... അതും നിന്നെ പോലെ തന്റേടം ഉള്ള ഒരു പെണ്ണുമായിട്ട്.... അവൻ മീശ പിടിച്ചു പിരിച്ചു കൊണ്ട് പറഞ്ഞു... അദ്യം പോയി ആണുങ്ങളെ പോലെ പ്രതികാരം തീർക്കാൻ വാ അല്ലാതെ ആളില്ലാത്ത റോഡിൽ വെച്ചു പെണ്ണിന്റെ ബലഹീനതയെ മുതലെടുക്കിയല്ല വേണ്ടത്.... അവൻ പറഞ്ഞതിൽ അതെ ടൂണിൽ തന്നെ അവൾ തിരിച്ചു മറുപടി കൊടുത്തു.... ഡി..... നീ എന്താടി കരുതിയെ എന്നെ പറ്റി... നിന്നെ മുതലെടുക്കാനല്ല ഞാൻ നിന്നെ ഇവിടെവെച്ചു പിടിച്ചു ഉമ്മ തന്നത്... നീ അത്രേ ഒള്ളു നിന്നിലെ ധൈര്യം അത്രേ ഒള്ളു എന്ന് കാണിക്കാന... എന്റെ മുന്നിൽ നിന്നെ പോലൊരു പീറ പെണ്ണ് എന്ത് കാണിക്കാന.. വേണോന്നു വെച്ച എന്റെ കാൽച്ചുവട്ടിൽ നിന്നെ ഞാൻ കൊണ്ട് വരും.... അതിനു എനിക്കതികം സമയം വേണ്ട.... താൻ കാണുന്ന അല്ലെ കണ്ടട്ടുള്ള പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ കാണണ്ട... ടി മതി.. വാ പോകാം... ഇനി ഇവിടെ നിന്ന രണ്ടൂടെ അടി ആകും.. മീനു അവളെ പിടിച്ചു... അവള് വിറക്കുവായിരുന്നു അവളുടെ ദേഹം മുഴുവൻ തണുപ്പുകൾ കൊണ്ട് മൂടി ഇരുന്നു..

മീനുനു അവളുടെ അവസ്ഥ കണ്ട് പേടിയായി ഒപ്പം സങ്കടവും... ശിവേട്ട... ചേട്ടൻ വീട്ടിൽ പോ.. എന്തിനാ ഈ അടി ചെല്ല് പോ.... ഞാൻ പൊക്കോളാം. ആരും എന്നെ പറഞ്ഞു വിടാൻ നിക്കണ്ട... അവൻ അവളെ സൂക്ഷിച്ചു നോക്കികൊണ്ട് ബൈക്കും എടുത്തു മുന്നോട്ടു പോയി.... പാറു അവൻ പോകുന്നതും നോക്കി ദേഷ്യത്തിൽ ആ വഴിലേക്കും നോക്കി നിന്നു.... പാറു.. നീ വാ.... അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മീനു അവളെയും കൊണ്ട് അവിടെ നിന്നും പോയി..... വീട്ടിലെത്തിയതും പാറു നേരെ റൂമിലേക്ക്‌ പോയി... മീനു പുറകെ ചെല്ലാൻ പവിച്ചപ്പോളേക്കും പ്രവീൺ അങ്ങോട്ട്‌ വന്നു... അല്ലടി.. നിയൊക്കെ ഉച്ചക്കെ വരാത്തൊള്ളൂ എന്നൊക്കെ പറഞ്ഞു പോയിട്ട് ഇതെന്താ നേരുത്തേ... അത്... അത് പിന്നെ.. അഹ് അവൾക്കു തലവേദന അതോണ്ട് ഇങ്ങു പോന്നതാ.. ചേട്ടൻ കഴിച്ചോ. അമ്മ എന്തിയെ....😁 അമ്മ അടുക്കളയിൽ ഉണ്ട്.. പിന്നെ ഞാൻ കഴിച്ചു നിനക്ക് വല്ലതും വേണേ പോയി എടുത്തു തിന്നണം... അല്ലാതെ ഇവിടാരും തിന്നെന്നു പറഞ്ഞു നിന്റെ പിറകെ വരില്ല.. ഓ കോമഡി ആണെങ്കിൽ ചീറ്റിപ്പോയി... അല്ലടി. സീരിയസ് ആ എന്തെ.... അവൻ മുണ്ടും മടക്കി കുത്തി അവളുടെ അടുത്തേക്ക് ചെന്നു...

ഇത് കണ്ടോ അമ്മേ. അവനു പുറകിലോട്ടും നോക്കി അവളത് പറഞ്ഞതും അവൻ പിറകിലേക്ക് തിരിഞ്ഞു.. ആ തക്കം നോക്കി മീനു മുകളിലേക്കു ഓടി.... മുകളിൽ ചെന്നു വാതിൽ തുറന്നു മീനു അകത്തേക്ക് കയറിയപ്പോൾ കണ്ണാടിയുടെ മുന്നിൽ നിക്കുന്ന പാറുവിനെ കണ്ടതും മീനു ചിരിക്കാൻ തുടങ്ങി.... എന്താടി ചിരിക്കൂന്നേ.... അല്ല പെണ്ണെ കയ്യില് പഞ്ഞിയും പിടിച്ചുള്ള നിന്റെ ഈ നിപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അതോണ്ട് ചിരിച്ചായാ... ചിരിച്ചോ ചിരിച്ചോ... മനുഷ്യന് നീറീട്ടു വയ്യ..( പാറു ) ടി എന്റെ ബലമായ സംശയം. അങ്ങേർക്കു നിന്നെ ഇഷ്ട.. വിഷ്ണു ചേട്ടന്റെ കാര്യം പറഞ്ഞതോണ്ടാണെലോ നിന്നെ അങ്ങേരു പിടിച്ചു ഉമ്മിച്ചത്... ഏഹ്ഹ്...🤔🤔 മീനുവേ... നിന്റെ ഈ പട്ട തല ഞാൻ വെട്ടി പിള്ളേർക്ക് പഠിക്കാൻ ഇട്ടു കൊടുക്കും ഇനി ഒരക്ഷരം നീ മിണ്ടിയ ഉണ്ടല്ലോ... അമ്മേ..... മീനു അവളുടെ അവസ്ഥ കണ്ട് ചിരിക്കാൻ തുടങ്ങി.... പാറു അവിടെ കിടന്ന തലയണ എടുത്തു അവൾക്കു നേരെ എറിഞ്ഞു... അമ്മ വിളിച്ചതും അവർ താഴേക്കു ചെന്നു.. അപ്പോളേക്കും കഴിക്കാൻ വേണ്ടി എല്ലാവരും ഇരുന്നിരുന്നു... പാറു മുഖം താഴ്ത്തി ഇരുന്നു ആഹാരം കഴിച്ചിട്ട് എണീട്ടു പോയിരുന്നു.... സമയം കടന്നു പോക്കൊണ്ടെ ഇരുന്നു... ഇടയ്ക്കു പ്രവീണിന് ഒരു ഫോൺ കാൾ വന്നിരുന്നു മറുതലക്കൽ വിഷ്ണു ആയിരുന്നു അവനെ കാണണം എന്നായിരുന്നു പറഞ്ഞത്... നാളെ കാണാം എന്ന് പറഞ്ഞപ്പോൾ പറ്റില്ലാന്ന് വിഷ്ണു തീർത്തു പറഞ്ഞു...

ഒടുവിൽ പ്രവീൺ വീട്ടിൽ നിന്നും ഇറങ്ങി വിഷ്ണുന്റെ വീട്ടിലേക്കു ചെന്നു... ഗേറ്റ് കടന്നു വരുന്ന പ്രവീണിനെ കണ്ടതും വിഷ്ണു അകത്തേക്ക് വിളിച്ചിരുത്തി... എന്താടോ കാണണം എന്ന് പറഞ്ഞെ..... ( പ്രവീൺ ) അത് ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടു താൻ അവളോട്‌ പോയി ചോദിക്കുവോ അടിക്കുവോ അല്ലെ വഴക്കിടുവോ ഒന്നും ചെയ്യല്..... . താൻ എന്തുവാ പറയുന്നേ തെളിച്ചു പറ...... എടൊ അത് ഇന്ന്... ശിവനെയും പാറുവിനെയും വഴിയിൽ വെച്ച അങ്ങനെ കണ്ട കാര്യം വിഷ്ണു അവനോട് പറഞ്ഞു... ദേഷ്യം കാരണം പ്രവീണിന്റെ മുഖം വലിഞ്ഞു മുറുകി... എടോ... എന്റെ പെങ്ങള് എങ്ങനെ ആണെന്ന് എനിക്ക് നന്നായിട്ടറിയാം.. അവളൊരു തെറ്റും ചെയ്യില്ലെന്ന്... പിന്നെ ഇങ്ങനൊരു കാര്യം ഉണ്ടായി എന്നുള്ളത് സത്യമാണെ ഇതിനു പിന്നിൽ ചതിയ.. പക്ഷെ ഇങ്ങനൊന്നും ഇല്ല നീ കള്ളം പറയുന്നതാണ് എങ്കിൽ വീണ്ടും ഞാൻ വരും... ദേഷ്യത്തിൽ അവനവിടെ നിന്നും ഇറങ്ങി നടന്നു..... വീട്ടിലേക്കു ദേഷ്യത്തിൽ കേറി വരുന്ന പ്രവീണിനെ കണ്ട് പാറുവിന്റെ അമ്മ കാര്യം തിരക്കിയിരുന്നെങ്കിലും പ്രവീൺ ഒന്നും പറയാതെ പാറുവിന്റെ മുറിയിലേക്ക് ചെന്നു... മുറിയിലെ വാതിൽ തുറന്ന് ഉള്ളിൽ കേറിയതും രണ്ടും പൊത്ത് പോലെ ഉറക്കം.... പാറു.. എണീറ്റെ... പാറു.... കുറച്ചു നേരം കൂടെ ഉറങ്ങിക്കോട്ടെ ഏട്ടാ... കൊഞ്ചി ഉള്ള അവളുടെ സംസാരം കേട്ടതും അവന്റെ ദേഷ്യം ഒന്നടങ്ങി.... പാറു എണീക്കു മോളെ... പെട്ടെന്നവൾ ചാടി എണീറ്റു...

എന്താ ഏട്ടാ.. മോളു വന്നേ ഏട്ടന് മോളോട് സംസാരിക്കാൻ ഉണ്ട്..... അവളെയും വിളിച്ചവൻ ബാൽകണിയിലേക്ക് നടന്നു.... എന്താ ഏട്ടാ.. കണ്ണും തിരുമ്മിക്കൊണ്ട് അവൾ ചോദിച്ചു.... മോളു ഏട്ടനോട് എന്തേലും മറച്ചു പിടിക്കുന്നുണ്ടോ... ഏഹ്ഹ്... എന്ത്.... എന്തെങ്കിലും....... ഒന്നൂടവൻ ചോദിച്ചതും അവൾക്കു മനസിലായിരുന്നു ഇന്നത്തെ കാര്യം പ്രവീൺ അറിഞ്ഞിട്ടുണ്ടന്ന്.... അവനെ അത്രത്തോളം അവൾ മനസിലാക്കിയിട്ടുണ്ടായിരുന്നു.. തന്റെ ഏട്ടന്റെ മുഖത്തെ വിഷമം കണ്ടതും ആദ്യമേ അവളൊന്നും പേടിച്ചിരുന്നു.... ഏട്ടാ... എന്നോട് ക്ഷമിക്കെട്ട... അവന്റെ നെഞ്ചിലേക്ക് വീണവൾ കരഞ്ഞു... എന്തിനാ എന്റെ മോളു കരയുന്നെ.. ഏട്ടൻ മോളെ ഒന്നും പറഞ്ഞില്ലല്ലോ.. എനിക്കറിയാം എന്റെ മോളു തെറ്റ് ചെയ്യില്ലെന്ന്.. ഇനി പറ എന്താ ഉണ്ടായേ... അത് ഏട്ടാ..... അവൾ ആദ്യം മുതൽ നടന്നതെല്ലാം അവനോടു പറഞ്ഞു... ഇന്ന് നടന്നതുൾപ്പെടെ..അമ്മയോട് ആരോടും ഒന്നും പറയണ്ട എന്ന് പറഞ്ഞതും ലാബിലെ ജോലി പോയതും ഉൾപ്പെടെ എല്ലാം.... എല്ലാം കേട്ടപ്പോ പ്രവീണിന് നല്ലത് പോലെ ശിവനോട് ദേഷ്യം വന്നു ..

തന്റെ അനിയത്തിയോട് ഇത്രയൊക്കെ കാണിച്ചു കൂടിയ അവനിട്ടു രണ്ടെണ്ണം പൊട്ടിച്ചില്ലങ്കിൽ ഞാൻ ഇവളുടെ ഏട്ടനാണെന്നു പറയുന്നതിൽ എന്താ കാര്യം... എന്താ ഏട്ടാ ആലോചിക്കുന്നെ.... ഏയ് ഒന്നുല്ല.. വയികിട്ടു അമ്പലത്തിൽ പോകണ്ടതല്ലേ.. ആ കുട്ടി പിശാഷിനെ കൂടെ ഉണർത്തിയിട്ടു രണ്ടൂടെ ഒരുങ്ങി നിക്കണം കേട്ടോ.. ഞാൻ വരുന്നില്ല ഏട്ടാ.... എനിക്ക് പേടിയാ... അയ്യേ പേടിയോ... അങ്ങനെ പേടിച്ചിരുന്ന എന്താടി കാര്യം.... മീനു വന്നതും ഉത്സവം കൂടാണല്ലേ പിന്നെ എന്താ മോളു ചെല്ല് പോയി ഉറങ്ങിക്കോ... ഏട്ടാ പ്രശ്നം ഒന്നും ഉണ്ടാക്കാൻ പോകല്ലേ... ഇല്ലടി.. നീ പൊക്കോ... അവളെ തള്ളി പറഞ്ഞു റൂമിലേക്ക്‌ വിട്ടു... അവൾ പോയന്ന് അറിഞ്ഞപ്പോൾ പ്രവീൺ ഫോൺ എടുത്തു വിഷ്ണുനെ വിളിച്ചു... ഹലോ... വിഷ്ണു... അഹ്.. പറ... എന്താ അവള് പറഞ്ഞെ.... ഞാൻ പറഞ്ഞില്ലെടോ എന്റെ അനിയത്തി ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന്... പ്രവീൺ അറിഞ്ഞതൊക്കെ വിഷ്ണുനോട് പറഞ്ഞു... വിഷ്ണു സമാധാനം ആയതു പോലെ നെഞ്ചിൽ കൈ വെച്ച് ശ്വാസം ആഞ്ഞെടുത്തു.... എവിടെ കാണുമെടാ.. അവൻ.... ( പ്രവീൺ ).. രാത്രി ആകെട്ടെടാ... അമ്പലത്തിൽ കാണും... കൊടുക്കാം അവനുള്ളത്... വിഷ്ണു അത് പറഞ്ഞതും പ്രവീൺ ഫോൺ വെച്ചു...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story