പുനർ വിവാഹം: ഭാഗം 70

punarvivaham

എഴുത്തുകാരി: ആര്യ

ശിവയും അപ്പുവും വീട്ടിൽ എത്തിയിരുന്നു...... അവരെ കാത്തു ഉണ്ണിമോളും ഉണ്ടായിരുന്നു.... ശിവ അവളുടെ അടുത്തേക് വന്നു... എന്താണ്... ഇരിപ്പു കണ്ടിട്ട് പിണങ്ങി ഇരിക്കുന്ന പോലെ ഉണ്ടല്ലോ.... ശിവ അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു..... എന്നാൽ ശിവയുടെ അടുത്ത് നിന്നും ഉണ്ണി മോളു നീങ്ങി ഇരുന്നു.... ശിവേട്ടനോട് ഉണ്ണി മോളു പിണക്കവ ... അവൾ മുഖം തിരിച്ചു.... അതെന്തു പറ്റി ഇത്ര പെട്ടെന്ന് പിണങ്ങാൻ.. രാവിലെ ട്യൂഷനു പോയപ്പോ ഈ പിണക്കം ഒന്നും ഇല്ലായിരുന്നല്ലോ....എന്നാൽ അവൾ അതെ ഇരുപ്പ് തന്നെ തുടർന്നു.. ശിവ അപ്പുനോട് കണ്ണ് കൊണ്ട് ചോദിച്ചു.. എന്നാൽ അവനും അറിയില്ലെന്ന് പറഞ്ഞു..... അഹ് നിങ്ങളു എത്തിയോ...... അതും ചോദിച്ചു കൊണ്ട് ജാനകി അങ്ങോട്ടേക്ക് വന്നു... അല്ല ചേച്ചി ഇവൾക്കെന്താ പറ്റിയെ.... ( ശിവ ) ഓ അതോ... നിങ്ങള് പോയപ്പോ അവളെയും കൊണ്ട് പോയില്ല എന്നും പറഞ്ഞു വന്നപ്പോ മുതലേ പിണങ്ങി മാറി ഇരിക്കുവാ...

( ജാനകി ) ആണോ ഉണ്ണിമോളേ.... ശിവ അവളുടെ കുഞ്ഞി കവിളിൽ തട്ടിക്കൊണ്ടു ചോദിച്ചു...... എന്നാൽ അവൾ കൈ തട്ടി മാറ്റി.... ശിവേട്ടൻ എന്നെ കൊണ്ട് പോയില്ല.. ഇനി ശിവേട്ടനോട് ഞാൻ മിണ്ടൂല.... ( ഉണ്ണി ) ഉണ്ണിമോൾക്ക് ട്യൂഷൻ ഉള്ളതോണ്ടല്ലേ... ഇല്ലാരുന്നേ പോകുമ്പോൾ ഞാൻ കൊണ്ട് പോകില്ലായിരുന്നോ.... ഒരു കാര്യം ചെയ്യാം നമുക്ക് പുറത്തൊക്കെ പോയി ഈ നാടൊക്കെ ഒന്ന് കണ്ടിട്ട് വരാം എന്തെ.. എന്നിട്ടും അവൾ അതെ ഇരുത്തമായിരുന്നു.. കാറിൽ പോകാം എന്തെ......അത് പറഞ്ഞതുമവൾ .ശിവയെ നോക്കി.... സത്യമാണോ... കാറിൽ കൊണ്ട് പോകുമോ.... ( ഉണ്ണി ) കൊണ്ട് പോകാടി... ആദ്യമേ ഈ ഡ്രെസ്സ് ഒക്കെ മാറി നല്ല കുട്ടിയായി ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞിട്ട് വാ.... എന്നിട്ട് പോകാം..... മ്മ്... ശെരി... ഞാൻ പെട്ടെന്നു വരാമേ... ഉണ്ണി അവിടെ നിന്നും ഓടി അകത്തേക്ക് പോയി.... നിങ്ങള് കൊണ്ട് പോകാത്തത് ഒന്നും അല്ല..

കാറിൽ കയറാൻ പറ്റി ഇല്ല അതാ കാര്യം... ചിരിച്ചു കൊണ്ട് ജാനകി പറഞ്ഞു... അപ്പു ശിവയുടെ അടുത്ത് വന്നിരുന്നു... എങ്ങോട്ടേക്ക ശിവേട്ട പോകുന്നെ..... ( അപ്പു ) ഇവിടൊക്കെ തന്നെ.. അവളുടെ ആഗ്രഹം അല്ലെ... നാടൊക്കെ ഒന്ന് ചുറ്റി കണ്ടെച്ചു വരാം... അഹ് പിന്നെ അപ്പു നി ഇന്നലെ പറഞ്ഞില്ലേ ഇവിടെ ഏതോ ശിവ ക്ഷേത്രം ഉണ്ടെന്നു... വൈകിട്ടു അങ്ങോട്ട്‌ പോകാം എന്തെ.... ( ശിവ ) ഓക്കേ ശിവേട്ട.... കുറച്ചു കഴിഞ്ഞതും ഉണ്ണിമോള് വന്നിരുന്നു... അവളെയും കൂട്ടി ശിവ കാറിൽ കയറി... കാറിൽ കയറിയതും അവളുടെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.. ശിവ അവളെ നോക്കി കാർ മുന്നോട്ടേക്കെടുത്തു.... നാട്ടിൻ പുറത്തെ വഴികളിലൂടെ നീങ്ങി... പോകെ പോകെ ശിവക്കും ആകാംഷയെറി.... ശിവേട്ട കാർ നിർത്ത്... അപ്പു പറഞ്ഞതും ശിവ കാർ ഒതുക്കി... ..... അവിടെ അപ്പുവിന്റെ കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു....

ശിവ കാറിൽ നിന്നു ഇറങ്ങി അപ്പുവും അവർക്കടുത്തേക്ക് ഓടി..... ശിവയെ അപ്പു എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു... തോട്ടിൽ മീനെ പിടിക്കാൻ വന്നതായിരുന്നു അവർ... ശിവയും കൂടി അവർക്കൊപ്പം ചിരിച്ചും സംസാരിച്ചും കുറച്ചു നേരം അവർക്കൊപ്പം കൂടി.... ഇടയ്ക്കു അപ്പു തൊട്ടിലേക്ക് എടുത്തു ചാടി... ശിവ ഒന്ന് പേടിച്ചെങ്കിലും അപ്പുനു നീന്തൽ അറിയാമെന്നു ശിവക്ക് മനസിലായി... കുറച്ചു നേരം കൂടി അവർ അവിടെ നിന്നിട്ടു പൊന്നു..... തിരികെ വീട്ടിലേക്കു വന്നതും ഉണ്ണിമോൾ ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി പോയി... അപ്പുവും ശിവയും പിറകെ അകത്തേക്ക് ചെന്നു.... ആഹാരം കഴിക്കാൻ ജാനകി വിളിച്ചെങ്കിലും സ്വാതിയുടെ വീട്ടിൽ നിന്നും കഴിച്ചത് കൊണ്ട് വിശപ്പില്ലന്ന് പറഞ്ഞു ശിവ ഒഴിഞ്ഞു മാറി.... ശിവേട്ട... ( അപ്പു ) വൈയികിട്ടു അമ്പലത്തിൽ പോകണ്ടേ...

( അപ്പു) പോണം... നി വിളിച്ചാൽ മതി..... ശിവ പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി.....ബെഡിലേക്ക് ചെന്നു കിടന്നു ഒന്ന് മയങ്ങി.... **************** ദേവു അരുണിന്റെ മുന്നിൽ തന്നെ നിന്നു.... എന്നാൽ അരുൺ അവളുടെ മുഖത്തു നോക്കാതെ ഇരിക്കാൻ ശ്രെമിച്ചു... അവന്റെ കൈ ഒക്കെ വിറക്കുന്നുണ്ടായിരുന്നു .... ഇങ്ങേരെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..... 🙄( ദേവു) ദേവു ഇരിക്ക്..... (അരുൺ ) ഓ അപ്പോൾ ഊമ അല്ല..( ആത്മ ) വേണ്ട.. ഞാൻ ഇവിടെ നിന്നോളം...(ദേവു ) അരുൺ കൈകൾ കൂട്ടി തിരുമ്മി.... പെട്ടെന്ന് അവൻ ഫോൺ കയ്യിലെക്കെടുത്തു... ദേവിക എനിക്കൊരു കാൾ.. പിന്നീട് സംസാരിക്കാം... അത്രയും പറഞ്ഞു കൊണ്ടവൻ ധിറുതി വെച്ച് വെളിയിലേക്കിറങ്ങി പോയി....അവൾ വിളിക്കാൻ പാവിച്ചെങ്കിലും അരുൺ നിന്നില്ല... ഒന്നും മനസിലാകാതെ അവൾ തിരികെ കമ്പനിയിലേക്ക് വന്നു.... അവളെ കണ്ടതും പാറു ഓടി അവളുടെ അടുത്തേക്ക് വന്നു.. ഇവള്ടെ മുഖത്തു പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും ഇല്ലല്ലോ..

പാറു സംശയത്തോടെ അവളുടെ അടുത്തേക്ക് എത്തി... ഡി.. അരുണേട്ടൻ എന്തെങ്കിലും പറഞ്ഞോ നിന്നോട്... ( പാറു ) ദേവു പാറുവിനെ ഒന്ന് സൂക്ഷിച്ചു നോക്കിട്ടു അവളുടെ ചെയറിൽ പോയി ഇരുന്നു വർക്ക്‌ ചെയ്യുവാൻ തുടങ്ങി... പാറു വീണ്ടും അങ്ങോട്ടേക്ക് ചെന്നു.... ദേവു പറയടി.... ( പാറു) ഡി നി എണീറ്റു പോയെ.... അങ്ങേരു ഈ ജന്മത്തു എന്നോട് ഇഷ്ടം തുറന്നു പറയില്ല... പേടിത്തൊണ്ടൻ.... (ദേവു ) പാറു അത് കേട്ടു ചിരിക്കുവാൻ തുടങ്ങി... അപ്പൊ പറഞ്ഞില്ല അല്ലെ... (പാറു ) ഇല്ലടി... നി പോയ പിറകെ അങ്ങേരു പേടിച്ചു വിറച്ചു കയ്യിൽ ഫോൺ എടുത്തു കാൾ വരുന്നുണ്ടന്നു പറഞ്ഞു മുങ്ങി... പാറു അവളുടെ മുഖത്തേക്ക് നോക്കി... സങ്കടവും നിരാശയായും എല്ലാം അവളുടെ മുഖത്തുണ്ടായിരുന്നു... അരുണേട്ടനോട് അവൾക്കും ഇഷ്ടമാണെന്നുള്ളതും കണ്ടു പിടിച്ചത് ഞാൻ തന്നെയാ.. ഒളിഞ്ഞും മറഞ്ഞും പല പ്രാവശ്യം ദേവു ഏട്ടനെ നോക്കുന്നത് കയ്യോടെ ഒരിക്കൽ ഞാൻ കണ്ടു പിടിച്ചു... ഇഷ്ടമാണെന്ന് ഉൾപ്പെടെ എല്ലാം അവൾ പറഞ്ഞു...

എന്നാ അരുണേട്ടന്റെ ഇഷ്ടം ഞാൻ മറച്ചു വെച്ചു... ചേട്ടൻ പറയുന്നതല്ലേ അതിന്റെ ശെരി... പക്ഷെ ഇന്ന് അവൾക്കു മനസിലായി... അതെങ്ങനാ ആ മരങ്ങോടൻ തുറന്നു പറയണ്ടേ.... ദേവു പറഞ്ഞത് പോലെ നല്ല ഒരു പേടിതോണ്ടൻ... പാറു അവരുടെ കാര്യം ഓർത്തു ചിരിച്ചു... പെട്ടെന്ന് അവളുടെ ചിരി നിന്നു... ഈശോര രണ്ടണത്തിനും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആണെന്ന് ഞാൻ അറിഞ്ഞിട്ടു മറച്ചു വെച്ചത് അരുണേട്ടൻ അറിഞ്ഞാൽ... എന്താടി നി ആലോചിക്കുന്നെ... ( ദേവു ) ഏയ് ഒന്നുല്ല..... അതും പറഞ്ഞവൾ അവിടെ നിന്നും എണീറ്റു... *************** വൈകിട്ടു അമ്പലത്തിലേക്ക് പോകുവാൻ ശിവയെ അപ്പു വിളിച്ചെങ്കിലും ചെറിയൊരു തല വേദന കാരണം അന്നവന് അവിടെ പോകുവാൻ കഴിഞ്ഞില്ല.. പിറ്റേന്ന് രാവിലെ പോകാം എന്ന് പറഞ്ഞു... ശിവ പറഞ്ഞത് പോലെ രാവിലെ അമ്പലത്തിലേക്ക് പോകുവാൻ വേണ്ടി അവൻ റെഡി ആയി...

അപ്പുവും ഉണ്ണിമോളും ശിവേടെ അടുത്തേക്ക് വന്നു.... ശിവേട്ട നമുക്ക് നടന്നു പോകാം ഇവിടെ അടുത്ത അമ്പലം..... ( അപ്പു ) ശിവ മീനുട്ടീടെ മുഖത്തേക്ക് നോക്കി... അവൾ വേണ്ടാന്ന് തലയാട്ടി. അതിനവൻ ചിരിച്ചു.. ... അവർ മൂന്നാളും അമ്പലത്തിലേക്ക് പോയി ..... അവിടെ ഉള്ള എളുപ്പ വഴിയിലൂടെ അപ്പു ശിവക്ക് വഴി പറഞ്ഞു കൊടുത്തു ...പെട്ടെന്ന് തന്നെ അവർ അമ്പലത്തിൽ എത്തി.. കാറിൽ നിന്നും ശിവ വേളിയിലെക്കിറങ്ങി.. ചുറ്റും കണ്ണോടിച്ചു.. മുന്നോട്ടു നടക്കാതെ അവൻ അവിടെ തന്നെ നിന്നു... അവന്റെ ഉള്ളിൽ പാറുവിനെ കുറിച്ചുള്ള ഓർമ്മകൾ വന്നു... നാട്ടിലും ഇത് പോലെ ഒരു അമ്പലത്തിൽ വെച്ചായിരുന്നു പാറുവിനെ വീണ്ടും കാണുവാൻ തുടങ്ങിയത്...അവളുടെ കഴുത്തിൽ താലി കെട്ടിയതും അവിടെ വെച്ച.... ശിവേട്ട... എന്തുവാ ആലോചിച്ചു കൂട്ടുന്നെ... ( അപ്പു ) ഈ ശിവേട്ടന് എപ്പോളും ആലോചനയാ...

( ഉണ്ണി ) ഏയ്.. നാട്ടിലും ഇത് പോലെ ഒരു അമ്പലം ഉണ്ട് അത് ആലോചിച്ചതാ... ( ശിവ ) എന്നാ വായോ.. തൊഴുതിട്ട് ഇവിടെ ഒക്കെ കാണാം....( അപ്പു, ) ശിവ അങ്ങോട്ടേക്ക് നടന്നു... ശിവേട്ട... അമ്പലത്തിൽ കയറുന്നതിനു മുന്നേ അപ്പുറത് കുളം ഉണ്ട്.. കാലു കഴുകിട്ടു വേണം കയറാൻ..... ( അപ്പു ) അപ്പു അവനെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു... അഹ്.. അപ്പു കാറിൽ എന്റെ ഫോൺ ഉണ്ട്... എടുക്കാൻ മറന്നെടാ... എടുത്തിട്ട് വരുമോ നി... കാറിന്റെ കീ അപ്പുവിന്റെ കയ്യിൽ കൊടുതുകൊണ്ട് ശിവ പറഞ്ഞു..അവൻ തലയാട്ടി കാറിനടുത്തേക്ക് തിരിഞ്ഞു നടന്നു.. ഉണ്ണിമോൾ ശിവയെയും കൂട്ടി കുളത്തിനടുത്തേക്ക് പോയി....കുറെ ആളുകൾ അവിടെയുണ്ടായിരുന്നു... ഉണ്ണിമോളുടെ കയ്യും പിടിച്ചവൻ ഓരോ പടികളായി ഇറങ്ങി..... ഉണ്ണിയോട് സംസാരിച്ചു കൊണ്ടായിരുന്നു ഇറങ്ങിയത്....അവൾ നിർത്താതെ അവനോടു ഓരോന്നും സംസാരിക്കുന്നുണ്ടായിരുന്നു..ഏറ്റവും താഴെ എത്തിയതും തന്റെ മുന്നിൽ നിന്ന പെൺകുട്ടിയെ അവൻ ശ്രെദ്ധിച്ചില്ല....

അവൾ വെള്ളം കയ്യിലെടുത്തു പിറകിലേക്ക് കുടഞ്ഞതും ശിവ ഞെട്ടി തിരിഞ്ഞു.... മുന്നിൽ നിന്ന പെൺകുട്ടി തിരികെ കയറുവാനായി തിരിഞ്ഞതും ശിവ നിക്കുന്നത് ശ്രെദ്ധിക്കാതെ അവനെ തട്ടി പിറകിലേക്ക് വീഴുവൻ പോയി... എന്നാൽ പെട്ടെന്ന് തന്നെ അവളെ ശിവ ഇടുപ്പിലൂടെ കൈ ചേർത്ത് നെഞ്ചിലേക്ക് വലിച്ചിട്ടു....... ശിവയുടെ നെഞ്ചിൽ അവൾ വന്നു തട്ടി നിന്നു..... ശിവ അവളെ വീഴാതിരിക്കുവാൻ വീണ്ടും ചേർത്ത് പിടിച്ചു.... കാറിന്റെ ഡോർ തുറന്നു അപ്പു ഫോൺ നോക്കി.... ഫോൺ കണ്ടതും അവനതു കയ്യിലെടുത്തു... ഡോർ അടച്ചു തിരികെ നടന്നതും ഫോണിൽ മെസ്സേജ് വന്നു ഫോൺ ഓൺ ആയി... അവനാ ഫോൺ ഓഫാക്കാൻ അതിലേക്കു നോക്കി...സ്‌ക്രീനിൽ തെളിഞ്ഞ മുഖം കണ്ടു വീണ്ടും അപ്പു സൂക്ഷിച്ചു നോക്കി... ആമി ചേച്ചി......... ഇതെന്താ ആമി ചേച്ചിടെ ഫോട്ടോ ശിവേട്ടന്റെ ഫോണിൽ... എന്തോ കാര്യം ഉണ്ട്... അപ്പു കുളത്തിനടുത്തേക്ക് ഓടി... അവൻ വന്നു നിന്നതും.....ശിവ ആരെയോ ചേർത്ത് പിടിച്ചിരിക്കുന്നതാണ് അപ്പു കാണുന്നത്...

പതിയെ അവൻ പടികൾ ഇറങ്ങി... ശിവയുടെ കണ്ണുകൾ നിറഞ്ഞു..... അവളെ വീണ്ടും ചേർത്ത് പിടിച്ചവൻ... മുഖം ശെരിക്കു കണ്ടില്ലെങ്കിൽ പോലും തന്റെ പെണ്ണിനെ തനിക്കു തിരിച്ചറിയുവാൻ കഴിയും.... അവളുടെ മുടിയിഴകൾ മാറ്റിയവൻ..... " പാറു...... " അവളുടെ കാതോരം ചേർന്നു വിളിച്ചു..... നിറഞ്ഞ മിഴികൾ ഉയർത്തി അവൾ അവനെ നോക്കി......... രാവിലെ അമ്പലത്തിലേക്ക് വരണമെന്ന് തോന്നി... ആരെയും കൂട്ടാതെ ഒറ്റയ്ക്ക് ഇങ്ങു പൊന്നു.... ഇവിടെ എത്തിയതും മനസിന്‌ ഒരു സമാധാനം തോന്നി...

എന്നാൽ കുറച്ചു മുന്നേ തൊട്ടേ ഹൃദയം വല്ലാണ്ട് ഇടിക്കുവാൻ തുടങ്ങി.. ശിവേട്ടൻ തന്റെ അടുത്ത് വരുമ്പോൾ മാത്രം ഉണ്ടാകുന്നതാ..... കുളത്തിൽ നിന്നും തിരികെ കയറുവാൻ പാവിച്ചതും ആരെയോ തട്ടി പിറകേക്ക് ചാഞ്ഞു എന്നാൽ അതിനു മുൻപ് തന്നെ ആ കരങ്ങങ്ങൾ എന്നെ ചേർത്ത് പിടിച്ചു..... ആ നെഞ്ചോടു ചേർന്നു നിൽക്കുമ്പോൾ എനിക്കറിയാമായിരുന്നു അത് ശിവേട്ടൻ ആണെന്ന്..... മുഖമുയർത്തി നോക്കുവാൻ പോലും തനിക്കു പറ്റുന്നില്ലായിരുന്നു.... പാറു എന്നുള്ള വിളി കാതിലേക്കു വന്നു പതിച്ചതും അത്രയും നേരം താൻ അടക്കി നിർത്തിയ കണ്ണുനീരു പോലും തന്നെ ചതിച്ചു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story